ഓപ്പോയുടെ പുതിയ സ്‌മാര്‍ട്ട് ഫോണ്‍ ആയ എഫ്‌വണ്‍-എസ് സെല്‍ഫി എക്‌സ്‌പേര്‍ട്ട് കേരള സി.ഇ.ഒ സൈമണ്‍,സ്റ്റീവന്‍,ട്രെയ്‌നിംഗ് മാനേജര്‍ ബിബിന്‍ കൊല്ലറയ്‌ക്കല്‍ എന്നിവര്‍ ചേര്‍ന്ന് വിപണിയിലിറക്കുന്നു |
കൊച്ചി : ആഗോള
തലത്തില്‍ മുന്‍നിരയിലുള്ള സ്‌മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ഓപ്പോ സെല്‍ഫി
എക്‌സ്‌പേര്‍ട്ട് എഫ് സീരീസിലേക്കൊരു പുതിയ പ്രോഡക്ട് എഫ്. വണ്‍. എസ്
അവതരിപ്പിച്ചുകൊണ്ട് സെല്‍ഫി വിപ്‌ളവത്തില്‍ ഒരു ചുവടുകൂടി മുന്നേറിയിരിക്കുന്നു.
വിപണിയില്‍ ഇപ്പോഴുള്ള സെല്‍ഫി എക്‌സ്‌പേര്‍ട്ട് എഫ് വണ്ണിനേക്കാളും കൂടുതല്‍
ഫീച്ചേഴ്‌സുകളാണ് എഫ്.വണ്‍.എസ്- ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 16 എം.പി
ഫ്രണ്ട് ക്യാമറ, 0.22 സെക്കന്‍ഡ് കൊണ്ട് പ്രവര്‍ത്തിക്കുന്ന അതിവേഗ ഫിംഗര്‍
പ്രിന്റ് റീഡര്‍, 5.5 ഇഞ്ച് സ്‌ക്രീന്‍ ഒക്‌റ്റ കോര്‍ പ്രോസസര്‍, 3 ജി.ബി റാം,
32 ജി.ബി റോം, ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാവുന്ന 3075 എം.എ.എച്ച് ബാറ്ററി എന്നിവ
എഫ്.വണ്‍.എസ് ന്റെ പ്രത്യേകതകളാണ്. വില 17,990 രൂപയാണ്. ഓപ്പോ കേരള സി.ഇ.ഒ
സൈമണ്‍ ആണ് പുതിയ പ്രോഡക്ട് വിപണിയിലിറക്കിയത്. ചടങ്ങില്‍ സ്‌റ്റീവന്‍,
ട്രെയ്‌നിംഗ് മാനേജര്‍ ബിബിന്‍ കൊല്ലറയ്‌ക്കല്‍ എന്നിവരും
പങ്കെടുത്തു.
ഫോട്ടോ ക്യാപ്‌ഷന്‍.
.
No comments:
Post a Comment