കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യവര്‍ധക ബ്രാന്‍ഡുകളില്‍ ഒന്നായ മെബെല്ലൈന്‍ ന്യൂയോര്‍ക്കിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് സുന്ദരി ആലിയ ഭട്ടിനെ നിയമിച്ചു.
മെബെല്ലൈന്റെ പുതിയ ഉല്‍പന്നമായ ബിഗ് ആപ്പിള്‍ റെഡ്‌സ് ലിപ്‌സ്റ്റിക്കും നെയില്‍ കളറും ആലിയ ഭട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അഞ്ചു നിറങ്ങളില്‍ ലിപ്‌സ്റ്റിക്കും ആറു നിറങ്ങളില്‍ നെയില്‍ കളറുമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ലിപ് കളറിന് 325 രൂപയും നെയില്‍ കളറിന് 145 രൂപയുമാണ് വില.
ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ ഫാഷന്‍ വീക്കിന്റെ സ്‌പോണ്‍സര്‍ കൂടിയാണ് മെബെല്ലൈന്‍ ന്യൂയോര്‍ക്ക്. ഏത് അന്തരീക്ഷത്തിനും ഏതു സാഹചര്യത്തിനും ഏതു വേദിക്കും അനുയോജ്യമായ അധര-നഖ നിറങ്ങളാണ് ബിഗ് ആപ്പിള്‍ റെഡ്‌സ് ശേഖരത്തിലുള്ളത്.
ബിഗ് ആപ്പിള്‍ റെഡ്‌സ് ശേഖരം ഓരോ വനിതയുടേയും ഭാവത്തെ ശാന്തവും കരുത്തുറ്റതുമാക്കി മാറ്റുമെന്ന് ആലിയ ഭട്ട് പറഞ്ഞു. ഒപ്പം തികഞ്ഞ ആത്മവിശ്വാസവും ലഭ്യമാക്കും.
No comments:
Post a Comment