Friday, March 11, 2016

ഐഫോണ്‍ വില 15000 രൂപയ്‌ക്കും താഴേക്ക്‌!

കൊച്ചി
ആപ്പിള്‍ ഐഫോണ്‍ 5എസിന്റെ വില 15,000 രൂപയിലും കുറയുമെന്നതാണ്‌ പുതിയവാര്‍ത്ത. ആപ്പിള്‍ വിപണിയിലെത്തിക്കുന്ന പുത്തന്‍ മോഡലായ ഐഫോണ്‍ 5എസ്‌ഇ വിപണിയിലെത്തുന്നതോടെയാണ്‌ ഐഫോണ്‍ 5എസിന്റെ വില കുത്തനെ കുറയുക. മാര്‍ച്ച്‌ 21ന്‌ ഐഫോണ്‍ 5എസ്‌ഇ അവതരിപ്പിക്കുമ്പോ? തന്നെ ഐഫോണ്‍ 5 എസിന്റെ വില ആപ്പിള്‍ കുറക്കുമെന്നാണ്‌ ലഭിക്കുന്ന സൂചന.

നാല്‌ ഇഞ്ചാണ്‌ (10 സെന്റിമീറ്റര്‍) ഐഫോണിന്റെ പറ്റിയ വലിപ്പമെന്ന്‌ കരുതുന്നവര്‍ ഏറെ ആവേശത്തോടെയാണ്‌ ഐഫോണ്‍ 5 എസ്‌ഇ യുടെ ലോഞ്ചിംഗിന്‌ കാത്തിരിക്കുന്നത്‌. ഐഫോണ്‍ 6എസിന്റെ മിക്കവാറും എല്ലാ സവിശേഷതകളും പുതിയ മോഡലിനും ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ ഐഫോണ്‍ 6എസിലെ 3ഡി ടച്ച്‌ സൗകര്യം ഐഫോണ്‍ 5എസ്‌ഇയില്‍ ഉണ്ടായേക്കില്ല.
ഇപ്പോള്‍ തന്നെ ഓണ്‍ലൈനില്‍ 20,000 രൂപയോടടുപ്പിച്ച്‌ വില്‍ക്കുന്ന ഐഫോണ്‍ 5 എസ്‌ ആപ്പിളിന്റെ മികച്ച മോഡലുകളിലൊന്നായാണ്‌ കണക്കാക്കപ്പെടുന്നത്‌. ഐഫോണ്‍ 5എസിന്റെ പഴയ രൂപത്തെ ഇഷ്ടപ്പെടുന്ന സ്‌മാര്‍ട്‌ ഫോണ്‍ പ്രേമികളും നിരവധിയാണ്‌. ഐഫോണ്‍ 6 നേക്കാളും 6 പ്ലസിനേക്കാളും മികച്ച ഫോണായാണ്‌ ഐഫോണ്‍ 5എസിനെ പലരും വിലയിരുത്തുന്നത്‌. അതുകൊണ്ടു തന്നെ ഐഫോണ്‍ 5 എസിന്റെ വില 15,000 രൂപയിലും കുറഞ്ഞാല്‍ വില്‍പനയില്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കപ്പെടുന്നു.
എന്നാല്‍ 4 ഇഞ്ച്‌ വലിപ്പം നിര്‍ബന്ധമുള്ള അത്യാധുനിക ഐഫോണ്‍ വേണ്ടവര്‍ക്ക്‌ ഐഫോണ്‍ 5എസ്‌ഇ തന്നെയായിരിക്കും പറ്റിയ ഓപ്‌ഷന്‍. ഐഫോണ്‍ 6 എസിന്റെ എല്ലാ സവിശേഷതകളും ഐഫോണ്‍ 5എസ്‌ഇയിലും ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌. 30,000ത്തിനും 36,000ത്തിനും ഇടയിലാണ്‌ വില പ്രതീക്ഷിക്കുന്നത്‌. വില അടക്കമുള്ള വിവരങ്ങള്‍ മാര്‍ച്ച്‌ 21ന്‌ നടക്കുന്ന ലോഞ്ചിംഗില്‍ ആപ്പിള്‍ അധികൃതര്‍ തന്നെ പരസ്യമാക്കും.

Thursday, March 10, 2016

ചൂടിനെ തടുക്കാന്‍ ഉഷയില്‍ നിന്ന്‌ പുതിയ ഫാനുകള്‍


കൊച്ചി : വേനല്‍ രൂക്ഷമാകവെ ഉഷ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്‌ ഫാനുകളുടെ പുതിയ ശ്രേണി വിപണിയിലെത്തിച്ചു. ഡിസൈനര്‍ സീലിങ്‌ ഫാനുകളായ ബെല്ലിസ, സ്‌ട്രൈക്കര്‍ എന്നിവയടങ്ങുന്നതാണ്‌ പുതിയ ശ്രേണി.
ബെല്ലിസ വീട്ടിലെ മുറികള്‍ക്ക്‌ അലങ്കാരമാകുന്നതിനു പുറമെ മികച്ച രീതിയില്‍ കാറ്റ്‌ ലഭ്യമാക്കാന്‍ കഴിവുള്ള സീലിങ്‌ ഫാനാണ്‌. സ്‌ട്രൈക്കര്‍ ശ്രേണിയില്‍ സ്‌ട്രൈക്കര്‍ ഗാലക്‌സി, സ്‌ട്രൈക്കര്‍ പ്ലാറ്റിനം, സ്‌ട്രൈക്കര്‍ മില്ലേനിയം എന്നിവയുണ്ട്‌. ലളിതമായി രൂപകല്‍പനചെയ്യപ്പെട്ട ഈ ഫാനുകള്‍ കാര്യശേഷിയില്‍ മുന്നിലാണ്‌. ഇവയുടെ വിസ്‌താരമുള്ള എയറോഡൈനാമിക്‌ ബ്ലേഡുകള്‍ നല്ല രീതിയില്‍ കാറ്റ്‌ ലഭിക്കുന്നതിനും മുറിയുടെ എല്ലാ ഭാഗങ്ങളിലും കാറ്റ്‌ എത്തുന്നതിനും സഹായകമാണ്‌.
കുട്ടികള്‍ക്കായുള്ള പുതിയ ഛോട്ടാഭീം ഫാനുകള്‍ ജംഗിള്‍ ഫണ്‍, ബീച്ച്‌ ഫണ്‍ എന്നീ മോഡലുകളില്‍ ലഭ്യമാണ്‌. ഇളം മനസ്സുകളെ ആകര്‍ഷിക്കത്തക്കവിധം രൂപകല്‍പന ചെയ്യപ്പെട്ട ഈ ഫാനുകളില്‍ വരകള്‍ വീഴാത്തവിധം അത്യാധുനിക വാക്വം ഹീറ്റ്‌ സാങ്കേതികവിദ്യയാണ്‌ ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌.
ഉഷാ കോംപാക്‌റ്റോ ടവര്‍ ഫാനുകള്‍ ലിവിങ്‌ റൂമുകള്‍ക്കും ഓഫീസ്‌ ക്യൂബിക്കിളുകള്‍ക്കായി രൂപകല്‍പന ചെയ്യപ്പെട്ടവയാണ്‌. ശബ്‌ദശല്യമുണ്ടാക്കാത്ത ഈ ഫാനുകള്‍ ഏതാണ്ട്‌ എയര്‍കണ്ടീഷണറുകളുടെ ഫലം തന്നെ തരുന്നു. ഉഷാ എഫിക്കാസ്‌, ഉഷ റെന്‍സ്‌, ഉഷ സെറബ്രോ എന്നിവയാണ്‌ മറ്റ്‌ മോഡലുകള്‍. ടവര്‍ ഫാനുകള്‍ക്കെല്ലാം എല്‍ഇഡി ഡിസ്‌പ്ലേയും പുഷ്‌ കണ്‍ട്രോള്‍ ബട്ടണോടുകൂടിയ എല്‍ഇഡി പാനലുമുണ്ട്‌.
വില സ്‌ട്രൈക്കര്‍, ബെല്ലിസ ശ്രേണികളുടേത്‌ 2200 രൂപയിലും ഛോട്ടോബീമിന്റേത്‌ 4400 രൂപയിലും തുടങ്ങുന്നു. കോംപാക്‌റ്റോ ടവര്‍ ഫാനിന്റെ വില 5399 രൂപയാണ്‌.
വേനലിനെ ചെറുക്കാനായി ഇപ്പോള്‍ വിപണിയിലെത്തിയിട്ടുള്ള ഉഷ ഫാനുകള്‍ മികച്ച രൂപകല്‍പന, ആകര്‍ഷകമായ നിറം, പ്രവര്‍ത്തന മികവ്‌ എന്നിവയ്‌ക്ക്‌ പുറമെ ന്യായമായ വിലയും കണക്കിലെടുത്തുകൊണ്ടുള്ളവയാണെന്ന്‌ ഉഷാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ (ഫാന്‍സ്‌) രോഹിത്‌ മാഥൂര്‍
പറഞ്ഞു. നടപ്പ്‌ വര്‍ഷം കൂടുതല്‍ മോഡലുകള്‍ കമ്പനി വിപണിയിലെത്തിക്കുമെന്നും അദ്ദേഹം
വ്യക്തമാക്കി. 

പരമ്പരാഗത ടാക്‌സികളും ഓണ്‍ ലൈന്‍ ആകുന്നു



കൊച്ചി: യൂബര്‍ ,ഓലേ എന്നീ ഓണ്‍ലൈന്‍ ടാക്‌സികളുടെ വഴിയിലേക്ക്‌ പരമ്പരാഗത ടാക്‌സികളും . കാലത്തിന്‌ ഒത്തുമാറുവാന്‍ തിരുമാനിച്ചുകൊണ്ട്‌ കൊച്ചിയില്‍ ആണ്‌ ഇതിനു തുടക്കം.
എറണാകുളം ജില്ലാ കാര്‍ െ്രെഡവേഴ്‌സ്‌ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം കേരള ടാക്‌സിയുടെ പ്രവര്‍ത്തനോദ്‌ഘാടനം എറണാകുളം പ്രസ്‌ക്ലബില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ്‌്‌ നിര്‍വഹിച്ചു. ടാക്‌സി സേവനത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേരള ടാക്‌സി ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം ആരംഭിച്ചിരിക്കുന്നത്‌. 100 െ്രെഡവര്‍മാരെയുള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിലാണ്‌ പദ്ധതി ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ ജില്ലയിലെ 3000 െ്രെഡവര്‍മാരേയും പദ്ധതിയുടെ ഭാഗമാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.
കേരളടാക്‌സിയുടെ സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്‌ യാത്രക്കാര്‍ക്കും െ്രെഡവര്‍മാര്‍ക്കുമായി വ്യത്യസ്ഥമായി ആപ്ലിക്കേഷനുകളും പുറത്തിറക്കിയിട്ടുണ്ട്‌. പ്ലേസ്‌റ്റോറില്‍ നിന്നിത്‌ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. അങ്കമാലി എതര്‍നെറ്റ്‌ വെബ്‌ സൊല്യൂഷനിലെ മാത്യു ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേരള ടാക്‌സിക്ക്‌ വേണ്ട സാങ്കേതിക പിന്തുണ നല്‍കുന്നത്‌. 150 രൂപയാണ്‌ മിനിമം ചാര്‍ജ്ജ്‌ ഈടാക്കുന്നത്‌. ്‌ പിന്നീട്‌ കിലോമീറ്ററിനു 10 രൂപവീതവും. യൂബറില്‍ നിന്നും വ്യത്യസ്ഥമായി പരമ്പരാഗത ടാക്‌സികള്‍ നാല്‌ കാറ്റഗറിയിലായിട്ടായി തിരിച്ചിട്ടുണ്ട്‌. സാധാരണ ഇക്കണോമിക്‌ ക്ലാസിനാണ്‌ 150 രൂപ, സെഡാന്‍ 200, അതിനുമുകളില്‍ 350 രൂപ, ഇന്നോവ മുതല്‍ ആഡംബര കാറുകള്‍ക്ക്‌ 600 രൂപയാണ്‌ മിനിമം ചാര്‍ജ്‌. എന്നാല്‍ ഈ വേര്‍തിരിവ്‌ യൂബറിന്‌ ഇല്ല എന്നത്‌ പരമ്പരാഗത ടാക്‌സിള്‍ക്ക്‌ വെല്ലവിളിയാകും.
ംസെക്രട്ടറി ഡി. മണിക്കുട്ടന്‍, അഡ്വ. മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു. 



ചിത്രവിവരണം-- കേരള ടാക്‌സിയുടെ പ്രവര്‍ത്തനോദ്‌ഘാടനം എറണാകുളം പ്രസ്‌ക്ലബില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ്‌്‌ നിര്‍വഹിക്കുന്നു

എന്‍എംസി റോയല്‍ ഹോസ്‌പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു




കൊച്ചി: അബുദാബിയിലെ ഖലീഫസിറ്റിയില്‍ 200 ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കില്‍ നൂതന സൗകര്യങ്ങളോടെ പണി തീര്‍ത്ത എന്‍എംസി റോയല്‍ ഹോസ്‌പിറ്റല്‍ സാംസ്‌കാരിക വകുപ്പുമന്ത്രി ഷെയ്‌ക്‌ നഹായന്‍ മബാരക്‌ അല്‍ നഹായന്‍ ഉദ്‌ഘാടനം ചെയ്‌തു. 75000 ചതുരശ്ര മീറ്ററില്‍ 500 കിടക്കകളുടെ കപ്പാസിറ്റിയുള്ള ഹോസ്‌പിറ്റല്‍ യുഎഇയില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിപ്പമുള്ളതാണ്‌.
ലോക നിലവാരമുള്ള അത്യാധുനിക എമര്‍ജന്‍സി ക്രിട്ടിക്കല്‍ ഹൃദയ സംരക്ഷണ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്‌. അബുദാബി വിഷന്‍ 2030 പദ്ധതി പ്രകാരം അബുദാബി എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലും ഹെല്‍ത്ത്‌ അഥോറിട്ടിയും നല്‍കിയ ഭൂമിയില്‍ ആദ്യമായി സ്ഥാപിതമായ ഹോസ്‌പിറ്റലാണ്‌ എന്‍എംസി റോയല്‍ ഹോസ്‌പിറ്റല്‍. ഇതിന്‌ മുന്‍ കൈയെടുത്ത്‌ പ്രവര്‍ത്തിച്ച എന്‍എംസി ഹെല്‍ത്ത്‌ കെയറിന്റെ വൈസ്‌ ചെയര്‍മാനും സിഇഒയുമായ ഡോ. ബി.ആര്‍. ഷെട്ടിയെ മന്ത്രി ഷെയ്‌ക്‌ നഹയാന്‍ അഭിനന്ദിച്ചു.
8000 ജീവനക്കാരും ആയിരത്തിലേറെ ഡോക്ടര്‍മാരും അടങ്ങുന്ന എന്‍എംസി ഹെല്‍ത്ത്‌ കെയറിന്റെ പരിചയ സമ്പത്തും പിന്‍ബലവും പുതിയ പ്രോജക്ടിന്‌്‌ മുതല്‍ക്കൂട്ടായി തീര്‍ന്നതായി യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഉടമകൂടിയായ ഡോ. ബി.ആര്‍.ഷെട്ടി പറഞ്ഞു.



ചിത്രവിവരണം----
അബുദാബിയിലെ ഖലീഫസിറ്റിയില്‍ ആരംഭിച്ച എന്‍എംസി റോയല്‍ ഹോസ്‌പിറ്റല്‍ യുഎഇ സാംസ്‌കാരിക വകുപ്പുമന്ത്രി ഷെയ്‌ക്‌ അല്‍ നഹായന്‍ മബാരക്‌ ഉദ്‌ഘാടനം ചെയ്യുന്നു, സമീപം എന്‍എംസി ഹെല്‍ത്ത്‌ കെയറിന്റെ വൈസ്‌ ചെയര്‍മാനും സിഇഒയുമായ ഡോ. ബി.ആര്‍. ഷെട്ടി.

ഡെല്ലിന്റെ ലാറ്റിട്യൂഡ്‌ശ്രേണി വിപണിയില്‍



കൊച്ചി : മുന്‍നിര ഐടി കമ്പനിയായ ഡെല്‍ ഇന്ത്യ, ലാറ്റിട്യൂഡ്‌ പോര്‍ട്‌ഫോളിയോ അവതരിപ്പിച്ചു. ബിസിനസ്‌ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്‌തമാണ്‌ പുതിയ ലാറ്റിട്യൂഡ്‌ ശ്രേണി ത്രസിപ്പിക്കുന്ന രൂപകല്‍പനയിലാണ്‌ ലാറ്റിട്യൂഡ്‌ ശ്രേണിയുടെ അവതരണം.
ഡെസ്‌ക്‌ സെന്‍ട്രിക്‌ വര്‍ക്കര്‍, കൊറിഡോര്‍ വാരിയര്‍, ഓണ്‍-ദി-ഗോ പ്രോ, റിമോട്ട്‌ വര്‍ക്കര്‍, സ്‌പെഷലൈസ്‌ഡ്‌ യൂസര്‍ വര്‍ക്കര്‍ എന്നിങ്ങനെ 5 ബിസിനസ്‌ യൂസര്‍ ഗ്രൂപ്പുകള്‍ക്കുവേണ്ടിയാണ്‌ ലാറ്റിട്യൂഡ്‌ ശ്രേണി പുറത്തിറക്കിയിരിക്കുന്നത്‌. ഈ ഗ്രൂപ്പുകളുടെ എല്ലാ കമ്പ്യൂട്ടിങ്ങ്‌ ആവശ്യങ്ങളും നിറവേറ്റാന്‍ പര്യാപ്‌തമാണ്‌ പുതിയ ലാറ്റിട്യൂഡ്‌ 3000, 5000, 7000 പരമ്പരകള്‍.
ലാറ്റിട്യൂഡ്‌ 13 (7370) 7000 ശ്രേണി ലോകത്തിലെ ഏറ്റവും ചെറിയ അള്‍ട്രാബുക്ക്‌ ആണ്‌. 33 സെ.മി സ്‌മാര്‍ട്‌ കാര്‍ഡ്‌ റീഡര്‍, ഫിംഗര്‍പ്രിന്റ്‌ റീഡര്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങളും ഇതിലുണ്ട്‌.
ഡെല്‍ ലാറ്റിട്യൂഡ്‌ 12 (7275) 7000 സീരിസ്‌ 2-ഇന്‍-1 ആണ്‌. 31.8 സെ.മി ആണ്‌ സൈസ്‌. യുഎച്ച്‌ഡി ടച്ച്‌ ഡിസ്‌പ്ലേയോടുകൂടിയ 4 കെ അള്‍ട്രാ ഷാര്‍പ്പാണിത്‌. ലാറ്റിട്യൂഡ്‌ 13 7000 അള്‍ട്രാബുക്കിന്റെ വില 79,999 രൂപയാണ്‌. 12 7000 2-ഇന്‍-1 ന്റെ വില 87,999 രൂപ മുതലാണ്‌ തുടങ്ങുന്നത്‌. 11 5000 2-ഇന്‍-1ന്‌ 59,999 രൂപ മുതലാണ്‌ വില.
ഡെല്‍ ലാറ്റിട്യൂഡ്‌ 3000 ത്തിന്റെ വില 44,999 രൂപ മുതലും, 5000-ന്റെ വില 54,999 രൂപ മുതലും, 7000-ന്റെ വില 64,999 രൂപ മുതലും ആണ്‌ ആരംഭിക്കുന്നത്‌.
നൂതനാശയങ്ങള്‍ നൂതന സാങ്കേതികവിദ്യയില്‍ സമന്വയിപ്പിച്ച്‌ ഉപഭോക്താക്കള്‍ക്ക്‌ എത്തിക്കുകയാണ്‌ ഡെല്ലിന്റെ ലക്ഷ്യമെന്ന്‌ ഡെല്‍ ഇന്ത്യ ഡയറക്‌ടറും ജനറല്‍ മാനേജരുമായ ഇന്ദ്രജിത്‌ ബെല്‍ഗുണ്ടി പറഞ്ഞു. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ്‌ ഓരോ പുതിയ ഉല്‍പന്നവുമെന്ന്‌ ഡെല്‍ ഇന്ത്യ ഡയറക്‌ടര്‍ ആര്‍.സുദര്‍ശന്‍ പറഞ്ഞു.


Wednesday, March 9, 2016

ചൂടിനെ തടുക്കാന്‍ ഉഷയില്‍ നിന്ന്‌ പുതിയ ഫാനുകള്‍


കൊച്ചി : വേനല്‍ രൂക്ഷമാകവെ ഉഷ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്‌ ഫാനുകളുടെ പുതിയ ശ്രേണി വിപണിയിലെത്തിച്ചു. ഡിസൈനര്‍ സീലിങ്‌ ഫാനുകളായ ബെല്ലിസ, സ്‌ട്രൈക്കര്‍ എന്നിവയടങ്ങുന്നതാണ്‌ പുതിയ ശ്രേണി.
ബെല്ലിസ വീട്ടിലെ മുറികള്‍ക്ക്‌ അലങ്കാരമാകുന്നതിനു പുറമെ മികച്ച രീതിയില്‍ കാറ്റ്‌ ലഭ്യമാക്കാന്‍ കഴിവുള്ള സീലിങ്‌ ഫാനാണ്‌. സ്‌ട്രൈക്കര്‍ ശ്രേണിയില്‍ സ്‌ട്രൈക്കര്‍ ഗാലക്‌സി, സ്‌ട്രൈക്കര്‍ പ്ലാറ്റിനം, സ്‌ട്രൈക്കര്‍ മില്ലേനിയം എന്നിവയുണ്ട്‌. ലളിതമായി രൂപകല്‍പനചെയ്യപ്പെട്ട ഈ ഫാനുകള്‍ കാര്യശേഷിയില്‍ മുന്നിലാണ്‌. ഇവയുടെ വിസ്‌താരമുള്ള എയറോഡൈനാമിക്‌ ബ്ലേഡുകള്‍ നല്ല രീതിയില്‍ കാറ്റ്‌ ലഭിക്കുന്നതിനും മുറിയുടെ എല്ലാ ഭാഗങ്ങളിലും കാറ്റ്‌ എത്തുന്നതിനും സഹായകമാണ്‌.
കുട്ടികള്‍ക്കായുള്ള പുതിയ ഛോട്ടാഭീം ഫാനുകള്‍ ജംഗിള്‍ ഫണ്‍, ബീച്ച്‌ ഫണ്‍ എന്നീ മോഡലുകളില്‍ ലഭ്യമാണ്‌. ഇളം മനസ്സുകളെ ആകര്‍ഷിക്കത്തക്കവിധം രൂപകല്‍പന ചെയ്യപ്പെട്ട ഈ ഫാനുകളില്‍ വരകള്‍ വീഴാത്തവിധം അത്യാധുനിക വാക്വം ഹീറ്റ്‌ സാങ്കേതികവിദ്യയാണ്‌ ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌.
ഉഷാ കോംപാക്‌റ്റോ ടവര്‍ ഫാനുകള്‍ ലിവിങ്‌ റൂമുകള്‍ക്കും ഓഫീസ്‌ ക്യൂബിക്കിളുകള്‍ക്കായി രൂപകല്‍പന ചെയ്യപ്പെട്ടവയാണ്‌. ശബ്‌ദശല്യമുണ്ടാക്കാത്ത ഈ ഫാനുകള്‍ ഏതാണ്ട്‌ എയര്‍കണ്ടീഷണറുകളുടെ ഫലം തന്നെ തരുന്നു. ഉഷാ എഫിക്കാസ്‌, ഉഷ റെന്‍സ്‌, ഉഷ സെറബ്രോ എന്നിവയാണ്‌ മറ്റ്‌ മോഡലുകള്‍. ടവര്‍ ഫാനുകള്‍ക്കെല്ലാം എല്‍ഇഡി ഡിസ്‌പ്ലേയും പുഷ്‌ കണ്‍ട്രോള്‍ ബട്ടണോടുകൂടിയ എല്‍ഇഡി പാനലുമുണ്ട്‌.
വില സ്‌ട്രൈക്കര്‍, ബെല്ലിസ ശ്രേണികളുടേത്‌ 2200 രൂപയിലും ഛോട്ടോബീമിന്റേത്‌ 4400 രൂപയിലും തുടങ്ങുന്നു. കോംപാക്‌റ്റോ ടവര്‍ ഫാനിന്റെ വില 5399 രൂപയാണ്‌.
വേനലിനെ ചെറുക്കാനായി ഇപ്പോള്‍ വിപണിയിലെത്തിയിട്ടുള്ള ഉഷ ഫാനുകള്‍ മികച്ച രൂപകല്‍പന, ആകര്‍ഷകമായ നിറം, പ്രവര്‍ത്തന മികവ്‌ എന്നിവയ്‌ക്ക്‌ പുറമെ ന്യായമായ വിലയും കണക്കിലെടുത്തുകൊണ്ടുള്ളവയാണെന്ന്‌ ഉഷാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ (ഫാന്‍സ്‌) രോഹിത്‌ മാഥൂര്‍
പറഞ്ഞു. നടപ്പ്‌ വര്‍ഷം കൂടുതല്‍ മോഡലുകള്‍ കമ്പനി വിപണിയിലെത്തിക്കുമെന്നും അദ്ദേഹം
വ്യക്തമാക്കി. 

ലോകകപ്പ്‌ ക്രിക്കറ്റ്‌: എല്‍ഇഡി ടിവികള്‍ക്ക്‌ വന്‍ ഇളവുകളുമായി നെക്‌സ്റ്റ്‌




കൊച്ചി : ലോകകപ്പ്‌ ക്രിക്കറ്റ്‌ പ്രമാണിച്ച്‌, ഇലക്‌ട്രോണിക്‌ റീട്ടെയ്‌ല്‍ ശൃംഖലയായ, നെക്‌സറ്റ്‌ റീട്ടെയ്‌ല്‍ കൊച്ചിയില്‍ എല്‍ഇഡി ടിവികള്‍ക്ക്‌ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 81 സെ.മി എല്‍ഇഡി ടിവി കേവലം 1449 രൂപ അടച്ച്‌ ലളിതമായ ഇഎംഐ വ്യവസ്ഥയില്‍ നെക്‌സ്റ്റ്‌ ഷോറൂമില്‍ നിന്ന്‌ വാങ്ങാം.
വീട്ടിലിരുന്ന്‌ സ്റ്റേഡിയത്തിന്റെ പ്രതീതിയില്‍ വലിയ സ്‌ക്രീനില്‍ ക്രിക്കറ്റ്‌ ആസ്വദിക്കാനാണ്‌, നെക്‌സറ്റ്‌, ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ അവസരം ഒരുക്കുന്നത്‌. വലിയ മത്സരങ്ങള്‍, വലിയ ചിത്രങ്ങള്‍, വലിയ സമ്പാദ്യം എന്നതാണ്‌ ലോകകപ്പ്‌ സീസണില്‍ കൊച്ചിയിലെ ജനങ്ങള്‍ക്ക്‌ തങ്ങള്‍ നല്‍കുന്ന ആശയമെന്ന്‌ ടെക്‌നോകാര്‍ട്‌ ഇന്ത്യ സിഇഒ സഞ്‌ജയ്‌ കാര്‍വാ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക്‌ മികച്ച ഡീല്‍ എന്നതാണ്‌ ലക്ഷ്യം.
റഫ്രിജറേറ്റര്‍ മുതല്‍ വാഷിംഗ്‌മെഷീന്‍, എല്‍ഇഡി ടിവി, എയര്‍കണ്ടീഷണര്‍ തുടങ്ങി, മൈക്രോവേവ്‌ ഓവന്‍, എയര്‍കൂളര്‍, ഡി2എച്ച്‌ സേവനം വരെ നെക്‌സറ്റിന്റെ കൊച്ചി ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്‌. സാംസണ്‍, വീഡിയോകോണ്‍, സാന്‍സുയി, ഫിലിപ്‌സ്‌, ഹുണ്ടായി തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ സാന്നിധ്യവും.
ലളിതമായ തവണവ്യവസ്ഥകള്‍, അനായാസമായ വായ്‌പാ സൗകര്യങ്ങള്‍, അധിക വാറന്റി എന്നിവയാണ്‌ മറ്റ്‌ സേവനങ്ങള്‍. ഓഫര്‍ ഏപ്രില്‍ 30 വരെ ഉണ്ട്‌. 

Tuesday, March 8, 2016

വനിതകള്‍ക്ക്‌ ആദരവുമായി ഈസ്റ്റേണ്‍


കൊച്ചി, : സാധാരണക്കാരായ വനിതകള്‍ സമൂഹത്തിന്റെ വികസനത്തിനു നല്‍കിയ
സംഭാവനകള്‍ക്ക്‌ ഈസ്റ്റേണ്‍ കോണ്‍ണ്ടിമെന്റ്‌സ്‌ അംഗീകാരം നല്‍കി. `ഈസ്‌റ്റേണ്‍ ഭൂമിക
ഐക്കണിക്‌ വിമന്‍ ഓഫ്‌ യുവര്‍ ലൈഫ്‌' എന്ന പരിപാടിയുടെ ഭാഗമായി തെരഞ്ഞെടുത്ത 14 വനിതകളെ ലോക വനിതാദിനമായ ഇന്ന്‌ കൊച്ചി താജ്‌ഗേറ്റ്‌വേയില്‍ നടന്ന ചടങ്ങിലാണ്‌ ആദരിച്ചത്‌.
കെഎസ്‌ഐഡിസി എം.ഡി ഡോ. എം. ബീന വിജയികള്‍ക്ക്‌ ഉപഹാരം നല്‍കി. വിദ്യാഭ്യാസത്തിലും തൊഴില്‍ സംരംഭത്തിലുമെല്ലാം സ്‌്‌ത്രീകള്‍ മുന്‍നിരയിലെത്തിയെങ്കിലും സുരക്ഷയുടെ
കാര്യത്തില്‍ കേരളത്തിലെ സ്‌ത്രീകള്‍ ഇന്നും പിന്നിലാണെന്ന്‌ ഉല്‍ഘാടനപ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ഈസ്‌റ്റേണ്‍ ഡയറക്ടറും ഈസ്‌റ്റേണ്‍ ഭൂമികയുടെ പേട്രണുമായ നഫീസ മീരാന്‍ പ്രശസ്‌തിപത്രം വിതരണം ചെയ്‌തു. ഈസ്റ്റേണ്‍ എംഡി ഫിറോസ്‌ മീരാന്‍ സ്വാഗതവും ന്യൂപ്രൊഡക്ട്‌
ഡെവലപ്‌മെന്റ്‌ മേധാവി ശിവപ്രിയ നന്ദിയും പറഞ്ഞു.
മുഖ്യധാരയിലേക്ക്‌ സജീവമായി കടന്നുവന്നിട്ടില്ലാത്തവരും എന്നാല്‍ സമൂഹത്തിലും വ്യക്തികളിലും ഏതെങ്കിലും വിധത്തില്‍ അനുകൂലമായ സ്വാധീനം ചെലുത്തുന്നവരുമായ
14 വനിതകളെ കണ്‍െണ്ടത്തി ആദരിക്കുകയാണ്‌ ഈ പരിപാടിയിലൂടെ ഈസ്റ്റേണ്‍ ചെയ്യുന്നത്‌. ഇത്തരത്തില്‍ തങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വനിതകളുടെ പേര്‌ നിര്‍ദ്ദേശിക്കാന്‍
പൊതുജനങ്ങളോട്‌ ആവശ്യപ്പെടുകയായിരുന്നു. അത്‌ ഭാര്യയോ, മകളോ, സഹോദരിയോ, സുഹൃത്തോ, സ്ഥാപനമേധാവിയോ, സഹപാഠിയോ, അധ്യാപികയോ ആരുമാകാം. അവരുടെഫോട്ടോയും 60 വാക്കുകളിലുള്ള വിവരണവും സഹിതം സംഘാടകര്‍ക്ക്‌ അയച്ചുകൊടുക്കുകയോ സംഘാടകരുടെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റുചെയ്യുകയായിരുന്നു ചെയ്യേണ്ടണ്‍ിയിരുന്നത്‌. ഇങ്ങിനെ
ലഭിച്ചവയില്‍ നിന്ന്‌ 14 പേരെ തെരഞ്ഞെടുത്താണ്‌ ഇന്ന്‌ കൊച്ചിയില്‍ ആദരിച്ചത്‌. സീന ഷാനവാസ്‌, ഡോ. പി.എ.മേരി അനിത, മിനി ഫിലിപ്പ്‌, റഹീമ, ലേഖ, ഏലിയാമ്മ സക്കറിയ, സാലി കണ്ണന്‍,
റിഫ സന്‍ബാഖ്‌, ജി.മേനോന്‍, നിഷ സ്‌നേഹക്കൂട്‌, ജിമി, സുമി, റെയ്‌മി, ജസ്‌ന ജാഫര്‍ എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടവര്‍. ബാംഗ്ലൂരിലും, ലക്‌നൗവിലും 7 വനിതകളെ വീതം ഇതിന്റെ ഭാഗമായി ഈസ്റ്റേണ്‍ ആദരിച്ചു.
ഈസ്റ്റേണ്‍ കോണ്‍ണ്ടിമെന്റ്‌സിലെ ആകെ ജീവനക്കാരില്‍ 47 ശതമാനവും വനിതകളാണ്‌. സ്‌ത്രീകളെ
മനസ്സിലാക്കുന്ന ഒരു ബ്രാന്‍ഡാണിത്‌. ഈസ്‌റ്റേണ്‍ ഗ്രൂപ്പ്‌ ഡയറക്ടര്‍ നബീസ മീരാനാണ്‌ ഈ പരിപാടിക്കു നേതൃത്വം നല്‍കുന്നത്‌. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ംംം.ലമേെലൃി.ശി എന്ന വെബ്‌സൈറ്റില്‍ നിന്നു ലഭ്യമാണ്‌.


1300 കോടി രൂപ മുതല്‍മുടക്കില്‍ കൊച്ചി മെഡി സിറ്റിയുടെ വന്‍കിട ഹെല്‍ത്ത്‌കെയര്‍ പദ്ധതി കൊച്ചിയില്‍




കൊച്ചി: ആരോഗ്യരക്ഷാ, ബിസിസ്‌ മേഖലകളിലെ പ്രമുഖരായ ഒരു കൂട്ടം ഖത്തറില്‍ നിന്നുള്ള ഇന്ത്യക്കാര്‍ പ്രൊമോട്ടു ചെയ്യുന്ന കൊച്ചി മെഡി സിറ്റി ആന്‍ഡ്‌ ടൂറിസം 1300 കോടി രൂപ മുതല്‍ മുടക്കി ആഗോള നിിലവാരത്തിലുള്ള ഹെല്‍ത്ത്‌കെയര്‍ പദ്ധതി കൊച്ചിയില്‍ സ്ഥാപിക്കും. 3 വര്‍ഷത്തിുള്ളില്‍ പൂര്‍ത്തിയാകുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന പദ്ധതിയിലൂടെ 7500 പേര്‍ക്ക്‌ നേരിട്ടും 25000-ലേറെപ്പേര്‍ക്ക്‌ പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും കൊച്ചിയില്‍ ടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രൊമോട്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിിടെ ഇന്ത്യയിലെ ആരോഗ്യമേഖല മികച്ച പുരോഗതി നേടിയിട്ടുണ്ടങ്കിലും ആയിരം പേര്‍ക്ക്‌ 3.5 കിടയ്‌ക്ക എന്ന യുഎന്‍ മാര്‍ഗരേഖയ്‌ക്കും ഏറെ പിന്നിലാണ്‌ ഇന്ത്യയില്‍ നിലവിലുള്ള 0.9 എന്ന അനുപാതമെന്ന്‌ കൊച്ചി മെഡി സിറ്റി ആന്‍ഡ്‌ ടൂറിസം ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ്‌ പകലോമറ്റം ചൂണ്ടിക്കാണിച്ചു. ഇതിനു പുറമെയാണ്‌ ഹെല്‍ത്ത്‌ ടൂറിസത്തിന്റെ സാധ്യതകള്‍. ഈ വലിയ വിടവ്‌ മുന്നില്‍ക്കണ്ടാണ്‌ ആഗോള നിിലവാരത്തിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനുള്ള പദ്ധതി കമ്പനി വിഭാവന ചെയ്‌തിരിക്കുന്നത്‌. 140 ഏക്കര്‍ ഭൂമിയില്‍ 52 ഏക്കറില്‍ മാത്രം നിര്‍മാണം നടത്തി, തീര്‍ത്തും പരിസ്ഥിതിസൗഹാര്‍ദപരമായാണ്‌ പദ്ധതി നടപ്പാക്കുക.
പരിസ്ഥിതി സൗഹാര്‍ദ പദ്ധതികളുടെ രംഗത്തെ അഗ്രഗാമികളായ സിംഗപ്പൂരിലെ ആര്‍എസ്‌പി സിംഗപ്പൂര്‍ എന്ന സ്ഥാപമാണ്‌ പദ്ധതിയുടെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്‌. പദ്ധതിപ്രദേശത്തെ വെള്ളത്തിന്റെ ഒഴുക്കി്‌ന്‌ ഒരു തരത്തിലും തടസമുണ്ടാകാത്ത വിധത്തിലായിരിക്കും നിര്‍മാണമെന്നും വൈസ്‌ ചെയര്‍മാന്‍ മാത്യു ഫ്രാന്‍സിസ്‌ കാട്ടൂക്കാരന്‍ പറഞ്ഞു.
സിമുലേഷന്‍ സെന്റര്‍ ഉള്‍പ്പെടെ ആധുനിക വൈദ്യശാസ്‌ത്ര പരിശീല സൗകര്യങ്ങളും വിപുലമായ സൗകര്യങ്ങളുള്ള ഒരു കണ്‍വെന്‍ഷന്‍ സെന്ററും പദ്ധതിയിലുണ്ടാകും. പദ്ധതിയുടെ ഭാഗമായി 50 കിടയ്‌ക്കകളുള്ള ആയുര്‍വേദിക്‌ സ്‌പായും ഗവേഷണ കേന്ദ്രവും സ്ഥാപിക്കുമെന്ന്‌ മാേജിംഗ്‌ ഡയറക്ടര്‍ ഡോ. ഹസ്സന്‍ കുഞ്ഞി പറഞ്ഞു.
സാങ്കേതിക സഹായങ്ങള്‍ക്കായി അമേരിക്കയിലെ മേയോ ക്ലിനിിക്‌, ക്ലീവ്‌ലാന്‍ഡ്‌ ക്ലിനിക്‌ തുടങ്ങിയ പ്രമുഖ സ്ഥാപങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇക്കാര്യത്തില്‍ പ്രാഥമിക ധാരണ ആയിക്കഴിഞ്ഞു. ഓരോ വര്‍ഷവും ഏതാനും മാസം വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രമുഖ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സേവനവും കൊച്ചി മെഡി സിറ്റിയ്‌ക്ക്‌്‌ വാഗ്‌ദാനം ലഭിച്ചിട്ടുണ്ടെന്ന്‌ ഡയറക്ടര്‍ ഓപ്പറേഷന്‍സ്‌ മിബു ജോസ്‌ നെറ്റിക്കാടന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, 3, 5 സ്റ്റാര്‍ ഹോ്‌ട്ടലുകള്‍ എ്‌ന്നിവ നിര്‍മിക്കാനും പരിപാടിയുണ്ട്‌.
കൊച്ചിയുടെ അവികസിത പ്രാന്ത പ്രദേശമായ കടമക്കുടിയിലാണ്‌ പദ്ധതി സ്ഥാപിക്കുന്നത്‌. ഇതു മൂലം ഈ പ്രദേശത്തെ യോഗ്യരായ ആളുകള്‍ക്ക്‌ തൊഴില്‍ നല്‍കാും പദ്ധതിക്കാവും. പദ്ധതിയുടെ അനുബന്ധ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികൃഷി, മീന്‍വളര്‍ത്തല്‍, ലോണ്ട്രി തുടങ്ങിയ മേഖലകളിലും ഇവിടെ അവസരങ്ങളുണ്ടാകും. കടമക്കുടി പഞ്ചായത്തിലെ പ്രായം ചെന്ന കര്‍ഷകര്‍ക്ക്‌ സൗജ്യമായി ഇന്‍ഷുറന്‍സ്‌ സേവനം നല്‍കാനാും കമ്പനിക്ക്‌ പരിപാടിയുണ്ട്‌. പദ്ധതിമൂലം കടമക്കുടിയിലും സമീപദ്വീപുകളിലും വന്‍വികസനമുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഡോ. മോഹന്‍ തോമസ്‌ 94475 30050; ഡോ. ഹസ്സന്‍ കുഞ്ഞി 82811 11117


ഫോര്‍ഡിന്‌ അന്താരാഷ്‌ട്ര ബഹുമതി




കൊച്ചി : ലോകത്തിലെ ഏറ്റവും മികച്ച എത്തിക്കല്‍ കമ്പനി എന്ന എത്തിസ്‌ഫിയര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2016 - ലെ അവാര്‍ഡിന്‌ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനി അര്‍ഹരായി. ഈ ബഹുമതി ലഭിക്കുന്ന ലോകത്തിലെ ഏക മോട്ടോര്‍ വാഹന നിര്‍മാതാക്കളാണ്‌ ഫോര്‍ഡ്‌. തുടര്‍ച്ചയായി ഇത്‌ ഏഴാം തവണയാണ്‌ പ്രസ്‌തുത അവാര്‍ഡ്‌ ഫോര്‍ഡിന്‌ ലഭിക്കുന്നത്‌.
ഫോര്‍ഡിലെ തൊഴിലാളികളുടെ പ്രതിബദ്ധതയ്‌ക്കു കിട്ടിയ അംഗീകാരമാണ്‌ ഇതെന്ന്‌ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനി എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ ബില്‍ ഫോര്‍ഡ്‌ പറഞ്ഞു. എത്തിക്‌സും കോര്‍പറേറ്റ്‌ സിറ്റിസണ്‍ഷിപ്പും ആണ്‌ ഫോര്‍ഡിന്റെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ബിസിനസ്‌ രംഗത്തെ സദാചാര മികവിന്‌ അംഗീകാരം നല്‍കുന്ന ആഗോളതല ഇന്‍സ്റ്റിറ്റിയൂട്ട്‌ ആണ്‌ എത്തിസ്‌ഫിയര്‍. ഫോര്‍ബ്‌സ്‌ 2015 അമേരിക്കാസ്‌ ബെസ്റ്റ്‌ എംപ്ലോയേഴ്‌സ്‌, ഫാസ്റ്റ്‌ കമ്പനി 50, യൂണിവേഴ്‌സം 2015 യുഎസ്‌ തുടങ്ങി ഒരു ഡസനോളം അവാര്‍ഡുകള്‍ ഫോര്‍ഡ്‌ കരസ്ഥമാക്കിയിട്ടുണ്ട്‌.

അപ്പോളോ ടയേഴ്‌സ്‌ ഇരുചക്രവാഹന ടയര്‍ വിപണിയില്‍



കൊച്ചി : അപ്പോളോ ടയേഴ്‌സ്‌ ഇരുചക്ര വാഹന ടയര്‍ വിപണിയില്‍ പ്രവേശിച്ചു. ഇരുചക്ര വാഹനങ്ങള്‍ക്കുള്ള അപ്പോളോ ആക്‌ടി ടയറുകള്‍ വിപണിയിലെത്തി. ചെന്നൈയിലെ കമ്പനിയുടെ ഗ്ലോബല്‍ ആര്‍ആന്‍ഡ്‌ഡി സെന്ററിലാണ്‌ പുതിയ അപ്പോളോ ആക്‌ടി ടയറുകള്‍ രൂപകല്‍പന ചെയ്‌ത്‌ വികസിപ്പിച്ചെടുത്തത്‌. ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കുമുള്ള അപ്പോളോ ആക്‌ടി ശ്രേണി, ഇന്ത്യന്‍ ഇരുചക്ര ടയര്‍ വിപണിയിലെ 85 ശതമാനം ആവശ്യങ്ങളും പരിഹരിക്കാന്‍ പര്യാപ്‌തമാണ്‌.
അപ്പോളോ ടയേഴ്‌സിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണിതെന്ന്‌, കമ്പനി ചെയര്‍മാന്‍ ഓന്‍കാര്‍ എസ്‌ കണ്‍വാര്‍ പറഞ്ഞു. കമ്പനിയുടെ ഇന്ത്യയിലെ നേതൃത്വം കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ ഇത്‌ സഹായകമാകും.
ഇരുചക്രവാഹന ടയര്‍ വിപണിയുടെ 8.5 ശതമാനം എന്ന നിലയില്‍ വളരുകയാണ്‌. ടയര്‍ നിര്‍മാതാക്കള്‍ക്ക്‌ അനന്തസാധ്യതകളാണ്‌ ഈ രംഗത്തുള്ളത്‌. ഏതാണ്ട്‌ 120 ദശലക്ഷം ഇരുചക്രവാഹനങ്ങളാണ്‌ ഇന്ന്‌ ഇന്ത്യയില്‍ ഉള്ളത്‌.
രണ്ടുവര്‍ഷത്തെ നിരന്തര ഗവേഷണ പരീക്ഷണങ്ങള്‍ക്കുശേഷമാണ്‌ അപ്പോളോ ആക്‌ടി ടയറുകള്‍ വികസിപ്പിച്ചെടുത്തതെന്ന്‌ അപ്പോളോ ടയേഴ്‌സ്‌ മാനേജിംഗ്‌ ഡയറക്‌ടറും വൈസ്‌ ചെയര്‍മാനുമായ നീരജ്‌ കണ്‍വാര്‍ പറഞ്ഞു.
മോട്ടോര്‍ സൈക്കിളുകള്‍ക്ക്‌ മൂന്നിനം പിന്‍ ടയറുകളാണ്‌ അപ്പോളോ പുറത്തിറക്കിയത്‌. ബ്ലോക്‌ പാറ്റേണിലുള്ള ആക്‌ടി ഗ്രിപ്‌ ആര്‍ 1, ആര്‍ 2, ഡയറക്ഷണല്‍ പാറ്റേണിലുള്ള ആക്‌ടി സിപ്‌ ആര്‍3 എന്നിവയാണ്‌ അവ. ഓണ്‍-ഓഫ്‌ റോഡ്‌ നഗര-ഹൈവേകളിലെ വ്യത്യസ്‌ത കാലാവസ്ഥകളില്‍ ഉപയോഗിക്കുന്നവയാണ്‌ ബ്ലോക്‌ പാറ്റേണ്‍. തികഞ്ഞ സുരക്ഷയാണ്‌ ഇവ നല്‍കുന്നത്‌.
ഹൈവേകളില്‍ വെറ്റ്‌ ആന്‍ഡ്‌ ഡ്രൈ ഗ്രിപ്‌ നല്‍കുന്നവയാണ്‌ ഡയറക്ഷണല്‍ പാറ്റേണ്‍ ആക്‌ടി സിപ്‌ ആര്‍ 3, ഹൈ സ്‌പീഡില്‍ മികച്ച സ്ഥിരതയാണ്‌ ഇതിന്റെ പ്രത്യേകത.
മോട്ടോര്‍ സൈക്കിളുകള്‍ക്ക്‌ മുന്‍ഭാഗത്തും മൂന്നിനം ടയറുകളാണ്‌ ഉള്ളത്‌. സ്‌ട്രെയ്‌റ്റ്‌ റിബ്‌ പാറ്റേണിലുള്ള ആക്‌ടിസ്റ്റിയര്‍ എഫ്‌1, ആക്‌ടിസിപ്‌ എഫ്‌2, ഡയറക്ഷണല്‍ പാറ്റേണിലുള്ള എഫ്‌3 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സ്‌കൂട്ടറുകളുടെ മുന്‍ഭാഗത്തെ ടയറുകളില്‍ ആക്‌ടിസിപ്‌ എസ്‌1, എസ്‌2 എന്നിവയും പിന്‍ഭാഗത്തെ ടയറുകളില്‍ ആക്‌ടി ഗ്രിപ്‌ എസ്‌3 ഉം എസ്‌4 ഉം ഉള്‍പ്പെടുന്നു.

Sunday, March 6, 2016

ഫ്രീഡം 251 ന്റെ ശരിയാ വില 3600 രൂപ


കൊച്ചി
ഫ്രീഡം 251 എന്ന സ്‌മാര്‍ട്ട്‌ ഫോണിറക്കി വിവാദത്തിലായ റിങിങ്‌ ബെല്‌സിനെതിരെ പുതിയ ആരോപണവുമായി ആഡ്‌കോം കമ്പനി രംഗത്ത്‌. ഡ?ഹിയി? പ്രവ?ത്തിക്കുന്ന അഡ്വാന്റേജ്‌ കംപ്യൂട്ടേഴ്‌സ്‌(ആഡ്‌കോം) എന്ന കമ്പനിയാണ്‌ ഫ്രീഡം 251 നെതിരെ നിയമനടപടിക? സ്വീകരിക്കുമെന്ന അറിയിപ്പോടെ രംഗത്തെത്തിയത്‌.

3600 രൂപ വിലവരുന്ന 1000 ഹാ?ഡ്‌സൈറ്റുക? റിങിങ്‌ ബെല്‌സിന്‌ വിറ്റുവെന്നും എന്നാ? തങ്ങളുടെ ഫോണാണ്‌ 251 രൂപയുടെ സ്‌മാ?ട്ട്‌ ഫോണായി വിറ്റഴിക്കാ? ശ്രമിക്കുന്നതെന്നും കമ്പനി അവകാശപെടുന്നു. 251 രൂപയ്‌ക്ക്‌ വിറ്റഴിക്കാനാണ്‌ എന്ന്‌ അറിയാതെയാണ്‌ 1000 ഹാ?ഡ്‌സൈറ്റുക? റിങിങ്‌ ബെല്‌സിന്‌ വിറ്റഴിച്ചതെന്നും കമ്പനി വ്യക്തമാക്കി.

എന്നാ? ആഡ്‌കോം കമ്പനിയി? നിന്നും 3600 രൂപയ്‌ക്ക്‌ വാങ്ങിയ ഹാ?ഡ്‌സെറ്റ്‌ 251 രൂപയുടെ സ്‌മാ?ട്ട്‌ ഫോണായി വി?ക്കാനല്ലെന്നും ലോഞ്ചിങ്‌ ചടങ്ങി? അവതരിപ്പിക്കാ? വേണ്ടി മാത്രമായിരുന്നുവെന്നും റിങിങ്‌ ബെല്‌സിന്റെ ഡയറക്ട? മോഹിത്‌ ഗോയ? അറിയിച്ചു.

251 രൂപയുടെ സ്‌മാ?ട്ട്‌ ഫോ? ഓ?ലൈ? വഴി സ്വന്തമാക്കുന്നതിന്‌ പേയ്‌മെന്റ്‌ ഗെയ്‌റ്റ്‌ വേയായി പ്രവ?ത്തിച്ചത്‌ സിസി അവന്യു എന്ന കമ്പനിയാണ്‌. ഫ്രീഡം 251 വിവാദമായതിനെതുട?ന്ന്‌ സിസി കമ്പനി 84 ലക്ഷത്തോളം രൂപ ബുക്ക്‌ ചെയ്‌ത ഉപഭോക്താക്ക?ക്ക്‌ തിരിച്ച്‌ ന?കുവാനുള്ള നടപടിക? ആരംഭിച്ചു.

ആഗോള ഇ?ഷുറന്‍സ്‌ വമ്പന്മാര്‍ക്കിടയില്‍ മലയാളി വനിത


കൊച്ചി
ആഗോള ഇ?ഷുറ?സ്‌ രംഗത്തു വളരുന്ന രണ്ടു പുതിയ മേഖലകളാണു സൈബ? ഇ?ഷുറ?സും ഭീകരത ഇ?ഷുറ?സും. ലോകത്തെ പ്രമുഖ പത്ത്‌ റീ ഇ?ഷുറ?സ്‌ കമ്പനികളിലൊന്നാവാ? തയാറെടുക്കുന്ന ജനറ? ഇ?ഷുറ?സ്‌ കോ?പറേഷ? (ജിഐസി) ഈ മേഖലകളിലും ആണവ ഇ?ഷുറ?സ്‌ മേഖലയിലും ബിസിനസ്‌ വിപുലമാക്കുകയാണ്‌. അതിനു ചുക്കാ? പിടിക്കുന്നതോ മലയാളിയായ ആലിസ്‌ വൈദ്യനും.

ഇന്ത്യ? ഇ?ഷുറ?സ്‌ കമ്പനികളിലെ ആദ്യ വനിതാ സിഎംഡിയാണ്‌ ആലിസ്‌. ജിഐസിക്കു നിലവി? ലോകത്തെ റീ ഇ?ഷുറ?സ്‌ കമ്പനികളി? പതിനാലാം സ്ഥാനമാണുള്ളത്‌. അതു പത്തിനകത്താക്കി മാറ്റുക എന്ന ലക്ഷ്യവുമായാണ്‌ ആലിസ്‌ പ്രവ?ത്തിക്കുന്നത്‌. 2019? തന്റെ കാലാവധി അവസാനിക്കുംമു?പു ജിഐസിയെ ലോകത്തെ എണ്ണപ്പെട്ട റീ ഇ?ഷുറ?സ്‌ കമ്പനിയാക്കണം.

പൊതുജനം ഇ?ഷു? ചെയ്യുന്നത്‌ ഇ?ഷുറ?സ്‌ കമ്പനികളിലാണെങ്കി? അത്തരം ഇ?ഷുറ?സ്‌ കമ്പനികളെ ഇ?ഷു? ചെയ്യലാണു റീ ഇ?ഷുറ?സ്‌ കമ്പനികളുടെ ജോലി. ഇ?ഷുറ?സ്‌ കമ്പനിക?ക്കുണ്ടാവുന്ന നഷ്ടം അവ? പരിഹരിക്കുന്നു. ലോകമാകെ അങ്ങനെയൊരു സുരക്ഷാവലയം ഒരുക്കുകയാണ്‌. ലണ്ടനിലെ ലോയിഡ്‌സാണ്‌ ഏറ്റവും പാരമ്പര്യമുള്ള റീ ഇ?ഷുറ?സ്‌ കമ്പനി. ഇന്ത്യയിലെ ഒന്നാമ? ജിഐസിയും.

ആലിസ്‌ ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌സ്‌ കോളജി? നിന്ന്‌ ഇംഗ്ലിഷ്‌ സാഹിത്യത്തിലാണു ബിരുദാനന്തര ബിരുദം നേടിയത്‌. പക്ഷേ, മ?സര പരീക്ഷയിലൂടെ 1983? ന്യൂഇന്ത്യ അഷുറ?സ്‌ കമ്പനിയി? ഓഫിസറായി. ബ്രാഞ്ച്‌ തലത്തി? നിന്നു ഡിവിഷന?, റീജന? തലങ്ങളിലേക്കും ഹെഡ്‌ ഓഫിസിലേക്കും മാറിയ ആലിസ്‌ ജിഐസിയിലെത്തിയത്‌ 2007?. മറൈ? ഇ?ഷുറ?സ്‌ വിഭാഗം മേധാവിയായി. രാജ്യാന്തര അവാ?ഡുക? നേടി. വ?ഷങ്ങളോളം രാജ്യാന്തര ഇ?ഷുറ?സ്‌ വമ്പ?മാ?ക്കിടയി? ആലിസ്‌ ഇന്ത്യ? ഇ?ഷുറ?സിന്റെ മുഖവുമായിരുന്നു. ഇ?ഷുറ?സ്‌ തലപ്പത്തെ ഏക മലയാളി വനിതാ മുഖവും.

അഭിമുഖത്തി? നിന്ന്‌

? വിദേശ ഇ?ഷുറ?സ്‌ കമ്പനിക? ഇന്ത്യയി? പ്രവ?ത്തിച്ചുതുടങ്ങുന്നതിനാ? മ?സരം രൂക്ഷമാവില്ലേ

ന്മ പക്ഷേ, ഇന്ത്യയിലെ റീ ഇ?ഷുറ?സ്‌ ബിസിനസിന്റെ 50% ജിഐസിക്കുണ്ട്‌. മാത്രമല്ല, ലോകമാകെ 160 രാജ്യങ്ങളി? ജിഐസി പ്രവ?ത്തിക്കുന്നുമുണ്ട്‌. പരമ്പരാഗത ഇ?ഷുറ?സ്‌ കമ്പനി എന്ന നിലയി? ജിഐസിയുടെ സ്വാധീനം കുറയാ? പോകുന്നില്ല. മ?സരം നേരിടും. പക്ഷേ, വ? വിദേശ കമ്പനികളുടെ വരവ്‌ ഇന്ത്യ? ഇ?ഷുറ?സ്‌ രംഗത്തെയും സജീവമാക്കും. പുതിയ ഉ?പന്നങ്ങ? വരും.

? ലോകത്തെ പത്തു കമ്പനികളി? ഒന്നായി ജിഐസിയെ മാറ്റുന്നതിനു പ്രത്യേക പദ്ധതികളുണ്ടോ

ന്മ നിലവി? ലോയിഡ്‌സും ഹാനോവ? റീയും സ്വിസ്‌ റീയും മ്യൂണിക്‌ റീയും സ്‌കോ? റീയുമാണ്‌ ലോകത്തെ പ്രമുഖ റീ ഇ?ഷുറ?സ്‌ കമ്പനിക?. ജിഐസിക്കു ലണ്ടനിലും ദുബായിലും മലേഷ്യയിലും മോസ്‌കോയിലും ദക്ഷിണാഫ്രിക്കയിലും ഓഫിസുകളുണ്ട്‌. ഇവിടെ നിന്നാണു 160 രാജ്യങ്ങളിലെ ഇ?ഷുറ?സ്‌ ബിസിനസ്‌ നിയന്ത്രിക്കുന്നത്‌. വള?ച്ചയ്‌ക്കു മറ്റു കമ്പനികളെ ഏറ്റെടുക്കുന്ന മാ?ഗവും തേടും. ഉദാഹരണത്തിന്‌ ദക്ഷിണാഫ്രിക്കയിലെ സൗത്ത്‌ ആഫ്രിക്ക റീ എന്ന കമ്പനിയെ ഏറ്റെടുത്തിരുന്നു. കൂടുത? രാജ്യങ്ങളി? പ്രവ?ത്തനം വിപുലമാക്കിയും സൈബറും ഭീകരതയും പോലെ പുതിയ മേഖലകളിലേക്കു കടന്നും ബിസിനസ്‌ വ്യാപിപ്പിക്കാനാണുദ്ദേശിക്കുന്നത്‌.

? ആണവ സുരക്ഷാ ഇ?ഷുറ?സ്‌ രംഗത്തും ജിഐസി വരുമോ

ന്മ ഇന്ത്യയി? അമേരിക്കയുമായുള്ള കരാറനുസരിച്ച്‌ ആണവ നിലയങ്ങ? വരാ? പോവുകയാണ്‌. അവയുടെ സുരക്ഷയ്‌ക്കു ജിഐസി ഇ?ഷുറ?സ്‌ ന?കാനുദ്ദേശിക്കുന്നു. അതൊരു പുതിയ മേഖലയാണ്‌.

? ജിഐസിയുടെ ഇന്നത്തെ സാമ്പത്തികനില

ന്മ ഞാ? സിഎംഡി ആയ ശേഷം വാ?ഷികഫലം പ്രഖ്യാപിക്കാ? പോവുകയാണ്‌. മാ?ച്ച്‌ 31നകം 16000 കോടിയുടെ ബിസിനസ്‌ ലക്ഷ്യം കവിയും. ലാഭം 3000 കോടിയാണു പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ വ?ഷം ഇന്ത്യ ഗവ?മെന്റിലേക്കു ലാഭവിഹിതമായി 540 കോടി ന?കിയിരുന്നു. വരുംവ?ഷങ്ങളി? ബിസിനസി? കുതിച്ചുചാട്ടമുണ്ടാകും. ഐടി കമ്പനിക? വ്യാപകമായി ഇ?ഷു? ചെയ്യുന്നു. ഭീകരതയ്‌ക്കെതിരെ ഇ?ഷുറ?സും വ്യാപകമാവുന്നു. കേരളത്തിലും ജിഐസി പ്രവ?ത്തനം വ്യാപിപ്പിക്കും. സ്‌ത്രീശാക്തീകരണം, ശുചിത്വം തുടങ്ങി നിരവധി മേഖലകളി? ജിഐസി കോ?പറേറ്റ്‌ സാമൂഹിക ഉത്തരവാദിത്ത പരിപാടിക? നടപ്പാക്കുന്നുണ്ട്‌.

? പൂ?ണമായും ഇന്ത്യ ഗവ?മെന്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി എന്നത്‌ ദൗ?ബല്യമാണോ ശക്തിയാണോ

ന്മ ഇന്ത്യ ഗവ?മെന്റിന്റെ പിന്തുണയുള്ള കമ്പനി എന്നതൊരു വ? ശക്തി തന്നെയാണ്‌. വിശ്വാസ്യത വ?ധിക്കുന്നു.

? കുടുംബം

ന്മ ഭ?ത്താവ്‌ കൊല്ലം തേവലക്കര വൈദ്യ? കുടുംബാംഗമായ ഡോ. ഗീവ?ഗീസ്‌ വൈദ്യ? എസ്‌ബിഐ ഡപ്യൂട്ടി എംഡിയാണ്‌. മാതാപിതാക്ക? ഇടവൂ? കുടുംബാംഗവും എസ്‌ബിഐ ഉദ്യോഗസ്ഥനുമായിരുന്ന എം. ഈശോയും തങ്കമ്മയും. മൂന്നു മക്കളും മുംബൈയി? വിവിധ മേഖലകളിലാണ്‌.


ജൃശിഇേഹീലെ

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...