Friday, July 29, 2016

മുത്തൂറ്റ്‌ ഫിനാന്‍സിന്റെ അറ്റാദായത്തില്‍ 48 ശതമാനം വര്‍ധനവ്‌





കൊച്ചി: കൈകാര്യം ചെയ്യുന്ന വായ്‌പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ്‌ ഫിനാന്‍സ്‌ ഈ വര്‍ഷം ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ 270 കോടി രൂപ അറ്റാദായമുണ്‍ാക്കി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 183 കോടി രൂപയെ അപേക്ഷിച്ച്‌ 48 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്‌. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ആയിരം കോടി രൂപയുടെ ചെറുകിട വായ്‌പകള്‍ നല്‍കിയ കമ്പനി ഈ രംഗത്തും 48 ശതമാനം വര്‍ധനവോടെ ഇത്തവണ 1481 കോടി രൂപയുടെ ചെറുകിട വായ്‌പകളാണു നല്‍കിയത്‌. ആകെ കൈകാര്യം ചെയ്യുന്ന ആസ്‌തികള്‍ 25860 കോടി രൂപയാണ്‌. ആറു ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്‌. 
മുത്തൂറ്റ്‌ ഫിനാന്‍സിന്‌ ക്രിസില്‍ നല്‍കിയിരിക്കുന്ന ദീര്‍ഘകാല ഡെറ്റ്‌ റേറ്റിങ്‌ എ.എ. സ്റ്റേബിള്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്‌. ഒരു വര്‍ഷത്തിനു മുകളില്‍ കാലാവധിയുള്ള കടപ്പത്രങ്ങളെയാണ്‌ ദീര്‍ഘകാല ഡെറ്റ്‌ റേറ്റിങില്‍ പരിഗണിക്കുന്നത്‌. 

No comments:

Post a Comment

23 JUN 2025 TVM