കൊച്ചി: ഇന്റക്‌സ്
ടെക്‌നോളജീസ് കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നതിന്റെ ഭാഗമായി
റെഫ്രിജിറേറ്റര്‍ രംഗത്തേക്ക് കടക്കുന്നു. പൂര്‍ണമായും ഓട്ടോമാറ്റിക്കായ വാഷിങ്
മെഷീനും ശ്രേണിയില്‍ കൂട്ടിചേര്‍ക്കുകയാണ്. വിപുലീകരണത്തോടെ ഇന്ററക്‌സ്
കണ്‍സ്യൂമര്‍ ഉല്‍പ്പന്ന നിര 56 എണ്ണമായി. 133 ഐടി അനുബന്ധ ഉല്‍പ്പന്നങ്ങളുമുണ്ട്.
സിംഗിള്‍ ഡോര്‍ ഡയറക്‌ട് കൂളിങ് റെഫ്രിജിറേറ്ററുകളുടെ മൂന്നു മോഡലുകളാണ്
ഇന്റക്‌സ് അവതരിപ്പിച്ചിട്ടുള്ളത്. 170 ലിറ്റര്‍ മുതല്‍ 190 ലിറ്റര്‍ വരെയുണ്ട്.
മികച്ച രൂപകല്‍പ്പനയിലുള്ള റെഫ്രിജിറേറ്റര്‍ തുരുമ്പു പിടിക്കില്ലെന്ന
സവിശേഷതയുണ്ട്. അതിന്റെ കൂള്‍ പാക്ക് സാങ്കേതിക വിദ്യ വൈദ്യുതി തടസമുണ്ടായാലും 10
മണിക്കൂറോളം സാധാനങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. ശക്തവും
ഈടു നില്‍ക്കുന്നതുമായ കംപ്രസറുകളാണ് റെഫ്രിജിറേറ്ററുകളില്‍ ഉപയോഗിച്ചിട്ടുള്ളത്.
ഇവ ഊര്‍ജ്ജ ഉപയോഗം കുറയ്‌ക്കുന്നതോടൊപ്പം വിട്ടുവീഴ്‌ചയില്ലാത്ത മികവും
കാഴ്‌ചവയ്‌ക്കുന്നു. ഫോര്‍ സ്റ്റാര്‍ ബിഇഇ റേറ്റിങോടെയുള്ള റെഫ്രി
ജിറേറ്റുകളുടെ
വില 10,900 മുതല്‍ 14300 രൂപവരെയാണ്.
No comments:
Post a Comment