Saturday, February 6, 2016
പരിസ്ഥിതി സൗഹൃദ വാഹനങ്ങളുമായി മഹീന്ദ്ര
വാഹനപ്രേമികളെ ഞെട്ടിക്കുന്നതില്‍ മഹീന്ദ്രയെ വെല്ലാന്‍ മറ്റാരുമില്ല. മൂന്ന് ഇലക്ട്രിക് വാഹനങ്ങളും ഒരു ഹൈഡ്രജന്‍ ബസ്സുമാണ് മഹീന്ദ്ര ഇക്കുറി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിട്ടുള്ളത്. കരുത്തന്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കിടയിലും മഹീന്ദ്രയുടെ പരിസ്ഥിതി സൗദൃദ വാഹനങ്ങള്‍ എക്‌സ്‌പോയില്‍ സന്ദര്‍ശകരുടെ മനം കവരുന്നു.
നെറ്റിപ്പട്ടം കെട്ടിയ ആനയുടെ തലയെടുപ്പാണ് റോഡ് മാസ്റ്റര്‍ എന്ന ബൈക്കിന്.
നെറ്റിപ്പട്ടം കെട്ടിയ ആനയുടെ തലയെടുപ്പാണ് റോഡ് മാസ്റ്റര്‍ എന്ന ബൈക്കിന്. ഇന്ത്യന്‍ ആണ് നിര്‍മ്മാതാക്കള്‍. പേര് ഇന്ത്യനെന്നാണെങ്കിലും കമ്പനി ഇന്ത്യനല്ല, അമേരിക്കനാണ്. വിന്റേജ് ശൈലി പിന്തുടരുന്ന ക്രൂസര്‍ ബൈക്കാണ് ഇന്ത്യന്‍. 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയാണ് വില. തുകല്‍ സീറ്റുകളും വശങ്ങളിലുള്ള തുകല്‍ പൊതിഞ്ഞ പെട്ടികളുമാണ് ബൈക്കിന് ആനച്ചന്തം നല്‍കുന്നത്. 1811 സി.സി വി ട്വിന്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം.
കീലെസ് ഇഗ്‌നിഷന്‍, ഇന്റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി, എല്‍.ഇ.ഡി ലൈറ്റുകള്‍, റിമോട്ട് ലോക്കിങ്, സ്വിച്ചിട്ട് നിയന്ത്രിക്കാവുന്ന വിന്‍ഡ് സ്‌ക്രീന്‍ തുടങ്ങിയവയാണ് സവിശേഷതകള്‍. ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്സ്, ചീഫ് ക്ലാസിക്, ചീഫ് വിന്റേജ്, ഇന്ത്യന്‍ സ്‌കൗട്ട്, ചീഫ്ടെയ്ന്‍ എന്നിവയും ഇന്ത്യന്‍ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആനയുടെ തലയെടുപ്പുള്ള റോഡ് മാസ്റ്റര്‍ ഈവര്‍ഷംതന്നെ വിപണിയില്‍ എത്തുമെന്നാണ് സൂചന.
ടി.വി.എസ് അപ്പാഷെ ആര്‍.ടി.ആര്‍
വിദേശ ബൈക്കുകള്‍ക്കിടയില്‍ താരമായി വിലസുകയാണ് ടി.വി.എസ് അപ്പാഷെ ആര്‍.ടി.ആര്‍ 450 എഫ്.എക്‌സ്. ഓഫ് റോഡ് സാഹസികവിനോദങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡെര്‍ട്ട് ബൈക്ക് വിഭാഗത്തില്‍പ്പെട്ട മോട്ടോര്‍സൈക്കിളാണിത്.
കരുത്തുറ്റ 450 സി.സി എന്‍ജിനാണ് ബൈക്കിലുള്ളത്. 55 ഹോഴ്‌സ് പവര്‍ കരുത്തുനല്‍കും എന്‍ജിന്‍. ഭാരംക്കുറവാണ് പ്രധാന സവിശേഷത. സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മികച്ച നിയന്ത്രണം ലഭ്യമാകുന്ന തരത്തിലാണ് ഷാസിയുടെയും സസ്‌പെന്‍ഷന്റെയും രൂപകല്‍പ്പന.പഞ്ചറാകാത്ത പ്രത്യേക ടയറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. പെര്‍ഫോമന്‍സ് കിറ്റുമുണ്ട്. ടി.വി.എസ് റേസിങ് ടീമിന്റെ അനുഭവസമ്പത്താണ് ബൈക്കിന് പിന്നിലെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു
ബിസിനസ് കൊച്ചി : ബിസിനസ് കൊച്ചി : ടയംഫ് ബോണേവില്ലേ മോട്ടോര്‍ സൈക...
ബിസിനസ് കൊച്ചി : ബിസിനസ് കൊച്ചി : ടയംഫ് ബോണേവില്ലേ മോട്ടോര്‍ സൈക...: ടയംഫ് ബോണേവില്ലേ മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിച്ചു കൊച്ചി : മോട്ടോര്‍ സൈക്കിള്‍ ലോകത്തേ ആഗോള ഇതിഹാസമായ, ട്രയംഫ് ബോണേവില്ലേ മോട്...
മക്‌ഡൊണാള്‍ഡ്‌സില്‍ ആദ്യമായി വെജ് മഹാരാജമക്
കൊച്ചി : ഇന്ത്യയിലെ മക്‌ഡൊണാള്‍ഡ്‌സിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുതിയ മഹാരാജമക് സാന്‍ഡ്‌വിച്ചുകള്‍ അവതരിപ്പിച്ചു. വെജിറ്റേറിയന്‍, ചിക്കന്‍ ഇനങ്ങളില്‍ ലഭ്യമാണ്.
1996-ല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ജനപ്രീതി നേടിയ ബിഗ് മക്-ന്റെ പുനരവതരണമാണ് ചിക്കന്‍ മഹാരാജ മക്. ബീഫ്, ചിക്കന്‍ സാന്‍ഡ്‌വിച്ചുകള്‍ എന്നിവയ്‌ക്കുമപ്പുറം ബിഗ്‌മക് ബ്രാന്‍ഡ് നാമം എത്തിക്കുവാനുള്ള പുതിയ തുടക്കമാണ് വെജ് മഹാരാജ മക്.
ബിഗ്‌മക്-ല്‍ മക്‌ഡൊണാള്‍ഡ് ഒരു സസ്യഭക്ഷണം അവതരിപ്പിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. സമ്പുഷ്‌ടവും മൊരിഞ്ഞതുമായ ചീസി കോണ്‍ പാറ്റികൊണ്ടാണ് മഹാരാജ മക് തയ്യാറാക്കുന്നത്. വെജിറ്റബിള്‍ കോക്‌ടെയ്‌ല്‍ സോസിനൊപ്പമാണ് വിളമ്പുക.
പച്ചമുളക്, ചുവന്നുള്ളി, ചെഡര്‍ ചീസ് സ്ലൈസ്, ഫ്രഷ് ക്രിസ്‌പി ഐസ്‌ബര്‍ഗ് ലെറ്റൂസ് എന്നീ പ്രീമിയം ചേരുവകളാണ് ബിഗ്‌മകിലുള്ളത്.
ചിക്കന്‍ മഹാരാജ മക് ഫാറ്റി ഫ്‌ളെയിം ഗ്രില്‍ഡ് ആണ്. സ്വാദിഷ്‌ടമായ സാന്‍ഡ്‌വിച്ചുകള്‍ എള്ളുകളാല്‍ അലങ്കരിച്ച് ഹബനെരോ സോസിനൊപ്പമാണ് വിളമ്പുക. ഏറ്റവും ഉയരം കൂടിയ ബര്‍ഗറുകളിലൊന്നാണ് ഇത്. മൂന്ന് അടുക്കുള്ള വലിയ ബണ്ണിലാണ് ബിഗ്‌മക് സാന്‍ഡ്‌വിച്ചുകള്‍ ലഭിക്കുക. വെജ് മഹാരാജ മകിന്റെ വില 145 രൂപ. ചിക്കന്‍ മഹാരാജ മകിന്റേത് 160 രൂപയും.
സമാനതകളില്ലാത്ത രുചി വൈശിഷ്‌ട്യമാണ് ക്ലാസിക് മഹാരാജ മകിനെ ജനപ്രീതിയേറിയ സാന്‍ഡ്‌വിച്ച് ആക്കി മാറ്റിയതെന്ന് മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യ മാനേജിംഗ് ഡയറക്‌ടര്‍ സ്‌മിത ജാതിയ പറഞ്ഞു.
പുതിയ മഹാരാജ മക് സാന്‍ഡ്‌വിച്ചുകളോടൊപ്പം ആസ്വാദ്യകരമായ ബ്ലാക് ഫോറസ്റ്റ് മക്‌ഫ്‌ളറിയും മഹാസ്‌മൂതിയും മക്‌ഡൊണാള്‍ഡ് അവതരിപ്പിച്ചിട്ടുണ്ട്. ബ്ലാക്‌ഫോറസ്റ്റ് മക്‌ഫ്‌ളറിയുടെ വില 68 രൂപ മുതലും മഹാസ്‌മൂതിയുടെ വില 259 രൂപ മുതലുമാണ്.
കോള്‍ഗേറ്റ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
കൊച്ചി : ദന്തസംരക്ഷണ സേവന മേഖലയിലെ മുന്‍നിരയിലുള്ള കോള്‍ഗേറ്റ് പാമോലീവിന്റെ ദേശീയ സ്‌കോളര്‍ഷിപ്പ് പരിപാടിയ്‌ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒരു ലക്ഷം രൂപ വരെയുള്ള 200-ലേറെ സ്‌കോളര്‍ഷിപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുക. ഫെബ്രുവരി 29 വരെ www.colgate.co.in എന്ന സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
അല്ലെങ്കില്‍ ഉപഭോക്താക്കള്‍ കോള്‍ഗേറ്റ് സ്‌ട്രോങ് ടീത്ത് ടൂത്ത്‌പേസ്റ്റിന്റെ പായ്‌ക്കില്‍ അച്ചടിച്ചിരിക്കുന്ന ടോള്‍ഫ്രീ നമ്പറിലേക്ക് മിസ്‌ഡ്‌കോള്‍ അയച്ചാല്‍ മതി. ദന്തപരിചരണം സംബന്ധിച്ച ലളിതമായ ഒരു ചോദ്യത്തിന് ഉത്തരം നല്‍കുകയും വേണം. കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് പായ്‌ക്ക് വാങ്ങണമെന്ന് നിര്‍ബന്ധമില്ല.
കോള്‍ഗേറ്റ് സ്‌കോളര്‍ഷിപ്പ് പരിപാടി ആരംഭിച്ചത് 2009-ലാണ്. ഇന്ത്യയിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനം കൂടിയാണിത്.
പ്രത്യേക ഐച്ഛിക വിഷയം, പ്രത്യേക ക്ലാസ്, മികച്ച സ്‌കൂള്‍ എന്നിവയെല്ലാം കണ്ടെത്താന്‍, സ്‌കോളര്‍ഷിപ്പ്, വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന് കോള്‍ഗേറ്റ് പാമോലീവ് മാനേജിംഗ് ഡയറക്‌ടര്‍ ഇസാം ബച്ചലാനി അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ആഗ്രഹ സഫലീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
Friday, February 5, 2016
ബിസിനസ് കൊച്ചി : ടയംഫ് ബോണേവില്ലേ മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിച്...
ടയംഫ് ബോണേവില്ലേ
മോട്ടോര്‍ സൈക്കിള്‍
അവതരിപ്പിച്ചു
കൊച്ചി : മോട്ടോര്‍ സൈക്കിള്‍ ലോകത്തേ ആഗോള ഇതിഹാസമായ,
ട്രയംഫ് ബോണേവില്ലേ മോട്ടോര്‍ സൈക്കിള്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍
അവതരിപ്പിച്ചു. ബോണേവില്ലേ സ്‌ട്രീറ്റ് ട്വിന്‍, ടി 120, ത്രക്‌സ്‌ടണ്‍ആര്‍
എന്നിവയാണ് അവതരിപ്പിച്ചത്.
ഒറിജിനല്‍ ബോണേവില്ലെയുടെ സൗന്ദര്യവും,
ശില്‍പചാതുരിയും ഒത്തിണങ്ങിയവയാണ് പുതിയ മോട്ടോര്‍സൈക്കിളുകള്‍.
റൈഡര്‍ക്കുവേണ്ടിയുള്ള നൂതന സാങ്കേതികവിദ്യയാണ് ഇവയുടെ
പ്രത്യേകത.ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ചാണ് പുതിയ മോഡലുകള്‍
തെരഞ്ഞെടുത്തതെന്ന് ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്‌ടര്‍
വിമല്‍ സംബ്ലി പറഞ്ഞു.ഉയര്‍ന്ന ടോര്‍ക്കോടുകൂടിയ 900 സിസി എഞ്ചിനാണ്
സ്‌ട്രീറ്റ് ട്വിന്നിന്റേത്. ടി120 ബോണേവില്ലേ, 1959 ഒറിജിനല്‍ മോഡലിന്റെ
പുനരവതാരമാണ് 1200 സിസി എഞ്ചിനാണ് ഇതിന്റേത്. 1200 സിസി എഞ്ചിനാണ്
ത്രക്‌സ്‌ടണ്‍ആറിന്റേത്.സ്‌ട്രീറ്റ് ട്വിന്നിന്റെ ഹൈടോര്‍ക് 900സിസി
എഞ്ചിന്റെ, ഏറ്റവും കുറഞ്ഞ 3200 ആര്‍പിഎമ്മിലെ ടോര്‍ക് 80 എന്‍എം ആണ്. ടി
120-ന്റെ 1200 സിസി എഞ്ചിന്‍ 60 കളിലെ ഐതിഹാസിക ബോണേവില്ലേ ബൈക്കുകള്‍ക്ക്
തത്തുല്യമാണ് അലൂമിനിയം എഞ്ചിന്‍ കവറോടുകൂടിയതാണ് ടി 120.കരുത്തിന്റേയും
സൗന്ദര്യത്തിന്റെയും അനുപമമായ രചനാ പാടവത്തിന്റേയും പ്രതീകങ്ങളാണ് ബോണേവില്ലേ
പരമ്പരയിലെ മൂന്ന് മോട്ടോര്‍ സൈക്കിളുകള്‍.
ഇന്ത്യയിലെ ആദ്യത്തെ സാഹസിക യൂട്ടിലിറ്റി വാഹനമായ ഇസൂസു ഡി മാക്‌സ് വി ക്രോസ് അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സാഹസിക യൂട്ടിലിറ്റി വാഹനമായ ഇസൂസു ഡി മാക്‌സ് വി ക്രോസ് അവതരിപ്പിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ഓട്ടോ എസ്‌പോ 2016ലാണ് വാഹനം പ്രദര്‍ശിപ്പിച്ചത്. ഇസുസൂ മോട്ടോഴ്‌സ് ഇന്ത്യാ ചെയര്‍മാനും റപ്രസെന്റേറ്റീവ് ഡയറക്ടറുമായ സുസ്മു ഹോസോയിയും ഇസുസു ഇന്ത്യാ മാനേജിങ് ഡയറക്ടര്‍ നൗഹിറോ യമഗുച്ചിയും ചേര്‍ന്നാണ് വാഹനം വിപണിയിലിറക്കിയത്്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇസുസു ഡി മാക്‌സ പിക് അപ്പില്‍റെപുതിയ നിരയും ഓട്ടോ എക്‌സപോയില്‍ അവതരിപ്പിച്ചു.
ഓഫ് റോഡ് സാഹസിക യാത്രകള്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വെച്ചാണ് ഇ ഇസൂസു ഡി മാക്‌സ് വി ക്രോസ് നിര്‍മ്മിച്ചിരിക്കുന്നത്. സാഹസിക യാത്രകളോട് ഇന്ത്യക്കാര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന താത്പര്യത്തിന് അനിയോജ്യമാകുംവിധമാണ് നിര്‍മ്മാണം.
4 വീല്‍ ഡ്രൈവൂം ഒട്ടേറെ സവിശേഷതകളോടും കൂടിയ ഇസുസു ഡിമാക്‌സ് വി ഒരു 'പേഴ്‌സണല്‍ വാഹനം' ആയി രജിസ്റ്റര്‍ ചെയ്യാം 'വിക്രോസ്' ബാഡ്ജ് പേഴ്‌സണല്‍ ലൈഫ് സ്റ്റൈല്‍ വാഹനങ്ങളുടെ സവിശേഷതയാണ്.
വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഇസൂസു ഡി മാക്‌സ് 4ഃ4, 4ഃ2 കോണ്‍ഫ്രിഗേഷനിലും ലഭിക്കും. ക്രൂ ക്യാബ് സിംഗിള്‍ ക്യാബ്, ഹൈ റൈഡ് / നോര്‍മല്‍ റൈഡും ഫ്‌ളാറ്റ് ഡെക്ക്/ ആര്‍ച്ച് ഡെക്ക് ബോഡികളും ലഭ്യമാണ്. കാബ് ഷാസി വേരിയന്റിലും ഇസുസു ഡി മാക്‌സ് ലഭ്യമാണ്.
ഇസൂസു ഡി മാക്‌സ് വി ക്രോസ് ഇന്ത്യയിലെ ആദ്യത്തെ സാഹസിക യൂട്ടിലിറ്റി വാഹനം
ഇസൂസുവിന്റെ രണ്ടാം തലമുറയില്‍പ്പെട്ട പിക്ക് അപ്പ് വാഹനമായ ഇസുസു ഡി മാക്‌സ് വി ക്രോസ് യൂറോപ്പ്, ഓസ്‌ട്രേലിയ, തായലാന്റ്, തെക്കെ അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. കൂടുതല്‍ കരുത്തോടുകൂടി നിരത്തിലിറക്കിയ വാഹനം സുരക്ഷയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ഇസുസുവിന്റെ വിഖ്യാതമായ എന്‍ജിനിയറിങ് വൈദഗ്ദ്യമാണ് ഇതിന്റെ പിന്‍ബലം.
134 എച്ച് പി കരുത്തും, ബി എസ് 4 കോംപ്ലിയന്റ് ഹൈ പ്രഷര്‍ കോമണ്‍ റയില്‍ ഫ്യൂവല്‍ ഇന്‍ജക്ഷന്‍ ഡീസല്‍ എന്‍ജിനും, 5 സ്പീഡ് ട്രാന്‍സ്മിഷനുമാണ് മറ്റൊരു പ്രത്യേകത. ഓഫ് റോഡ് യാത്രകള്‍ക്കായി 4 വീല്‍ ഡ്രൈവ് (ഷിഫ്റ്റ് ഓണ്‍ ഫ്‌ളൈ) ഡ്രൈവ് മോഡും കൂടുതല്‍ വീതിയുള്ള വീല്‍ ട്രാക്കും നീളം കൂടിയ വീല്‍ ബേസുമാണ് മറ്റൊരു പ്രധാന പ്രത്യേകത. ഐജിആര്‍ഐപി (ഇസുസു ഗ്രാവിറ്റി റസ്‌പോണ്‍സ് ഇന്റലിജന്റ് ഫ്‌ളാറ്റ് ഫോം) എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വാഹനനത്തിന്റെ ഷാസി കൂടുതല്‍ വേഗതയും സുരക്ഷയും ഉറപ്പുവരുത്തുന്നത്ാണ്.
ഇസുസു ഡി മാക്‌സ് വി ക്രോസ് സ്വകാര്യ രജിസ്‌ട്രേഷന് വില 15 ലക്ഷവും, വ്യാവസായിക ആവശ്യങ്ങല്‍ക്കുള്ള ഇസുസു ഡി മാക്‌സ് ക്രൂക്യാബിന് 8.5 മുതല്‍ 9.5 വരെയാണ് വില. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഇസുസു ഡി മാക്‌സ് സിഗിള്‍ ക്യാബിന്റെ വില പിന്നീട് അറിയിക്കും. ഒരോ പ്രദേശത്തെയും ടാക്‌സും നികുതിയും അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും. ആന്ധ്രാപ്രദേശ് ശ്രീ സിറ്റിയിലാണ് ഇസുസു ഡി മാക്‌സ് വി ക്രോസിന്റെ നിര്‍മ്മാണം. മേക്ക് ഇന്ത്യാ പദ്ധതിയുടെയുടെ ഭാഗമായി കമ്പനിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ശക്തമാക്കുകയാണ്.
ടസ്‌കോണുമായി ഓട്ടോ എക്‌സ്‌പോയില്‍ ഹ്യുണ്ടായ്
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ കയറ്റുമതിക്കാരും വലിപ്പത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളുമായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ആഗോള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളായ ടസ്‌കോണ്‍, ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന 2016 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു.
ഇന്ത്യയിലെ വാഹനവിപണിയില്‍ വരാന്‍ പോകുന്ന എസ്‌യുവികളുടെ മുന്നേറ്റത്തില്‍ മികച്ചൊരു ചുവടുവയ്പായാണ് ടസ്‌കോണ്‍ പരിഗണിക്കപ്പെടുന്നത്. മികച്ച രൂപകല്‍പനയും ആധുനിക സാങ്കേതികവിദ്യകളും കൈമുതലായുള്ള ടസ്‌കോണ്‍, ഇന്ത്യയില്‍ ഹ്യുണ്ടായ് ഭാവിയില്‍ അവതരിപ്പിക്കുമെന്നു കരുതപ്പെടുന്ന മോഡലുകളെപ്പറ്റിയുള്ള പ്രതീക്ഷകള്‍ക്കും അപ്പുറത്താണ്. ഹ്യൂണ്ടായുടെ ബ്രാന്‍ഡ് സിഗ്‌നേച്വര്‍ എന്നു വിശേഷിപ്പിക്കാവുന്ന പുതുതലമുറ ഹെക്‌സാഗണല്‍ ഗ്രില്‍ ഉള്‍പ്പെടെ കരുത്തുറ്റതും സുന്ദരവുമായ ഫീച്ചറുകളാണ് ടസ്‌കോണിലുള്ളത്.
'എക്‌സ്പീരിയന്‍സ് ഹ്യുണ്ടായ്' എന്നതാണ് ഓട്ടോ എക്‌സ്‌പോയിലെ തങ്ങളുടെ വിഷയമെന്നും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവവും എന്നെന്നും ഓര്‍മിക്കുന്ന നിമിഷങ്ങളും സംഭാവനചെയ്യാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഹ്യുണ്ടായ് മോട്ടോര്‍ ഇന്‍ഡ്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ വൈ കെ കൂ പറഞ്ഞു. വാഹനങ്ങളുടെ രൂപകല്‍പനയിലും സാങ്കേതികവിദ്യയിലും ഹ്യുണ്ടായ് പുലര്‍ത്തുന്ന മികവും ഭാവി ഉല്‍പന്നങ്ങളും അവതരിപ്പിക്കാനുള്ള മികച്ച ഇടമായാണ് ഓട്ടോ എക്‌സ്‌പോയെ തങ്ങള്‍ കാണുന്നതെന്നും കൂ വ്യക്തമാക്കി.
ടസ്‌കോണിനെ കൂടാതെ എക്‌സ്‌പോയിലെ ഹ്യൂണ്ടായ് പവലിയന്‍ ഒട്ടേറെ വിസ്മയ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. ലോകപ്രശസ്തമായ പ്ലേസ്റ്റേഷന്‍ ഗ്രാന്‍ ടുറിസ്‌മോ റേസിംഗ് ഗെയിമിനായി വികസിപ്പിച്ചെടുത്ത ഹ്യൂണ്ടായ് എന്‍ 2025 വിഷന്‍ ഗ്രാന്‍ ടുറിസ്‌മോ എക്‌സ്‌പോയിലെ ഫ്യൂച്ചര്‍ സോണിലെ മുഖ്യ ആകര്‍ഷണമാണ്. ഹ്യുണ്ടായിയുടെ വിവിധ മോഡലുകളും, സാങ്കേതികത്തികവും സുരക്ഷയും ഉറപ്പാക്കുന്ന സാങ്കേതികവിദ്യകളും എക്‌സ്‌പോയിലെ വിവിധ സോണുകളിലായി ഹ്യുണ്ടായ് അവതരിപ്പിച്ചിട്ടുണ്ട്.
ടയംഫ് ബോണേവില്ലേ മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിച്ചു
കൊച്ചി : മോട്ടോര്‍ സൈക്കിള്‍ ലോകത്തേ ആഗോള ഇതിഹാസമായ, ട്രയംഫ് ബോണേവില്ലേ മോട്ടോര്‍ സൈക്കിള്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ബോണേവില്ലേ സ്‌ട്രീറ്റ് ട്വിന്‍, ടി 120, ത്രക്‌സ്‌ടണ്‍ആര്‍ എന്നിവയാണ് അവതരിപ്പിച്ചത്.
ഒറിജിനല്‍ ബോണേവില്ലെയുടെ സൗന്ദര്യവും, ശില്‍പചാതുരിയും ഒത്തിണങ്ങിയവയാണ് പുതിയ മോട്ടോര്‍സൈക്കിളുകള്‍. റൈഡര്‍ക്കുവേണ്ടിയുള്ള നൂതന സാങ്കേതികവിദ്യയാണ് ഇവയുടെ പ്രത്യേകത.
ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ചാണ് പുതിയ മോഡലുകള്‍ തെരഞ്ഞെടുത്തതെന്ന് ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്‌ടര്‍ വിമല്‍ സംബ്ലി പറഞ്ഞു.
ഉയര്‍ന്ന ടോര്‍ക്കോടുകൂടിയ 900 സിസി എഞ്ചിനാണ് സ്‌ട്രീറ്റ് ട്വിന്നിന്റേത്. ടി120 ബോണേവില്ലേ, 1959 ഒറിജിനല്‍ മോഡലിന്റെ പുനരവതാരമാണ് 1200 സിസി എഞ്ചിനാണ് ഇതിന്റേത്. 1200 സിസി എഞ്ചിനാണ് ത്രക്‌സ്‌ടണ്‍ആറിന്റേത്.
സ്‌ട്രീറ്റ് ട്വിന്നിന്റെ ഹൈടോര്‍ക് 900സിസി എഞ്ചിന്റെ, ഏറ്റവും കുറഞ്ഞ 3200 ആര്‍പിഎമ്മിലെ ടോര്‍ക് 80 എന്‍എം ആണ്. ടി 120-ന്റെ 1200 സിസി എഞ്ചിന്‍ 60 കളിലെ ഐതിഹാസിക ബോണേവില്ലേ ബൈക്കുകള്‍ക്ക് തത്തുല്യമാണ് അലൂമിനിയം എഞ്ചിന്‍ കവറോടുകൂടിയതാണ് ടി 120.
കരുത്തിന്റേയും സൗന്ദര്യത്തിന്റെയും അനുപമമായ രചനാ പാടവത്തിന്റേയും പ്രതീകങ്ങളാണ് ബോണേവില്ലേ പരമ്പരയിലെ മൂന്ന് മോട്ടോര്‍ സൈക്കിളുകള്‍.
ബിഎംഡബ്ല്യു 7 സീരിസ്, എക്‌സ്1 സച്ചിന്‍ അനാവരണം ചെയ്‌തു
കൊച്ചി : ബിഎംഡബ്ല്യു 7 സീരിസ്, ബിഎംഡബ്ല്യു എക്‌സ്1 എന്നിവ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. എക്‌സ്‌ക്ലുസീവ് ലക്ഷ്വറി ലിമൊസിനുകളുടെ ആറാം തലമുറയുടെയും ഏറ്റവും സ്‌പോര്‍ട്ടിയായ പ്രീമിയം കോംപാക്‌ട് സ്‌പോര്‍ട്‌സ് ആക്‌ടിവിറ്റി വെഹിക്കിളിന്റേയും അനാവരണം നിര്‍വഹിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ്.
ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റില്‍ പ്രാദേശികമായി നിര്‍മിക്കുന്ന പുതിയ ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു എക്‌സ്1 എന്നിവ ഇപ്പോള്‍ ബുക്കുചെയ്യാം. വിതരണം ഏപ്രിലില്‍ ആരംഭിക്കും.
അത്യാധുനിക സാങ്കേതികവിദ്യയുമായി നിരത്തിലെത്തുന്ന പുതിയ കാറുകളുടെ പല സവിശേഷതകളും ഓട്ടോമോട്ടീവ് ലോകത്ത് ആദ്യത്തേതാണ്. ജെസ്റ്റര്‍ കണ്‍ട്രോള്‍, റിമോട്ട് കണ്‍ട്രോള്‍ പാര്‍ക്കിങ്, ഡിസ്‌പ്ലെ കീ, ടച്ച് കമാന്‍ഡ് സിസ്റ്റം, വയര്‍ലസ് ചാര്‍ജിങ്, സ്‌കൈ ലോഞ്ച് എന്നിവയാണ് പ്രത്യേകതകളെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് പ്രസിഡന്റ് ഫിലിപ് വോണ്‍ സഹ്‌ര്‍ പറഞ്ഞു.
സ്‌പോര്‍ട്ടിയസ്റ്റ് പ്രീമിയം കോംപാക്‌ട് സ്‌പോര്‍ട്‌സ് ആക്‌ടിവിറ്റി വെഹിക്കിളാണ് ബിഎംഡബ്ല്യു എക്‌സ് 1. സിറ്റി ഡ്രൈവിങിന്റെ അനായാസതയും ഓഫ് റോഡ് പെര്‍ഫോമന്‍സും സമന്വയിക്കുന്ന ഈ കാര്‍ ആക്‌ടീവ് ലൈഫ്‌സ്റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഉത്തമവാഹനമാണ്.
ബിഎംഡബ്ല്യു 7 സീരീസ് ഡീസല്‍, പെട്രോള്‍ പതിപ്പുകളില്‍ ലഭിക്കും. ബിഎംഡബ്ല്യു എക്‌സ് 1 ഡീസല്‍ പതിപ്പാണ്. 7 സീരിസിന്റെ വില 1,11,00,000 രൂപ മുതല്‍ 1,55,00,000 രൂപ വരെയാണ്. ബിഎംഡബ്ല്യു എക്‌സ്1 ന്റെ വില 29,90,000 രൂപ മുതല്‍ 39,90,000 രൂപ വരെയാണ്.
ഓട്ടോ എക്‌സ്‌പോ 2016ലെ ബിഎംഡബ്ല്യു ഇന്ത്യ പവിലിയനില്‍ ബിഎംഡബ്ല്യു 3 സീരീസ്, 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ, 5 സീരീസ്, 7 സീരീസ്, എക്‌സ് 3, എക്‌സ് 5, എം4 കൂപ്പെ, എം6 ഗ്രാന്റ് കൂപ്പെ, എക്‌സ്6എം, ഇസഡ്4, ഐ8 എന്നിവ അവതരിപ്പിച്ചിട്ടുണ്ട്.
വാസ്സപ്പ് ലോന്‍ഡ്രി കേരളത്തിലേക്ക്
കൊച്ചി: 5 ഫെബ്രുവരി 2016: ഇന്ത്യയിലെ പ്രമുഖ ലോന്‍ഡ്രി സര്‍വ്വീസ് കമ്പനിയായ ''വാസ്സപ്പ്് ഓണ്‍ ഡിമാന്റ്'' കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി നഗരത്തില്‍ ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കിയശേഷം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വാസ്സപ്പ് സിഇഒ ആര്‍. ബാലചന്ദര്‍ പറഞ്ഞു.
പനമ്പിള്ളിനഗര്‍, പാലാരിവട്ടം, തൃപ്പൂണിത്തുറ, കാക്കനാട് ഇന്‍ഫോപാര്‍ക്ക് കാര്‍ണിവല്‍, തേവര എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ സ്റ്റോറുകളും, കളക്ഷന്‍ സെന്ററുകളും ആരംഭിച്ചിട്ടുള്ളത്.
ആന്‍ഡ്രോയ്ഡ്, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെ ഡൗണ്‍ലോഡ് ചെയ്യാവുന്ന 'ഓണ്‍ ഡിമാന്റ് ആപ്പ് വഴിയും സേവനം ലഭ്യമാണ്. വരുന്ന മൂന്ന് മാസംകൊണ്ട് ഇരുപത്തിയഞ്ച് സ്റ്റോര്‍ കൂടെ പ്രവര്‍ത്തനസജ്ജമാക്കും. പൂര്‍ണ്ണമായും സ്ത്രീകളെയും, വികലാംഗരായ സ്ത്രീകളെയും ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് വാസ്സപ്പ് കേരളത്തിലെത്തുന്നത്. വനിതാ സംരംഭകയായ ശ്രീമതി ബിന്ദു സത്യജിത്ത് നേതൃത്വം നല്‍കുന്ന വനിത സംഘത്തിനാണ് കൊച്ചിയുടെ ചുമതല. ദേശീയതലത്തിലും, വാസ്സപ്പിന്റെ അന്‍പത് ശതമാനത്തിലധികം സ്ത്രീകളാണ്. സംരംഭകരായ സ്ത്രീകള്‍ക്ക് ഫ്രാഞ്ചൈസിക്കും അവസരമുണ്ടെന്ന് ബാലചന്ദര്‍ പറഞ്ഞു.
ഇന്ത്യയില്‍ ലോന്‍ഡ്രി വ്യവസായം അസംഘടിതമായും, ആധുനികവല്‍ക്കരിക്കപ്പെടാതെയും തുടരുകയാണെന്ന് വാസ്സപ്പ് മാനേജിങ്ങ് ഡയറക്ടര്‍ ശ്രീമതി ദുര്‍ഗ്ഗാ ദാസ് പറഞ്ഞു. ലോന്‍ഡ്രി, ഡ്രൈക്ലീനിങ്ങ്, ഷൂ, ബാഗ് ക്ലീനിങ്ങ് എന്നിവയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള നിലവാരവും, മാനദണ്ഡങ്ങളും പാലിക്കാനുള്ള സാഹചര്യങ്ങള്‍ ഈ രംഗത്തെ തൊഴിലാളികള്‍ക്ക് ഇന്നില്ല. സ്ത്രീകളെയും, വികലാംഗരെയും പാരമ്പര്യമായി അലക്കുജോലിയില്‍ ഏര്‍പ്പെടുന്നവരെയും ഏകീകരിച്ച് സാങ്കേതിക ജ്ഞാനവും അത്യന്താധുനിക ഉപകരണങ്ങളില്‍ പരിശീലനവും നല്‍കി ഉന്നതനിലവാരമുള്ള ക്ലീനിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ ഇതുവഴി സാധിക്കുമെന്ന് ദുര്‍ഗ്ഗാ ദാസ് പറഞ്ഞു.
ബാംഗ്ലൂര്‍, ഡല്‍ഹി, ഗുര്‍ഗാവോണ്‍, മുംബൈ, ചെന്നൈ, പൂനെ എന്നീ നഗരങ്ങളില്‍ വാസ്സപ്പ് സേവനം ഇപ്പോള്‍ ലഭ്യമാണ്. കൊച്ചിക്കു പുറകെ ഹൈദ്രാബാദില്‍ ഉടന്‍ ലോണ്‍ട്രി യൂണിറ്റുകള്‍ ആരംഭിക്കും. വരുന്ന മൂന്ന് വര്‍ഷംകൊണ്ട് നൂറ് നഗരങ്ങളില്‍ സേവനം ലഭ്യമാക്കാനുള്ള ബൃഹദ് പദ്ധതി കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ നാല്‍പ്പത് ദശലക്ഷം വസ്ത്രങ്ങളാണ് വാസ്സപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. വാസപ്പ് കേരളാ റീജിയണ്‍ പാര്‍ട്ട്ണര്‍മാരായ ശ്രീ. പ്രേമചന്ദ്രന്‍, സന്ദീപ് ജനാര്‍ദ്ദനന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tuesday, February 2, 2016
ടെക്കാത്തോണ്‍ സമാപിച്ചു
കൊച്ചി : പുതുതലമുറ സോഫ്‌റ്റ്‌വെയര്‍
ഡെവലപ്പേഴ്‌സിനെ ശാക്തീകരിക്കുന്ന പരിപാടിയുടെ ഭാഗമായി നാഷണല്‍ അസോസിയേഷന്‍ ഓഫ്
സോഫ്‌റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് ഓഫ് കമ്പനീസ് (നാസ്‌കോം) റാപിഡ്
വാല്യൂസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ടെക്കാത്തോണ്‍ സമാപിച്ചു.
കാക്കനാട്
ഇന്‍ഫോപാര്‍ക്കിലെ നാസ്‌കോം സ്റ്റാര്‍ട് അപ് വെയര്‍ഹൗസില്‍ നടന്ന 24 മണീക്കൂര്‍
ടെക്കാത്തോണ്‍ കൊച്ചിയില്‍ നടന്ന ഇത്തരത്തിലുള്ള ആദ്യ
പരിപാടിയാണ്.
പ്രോഗ്രാമേഴ്‌സ്, ആപ്ലിക്കേഷന്‍ ഡെവലപ്പേഴ്‌സ് സംരംഭകര്‍
തുടങ്ങിയ മേഖലകളില്‍ നിന്നും 110 ഓളം എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥികള്‍
പങ്കെടുത്തു. സോഫ്‌റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ വികസനത്തിനായിരുന്നു ടെക്കാത്തോണ്‍
ഊന്നല്‍ നല്‍കിയത്.
കാബട് സൊലൂഷന്‍ സിഇഒ വെങ്കിടേഷ് ത്യാഗരാജന്‍, 10,000
സ്റ്റാര്‍ട്‌അപ് നാസ്‌കോം സി എക്‌സ് ഒ അരുണ്‍ നായര്‍, സുജിത്ത് ഉണ്ണി
(നാസ്‌കോം), ജിയോജിത് ടെക്‌നോളജിസ് മാനേജിംഗ് ഡയറക്‌ടര്‍ എ. ബാലകൃഷ്‌ണന്‍,
റാപിഡ് വാല്യു സിടിഒ കെ.എന്‍ റിനീഷ്, ഇന്‍ഫോ പാര്‍ക് സിഇഒ ഹൃഷികേശ് നായര്‍,
സുയാതി ടെക്‌നോളജീസ് ഡയറക്‌ടര്‍ എന്‍.പി.വിന്‍സെന്റ്, കാബട് സൊലുഷന്‍സ് സിടിഒ
ഷിബു ബഷീര്‍, എസ് എസ് കണ്‍സള്‍ട്ടിങ്ങ് സിഇഒ ഷൈലന്‍ സുഗുണന്‍ എന്നിവര്‍
പങ്കെടുത്തു.
സാങ്കേതിക വിദ്യാപശ്ചാത്തലം ഉള്ളവരുടെ ചുരുക്കപ്പട്ടിക
തയ്യാറാക്കി ടീമുകളാക്കി തരംതിരിച്ച് നൂതന കണ്ടുപിടുത്തങ്ങള്‍ക്ക് നാസ്‌കോം
പ്രോത്സാഹനം നല്‍കി. എം ഗവേണന്‍സ്, മൊബൈല്‍, സോഷ്യല്‍, ഐഒടി, അനലറ്റിക്‌സ,്
ബിഗ് ഡാറ്റാ എന്നിവയിലായിരൂന്നു കൂട്ടായ പരീക്ഷണം. 24 മണിക്കൂറിനുള്ളില്‍ നൂതന
സാങ്കേതിക വിദ്യ ഉപയോഗിച്ച് 22 പുതിയ വെബ് ആപുകളാണ് അവര്‍
വികസിപ്പിച്ചെടുത്തത്.
നൂതന കണ്ടുപിടുത്തങ്ങളില്‍ ട്രാഫിക് കോപ് സൊലൂഷന്‍സ്
ടീം ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടി. മൈ കമീസ് ഡോട്ട് കോമിനാണ് 50,000
രൂപയുടെ രണ്ടാം സമ്മാനം. ഇന്‍സെപ് സെന്നിനാണ് 25,000 രൂപയുടെ മൂന്നാം സമ്മാനം.
ജില്ലാ കളക്‌ടര്‍ എം.ജി.രാജമാണിക്യം സമ്മാനദാനം നിര്‍വഹിച്ചു.
നാസ്‌കോം
വൈസ്‌പ്രസിഡന്റ് രജത് ടണ്‌ഡനും റാപിഡ് വാല്യു സിടിഒ കെ.എന്‍.റിനീഷും സമാപന
പ്രസംഗങ്ങള്‍ നടത്തി
പ്രതിരോധ സേനാംഗങ്ങള്‍ക്കായി സേവനമൊരുക്കുന്ന പവര്‍ സല്യൂട്ട് അക്കൗണ്ട്
ആക്‌സിസ് ബാങ്ക് പ്രതിരോധ സേനാംഗങ്ങള്‍ക്കായി സേവനമൊരുക്കുന്ന പവര്‍ സല്യൂട്ട്
അക്കൗണ്ട് അവതരിപ്പിച്ചു.
കൊച്ചി: രാജ്യത്തെ 3ാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് പ്രതിരോധ സേനാംഗങ്ങള്‍ക്ക് ശമ്പളം മുതല്‍ പെന്‍ഷന്‍ വരെയുള്ള സമഗ്രമായ സേവനം നല്‍കുന്ന പദ്ധതി 'പവര്‍ സല്യൂട്ട്' അവതരിപ്പിച്ചു. ഇതിനായി കരസേന, നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി ധാരണാപത്രം ഒപ്പുവെച്ചു.
ഇതിനോടൊപ്പം, സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇല്ലാതെ തന്നെ വിമുക്ത ഭടന്‍മാര്‍ക്ക് ബിസിനസ് കറസ്‌പോണ്ടന്റാകാനുള്ള അവസരവും ആക്‌സിസ് ബാങ്ക് ഒരുക്കിയിട്ടുണ്ട്.
പവര്‍ സല്യൂട്ടിന് കീഴില്‍ പ്രതിരോധ സേനാംഗങ്ങള്‍ക്ക് ബാങ്കിങ്ങിന് പുറമെ, ലോണ്‍ ഉത്‌പന്നങ്ങളും െ്രെപഡ് ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പടെ നിരവധി സേവനങ്ങള്‍ ലഭ്യമാകും. ഈ ആനുകൂല്യങ്ങള്‍ റിട്ടയര്‍മെന്റിന് ശേഷവും തുടരും.
പവര്‍ സല്യൂട്ട അക്കൗണ്ട് പ്രതിരോധ സേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സീറോ ബാലന്‍സ് അക്കൗണ്ട് ആയിരിക്കും. ഇതിനോടൊപ്പം, വ്യക്തിഗത അപകട മരണ ഇന്‍ഷ്വറന്‍സും സൗജന്യ എ ടി എം സൗകര്യവും ലഭിക്കും.
പ്രധാനപ്പെട്ട 20 പ്രതിരോധ കേന്ദ്രങ്ങളിലെ എ ടി എം പവര്‍ സല്യൂട്ട് എ ടി എമ്മുകളാക്കും. എല്ലാ പ്രധാനപ്പെട്ട പരിശീലന കേന്ദ്രങ്ങളിലും റെജിമെന്റല്‍ സെന്ററുകളിലും എ ടി എം/ ഇ ലോബി എന്നിവ ആരംഭിക്കും.
കൊച്ചി: രാജ്യത്തെ 3ാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് പ്രതിരോധ സേനാംഗങ്ങള്‍ക്ക് ശമ്പളം മുതല്‍ പെന്‍ഷന്‍ വരെയുള്ള സമഗ്രമായ സേവനം നല്‍കുന്ന പദ്ധതി 'പവര്‍ സല്യൂട്ട്' അവതരിപ്പിച്ചു. ഇതിനായി കരസേന, നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി ധാരണാപത്രം ഒപ്പുവെച്ചു.
ഇതിനോടൊപ്പം, സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇല്ലാതെ തന്നെ വിമുക്ത ഭടന്‍മാര്‍ക്ക് ബിസിനസ് കറസ്‌പോണ്ടന്റാകാനുള്ള അവസരവും ആക്‌സിസ് ബാങ്ക് ഒരുക്കിയിട്ടുണ്ട്.
പവര്‍ സല്യൂട്ടിന് കീഴില്‍ പ്രതിരോധ സേനാംഗങ്ങള്‍ക്ക് ബാങ്കിങ്ങിന് പുറമെ, ലോണ്‍ ഉത്‌പന്നങ്ങളും െ്രെപഡ് ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പടെ നിരവധി സേവനങ്ങള്‍ ലഭ്യമാകും. ഈ ആനുകൂല്യങ്ങള്‍ റിട്ടയര്‍മെന്റിന് ശേഷവും തുടരും.
പവര്‍ സല്യൂട്ട അക്കൗണ്ട് പ്രതിരോധ സേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സീറോ ബാലന്‍സ് അക്കൗണ്ട് ആയിരിക്കും. ഇതിനോടൊപ്പം, വ്യക്തിഗത അപകട മരണ ഇന്‍ഷ്വറന്‍സും സൗജന്യ എ ടി എം സൗകര്യവും ലഭിക്കും.
പ്രധാനപ്പെട്ട 20 പ്രതിരോധ കേന്ദ്രങ്ങളിലെ എ ടി എം പവര്‍ സല്യൂട്ട് എ ടി എമ്മുകളാക്കും. എല്ലാ പ്രധാനപ്പെട്ട പരിശീലന കേന്ദ്രങ്ങളിലും റെജിമെന്റല്‍ സെന്ററുകളിലും എ ടി എം/ ഇ ലോബി എന്നിവ ആരംഭിക്കും.
Monday, February 1, 2016
മിന്ത്രയ്‌ക്ക് 800 ദശലക്ഷം ഡോളറിന്റെ വിപണനനേട്ടം
കൊച്ചി : ഫാഷന്‍ ബ്രാന്‍ഡുകളിലെ മുന്‍നിര കമ്പനിയായ മിന്ത്ര, 2016 ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ 800 ദശലക്ഷം ഡോളറിന്റെ വില്‍പന നേട്ടം കൈവരിച്ചു. 2016-17 മൊത്തം വിപണന ലക്ഷ്യം ഒരു ബില്യണ്‍ ഡോളറാണ്.
മിന്ത്രയുടെ ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കാണ് നേട്ടത്തില്‍ പ്രധാന പങ്ക്. മാര്‍ക്വീ ബ്രാന്‍ഡുകളായ എംആന്‍ഡ്‌എസ്, ഫോര്‍ എവര്‍ 21, എന്നിവ വില്‍പനയില്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
2015 ഡിസംബറില്‍ മിന്ത്ര പ്ലാറ്റ്‌ഫോമില്‍ 2000 ബ്രാന്‍ഡുകളാണുണ്ടായിരുന്നത്. റോഡ്‌സ്റ്റര്‍, പ്യൂമ, നൈക്, വെരോമോഡ്, യുസിബി എന്നിവയായിരുന്നു അവയില്‍ ഉയര്‍ന്ന ബ്രാന്‍ഡുകള്‍.
മിന്ത്രയുടെ ഫാഷന്‍ ബ്രാന്‍ഡിലെ താരം റോഡ്‌സറ്റര്‍ ആണ്. 2015-16 ല്‍ 400 കോടി രൂപയാണ് റോഡ്‌സ്റ്റര്‍ ലക്ഷ്യമിടുന്നത്. 2016 അവസാനം ഇത് 650 കോടിയിലെത്തുമെന്നാണ് പ്രതീക്ഷ. 2015-ലെ മൊത്തം വരുമാനത്തിന്റെ 20 ശതമാനം റോഡ്‌സ്റ്ററിന്റേതാണ്.
30 അന്താരാഷ്‌ട്ര ബ്രാന്‍ഡുകളാണ് മിന്ത്രയുടെ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നത്. സ്‌കോച്ച് ആന്‍ഡ് സോഡ, ഹാര്‍ലിഡേവിസണ്‍, ഫെറാരി, ടിംബര്‍ലാന്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടും.
വനിതാ വിഭാഗം ബ്രാന്‍ഡുകള്‍ 2015-ല്‍ 73 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 995 വനിതാ ബ്രാന്‍ഡുകളില്‍ 90,000 ഇനങ്ങളാണ് ഉണ്ടായിരുന്നത്. ബ്രാന്‍ഡുകളില്‍ 25 ശതമാനം വര്‍ധനയും വനിത വസ്‌ത്രധാരണ കാറ്റലോഗില്‍ 55 ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയത്.
പുരുഷ വിഭാഗം ബ്രാന്‍ഡുകള്‍ 2014-ലെ 263 എണ്ണത്തില്‍ നിന്നും 2015-ല്‍ 419 ആയി ഉയര്‍ന്നു. 70 ശതമാനം വര്‍ധന. സ്‌പോര്‍ട്‌സ് വസ്‌ത്ര വിഭാഗത്തിലെ പ്രമുഖരില്‍ അഡിഡാസ്, ടിംബര്‍ലാന്റ്, നോര്‍ത്ത്‌ഫേസ്, കൊളംമ്പിയ എന്നിവ ഉള്‍പ്പെടുന്നു.
മക്‌ഡൊണാള്‍ഡ്‌സില്‍ ആദ്യമായി വെജ് മഹാരാജമക്
കൊച്ചി : ഇന്ത്യയിലെ മക്‌ഡൊണാള്‍ഡ്‌സിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുതിയ മഹാരാജമക് സാന്‍ഡ്‌വിച്ചുകള്‍ അവതരിപ്പിച്ചു. വെജിറ്റേറിയന്‍, ചിക്കന്‍ ഇനങ്ങളില്‍ ലഭ്യമാണ്.
1996-ല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ജനപ്രീതി നേടിയ ബിഗ് മക്-ന്റെ പുനരവതരണമാണ് ചിക്കന്‍ മഹാരാജ മക്. ബീഫ്, ചിക്കന്‍ സാന്‍ഡ്‌വിച്ചുകള്‍ എന്നിവയ്‌ക്കുമപ്പുറം ബിഗ്‌മക് ബ്രാന്‍ഡ് നാമം എത്തിക്കുവാനുള്ള പുതിയ തുടക്കമാണ് വെജ് മഹാരാജ മക്.
ബിഗ്‌മക്-ല്‍ മക്‌ഡൊണാള്‍ഡ് ഒരു സസ്യഭക്ഷണം അവതരിപ്പിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. സമ്പുഷ്‌ടവും മൊരിഞ്ഞതുമായ ചീസി കോണ്‍ പാറ്റികൊണ്ടാണ് മഹാരാജ മക് തയ്യാറാക്കുന്നത്. വെജിറ്റബിള്‍ കോക്‌ടെയ്‌ല്‍ സോസിനൊപ്പമാണ് വിളമ്പുക.
പച്ചമുളക്, ചുവന്നുള്ളി, ചെഡര്‍ ചീസ് സ്ലൈസ്, ഫ്രഷ് ക്രിസ്‌പി ഐസ്‌ബര്‍ഗ് ലെറ്റൂസ് എന്നീ പ്രീമിയം ചേരുവകളാണ് ബിഗ്‌മകിലുള്ളത്.
ചിക്കന്‍ മഹാരാജ മക് ഫാറ്റി ഫ്‌ളെയിം ഗ്രില്‍ഡ് ആണ്. സ്വാദിഷ്‌ടമായ സാന്‍ഡ്‌വിച്ചുകള്‍ എള്ളുകളാല്‍ അലങ്കരിച്ച് ഹബനെരോ സോസിനൊപ്പമാണ് വിളമ്പുക. ഏറ്റവും ഉയരം കൂടിയ ബര്‍ഗറുകളിലൊന്നാണ് ഇത്. മൂന്ന് അടുക്കുള്ള വലിയ ബണ്ണിലാണ് ബിഗ്‌മക് സാന്‍ഡ്‌വിച്ചുകള്‍ ലഭിക്കുക. വെജ് മഹാരാജ മകിന്റെ വില 145 രൂപ. ചിക്കന്‍ മഹാരാജ മകിന്റേത് 160 രൂപയും.
സമാനതകളില്ലാത്ത രുചി വൈശിഷ്‌ട്യമാണ് ക്ലാസിക് മഹാരാജ മകിനെ ജനപ്രീതിയേറിയ സാന്‍ഡ്‌വിച്ച് ആക്കി മാറ്റിയതെന്ന് മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യ മാനേജിംഗ് ഡയറക്‌ടര്‍ സ്‌മിത ജാതിയ പറഞ്ഞു.
പുതിയ മഹാരാജ മക് സാന്‍ഡ്‌വിച്ചുകളോടൊപ്പം ആസ്വാദ്യകരമായ ബ്ലാക് ഫോറസ്റ്റ് മക്‌ഫ്‌ളറിയും മഹാസ്‌മൂതിയും മക്‌ഡൊണാള്‍ഡ് അവതരിപ്പിച്ചിട്ടുണ്ട്. ബ്ലാക്‌ഫോറസ്റ്റ് മക്‌ഫ്‌ളറിയുടെ വില 68 രൂപ മുതലും മഹാസ്‌മൂതിയുടെ വില 259 രൂപ മുതലുമാണ്.
Subscribe to:
Posts (Atom)
പവിഴം അരി വാങ്ങുന്നവര്ക്ക് സ്വര്ണ്ണനാണയങ്ങള് വരെ ലഭിക്കുന്ന കോംബോ ഓഫര്
കൊച്ചി: അരിയും അനുബന്ധ ഉല്പ്പന്നങ്ങളുടെയും, ഉല്പാദന - വിതരണ സ്ഥാപനമായ അരിക്കാര് ഫുഡ്സിന്റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്‍...
-
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്പിയോ-എന്‍ ഇസഡ്8 ശ്രേണിയില് പുതിയ പ്രീമിയം ...