കൊച്ചി: ഗോദ്‌റെജ് അപ്ലയന്‍സസ് ലിമിറ്റഡ് ആറു പുതിയ
മെഡിക്കല്‍ റെഫ്രിജിറേറ്ററുകള്‍ പുറത്തിറക്കി. അത്യാധുനിക ഷുവര്‍ ചില്‍
ടെക്‌നോളിജിയുടെ സഹായത്തോടെയാണ് റെഫ്രിജിറേറ്ററുകള്‍ രൂപകല്‌പന ചെയ്‌തിട്ടുള്ളത്.
ദീര്‍ഘസമയത്തെ പവര്‍കട്ടിലും വാക്‌സിന്‍, രക്തം എന്നിവ കൃത്യമായ തണുപ്പില്‍
സൂക്ഷിക്കുന്നതിനു സഹായിക്കുന്നതാണ് കമ്പനി പുറത്തിറക്കിയിട്ടുള്ള മെഡിക്കല്‍
റെഫ്രിജിറേറ്ററുകള്‍.
തുടരെത്തുടരെ വൈദ്യുതി പോകുകയും വരുകയും ചെയ്യുന്ന
നഗരപ്രദേശങ്ങളേയും പ്രാന്തപ്രദേശങ്ങളേയും ലക്ഷ്യമാക്കിയാണ് പുതിയ ``ലൈറ്റ്''
ശ്രേണിയിലുള്ള റെഫ്രിജിറേറ്ററുകള്‍. 51.5 ലിറ്റര്‍, 75.5 ലിറ്റര്‍, 99.5 ലിറ്റര്‍
എന്നിങ്ങനെ വാക്‌സിന്‍ സ്റ്റോറേജ് ശേഷിയുള്ള മൂന്നു മോഡലുകള്‍ ഉള്‍പ്പെടെ ആറു
മോഡലുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഇവയുടെ ഹോള്‍ഡ്-ഓവര്‍ ശേഷി യഥാക്രമം
4-5 ദിവസം, 3 ദിവസം, 1-2 ദിവസം എന്നിങ്ങനെയാണ്. വില 70,000-90,000 രൂപ.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ റെഫ്രിജിറേറ്റര്‍ ഉത്‌പാദനശേഷി
ഇപ്പോഴത്തെ 10,000 യൂണിറ്റില്‍നിന്നു 30,000 യൂണിറ്റായി വര്‍ധിപ്പിക്കും. 2020-ഓടെ
200 കോടി രൂപ വിറ്റുവരവും കമ്പനി പ്രതീക്ഷിക്കുന്നു.
യുകെയിലെ ഷുവര്‍ ചില്‍
കമ്പനിയുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഗ്രാമീണ മേഖലയെ ലക്ഷ്യമാക്കിയുള്ള
മെഡിക്കല്‍ റെഫ്രിജിറേറ്റര്‍ കമ്പനി പുറത്തിറക്കിയിരുന്നു. ദിവസവും 2.5 മണിക്കൂര്‍
വൈദ്യുതി ലഭിച്ചാല്‍ 13 ദിവസം വരെ വാക്‌സിനുകളും രക്തവും കേടുകൂടാതെ
സൂക്ഷിക്കുവാന്‍ സഹായിക്കുന്നവയായിരുന്നു ഇത്. ദുരന്തങ്ങളെ അതിജീവിക്കാന്‍
കഴിവുള്ളവയുമാണിവ. ഗ്രാമീണ മേഖലയ്‌ക്കുവേണ്ടി തയാറാക്കിയതിനേക്കാള്‍ 50 ശതമാനം
ചെലവു കുറച്ചാണ് ലൈറ്റ് ശ്രേണി പുറത്തിറക്കിയിട്ടുള്ളത്.
രാജ്യത്തെല്ലാവര്‍ക്കും ഇമ്യൂണൈസേഷന്‍ കവറേജ് ലക്ഷ്യമാക്കി ഗവണ്‍മെന്റ്
പ്രഖ്യാപിച്ചിട്ടുള്ള ഇന്ദ്രധനുഷ് പദ്ധതിക്കു വളരെ സഹായകമാണ് ഗോദ്‌റെജിന്റെ ഈ
ഉത്‌പന്നം. സാധാരണ ഗതിയില്‍ എട്ടു ഡിഗ്രിക്കു മുകളില്‍ വാക്‌സിനുകള്‍ കേടാകും.
ഇത്തരത്തിലുള്ള വാക്‌സിനുകള്‍ ഉപയോഗിച്ചാല്‍ അതു വിപരീതഫലമാണുണ്ടാക്കുക.
അതൊഴിവാക്കുവാനും 2-8 ഡിഗ്രിയില്‍ വാക്‌സിന്‍ സൂക്ഷിക്കുവാനും ഗോദ്‌റെജ്
റെഫ്രിജിറേറ്ററുകള്‍ സഹായിക്കും.
ഷുവര്‍ ചില്‍ ടെക്‌നോളജിയുടെ സഹായത്തോടെ
2-6 ഡിഗ്രിക്കിടയില്‍ രക്തം സൂക്ഷിക്കുന്നതിനുള്ള സംവിധാനവും
വികസിപ്പിച്ചിട്ടുണ്ട്. ഈ ചൂടിനു വെളിയില്‍ രക്തം ഉപയോഗയോഗ്യമല്ലാതായിത്തീരുന്നു.
ഇത് ആശുപത്രികള്‍ക്കും ബ്ലഡ് ബാങ്കുകള്‍ക്കും വിജയകരമായി
ഉപയോഗപ്പെടുത്താം.
ഫ്രിഡ്‌ജ് ഫ്രീസര്‍ ഉപയോഗിച്ചു വാക്‌സിനുകള്‍
സൂക്ഷിക്കുന്നതിനുള്ള നവീന ഉപകരണം കമ്പനി വികസിപ്പിച്ചിട്ടുണ്ട്. വിദൂരങ്ങളിലുള്ള
പ്രാഥമിക ഹെല്‍ത്തു സെന്ററുകള്‍ക്ക് ഇതു പ്രയോജനകരമാണ്. ഈ കോംബോ ഫ്രിഡ്‌ജ്
ഫ്രീസര്‍ സൗരോര്‍ജത്തിലും പ്രവര്‍ത്തിക്കുന്നു.
No comments:
Post a Comment