കൊച്ചി: രാജ്യത്തെ മുന്‍നിര ഹൗസിങ്ങ് ഫിനാന്‍സ് കമ്പനിയായ ഡി എച്ച് എഫ് എല്‍ സെപ്‌തംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 232.61 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 28.96 ശതമാനം ലാഭത്തില്‍ വര്‍ദ്ധനവാണ് ഈ കാലയളവില്‍ കമ്പനിക്കുണ്ടായിരിക്കുന്നത്.
കമ്പനിയുടെ ആസ്‌തികളിലും 19.71ശതമാനം വളര്‍ച്ചയുണ്ടായി. ഈ കാലയളവില്‍ 8,437 കോടി രൂപയുടെ വായ്‌പ അനുവദിച്ചപ്പോള്‍ 6.609 കോടി രൂപ വായ്‌പ വിതരണം ചെയ്യുകയുണ്ടായി. മൊത്ത വരുമാനം 2,167.72 കോടി രൂപയാണ്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ വരുമാനത്തെക്കാള്‍ 19.66 ശതമാനം അധികമാണ്.
`കമ്പനി സുസ്ഥിരമായ വളര്‍ച്ചയുടെ പാതയിലാണെന്ന് രണ്ടാം പാദത്തിലെ പ്രകടനം സാക്ഷ്യപ്പെടുത്തുന്നതായി` ഡി എച്ച് എഫ് എല്‍ സി എം ഡി കപില്‍ വാദ്വാന്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ കമ്പനി കൈ കൊണ്ട നിരവധി നടപടികളുടെ ഫലമായാണ് രണ്ടാപാദത്തിലെ മികച്ച പ്രകടനം.
No comments:
Post a Comment