കൊച്ചി : താജ് ഗേറ്റ്‌വേ ഹോട്ടലിലെ ബബ്‌ള്‍ കഫേയില്‍
മഴക്കാലം ആഘോഷിക്കാനായി �ബബ്‌ള്‍ ഇന്‍ ദ റെയ്‌ന്‍� എന്ന പേരില്‍ ഭക്ഷ്യമേള
ആരംഭിച്ചു. മേള ആഗസ്റ്റ് 7വരെ ഉണ്ടാവും.
മഴക്കാലത്ത് വീടുകള്‍ക്കുള്ളില്‍
അടച്ചിരിക്കാതെ പുറത്തിറങ്ങി മഴയും അതോടൊപ്പം രുചിയും ആസ്വദിക്കാന്‍ കൊച്ചി
നിവാസികളെ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണ് എല്ലാ വര്‍ഷവും ബബ്‌ള്‍ കഫേയില്‍
ഭക്ഷ്യമേള സംഘടിപ്പിച്ചുവരുന്നതെന്ന് ഗേറ്റ്‌വേ ജനറല്‍ മാനേജര്‍ പി.കെ. സുജു
പറഞ്ഞു. വൈകീട്ട് 7.30 മുതല്‍ 11.30വരെയാണ് ഭക്ഷ്യമേള. ഒരാള്‍ക്ക് നികുതി അടക്കം
1320 രൂപയാണ് നിരക്ക്. മുന്‍കൂട്ടി ബുക് ചെയ്യാന്‍ - 0484
6673413.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാവുന്ന ഭക്ഷണപദാര്‍ഥങ്ങള്‍
നിങ്ങളുടെ കണ്‍മുന്‍പില്‍ തന്നെ തയ്യാറാക്കി നല്‍കുകയാണ് ഈ ഭക്ഷ്യമേളയില്‍.
രാജ്യാന്തര ഇനങ്ങളായ ഷവാര്‍മ, സ്വിസ് ക്രെപ്‌്‌സ്, ചൈനീസ്, മൊമോസ്, മംഗോളിയന്‍
ഗ്രില്‍, സാത്തെ, പിസ്‌ത, ഉത്തരേന്ത്യന്‍ പാവ് ഭജി, ചാട്ട്, ബിരിയാണി, തവാ ടകാ
ടാക്‌സ്, നിസ്സാമി റോള്‍, കേരളത്തിന്റെ കൊതിയൂറുന്ന ഇനങ്ങളായ പൊരിച്ച മീന്‍,
അപ്പം, ദോശ, കൊത്തു പൊറോട്ട, കപ്പ, മീന്‍കറി, പുട്ട്-കടല എന്നില ലഭ്യമാക്കുന്ന
തട്ടുകട എന്നിവയൊക്കെ ബബ്‌ള്‍ കഫേയില്‍ അണിനിരക്കുന്നു. ഫ്‌ളാംബെ, മൗസ് ആന്റ്
സൗഫീസ്, റബ്‌ദി ചേര്‍ത്ത ജിലേബി, ഐസ്‌ക്രീം സണ്‍ഡേസ് തുടങ്ങിയ ഡെസര്‍ട് ഇനങ്ങളും
ഭക്ഷ്യമേളയ്‌ക്ക് മാറ്റ് കൂട്ടുന്നു. മഴ ഉല്‍സവത്തെ അവിസ്‌മരണീയമാക്കുന്നതിനായി
ലൈവ് ബാന്റും ഉണ്ടായിരിക്കും.
ഷെഫ് സലിന്‍കുമാര്‍, ഓപ്പറേഷന്‍ മാനേജര്‍
സഞ്‌ജീവ് ചക്രവര്‍ത്തി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
No comments:
Post a Comment