Tuesday, February 23, 2016

കോള്‍ഗേറ്റിന്റെ പെയിന്‍ ഔട്ട്‌ പല്ലുവേദന സംഹാരി




കൊച്ചി : ദന്തസംരക്ഷണ ഉല്‍പന്നവിപണിയിലെ മുന്‍നിരക്കാരായ കോള്‍ഗേറ്റ്‌- പാമോലീവ്‌, അതിവേഗ പല്ലുവേദന സംഹാരിയായ പെയിന്‍ ഔട്ട്‌ വിപണിയിലെത്തിച്ചു. പല്ലുവേദനയില്‍ നിന്നും അതിവേഗം ആശ്വാസം നേടാന്‍ പല്ലില്‍ ഒരുതുള്ളി പെയിന്‍ ഔട്ട്‌ ഒഴിച്ചാല്‍ മതി.
ഏറ്റവും പൊതുവായി കാണപ്പെടുന്ന ദന്തരോഗങ്ങളില്‍ ഒന്നാണ്‌ പല്ലുവേദന. ഈയിടെ നടത്തിയ പല്ലുകളെ സംബന്ധിച്ച രോഗനിര്‍ണയ പഠനം തെളിയിക്കുന്നത്‌ 37 ശതമാനം ആളുകള്‍ ആറു മുതല്‍ 12 വരെ മാസങ്ങളില്‍ പല്ലുവേദന സഹിച്ചുകൊണ്ട്‌ ജീവിക്കുന്നു എന്നതാണ്‌. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും പല്ലുവേദന അനുഭവിക്കുന്നവര്‍ 62 ശതമാനം വരും. ജീവിതത്തിലിതുവരെ ഒരു ദന്തരോഗ വിദഗ്‌ദ്ധനെ സമീപിച്ചിട്ടില്ലാത്തവര്‍ 47 ശതമാനമാണ്‌.
ഒരു മുന്നറിയിപ്പോ സൂചനയോ ഇല്ലാതെ വരുന്ന പല്ലുവേദന സൃഷ്‌ടിക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ല. ഒരു പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ പെയിന്‍ ഔട്ട്‌ വേദനയില്‍ നിന്നും താല്‍കാലിക ശമനം ലഭ്യമാക്കുന്നു. 
കോള്‍ഗേറ്റ്‌ ഗവേഷണവും രൂപകല്‍പനയും ചെയ്‌ത്‌ വികസിപ്പിച്ചെടുത്ത ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ ഉല്‍പന്നമാണ്‌ പെയിന്‍ ഔട്ട്‌ എന്ന്‌ കോള്‍ഗേറ്റ്‌- പാമോലീവ്‌ ഡയറക്‌ടര്‍ എറിക്‌ ജമ്പര്‍ട്ട്‌ പറഞ്ഞു. ആക്‌ടി യുജീനിയ ഫോര്‍മുല അടിസ്ഥാനമാക്കിയുള്ള വേദന ശമന ലേപനമാണിത്‌. വില 10 ഗ്രാമിന്‌ 50 രൂപ.

വന്‍ സമ്മാന പദ്ധതികളുമായി ലേയ്‌സ്‌



കൊച്ചി : പെപ്‌സികോ ഇന്ത്യയുടെ പ്രമുഖ പൊട്ടറ്റോ ചിപ്‌ ബ്രാന്‍ഡായ ലേയ്‌സ്‌, പുതിയ പ്രോമോ പായ്‌ക്കുകള്‍ വിപണിയിലിറക്കി. ഒട്ടേറെ സമ്മാനങ്ങളും ലേയ്‌സ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
ഓരോ ആഴ്‌ചയും രണ്ടുപേര്‍ക്ക്‌ അന്താരാഷ്‌ട്ര യാത്ര, ഓരോ ദിവസവും 108 സെമി എല്‍ഇഡി ടിവി, 65,000 രൂപ വിലയുള്ള ഹോം തിയറ്റേര്‍ സിസ്റ്റം എന്നിവയാണ്‌ സമ്മാനങ്ങള്‍.
ഓരോ പ്രോമോ പായ്‌ക്കിലും ഓരോ ലക്കി നമ്പര്‍ ഉണ്ട്‌. പ്രസ്‌തുത നമ്പര്‍ 08980808080 ലേയ്‌ക്ക്‌ എസ്‌എംഎസ്‌ ചെയ്‌താല്‍ മത്സരത്തില്‍ പങ്കാളികളാകാം. 10 രൂപ വിലയുള്ള 20 ഗ്രാം, 20 രൂപ വിലയുള്ള 52 ഗ്രാം, 35 രൂപ വിലയുള്ള 95 ഗ്രാം എന്നിവയാണ്‌ പ്രോമോ പായ്‌ക്കുകള്‍. ആറു രുചികളില്‍ ലേയ്‌സ്‌ ലഭ്യമാണ്‌. മത്സരം ഏപ്രില്‍ 30 വരെ തുടരും.
ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ ഫ്‌ളേയ്‌വറാണ്‌ ലേയ്‌സ്‌ എന്ന്‌ പെപ്‌സികോ ഇന്ത്യ സ്‌നാക്‌സ്‌ കാറ്റഗറി വിഭാഗം വൈസ്‌ പ്രസിഡന്റ്‌ പാര്‍ത്ഥോ ചക്രബര്‍ത്തി പറഞ്ഞു. ലേയ്‌സ്‌ വളരെയേറെ ജനപ്രീതി നേടിയ ഒരു വിഭവമാണെന്ന്‌ ലേയ്‌സ്‌ ബ്രാന്‍ഡ്‌ അംബാസഡര്‍ രണ്‍ബീര്‍ കപൂര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.pepsicoindia.co.in

Monday, February 22, 2016

ഇന്ത്യവുഡ്‌ പ്രദര്‍ശനം ബാംഗളൂരില്‍ 25-29 വരെ


 
വിദേശത്തു നിന്നുള്‍പ്പെടെ 700 കമ്പനികള്‍ പങ്കെടുക്കും
കൊച്ചി: ഫര്‍ണിച്ചര്‍ വ്യവസായ രംഗത്തെ ലോകത്തെ പ്രമുഖ പ്രദര്‍ശനങ്ങളിലൊന്നായ ഇന്ത്യവുഡ്‌ 2016 ബാംഗളൂറില്‍ 25 മുതല്‍ 29വരെ നടക്കും. ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങളുടെയും മരപ്പണി യന്ത്രങ്ങളുടെയും പണി ആയുധങ്ങള്‍, ഫിറ്റിങുകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ബാംഗളൂരിലെ രാജ്യാന്തര എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തിലുണ്ടാവും. ഫര്‍ണിച്ചര്‍, അടുക്കള ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കള്‍, തടിമില്ലുകള്‍, തടി വ്യവസായികള്‍, രാജസ്ഥാനില്‍ നിന്നുള്ള ആര്‍ക്കിട്ടെക്‌റ്റുകള്‍, ബില്‍ഡര്‍മാര്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, പ്ലൈവുഡ്‌ രംഗത്തെ ഉല്‍പ്പാദകര്‍, വ്യാപാരികള്‍ തുടങ്ങിയവരുടെയെല്ലാം വന്‍ പങ്കാളിത്തമാണ്‌ പ്രതീക്ഷിക്കുന്നത്‌. 
കഴിഞ്ഞ രണ്ടു ദശകങ്ങളായി രണ്ടു വര്‍ഷം കൂടുമ്പോള്‍ ഈ രംഗത്തെ പ്രമുഖര്‍ ഒത്തുകൂടുന്ന ഇടമാണ്‌ ഇന്ത്യവുഡ്‌. ഈ വര്‍ഷം ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ നിന്നും 40 വിദേശ രാജ്യങ്ങളില്‍ നിന്നുമായി 700 കമ്പനികള്‍ 4,30,000 ചതുരശ്ര അടി വരുന്ന പ്രദര്‍ശനത്തിനുണ്ടാകും. ഫര്‍ണിച്ചര്‍ രംഗത്തെ എല്ലാ മേഖലകളെയും പ്രതിനിധീകരിക്കുന്നതായിരിക്കും പ്രദര്‍ശനം. ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന 40,000ത്തോളം പേരെയാണ്‌ പ്രദര്‍ശനത്തിന്‌ പ്രതീക്ഷിക്കുന്നത്‌. നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്‌, മിഡില്‍ ഈസ്റ്റ്‌, മലേഷ്യ, മ്യാന്‍മാര്‍, ഭൂട്ടാന്‍, തായ്‌ലണ്ട്‌, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം പ്രാതിനിധ്യമുണ്ടാകുമെന്ന്‌ പിഡിഎ ട്രേഡ്‌ ഫെയര്‍ ജനറല്‍ മാനേജര്‍ വി.ശിവകുമാര്‍ പറഞ്ഞു. 

സോണിയുടെ പോര്‍ട്ടബിള്‍ മൊബൈല്‍ പ്രൊജക്‌ടര്‍



കൊച്ചി : പോക്കറ്റ്‌ സൈസ്‌ മൊബൈല്‍ പ്രൊജക്‌ടര്‍, എംപിസിഎല്‍1, സോണി ഇന്ത്യ വിപണിയിലിറക്കി. 1920 x 720 റസലൂഷനിലുള്ള എച്ച്‌ഡി ചിത്രങ്ങള്‍ 80,000:1 എന്ന ഏറ്റവും ഉയര്‍ന്ന കോണ്‍ട്രാസ്റ്റില്‍, ഈ പോര്‍ട്ടബിള്‍ മൊബൈല്‍
പ്രൊജക്‌ടര്‍, ലേസര്‍ രശ്‌മികളിലൂടെയാണ്‌ ലഭ്യമാക്കുന്നത്‌.
120 ഇഞ്ച്‌ വലിപ്പമുള്ള സ്‌ക്രീനില്‍, എംപിസിഎല്‍1 മൊബൈല്‍ പ്രൊജക്‌ടര്‍ ഉപയോഗിച്ച്‌ 3.45 മീറ്റര്‍ അകലെ നിന്ന്‌ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും.
വായിക്കാനും, കാണാനും, പരസ്‌പരം ബന്ധപ്പെടാനും ഇത്‌ സഹായിക്കും. ഹോം തീയറ്ററിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം, മൊബൈല്‍ വിനോദങ്ങളും എംപി-സിഎല്‍1 പോര്‍ട്ടബിള്‍ മൊബൈല്‍ പ്രൊജക്‌ടറില്‍ ലഭ്യമാണ്‌. ബിസിനസ്‌ യോഗങ്ങള്‍ക്കുള്ള പ്രസന്റേഷനും പുതിയ പ്രൊജക്‌ടറില്‍ നടത്താം. ബില്‍റ്റ്‌-ഇന്‍ സ്‌പീക്കറുകളാണ്‌ ഇതില്‍ ഉള്ളത്‌. സ്‌മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ്‌ എന്നിവയില്‍ നിന്നുള്ള ഉള്ളടക്കങ്ങളും പ്രദര്‍ശിപ്പിക്കാന്‍ കഴിയും.
ആസ്‌പെക്‌ട്‌ അനുപാതം 16:9, തെളിച്ചം 32 എഎന്‍എസ്‌ഐ ലൂമെന്‍സ്‌, ഡയമന്‍ഷന്‍ 149.5 X 77 X 13 മിമി, ഭാരം 210 ഗ്രാം, ബാറ്ററി ശേഷി 3.400 എംഎഎച്ച്‌ എന്നിവയാണ്‌ മറ്റ്‌ ശ്രദ്ധേയമായ ഘടകങ്ങള്‍. വില 26,990 രൂപ.
സൈസിനെ വെല്ലുന്ന കണക്ഷന്‍ ഓപ്‌ഷനുകളാണ്‌ എംപി-സിഎല്‍1 നുള്ളത്‌. സോണിയുടെ ലേസര്‍ ബീം സ്‌കാനിങ്‌ സാങ്കേതികവിദ്യയാണ്‌ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്‌. മാറ്റ്‌ ഫിനിഷോടുകൂടിയ അലൂമിനിയം ബോഡിയാണ്‌ മറ്റൊരു പ്രത്യേകത. 3400 എംഎഎച്ച്‌ ബാറ്ററി, തുടര്‍ച്ചയായ 120 മിനിറ്റ്‌ എച്ച്‌ഡി റസലൂഷന്‍ പ്ലേബാക്‌ ലഭ്യമാക്കും.

എസികളുടെ കാര്യക്ഷത അളക്കാന്‍ റേറ്റിംഗ്‌ സംവിധാനം ഐഎസ്‌ഇഇആര്‍



കൊച്ചി: എയര്‍കണ്ടീഷണറുകളുടെ കാര്യക്ഷത അളക്കുവാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള റേറ്റിംഗ്‌ സംവിധാനമാണ്‌ ഇന്ത്യന്‍ സീസണല്‍ എനര്‍ജി എഫിഷ്യന്‍സി റേഷ്യോ അഥവാ ഐഎസ്‌ഇഇആര്‍.
ഒരു എയര്‍കണ്ടീഷണര്‍ ഒരു വര്‍ഷക്കാലത്ത്‌ ഒരു മുറിയില്‍നിന്നു വലിച്ചെടുത്തു പുറത്തുകളയുന്ന ചൂടും അതിനായി ഉപയോഗിക്കുന്ന ഊര്‍ജവും തമ്മിലുള്ള അനുപാതമാണ്‌ ഐഎസ്‌ഇഇആര്‍. അതായത്‌ നിശ്ചിത വായുവിനെ തണുപ്പിക്കുവാന്‍ ഒരു എയര്‍ കണ്ടീഷണര്‍ എടുക്കുന്ന ഊര്‍ജത്തെ അടിസ്ഥാനമാക്കിയാണ്‌ റേറ്റിംഗ്‌ തയാറാക്കുന്നത്‌. കാര്യക്ഷമമായ എസി കുറഞ്ഞ ഊര്‍ജത്തില്‍ കൂടുതല്‍ വായുവിനെ തണുപ്പിക്കുന്നു. ഉയര്‍ന്ന ഐഎസ്‌ഇഇആര്‍ റേറ്റിംഗ്‌ ഉള്ള എസി കുറഞ്ഞ വൈദ്യുതിയില്‍ കൂടുതല്‍ വായുവിനെ തണുപ്പിക്കുന്നു. ഫൈവ്‌ സ്റ്റാര്‍ റേറ്റിംഗ്‌ ലഭിക്കുവാന്‍ എസിക്ക്‌ കുറഞ്ഞത്‌ ഐഎസ്‌ഇഇആര്‍ 4.5 ലഭിക്കണം.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബ്യൂറോ ഓഫ്‌ എനര്‍ജി എഫിഷ്യന്‍സിയാണ്‌(ബിഇഇ) ഈ റേറ്റിംഗ്‌ സിസ്റ്റം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. നിര്‍ബന്ധമല്ലെങ്കിലും 2015 ജൂണ്‍ മുതല്‍ ഇന്‍വേര്‍ട്ടര്‍ എസികള്‍ക്ക്‌ ഐഎസ്‌ഇഇആര്‍ റേറ്റിംഗ്‌ ഏര്‍പ്പെടുത്തി. ഉയര്‍ന്ന റേറ്റിംഗ്‌ ഉയര്‍ന്ന കാര്യക്ഷതയെ സൂചിപ്പിക്കുന്നു. ഇതുവഴി ഉപയോക്താക്കള്‍ക്ക്‌ ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള എസികള്‍ എളുപ്പം തെരഞ്ഞെടുക്കുവാന്‍ സാധിക്കുന്നു.
ഇന്ത്യയില്‍ അടിസ്ഥാനപരമായി രണ്ടു തരം സ്‌പിളിറ്റ്‌ എയര്‍ കണ്ടീഷണറുകളാണ്‌ ലഭിക്കുന്നത്‌. ഓരോന്നിനും വ്യത്യസ്‌ത പരാമീറ്ററുകളാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. സ്ഥിരവേഗമുള്ള കംപ്രസര്‍ എസികള്‍ക്കു ഇഇആര്‍ ( എനര്‍ജി എഫിഷ്യന്‍സി റേഷ്യോ) ആണ്‌ അംഗീകൃത പരാമീറ്റര്‍. എസിയുടെ തണുപ്പിക്കാനുള്ള ശേഷിയും വൈദ്യുതി ഉപഭോഗവും തമ്മിലുള്ള അനുപാതമാണിത്‌. സ്ഥിരവേഗ കംപ്രസറിനു ഫൈവ്‌ സ്റ്റാര്‍ റേറ്റിംഗ്‌ ലഭിക്കുവാനുള്ള കുറഞ്ഞ അനുപാതം 3.5 ആണ്‌.
അസ്ഥിര വേഗമുള്ള കംപ്രസര്‍ എസികള്‍ക്കു ( ഇന്‍വേര്‍ട്ടര്‍ എസി) അടുത്തകാലം വരെ റേറ്റിംഗ്‌ പരാമീറ്റര്‍ ഉണ്ടായിരുന്നില്ല. ബ്യൂറോ ഓഫ്‌ എനര്‍ജി എഫിഷ്യന്‍സി ഇതിനായി 2015 ജൂണില്‍ പുറപ്പെടുവിച്ചതാണ്‌ ഐഎസ്‌ഇഇആര്‍ ആണ്‌ റേറ്റിംഗ്‌ പരാമീറ്റര്‍. ഫൈവ്‌ സ്റ്റാര്‍ റേറ്റിംഗ്‌ ലഭിക്കുവാന്‍ കുറഞ്ഞത്‌ 4.5 ഐഎസ്‌ഇഇആര്‍ ലഭിക്കണം. ഇന്‍വേര്‍ട്ടര്‍ എസികള്‍ക്കു ഐഎസ്‌ഇഇആര്‍ റേറ്റിംഗ്‌ ഇതുവരെ നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ ഗോദ്‌റെജ്‌ ഉള്‍പ്പെടെയുള്ള ചില കമ്പനികള്‍ സ്വമേധയാ ഐഎസ്‌ഇഇആര്‍ റേറ്റിംഗ്‌ സ്വീകരിച്ചിട്ടുണ്ട്‌. 

ഫെനെസ്റ്റ എക്‌സ്‌പീരിയന്‍സ്‌ സെന്റര്‍ കൊച്ചിയില്‍



കൊച്ചി: ഇന്‍ഡ്യയിലെ ഏറ്റവും വലിയ വിന്‍ഡോസ്‌ കമ്പനിയും ഡി.സി.എം. ശ്രീറാം ലിമിറ്റഡിന്റെ ഡിവിഷനുമായ ഫെനെസ്റ്റ ബില്‍ഡിങ്‌ സിസ്റ്റംസ്‌, കേരളത്തിലെ വ്യാപാരം വിപുലമാക്കിയിരിക്കുന്നു. കമ്പനി അതിന്റെ കേരളത്തിലെ ഫെനെസ്റ്റ എക്‌സ്‌പീരിയന്‍സ്‌ സെന്റര്‍, പാലാരിവട്ടത്തിനടുത്ത്‌ കൊച്ചി, എന്‍.എച്ച്‌്‌. ബൈ-പാസ്സില്‍, ആരംഭിച്ചു. ചില്ലറ വ്യാപാര മേഖലയിലെ പ്രമുഖരായ ഫെനെസ്റ്റയുടെ പങ്കാളികളായ സ്റ്റുഡിയോ 772-യുമായി സഹകരിച്ചാണ്‌ കമ്പനി ഇത്‌ തുടങ്ങിയിരിക്കുന്നത്‌. 
യു.പി.വി.സി. നിര്‍മ്മാണം മുതല്‍ പ്രൊഫൈല്‍ ഉണ്ടാക്കുന്ന തുവരെയും, ഉല്‌പന്നം ഇന്‍സ്റ്റാള്‍ ചെയ്യുന്നതും വില്‌പനാനന്തര സേവനം നല്‍കുന്നതും ഉള്‍പ്പടെയുള്ള, സമഗ്രമായ സപ്ലൈ ചെയ്‌ന്‍ നിയന്ത്രിച്ച്‌, ഫലപ്രദമായി ലഭ്യമാക്കുന്ന ഇന്‍ഡ്യയിലെ ഏക കമ്പനിയാണ്‌ ഫെനെസ്റ്റ. ഉപഭോക്താക്കള്‍ക്ക്‌ എഞ്ചിനിയറിങ്‌ മികവും അതോടൊപ്പം ആധുനിക ശൈലിയും ഉള്ള ഉല്‌പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി, പ്രത്യേകമായി യു.കെ.-യിലും ഓസ്‌ട്രിയയിലും രൂപകല്‌പന ചെയ്‌ത വിവിധ തരം ഉല്‍പന്നങ്ങളാണ്‌ കമ്പനി ലഭ്യമാക്കുന്നത്‌.
ഇന്‍ഡ്യയിലെ വൈവിധ്യം നിറഞ്ഞതും കഠിനമായതുമായ കാലാവസ്ഥയിലും മെച്ചപ്പെട്ട ഫലപ്രദമായ ഉപയോഗം കാഴ്‌ച വയ്‌ക്കും എന്ന്‌ ഉറപ്പാക്കാനായി, ഫെനെസ്റ്റയുടെ ഉല്‌പന്നങ്ങളെ ഓരോഘട്ടത്തിലും കര്‍ശനമായ ടെസ്റ്റുകള്‍ക്കും ഗുണനിലവാര പരിശോധനകള്‍ക്കും വിധേയമാക്കാറുണ്ട്‌. ഫെനെസ്റ്റ ഉല്‍പന്നങ്ങള്‍, രാജ്യത്താകമാനം മുന്‍നിരയിലുള്ള കെട്ടിടനിര്‍മ്മാതാക്കളുടെയും, ഇന്റീരയര്‍ ഡിസൈനേഴ്‌സിന്റെയും ഇടയില്‍, ശബ്‌ദപ്രതിരോധത്തിന്റെ കാര്യത്തിലും, മഴയെ പ്രതിരോധിക്കുന്നതിലും, പൊടിശല്യം കുറയ്‌ക്കുന്നതിലും, ഊര്‍ജ്ജശേഷി പ്രകടിപ്പിക്കുന്നതിലും, കലാസൗകുമാര്യത്തിന്റെ കാര്യത്തിലും, വളരെയധികം ജനപ്രീതി ആര്‍ജ്ജിച്ചവയാണ്‌.
യഥാര്‍ത്ഥ വലിപ്പത്തിലും നിറത്തിലും ഉല്‍പ്പന്നശ്രേണി കാണുന്നതിനും സാങ്കേതിക വശങ്ങല്‍ മനസ്സിലാക്കി ഉചിതമായ ഫെനെസ്റ്റ ഉല്‌പന്നം തിരഞ്ഞെടുക്കുവാന്‍ എക്‌സ്‌പീരിയന്‍സ്‌ സെന്ററില്‍ സാധിക്കുമെന്ന,്‌ കൊച്ചിയിലെ ഫെനെസ്റ്റ എക്‌സ്‌പീരിയന്‍സ്‌ സെന്റര്‍ ഉല്‌ഘാടനം ചെയ്‌തുകൊണ്ട്‌ ഫെനെസ്റ്റയുടെ നാഷണല്‍ സെയില്‍സ്‌ മേധാവി ശ്രീ. രവി കുമാര്‍ പറഞ്ഞു

അക്വാട്ടിക്‌ അനിമല്‍ ഹെല്‍ത്ത്‌ ലാബ്‌ വരുന്നു



മത്സ്യ ഉത്‌പാദനം മൂന്നുവര്‍ഷത്തിനകം 1.5 ലക്ഷം ടണ്ണാകുമെന്ന്‌ മന്ത്രി ബാബു

കൊച്ചി: മല്‍സ്യ, ചെമ്മീന്‍ രോഗനിര്‍ണയത്തിനും ഫാം ഹെല്‍ത്ത്‌ മാനേജുമെന്റിനുമായി കേരളത്തിലൈ ആദ്യ അക്വാട്ടിക്‌ അനിമല്‍ ഹെല്‍ത്ത്‌ മാനേജുമെന്റ്‌ ആന്റ്‌ എന്‍വയണ്‍മെന്റ്‌ മാനേജുമെന്റ്‌ ലബോറട്ടറിയുടെ നിര്‍മാണപ്രവര്‍ത്തനത്തിന്‌ കൊച്ചിയില്‍ ഫിഷറീസ്‌മന്ത്രി കെ.ബാബു തുടക്കമിട്ടു. അടുത്ത മൂന്നു വര്‍ഷത്തിനകം കേരളത്തിലെ മല്‍സ്യോല്‍പ്പാദനം 1.5 ടണ്ണായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള മല്‍സ്യസമൃദ്ധി പദ്ധതി വിജയമാണെന്നും ഇതിനുപയോഗിക്കുന്ന വിത്തുകളുടെ പരിശോധനയ്‌ക്ക്‌ ഈ ലാബ്‌ പ്രയോജനപ്പെടുമെന്നും ഫിഷറീസ്‌മന്ത്രി കെ.ബാബു പറഞ്ഞു. തേവരയില്‍ ഹെല്‍ത്ത്‌ ലാബിന്റെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
മൂന്നു വര്‍ഷം മുമ്പ്‌ തുടങ്ങി മല്‍സ്യസമൃദ്ധി പദ്ധതിയില്‍ ഇന്ന്‌ ഉല്‍പ്പാദനം 1.2 ലക്ഷം ടണ്ണായിട്ടുണ്ട്‌. ഇതിനു വിത്ത്‌, വളം എന്നിവയ്‌ക്കുപുറമെ സൗജന്യ ഇന്‍ഷുറന്‍സുമുണ്ട്‌. ഈ സാഹചര്യത്തില്‍ കൃഷിക്കുപയോഗിക്കുന്ന വിത്തിന്റെ ഗുണമേന്മ പരിശോധിക്കേണ്ടതും അനിവാര്യമാണ്‌. 1.68 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ലാബ്‌ ഈയാവശ്യം നിറവേറ്റുമെന്ന്‌ അദ്ദേഹം പറഞ്ഞു. 
മല്‍സ്യവിത്തുല്‍പ്പാദനത്തില്‍ കേരളം താമസിയാതെ സ്വയംപര്യാപ്‌ത കൈവരിക്കും. ഭൂതത്താന്‍കെട്ട്‌, കല്ലട, തേവള്ളി, ഓടയം, നെയ്യാര്‍ ഡാം, തെന്മല എന്നിവടങ്ങളിലെ ഹാച്ചറികകള്‍ ഇതിനകം സജ്ജമായിക്കഴിഞ്ഞു. ഇവയില്‍ നിന്നുള്ള വിത്തിന്റെ പരിശോധനയും ഈ ലാബില്‍ നിര്‍വഹിക്കാന്‍ കഴിയും. കേരളം ഇതുവരെ കാണാത്ത രീതിയുള്ള വികസന പ്രവര്‍ത്തനമാണ്‌ ഫിഷറീസ്‌ മേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.വി.തോമസ്‌ എം.പി., എം.എല്‍.എ.മാരായ ഡോമനിക്‌ പ്രസന്റേഷന്‍, ലൂഡി ലൂയീസ്‌ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഫിഷറീസ്‌ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ഏലിയാസ്‌, നിര്‍മിതികേന്ദ്ര ജില്ല പ്രൊജക്ട്‌ മാനേജര്‍ പി.ജെ.ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു. ഫിഷറീസ്‌ ഡയറക്ടര്‍ മിനി ആന്റണി പദ്ധതിരൂപരേഖ അവതരിപ്പിച്ച്‌ സ്വാഗതവും അഡാക്ക്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ യു.എസ്‌. സജീവ്‌ നന്ദിയും പറഞ്ഞു. 
തേവരയിലെ ഫിഷര്‍മെന്‍ ട്രെയിനിങ്‌ സെന്റര്‍ കെട്ടിടം നവീകരിച്ചാണ്‌ പുതിയ ലാബ്‌ സ്ഥാപിക്കുന്നത്‌. കെട്ടിട നവീകരണത്തിനായി 1.12 കോടി രൂപയും ലാബ്‌ സ്ഥാപിക്കുന്നതിനായി 56 ലക്ഷം രൂപയുമാണ്‌ അനുവദിച്ചിട്ടുള്ളത്‌. ഇതില്‍ മൈക്രോബയോളജി, ഹിസ്‌റ്റോപാത്തോളജി, പി.സി.ആര്‍. ലാബുകള്‍ സജ്ജമാക്കും. ദേശീയ ഫിഷറീസ്‌ വികസന ബോര്‍ഡിന്റെ സഹായത്തോടെയാണ്‌ പദ്ധതി നടപ്പാക്കുക. വിത്ത്‌, മല്‍സ്യതീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധനയ്‌ക്ക്‌ ഈ ലാബ്‌ ഏറെ പ്രയോജനമാകും. 
ജലകൃഷിമേഖലയിലെ 10 മുതല്‍ 15 ശതമാനം വരെയുള്ള നഷ്ടത്തിന്‌ കാരണം മല്‍സ്യരോഗങ്ങളാണെന്നാണ്‌ കണ്ടെത്തല്‍. ആവാസവ്യവസ്ഥയിലെ മാറ്റം മൂലം മല്‍സ്യങ്ങള്‍ക്ക്‌ സമ്മര്‍ദം ഉണ്ടാകുകയും രോഗമുണ്ടാകുകയും ചെയ്യുന്നുണ്ട്‌. മല്‍സ്യക്കുളത്തില്‍ രോഗം പൊട്ടിപ്പുറപ്പെട്ടാല്‍ ചികില്‍സിച്ചു ഭേദമാക്കുക എളുപ്പമല്ല. ഇതിനുള്ള പ്രതിവിധിയില്‍ പ്രധാനം രോഗമില്ലാത്ത വിത്തുകള്‍ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കുകയെന്നതാണ്‌. ഇതിന്‌ ഈ ലാബിന്റെ പ്രവര്‍ത്തനം ഏറെ സഹായകമാകും. 


പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...