കൊച്ചി : ക്രിസ്‌മസ് രണ്ട് മാസത്തിലേറെ അകലെ നില്‍ക്കവെ കേക്ക് മിക്‌സിങ് ചടങ്ങോടെ എറണാകുളം ഹോട്ടല്‍ താജ്‌ഗേറ്റ്‌വേയില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ചീഫ് ഷെഫ് ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് ഷെഫ് സലിം കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 80 ഷെഫുമാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേക്ക് മിക്‌സിങ്ങില്‍ പങ്കാളികളായി.
താജ്‌ഗേറ്റ്‌വേയില്‍
ഇത് 23-ാമത്തെ വര്‍ഷമാണ് കേക്ക് മിക്‌സിങ് ചടങ്ങ് ആഘോഷമായി നടക്കുന്നത്. ഈ വര്‍ഷം 4000 കേക്കുകളാണ് തയ്യാറാക്കുകയെന്ന് ചീഫ് ഷെഫ് ചന്ദ്രന്‍ പറഞ്ഞു. 1700 കിലോഗ്രാം വരുന്ന 17 തരം ഉണക്ക പഴവര്‍ഗങ്ങള്‍, ഓറഞ്ചിന്റെ തൊലി ഉണക്കിയത്. 300 കിലോ ബട്ടര്‍ 300 കിലോ മൈദ, 6000 മുട്ട, സുഗന്ധദ്രവ്യങ്ങള്‍. മദ്യം എന്നിവയാണ് 4000 കേക്കുകള്‍ക്കായി മിക്‌സിങ്ങിന് ഉപയോഗപ്പെടുത്തിയത്.,40 ലിറ്റര്‍ വിവിധ തരത്തിലുള്ള മദ്യം ഒഴിച്ചാണ് ഡ്രൈ ഫ്രൂട്ട്‌സ് അടങ്ങിയ ആദ്യ ചേരുവ മിക്‌സിങ്ങിലൂടെ പാകപ്പെടുത്തുന്നത്. മദ്യം പഴകും തോറും വീര്യം ഉണ്ടാക്കുമെന്നതിനാല്‍ കേക്ക് കോടുകൂടാതെ മാസങ്ങളോളം സൂക്ഷിച്ചുവെക്കാന്‍ കഴിയുമെന്ന് മാഹി സ്വദേശിയായഷെഫ് ചന്ദ്രന്‍ പറഞ്ഞു ഇവ പിന്നീട്
വായുകടക്കാത്ത കണ്ടെയ്‌നറുകളില്‍ രണ്ട് മാസക്കാലം ഈ ചേരുവകള്‍ കിടക്കുമ്പോള്‍ കേക്കിന് നല്ല രുചിയും മണവും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഡിസംബര്‍ ഒന്നിനു ആയിരിക്കും കണ്ടെയ്‌നറില്‍ നിന്നും എടുത്ത ആദ്യ ചേരുവ മൈദയും പഞ്ചസാര വിളയിച്ചതും ചേര്‍ത്തു പ്ലം കേക്ക് ബോര്‍മ്മയില്‍ വെക്കുവാന്‍ വേണ്ടി എടുക്കുക.
No comments:
Post a Comment