Monday, October 10, 2016

മുത്തൂറ്റ്‌ ഫിനാന്‍സും ടെക്‌പ്രോസസ്‌ പേമെന്റ്‌ സര്‍വീസസും കൈകോര്‍ക്കും


വായ്‌പാതിരിച്ചടവ്‌ സുഗമമാക്കാന്‍ മുത്തൂറ്റ്‌ ഫിനാന്‍സും ടെക്‌പ്രോസസ്‌ പേമെന്റ്‌ സര്‍വീസസും കൈകോര്‍ക്കും


കൊച്ചി: തിരിച്ചടവ്‌ സുഗമമായി നടത്തുവാന്‍ സഹായിക്കുന്ന പുതുതലമുറ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നതിന്‌ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ്‌ ഫിനാന്‍സും പ്രമുഖ ഇലക്‌ട്രോണിക്‌ പേമന്റ്‌ കമ്പനിയായി ടെക്‌പ്രോസസ്‌ പേമെന്റ്‌ സര്‍വീസസും കൈകോര്‍ക്കും.
വായ്‌പാതിരിച്ചടവ്‌ സുഗമവും കാര്യക്ഷമവുമാകുമെന്നു മാത്രമല്ല, വരുമാന ചോര്‍ച്ചാ സാധ്യത ഇല്ലാതാക്കാനും ഇതു കമ്പനിയെ സഹായിക്കും.
`` വായ്‌പയുടെ മുതലും പലിശയും തിരിച്ചടയ്‌ക്കുവാന്‍ ഇപ്പോഴത്തെ വെബ്‌പേ പ്‌ളാറ്റ്‌ഫോം ഉപയോഗിക്കുന്ന ഇടപാടുകാര്‍ക്ക്‌ ടെക്‌പ്രോസസിന്റെ പുതുതലമുറ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ `പേനിമോ' പുതിയ അനുഭവം പ്രദാനം ചെയ്യും. ഓണ്‍ലൈന്‍, മൊബൈല്‍ ചാനലുകള്‍ക്ക്‌ അനുയോജ്യമായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന പേനിമോ ക്രെഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഇ-വാലറ്റ്‌, നെറ്റ്‌ ബാങ്കിംഗ്‌ തുടങ്ങിയ 185-ലധികം പേമെന്റ്‌ മോഡുകളുമായി ഒത്തുപോകുന്നവയാണ്‌. ഇതുവഴി ഇടപാടുകാര്‍ക്ക്‌ ശാഖകളില്‍ വരാതെ അവരുടെ സൗകര്യമനുസരിച്ച്‌, അവധി ദിവസങ്ങളില്‍പോലും തിരിച്ചടവ്‌ നടത്താം. ഇത്തരത്തിലുള്ള പേമെന്റ്‌ സംവിധാനമൊരുക്കുന്ന ആദ്യത്തെ എന്‍ബിഎഫ്‌സി കൂടിയാണ്‌ മുത്തൂറ്റ്‌ ഫിനാന്‍സ്‌.'' മുത്തൂറ്റ്‌ ഫിനാന്‍സ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ കെ ആര്‍ ബിജിമോന്‍ പറഞ്ഞു.
വരും തലമുറ ഡിജിറ്റല്‍ പേമന്റ്‌ പ്ലാറ്റ്‌ഫോമായ പേനിമോ ഇടപാടുകാര്‍ക്ക്‌ ഏറ്റവും സുഗമമവും സൗകര്യപ്രദമായി ഇടപാടു നടത്താന്‍ സഹായിക്കുന്നതാണെന്ന്‌ ടെക്‌പ്രോസസ്‌ പേമന്റ്‌ സര്‍വീസസ്‌ ലിമിറ്റഡ്‌ സിഇഒ കുമാര്‍ കാര്‍പേ പറഞ്ഞു. 

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...