ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഗുജറാത്തിലെ പ്ലാന്റില്‍ രണ്ടാമത് ഉല്‍പാദന യൂണിറ്റിന്റെ ഉദ്‌ഘാടനം കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കിയറ്റ മുരമത്‌സു നിര്‍വഹിക്കുന്നു. |
കൊച്ചി : ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ
ലിമിറ്റഡിന്റെ ഗുജറാത്തില്‍ വിതാലപുരയിലെ പ്ലാന്‍റില്‍ രണ്ടാമത് ഉല്‍പാദന
യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഹോണ്ടയുടെ ഈ നാലാമത്തെ പ്ലാന്റില്‍
സ്‌കൂട്ടറുകള്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
തുടക്കത്തില്‍ 6
ലക്ഷമായിരുന്നു പ്ലാന്റിന്റെ ഉല്‍പാദനശേഷി രണ്ടാംഘട്ട വികസനത്തോടെ ഉല്‍പാദനശേഷി 12
ലക്ഷം യൂണിറ്റുകളായി വര്‍ധിച്ചിരിക്കയാണ്. ഇതോടെ ഹോണ്ടയുടെ രാജ്യത്തെ നാല്
പ്ലാന്റുകളിലായി ഉല്‍പാദനശേഷി 58 ലക്ഷമായിട്ടുണ്ട്. മറ്റ് പ്ലാന്റുകളുടെ
ഉല്‍പാദനശേഷി ഹര്യാന-16ലക്ഷം, രാജസ്ഥാന്‍ - 12ലക്ഷം, കര്‍ണാടക-18 ലക്ഷം
എന്നിങ്ങനെയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇരുചക്രവാഹനമായ
ഹോണ്ട ആക്‌റ്റീവയാണ് വിതാലപുരം പ്ലാന്റില്‍
ഉല്‍പ്പാദിപ്പിക്കുന്നത്.
ഇരുചക്രവാഹന വില്‍പനയില്‍ ആഗോളതലത്തില്‍ ഒന്നാം
സ്ഥാനത്തുള്ള ഇന്ത്യ 2016-17
കലണ്ടര്‍ വര്‍ഷത്തില്‍ ഹോണ്ടയുടെ ഏറ്റവും കൂടുതല്‍
ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുന്ന രാജ്യമായി മാറുകയാണെന്ന് ഹോണ്ട മോട്ടോര്‍
സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചീഫ്
എക്‌സിക്യൂട്ടീവ് ഓഫീസര്‍ കിയറ്റ മുരമത്സു പറഞ്ഞു. വികസിതരാജ്യങ്ങളുടെ
ചുവടുപിടിച്ച് ഇന്ത്യയിലും സ്‌കൂട്ടര്‍ വിപണി മുന്‍പന്തിയിലേക്ക് കുതിക്കുകയാണ്.
രാജ്യത്തെ ഇരുചക്ര വാഹന വിപണി 15 ശതമാനം മാത്രം വരുമ്പോള്‍ സ്‌കൂട്ടര്‍ മേഖലയുടെ
വളര്‍ച്ച 30 ശതമാനമാണ്. 58 ശതമാനം വിപണി വിഹിതത്തോടെ രാജ്യത്തെ
സ്‌കൂട്ടര്‍വല്‍ക്കരണത്തിന് ചുക്കാന്‍ പിടിക്കുന്നത് ഹോണ്ടയാണെന്ന് സീനിയര്‍
വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്) വൈ.എസ്.ഗൂലേറിയ പറഞ്ഞു.
സ്‌കൂട്ടര്‍ വിപണിയില്‍ ഹോണ്ടയുടെ മേധാവിത്വം ഊട്ടി ഉറപ്പിക്കാന്‍ ഗുജറാത്ത്
പ്ലാന്റിന്റെ വികസനം സഹായകമാവും. മോട്ടോര്‍ സൈക്കിളുകളുടെ 17 വര്‍ഷത്തെ കുത്തക
തകര്‍ത്തുകൊണ്ട് ഹോണ്ട ആക്‌റ്റിവ ഈ വര്‍ഷമാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍
വില്‍ക്കപ്പെടുന്ന ഇരുചക്രവാഹനമെന്ന പദവി പിടിച്ചു പറ്റിയത്. രാജ്യത്തിന്റെ എല്ലാ
ഭാഗങ്ങളിലും ഉല്‍പന്നം എത്തിക്കുന്നത് എളുപ്പമാക്കും വിധം ഉത്തര, പശ്ചിമ, ദക്ഷിണ
മേഖലകളില്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഹോണ്ടയുടെ മാത്രം
സവിശേഷത
യാണെന്ന് ഗൂലേറിയ ചൂണ്ടിക്കാട്ടി.
No comments:
Post a Comment