കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പിവിസി പൈപ്പ്, ഫിറ്റിംഗ് നിര്‍മാതാക്കളിലൊന്നായ ഹൈക്കൗണ്ട്, സംസ്ഥാനത്ത് പിവിസി ബോള്‍ വാല്‍വുകള്‍ വിപണിയിലിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈക്കൗണ്ട് പിവിസി ബോള്‍ വാല്‍വിന്റെ വിപണനോദ്‌ഘാടനം എറണാകുളം ഡീലര്‍ ശ്രീകൃഷ്‌ണ മാര്‍ക്കറ്റിംഗ് ഉടമ കെ. രവീന്ദ്രനാഥിനു നല്‍കി ഹൈക്കൗണ്ട് മാനേജിംഗ് ഡയറക്ടര്‍ ഹിന്‍ഫാസ് ഹബീബ് നിര്‍വഹിച്ചു. കേരളത്തില്‍ പിവിസി ബോള്‍ വാല്‍വ് നിര്‍മിക്കുന്ന ആദ്യ പിവിസി പൈപ്പ് നിര്‍മാതാവാണ് ഹൈക്കൗണ്ടെന്ന് ഹിന്‍ഫാസ് ഹബീബ് പറഞ്ഞു. ആലുവയ്‌ക്ക് സമീപം എടത്തലയിലെ പ്ലാന്റിലാണ് അത്യന്താധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രൂപ്പ് പിവിസി ബോള്‍ വാല്‍വുകള്‍ നിര്‍മിക്കുന്നത്.
സംസ്ഥാനത്ത് നിലവില്‍ പ്രാദേശികമായി നിര്‍മിക്കപ്പെട്ടതോ ഗുജറാത്തില്‍ നിന്നുമെത്തിച്ചതോ ആയ റീപ്രോസസ്‌ഡ് പോളിപ്രൊപ്പിലീന്‍ വാല്‍വുകളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. വെയില്‍ തട്ടുമ്പോള്‍ വേഗത്തില്‍ പൊട്ടാനും ലീക്കുണ്ടാകാനും സാധ്യതയുള്ളവയാണിവ. ഇതുമൂലം ചൈനയില്‍ നിന്നും ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പിവിസി ഉല്‍പന്നങ്ങളെയാണ് കേരളീയര്‍ ആശ്രയിക്കുന്നതെന്നും ഹിന്‍ഫാസ് പറഞ്ഞു. നിരവധി ഗുണനിലവാര പരിശോധനകള്‍ക്ക് ശേഷമാണ് ഹൈക്കൗണ്ട് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രമുഖ നഗരങ്ങളിലും പട്ടണങ്ങളിലുമായി 4000ലേറെ ഡീലര്‍മാരുള്ള ഹൈക്കൗണ്ട് ഗ്രൂപ്പ് വളര്‍ച്ചയുടെ പാതയിലാണെന്ന് ഹൈക്കൗണ്ട് ഗ്രൂപ്പ് ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് ഹിന്‍സാഫ് ഹബീബ് പറഞ്ഞു. കൂടാതെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും തെക്കന്‍ ഭാഗങ്ങളിലും ഹൈക്കൗണ്ട് ഉല്‍പന്നങ്ങള്‍ക്ക് നല്ല പ്രചാരമുണ്ട്. 'ഉല്‍പന്നങ്ങളുടെ മികവ് കാരണം വീടുകള്‍ക്ക് പുറമേ പൊതുസ്വകാര്യ പദ്ധതികള്‍ക്കും കാര്‍ഷിക മേഖലയിലും ഹൈക്കൗണ്ട് ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.
ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ചെയ്യാത്തതാണ് ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ അടിസ്ഥാനമെന്ന് ഹിന്‍ഫാസ് പറഞ്ഞു. നിരവധി അവാര്‍ഡുകളും ബഹുമതികളും നേടിയിട്ടുള്ള ഹൈക്കൗണ്ട് ഗുണനിലവാരത്തിന് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ രാജീവ്‌ഗാന്ധി നാഷണല്‍ ക്വാളിറ്റി അവാര്‍ഡ് തുടര്‍ച്ചയായി മൂന്ന് വര്‍ഷം നേടിയിട്ടുണ്ട്.
ഫോട്ടോ ക്യാപ്‌ഷന്‍: ഹൈക്കൗണ്ട് പിവിസി ബോള്‍ വാല്‍വിന്റെ വിപണനോദ്‌ഘാടനം എറണാകുളം ഡീലര്‍ ശ്രീകൃഷ്‌ണ മാര്‍ക്കറ്റിംഗ് ഉടമ കെ. രവീന്ദ്രനാഥിനു നല്‍കി ഹൈക്കൗണ്ട് മാനേജിംഗ് ഡയറക്ടര്‍ ഹിന്‍ഫാസ് ഹബീബ് നിര്‍വഹിക്കുന്നു. ഹൈക്കൗണ്ട് ജനറല്‍ മാനേജര്‍ ഇ. എ. ഷബീര്‍, ഡയറക്ടര്‍ ഹിന്‍സാഫ് ഹബീബ് എന്നിവര്‍ സമീപം.
No comments:
Post a Comment