Thursday, January 21, 2016

മൈക്രോമാക്‌സ്‌ കാന്‍വാസ്‌ ഫന്റാബുലറ്റ്‌ വിപണിയിലെത്തി

ലോകത്തെ ഏറ്റവും വലിയ
സ്‌മാര്‍ട്‌ ഫോണ്‍, മൈക്രോമാക്‌സ്‌ കാന്‍വാസ്‌
ഫന്റാബുലറ്റ്‌ വിപണിയിലെത്തി

കൊച്ചി : ഇന്ത്യയിലെ മുന്‍നിര സ്‌മാര്‍ട്‌ഫോണ്‍ കമ്പനിയായ മൈക്രോമാക്‌സ്‌, ഏറ്റവും വലിയ സ്‌മാര്‍ട്‌ഫോണ്‍, കാന്‍വാസ്‌ ഫന്റാബുലറ്റ്‌ വിപണിയിലെത്തിച്ചു. 6.98 ഇഞ്ച്‌ എച്ച്‌ഡി ഐപിഎസ്‌ ഡിസ്‌പ്ലേ, ഡിറ്റിഎസ്‌ ശബ്‌ദ സാങ്കേതികവിദ്യ എന്നിവയാണ്‌ പ്രധാന സവിശേഷത.
ലോകത്തെ ഏറ്റവും വലിയ സ്‌മാര്‍ട്‌ഫോണായ, മൈക്രോമാക്‌സ്‌ കാന്‍വാസ്‌ ഫന്റാബുലറ്റ്‌ 1280 x 720 പിക്‌സല്‍ റസലൂഷനാണ്‌ ലഭ്യമാക്കുന്നത്‌. ഇരട്ട ബോക്‌സ്‌ സ്‌പീക്കറുകള്‍, സമ്പൂര്‍ണ്ണ ഓഡിയോ വിഷ്വല്‍ അനുഭൂതിയാണ്‌ പകരുക. 2.5 മിമി മാത്രം കനമുള്ളവയാണ്‌ ബോക്‌സ്‌ സ്‌പീക്കറുകള്‍.
ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ്‌ ലോലിപോപ്‌ 5.0 ല്‍ പ്രവര്‍ത്തിക്കുന്ന കാന്‍വാസ്‌ ഫന്റാബുലറ്റ്‌, ഉപഭോക്താക്കള്‍ക്ക്‌ വോയ്‌സ്‌ സര്‍ച്ച്‌, ഗൂഗിള്‍ ഡ്രൈവ്‌, വീഡിയോ കോള്‍സ്‌ ഹാങ്ങ്‌-ഔട്ട്‌ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കുന്നു.
എണ്ണമറ്റ ഫോട്ടോകള്‍ എടുക്കുന്നതിന്‌ 8 എംപി ഓട്ടോഫോക്കസ്‌ റിയര്‍ കാമറയും 2 എംപി ഫ്രണ്ട്‌ കാമറയും ഇതില്‍ ഉണ്ട്‌. 32 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡും 8 ജിബി റോമും ആണ്‌ മറ്റ്‌ പ്രധാന ഘടകങ്ങള്‍.
ഇറോസ്‌ നൗ, കിന്‍ഡില്‍, സാവന്‍, ഗാന തുടങ്ങി മള്‍ട്ടിമീഡിയ ആപ്ലിക്കേഷനുകളുടെ ഒരുകെട്ടുതന്നെ പുതിയ ഫോണിലുണ്ട്‌. സാവന്‍ പ്രോയില്‍ 90 ദിവസത്തെ സൗജന്യ വരിയുണ്ട്‌. ഇറോസ്‌ നൗ ആപ്പിലൂടെ സൗജന്യ സിനിമയും. ക്രോം സ്വര്‍ണ നിറമുള്ള പുതിയ ഫോണിന്റെ വില 7,499 രൂപയാണ്‌. ഫ്‌ളിപ്‌കാര്‍ട്ടില്‍ ലഭ്യം.
കാന്‍വാസ്‌ ഫന്റാബുലറ്റിലൂടെ സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍ തങ്ങള്‍ പുതിയൊരു അധ്യായം തുറന്നിരിക്കുകയാണെന്ന്‌ മൈക്രോമാക്‌സ്‌ ഇന്‍ഫോമാറ്റിക്‌സ്‌ സഹ-സ്ഥാപകന്‍ വികാസ്‌ ജെയിന്‍ പറഞ്ഞു

ഐസിഐസിഐ ബാങ്ക്‌ ആഫ്രിക്കയില്‍ ആദ്യത്തെ ശാഖ തുറന്നു





കൊച്ചി: ജൊഹാനാസ്‌ ബര്‍ഗിലെ സാന്‍ഡ്‌ടണില്‍ ഐസിഐസിഐ ബാങ്ക്‌ ലിമിറ്റഡ്‌ ആദ്യത്തെ ശാഖ തുറന്നു. ഒരു ആഫ്രിക്കന്‍ ഭുഖണ്ഡത്തില്‍ ശാഖ തുറക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സ്വകാര്യമേഖല ബാങ്കാണ്‌ ഐസിഐസിഐ.
ദക്ഷിണാഫ്രിക്കയില്‍ ആദ്യത്തെ ശാഖ തുറക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന്‌ ശാഖയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചുകൊണ്ട്‌ ഐസിഐസിഐ ബാങ്ക്‌ പ്രസിഡന്റ്‌ വിജയ്‌ ചന്ദോക്ക്‌ പറഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിലധികമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെട്ടതിന്റെ തെളിവാണ്‌ പുതിയ ശാഖയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ കമ്പനികളുടെ ബാങ്കിംഗ്‌ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ പുതിയ ശാഖ സഹായിക്കും. അതേപോലെ ദക്ഷിണാഫ്രിക്കന്‍ കമ്പനികള്‍ക്കു ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തില്‍ കമ്പനികള്‍ക്കു മാത്രമാണ്‌ ജൊഹാനസ്‌ബര്‍ഗ്‌ ശാഖ സേവനങ്ങള്‍ നല്‌കുക. ഇന്ത്യന്‍ സംയുക്ത സംരംഭങ്ങള്‍, സബ്‌സിഡിയറികള്‍ തുടങ്ങിയവയ്‌ക്കു ബാങ്ക്‌ ധനകാര്യ സേവനം ലഭ്യമാക്കും

തിരുകൊച്ചി നാളികേര ഉത്‌പാദന കമ്പനിയുടെ നീര പ്ലാന്റ്‌ നാളെ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും



കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെ രജിസ്‌ട്രേഷനുള്ള തിരുകൊച്ചി നാളികേര ഉത്‌പാദക കമ്പനിയുടെ നീര പ്ലാന്റ്‌ ശനിയാഴ്‌ച പ്രവര്‍ത്തനമാരംഭിക്കും. ഉച്ചയ്‌ക്ക്‌ രണ്ടിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാമ്പാക്കുട ഓണക്കൂറില്‍ ഉദ്‌ഘാടനം നിര്‍വഹിക്കുമെന്ന്‌ തിരുകൊച്ചി കമ്പനി ചെയര്‍മാന്‍ ജോസഫ്‌ ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു. കമ്പനി കോംപ്ലക്‌സിന്റെ ഉദ്‌ഘാടനം മന്ത്രി അനൂപ്‌ ജേക്കബ്‌ നിര്‍വഹിക്കും. കോക്കനട്ട്‌ ജ്യൂസ്‌ ലോഞ്ചിംഗ്‌ മന്ത്രി കെ.ബാബുവും കൊപ്ര ഡ്രയറിന്റെ ഉദ്‌ഘാടനം മന്ത്രി കെ.പി മോഹനനും നിര്‍വഹിക്കും. നാളികേര വികസനബോര്‍ഡ്‌ ചെയര്‍മാന്‍ ടി.കെ ജോസ്‌ മുഖ്യപ്രഭാഷണം നടത്തും.
എറണാകുളം ജില്ലയിലെ 210 സി.പി.എസ്സുകളും 13 ഫെഡറേഷനുകളും 55000ത്തിലധികമുള്ള കേരകര്‍ഷകരും അംഗങ്ങളായിട്ടുള്ള നാളികേര ഉത്‌പാദക കമ്പിനിയാണിത്‌. 2014 ലാണിത്‌ രൂപവത്‌ക്കരിച്ചത്‌. 2 കോടി 21 ലക്ഷമാണ്‌ ഓഹരി മൂലധനം. നീര ലോകോത്തര നിലവാരത്തില്‍ ലഭ്യമാക്കുന്ന ആധുനിക പ്ലാന്റാണിവിടെയുള്ളത്‌. മൂന്ന്‌ നിലകളിലായി 10000 സ്‌ക്വയര്‍ ഫീറ്റ്‌ കെട്ടിടവും അന്താരാഷ്ട്ര നിലവാരുമുള്ള ആല്‍ഫാ ലാവല്‍, ഹില്‍ഡന്‍ തുടങ്ങിയ കമ്പനികളുടെ യന്ത്രോപകരണങ്ങളും ആധുനിക ലാബ്‌ സൗകര്യങ്ങളുമാണ്‌ പ്ലാന്റില്‍ ഒരുക്കിയിരിക്കുന്നത്‌. നീരയുടെ സംസ്‌കരണത്തിനും കോക്കന്‌ട്ട ജ്യൂസിനും നീര ഹണിക്കും ആണ്‌ ഈ പ്ലാന്റില്‍ പ്രാധാന്യം നല്‍കുന്നത്‌. കമ്പനി സി.ഇ.ഒ ബിജു ജോണ്‍, നാളികേര വികസനബോര്‍ഡ്‌ മാര്‍ക്കറ്റ്‌ പ്രമോഷന്‍ ഓഫീസര്‍ ലീനാമോള്‍ എം.എ, പ്രൊജക്ട്‌ മാനേജര്‍ രൂപക്‌ ജി. മാടശ്ശേരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


ഡിഎച്ച്‌എഫ്‌എല്‍ : മൂന്നാം പാദത്തില്‍ 185.90 കോടി അറ്റാദയം




കൊച്ചി : ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭവന വായ്‌പാ കമ്പനിയായ ഡിഎച്ച്‌എഫ്‌എല്‍, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 16.43 ശതമാനം വളര്‍ച്ചയോടെ 185.90 കോടി രൂപ അറ്റാദായം കൈവരിച്ചു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 160 കോടി രൂപയായിരുന്നു. ഡിസംബര്‍ 31 ന്‌ അവസാനിച്ച 9 മാസക്കാലത്തെ ലാഭവളര്‍ച്ച 17.54 ശതമാനമാണ്‌. അസറ്റ്‌സ്‌ അണ്ടര്‍ മാനേജ്‌മെന്റിന്റെ വാര്‍ഷിക വര്‍ധന 23.48 ശതമാനമാണ്‌. 65962 കോടി രൂപ. 2014 ഡിസംബര്‍ 31 ന്‌ ഇത്‌ 52,637 കോടി രൂപയായിരുന്നു. 
ലോണ്‍ബുക്‌ ഔട്‌സ്റ്റാന്‍ഡിംഗ്‌ 23.48 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 58,991.81 കോടി രൂപയിലെത്തി. 2014 ഡിസംബറില്‍ 47,776 കോടി രൂപയായിരുന്നു. വായ്‌പ വിതരണത്തില്‍ 30.57 ശതമാനം വര്‍ധനയാണ്‌ രേഖപ്പെടുത്തിയത്‌. 6428.37 കോടിരൂപ. ഈ കാലയളവില്‍ 9307.75 കോടിരൂപയുടെ വായ്‌പാനുമതിയും നല്‍കിയിട്ടുണ്ട്‌. വായ്‌പാ വിതരണത്തില്‍ 30.57 ശതമാനവും വായ്‌പാനുമതിയില്‍ 31.62 ശതമാനവുമാണ്‌ വര്‍ധന.
നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മൊത്തം വരുമാനം 23.63 ശതമാനം വര്‍ധനയോടെ 1885.33 കോടി രൂപയിലെത്തി. തലേവര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 1524.92 കോടിരൂപയായിരുന്നു.
ഒരു വീട്‌ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഓരോ ഇന്ത്യാക്കാരനും വേണ്ടി വൈവിധ്യമാര്‍ന്ന ഉല്‍പന്നശ്രേണിയാണ്‌ തങ്ങള്‍ക്കുള്ളതെന്ന്‌ ഡിഎച്ച്‌എഫ്‌എല്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ കപില്‍ വാധ്‌വാന്‍ പറഞ്ഞു.
ഭവനവായ്‌പാ, ഭവന നവീകരണ വായ്‌പ, എക്‌സ്റ്റന്‍ഷന്‍ വായ്‌പ, പ്ലോട്ട്‌ വായ്‌പാ, ഭൂപണയ വായ്‌പ, പ്രോജക്‌ട്‌ വായ്‌പ, എന്‍ആര്‍ഐ പ്രോപ്പര്‍ട്ടി വായ്‌പ, എസ്‌എംഇ വായ്‌പ തുടങ്ങി ഒട്ടേറെ വായ്‌പ സ്‌കീമുകള്‍ ഡിഎച്ച്‌എഫ്‌എല്ലിനുണ്ട്‌. 


Tuesday, January 19, 2016

കോംപാക്‌ട്‌ എസ്‌ യു വി മഹീന്ദ്ര കെ യു വി 100 കേരള വിപണിയില്‍


















കൊച്ചി: കാത്തിരിപ്പുകള്‍ക്ക്‌ വിരാമമിട്ട്‌ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്രയുടെ കോംപാക്ട്‌ 
എസ്‌ യു വി ആയ കെ. യു. വി വണ്‍ ഡബിള്‍ ഓ വിപണിയിലെത്തി. പെട്രോള്‍ 
വേരിയന്റിന്‌ 4.60 ലക്ഷം മുതലും ഡീസല്‍ വേരിയന്റിന്‌ 5.41 ലക്ഷം മുതലുമാണ്‌ 
കൊച്ചിയിലെ ഷോറൂം വിലകള്‍. ആറ്‌ പേര്‍ക്ക്‌ സുഖസവാരി വാഗ്‌ദാനം ചെയ്യുന്ന ചെറു എസ്‌ യു വിയിലൂടെ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര തങ്ങളുടെ എം ഫാല്‍കണ്‍ 
പെട്രോള്‍ എഞ്ചിന്‍ വാഹന വിപണിയില്‍ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്‌. അഞ്ച്‌ സീറ്റുകളിലും ലഭ്യമാണ്‌. ഡീസല്‍ എഞ്ചിന്‍ വകഭേദത്തിന്‌ 25.32 
കിലോമീറ്റര്‍ മൈലേജാണ്‌ കമ്പനിയുടെ വാഗ്‌ദാനം. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ മൈലേജുള്ള ഡീസല്‍ എസ്‌ യു വി എന്ന അവകാശ വാദവും കമ്പനി ഉന്നയിക്കുന്നുണ്ട്‌. 
സുരക്ഷക്കായി 2017 ലെ മാനദണ്ഡങ്ങളാണ്‌ പാലിച്ചിട്ടുള്ളത്‌. ഇ ബി ഡി സഹിതമുള്ള എ ബി എസ്‌ എല്ലാ വേരിയന്റുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അത്യാകര്‍ഷകമായ ഇന്റീരയിറിനൊപ്പം ഡ്യൂവല്‍ എയര്‍ബാഗ്‌, കുട്ടികള്‍ക്കായി പിന്‍നിരയില്‍ ഐസോഫിക്‌സ്‌ സീറ്റ്‌ എന്നിവയും കെ. യു വി 100 യെ വ്യത്യസ്‌തമാക്കുന്നു. 
കെ. ടു, കെ. ടു പ്ലസ്‌, കെ. ഫോര്‍, കെ ഫോര്‍ പ്ലസ്‌, കെ. സിക്‌സ്‌, കെ. സിക്‌സ്‌ പ്ലസ്‌, കെ എയ്‌റ്റ്‌ എന്നിങ്ങനെ ഏഴ്‌ വേരിയന്റുകളാണ്‌ കെ യു വി 100 ഓയ്‌ക്കുള്ളത്‌. ഫയറി 
ഓറഞ്ച്‌, ഫ്‌ളാംബയണ്ട്‌ റെഡ്‌, അക്വാ മറൈന്‍, പേള്‍ വൈറ്റ്‌, ഡാസ്ലിങ്‌ സില്‍വര്‍, ഡിസൈനര്‍ ഗ്രേ, മിഡ്‌നൈറ്റ്‌ ബ്ലാക്ക്‌ എന്നീ ഏഴ്‌ നിറങ്ങളില്‍ ലഭ്യമാണ്‌. 
1.2 ലിറ്റര്‍ ജി 80 പെട്രോള്‍ എഞ്ചിന്‍ 82 ബി എച്ച്‌ പി കരുത്തും 18.15 കി.മീ. മൈലേജും തരുന്നതാണ്‌. മള്‍ടി പോയിന്റ്‌ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനവുമുണ്ട്‌. കോമണ്‍ റെയില്‍ ഡയറക്ട്‌ ഇഞ്ചക്ഷന്‍ സഹിതമുള്ള 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകട്ടെ 77 ബി എച്ച്‌ പിയുടെ കരുത്തുള്ളതാണ്‌. 
യുവാക്കള്‍ക്ക്‌ പ്രിയങ്കരമായ സ്റ്റൈലിംഗ്‌, സൗകര്യങ്ങള്‍ എന്നിവയോടെ ആകര്‍ഷകമായ വിലയില്‍ ഒരു എസ്‌ യു വി പുറത്തിറക്കുന്നതില്‍ അഭിമാനമുണ്ടെന്ന്‌ കമ്പനിയുടെ പ്രസിഡന്റും ചീഫ്‌ എക്‌സിക്യുട്ടീവുമായ പ്രവീണ്‍ ഷാ പറഞ്ഞു.
എസ്‌ യു വിയുടെ കരുത്തന്‍ ബോഡി, സണ്‍ഗ്ലാസ്‌ സമാനമായ ഹെഡ്‌ ലാംപ്‌, ഡേ ടൈം റണ്ണിങ്‌ ലാംപ്‌, മുന്നിലും പിന്നിലും ക്രോം അലംകൃത ഫോഗ്‌ ലാംപ്‌, 
അലോയ്‌ വീല്‍, റൂഫ്‌ റെയില്‍, പിന്നില്‍ സ്‌പോര്‍ട്ടി സ്‌പോയിലര്‍ എന്നിവയും കെ യു വി 100 യുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നു. കിലോമീറ്ററിന്റെ പരിധി ഇല്ലാതെ രണ്ട്‌ 
വര്‍ഷമാണ്‌ വാറണ്ടി.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...