കൊച്ചി: ഇന്ത്യയിലെ മുന്‍ നിര പൊതുമേഖല ബാങ്കുകളിലൊന്നായ ഇന്ത്യന്‍ ബാങ്ക് ആകര്‍ഷക സമ്മാനങ്ങളുമായി ഹോം ലോണ്‍ എക്‌സിബിഷന്‍ ഇന്നാരംഭിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തരസ്റ്റേഡിയത്തിലാരംഭി ക്കുന്ന ക്രെഡായ് പ്രോപ്പര്‍ട്ടി എക്‌സിബിഷനിലാണ് ബാങ്ക് നിങ്ങളുടെ സ്വപ്‌നഭവനം ഇപ്പോള്‍ കൈയ്യെത്തും ദൂരത്ത് എന്ന ആശയവുമായി സ്‌റ്റാള്‍ (സ്‌റ്റാള്‍ നമ്പര്‍ 15)തുറക്കുന്നത്. വായ്‌പാകാലാവധി 20 വര്‍ഷത്തില്‍ നിന്നും 30 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ആകര്‍ഷക പലിശ നിരക്കും സുതാര്യതയും, ലളിതമായ നടപടിക്രമങ്ങളുമാണ് ഇന്ത്യന്‍ ബാങ്കിന്റെ ഭവന വായ്‌പയെ ആകര്‍ഷകമാക്കുന്നത്. എക്‌സിബിഷനില്‍ ഇന്നുമുതല്‍ അവസാനദിവസമായ ഈ മാസം 21 വരെ ബാങ്കിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുന്ന മൂന്നു ഭാഗ്യശാലികള്‍ക്ക് അവസാന ദിവസം നടത്തുന്ന നറുക്കെടുപ്പിലൂടെ ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഇന്ത്യന്‍ ബാങ്ക് എറണാകുളം സോണല്‍ മാനേജര്‍ എസ്. പാര്‍ത്ഥസാരഥി അറിയിച്ചു.
ഇന്ത്യന്‍ ബാങ്കിന്റെ ആകര്‍ഷകങ്ങളായ വെഹിക്കിള്‍ ലോണ്‍, മോര്‍ട്ട്‌ഗേജ് ലോണ്‍ എന്നിവയെക്കുറിച്ചും ബാങ്ക് സംബന്ധമായ മറ്റ് എല്ലാ സംശയങ്ങള്‍ക്കും സ്‌റ്റാളില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ബാങ്കിന്റെ ഈ സേവനം പ്രയോജനപ്പെടുത്തുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി ബാങ്ക് അറിയിച്ചു.
No comments:
Post a Comment