Thursday, June 30, 2016

ഈദ്‌ ശേഖരവുമായി പ്ലാറ്റിനം ഗില്‍ഡ്‌



കൊച്ചി : ചെറിയ പെരുനാളിന്റെ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടാന്‍ പ്ലാറ്റിനം ഗില്‍ഡ്‌ ഇന്ത്യ വിപുലമായ ആഭരണശേഖരം അവതരിപ്പിച്ചു. ചാരുതയുടേയും, ദൃഡവിശ്വാസത്തിന്റേയും ആദര്‍ശങ്ങളുടേയും പ്രതീകമാണ്‌ പ്ലാറ്റിനം എന്ന വെളുത്ത ലോഹം.
കാലാതിവര്‍ത്തിയാണ്‌ പ്ലാറ്റിനം. വര്‍ഷങ്ങളോളം അതിന്റെ തൂവെള്ള നിറം. മങ്ങലേല്‍ക്കാതെ നിലനില്‍ക്കും. സൈസും തൂക്കവും അനുസരിച്ച്‌, ഡയമണ്ട്‌ പതിച്ച പ്ലാറ്റിനം ആഭരണങ്ങളുടെ വില 30,000 രൂപ മുതലാണ്‌ തുടങ്ങുന്നത്‌.
പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്താന്‍ പ്ലാറ്റിനം ഗില്‍ഡ്‌ ഇന്ത്യ, അമേരിക്കയിലെ അണ്ടര്‍ റൈറ്റേഴ്‌സ്‌ ലബോറട്ടറീസിനെയാണ്‌ നിയമിച്ചിരിക്കുന്നത്‌. പ്ലാറ്റിനം ആഭരണങ്ങളുടെ ക്വാളിറ്റി അഷ്വറന്‍സ്‌ സ്‌കീം മോണിറ്റര്‍ ചെയ്യുന്നതും ഓഡിറ്റ്‌ ചെയ്യുന്നതും അണ്ടര്‍ റൈറ്റേഴ്‌സ്‌ ലബോറട്ടറീസാണ്‌. 
ഈ സ്‌കീം അനുസരിച്ച്‌ ഇന്ത്യയിലെ അംഗീകൃത പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം ക്വാളിറ്റി അഷ്വറന്‍സ്‌ കാര്‍ഡ്‌ ലഭ്യമാണ്‌. ഗുണമേ? ഹാള്‍മാര്‍ക്ക്‌ ആയ പി ടി 950 ഓരോ ആഭരണത്തിനുള്ളിലും മുദ്രണം ചെയ്‌തിട്ടുണ്ട്‌. ഇത്‌ ബൈബാക്കിന്റെ ഉറപ്പുകൂടിയാണ്‌.

No comments:

Post a Comment

23 JUN 2025 TVM