Friday, May 6, 2016

കേരളത്തിലെ ആദ്യ ഡിസൈനര്‍ ഐവെയര്‍ ബൂട്ടിക്ക്‌ കൊച്ചിയില്‍, ഇനി മസ്‌കറ്റിലും


കൊച്ചി
കേരളത്തിലെ ആദ്യ ഡിസൈനര്‍ ഐവെയര്‍ ബൂട്ടിക്ക്‌, `ഐക്കണ്‍' അവതരിപ്പിച്ച്‌, കേരളത്തിലെ ആദ്യ ഒപ്‌ടീഷന്മാാരായ കുര്യന്‍സ്‌ ഒപ്‌ടിക്കല്‍സ്‌ ഒപ്‌ടിക്കല്‍ മേഖലയില്‍ ഒരു പുതു കുതിപ്പിനായ്‌ ഒരുങ്ങുന്നു. 
കൊച്ചി ഇടപ്പള്ളി ബൈപാസില്‍ ഐക്കണ്‍ ഷോറൂം മെയ്‌ 8 ന്‌ സിയാല്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ വി. ജെ. കുര്യന്‍ ഐഎഎസ്‌ ഉദ്‌ഘാടനം ചെയ്യും. ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ ഒന്നിച്ച്‌ ഒരിടത്തു തന്നെ ലഭ്യമാക്കുന്ന ഒപ്‌ടിക്കല്‍ ബൂട്ടിക്‌ ആണ്‌ `ഐക്കണ്‍' എന്ന്‌ കുര്യന്‍സ്‌ ഒപ്‌ടിക്കല്‍സ്‌ സിഇഒ സണ്ണി പോള്‍ പറഞ്ഞു. 1500 രൂപ മുതല്‍ 8 ലക്ഷം രൂപ വരെയുള്ള ഐ വെയര്‍ ബ്രാന്‍ഡുകള്‍ ബൂട്ടിക്കില്‍ ഒരുക്കിയിട്ടുണ്ട്‌. അന്താരാഷ്‌ട നിലവാരത്തില്‍ രൂപ കല്‍പ്പന ചെയ്‌തിട്ടുള്ള സ്റ്റോര്‍, ഐ ക്ലിനിക്‌ ഉപഭോക്താക്കള്‍ക്ക്‌ പൂര്‍ണ്ണമായും ഒരു ഇന്റര്‍നാഷല്‍ അനുഭവം സമ്മാനിക്കുവാന്‍ പര്യാപ്‌തമാണെന്ന്‌ സണ്ണി പോള്‍ കൂട്ടിച്ചേര്‍ത്തു. .
ഓക്ലീ, റെയ്‌ബാന്‍, മോജിം, ഗുച്ചി, എംപോറിയോ, അര്‍മാനി, പ്രദ, വേര്‍സേസ്‌, ഡോളസ്‌ & ഗബ്ബാന, സെന്റ്‌. ഡുപോണ്ട്‌, സാഫിലോ, മോണ്ട്‌ ബ്ലാന്‍ക്‌, കാര്‍ട്ടിയര്‍, ചാര്‍മണ്ട്‌, ഹ്യൂഗോ ബോസ്സ്‌, കാരീറ, ലീവൈസ്‌, സ്റ്റെപ്പര്‍, പൂമ, ഫെറാറി, സരോവ്‌സ്‌കി, ടാഗ്‌ ഹുവര്‍, സില്‍ഹൗട്ട്‌, ബെന്റ്‌ലീ, വോഗ്‌, ഹാര്‍ളി ഡേവിഡ്‌സണ്‍, മേബാക്ക്‌, പോളറോയ്‌ഡ്‌, മാര്‍ക്‌ ജേക്കബ്ബ്‌സ്‌, ജ്യൂസി കൗച്ചര്‍, ഓക്‌സിഡോ, പിയറി കാര്‍ഡിന്‍, ഫ്രെഡ്‌ തുടങ്ങിയ പ്രശസ്‌ത ബ്രാന്‍ഡുകള്‍ ഐക്കണ്‍ കാഴ്‌ചവയ്‌ക്കുന്നു. ലെന്‍സുകളില്‍ എസ്സിലര്‍, നിക്കോണ്‍, ഹോയ, റോഡന്‍സ്റ്റോക്ക്‌, സീക്കോ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളും കോണ്ടാക്‌ട്‌ ലെന്‍സുകളില്‍ ബോഷ്‌ & ലോംബ്‌, ജോണ്‍സണ്‍ & ജോണ്‍സണ്‍, സിബ വിഷന്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്‌. അമേരിക്കന്‍ ഒപ്‌ടോമെട്രി അസോസിയേഷന്‍ അംഗീകരിച്ച അന്താരാഷ്‌ട്ര മാനദണ്‌ഡങ്ങള്‍ അനുസരിച്ചുള്ള അതിനൂതനവും അനന്യവും ഏറ്റവും ചെലവേറിയതുമായ ആദ്യ ഇന്റഗ്രേറ്റഡ്‌ ടെക്‌നോളജി ക്ലിനിക്ക്‌ കുര്യന്‍സ്‌ ഐക്കണിന്റെ ഐ ക്ലിനിക്‌ ആണ്‌.
1920 ല്‍ ബ്രോഡ്‌വേയില്‍ പ്രവര്‍ത്തനമാരംഭിച്ച, കേരളത്തിലെ ആദ്യ ഒപ്‌ടീഷന്മാാരായ കുര്യന്‍സ്‌ ഒപ്‌ടിക്കല്‍സ്‌ ഇന്ന്‌ മധ്യ കേരളത്തിലെമ്പാടുമായി 20 ലധികം ഔട്ട്‌ലറ്റുകളുമായി കേരളത്തിലെ ഏറ്റവും വലിയ ഒപ്‌ടിക്കല്‍ റീട്ടെയില്‍ ശൃംഖലയാണ്‌. `കേരളത്തില്‍ ഉടനീളം അഞ്ച്‌ ശാഖകളും വിദേശത്തെ ആദ്യ ശാഖ മസ്‌കറ്റിലും ഉടന്‍ ആരംഭിക്കും.
അതിനൂതന സൗകര്യങ്ങള്‍, ഇന്‍ ഹൗസ്‌ ക്ലിനിക്കുകള്‍, ഡോക്‌ടര്‍മാര്‍, ലെന്‍സ്‌ കണ്‍സള്‍ട്ടന്റുമാര്‍, ലോ വിഷന്‍ & കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം ക്ലിനിക്കുകള്‍, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പരിശീലനം നേടിയ ഗ്രാജ്വേറ്റ്‌ ഒപ്‌ടോമെട്രിസ്റ്റുമാര്‍, സൂക്ഷ്‌മമായ രോഗനിര്‍ണ്ണയത്തിനുതകുന്ന അപ്‌ഡേറ്റഡും ഇറക്കുമതി ചെയ്‌തവയുമായ മെഷിനറികള്‍.. ഇവയെല്ലാമാണ്‌ കുര്യന്‍സിനെ അന്താരാഷ്‌ട്ര നിലവാരമുള്ളതാക്കുന്നതെന്ന്‌ സണ്ണി പോള്‍ പറഞ്ഞു.
സിഎസ്‌ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ വാതില്‍ക്കലും സേവനങ്ങള്‌ എത്തിക്കുവാന്‍ എല്ലാ വിധ സജ്ജീകരണങ്ങളും വിദഗ്‌ദ്ധരായ ടെക്‌നീഷ്യന്‍മാരുമുള്‍പ്പെടുന്ന മൊബൈല്‍ ഐ ക്ലിനിക്‌ അവതരിപ്പിച്ചിരിക്കുന്നു. ഇതിനു പുറമേ, കമ്മ്യൂണിറ്റി ക്യാംപുകള്‍, കോര്‍പ്പറേറ്റ്‌ ക്യാംപുകള്‍, സ്‌കൂള്‍ സ്‌ക്രീനിംഗ്‌ തുടങ്ങി സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമെത്തിച്ചേരുന്ന ക്യാംപുകളും കുര്യന്‍സ്‌ നടത്തുന്നുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി പോള്‍ : 98952449933

ട്രാന്‍സ്‌ഫാസ്റ്റ്‌ റെമിറ്റന്‍സ്‌ എല്‍എല്‍സിയുമായി ഫെഡറല്‍ ബാങ്ക്‌ കൈകോര്‍ക്കുന്നു


യുഎസ്‌എയില്‍ നിന്നുള്ള പണമടവുകള്‍ക്ക്‌ ട്രാന്‍സ്‌ഫാസ്റ്റ്‌ റെമിറ്റന്‍സ്‌ എല്‍എല്‍സിയുമായി ഫെഡറല്‍ ബാങ്ക്‌ കൈകോര്‍ക്കുന്നു


കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ അമേരിക്കയിലുള്ള പ്രവാസി ഇടപാടുകാര്‍ക്ക്‌ ഇന്ത്യന്‍ രൂപയില്‍ ഇന്ത്യയിലേക്ക്‌ഓണ്‍ലൈനായി പണം ഇടപാടു നടത്തുന്നതിന്‌ സഹായകരമാകുംവിധം ട്രാന്‍സ്‌ഫാസ്റ്റ്‌
റെമിറ്റന്‍സ്‌ എല്‍എല്‍സിയുമായി ഫെഡറല്‍ ബാങ്ക്‌ കൈകോര്‍ക്കുന്നു. ലോകത്തെമ്പാടുമുള്ള ഇടപാടുകാര്‍ക്ക്‌ മറ്റു രാജ്യത്തേക്ക്‌ പണമടയ്‌ക്കല്‍ സാധ്യമാക്കുന്ന പ്രമുഖ ഓമ്‌നി ചാനല്‍ പ്രൊവൈഡറാണ്‌ ട്രാന്‍സ്‌ഫാസ്റ്റ്‌. അമേരിക്ക, ഏഷ്യ, യൂറോപ്പ്‌, ആഫ്രിക്ക തുടങ്ങിയ 120ല്‍പരംരാജ്യങ്ങളിലായി
മികച്ച ശൃംഖലയാണ്‌ കമ്പനിയുടെ കീഴിലുള്ളത്‌. 

ഈ സഹകരണത്തിലൂടെ അമേരിക്കയിലുള്ള പ്രവാസി ഇടപാടുകാര്‍ക്ക്‌ തങ്ങളുടെ അമേരിക്കയിലെ ബാങ്ക്‌ അക്കൗണ്ടില്‍ നിന്ന്‌്‌ ഇന്ത്യയിലെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക്‌ പെട്ടെന്നു പണം കൈമാറാന്‍ സാധിക്കും. ഡെബിറ്റ്‌, ക്രെഡിറ്റ്‌കാര്‍ഡുകള്‍ ഉപയോഗിച്ചും സാധ്യമാണ്‌. വേേു:െ//േൃമിളെമേെ.രീാ/ലെിറാീില്യീേശിറശമഎന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട്‌ ഉണ്ടാക്കിയോ
ഐഒഎസ്‌, ആന്‍ഡ്രോയ്‌ഡ്‌ഫോണുകളില്‍ ട്രാന്‍സ്‌ഫാറ്റ്‌ ആപ്‌ ഡൗണ്‍ലോഡ്‌ചെയ്‌തെടുത്തോ
ഇടപാടുകാര്‍ക്ക്‌ ഇന്ത്യയിലേക്കു ഇത്തരത്തില്‍ പണം അയക്കാം. 

അമേരിക്കയിലെ ഇടപാടുകാര്‍ക്ക്‌ കുറഞ്ഞ ചെലവിലുംമെച്ചപ്പെട്ട കൈമാറ്റ നിരക്കിലുംവേഗത്തിലും എളുപ്പത്തിലുംതുക കൈമാറാന്‍ ഈ സൗകര്യം ഉപയോഗിക്കാനാകുമെന്ന്‌ ഫെഡറല്‍ ബാങ്ക്‌ ചീഫ്‌ ജനറല്‍ മാനേജരുംകേരള നെറ്റ്‌വര്‍ക്ക്‌ മേധാവിയുമായ വര്‍ഗീസ്‌കെ.ഐ പറഞ്ഞു. 4.99 ഡോളര്‍ മാത്രംകൈമാറ്റ ചാര്‍ജ്‌ നല്‍കി 24 മണിക്കൂറിനുള്ളില്‍ ക്രെഡിറ്റ്‌ സാധ്യമാക്കുന്ന ഫാസ്റ്റ്‌ട്രാക്ക്‌, മൂന്നു മുതല്‍ അഞ്ചുവരെ ദിവസത്തിനുള്ളില്‍കൈമാറ്റ ചാര്‍ജ്‌ഇല്ലാതെതന്നെ ഉയര്‍ന്ന കൈമാറ്റ നിരക്കില്‍ ക്രെഡിറ്റ്‌ സാധ്യമാകുന്ന വാല്യുപ്ലസ്‌ എന്നീ രണ്ട്‌ സേവനങ്ങളില്‍ ഏതുവേണമെങ്കിലും ഇടപാടുകാര്‍ക്ക്‌ തെരഞ്ഞെടുക്കാം. 


ഇന്ത്യന്‍ ലീഡേഴ്‌സ്‌ പട്ടികയില്‍ ലുലു എക്‌സ്‌ചേഞ്ച്‌ സിഇഒ അദീബ്‌ അഹമ്മദും


ഫോബ്‌സിന്റെ അറബ്‌ ലോകത്തെ ടോപ്‌ ഇന്ത്യന്‍ ലീഡേഴ്‌സ്‌ പട്ടികയില്‍
ലുലു എക്‌സ്‌ചേഞ്ച്‌ സിഇഒ അദീബ്‌ അഹമ്മദും


ദുബായ്‌: ഫോബ്‌സ്‌ മിഡ്‌ല്‍ ഈസ്‌റ്റ്‌ പ്രഖ്യാപിച്ച അറബ്‌ ലോകത്തെ ടോപ്‌ ഇന്ത്യന്‍ ലീഡേഴ്‌സ്‌ പട്ടികയില്‍ ലുലു ഇന്റര്‍നാഷനല്‍ എക്‌സ്‌ചേഞ്ച്‌ ഗ്രൂപ്പ്‌ സിഇഒ അദീബ്‌ അഹമ്മദ്‌ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇടം പിടിച്ചു. നൂറു പേരുടെ പട്ടികയില്‍ 91 പേരും യുഎഇയില്‍ നിന്നുള്ളവരാണ്‌. പാം ജുമൈറയിലെ വാല്‍ഡോര്‍ഫ്‌ അസ്റ്റോറിയയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാരാന്‍ ബഹുമതികള്‍ സമ്മാനിച്ചു. 2009-ല്‍ അദീബ്‌ അഹമ്മദ്‌ ആയതിനു ശേഷം മികച്ച വളര്‍ച്ചയാണ്‌ ലുലു എക്‌സ്‌ചേഞ്ച്‌ കാഴ്‌ചവെച്ചത്‌. കമ്പനിക്കിപ്പോള്‍ 9 രാജ്യങ്ങളിലായി 125 ശാഖകളുണ്ട്‌.

കൊച്ചി സ്‌മാര്‍ട്‌സിറ്റി: മൂന്നാം ഐടി ടവറിന്റെ നിര്‍മാണമാരംഭിച്ചു;



ഹോളിഡേ ഗ്രൂപ്പിന്റെ 14.37 ലക്ഷം ച. അടി ലീഡ്‌
ഗോള്‍ഡ്‌ ബില്‍ഡിംഗില്‍ 10,000 തൊഴിലവസരങ്ങള്‍


മാരിആപ്‌സ്‌, സിംഗ്‌നെറ്റ്‌ സൊല്യൂഷന്‍സ്‌ എന്നീ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനികളാണ്‌ ആദ്യ ഐടി ടവറില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ രണ്ട്‌ കമ്പനികള്‍

ലുലു ഗ്രൂപ്പിന്റെ ഭാഗമായി സാന്‍ഡ്‌സ്‌ ഇന്‍ഫ്രാബില്‍ഡിന്റെ 35 നിലകളുള്ള രാജ്യത്തെ ഏറ്റവും ഉയരമുള്ള ഐടി ടവറിന്റെ നിര്‍മാണം ഏപ്രില്‍ 9ന്‌ ആരംഭിച്ചു

കൊച്ചി: കൊച്ചി സ്‌മാര്‍ട്‌സിറ്റിയിലെ സഹഡെവലപ്പര്‍മാരിലൊന്നായ ഹോളിഡേ ഗ്രൂപ്പിന്റെ 14.37 ലക്ഷം ച. അടി വിസ്‌തൃതിയുള്ള ഐടി ടവറിന്റെ നിര്‍മാണത്തിന്‌ തുടക്കമായി. സ്‌മാര്‍ട്‌സിറ്റിയുടെ സ്വന്തം ഐടി ടവറിനും രാജ്യത്തെ ഏറ്റവും ഉയരമുള്ള ഐടി ടവറിലൊന്നാകാന്‍ പോകുന്ന സാന്‍ഡ്‌സ്‌ ഇന്‍ഫ്രാബില്‍ഡിന്റെ ഐടി ടവറിനും പിന്നാലെ 246 ഏക്കര്‍ വിസ്‌തൃതിയുള്ള സ്‌മാര്‍ട്‌സിറ്റി പദ്ധതിയില്‍ ഉയരാന്‍ പോകുന്ന മൂന്നാത്‌ ഐടി ടവറാകും ഹോളിഡേ ഗ്രൂപ്പിന്റേത്‌. ഈ ടവര്‍ ലീഡ്‌ ഗോള്‍ഡ്‌ റേറ്റിംഗും ലക്ഷ്യമിടുന്നു.

6.27 ഏക്കറില്‍ ഉയരുന്ന ഹോളിഡേ ഗ്രൂപ്പിന്റെ 14.37 ലക്ഷം ച. അടി കെട്ടിടത്തില്‍ 10 നില വീതുമുള്ള രണ്ട്‌ ടവറുകളാണുണ്ടാവുക. കൊച്ചി സ്‌മാര്‍ട്‌സിറ്റിയിലെ മറ്റ്‌ ഡെവലപ്പര്‍മാരെ പോലെ ഈ പദ്ധതിയിലും ഐടി, ഐടി അനുബന്ധ സേവനങ്ങള്‍ക്കാണ്‌ പ്രധാനമായും ഓഫീസ്‌ സ്ഥലം അനുവദിക്കുക. അതുകൂടാതെ സ്‌മാര്‍ട്‌സിറ്റിയിലെ ജീവനക്കാര്‍ക്ക്‌ സൗകര്യപ്രദമാകുന്ന മറ്റ്‌ റീടെയ്‌ല്‍ സ്ഥാപനങ്ങള്‍ക്കും സ്ഥലമനുവദിക്കും. 

2016 ഏപ്രില്‍ 9ന്‌ നിര്‍മാണമാരംഭിച്ച 35 നിലയുള്ള സാന്‍ഡ്‌സ്‌ ഇന്‍ഫ്രാബില്‍ഡിന്റെ ടവറുകളില്‍ 22,000 പേര്‍ക്ക്‌ ജോലി ലഭ്യമാക്കും. 40 ലക്ഷം ച. അടിയിലുള്ള ഈ കെട്ടിടത്തിന്റെ നിര്‍മാണം മൂന്ന്‌ വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. സ്‌മാര്‍ട്‌സിറ്റിയുടെ സ്വന്തം കെട്ടിടം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌. 

മുന്‍നിശ്ചയ പ്രകാരം 2020ല്‍ തന്നെ മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തീകരിക്കാന്‍ സ്‌മാര്‍ട്‌സിറ്റി ത്വരിതഗതിയില്‍ മുന്നേറുകയാണെന്ന്‌ കൊച്ചി സ്‌മാര്‍ട്‌സിറ്റി ഇടക്കാല സിഇഒ ഡോ. ബാജു ജോര്‍ജ്‌ പറഞ്ഞു. ഭഞങ്ങളുടെ കോഡെവലപ്പര്‍മാരുടെ സഹകരണത്തോടെ കൊച്ചിയിലെ വ്യവസായസാമൂഹ്യ പശ്ചാത്തലം മാറ്റാനുള്ള പാതയിലാണ്‌ സ്‌മാര്‍ട്‌സിറ്റി. ബഹുരാഷ്ട്ര കമ്പനികള്‍ക്ക്‌ ലോകോത്തരമായ ഐടി, സാമൂഹ്യ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന വാഗ്‌ദാനത്തോടെ ജോലി ചെയ്യാനും ജീവിക്കാനും സഹായകമായ ലോകോത്തര പശ്ചാത്തലം സൃഷ്ടിക്കാനുള്ള വന്‍ ലക്ഷ്യത്തിലേക്ക്‌ സ്‌മാര്‍ട്‌സിറ്റി അടുത്തുകൊണ്ടിരിക്കുകയാണ്‌,ഭ അദ്ദേഹം പറഞ്ഞു. 

അതിനിടെ മറൈന്‍ ഇന്‍ഡസ്‌ട്രിക്ക്‌ അത്യാധുനിക മാരിടൈം എന്റര്‍െ്രെപസ്‌ സൊല്യൂഷന്‍ ലഭ്യമാക്കുന്ന യൂറോപ്പ്‌, സൗത്തീസ്‌റ്റേഷ്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സാന്നിധ്യമുള്ള സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്‌സ്‌ ഈമാസം 20ന്‌ ഉദ്‌ഘാടനം ചെയ്യപ്പെടുന്നതോടെ സ്‌മാര്‍ട്‌സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ കമ്പനിയാകുമത്‌. 

സിംഗപ്പൂര്‍ തന്നെ ആസ്ഥാനമായുള്ള സിംഗ്‌നെറ്റ്‌ സൊല്യൂഷന്‍സ്‌ 2016 ജൂണ്‍ മാസം ആദ്യവാരത്തില്‍ ആദ്യ ടവറില്‍ പ്രവര്‍ത്തനമാരംഭിക്കും. ഫാര്‍ ഈസ്റ്റില്‍ നിന്നും കമ്പനിയുടെ സാന്നിധ്യം മിഡ്‌ല്‍ ഈസ്റ്റിലേക്ക്‌ എത്തിക്കുമെന്നതിനാല്‍ വലിയ പ്രതീക്ഷയോടെയാണ്‌ കൊച്ചി സ്‌മാര്‍ട്‌സിറ്റിയിലൂടെയുള്ള കമ്പനിയുടെ ഇന്ത്യയിലെ പ്രവേശനത്തെ കാണുന്നതെന്ന്‌ സിംഗ്‌നെറ്റ്‌ സൊല്യൂഷന്‍സ്‌ ചെയര്‍മാന്‍ എം.കെ. അനെസ്‌ പറഞ്ഞു. ഭസിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ ഏതാനും ചില സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന്‌ ഈയിടെ ലഭിച്ച ഓര്‍ഡറുകളുടെ പശ്ചാത്തലത്തില്‍ സ്‌മാര്‍ട്‌സിറ്റി കൊച്ചിയിലെ പ്രവര്‍ത്തനം കരാര്‍ പ്രതീക്ഷച്ചിതനേക്കാള്‍ വിപുലമാക്കാന്‍ പരിപാടിയുണ്ട്‌,ഭ അനെസ്‌ പറഞ്ഞു. 

സ്‌മാര്‍ട്‌സിറ്റി ലക്ഷ്യമിടുന്ന സോഷ്യല്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചറിന്റെ ഭാഗമായി ജെംസ്‌ എഡ്യുക്കേഷന്റെ നിര്‍മിക്കുന്ന 3 ലക്ഷം ച. അടിയിലെ അെന്താരാഷ്ട്ര സ്‌കൂളിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്‌ നീങ്ങുകയാണ്‌. കെഫ്‌ ഇന്‍ഫ്ര എന്ന സ്ഥാപനം തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയില്‍ നിര്‍മിക്കുന്ന പ്രീഫാബ്‌, പ്രീകാസ്റ്റ്‌ ഘടകങ്ങള്‍ ഉപയോഗിച്ചാണ്‌ സ്‌കൂളിന്റെ നിര്‍മാണം. ഇതുമൂലം നിര്‍മാണം അതീവവേഗത്തില്‍ നടക്കുകയും ചെലവില്‍ കുറവുണ്ടാവുകയും ഗുണനിലവാരം ഉയരുകയും ചെയ്യും. ഭ2016 സെപ്‌റ്റംബര്‍ അന്ത്യത്തോടെ ജെംസ്‌ മോഡേണ്‍ അക്കാദമിയില്‍ പ്രവേശനം തുടങ്ങാനാണ്‌ ഞങ്ങള്‍ ലക്ഷ്യമിടുന്നത്‌. കൂടാതെ മറ്റൊരു പദ്ധതിയായ പ്രീസ്‌കൂള്‍, ഡേ കെയര്‍ വിഭാഗമായ ലിറ്റില്‍ ജെംസ്‌ ആദ്യ ഐടി ടവറില്‍ 2016 ജൂണ്‍ 1 മുതല്‍ പ്രവര്‍ത്തനം തുടങ്ങും,ഭ ജെംസ്‌ എഡ്യുക്കേഷന്‍ വക്താവ്‌ പറഞ്ഞു.

മാസ്റ്റര്‍പ്ലാന്‍ പ്രകാരം തന്നെ പദ്ധതിയുടെ സാധ്യതകള്‍ പൂര്‍ണമായും യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന കാര്യത്തില്‍ സ്‌മാര്‍ട്‌സിറ്റിക്ക്‌ പൂര്‍ണ വിശ്വാസമുണ്ടെന്ന്‌ ഡോ. ബാജു ജോര്‍ജ്‌ പറഞ്ഞു. ഭഇത്തരം വന്‍കിട പദ്ധതികളില്‍ തുടക്കത്തില്‍ ചില കാലതാമസങ്ങള്‍ സ്വാഭാവികമാണ്‌. പദ്ധതിയുടെ വലിപ്പം മൂലം നിക്ഷേപതീരുമാനങ്ങള്‍ വൈകുന്നതാണ്‌ കാരണം. എന്നാല്‍ ദുബായിലെയും മാള്‍ട്ടയിലെയും സ്‌മാര്‍ട്‌സിറ്റികള്‍ യാഥാര്‍ത്ഥ്യമാക്കിയതുപോലെ കൊച്ചി സ്‌മാര്‍ട്‌സിറ്റി സംബന്ധിച്ച്‌ ഞങ്ങള്‍ നല്‍കിയ ഉറപ്പുകളും പൂര്‍ണമായി പാലിക്കും,ഭ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിന്‌ മികച്ച നേട്ടം




കൊച്ചി : ഡി പി വേള്‍ഡ്‌ നടത്തിവരുന്ന വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ്‌ ടെര്‍മിനലിന്‌ പുതിയ സാമ്പത്തിക വര്‍ഷത്തിന്‌ മികച്ച തുടക്കം. ചരിത്രത്തിലാദ്യമായി ഒരു മാസം നാല്‍പതിനായിരത്തില്‍ അധികം ടി ഇ യു കണ്ടെയ്‌നറുകളാണ്‌ ഏപ്രിലില്‍ കൈകാര്യം ചെയ്‌തത്‌ . മുന്‍ വര്‍ഷത്തെ ഏപ്രില്‍ മാസത്തെ അപേക്ഷിച്ച്‌ 29% വര്‍ദ്ധനയുണ്ടായി.
ശരിയായ ദിശയില്‍ ആരോഗ്യകരമായ മുന്നേറ്റം നടന്നുവരുന്നതില്‍ സന്തോഷമുണ്ടെന്ന്‌ ഡി പി വേള്‍ഡ്‌ കൊച്ചിയുടെ സി.ഇ.ഒ ജിബു കുര്യന്‍ ഇട്ടി പറഞ്ഞു. 2016 ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ 32% വളര്‍ച്ചയുണ്ടായി.
കൊച്ചി പോര്‍ട്ട്‌ ട്രസ്റ്റുമായി സഹകരിച്ച്‌ പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍തന്നെ പ്രധാന ഷിപ്പിംഗ്‌ ലൈനുകളുമായി കണക്ടീവിറ്റി ഉണ്ട്‌. ദക്ഷിണേന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന്‌ ചരക്കെത്തിക്കുവാന്‍ വിപുലമായ റോഡ്‌-റെയില്‍ സംവിധാനം നിലവിലുണ്ട്‌.

Tuesday, May 3, 2016

മുസ്‌തഫ ആന്റ്‌ അല്‍മനയ്‌ക്ക്‌ ഗോള്‍ഡന്‍ പീക്കോക്ക്‌ ഇന്നവേറ്റീവ്‌ സര്‍വ്വീസ്‌ പുരസ്‌ക്കാരം




കൊച്ചി: നാലു രാഷ്‌ട്രങ്ങളില്‍ സാന്നിധ്യമുള്ള ആഗോള കണ്‍സള്‍ട്ടന്‍സി, അഡ്‌വൈസറി സ്ഥാപനമായ മുസ്‌തഫ ആന്റ്‌ അല്‍മനയ്‌ക്ക്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ ഇന്ത്യ ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ പീക്കോക്ക്‌ പുരസ്‌ക്കാരം ലഭിച്ചു. യു.എ.ഇ.യിലെ കള്‍ച്ചര്‍ ആന്റ്‌ നോളെജ്‌ വകുപ്പ്‌ കാബിനറ്റ്‌ മന്ത്രിയായ ഷെയ്‌ഖ്‌ നഹ്‌യാന്‍ ബിന്‍ മുബാരക്‌ അല്‍ നഹ്‌യാനില്‍ നിന്ന്‌ മുസ്‌തഫ ആന്റ്‌ അല്‍മന ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ്‌ ഡയറക്‌ടറുമായ മുസ്‌തഫ സഫീര്‍ ഒ.വി. സഹ സ്ഥാപകയായ അല്‍മന സഫീറും ചേര്‍ന്ന്‌ പുരസ്‌ക്കാരം ഏറ്റു വാങ്ങി. 1991 ല്‍ പുരസ്‌ക്കാരം നല്‍കാനാരംഭിച്ച ശേഷം ഇതാദ്യമയാണ്‌ ഒരു മള്‍ട്ടി പ്ലാറ്റ്‌ ഫോം കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഗോള്‍ഡന്‍ പീക്കോക്ക്‌ പുരസ്‌ക്കാരത്തിന്‌ അര്‍ഹമാകുന്നത്‌. 
പുതുമകള്‍ കണ്ടെത്തുന്നതിലും സേവനങ്ങള്‍ നല്‍കുന്നതിലുമുള്ള ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത വര്‍ധിപ്പിക്കാന്‍ ഈ പുരസ്‌ക്കാര ലബ്‌ദി പ്രചോദനമേകുമെന്ന്‌ പുരസ്‌ക്കാരം സ്വീകരിച്ചു കൊണ്ട്‌ മുസ്‌തഫ പറഞ്ഞു. ആഗോള ബിസിനസ്‌ മേഖലയ്‌ക്ക്‌ കൂടുതല്‍ മല്‍സര ക്ഷമതയേകുന്നതിനാവും ഇതു സഹായകമാകുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയിലെ സ്‌മാര്‍ട്ട്‌ സിറ്റിയില്‍ ലീഗല്‍ ഇന്നവേഷന്‍ കേന്ദ്രം സ്ഥാപിക്കുന്നതു പ്രഖ്യാപിച്ച വേളയില്‍ തന്നെയാണ്‌ ഈ പുരസ്‌ക്കാരവും എത്തിയതെന്നത്‌ ശ്രദ്ധേയമാണ്‌. 


കാന്‍ ചലച്ചിത്രമേളയില്‍ 15-ാം വര്‍ഷം ആഘോഷിച്ച്‌ ഐശ്വര്യറായ്‌ ബച്ചന്‍




കൊച്ചി : കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്‌തതിന്റെ 15-ാം വര്‍ഷം ആഘോഷിക്കുകയാണ്‌ ഐശ്വര്യറായ്‌ ബച്ചന്‍. ഒപ്പം ഐശ്വര്യറായിയുടെ സിഗ്നേച്ചര്‍ ലുക്ക്‌, ലോ റിയല്‍, പാരീസ്‌ ഇന്‍ഫാളിബിള്‍ ശേഖരത്തിന്റെ 19 വര്‍ഷവും.
ലോകസിനിമയ്‌ക്കും സൗന്ദര്യത്തിനും തുല്യപ്രാധാന്യം നല്‍കുന്ന കാന്‍ ചലച്ചിത്രമേളയില്‍ ഐശ്വര്യറായ്‌ മേയ്‌ 13, 14 തീയതികളില്‍ പങ്കെടുക്കും. 15, 16 തീയതികളില്‍ സോനവും പാരീസില്‍ എത്തും. ലോ റിയല്‍ പാരീസിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരാണ്‌ ഐശ്വര്യയും സോനവും. 
കാന്‍ ചലച്ചിത്രമേളയോടനുബന്ധിച്ച്‌ ഐശ്വര്യറായിയുടെ സിഗ്നേച്ചര്‍ലുക്ക്‌ ആയ, പാരീസ്‌ ഇന്‍ഫാളിബിള്‍ നെവര്‍ ഫെയില്‍ മേക്ക്‌ അപ്പ്‌ ശേഖരം ലോ റിയല്‍ പാരീസ്‌ അവതരിപ്പിക്കും.
ലോക സിനിമയേയും സൗന്ദര്യത്തേയും ഒരുപോലെ ആദരിക്കുന്ന കാന്‍ ചലച്ചിത്രോത്സവ വേദിയില്‍ ഇന്ത്യയേയും ലോ റിയല്‍ പാരീസിനേയും പ്രതിനിധാനം ചെയ്യുന്നതില്‍ അഭിമാനം ഉണ്ടെന്ന്‌ ഐശ്വര്യറായ്‌ പറഞ്ഞു. കാന്‍ ചലച്ചിത്രമേളയിലെ തന്റെ 15 വര്‍ഷങ്ങള്‍ 15 നിമിഷം പോലെയാണ്‌ കടന്നു പോയതെന്ന്‌ അവര്‍ അറിയിച്ചു.
കഴിഞ്ഞ 19 വര്‍ഷങ്ങളില്‍ കാന്‍ മേളയില്‍, ഏറ്റവും വിപുലമായ ബ്യൂട്ടി ട്രെന്‍ഡുകളാണ്‌ ലോ റിയല്‍ പാരീസ്‌ അവതരിപ്പിച്ചതെന്ന്‌ ലോ റിയല്‍ പാരീസ്‌ ജനറല്‍ മാനേജര്‍ രാഗ്‌ജീവ്‌ ഗാര്‍ഗ്‌ പറഞ്ഞു. ടച്ച്‌ അപ്പ്‌ ആവശ്യമില്ലാത്ത 24 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന സമ്പൂര്‍ണ്ണ പ്രൊഫഷണല്‍ മേക്ക്‌ അപ്‌ ശേഖരമാണ്‌ ലോ റിയല്‍ പാരീസിന്റെ ഇന്‍ഫാളിബിള്‍ കളക്ഷന്‍. പടരാത്തവയും മങ്ങലേല്‍ക്കാത്തവയും ആണ്‌ ഇവ.
ഇന്‍ഫാളിബിള്‍ സില്‍ക്കിസൈം, ഐ പെന്‍സിലുകള്‍, ലിക്വിഡ്‌ ഫൗണ്ടേഷന്‍, പ്രസ്‌ പൗഡര്‍, ലിപ്‌സ്റ്റിക്കുകള്‍, ലെഗ്ലോസ്‌, ലിപ്‌ ലൈനുകള്‍ എന്നിവയെല്ലാം ലോ റിയല്‍ പാരീസ്‌ ശേഖരത്തില്‍ ഉള്‍പ്പെടും

സോണിയുടെ അതിവേഗ ഓട്ടോഫോക്കസ്‌ കാമറ വിപണിയില്‍




കൊച്ചി : സോണിയുടെ പുതിയ, മിറര്‍ലസ്‌ ഓട്ടോഫോക്കസ്‌ കാമറ എ6300 വിപണിയിലെത്തി. 0.05 സെക്കന്‍ഡുകള്‍കൊണ്ട്‌ ഒരു ചിത്രം ഒപ്പിയെടുക്കാന്‍ കഴിവുള്ള എ6300 ലോകത്തിലെ ഏറ്റവും വേഗതയേറിയ കാമറയാണ്‌.
ഏറ്റവും അധികം എഎഫ്‌ പോയിന്റുകളുള്ള കാമറയാണിത്‌. 425 ഫേയ്‌സ്‌ ഡിറ്റക്ഷന്‍ എഎഫ്‌ പോയിന്റുകള്‍. സെക്കന്‍ഡില്‍ 11 ഫ്രെയിമുകള്‍ തുടര്‍ച്ചയായി ഷൂട്ട്‌ ചെയ്യാം. ട്രൂഫൈന്‍ഡറിലോ എല്‍സിഡി സ്‌ക്രീനിലോ സെക്കന്‍ഡില്‍ 8 ഫ്രെയിമുകളും തുടര്‍ച്ചയായി ഷൂട്ട്‌ ചെയ്യാം.
പുതിയ കാമറയില്‍ ബയോണ്‍സ്‌ എക്‌സ്‌ ഇമേജ്‌ പ്രോസസിംഗ്‌ എഞ്ചിനോടൊപ്പം പ്രവര്‍ത്തിക്കുന്ന 24.2 എംപി3 എക്‌സ്‌ മോര്‍ സെന്‍സര്‍ ഉള്ളതിനാല്‍ 100-51200 ഐഎസ്‌ഒ സെന്‍സിറ്റിവിറ്റി ചിത്രങ്ങളാണ്‌ ലഭിക്കുക. 4 കെ വീഡിയോ റെസലൂഷനാണ്‌ മറ്റൊരു പ്രത്യേകത. വില 74, 990 രൂപ. എ6000-ത്തേക്കാള്‍ 7.5 ഇരട്ടി സെന്‍സിറ്റിയാണ്‌ പുതിയ മിറര്‍ലസ്‌ കാമറയ്‌ക്കുള്ളത്‌.

Monday, May 2, 2016

അസറ്റ്‌ ഹോംസ്‌ കസവ്‌ ഉദ്‌ഘാടനം ചെയ്‌തു



കൊച്ചി: ക്രിസില്‍ സെവന്‍ സ്റ്റാര്‍ റേറ്റിംഗ്‌ ലഭി ച്ച ദക്ഷിണേന്ത്യയിലെ ഏക വില്ലാ പദ്ധതിയായ അസറ്റ്‌ കസവ്‌ പ്രശസ്‌ത സിനിമാതാരം പൃഥ്വിരാജ്‌ ഉദ്‌ഘാടനം ചെയ്‌തു
ഇതോടനുബന്ധിച്ചു അസറ്റ്‌ ഹോംസ്‌ ഇന്ത്യന്‍ റിയല്‍റ്റി മേഖലയില്‍ ആദ്യമായി ഇതുവരെ മറ്റാരും നല്‍കാത്ത സവിശേഷമായ17 ഉപഭോക്തൃ സേവന ങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ അസറ്റ്‌ ഡിലൈറ്റ്‌ പദ്ധതി അവത രിപ്പി ച്ചു. കസ്റ്റമേഴ്‌സിന്റെ സന്തോഷവും സംതൃപ്‌തിയും ലക്ഷ്യമാക്കി യാണ്‌ അസറ്റ്‌ ഹോംസ്‌ ഉപഭോ ക്താവിന്‌ അവശ്യ ഘട്ടങ്ങളില്‍ ഏറ്റവുംഉപകാരപ്രദമാവുന്ന സേവനങ്ങള്‍ അവതരിപ്പി ക്കുന്ന തെന്ന്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ അറിയിച്ചു.ഈ പദ്ധതി പ്രകാരം, അസറ്റ്‌ ഹോംസില്‍ നിന്ന്‌ വാങ്ങുന്ന അപ്പാര്‍്‌ ട്ട്‌മെന്റുകള്‍ക്ക്‌ 25 വര്‍ഷത്തേ യ്‌ക്ക്‌ഇന്‍ഷു റന്‍സ്‌ സംരക്ഷ ണം, യാത്ര ചെയ്യുന്ന അവസ രങ്ങ ളില്‍ കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഫുള്ളിഫര്‍ണിഷ്‌ഡ്‌ ഗസ്റ്റ്‌ ഹൗസ്‌ സൗകര്യം, അസറ്റ്‌ ഹോംസ്‌ നല്‍കുന്ന എല്ലാ സൗകര്യ ങ്ങളും പ്രയോജനപ്പെടുത്തുവാനുള്ള പ്രിവിലേജ്‌ കാര്‍ഡ്‌, എല്ലാ മെയിന്റനന്‍സ്‌ സര്‍വ്വീസുകളും ഒറ്റ ക്ലിക്കില്‍ ഉറപ്പാക്കുന്ന മൊബൈല്‍ആപ്പ്‌ ആയ ഡിലൈറ്റ്‌ സെര്‍വ്‌, ഏറ്റവും മികച്ച മെഡിക്കല്‍ കെയര്‍ ഉറപ്പാ ക്കുവാന്‍ അസറ്റ്‌ പ്രോംപ്‌റ്റ്‌ ഡിലൈറ്റ്‌, വീട്ടിലേ ക്കാവ ശ്യമായ പ്രൊവിഷന്‍സ്‌ എത്തിക്കുന്ന ഡിലൈറ്റ്‌ ഹെല്‍പ്‌ലൈന്‍, കറന്റ്‌ ബില്‍, വാട്ടര്‍ ബില്‍,ടാക്‌സ്‌, അപ്പാര്‍ട്‌മെന്റ്‌ റെന്റ്‌ ഇവയെല്ലാം കൃത്യസ മയത്ത്‌ അടയ്‌ക്കുവാന്‍ ഡിലൈറ്റ്‌ ഡി അസറ്റ്‌,ഹോം നഴ്‌സിംഗ്‌ സര്‍വ്വീസ്‌ അറേഞ്ച്‌ ചെയ്യുന്നതിന്‌ ഡിലൈറ്റ്‌ കെയര്‍, എയര്‍ പോര്‍ട്ടില്‍ നിന്ന്‌ പിക്ക്‌ അപ്പ്‌സൗകര്യം നല്‍കുന്ന ഡിലൈറ്റ്‌ െ്രെഡവ്‌ തുട ങ്ങിയ സേവനങ്ങള്‍ അസറ്റ്‌ ഡിലൈറ്റി ലൂടെ ലഭ്യമാകും.
റിയല്‍ എസ്‌റ്റേറ്റ്‌ മേഖല പൊതുവില്‍ വെല്ലുവിളികള്‍ നേരി ട്ട 201516 സാമ്പത്തിക വര്‍ഷത്തിലും 35% ഓളം വളര്‍ച്ച കൈവരിച്ചുകൊണ്ട്‌ സംസ്ഥാനത്തെ മുന്‍നിര ബില്‍ഡര്‍ മാരിലൊന്നായ അസറ്റ്‌ ഹോംസ്‌ അതുല്യപ്രകടനം കാഴ്‌ചവെച്ചു. ഇക്കാലയളവില്‍ 5 ഭവന പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉട മകള്‍ക്ക്‌ കൈമാറി. ഇതോടെ കമ്പനിയുടെ പൂര്‍ത്തിയായ പദ്ധതികളുടെ എണ്ണം 43 ആയി. നില വില്‍ 25 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ട ങ്ങളിലാണെന്ന്‌ വി. സുനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്രിസില്‍ ഡിഎ2 റേറ്റിംഗ്‌ ലഭിച്ചഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്‍ഡര്‍ എന്ന ബഹുമ തിയും ഇക്കാലയളവില്‍ അസറ്റ്‌ ഹോംസ്‌ കരസ്ഥമാക്കി.
തുടര്‍ച്ചയായി ക്രിസില്‍ റേറ്റിംഗുകള്‍ നേടുന്ന ഉന്ന ത ഗുണനില വാരവും സമയബന്ധിതനിര്‍മാണവും ലൊക്കേ ഷനുകളിലും ബജറ്റിലുമുള്ള വൈവി ധ്യവും മികച്ച ഉപഭോക്തൃ സേവനവുമാണ്‌ കടുത്ത വിപണി സാഹചര്യങ്ങളിലും ആകര്‍ഷക വളര്‍ച്ച നേടാന്‍ അസറ്റ്‌ ഹോംസിനെ സഹായിക്കുന്നതെന്ന്‌ സുനില്‍ കുമാര്‍ പറഞ്ഞു.
വിറ്റുവരവിന്റെ കാര്യത്തില്‍ മാത്രമല്ല വിദേശ വിപ ണികളിലേയ്‌ക്കുള്ള പ്രവേശനത്തിന്‌ നാന്ദി
കുറിച്ചതിലൂടെയും പോയ വര്‍ഷം തിളക്കമുള്ളതാ യെന്ന്‌ സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. ആ
ഭ്യന്ത രയു ദ്ധത്തില്‍ നിന്ന്‌ കര കയറിയതിന്റെ തുടര്‍ ച്ചയായുള്ള പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളു
ടെ ഭാഗമായി ശ്രീലങ്ക സര്‍ക്കാര്‍ ആരംഭിക്കുന്ന നിര്‍മാണപദ്ധതികളില്‍ അസറ്റ്‌ ഹോംസിന്റെ സാ
ധ്യതകള്‍ ആരാഞ്ഞു കൊണ്ടുള്ള ശ്രീലങ്കന്‍ മന്ത്രിതല സംഘം കമ്പനിയുടെ കൊച്ചി ഓഫീ സും വിവിധസൈറ്റു കളും സന്ദര്‍ശിച്ചത്‌ ഇതിനു മുന്നോ ടിയായാണ്‌.വേഗത കുറഞ്ഞ വിപണിയെ തൊട്ടുണര്‍ത്താന്‍ കമ്പനി കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച ജാക്‌പോട്ട്‌ പദ്ധതിയുടെ സംഭാവനകളും നിര്‍ണായക മായി. വാര്‍ഷിക ലെക്‌ ചര്‍ സീരിസായ ബിയോണ്ട്‌ സ്‌ക്വയര്‍ഫീറ്റും പരി സ്ഥിതി സൗഹാര്‍ പദ്ധതിയായ ട്രീധന്‍ എന്നിവയും കഴിഞ്ഞവര്‍ഷം അസറ്റ്‌ ഹോംസിന്റെ സാമൂഹ്യ പ്രതിബദ്ധത വെളിവാക്കി.വിപണിയില്‍ വെല്ലുവിളികള്‍ തുടരുകയാണെങ്കിലും പുതിയ ആശയങ്ങളുടേയും ഉന്നത ഗുണനിലവാരത്തിന്റേയും പിന്‍ബലത്തോടെ മുന്നേറ്റം തുടരാനാ കുമെന്നാണ്‌ പ്രതീ ക്ഷയെന്നും
സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത്‌ ഈ വര്‍ഷം പന്ത്രണ്ടോളം ഭവന പദ്ധതികള്‍ അവത രിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ ബഹുരാഷ്‌ട്ര ഹെല്‍ത്‌കെയര്‍ ശൃംഖലയായ ബിആര്‍ ലൈഫ്‌ ഗ്രൂപ്പിന്റെ ഭാഗമായ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയുമായി സഹകരിച്ച്‌ അന്താരാഷ്‌ട്ര നിലവാരമുള്ള ഹെല്‍ത്‌കെയര്‍ / റെസിഡന്‍ഷ്യല്‍ ഹബ്ബാക്കി എസ്‌യുടി പട്ടം ക്യാമ്പസിനെ മാറ്റുന്ന തിനുള്ള പദ്ധതിയാണ്‌ ഇതില്‍ പ്രധാനം. 

ഫ്‌ളൈദുബായിയില്‍ വൈ-ഫൈ, ടിവി, വിനോദ പരിപാടികള്‍



കൊച്ചി : ഫ്‌ളൈദുബായ്‌ ഫ്‌ളൈറ്റുകളില്‍ വൈ-ഫൈ സംവിധാനം, ടെലിവിഷന്‍, സിനിമ അടക്കമുള്ള വിനോദ പരിപാടികള്‍ എന്നിവ ഏര്‍പെടുത്തി.

വൈ-ഫൈക്കായി അരമണിക്കൂറിന്‌ 4 ഡോളര്‍, എല്ലാ ഫ്‌ളൈറ്റിലും ലഭിക്കാനായി 10 ഡോളര്‍, ടെലിവിഷന്‍ പരിപാടികള്‍ വീക്ഷിക്കുന്നതിനായി 8 ഡോളര്‍, മെസ്സേജിങ്‌-2 ഡോളര്‍, വൈ-ഫൈയും ലൈവ്‌ ടിവിയും എല്ലാം ചേര്‍ന്ന്‌ 15 ഡോളര്‍ എന്നിങ്ങനെയാണ്‌ നിരക്ക്‌. ബിബിസി വേള്‍ഡ്‌ ന്യൂസ്‌, അല്‍ജസീറ അല്ലെങ്കില്‍ അല്‍ അറേബിയ, എംബിസിഐ, ഡിസ്‌കവറി ചാനലുകളാണ്‌ ടിവിയില്‍ ലഭ്യമാവുക.

ഗ്ലോബല്‍ ഈഗില്‍ എന്റര്‍ടെയ്‌ന്‍മെന്റിന്റെ സഹകരണത്തോടു കൂടിയാണ്‌ വൈ-ഫൈ, ടിവി, വിനോദ സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുള്ളതെന്ന്‌ ഫ്‌ളൈദുബായ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഘെയ്‌ത്‌ അല്‍ ഘെയ്‌ത്‌ പറഞ്ഞു. തുടക്കത്തില്‍ ഏതാനും ഫ്‌ളൈറ്റുകളിലാണ്‌ മേല്‍ പറഞ്ഞ സൗകര്യങ്ങള്‍ ലഭിക്കുക. പിന്നീട്‌ എല്ലാ ഫ്‌ളൈറ്റുകളിലേക്കും വ്യാപിപ്പിക്കുന്നതാണ്‌. ഫ്‌ളൈദുബായ്‌ ഫ്‌ളൈറ്റുകളില്‍ ഏറ്റവും മികച്ച വിനോദ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ള ഗ്ലോബല്‍ ഈഗില്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌ ഭാവിയില്‍ കൂടുതല്‍ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന്‌ കമ്പനി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഡാവെ ഡേവിസ്‌ പറഞ്ഞു.

ഫ്‌ളൈദുബായ്‌ 2012-ലാണ്‌ ഫ്‌ളൈറ്റിനകത്തെ വിനോദ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചത്‌. അവാര്‍ഡ്‌ കരസ്ഥമാക്കിയ ല്യൂമക്‌സിസ്സിന്റെ ഫൈബര്‍-റ്റു-ദ-സ്‌ക്രീന്‍ വിനോദ പരിപാടികള്‍ ആദ്യം നടപ്പാക്കിയത്‌ ഫ്‌ളൈദുബായിയാണ്‌. ഡിജിറ്റല്‍ പത്രങ്ങള്‍ പ്രിന്റ്‌ ചെയ്‌ത്‌ യാത്രക്കാര്‍ക്ക്‌ ലഭ്യമാക്കിയ ലോകത്തെ പ്രഥമ എയര്‍ലൈന്‍ ഫ്‌ളൈദുബായിയാണ്‌. 2013ലായിരുന്നു ഇതിന്‌ തുടക്കം കുറിച്ചത്‌. 2016-ല്‍ സീറ്റിന്‌ പിറകിലെ വിനോദ പരിപാടികള്‍ യാത്രക്കാര്‍ക്ക്‌ എളുപ്പത്തില്‍ ആസ്വദിക്കാന്‍ തക്കവിധം പരിഷ്‌കരിച്ചു. ഹോളിവുഡ്‌, ബോളിവുഡ്‌, അറബിക്‌, റഷ്യന്‍ ചലച്ചിത്രങ്ങള്‍ ഇതില്‍ ലഭ്യമാണ്‌. ടാബ്‌ലറ്റുകളിലും സ്‌മാര്‍ട്‌ ഫോണുകളിലും ലഭ്യമാകുന്ന അതേ വിനോദ പരിപാടികള്‍ ഫ്‌ളൈറ്റിനകത്തും യാഥാര്‍ഥ്യമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഫ്‌ളൈദുബായ്‌ വൈസ്‌ പ്രസിഡന്റ്‌ (ഇന്‍ഫ്‌ളൈറ്റ്‌ പ്രൊഡക്‌റ്റ്‌സ്‌) ഡാനിയല്‍ കെറിസണ്‍ പറഞ്ഞു. ബിസിനസ്‌ ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ വൈ-ഫൈ, ടിവി, വിനോദ പരിപാടികള്‍ക്കായി പ്രത്യേകം നിരക്ക്‌ നല്‍കേണ്ടതില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. മൊത്തം 292 സിനിമകളാണ്‌ ഫ്‌ളൈറ്റിനകത്ത്‌ ലഭ്യമാക്കുക. ഇതില്‍ ഹോളിവുഡ്‌-218, കുട്ടികളുടെ സിനിമ -56, അറബിക്‌ -18, വേള്‍ഡ്‌ സിനിമ-10, ബോളിവുഡ്‌ -29, റഷ്യന്‍ -10 എന്നിവപെടും.

2009-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫ്‌ളൈദുബായ്‌ 43 രാജ്യങ്ങളിലായി 85 കേന്ദ്രങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്തിവരുന്നു. കഴിഞ്ഞ വര്‍ഷം 19 പുതിയ റൂട്ടുകളില്‍ സര്‍വീസ്‌ തുടങ്ങി. ദുബായിയില്‍ നിന്ന്‌ നേരത്തെ സര്‍വീസില്ലായിരുന്ന 59 പുതിയ റൂട്ടുകളില്‍ സാന്നിദ്ധ്യമുറപ്പിച്ച ഫ്‌ളൈദുബായ്‌ ദുബായിയുടെ വികസനത്തില്‍ പ്രമുഖ പങ്കാണ്‌ വഹിച്ചുകൊണ്ടിരിക്കുന്നത്‌. 

ഓട്ടോ ഷ്‌റെഡിംഗിന്‌ മഹീന്ദ്ര ഇന്റര്‍ട്രേഡ്‌ -എംഎസ്‌ടിസി ധാരണയില്‍




കൊച്ചി: രാജ്യത്തെ ആദ്യത്തെ ഓട്ടോ ഷ്‌റെഡിംഗ്‌ കേന്ദ്രം (പഴയ വാഹനങ്ങള്‍ ശാസ്‌ത്രീയമായി പൊളിക്കുന്നതിനു സൗകര്യമൊരുക്കുന്ന കേന്ദ്രം) സ്ഥാപിക്കുന്നതിന്‌ ഓട്ടോ മോട്ടീവ്‌ സ്റ്റീല്‍ സര്‍വീസ്‌ സെന്ററുകള്‍ നടത്തുന്ന മഹീന്ദ്ര ഇന്റര്‍ട്രേഡ്‌ പൊതുമേഖല സ്ഥാപനമായ എംഎസ്‌ടിസിയുമായി (പഴയ പേര്‌ മെറ്റല്‍ സ്‌ക്രാപ്‌ ട്രേഡിംഗ്‌ കോര്‍പറേഷന്‍) ധാരണാപത്രം ഒപ്പുവച്ചു.
കേന്ദ്ര ഉരുക്കു-ഖനി മന്ത്രി നരേന്ദ്ര സിംഗ്‌ തോമര്‍, കേന്ദ്ര സ്റ്റീല്‍ സെക്രട്ടറി അരുണ സുന്ദരരാജന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ ധാരണാപത്രം ഒപ്പിട്ടത്‌.
പഴയ വാഹനങ്ങള്‍ പൊളിക്കുന്നത്‌ ജോലികള്‍ പ്രധാനമായും അസംഘടിത മേഖലയിലാണ്‌ ചെയ്‌തുവരുന്നത്‌. അതും വളരെ അശാസ്‌ത്രീയമായിട്ടാണ്‌ ഇക്കാര്യം നടത്തി വരുന്നത്‌. പ്രത്യേകിച്ചും ഗ്രാമീണ, അര്‍ധനഗരമേഖലകളില്‍. പഴയ വാഹനങ്ങള്‍ ഇത്തരത്തില്‍ പൊളിക്കുന്നതു പരിസ്ഥിതിക്കു ദോഷകരമാണ്‌. ഇങ്ങനെ പൊളിക്കുന്ന വാഹനങ്ങളുടെ പുനരുപയോഗവും കുറവാണ്‌. ശേഷിക്കുന്ന അവശിഷ്‌ടങ്ങള്‍ ഭൂമി നികത്തുന്നതിലാണ്‌ ചെന്നെത്തുന്നത്‌. നിര്‍ദ്ദിഷ്‌ഠ കേന്ദ്രം പൂര്‍ണമായും ഓട്ടോമാറ്റിക്കാണെന്നു മാത്രമല്ല പൂര്‍ണമായും റീസൈക്കിളിംഗിനും വിധേയമായിരിക്കും.
``മഹീന്ദ്ര ഇന്റര്‍ട്രേഡുമായി ഇത്തരമൊരു പദ്ധതിയില്‍ സഹകരിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്‌. സ്‌ക്രാപ്‌ റീസൈക്കിളിംഗിനും അതുവഴി പരിസ്ഥിതി സംരക്ഷണത്തിനും എംഎസ്‌ടിസി നവീനമായ വഴികള്‍ എപ്പോഴും സ്വീകരിച്ചുപോരുന്നു. ഈ സൗകര്യം ഇന്ത്യയുടെ കാര്‍ബണ്‍ പ്രസരം കുറയ്‌ക്കാന്‍ സഹായിക്കും'' എംഎസ്‌ടിസി ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ എസ്‌ കെ ത്രിപാഠി പറഞ്ഞു.
`` പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പഴയ വാഹനങ്ങള്‍ ശാസ്‌ത്രീയ രീതിയില്‍ പൊളിച്ച്‌ റീസൈക്കില്‍ ചെയ്യുന്ന ആശയം ഇന്ത്യയില്‍ പുതിയതാണ്‌. അവിടെ ഇതു ആകര്‍ഷകമായ ഒരു വ്യവസായമാണ്‌. കഴിഞ്ഞ രണ്ടുദശകമായി ഇന്ത്യന്‍ കാറുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്‌. എന്നാല്‍ പഴയ വാഹനങ്ങളുടെ ഷ്‌റെഡിഗ്‌- റീസൈക്കിളിംഗ്‌ സംബന്ധിച്ച്‌ ഒരു മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ടാക്കിയിട്ടില്ല. വാഹനങ്ങളുടെ പൊളിക്കലും മറ്റും ശാസ്‌ത്രീയമായി നടത്തിയാല്‍ ഇതു വളരെ പരിസ്ഥിതി സൗഹൃദമാണെന്നു മാത്രമല്ല പഴയ വാഹനങ്ങള്‍ റോഡില്‍നിന്നു അപ്രത്യക്ഷമാക്കാനും സഹായിക്കും.'' മഹീന്ദ്ര പാര്‍ടണേഴ്‌സ്‌ മാനേജിംഗ്‌ പാര്‍ട്‌ണര്‍ സൂബെന്‍ ഭിവാന്‍ഡിവാല പറഞ്ഞു.
`` ഇന്ത്യ വാഹനങ്ങളുടെ പൊളിക്കലില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ സ്റ്റീല്‍, അലുമിനിയം, പ്ലാസ്റ്റിക്‌, റബര്‍ സ്‌ക്രാപ്പുകള്‍ തുടങ്ങിയവ ഇതില്‍നിന്നു ലഭ്യമാക്കാന്‍ സാധിക്കും. റീസൈക്കിളിംഗ്‌ ഊര്‍ജം ലാഭിക്കുവാന്‍ സഹായിക്കുന്നുവെന്നു മാത്രമല്ല സ്റ്റീല്‍ ഉത്‌പാദനത്തിനു വേണ്ടി വരുന്ന മറ്റു അസംസ്‌കൃതവസ്‌തുക്കളെ ആശ്രയിക്കുന്നതു കുറയ്‌ക്കുവാനും സഹായിക്കുന്നു'' മഹീന്ദ്ര ഇന്റര്‍ട്രേഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ സുമിത്‌ ഇസാര്‍ പറയുന്നു.
നിരത്തിലിറക്കാവുന്ന വാഹനങ്ങളുടെ നിലവാരം സംബന്‌ധിച്ചു പുതിയ നിബന്ധനകള്‍ വരുന്നതോടെ വലിയൊരു വിഭാഗം വാഹനങ്ങള്‍ റോഡില്‍നിന്നു പിന്‍വലിക്കേണ്ട സാഹചര്യമാണ്‌ ഉണ്ടാക്കുന്നത്‌. ഈ സംരഭം അതുകൊണ്ടുതന്നെ ഓട്ടോമോട്ടീവ്‌ സ്‌ക്രാപ്‌ മേഖലില്‍ വലിയ വിപ്ലവമാണ്‌ കൊണ്ടുവരിക. സ്റ്റീല്‍ മില്ലുകള്‍ സ്‌ക്രാപ്പിനായി ഇറക്കുമതിയെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കുകയും ചെയ്യും. 

ഐസിഐസിഐ ഡയറക്‌ട്‌ ഡോട്ട്‌ കോം ഉപഭോക്താക്കള്‍ക്ക്‌ സിബില്‍ ട്രാന്‍സ്‌ യൂണിയന്‍ സ്‌കോര്‍ ലഭ്യമാക്കാന്‍ കൈകോര്‍ക്കുന്നു




കൊച്ചി: ഐസിഐസിഐ ഡയറക്‌ട്‌ ഡോട്ട്‌ കോം ഉപഭോക്താക്കള്‍ക്കു സിബില്‍ ട്രാന്‍സ്‌ യൂണിയന്‍ സ്‌കോര്‍ ലഭ്യമാക്കുക, വ്യക്തിഗത വായ്‌പ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യത്തോടെ ഐസിഐസിഐ സെക്യൂരിറ്റീസ്‌ ലിമിറ്റഡും സിബിലും കൈകോര്‍ക്കും.
ഇടപാടുകാരന്റെ നിക്ഷേപം, വായ്‌പ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ്‌ ചെയ്യുന്ന സേവനം ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ ലഭ്യമാക്കുന്നത്‌. ഐസിഐസിഐ ഡയറക്‌ട്‌ ഡോട്ട്‌ കോം ഇടപാടുകാര്‍ക്കു ചെറിയ ഫീസ്‌ ഈടാക്കിയാണ്‌ ഈ സേവനം നല്‍കുന്നത്‌.
ഐസിഐസിഐ ഡയറക്‌ട്‌ ഉപഭോക്താവിന്‌ ഓണ്‍ലൈനായി അവന്റെ അക്കൗണ്ടില്‍ പ്രവേശിച്ച്‌ വിവരങ്ങള്‍ പരിശോധിക്കുകയും റിപ്പോര്‍ട്ടു എടുക്കുകയും ചെയ്യാം. ഇതുമൂലം കെവൈസി നപടിക്രമങ്ങളിലൂടെ വീണ്ടും കടന്നുപോകുന്നത്‌ ഒഴിവാക്കാന്‍ സാധിക്കും.
ഐസിഐസിഐ ഡയറക്‌ട്‌ ഡോട്ട്‌കോം ഇടപാടുകാര്‍ക്ക്‌ എവിടെയിരുന്നുകൊണ്ടും അവരുടെ നിക്ഷേപം, വായ്‌പ, സിബല്‍ ട്രാന്‍സ്‌ യൂണിയന്‍ സ്‌കോര്‍ തുടങ്ങിയ നിരീക്ഷിക്കുകയും റിപ്പോര്‍ട്ട്‌ എടുക്കുകയും ചെയ്യാമെന്ന്‌ ഐസിഐസിഐ സെക്യൂരിറ്റീസ്‌ ലിമിറ്റഡ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ അഡൈ്വസറി സര്‍വീസസ്‌ ഹെഡ്‌ അഭിഷേക്‌ മാത്തൂര്‍ പറഞ്ഞു. 
``ഇന്ന്‌ വായ്‌പയില്‍ നല്ലൊരു പങ്കും ലഭിക്കുന്നത്‌ അപേക്ഷകന്റെ സിബില്‍ റിപ്പോര്‍ട്ട്‌, സിബിള്‍ ട്രാന്‍സ്‌ യൂണിയന്‍ സ്‌കോര്‍ എന്നിവ പരിശോധിച്ചാണ്‌. വായ്‌പയുടെ ടേംസ്‌ ആന്‍ഡ്‌ കണ്ടീഷനേയും സിബില്‍ സ്‌കോര്‍ സ്വാധീനിക്കുന്നുണ്ട്‌. ഉയര്‍ന്ന സ്‌കോര്‍ ലളിതമായ നിബന്ധനകളില്‍ വായ്‌പ ലഭ്യമാക്കാന്‍ സഹായിക്കുന്നു.'' സിബില്‍ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ ഹര്‍ഷല ചന്ദോര്‍ക്കര്‍ പറഞ്ഞു.
ഐസിഐസിഐ ഡയറക്‌ട്‌ ഡോട്ട്‌കോം 38 ലക്ഷത്തിലധികം ഇടപാടുകാര്‍ക്ക്‌ വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങള്‍ നല്‍കിവരുന്നു. 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...