Monday, February 29, 2016

കേന്ദ്ര ബജറ്റിലെ ചരിത്രപരമായ പ്രഖ്യാപനത്തെ വാഴ്‌ത്തി ധര്‍മ്മേന്ദ്ര പ്രഥാന്‍




ന്യൂഡല്‍ഹി, ഫെബ്രുവരി 29, 2016: ഗ്രാമീണ മേഖലകളിലെ പാവപ്പെട്ട സ്‌ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട്‌ കേന്ദ്ര ബജറ്റില്‍ ദാരിദ്ര്യ രേഖയ്‌ക്ക്‌ താഴെയുള്ള കുടുംബങ്ങളിലെ ഒന്നര കോടി സ്‌ത്രീകള്‍ക്ക്‌ എല്‍പിജി കണക്ഷന്‍ നല്‍കാന്‍ 2000 കോടി രൂപ വകയിരുത്തി. ഇതാദ്യമായിട്ടാണ്‌ ഇത്തരത്തില്‍ സ്‌ത്രീകള്‍ക്ക്‌ എല്‍പിജി കണക്ഷനുകള്‍ക്കായി പണം വകയിരുത്തുന്നത്‌. അഞ്ച്‌ കോടി ബിപിഎല്‍ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതി വരുന്ന രണ്ടു വര്‍ഷത്തേക്കെങ്കിലും തുടര്‍ന്നേക്കും. കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച 'ഉജ്ജ്വല' പദ്ധതിയെ ചരിത്രപരമെന്ന്‌ വിശേഷിപ്പിച്ച പെട്രോളിയം ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ്‌ സഹമന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ കിടയറ്റ പാചകവാതകം ലഭിക്കുന്നത്‌ സ്‌ത്രീകളുടെയും അവരുടെ കുട്ടികളുടെയും ആരോഗ്യത്തിനൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ഉപകാരപ്രദമാണെന്ന്‌ പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ കണക്ക്‌ അനുസരിച്ച്‌ സുരക്ഷിതമല്ലാത്ത പാചകവാതകം ഉപയോഗിക്കുന്നതിലൂടെ പ്രതിവര്‍ഷം അഞ്ച്‌ ലക്ഷം സ്‌ത്രീകള്‍ ഇന്ത്യയില്‍ മരിക്കുന്നുണ്ട്‌. അകാലത്തിലുള്ള ഈ മരണങ്ങളിലേറെയും സംഭവിക്കുന്നത്‌ ഹൃദയാഘാതം, പക്ഷാഘാതം, ശ്വസനസംബന്ധമായ രോഗം, ശ്വാസകോശത്തിലെ ക്യാന്‍സര്‍ തുടങ്ങിയവയിലൂടെയാണ്‌. 

പാവപ്പെട്ടവര്‍ക്ക്‌ ഉപകാരപ്രദമായ ഈ പദ്ധതിയ്‌ക്കായി കൈക്കൊണ്ട തീരുമാനത്തിന്‌ പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരോട്‌ നന്ദിയുണ്ടെന്ന്‌ പ്രഥാന്‍ പറഞ്ഞു. പ്രധാനമന്ത്രിയില്‍നിന്ന്‌ സ്‌ത്രീകള്‍ക്ക്‌, പ്രത്യേകിച്ച്‌ ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്കുള്ള സമ്മാനമാണ്‌ ഈ പദ്ധതിയെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ കോടി കണക്കിന്‌ സ്‌ത്രീകളുടെ ക്ഷേമത്തിന്‌ ഉപകരിക്കുന്ന തരത്തില്‍ പെട്രോളിയം ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ്‌ മന്ത്രാലയത്തില്‍നിന്ന്‌ ഇത്ര ബൃഹത്തായ പദ്ധതിയുണ്ടാകുന്നത്‌. 

ഉജ്ജ്വല എന്ന പദ്ധതിക്ക്‌ കീഴില്‍ ബിപിഎല്‍ കുടുംബങ്ങളിലെ ഒരു എല്‍പിജി കണക്ഷനായി 1600 രൂപ വരെ സഹായധനം കൈമാറും. സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കൂടിആലോചിച്ച ശേഷമായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്‌. പുതിയ എല്‍പിജി കണക്ഷന്‍ നല്‍കുമ്പോള്‍ ഇതുവരെ എല്‍പിജി കണക്ഷനുകള്‍ എത്തിപ്പെടാത്ത സംസ്ഥാനങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കുമായിരിക്കും മുന്‍ഗണന നല്‍കുക. കിഴക്കന്‍ ഇന്ത്യയുടെ സമഗ്രവികസനത്തിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ചിരിക്കുന്ന വീക്ഷണങ്ങള്‍ക്ക്‌ അനുസൃതമായി ഈ മേഖലയ്‌ക്ക്‌ പദ്ധതിയില്‍ പ്രത്യേക ഊന്നല്‍ നല്‍കും. 

പശ്ചാത്തലം
എല്‍പിജി സേവനങ്ങളുമായി ബന്ധപ്പെട്ട്‌ പെട്രോളിയം ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ്‌ മന്ത്രാലയത്തിന്റെ തൊപ്പിയില്‍ ഇപ്പോള്‍ തന്നെ നിരവധി പൊന്‍തൂവലുകളുണ്ട്‌. 15.2 കോടി ആളുകളുള്ള പഹല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പണം കൈമാറ്റ പദ്ധതിയാണ്‌. സര്‍ക്കാരിന്റെ തനതായ ഗീവ്‌ഇറ്റ്‌അപ്പ്‌ പദ്ധതിയുടെ കീഴില്‍ ഇപ്പോള്‍ തന്നെ 75 ലക്ഷം കുടുംബങ്ങളുണ്ട്‌. സ്വയമായി പാചകവാതക സബ്‌സിഡി വേണ്ടെന്നു വെച്ചവരാണിവര്‍. 50 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക്‌ പുതിയ എല്‍പിജി കണക്ഷന്‍ നല്‍കിയ വര്‍ഷം കൂടിയായിരുന്നു 2015. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗ്രാമീണ കണക്ഷനുകള്‍ നല്‍കിയ വര്‍ഷമായിരുന്നു ഇത്‌. 

ആമ്പല്ലൂര്‍ ഇലക്ട്രോണിക്‌ പാര്‍ക്കില്‍ പ്രതീക്ഷിക്കുന്നത്‌ 1000 കോടിയുടെ വ്യവസായ നിക്ഷേപം



കൊച്ചി: ആമ്പല്ലൂരില്‍ കെഎസ്‌ഐഡിസി നിര്‍മിക്കുന്ന ഇലക്ട്രോണിക്‌ പാര്‍ക്കിന്റെ പ്രഖ്യാപനവും ഭൂമി കൈമാറലും എക്‌സൈസ്‌ തുറമുഖ വകുപ്പു മന്ത്രി കെ.ബാബു നിര്‍വഹിച്ചു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ വ്യവസായ നിക്ഷേപമാണ്‌ ഇവിടെ പ്രതീക്ഷിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. 5000 പേര്‍ക്ക്‌ നേരിട്ടു തൊഴില്‍ ലഭിക്കുമെന്നും കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. അരുന്ധതിയമ്മ, രേവമ്മ എന്നിവരില്‍ നിന്ന്‌ ഏറ്റെടുത്ത ഭൂമിവിലയുടെ ചെക്ക്‌ കൈമാറ്റമാണ്‌ പ്രാഥമികമായി മന്ത്രി നിര്‍വ്വഹിച്ചത്‌.
സ്ഥലമെടുപ്പ്‌ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ രണ്ടു വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ അധ്യക്ഷത വഹിച്ച സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി അനൂബ്‌ ജേക്കബ്‌ പറഞ്ഞു. പദ്ധതിക്കു വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള അനുമതി ലഭ്യമായിക്കഴിഞ്ഞു. കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ്‌ മന്ത്രാലയത്തിന്റെ അനുമതിക്കായുള്ള പ്രാരംഭനടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
ആമ്പല്ലൂര്‍, മുളന്തുരുത്തി, മണക്കുന്നം വില്ലേജുകളില്‍ കോണോത്ത്‌ പുഴയുടെ ഇരുകരകളിലുമായി കിടക്കുന്ന 1500 ഏക്കര്‍ ഭൂമിയില്‍ 100 ഏക്കറിലാണ്‌ ഇലക്ട്രോണിക്‌ പാര്‍ക്ക്‌ നിര്‍മിക്കുന്നത്‌. കൊച്ചി തുറമുഖത്തുനിന്നും 25 കിലോമീറ്ററും രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന്‌ 40 കിലോമീറ്ററും മാത്രമാണ്‌ ഇവിടേക്കുള്ള ദൂരം. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കാതെ നിര്‍മിക്കപ്പെടുന്ന ഈ പദ്ധതിക്കായി 2650 കോടി രൂപയാണ്‌ സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്‌. 600 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനമാണ്‌ ആദ്യഘട്ടത്തില്‍ നടപ്പാക്കുക. മൊബൈല്‍ ഉപകരണങ്ങള്‍, പവര്‍ ഇലക്ട്രോണിക്‌സുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സുകള്‍, ഐടി സിസ്റ്റമുകളും ഹാര്‍ഡ്‌വെയറുകളും, ഇന്‍ഡസ്‌ട്രിയല്‍ ഇലക്ട്രോണിക്‌സ്‌, ഓട്ടോമൊബീല്‍ ഇലക്ട്രോണിക്‌സ്‌, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഉല്‍പാദനമായിരിക്കും ഇവിടെ പ്രധാനമായും നടക്കുകയെന്ന്‌ ആമ്പല്ലൂര്‍ ഇലക്‌ട്രോണിക്‌സ്‌ പാര്‍ക്കിന്റെ സ്‌പെഷല്‍ ഓഫീസറും കെഎസ്‌ഐഡിസി ജനറല്‍ മാനേജറുമായ കെ.ജി. അജിത്‌ കുമാര്‍ റിപ്പോര്‍ട്ട്‌ അവതരണത്തില്‍ വ്യക്തമാക്കി.
ജോസ്‌ കെ. മാണി എം.പി വിശിഷ്ടാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശ സനില്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയ സോമന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബിജു തോമസ്‌, പഞ്ചായത്ത്‌ അംഗം കെ.എസ്‌.രാധാകൃഷ്‌ണന്‍, കെഎസ്‌ഐഡിസി എജിഎം എം.ടി. ബിനില്‍കുമാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികള്‍; യൂസഫലി ഒന്നാമത്‌




കൊച്ചി്‌: ചൈനീസ്‌ മാസികയായ ഹുറുണ്‍ ഗ്ലോബല്‍ പുറത്തുവിട്ട ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പത്തു 
മലയാളികള്‍. ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ. യൂസഫലിയാണ്‌ ഏറ്റവും ധനികനായ മലയാളി. ലോകത്തെ 
ശതകോടീശ്വരന്‍മാരില്‍ അറുനൂറു കോടി ഡോളറിന്റെ സമ്പാദ്യവുമായി 228-ആം സ്ഥാനത്താണ്‌ അദ്ദേഹം. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ എട്ടാമതാണ്‌ യൂസഫലി. 220 കോടി ഡോളറിന്റെ ആസ്‌തിയുള്ള ആര്‍.പി.ഗ്രൂപ്പ്‌ ചെയര്‍മാന്‍ രവി പിള്ളയാണ്‌ മലയാളികളില്‍ രണ്ടാമന്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സണ്ണി വര്‍ക്കി (150 കോടി ഡോളര്‍), ക്രിസ്‌ ഗോപാലകൃഷ്‌ണന്‍ (150 കോടി ഡോളര്‍), ടി.എസ്‌. കല്യാണരാമന്‍ (140 

കോടി ഡോളര്‍), പി.എന്‍.സി. മേനോന്‍ (120 കോടി ഡോളര്‍), ജോയാലുക്കാസ്‌ (110 കോടി), എസ്‌.ഡി. ഷിബുലാല്‍ 
(100 കോടി), എം.ജി. ജോര്‍ജ്‌ മുത്തൂറ്റും കുടുംബവും (100 കോടി), ആസാദ്‌ മൂപ്പന്‍ (100 കോടി) എന്നിവരാണ്‌ പട്ടികയില്‍ ഇടം പിടിച്ച മറ്റ്‌ മലയാളികള്‍. ഏകദേശം 1800 കോടി ഡോളറാണ്‌ ഈ പത്തുപേരുടെ മൊത്തം ആസ്‌തിയായി റിപ്പോര്‍ട്ടില്‍ പറയുന്നത്‌. റിലയന്‍സ്‌ ഗ്രൂപ്പ്‌ തലവന്‍ മുകേഷ്‌ അംബാനിയാണ്‌ ഹുറുണ്‍ ഗ്ലോബലിന്റെ 
കണക്കനുസരിച്ച്‌ ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍.
മൈക്രോസോഫ്‌റ്റ്‌ തലവന്‍ ബില്‍ ഗേറ്റ്‌സ്‌ ഒന്നാമതുള്ള പട്ടികയില്‍ ഇരുപത്തിനാലാം സ്ഥാനത്താണ്‌ അദ്ദേഹം. 260കോടി ഡോളറാണ്‌ മുകേഷ്‌ അംബാനിയുടെ ആകെ സമ്പാദ്യം. ലോകത്തെ നൂറു ശതകോടീശ്വരന്‍മാരില്‍ നാലുപേരാണ്‌ ഇന്ത്യക്കാര്‍. സണ്‍ ഫാര്‍മ ഉടമ ദിലീപ്‌ സാങ്ങ്വി (49-ാം സ്ഥാനം), പല്ലോന്‍ജി മിസ്‌ത്രി (75) ശിവ്‌ 
നാടാര്‍ (91) എന്നിവരാണ്‌ ആദ്യ നൂറില്‍ ഇടം പിടിച്ച ഇന്ത്യക്കാര്‍. 

വിട്ര ഡിസൈന്‍ സ്റ്റുഡിയോ കേരളത്തിലുടനീളം വ്യാപിപ്പിക്കും

വിട്ര യുടെ കൊച്ചി ഡിസൈനര്‍ സ്റ്റുഡിയോ യുടെ ഉദ്‌ഘാടനചടങ്ങില്‍ :ജിനോ കുരിയാക്കോസ്‌ (ഏരിയ മാനേജര്‍ ) ടോണി ജോസഫ്‌ ,, മുകുന്ദ്‌ പട്ടേല്‍ ( ഹെഡ്‌ വിപണനം ) ട്രോപിക്കല്‍ ബാത്ത്‌ മാനേജിംഗ്‌ ഡയറക്ടര്‍ സുള്‍ഫിക്കര്‍ അഹമ്മദ്‌ , വിട്ര കണ്‍ട്രി മാനേജര്‍ സഹാന്‍ അതേസ്‌ യാഗിസ്‌ , മനോജ്‌ .(ഇടതു നിന്ന്‌.)

വിട്ര ഡിസൈന്‍ സ്റ്റുഡിയോ

കേരളത്തിലുടനീളം വ്യാപിപ്പിക്കും 


കൊച്ചി : തുര്‍ക്കിയില്‍ നിന്നുള്ള ആഗോളതലത്തില്‍ മുന്‍നിര, ബാത്ത്‌റൂം ഉല്‍പന്ന സേവന ദാതാക്കളായ, എക്‌സാഷിബാഗി ബില്‍ഡിങ്ങ്‌ പ്രൊഡക്‌ട്‌സ്‌ ഡിവിഷന്റെ ബ്രാന്‍ഡായ, വിട്രയുടെ കേരളത്തിലെഷോറൂമുകള്‍ കേരളത്തില്‍ ഉടനീളം വ്യാപിപ്പിക്കുന്നു. കഴിഞ്ഞിദിവസം കൊച്ചിയില്‍ ആദ്യ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്‌ എന്നിവടങ്ങളിലും ഈ മാസം പുതിയ ഷോറൂമുകള്‍ ആരംഭിക്കും.
കൊച്ചിയില്‍ ഇടപ്പള്ളി എന്‍എച്ച്‌ ബൈപാസില്‍, ട്രോപ്പിക്കല്‍ ബാത്ത്‌ സൊലൂഷന്‍സിലാണ്‌ വിട്രയുടെ പുതിയ ഡിസൈന്‍ സ്റ്റുഡിയോ. അന്താരാഷ്‌ട്ര നിലവാരമുള്ള ബാത്ത്‌റൂം ഫിറ്റിങ്ങുകളുടെ വിപുലമായ ശേഖരമാണ്‌ ഇവിടെ ഒരുക്കിയിട്ടുള്ളത്‌.
ഏറ്റവും മികച്ച ഗുണമേ�യുള്ള ബാത്ത്‌റൂം ഉല്‍പന്നങ്ങളാണ്‌ വിട്രയുടേത്‌. ഏറ്റവും നൂതന സാങ്കേതികവിദ്യയിലാണ്‌ വിട്രയുടെ ഉല്‍പന്നങ്ങള്‍ രൂപംകൊള്ളുന്നത്‌. ബാത്ത്‌റൂമുകള്‍ക്ക്‌ ആവശ്യമായ എല്ലാ ഘടകങ്ങളും നിര്‍മിക്കുന്ന ഏക കമ്പനിയും വിട്രയാണ്‌. മെമ്മോറിയ, ഇസ്‌താന്‍ബുള്‍, മെട്രോപോള്‍, വാട്ടര്‍ ജ്വുവല്‍സ്‌, നെസ്റ്റ്‌ ടി 4 കലക്ഷന്‍സ്‌ എന്നിവ വിട്രയുടെ ഏറ്റവും പുതിയ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. പതിനായിരം രുപ മുതല്‍ രണ്ടര ലക്ഷം രൂപവരെയുള്ള ഉല്‍പ്പന്നങ്ങള്‍ ഈ ശേഖരത്തില്‍പ്പെടുന്നു.
അന്താരാഷ്‌ട്ര അംഗീകാരവും സൂപ്പീരിയര്‍ ഗുണമേന്മയും ഉള്ള ഒരു ബാത്ത്‌റൂം സംസ്‌കാരമാണ്‌ വിട്ര കൊച്ചിയിലെത്തിക്കുന്നതെന്ന്‌ എക്‌സാഷിബാഗി ഇന്ത്യ കണ്‍ട്രി മാനേജര്‍ സെര്‍ഹാന്‍ അതേസ്‌യാഗിസ്‌ പറഞ്ഞു.
ഇന്ത്യയില്‍ കൂടുതല്‍ സ്റ്റോറുകള്‍ ഇറക്കാനും പരിപാടിയുണ്ട്‌. ഇന്ത്യയില്‍ ഈ മേഖലയിലെ മൂന്ന്‌ ആഗോള ബ്രാന്‍ഡുകളില്‍ ഒന്നായിമാറുകയാണ്‌ ലക്ഷ്യം. 75 രാജ്യങ്ങളിലേക്ക്‌ വിട്ര ഉള്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന്‌ അദ്ദേഹം അറിയിച്ചു.
പ്രമുഖ ഡിസൈനര്‍മാരാണ്‌ വിട്ര ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്യുന്നത്‌. അന്താരാഷ്‌ട്ര വില്‍പന, കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ രണ്ടില്‍ മൂന്നുഭാഗമാണ്‌.
ജര്‍മനി, യുകെ, അയര്‍ലന്‍ഡ്‌, യുഎസ്‌, ബള്‍ഗേറിയ, റഷ്യ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഇറാഖ്‌, ദൂബൈ, ഉക്രെയ്‌ന്‍, ചൈന, കസാഖ്‌സ്ഥാന്‍, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളില്‍ 2000 റീട്ടെയ്‌ല്‍ സ്റ്റോറുകളും 150 സ്റ്റുഡിയോകളും ഉണ്ട്‌.

റോയല്‍ എന്‍ഫീല്‍ഡ്‌ ക്ലാസിക്‌ 500 ശ്രേണിയ്‌ക്ക്‌ പുതിയ സ്‌ക്വാഡ്രണ്‍ ബ്ലൂനിറം

റോയല്‍ എന്‍ഫീല്‍ഡ്‌  ക്ലാസിക്‌ 500 

ശ്രേണിയ്‌ക്ക്‌ പുതിയ     സ്‌ക്വാഡ്രണ്‍ ബ്ലൂനിറം


കൊച്ചി : ലോകത്തിലെ ഏറ്റവും പുരാതന മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക്‌ 500 ശ്രേണി പുതിയ സ്‌ക്വാഡ്രണ്‍ ബ്ലൂ നിറത്തോടുകൂടി വിപണിയിലെത്തി. 
ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടതാണ്‌ പുതിയ നീലനിറം. ആകാശപരപ്പിലെ സൈനികരോടുള്ള സുദീര്‍ഘമായ ബന്ധത്തിന്റെ ആദരം കൂടിയാണ്‌ സ്‌ക്വാഡ്രന്‍ ബ്ലൂ എന്ന്‌ റോയല്‍ എന്‍ഫീല്‍ഡ്‌ പ്രസിഡന്റ്‌ രുഭ്ര തേജ്‌ സിങ്ങ്‌ പറഞ്ഞു. 
യഥാര്‍ത്ഥ സായുധസേനയുടെ പാരമ്പര്യം ഉപഭോക്താക്കള്‍ക്ക്‌ കൈമാറുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ഓണ്‍റോഡ്‌ വില 192,652 രൂപ.
രണ്ടാം ലോകമഹായുദ്ധ കാലത്താണ്‌ സായുധ സൈനിക വിഭാഗങ്ങളുമായുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ബന്ധം തുടങ്ങുന്നത്‌. ഇന്ത്യന്‍ കരസേനയില്‍ നിന്ന്‌ 1952 ലാണ്‌ 800 മോട്ടോര്‍ സൈക്കിളുകള്‍ക്ക്‌ റോയല്‍ എന്‍ഫീല്‍ഡിന്‌ ആദ്യമായി ഓര്‍ഡര്‍ ലഭിച്ചത്‌. 
1955-ലാണ്‌ റോയല്‍ എന്‍ഫീല്‍ഡ്‌ ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിച്ചത്‌. അക്കാലം മുതല്‍ ഇന്നുവരെ കരസേനയുടെ മോട്ടോര്‍ സൈക്കിള്‍ വിതരണക്കാരാണ്‌ റോയല്‍ എന്‍ഫീല്‍ഡ്‌. എയര്‍ഫോഴ്‌സ്‌ പോലീസ്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മോട്ടോര്‍സൈക്കിളും ഇതുതന്നെ.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...