Saturday, April 16, 2016

രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കുമായി ഒല മൈക്രോ: കൊച്ചിയില്‍ ഇപ്പോള്‍ കിലോമീറ്ററിന്‌ 6രൂപ




കൊച്ചി: ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ ആപ്‌ ഗതാഗത കമ്പനിയായ ഒല കാബ്‌സ്‌ കൊച്ചിയില്‍ `ഒല മൈക്രോ' സേവനം ലഭ്യമാക്കി. കിലോമീറ്ററിന്‌ ആറു രൂപയ്‌ക്കാണ്‌ എസി കാബ്‌ യാത്ര. അടിസ്ഥാന ചാര്‍ജ്‌ 35 രൂപയും റൈഡ്‌ ടൈം ചാര്‍ജ്‌ മിനിറ്റിന്‌ ഒരു രൂപയുമായിരിക്കും. കൊച്ചിക്കു പുറമേ കേരളത്തില്‍ തിരുവന്തപുരത്തും ഒല മൈക്രോ യാത്രാസേവനം ലഭ്യമാക്കിയിട്ടുണ്ട്‌. ഇതോടെ ഇന്ത്യയിലെ 27 നഗരങ്ങളില്‍ ഒല മൈക്രോ യാത്രാസേവനം ലഭ്യമാക്കി. 
രാജ്യത്തെ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങളുള്ള കൊച്ചി കേരളത്തിലെ ഏറ്റവും നവീനവും വേഗം വളരുന്ന നഗരവുമെന്ന നിലയില്‍ ഒല ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച യാത്രാ സൗകര്യമൊരുക്കുകയാണ്‌ കൊച്ചിയില്‍. മെട്രോ നഗരമെന്ന നിലയിലേക്കു വളരുന്ന കൊച്ചിയില്‍ ചെലവു കുറഞ്ഞ യാതയ്‌ക്കുള്ള ഡിമാണ്ടില്‍ വന്‍ വളര്‍ച്ചയാണ്‌ സംഭവിക്കുന്നത്‌. ഒരോ നഗരത്തിന്റെയും ആവശ്യമനുസരിച്ചു തങ്ങളുടെ സേവനം പ്രാദേശികവത്‌കരിക്കുകയാണെന്നു ഒലയുടെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ പറയുന്നു. ഇത്‌ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരേപോലെ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഒല പ്ലാറ്റ്‌ഫോം തുടങ്ങി മൂന്നു വര്‍ഷംകൊണ്ടു ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിദിന ബുക്കിംഗ്‌ ഒല മൈക്രോയ്‌ക്ക്‌ മൂന്നു മാസത്തിനുള്ളില്‍തന്നെ ലഭിച്ചതായും പ്രണയ്‌ ജിവാരാജ്‌ക അവകാശപ്പെട്ടു. 
കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമേ വിശാഖപട്ടണം, മാംഗളൂര്‍, മൈസൂര്‍, സൂററ്റ്‌, വഡോധര, നാസിക്‌, നാഗ്‌പൂര്‍, അജ്‌മര്‍, ജോധ്‌പൂര്‍, ഉദയ്‌പൂര്‍, ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നീ നഗരങ്ങളില്‍ കൂടി പുതിയതായി ഒല മൈക്രോ കാബ്‌ യാത്രാസേവനം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുകയാണ്‌.
ഒല: ഐഐടി ബോംബെ അലംമ്‌നി ഭാവിഷ്‌ അഗര്‍വാളും അങ്കിത്‌ ഭാട്ടിയും ചേര്‍ന്ന്‌ 2011-ല്‍ ആരംഭിച്ച വ്യക്തിഗത യാത്രയ്‌ക്കുള്ള മൊബൈല്‍ ആപ്പാണ്‌ ഒല. സിറ്റി യാത്രക്കാരേയും കാബ്‌ ഡ്രൈവര്‍മാരേയും ഒരേ മൊബൈല്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമിനു കീഴില്‍ കൊണ്ടുവന്ന്‌ ചെലവു കുറഞ്ഞതും വേഗം കൂടിയതുമായ യാത്രസൗകര്യമൊരുക്കകുയാണ്‌ ഒല ചെയ്യുന്നത്‌. 100 കോടി ജനങ്ങള്‍ക്കു യാത്രാസൗകര്യമൊരുക്കുകയെന്നതാണ്‌ ഒല ദൗത്യമായി എടുത്തിരിക്കുന്നത്‌. ഇന്ന്‌ 102 നഗരങ്ങളിലായി 3,50,000-ലധികം കാബുകളും 1,00,000-ലധികം ഓട്ടോ റിക്ഷകളും ടാക്‌സികളും ഒല മൊബൈല്‍ ആപ്‌ ഉപയോഗിച്ചു സേവനം നല്‌കി വരുന്നു. വിന്‍ഡോസ്‌, ആന്‍ഡ്രോയിഡ്‌, ഐഒഎസ്‌ പ്ലാറ്റ്‌ഫോമുകളില്‍ ഈ മൊബൈല്‍ ആപ്‌ ലഭ്യമാണ്‌. 2015-ല്‍ കമ്പനി ടാക്‌സിഫോര്‍ ഷുവര്‍ എന്ന കമ്പനി വാങ്ങിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാബ്‌ അഗ്രിഗേറ്ററാണ്‌ ഒല കാബ്‌സ്‌

35 ബാഗുകളുടെ ആകര്‍ഷക ശേഖരവുമായി കിറ്റക്‌സ്‌ -സ്‌കൂബീ ഡേ


കൊച്ചി: ഏറെ പുതുമുഖകളോടെ സ്‌കൂള്‍ ബാഗുകള്‍ അവതരിപ്പിക്കുന്ന കിറ്റക്‌സ്‌ - സ്‌കൂബീ ഡേ ഇത്തവണയും ഒട്ടേറെ വ്യത്യസ്‌തമായ മോഡലുകള്‍ ഉപഭോക്താക്കള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നു. കുട്ടകള്‍ക്ക്‌ അനായാസമായി ഉപയോഗിക്കുന്നതിനായി കൃത്യമായ സപ്പോര്‍ട്ട്‌ നല്‍കുന്ന രീതിയില്‍ ഏറ്റവും മികച്ച ഷെയ്‌പ്പിലും ആകര്‍ഷകമായ സ്റ്റൈലിലുമായി എര്‍ഗോണമിക്കലി ഡിസൈന്‍ ചെയ്‌ത 35 ബാഗുകളാണ്‌ ഇത്തവണ അവതരിപ്പിക്കുന്നത്‌.
സ്‌കൂബീ ഡേയുടെ ക്യാരക്ടര്‍ ബാഗുകളായ സ്‌പൈഡര്‍മാന്‍,ഡിസ്‌നി പ്രിന്‍സസ്‌, അവഞ്ചേഴ്‌സ്‌, ആംഗ്രി ബേഡ്‌സ്‌ തുടങ്ങിയവ പുതിയ രൂപത്തിലും ഭാവത്തിലും 330 രൂപ മുതല്‍ വിപണയില്‍ ലഭ്യമാക്കുന്നു. ക്യാരക്ടര്‍ ബാഗുകള്‍ക്കു മാത്രമായി ഈ വര്‍ഷം സൗജന്യമായി പമ്പരം നല്‍കുന്നുണ്ട്‌. ഡിസ്‌നി ക്യാരക്ടേഴ്‌സ്‌ ഉള്‍പ്പെടെ ഉയര്‍ന്ന നിലവാരത്തിലുള്ള ഒട്ടനവധി വ്യത്യസ്‌തമായ കളക്ഷനുകള്‍ സ്‌കൂബി ഡിസയര്‍ സിരീസ്‌ ഇത്തവണ വിപണിയിലെത്തിക്കുന്നു. ഐഎസ്‌ഐ അംഗീകരത്തോടെ സ്വന്തം പ്ലാന്റില്‍ തന്നെ നിര്‍മ്മിക്കന്ന സ്‌കൂബീ ഡേ ബാഗുകള്‍ ഏറെ പ്രമുഖ ബ്രാന്റുകളോട്‌ കിടപിടിക്കുന്ന തരത്തില്‍ ഉന്നത മേന്മയും മികവും പുലര്‍ത്തുന്നവയാണ്‌. 
ഷോള്‍ഡര്‍ സ്‌ട്രാപ്പിലും പിന്‍ഭാഗത്തും പോളി ഫോം കുഷ്യന്‍ ഉപയോഗിക്കുന്നതിനാല്‍ ബാഗിന്റെ ഭാരം ലഘൂകരിക്കപ്പെടുന്നു. ദൃഡത ഉറപ്പുവരുത്താന്‍ ഒരിഞ്ചിന്‌ ഏഴ്‌ മുതല്‍ ഒന്‍പത്‌ വരെ തുന്നലിടുന്നു. നനവില്‍ നി്‌ന്നും സംരക്ഷണം നല്‍കുന്നതിനായി ്‌പ്രത്യേക വാട്ടര്‍ റിപ്പല്ലന്റ്‌ ആയ പിവിസി കോട്ടഡ്‌ പോളിസ്‌റ്റര്‍ ഫാബ്രിക്ക്‌ ആണ്‌ ബാഗുകളില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഉയര വ്യത്യാസത്തിനനുസൃതമായി ഷോള്‍ഡര്‍ ക്രമീകരിക്കുവാനുള്ള സൗകര്യവും ഇതില്‍ ലഭ്യമാണ്‌. കുറ്റമറ്റ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി ജിഎസ്‌ഡി യൂറോപ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബാഗുകള്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നു. 
ഇതാദ്യമായാണ്‌ എര്‍ഗോണമിക്കലി രൂപകല്‍പ്പന ചെയ്‌ത ബാഗുകള്‍ കേരളത്തില്‍ വിപണയില്‍ എത്തുന്നത്‌. ഇത്തവണ സ്‌കൂബിയുടെ ബ്രാന്റ്‌ അംബാസിഡര്‍മാര്‍ ബേബി ശ്രേയയും ബേബി നിരഞ്‌ജനയുമാണ്‌. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ബാബുരാജ്‌ (മാര്‍ക്കറ്റിങ്ങ്‌ ജനറല്‍ മാനേജര്‍), കെ.സി.പിള്ള ( ജനറല്‍ മാനേജര്‍ ,അഡ്‌മിനസ്‌ട്രേഷന്‍ ), കൊച്ചുത്രേസ്യ ജോര്‍ജ്‌ ( അഡ്വവര്‍ട്ടൈസിങ്ങ്‌ മാനേജര്‍) എന്നിവര്‍ പങ്കെടുത്തു. 



Friday, April 15, 2016

ഇന്ത്യയിലെ പ്രഥമ അര്‍ബന്‍ ക്രോസ്‌ ഡാറ്റ്‌സണ്‍ റെഡി-ഗോ വിപണിയിലെത്തി




കൊച്ചി : കോംപാക്‌റ്റ്‌ ക്രോസ്‌ ഓവറിന്റേയും അര്‍ബന്‍ ഹാച്ച്‌ ബാക്കിന്റേയും സമന്വയമായ അര്‍ബന്‍ ക്രോസ്‌ ഡാറ്റ്‌സണ്‍, റെഡി-ഗോ വിപണിയിലെത്തി. ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡ്‌ മേധാവിത്വത്തോടെ ചുവടുറപ്പിച്ച്‌ രണ്ടു വര്‍ഷത്തിനുള്ളിലാണ്‌ പുതിയ വിഭാഗത്തിലുള്ള കാര്‍ അവതരിപ്പിച്ച്‌ ഡാറ്റ്‌സണ്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നത്‌.
വിശാലമായ ഇരിപ്പിട സൗകര്യം, ഉയര്‍ന്ന സീറ്റ്‌ പൊസിഷന്‍, ഏറ്റവും മികച്ച ഗ്രൗണ്ട്‌ ക്ലിയറന്‍സ്‌, സിപ്പി ഡ്രൈവിങ്‌, ഇന്ധനക്ഷമത എന്നിവയെല്ലാം ഇതില്‍ ഒത്തുചേരുന്നു. 
ഏറ്റവും വേറിട്ടു നില്‍ക്കുന്നത്‌ കാറിന്റെ രൂപകല്‍പ്പനയാണ്‌. ഒരേപോലെ തോന്നുന്ന ഹാച്ച്‌ ബാക്കുകളുടെ നിരയില്‍ ഡാറ്റ്‌സണ്‍ റെഡി-ഗോയുടെ ആധുനികവും വ്യതിരിക്തവുമായ ഭാവം ആള്‍ക്കൂട്ടത്തില്‍ നിന്നും ഇതിനെ തികച്ചും വേറിട്ടതാക്കുന്നുവെന്ന്‌ ഡാറ്റ്‌സണ്‍ ഗ്ലോബല്‍ ഹെഡ്‌ വിന്‍സന്റ്‌ കോബീ പറഞ്ഞു.
പുതുമയാര്‍ന്ന സ്റ്റൈല്‍, ചാരുതയാര്‍ന്ന ബോഡിവര്‍ക്ക്‌, മുന്നിലെ ഡി കട്ട്‌ ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍, റിയര്‍ ലാമ്പ്‌ ക്ലസ്റ്റര്‍ എന്നിവയെല്ലാം ശ്രദ്ധേയമാണ്‌. ഒഴുകി നീങ്ങുന്ന ശൈലിയാണ്‌ ഈ കാറിന്‌ ജാപ്പനീസ്‌ ഡിസൈനര്‍മാര്‍ നല്‍കിയിരിക്കുന്നത്‌. നിശ്ചലമായിരിക്കുമ്പോള്‍ പോലും ചലിക്കുകയാണെന്ന്‌ തോന്നും.
ലോകത്തിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ നിസാന്‍ മോട്ടോര്‍ കമ്പനി വികസിപ്പിച്ചെടുത്ത റെഡി-ഗോ, റെനോ-നിസാന്‍ സഖ്യത്തില്‍ നിന്നുള്ള വേഴ്‌സറ്റയില്‍ കോമണ്‍ മോഡ്യൂള്‍ ഫാമിലി (സിഎംഎഫ്‌-എ) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്‌. 
പുതിയ 0.8 ലിറ്റര്‍ 3 സിലിണ്ടര്‍ ഐ സാറ്റ്‌ എഞ്ചിനും 5 സ്‌പീഡ്‌ മാനുവല്‍ ട്രാന്‍സ്‌മിഷനുമാണ്‌ ഈ കാറിന്‌ കരുത്തും കാര്യക്ഷമതയും നല്‍കുന്നത്‌. മികച്ച ഇന്ധനക്ഷമതയാണ്‌ മറ്റൊരു പ്രത്യേകത. കൈകാര്യക്ഷമത, യാത്രാസുഖം, ഡ്രൈവിങ്‌ എന്നിവയില്‍ മികച്ച സന്തുലനം നല്‍കുന്നതാണ്‌ പുതിയ പ്ലാറ്റ്‌ഫോം.
പ്രാദേശിക എഞ്ചിനീയറിങ്‌, വികസനം, നിര്‍മാണം എന്നിവയില്‍ തങ്ങള്‍ക്കുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ്‌ ഡാറ്റ്‌സന്റെ ഇന്ത്യയിലെ വളര്‍ച്ചാപദ്ധതിയെന്ന്‌ നിസാന്‍ ഇന്ത്യ ഓപ്പറേഷന്‍സ്‌ വൈസ്‌ പ്രസിഡന്റ്‌ ഗിയോമെ സികാദ്‌ പറഞ്ഞു.

മാഗി നൂഡില്‍സ്‌ സുരക്ഷിതമെന്ന്‌ സിഎഫ്‌ടിആര്‍ഐ റിപ്പോര്‍ട്ട്‌




കൊച്ചി : മാഗി നൂഡില്‍സ്‌ സുരക്ഷിതമാണെന്നും ഈയത്തിന്റെ അളവ്‌ അനുവദനീയ തോതില്‍ മാത്രമാണ്‌ ഉള്ളതെന്നും മൈസൂരിലെ സെന്‍ട്രല്‍ ഫുഡ്‌ ടെക്‌നോളജിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (സിഎഫ്‌ടിആര്‍ഐ) സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സിഎഫ്‌ടിആര്‍ഐ ഗുണനിലവാര പരിശോധനയ്‌ക്ക്‌ വിധേയമാക്കിയ 29 സാമ്പിളുകളും ശുദ്ധമാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ സാമ്പിളുകളിലും ഈയത്തിന്റെ അളവ്‌ അനുവദനീയമായ പരിധിക്കുള്ളിലായിരുന്നെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.
16 സാമ്പിളുകളടങ്ങിയ രണ്ടാമത്തെ ബാച്ച്‌, ലെഡ്‌, ലോഹമാലിന്യങ്ങള്‍, വിള മാലിന്യങ്ങള്‍, വിഷാംശം എന്നിവ സംബന്ധിച്ചും ഇന്‍സ്റ്റന്റ്‌ നൂഡില്‍സിനെ ഭക്ഷ്യവസ്‌തു എന്ന നിലയിലും പരിശോധനയ്‌ക്ക്‌ വിധേയമാക്കി. മാനദണ്‌ഡങ്ങള്‍ പാലിക്കുന്നതായിരുന്നു ഓരോ സാമ്പിളുമെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.
തക്കാളി, ചീസ്‌, ഹൈഡ്രോലൈസ്‌ഡ്‌ പ്ലാന്റ്‌ പ്രോട്ടീന്‍, ഹൈഡ്രോലൈസ്‌ഡ്‌ വെജിറ്റബിള്‍ പ്രോട്ടീന്‍ എന്നിവയാണ്‌ മാഗിയിലുള്ള ഗ്ലൂട്ടാമിക്‌ ആസിഡിന്റെ കാരണമെന്ന്‌ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്‌. 
നെസ്‌ലെയുടെ പ്രഖ്യാപിത നിലപാടുമായി ചേര്‍ന്നു പോകുന്നതാണ്‌ സിഎഫ്‌ടിആര്‍ഐ റിപ്പോര്‍ട്ടുകള്‍. മാഗി നൂഡില്‍സില്‍ എംഎസ്‌ജി, അഡിറ്റീവ്‌ എന്ന നിലയില്‍ ചേര്‍ക്കുന്നില്ല. ഉപയോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്‌ക്കുമാണ്‌ ഏറ്റവും പരിഗണന നല്‍കുന്നതെന്ന്‌ കമ്പനി അറിയിച്ചു.
മുംബൈ ഹൈക്കോടതിയുടെ ഉത്തരവ്‌ പ്രകാരം 3500-ലേറെ പരിശോധനകള്‍ രാജ്യത്തിന്‌ അകത്തും പുറത്തുമുള്ള അക്രഡിറ്റഡ്‌ ലാബറട്ടറികളില്‍ നടത്തിയിട്ടുണ്ട്‌. യുഎസ്‌എ, യുകെ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ദേശീയ ഫുഡ്‌ അതോറിറ്റികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 
ഓരോ മാഗി നൂഡില്‍സ്‌ സാമ്പിളും സുരക്ഷിതമാണെന്ന്‌ പരിശോധനകളില്‍ തെളിഞ്ഞു. ഏറ്റവും ഉന്നതമായ ഗുണനിലവാരവും സുരക്ഷാ മാനദണ്‌ഡങ്ങളും പുലര്‍ത്തിയാണ്‌ ഇന്ത്യയിലും ലോകത്തെമ്പാടും മാഗി നൂഡില്‍സ്‌ അംഗീകാരം നേടിയെടുത്തത്‌. കഴിഞ്ഞ നൂറ്‌ വര്‍ഷത്തിലേറെയായി നെസ്‌ലെ ഇന്ത്യയിലുണ്ട്‌, 30 വര്‍ഷത്തിലേറെയായി മാഗി നൂഡില്‍സ്‌ രാജ്യത്തെ വിശ്വസനീയ ബ്രാന്‍ഡുമാണ്‌

വിസ്‌താര എയര്‍ലൈന്‍സിന്റെ കൊച്ചി-മുംബൈ-ഡല്‍ഹി വിമാന സര്‍വീസ്‌ ആരംഭിച്ചു




കൊച്ചി : ടാറ്റാ സണ്‍സ്‌ ലിമിറ്റഡിന്റേയും സിംഗപോര്‍ എയര്‍ലൈന്‍സിന്റേയും സംയുക്ത സംരംഭമായ ടാറ്റാ സിയാ വിസ്‌താര എയര്‍ലൈന്‍സിന്റെ ഡല്‍ഹി-മുംബൈ-കൊച്ചി വിമാന സര്‍വീസ്‌ ആരംഭിച്ചു.
മുംബൈയില്‍ നിന്നും ഉച്ചയ്‌ക്ക്‌ 1.10 ന്‌ പുറപ്പെടുന്ന യുകെ 995 വിമാനം ഉച്ചകഴിഞ്ഞ്‌ 3.20 ന്‌ കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നും വൈകുന്നേരം 3.50 ന്‌ പുറപ്പെടുന്ന യുകെ 996 വിമാനം വൈകുന്നേരം 5.45 ന്‌ മുംബൈയിലെത്തും.
മുംബൈയില്‍ നിന്നും ഉച്ചകഴിഞ്ഞ്‌ 3.50 ന്‌ പുറപ്പെടുന്ന യുകെ 996 വിമാനം രാത്രി 8.40 ന്‌ ഡല്‍ഹിയിലെത്തും. ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനം യുകെ 995 രാവിലെ 10.20 ന്‌ പുറപ്പെട്ട്‌ മുംബൈ വഴി ഉച്ചകഴിഞ്ഞ്‌ 3.20 ന്‌ കൊച്ചിയിലെത്തും. 
ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3-ലെ ഹബ്ബുമായി കൊച്ചിയില്‍ നിന്നുള്ള വിദേശയാത്രക്കാരെ വിസ്‌താര ബന്ധിപ്പിക്കും. 12 ഇന്റര്‍നാഷണല്‍ വിമാന കമ്പനികളുമായി വിസ്‌താരയ്‌ക്ക്‌ പങ്കാളിത്തമുണ്ട്‌.
ഇന്ത്യയിലെ വന്‍കിട ബിസിനസ്‌ പോര്‍ട്ടായി കൊച്ചി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ വിസ്‌താര എയര്‍ലൈന്‍സ്‌ സിഇഒ ഫിടീക്‌ ഇയോ പറഞ്ഞു. വിസ്‌താര ഈയിടെ ശ്രീനഗര്‍, ജമ്മു എന്നിവിടങ്ങളിലേക്ക്‌ പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയുണ്ടായി. ചാണ്‌ഡിഗര്‍ സര്‍വീസ്‌ ഉടനെ ആരംഭിക്കും.
മാര്‍ച്ച്‌ ഒന്നു മുതല്‍ വിസ്‌താരയിലെ ഭക്ഷണത്തില്‍ അറബിക്‌ മെസ്സേ, നോര്‍വീജിയണ്‍ സാല്‍മണ്‍, കോണ്‍ ആന്റ്‌ സോയ പുലാവ്‌, അംതി, മീന്‍, ചെമ്മീന്‍ കറി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.airvistara.com.

ട്രിനിറ്റി ഐ ഹോസ്‌പിറ്റല്‍ ഉദ്‌ഘാടനം നാളെ



കൊച്ചി: ട്രിനിറ്റി ഐ ഹോസ്‌പിറ്റല്‌ ഞായറാഴ്‌ച കലൂര്‌ സ്‌റ്റേഡിയം ലിങ്ക്‌ റോഡില്‌ പ്രവര്‌ത്തനമാരംഭിക്കുമെന്ന്‌ അധികൃതര്‌ പത്രസമ്മേളനത്തില്‌ പറഞ്ഞു. രാവിലെ 11.15ന്‌ മേയര്‌ സൗമിനി ജെയിന്‌ ഉദ്‌ഘാടനം ചെയ്യും. ട്രിനിറ്റിയുടെ അഞ്ചാമത്തെ ബ്രാഞ്ചാണ്‌ കൊച്ചിയില്‌ പ്രവര്‌ത്തനമാരംഭിക്കുന്നത്‌. ഒഫ്‌താല്‌മിക്‌ സര്‌ജന്‌ ഡോ. ജേക്കബ്‌ മാത്യുവിന്റെ നേതൃത്വത്തിലായിരിക്കും പ്രവര്‌ത്തനം. കാറ്ററാക്ട്‌ ആന്റ്‌ റിഫ്രാക്ടീവ്‌ സര്‌ജറി, ഗ്ലോക്കോമ, ജനറല്‌ ഒഫ്‌താല്‌മോളജി, ഒക്യുലോപ്ലാസ്റ്റി, മെഡിക്കല്‌ റെറ്റിന തുടങ്ങിയ വിഭാഗങ്ങള്‌ പ്രവര്‌ത്തിക്കും. സി.ഇ. ആന്റ്‌ മാനേജിംഗ്‌ ഡയറക്ടര്‌ ഡോ. സുനില്‌കുമാര്‌ ശ്രീധര്‌, ഡോ. ജേക്കബ്‌ മാത്യു, ഡോ. രാജഗോപാല്‌, ജാസ്‌മിന്‌ ജി.എം എന്നിവര്‌ പത്രസമ്മേളനത്തില്‌ പങ്കെടുത്തു.

മാതൃക മത്സ്യബന്ധന യാനം നീറ്റിലിറക്കുന്നു



കൊച്ചി
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി (സിഫ്‌നെറ്റ്‌) ഗോവ കപ്പല്‍ശാലയുമായി ചേര്‍ന്നു രൂപകല്‍പന ചെയ്‌ത ഇന്ധന ക്ഷമത കൂടിയ ഐആര്‍ ക്ലാസ്‌ മാതൃക മത്സ്യ ബന്ധന യാനം എഫ്‌. വി. സാഗര്‍ ഹരിത തിങ്കളാഴ്‌ച നീറ്റിലിറക്കും. രാവിലെ 9.30ന്‌ സിഫ്‌നെറ്റ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ (ഐസിഎആര്‍) ഡയറക്‌റ്റര്‍ ജനറല്‍ ത്രിലോചന്‍ മഹാപാത്ര ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യും. മത്സ്യബന്ധനം മൂലം പ്രതിവര്‍ഷം 136 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ അന്തരീക്ഷത്തിലേക്കു പുറന്തുള്ളുന്നുവെന്നാണ്‌ കണക്ക്‌. ഇന്ത്യയില്‍ ഒരു കിലോഗ്രാം മത്സ്യം പിടിക്കുമ്പോള്‍ ഒന്നര കിലോഗ്രാം കാര്‍ബണാണു പുറന്തള്ളുന്നത്‌. ഈ സാഹചര്യത്തിലാണു പ്രകൃതി സൗഹാര്‍ദമായ മത്സ്യ ബന്ധന ബോട്ടിന്റെ പ്രാധാന്യമെന്നു സിഫ്‌റ്റ്‌ ഡയറക്‌റ്റര്‍ ഡോ. സി.എന്‍. രവിശങ്കര്‍ പറഞ്ഞു. ഐസിഎആറിന്റെ ദേശീയ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്‌ ഫണ്ട്‌ വഴി ലഭിച്ച 14. 5 കോടി രൂപയില്‍ ഏഴു കോടി രൂപ ചെലവഴിച്ചാണു പൊതുസ്വകാര്യ പങ്കാളിത്തതോടെ യാനം നിര്‍മിച്ചത്‌. ഹള്ളിന്റെ രൂപകല്‍പനയില്‍ മാറ്റം വരുത്തുക വഴി 14 ശതമാനം ഇന്ധന ലാഭം ലഭിക്കും. ലോങ്‌ ലൈനിങ്‌, ഗില്‍ നെറ്റിംഗ്‌, ട്രോളിങ്‌ എന്നീ മൂന്നു മത്സ്യ ബന്ധന രീതികളും സാധ്യമാകുന്ന യാനമെന്ന പ്രത്യേകതയും സാഗര്‍ ഹരിതയ്‌ക്കുണ്ട്‌. ഡക്ക്‌ വരെ സ്റ്റീലും സൂപ്പര്‍ സ്‌ട്രക്‌ചര്‍ ഫൈബര്‍ ഗ്ലാസ്‌ റീഇന്‍ഫോഴ്‌സഡ്‌ പ്ലാസ്‌്‌റ്റിക്കുമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. വാര്‍ത്ത വിനിമയത്തിന്‌ അത്യാധുനിക സംവിധാനങ്ങളുള്ള യാനത്തില്‍ സമുദ്രജലം തണുപ്പിച്ചു മത്സ്യം സൂക്ഷിക്കാനുള്ള സംവിധാനവുമുണ്ട്‌. വാര്‍ത്താസമ്മേളനത്തില്‍ നേവല്‍ ആര്‍ക്കിടെക്‌റ്റ്‌ എം.വി. ബൈജു, ഫിഷിങ്‌ ടെക്‌നോളജി ഡിവിഷന്‍ മേധാവി ഡോ. ലീല എഡ്വിന്‍ എന്നിവര്‍ പങ്കെടുത്തു. 

ആദ്യത്തെ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മലയാളം ബുക്ക്‌ സ്റ്റോറുമായി ആമസോണ്‍




നോവലുകള്‍, കവിതാ സമാഹാരങ്ങള്‍, മലയാളം ക്ലാസിക്കുകള്‍ തുടങ്ങി പ്രമുഖ ഇംഗ്ലീഷ്‌ കൃതികളുടെ വിവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

കൊച്ചി: മലയാളികളായ വായനക്കാര്‍ക്കായി ആദ്യത്തെ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മലയാളം പുസ്‌തകശേഖരവുമായി ആമസോണ്‍. മലയാളം ക്ലാസിക്കുകള്‍, കവിതാസമാഹാരങ്ങള്‍, ഫിക്ഷന്‍, ജീവചരിത്രം, ധനകാര്യം, സാമ്പത്തിക ശാസ്‌ത്രം, ബിസിനസ്സ്‌, കുക്കറി, കുട്ടികള്‍ക്കുള്ളവ മുതലായ 5000-ല്‍ അധികം കൃതികളാണ്‌ ആമസോണ്‍ പുസ്‌തകശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.

എം.ടി, ഒ.എന്‍.വി, ഒ.വി വിജയന്‍, ബഷീര്‍, മലയാറ്റൂര്‍ രാമകൃഷ്‌ണന്‍ തുടങ്ങിയ പ്രമുഖ മലയാളം എഴുത്തുകാരുടെ കൃതികള്‍ ഈ പുസ്‌തകശേഖരത്തില്‍നിന്ന്‌ വായിക്കാം. ആടുജീവിതം, ഖസാക്കിന്റെ ഇതിഹാസം, രാണ്ടാംമൂഴം, മെലൂഹായിലെ ചിരഞ്‌ജീവികള്‍, ആരാച്ചാര്‍, നീര്‍മാതളം പൂത്തക്കാലം തുടങ്ങി ഒട്ടനവധി പ്രമുഖ ബെസ്‌റ്റ്‌ സെല്ലര്‍ പുസ്‌തകങ്ങളുടെ വന്‍ശേഖരം തന്നെ ആമസോണ്‍ മലയാളം പുസ്‌തകശേഖരത്തില്‍ ഒരുക്കിയിട്ടുണ്ട്‌.

www.amazon.in എന്ന വെബ്‌സൈറ്റില്‍നിന്നോ ആമസോണ്‍ മൊബൈല്‍ ആപ്‌ ഉപയോഗിച്ചോ തലക്കെട്ട്‌, പ്രസാധകര്‍, വിഭാഗം എന്നിവയുടെ അടിസ്ഥാനത്തില്‍ എളുപ്പത്തില്‍ കെണ്ടത്താവുന്ന രീതിയിലാണ്‌ പുസ്‌തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം കന്നഡ, തമിഴ്‌, ഹിമ്പി, മറാത്തി എന്നീ നാലു ഭാഷകളില്‍ ആമസോണ്‍ അവതരിപ്പിച്ച പുസ്‌തകശേഖരങ്ങള്‍ക്ക്‌ മികച്ച സ്വീകരണമാണ്‌ ലഭിച്ചത്‌.

സുരക്ഷിതമായി ഇലക്ട്രോണിക്‌ പേയ്‌മെന്റ്‌ വഴിയും കാഷ്‌ ഓണ്‍ ഡെലിവറി വഴിയും പുസ്‌തകങ്ങള്‍
സ്വന്തമാക്കാം.

ജ്യോതി ലാബിന്റെ സ്‌നേഹഭവനങ്ങള്‍ മത്സ്യതൊഴിലാളികള്‍ക്ക്‌ കൈമാറി




കൊച്ചി: ഇന്ത്യയിലെ പ്രമുഖ എഫ്‌എംസിജി കമ്പനിയായ ജ്യോതി ലബോറട്ടറീസ്‌ സാമൂഹിക പ്രതിബദ്ധതയുടെ ഭഗമായി തൃശൂര്‍ ജില്ലയിലെ നിര്‍ധന തീരദേശമത്സ്യതൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച 27 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക്‌ കൈമാറി. 16 പഞ്ചായത്തുകളിലും ചാവക്കാട്‌ മുനിസിപ്പല്‍ പ്രദേശത്തുമായി പണി പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ദാനം തളിക്കുളം സ്‌നേഹതീരം ബീച്ചില്‍ നടന്ന ചടങ്ങില്‍ മുന്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ നിര്‍വഹിച്ചു. 
ജ്യോതി ലബോറട്ടറീസ്‌ സിഎംഡി എം.പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍ എം.എല്‍എ മാരായ ടി.എന്‍. പ്രതാപന്‍, അന്‍വര്‍ സാദത്ത്‌, ഗാനരചയിതാവ്‌ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗായകന്‍ ജി.വേണുഗോപാല്‍, തമിഴ്‌നാട്‌-പോണ്ടിച്ചേരി മാനുഫാക്‌ചറിംഗ്‌ ഹെഡ്‌ എം.പി. സിദ്ധാര്‍ത്ഥന്‍, ജ്യോതി ലബോറട്ടറീസ്‌ ജെ.എം.ഡി ഉല്ലാസ്‌ കാമത്ത്‌, സോണല്‍ മാനേജര്‍ സമദ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ ജി.വേണുഗോപാലിന്റെ ഗാനമേളയും നടന്നു. 

Monday, April 11, 2016

വിദ്യാര്‍ഥികള്‍ക്ക്‌ ക്യാംപസ്‌ വാലറ്റുമായി ഫെഡറല്‍ ബാങ്ക്‌




കൊച്ചി: സ്റ്റാര്‍ട്ടപ്പ്‌ സാങ്കേതിക ഉല്‍പന്നമായ 'ക്യാംപസ്‌ വാലറ്റ്‌' പ്രചരിപ്പിക്കുന്നതിനായ സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പ്‌ സംരംഭമായ ചില്ലര്‍ പേയ്‌മെന്റ്‌ സൊല്യൂഷന്‍സുമായി ഫെഡറല്‍ 
ബാങ്ക്‌ കൈകോര്‍ക്കുന്നു. ബാങ്കിംഗ്‌ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചിട്ടുള്ള വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡാണ്‌ ക്യാംപസ്‌ വാലറ്റ്‌. ബാങ്ക്‌ അക്കൗണ്ട്‌ തുറക്കാതെ തന്നെ സ്‌കൂളിലേയും കോളജുകളിലേയും ചില്ലറ ചെലവുകള്‍ നല്‍കാന്‍ സഹായിക്കുന്ന ഈ തിരിച്ചറിയില്‍ കാര്‍ഡ്‌ സ്‌കൂള്‍ കോളജ്‌ ക്യാംപസുകളിലെ ഭരണനിര്‍വ്വഹണം കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതുകൂടിയാണ്‌. 

ഫെഡറല്‍ ബാങ്കിന്റെ പേയ്‌മെന്റ്‌ ഗേറ്റ്‌ വേ വഴി രക്ഷിതാക്കള്‍ക്ക്‌ താല്‍പര്യമുള്ള തുക കുട്ടികളുടെ ഈ കാര്‍ഡുകളിലേക്ക്‌ തങ്ങളുടെ ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡുകള്‍ വഴിയോ ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ വഴിയോ മുന്‍കൂട്ടി നിക്ഷേപിക്കാം. ക്യാംപസുകളിലെ സ്റ്റോറുകള്‍, കാന്റീന്‍, ലൈബ്രറി തുടങ്ങിയ ഇടങ്ങളില്‍ നല്‍കേണ്ട പണം പ്രസ്‌തുത ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേകം സൈ്വപ്പിംഗ്‌ മെഷീന്‍ ഉപയോഗിച്ച്‌ ഈ കാര്‍ഡില്‍ നിന്ന്‌ നല്‍കാന്‍ കുട്ടികള്‍ക്ക്‌ സാധിക്കും. അതത്‌ ക്യാംപസുകളില്‍ മാത്രമേ ഈ വാലറ്റ്‌ ഉപ
യോഗിക്കാനാകുകയുള്ളുവെന്നതിനാല്‍ ഇതുവഴിയുള്ള പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക്‌ സാധിക്കുകയും ചെയ്യു. അതുകൂടാതെ, ലൈബ്രറികളില്‍ നിന്നെടുക്കുന്ന പു
സ്‌തകങ്ങളെപ്പറ്റിയും കാന്റീനുകളില്‍ നിന്നു വാങ്ങുന്ന ഭക്ഷണത്തെപ്പറ്റിയുമെല്ലാമുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടുകളായും സന്ദേശങ്ങളായും രക്ഷിതാക്കള്‍ക്കു ലഭിക്കുമെന്നതും ഈ പുതുതലമുറ ഐഡി കാര്‍ഡിന്റെ പ്രത്യേകതയാണ്‌. റിസല്‍ട്ട്‌ അപ്‌ഡേഷന്‍, കാര്‍ഡ്‌ റീച്ചാര്‍ജ്‌, ചെലവു രീതികള്‍ പിന്തുടരല്‍, ഇ-ഡയറി, അവധി അപേക്ഷ, അധ്യാപകരുമായുള്ള ബന്ധപ്പെടല്‍ തുടങ്ങിയ വിവിധ സൗകര്യങ്ങളോടുകൂടിയ സൗജന്യ ആപ്‌ രക്ഷിതാക്കള്‍ക്ക്‌ ചില്ലര്‍ ലഭ്യമാക്കുമെന്നതും സ്‌കൂളുകളിലും കോളജുകളിലും ഭരണപരമായ നൂലാമാലകളും ബുദ്ധിമുട്ടുകളും ഇല്ലാതാക്കാനും യുവതലമുറയ്‌ക്കിടയില്‍ പുതുതലമുറ പണമടയ്‌ക്കല്‍ രീതികള്‍ പ്രോല്‍സാഹിപ്പിക്കാനും ക്യാംപസ്‌ വാലറ്റിലൂടെ സാധിക്കുമെന്ന്‌ ഫെഡറല്‍ ബാങ്ക്‌ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മോഹന്‍ കെ. പറഞ്ഞു

Sunday, April 10, 2016

വീനസ്‌ ലെഗസി, വീനസ്‌ വെര്‍സ കൊച്ചിയിലും

 ദക്ഷിണേന്ത്യയിലാദ്യമായി വീനസ്‌ ലെഗസി, വീനസ്‌ വെര്‍സ 

എന്നീ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള 
സൗന്ദര്യവര്‍ധന സേവനങ്ങള്‍ കൊച്ചിയിലും

� ബോട്ടോക്‌സ്‌ ചികിത്സ, ഡെര്‍മല്‍ ഫില്ലേഴ്‌സ്‌, വാംപയര്‍ ഫേസ്‌ലിഫ്‌റ്റ്‌, കെമിക്കല്‍ പീലിംഗ്‌, പ്ലേറ്റ്‌ലെറ്റ്‌ റിച്ച്‌ പ്ലാസ്‌മ ട്രീറ്റ്‌മെന്റ്‌, റേഡിയന്‍സ്‌ ഫേഷ്യല്‍, കോളജന്‍ ഇന്‍ഡക്ഷന്‍ തെറാപ്പി, ഇലക്ട്രോപൊറേഷന്‍ തുടങ്ങിയ വിവിധതരം മുന്തിയ സൗന്ദര്യവര്‍ധക ചികിത്സകളില്‍ സ്‌പെഷ്യലൈസ്‌ ചെയ്‌തിട്ടുള്ള പാലാരിവട്ടം ബൈപ്പാസിലെ ഡോക്ടേഴ്‌സ്‌ ഏസ്‌തെറ്റിക്‌സ്‌ സെന്റര്‍ (ഡിഎസി) സ്‌കിന്‍ ലേസര്‍ ട്രീറ്റ്‌മെന്റ്‌ സെന്ററിലാണ്‌ ഈ ഉപകരണങ്ങളുടെ സേവനം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്‌. 

� ചര്‍മത്തിലെ ജന്മനാ ഉള്ള പാടുകള്‍, മുറിവുകള്‍ മൂലമുണ്ടാകുന്ന പാടുകള്‍, രോമം കളയല്‍ തുടങ്ങിയ ചികിത്സകളില്‍ ഏറെ ഫലപ്രദമാണ്‌ വീനസ്‌ വെര്‍സ 


കൊച്ചി: സൗന്ദര്യവര്‍ധക ചികിത്സാരംഗത്ത്‌ വിപ്ലവകരമായ മുന്നേറ്റം നടത്തിയ വീനസ്‌ കോണ്‍സെപ്‌റ്റിന്റെ വീനസ്‌ ലെഗസി, വീനസ്‌ വെര്‍സ എന്നീ അത്യാധുനിക സൗന്ദര്യവര്‍ധക ഉപകരണങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഇതാദ്യമായി കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാലാരിവട്ടം ബൈപ്പാസിലെ ഡോക്ടേഴ്‌സ്‌ ഏസ്‌തെറ്റിക്‌സ്‌ സെന്റര്‍ (ഡിഎസി) സ്‌കിന്‍ ലേസര്‍ ട്രീറ്റ്‌മെന്റ്‌ സെന്ററിലാണ്‌ ഈ ഉപകരണങ്ങളുടെ സേവനം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്‌. ഇതോടെ രാജ്യത്തുടനീളമുള്ള രണ്ടാംനിര പട്ടണങ്ങളില്‍ വീനസ്‌ ഉപകരണങ്ങളുടെ സേവനം ലഭ്യമായിരിക്കയാണെന്ന്‌ വീനസ്‌ ഈസ്‌തെറ്റിക്‌സ്‌ എല്‍എല്‍പി പാര്‍ട്‌ണറും സ്‌ട്രാറ്റജിക്‌ കണ്‍സള്‍ട്ടന്റുമായ ഡോ. ജോയ്‌ ഷാ പറഞ്ഞു. `രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമുറപ്പിച്ചിട്ടുള്ള വീനസ്‌ ഇന്ത്യയിലെ മറ്റ്‌ പ്രധാന പട്ടണങ്ങളിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞിട്ടുണ്ട്‌. രാജ്യത്തുടനീളം ഞങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി പോലുള്ള രണ്ടാംനിര പട്ടണങ്ങളില്‍ കമ്പനിയുടെ ഉല്‍പന്നങ്ങളെത്തുന്നതോടെ ഏറെ ഫലപ്രദവും അതേസമയം ചെലവുകുറഞ്ഞതുമായ വീനസിന്റെ വിപുലമായ ചികിത്സാ സംവിധാനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനാകും,` അദ്ദേഹം പറഞ്ഞു. 

ഉപകരണങ്ങളുടെ ലോഞ്ചിനോടനുബന്ധിച്ച്‌ വീനസ്‌ കോണ്‍സെപ്‌റ്റ്‌ ഇന്ത്യയുടെയും കൊച്ചിയിലെ ഡോക്ടേഴ്‌സ്‌ ഈസ്‌തെറ്റിക്‌സ്‌ സെന്റര്‍ മാനേജിംഗ്‌ ഡയറക്ടര്‍ ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ കോളുതറയുടെയും ആതിഥ്യത്തില്‍ സിഗ്നേച്ചര്‍ വീനസ്‌ ബ്യൂട്ടി ഈവന്റ്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ തങ്ങളുടെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക്‌ വീനസ്‌ കോണ്‍സെപ്‌റ്റ്‌സിന്റെ ഈ പുതിയ ചികിത്സാ ഉപകരണങ്ങളുടെ സഹായത്തോടെ പരിഹാരം നല്‍കുന്ന 'ട്രീറ്റ്‌മെന്റ്‌ ബാര്‍' ഒരുക്കുന്നതായിരിക്കും. 

ചര്‍മത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക്‌ ലേസര്‍ ചികിത്സയുള്‍പ്പെടെ മറ്റ്‌ അത്യാധുനിക സൗന്ദര്യവര്‍ധക ചികിത്സകള്‍ക്കും പ്രശസ്‌തമാണ്‌ ഡോക്ടേഴ്‌സ്‌ ഈസ്‌തെറ്റിക്‌ സെന്ററെന്ന്‌ ലേസര്‍ സ്‌കിന്‍ ചികിത്സാരംഗത്ത്‌ കേരളത്തിലെ ഏറ്റവും പ്രഗല്‍ഭനായ ഡോ. ജോര്‍ജ്‌ കോളുതറ പറഞ്ഞു. `തലമുടിയിലെയും ചര്‍മത്തിലെയും വിവിധ പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ അത്യാധുനിക ലേസര്‍ ചികിത്സാ ഉപകരണങ്ങള്‍ ഞങ്ങള്‍ക്കുണ്ട്‌. കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങള്‍ വീനസ്‌ വിവാ, വീനസ്‌ ലെഗസി എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ചുവരികയാണ്‌. രോഗികളില്‍ അവ ഏറെ ഫലപ്രദമാണെന്നതില്‍ ഞങ്ങള്‍ക്ക്‌ സന്തോഷമുണ്ട്‌. ഇപ്പോള്‍ ചര്‍മത്തിലെ ജന്മനാ ഉള്ള പാടുകള്‍, മുറിവുകള്‍ മൂലമുണ്ടാകുന്ന പാടുകള്‍, രോമം കളയല്‍ തുടങ്ങിയവ ചികിത്സിക്കാനാണ്‌ വീനസ്‌ വെര്‍സ അവതരിപ്പിക്കുന്നത്‌,` അദ്ദേഹം പറഞ്ഞു.

ബോട്ടോക്‌സ്‌ ചികിത്സ, ഡെര്‍മല്‍ ഫില്ലേഴ്‌സ്‌, വാംപയര്‍ ഫേസ്‌ലിഫ്‌റ്റ്‌, കെമിക്കല്‍ പീലിംഗ്‌, പ്ലേറ്റ്‌ലെറ്റ്‌ റിച്ച്‌ പ്ലാസ്‌മ ട്രീറ്റ്‌മെന്റ്‌, റേഡിയന്‍സ്‌ ഫേഷ്യല്‍, കോളജന്‍ ഇന്‍ഡക്ഷന്‍ തെറാപ്പി, ഇലക്ട്രോപൊറേഷന്‍ തുടങ്ങിയ വിവിധതരം മുന്തിയ സൗന്ദര്യവര്‍ധക ചികിത്സകളില്‍ സ്‌പെഷ്യലൈസ്‌ ചെയ്‌തിട്ടുള്ളതാണ്‌ ഡിഎസി. ഇത്‌ കൂടാതെ തുടര്‍ച്ചയായ മുടികൊഴിച്ചില്‍, സ്‌ട്രെച്ച്‌ മാര്‍ക്കുകള്‍, മുഖത്തെ ചുളിവുകള്‍, മുഖക്കുരു പാടുകള്‍, കറുത്ത മറുക്‌, ടാറ്റു കളയല്‍, മെലാസ്‌മ, വാര്‍ട്‌സ്‌, കോണ്‍സ്‌, സ്‌കിന്‍ ടാഗ്‌, ഏജിംഗ്‌ ബ്ലാക്‌ സ്‌പോട്‌സ്‌, ന്യൂറോഫൈബ്രോമാറ്റോസിസ്‌, സാന്തലാസ്‌മ മൊളെസ്‌കം കണ്‍ട്ടേജിയോസം, സെബേഷ്യസ്‌ സിസ്റ്റ്‌, കാപ്പിലറി ഹിമാഞ്ചിയോമ, ട്രൈക്കിലമ്മോമ, മിലിയ, സെബോറൈക്‌ കീരതോസിസ്‌, കീലോയ്‌ഡ്‌, ട്യൂബറസ്‌ സ്ലിറോസിസ്‌ തുടങ്ങിയവ ചികിത്സിക്കാനുള്ള അത്യാധുനിക ലേസര്‍ ഉപകരണങ്ങളും ഡിഎസിയില്‍ സജ്ജമാക്കിയിട്ടുണ്ട്‌. 

ത്വക്‌രോഗ ചികിത്സാരംഗത്ത്‌ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള വീനസ്‌ കോണ്‍സെപ്‌റ്റ്‌ സൗന്ദര്യവര്‍ധക ചികിത്സാ വ്യവസായത്തിലെ അഗ്രഗാമിയാണ്‌. തങ്ങളുടെ തന്നെ ഗവേഷണ വികസന വിഭാഗത്തില്‍ വന്‍നിക്ഷേപം നടത്തുന്നതിലൂടെ താങ്ങാവുന്ന വിലയ്‌ക്ക്‌ വേദനാരഹിതവും സുരക്ഷിതവുമായ അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ കമ്പനി എന്നും മുന്‍പന്തിയിലുണ്ട്‌. 50-ലേറെ രാജ്യങ്ങളില്‍ സാന്നിധ്യമുറപ്പിച്ചിട്ടുള്ള വീനസ്‌ കോണ്‍സെപ്‌റ്റ്‌ ഈ രാജ്യങ്ങളിലായി പ്രതിവര്‍ഷം 30 ലക്ഷത്തിലേറെ ചികിത്സകള്‍ നിര്‍വഹിക്കുന്നുണ്ട്‌. 

വീനസ്‌ കോണ്‍സെപ്‌റ്റിന്റെ ചികിത്സാ ഉപകരണങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയതും വിപ്ലവകരവുമാണ്‌ നാനോഫ്രാക്ഷന്‍ റേഡിയോ ഫ്രീക്വന്‍സി, സ്‌മാര്‍ട്‌സ്‌കാന്‍ ടെകനോളജി എന്നിവയുപയോഗിച്ച്‌ ചര്‍മത്തിലെ ചുളിവുകള്‍ നീക്കുന്നതിനും മുഖത്തിന്റെ ഘടന തന്നെ മാറ്റുന്നതിലും മികച്ച ഫലങ്ങള്‍ നല്‍കുന്ന അടുത്ത തലമുറ ഉപകരണങ്ങളായ വീനസ്‌ വിവായും വീനസ്‌ ലെഗസിയും. 

കഴുത്തിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉപയോഗിക്കുന്ന വീനസ്‌ ലെഗസി, ശസ്‌ത്രക്രിയ കൂടാതെയുള്ള ചികിത്സാരീതിയാണ്‌. ആഴത്തിലുള്ള ചുളിവുകള്‍, ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിലടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പ്‌ എന്നിവ മാറ്റാനും ഭാരം കുറയ്‌ക്കാനും ചര്‍മം ടൈറ്റ്‌ ചെയ്യാനും ശരീരത്തിലെ ചുഴികള്‍ മാറ്റി മികച്ച ശരീരാകൃതി കൈവരിക്കാനും മള്‍ട്ടി-പോളാര്‍ റേഡിയോ ഫ്രീക്വന്‍സി, വേരിപ്ലസ്‌ ടെക്‌നോളജി, പള്‍സ്‌ഡ്‌ ഇലക്ട്രോ മാഗ്നെറ്റിക്‌ ഫീല്‍ഡ്‌സ്‌ എന്നിവ ഉപയോഗിക്കുന്നതാണ്‌ വീനസ്‌ ലെഗസി. 

അത്യാധുനികവും ഫലപ്രദവുമായ സാങ്കേതികവിദ്യ, വേദനാരഹിതവും സുഖപ്രദവുമായ ചികിത്സാനുഭവം, ചികിത്സാനന്തരം വിശ്രമത്തിന്റെ ആവശ്യമില്ലായ്‌മ, സുരക്ഷിതത്വം, ചികിത്സാവിജയം തുടങ്ങിയ കാരണങ്ങളാല്‍ വീനസ്‌ ചികിത്സകള്‍ ഡോക്ടര്‍മാരുടെയും രോഗികളുടെയും സമ്മതി നേടിയിട്ടുണ്ട്‌.

വീനസിന്റെ എല്ലാ ചികിത്സാ ഉപകരണങ്ങളും യുഎസ്‌എഫ്‌ഡിഎ, ഹെല്‍ത്ത്‌ കാനഡ, യൂറോപ്യന്‍ സിഇ എന്നിവയുടെ അംഗീകാരം നേടിയിട്ടുണ്ട്‌. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌, ബന്ധപ്പെടുക: ഡോ. ജോര്‍ജ്‌ കോളുതറ - 93886 05656

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...