Wednesday, June 8, 2016

ഡോ. ഹരീഷ്‌ പിള്ള ജെസിഐ ഇന്റര്‍നാഷണല്‍ അഡ്‌വൈസറി പാനല്‍ മീറ്റില്‍



കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരള ക്ലസ്റ്റര്‍ ഹെഡുമായ ഡോ. ഹരീഷ്‌ പിള്ള സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന ജോയിന്റ്‌ കമ്മീഷന്‍ ഇന്റര്‍നാഷണല്‍ അഡ്‌വൈസറി പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഈ പാനല്‍ മീറ്റില്‍ കേരളത്തില്‍നിന്നും പങ്കെടുത്തിട്ടുള്ള ഏക വ്യക്തിയാണ്‌ ഡോ. ഹരീഷ്‌ പിള്ള. യുഎസ്‌എ, ബ്രസീല്‍, ബെല്‍ജിയം, സിംഗപ്പൂര്‍, പാക്കിസ്ഥാന്‍, സ്വീഡന്‍, യുഎഇ എന്നിവടങ്ങളില്‍നിന്നുള്ള സാങ്കേതിക വിദഗ്‌ധരുടെ സംഘത്തോടൊപ്പമായിരുന്നു ചര്‍ച്ച. ഈ വിദഗ്‌ധ പാനല്‍ ആഗോള ആരോഗ്യ സംരക്ഷണരംഗത്ത്‌ പുതിയ ആറാമത്‌ എഡിഷന്‍ ജോയിന്റ്‌ കമ്മീഷന്‍ ഇന്റര്‍നാഷണല്‍ മാനദണ്ഡങ്ങള്‍ക്ക്‌ പുതിയ രൂപം നല്‍കുകയുണ്ടായി. അവ 2017 പകുതിയോടെ ആഗോളതലത്തില്‍ പ്രാബല്യത്തില്‍ വരും.
യുഎസ്‌-ല്‍ ആരോഗ്യരംഗത്ത്‌ മാനദണ്ഡങ്ങളും അധികാരങ്ങളും നിശ്ചയിക്കുന്ന ഏറ്റവും പഴക്കമുള്ളതും വിപുലവുമായ, ഒരു ലാഭരഹിത സംഘടനയാണ്‌ ജെസിഐ. രോഗികള്‍ക്ക്‌ ഏറ്റവും മികച്ച സേവനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താനും അവയുടെ ഫലപ്രാപ്‌തിയും ലക്ഷ്യമിട്ടുള്ള, അന്താരാഷ്ട്രതലത്തില്‍ ആരോഗ്യരംഗത്ത്‌ അംഗീകാരം നല്‍കുന്നവരില്‍ പ്രമുഖരാണ്‌ ജെസിഐ. 
ക്യാപ്‌ഷന്‍: സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന ജോയിന്റ്‌ കമ്മീഷന്‍ ഇന്റര്‍നാഷണല്‍ അഡ്‌വൈസറി പാനല്‍ അംഗങ്ങളോടൊപ്പം കേരളത്തിന്റെ പ്രതിനിധിയും ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരള ക്ലസ്റ്റര്‍ ഹെഡുമായ ഡോ. ഹരീഷ്‌ പിള്ള 


No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...