Tuesday, May 10, 2016

ആസ്റ്റര്‍ മെഡിസിറ്റി കാരുണ്യവര്‍ഷമായി


 
കൊച്ചി: ഫിലിപ്പീന്‍സില്‍നിന്നുളള അഞ്ചുവയസുകാരന്‍ ജൊനീല്‍ ഡാസെയ്‌ന്‌ ഡോ. മൂപ്പന്‍സ്‌ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന "സേവ്‌ ദ ലിറ്റില്‍ ഹാര്‍ട്ട്‌സ്‌" എന്ന പദ്ധതിയുടെ കീഴില്‍ കൊച്ചി ആസ്റ്റര്‍മെഡ്‌സിറ്റിയില്‍ സൗജന്യ ഹൃദയശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഇന്‍ കാര്‍ഡിയാക്‌ സയന്‍സസിലെ പീഡിയാട്രിക്‌ കാര്‍ഡിയാക്‌ സര്‍ജറി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. സാജന്‍ കോശിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌. 
ജന്മനാലുള്ള ഹൃദയരോഗങ്ങളുള്ള കൊച്ചുകുട്ടികള്‍ക്ക്‌ സൗജന്യമായി ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ശൃംഖലയിലെ ആശുപത്രികളില്‍ ശസ്‌ത്രക്രിയ നടത്തുന്നതിനാണ്‌ ഡിഎം ഫൗണ്ടേഷന്‍ സേവ്‌ ദ ലിറ്റില്‍ ഹാര്‍ട്ട്‌സ്‌ പദ്ധതി ആരംഭിച്ചത്‌. അതിനുശേഷം ഇന്നുവരെ പാവപ്പെട്ട സാഹചര്യങ്ങളില്‍നിന്നുള്ള 26 ഫിലിപ്പിനോ കുട്ടികള്‍ക്ക്‌ ഹൃദയശസ്‌്‌ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്‌. ഇന്ത്യയില്‍ ഇത്‌ രണ്ടാമത്തേതാണ്‌. ഇതിനുപുറമെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 750 കുട്ടികള്‍ക്ക്‌ സേവ്‌ ദ ലിറ്റില്‍ ഹാര്‍ട്ട്‌സ്‌ പദ്ധതിയില്‍നിന്നുള്ള പ്രയോജനം ലഭിച്ചു. ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക്‌ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ശൃംഖലയില്‍ ചികിത്സ ലഭ്യമാക്കിവരുന്നു. ഡിഎം ഫൗണ്ടേഷന്‍, മിംസ്‌ ചാരിറ്റബിള്‍ ട്രസ്റ്റ്‌, മറ്റ്‌ സഹ സംഘടനകള്‍ എന്നിവയാണ്‌ ഇതിനായി പിന്തുണ നല്‍കുന്നത്‌. ഇന്ത്യയിലേയ്‌ക്ക്‌ വിമാനത്തില്‍ എത്തിച്ചാണ്‌ ലോകോത്തര സൗകര്യങ്ങളുള്ള ആസ്‌റ്റര്‍ മെഡ്‌സിറ്റിയില്‍ ജൊനീല്‍ ഡാസെയ്‌ന്‌ ഹൃദയശസ്‌ത്രക്രിയ നടത്തിയത്‌. 
കൈവിരലുകളും ചുണ്ടും നീലനിറത്തിലായ അവസ്ഥയിലായിരുന്നു ജൊനീലിനെ ആശുപത്രിയിലെത്തിച്ചപ്പോഴെന്ന്‌ സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഇന്‍ കാര്‍ഡിയാക്‌ സയന്‍സസിലെ പീഡിയാട്രിക്‌ കാര്‍ഡിയാക്‌ സര്‍ജനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സാജന്‍ കോശി പറഞ്ഞു. ശ്വാസമെടുക്കുന്നതിനും പ്രയാസമുണ്ടായിരുന്നു. ജന്മാലുളള ഹൃദ്രോഗമായ ടെട്രാലോഗി ഓഫ്‌ ഫാലറ്റ്‌ എന്ന രോഗാവസ്ഥമൂലമായിരുന്നു ഇത്‌. സാധാരണരീതിയില്‍ ജനിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരം അവസ്ഥ ശരിയാക്കേണ്ടതാണ്‌. പ്രായം കൂടിയതുകൊണ്ടുതന്നെ ശസ്‌ത്രക്രിയയ്‌ക്ക്‌ റിസ്‌ക്ക്‌ കൂടുതലായിരുന്നു. എന്നാല്‍, ഈ വെല്ലുവിളി ഏറ്റെടുക്കാന്‍തന്നെ തീരുമാനിച്ചു. ഞങ്ങളുടെ വിദഗ്‌ധസംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തുകയും അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്‌തുവെന്ന്‌ ഡോ. കോശി പറഞ്ഞു. 
ടെട്രാലോഗി ഓഫ്‌ ഫാലറ്റ്‌ രോഗാവസ്ഥയില്‍ ഹൃദയത്തില്‍നിന്ന്‌ ആവശ്യമായ അളവില്‍ ഓക്‌സിജന്‍ ഇല്ലാത്ത രക്തം ശരീരത്തില്‍ ചംക്രമണം നടത്തുന്നതിനാല്‍ വിരലുകള്‍ക്കും ചുണ്ടുകള്‍ക്കും തൊലിക്കും നീലനിറം ബാധിക്കുന്ന സയനോസിസ്‌ എന്ന അവസ്ഥയും ക്ഷീണവും ശ്വാസംകഴിക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടും. ചികിത്സിക്കാതിരുന്നാല്‍ ആദ്യത്തെ മൂന്നു വര്‍ഷത്തിനുള്ളില്‍ 50 ശതമാനം പേരിലും മരണം സംഭവിക്കാം. ഇതിനുംപുറമെ വളര്‍ച്ച മുരടിച്ചുപോകാനും സാധ്യതയുണ്ട്‌. 
ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘത്തിന്റെ മികവും ഏറ്റവും ആധുനിക സൗകര്യങ്ങളും ക്വാര്‍ട്ടേര്‍ണറി ചികിത്സാ സൗകര്യങ്ങളുമുള്ളതിനാണ്‌ വിജയകരമായി ഈ ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന്‌ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും കേരള ക്ലസ്റ്റര്‍ ഹെഡുമായ ഡോ. ഹരീഷ്‌ പിള്ള പറഞ്ഞു. കുട്ടി വളരെ വേഗം സുഖംപ്രാപിച്ചുവരുന്നതില്‍ ഏറെ സന്തോഷമുണ്ട്‌. സാധാരണജീവിതത്തിലേയ്‌ക്ക്‌ മടങ്ങിവരാന്‍ ജൊനീലിന്‌ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മാലുള്ള ഹൃദ്രോഗങ്ങള്‍മൂലം പല കുട്ടികള്‍ക്കും അവരുടെ പൂര്‍ണമായ മികവിലേയ്‌ക്ക്‌ എത്താന്‍ സാധിക്കാതെ വരുന്നുണ്ടെന്ന്‌ ഡോ. ആസാദ്‌ മൂപ്പന്‍ പറഞ്ഞു. പാവപ്പെട്ട സാഹചര്യങ്ങളില്‍നിന്നുള്ള മാതാപിതാക്കള്‍ക്ക്‌ ഗുണമേന്മയുള്ള ചികിത്സകള്‍ നല്‌കാനും അവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കാനും സാധിക്കില്ല. ചികിത്സയിലൂടെ ശോഭനമായ ഭാവിയിലേയ്‌ക്ക്‌ ജോനീലിനെ നയിക്കാന്‍ ഡിഎം ഫൗണ്ടേഷനു കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട്‌. ഭാവിയില്‍ ഇങ്ങനെയുള്ള ഒട്ടേറെ കുട്ടികള്‍ക്ക്‌ സഹായം നല്‌കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു. 
മനിലയിലെ റോട്ടറി ക്ലബ്‌ അംഗമായ ലാന്‍സ്‌ മാസ്‌റ്റേഴ്‌സാണ്‌ ഡിഎം ഫൗണ്ടഷന്‌ ജൊനീലിന്റെ ശസ്‌ത്രക്രിയയില്‍ പിന്തുണ നല്‌കിയത്‌. രോഗിക്കും അമ്മയ്‌ക്കുമൊപ്പം അദ്ദേഹം ഇന്ത്യയിലേയ്‌ക്കു വരുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ ഫേയ്‌സ്‌ബുക്ക്‌ പേജുകളില്‍ ജൊനീലിന്റെ ആരോഗ്യത്തിലേയ്‌ക്കുള്ള തിരിച്ചുവരവ്‌ അദ്ദേഹം വിവരിച്ചിരുന്നു. തന്റെ സമ്പത്തിന്റെ 20 ശതമാനം ചാരിറ്റബിള്‍ ഫൗണ്ടേഷനുവേണ്ടി മാറ്റിവച്ച്‌ ഗുരുതരരോഗങ്ങളുള്ള പാവപ്പെട്ടവര്‍ക്ക്‌ ചികിത്സ നല്‌കുന്ന ഡോ. ആസാദ്‌ മൂപ്പന്റെ ശരിയായ പരോപകാര പ്രവര്‍ത്തിയിലൂടെയാണ്‌ ജൊനീലിന്‌ സൗജന്യ ശസ്‌ത്രക്രിയ ലഭ്യമാക്കാന്‍ സാധിച്ചതെന്ന്‌ മാസ്‌റ്റേഴ്‌സ്‌ ചൂണ്ടിക്കാട്ടി. ഫിലിപ്പീന്‍സിലെ ജന്മനാ ഹൃദയത്തകരാറുകളുള്ള 50 കുട്ടികള്‍ക്ക്‌ ഡിഎം ഫൗണ്ടേഷന്‍ വഴി സേവ്‌ ദ ലിറ്റില്‍ ഹാര്‍ട്ട്‌സ്‌ പദ്ധതിയനുസരിച്ച്‌ സഹായം നല്‌കാമെന്ന്‌ ഡോ. മൂപ്പന്‍ അറിയിച്ചു.

റെനോ ഇന്ത്യയില്‍ പുതിയ ഡസ്റ്റര്‍ അവതരിപ്പിച്ചു



കൊച്ചി: 
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ഡസ്റ്റര്‍ നിര കൊച്ചിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ഡല്‍ഹി എക്‌സ്‌പോ 2016ല്‍ അവതരിപ്പിച്ച വാഹനം ഇന്ത്യയില്‍ ആദ്യമായി 6 സ്‌പീഡ്‌ ഈസി-എആര്‍ എഎംടി സഹിതമാണ എത്തുന്നത്‌. ലോകോത്തര എന്‍ജിനിയറിംഗ്‌, സുരക്ഷ,സുഖസൗകര്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം 32ലധികം പുതുമകളാണ്‌ വാഹനത്തിനുള്ളത്‌.
6-സ്‌പീഡ്‌ ഈസി - ആര്‍ ഓട്ടോമേറ്റഡ്‌ മാവവല്‍ ട്രാന്‍സ്‌മിഷന്റെയും നിരവധി ഡിസൈന്‍, സാങ്കേതിക മാറ്റങ്ങളുടേയും ഓപ്പം ആകര്‍ഷമായ വിലയുടേയും സഹായത്തോടെ ഡസ്‌റ്ററിന്‌ കമ്പനിയുടെ രാജ്യത്തെ വികസനപദ്ധതികളെ സഹായിക്കാനും എസ്‌.യു.വി വിഭാഗത്തിലെ സാന്നിധ്യം ശക്കപ്പെടുത്താനും സാധിക്കുമെന്ന്‌ റെനോ ഇന്ത്യ സെയ്‌ല്‍സ്‌ ആന്റ്‌ നെറ്റ്‌ വര്‍ക്ക്‌ തലവന്‍ ബ്രൂണോ ലോപ്‌സ്‌ പറഞ്ഞു. 
ഡീസല്‍ , പെട്രോള്‍ പവര്‍ട്രെയ്‌ന്‍ ഓപാഷനുകളിലായി സ്ര്‌റാന്‍ഡേര്‍ഡ്‌, ആര്‍.എക്‌സ്‌ ഇ, ആര്‍ എക്‌സ്‌.എല്‍, ആര്‍.എക്‌സ്‌.എല്‍ ഇസഡ്‌ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളില്‍ പുതിയ ഡസ്റ്റര്‍ ലഭ്യമാണ്‌. ്‌വതരണത്തോടനുബന്ധിച്ച്‌ പെട്രോള്‍ ബേസ്‌ വേരിയന്റ്‌ 8,66,999 രൂപയ്‌ക്കും, ഏറ്റവും ഉയര്‍ന്ന ഓള്‍ ഡ്രൈവ്‌ വേരിയന്റ്‌ 13,76,999 രൂപയ്‌ക്കും കൊച്ചി ഷോറൂമില്‍ നിന്നും ലഭിക്കും. 6 സ്‌പീഡ്‌ ഈസി -ആര്‍ എഎംടി സഹിതമുള്ള ഡിസല്‍ മോഡല്‍ 11,86,999 രൂപയ്‌ക്കും ലഭ്യമാണ്‌. 
മികച്ച പ്രകടനവും ഇന്ധനക്ഷമതയും നല്‍കുന്ന 1.5 ലിറ്റര്‍ ഡിസിഐ എന്‍ജിനാണ്‌ സെഡാന്റെ യാത്രാ സുഖവും എസ്‌.യു.വിയുടെ പ്രകടനവും കാഴ്‌ചവെക്കുന്ന പുതിയ ഡസ്റ്ററിലുള്ളത്‌. ഉയര്‍ന്ന ഡ്രൈവിങ്ങ്‌ പൊസിഷന്‍, 210 മില്ലി മീറ്റര്‍ ഗ്രൗണ്ട്‌ ക്ലിയറന്‍സ്‌ എന്നിവ വഴി കഠിനമായ റോഡുകള്‍ പോലും കീഴടക്കാനാകും. 
ഓള്‍ വീല്‍ ഡ്രൈവ്‌ ഡീസല്‍ വേരിയന്റില്‍ കെ.കെ. 1.5 ലിറ്റര്‍ ഡിസിഐ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 110 പിഎസ്‌ എന്ന കൂടിയ ശക്തിയും 1750 ആര്‍പിഎമ്മില്‍ 245 എന്‍എം ടോര്‍ക്കും ഉത്‌പാദിപ്പിക്കും. 19.72 കിലോമീറ്റര്‍ പ്രതി ലിറ്റര്‍ ആണ്‌ വാഹനത്തിന്റെ മൈലേജ്‌.
പുതിയ ഡസ്റ്ററിലെ സ്‌പീഡ്‌ ഈസി-ആര്‍ എഎംടി തിരക്കുള്ള നഗര റോഡുകളില്‍ ഡ്രൈവര്‍ക്ക്‌ അനുഗ്രഹമാണ്‌. കെ.കെ 1.5 ലിറ്റര്‍ ഡിസിഐ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 110 പിഎസ്‌ എന്ന കൂടിയ ശക്തിയും 1750 ആര്‍പിഎമ്മല്‍ 245 എന്‍.എം ടോര്‍ക്കും ഉത്‌പാദിപ്പിക്കും. 19.6 കിലോമീറ്റര്‍ പ്രതി ലിറ്റര്‍ എന്ന സമാനമായ മൈലേജ്‌ തന്നെയാമ്‌ എഎംടി മോഡലിനും ലഭിക്കുക. 
വാഹനത്തിന്റെ സവിശേഷതകളായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്‌ നവീകരിച്ച പിന്‍ഭാഗങ്ങള്‍ ടേന്‍ ഇന്‍ഡിക്കേറ്ററുകളോടുകൂടിയ ഇലക്ട്രിക്കലി അഡ്‌ജസ്‌റ്റബിള്‍ മിറര്‍, വാട്ടര്‌ ഫാള്‍ എല്‍ഇഡി ടെയില്‍ ലാംപുകള്‍, ഫോക്ക്‌ ഐ ക്ലസ്‌റ്റര്‍ ഹെഡ്‌ലാംപുകള്‍,ഫയര്‍ ഫ്‌ളൈ, പോഗ്‌ ലാംപുകള്‍ , 16 ഇഞ്ച്‌ ഗണ്‍ മെറ്റല്‍ ഫിനീഷ്‌ അലോയ്‌ വീലുകള്‍ റെയിലുകള്‍ എന്നിവയാണ്‌ ഡെസ്‌റ്ററിനുള്ളത്‌. 
ഗൈഡ്‌ലൈനുകളോടുകൂടിയ റിയല്‍ വ്യു ക്യാമറ, ഓട്ടോമാറ്റിക്‌ എയര്‍ കണ്ടീഷനിങ്ങ്‌, ആന്റി .പിഞ്ച്‌ സവിശേഷതകളോടുകൂടിയ ഓട്ടോ അപ്‌ ഡൗണ്‍ വിന്‍ഡോ, മീഡിയ സേവ്‌, സെന്റര്‍ ഫേഷ്യ തുടങ്ങിയവയാണ്‌ ഡസ്റ്ററിനുള്ളത്‌. 

പ്രൊഫഷണല്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിന്റെ പൂര്‍ണ സാധ്യതകളും കോര്‍ത്തിണക്കി എന്‍വോയ്‌ വരവായി






കൊച്ചി: നിലവിലുള്ള നെറ്റ്‌വര്‍ക്കിംഗ്‌ പ്ലാറ്റ്‌ഫോമുകള്‍ ആളുകളെ ഓണ്‍ലൈനായി ബന്ധിപ്പിക്കാനും അവരുടെ ബന്ധങ്ങള്‍ വികസിപ്പിക്കാനും മാത്രം സഹായിക്കുമ്പോള്‍ ഈ ബന്ധങ്ങളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള എന്‍വോയ്‌ എന്ന നെറ്റ്‌വര്‍ക്കിംഗ്‌ പ്ലാറ്റ്‌ഫോം പ്രവര്‍ത്തനമാരംഭിച്ചു. നമുക്കു സുപരിചിതമായ സോഷ്യല്‍, പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കുകളുടെ മികച്ച സമന്വയമാണ്‌ എന്‍വോയ്‌. യൂസേഴ്‌സിന്‌ അവരുടെ നെറ്റ്‌ വര്‍ക്കുകളുടെ സാധ്യതകള്‍ ലളിതമായി മനസ്സിലാക്കാനും വികസിപ്പിക്കാനും ആശയവിനിമയം നടത്താനും ഉതകുംവിധം രൂപകല്‍പ്പന ചെയ്‌ത പ്രൊഫഷണല്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗുകളുടെ ആദ്യസംഗമമാണ്‌ എന്‍വോയ്‌വേള്‍ഡ്‌.കോം എന്ന പ്ലാറ്റ്‌ഫോമില്‍ യൂസേഴ്‌സിനെ കാത്തിരിക്കുന്നതെന്ന്‌ എന്‍വോയ്‌ സിഇഒ റാല്‍ഫ്‌ ഷോണെന്‍ബാഷ്‌ പറഞ്ഞു.

കണക്‌റ്റ്‌ ചെയ്യുന്നതിന്റെ ഗുണങ്ങളും എപ്പോഴും കണക്‌റ്റഡായിരിക്കാനുമാണ്‌ ആദ്യതലമുറയില്‍പ്പെട്ട പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ്‌ പ്ലാറ്റ്‌ഫോമുകള്‍ പഠിപ്പിച്ചതെന്നും അങ്ങനെ നമ്മുടെ ലിസ്‌റ്റുകളില്‍ നൂറും ആയിരവും കണക്കിന്‌ കോണ്‍ടാക്‌റ്റുകളായെന്നും റാല്‍ഫ്‌ ഷോണെന്‍ബാഷ്‌ ചൂണ്ടിക്കാണിക്കുന്നു. �ഈ കണക്ഷനുകളില്‍ നിന്നുള്ള അമിതമായ വിവരങ്ങളുടെ തള്ളിച്ചയാണ്‌ നാമിന്ന്‌ നേരിടുന്ന ഒരു പ്രശ്‌നം. ഇവയില്‍ കുറച്ചു മാത്രമേ നമുക്ക്‌ താല്‍പ്പര്യമുള്ളതായിരിക്കൂ. നെറ്റ്‌വര്‍ക്ക്‌ പ്ലാറ്റ്‌ഫോമുകള്‍ ഇങ്ങനെ യൂസേഴ്‌സില്‍ മടുപ്പുളവാക്കുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌,� റാല്‍ഫ്‌ ഷോണെന്‍ബാഷ്‌ വിശദീകരിച്ചു.

ബന്ധങ്ങളെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്ന ടൂള്‍സ്‌ ആളുകള്‍ക്ക്‌ ലഭ്യമല്ലാത്താണ്‌ നിലവിലുള്ള ഒരു പ്രധാന കുറവെന്ന്‌ അദ്ദേഹം പറഞ്ഞു. �അതിനു പകരം ചാറ്റു ചെയ്യാനും ഫോട്ടോകള്‍ പോസ്‌റ്റ്‌ ചെയ്യാനും തൊഴിലന്വേഷണത്തിനും ഇവന്റുകള്‍ മാനേജ്‌ ചെയ്യാനുമെല്ലാമുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരാകുന്നു. ഫോണ്‍ സ്‌ക്രീനിലും മെമ്മറിയിലും സ്ഥലമില്ലാതാവുന്നു,� ഷോണെന്‍ബാഷ്‌ കൂട്ടിച്ചേര്‍ത്തു.

ഇവയ്‌ക്കു പകരം തങ്ങളുടെ കണക്ഷനുകളെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന സമ്പൂര്‍ണ എക്കോസിസ്‌റ്റമായാണ്‌ എന്‍വോയ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. മൈ വേള്‍ഡ്‌, ഇന്‍സൈറ്റ്‌സ്‌, കമ്യൂണിറ്റീസ്‌, ഇവന്റ്‌സ്‌, വോള്‍ട്ട്‌ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളാണ്‌ എന്‍വോയ്‌ക്കുള്ളത്‌. മൈ വേള്‍ഡില്‍ ഉള്ളടക്കത്തെ വിഷയമനുസരിച്ച്‌ ഫില്‍ട്ടര്‍ ചെയ്യുമ്പോള്‍ ഇന്‍സൈറ്റ്‌ ചെയ്യുന്നത്‌ കണക്ഷനുകളുടേയും ഇംപോര്‍ട്ട്‌ ചെയ്‌ത കോണ്‍ടാക്‌റ്റുകളുടേയും വിശകലനമാണ്‌. തീമുകള്‍, വിഷയങ്ങള്‍, നെറ്റ്‌ വര്‍ക്കുകള്‍ എന്നിവയെ ചുറ്റിപ്പറ്റി പബ്ലിക്കായും സ്വകാര്യമായുമുള്ള അംഗങ്ങളുമായുള്ള ഇടപാടുകളാണ്‌ കമ്യൂണിറ്റീസ്‌ ചെയ്യുന്നത്‌. ഇവന്റുകള്‍ സംഘടിപ്പിക്കുന്നത്‌ ഇവന്റ്‌സ്‌ വിഭാഗം നോക്കുമ്പോള്‍ കണക്ഷനും ഇംപോര്‍ട്ടഡ്‌ കോണ്‍ടാക്‌റ്റുകളുടെ കൈകാര്യം ചെയ്യലും വോള്‍ട്ടില്‍ നടക്കുന്നു.

ജോലി കിട്ടാനും ഫോട്ടോകള്‍ ഷെയര്‍ ചെയ്യാനുമെല്ലാം സഹായിക്കുന്ന ഒട്ടേറെ പ്ലാറ്റ്‌ഫോമുകളുണ്ടെങ്കിലും ഒരാളുടെ നെറ്റ്‌ വര്‍ക്ക്‌ വികസിപ്പിക്കാനും മാനേജ്‌ ചെയ്യാനും സഹായിക്കുന്ന ആദ്യ പ്ലാറ്റ്‌ഫോമാണ്‌ എന്‍വോയെന്ന്‌ ഷോണെന്‍ബാഷ്‌ പറഞ്ഞു.

മെയ്‌ 2 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനമികവിനായി തുടര്‍ച്ചയായി നിക്ഷേപങ്ങള്‍ നടത്തുകയാണെന്നും ഷോണെന്‍ബാഷ്‌ പറഞ്ഞു. മിക്കവാറും എല്ലാ സേവനങ്ങളും തീര്‍ത്തും സൗജന്യമായിരിക്കും. കൂടുതല്‍ മുന്തിയ ചില സേവനങ്ങള്‍ക്കു മാത്രമാണ്‌ പണമീടാക്കുക.

ഇത്തരത്തില്‍പ്പെട്ട ആദ്യ നെറ്റ്‌ വര്‍ക്കിംഗ്‌ പ്ലാറ്റ്‌ഫോമായതുകൊണ്ട്‌ ഇന്ത്യയില്‍ എന്‍വോയ്‌ക്ക്‌ വന്‍സാധ്യതകളാണുള്ളതെന്ന്‌ എന്‍വോയുടെ പ്രചരണാര്‍ത്ഥം ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഷോണെന്‍ബാഷ്‌ പറയുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്ക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ലോകമെങ്ങും കസ്റ്റമേഴ്‌സുള്ള എംഎസ്‌ഐ (മീഡിയ സിസ്റ്റംസ്‌ ഇന്ത്യാ സോഫ്‌റ്റ്‌ സൊലൂഷന്‍സ്‌) ആണ്‌ എന്‍വോയ്‌ യുടെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ചത്‌.

കൊച്ചി സ്വദേശി രതീഷ്‌ വി. വോഡഫോണ്‍ സൂപ്പര്‍ ഫാന്‍ മത്സര വിജയി




കൊച്ചി: വിവോ ഐപിഎല്‍ 2016 ക്രിക്കറ്റ്‌ സീസണില്‍ കൊച്ചി സ്വദേശി രതീഷ്‌ വി. വോഡഫോണ്‍ സൂപ്പര്‍ ഫാന്‍ മത്സരത്തില്‍ വിജയിയായി.

നാട്ടില്‍നിന്നു വിമാനത്തില്‍ ബാംഗ്ലൂരിലെത്തി ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ - റൈസിംഗ്‌ പൂന സൂപ്പര്‍ ജയന്റ്‌സ്‌ മത്സരം കാണുവാനുള്ള അവസരമായിരുന്നു രതീഷിനും സുഹൃത്ത്‌ കൃഷ്‌ണകുമാറിനും സമ്മാനമായി ലഭിച്ചത്‌. വിമാനത്താവളത്തില്‍നിന്നു ലക്ഷ്വറി കാറില്‍ സ്റ്റേഡിയത്തിലെത്തി വോഡഫോണിന്റെ എക്‌സ്‌ക്ലൂസീവ്‌ ഹോസ്‌പിറ്റാലിറ്റി ബോക്‌സില്‍ ഇരുന്നാണ്‌ അവര്‍ മത്സരം കണ്ടത്‌.

വോഡഫോണ്‍ സൂപ്പര്‍ ഫാന്‍ ആകുവാന്‍, വിവോ ഐപിഎല്‍ മാച്ചിനിടയില്‍ വോഡഫോണ്‍ സ്‌പീഡ്‌ ക്വിസില്‍ പങ്കെടുത്തു വിജയിച്ചാല്‍ മതി. ഈ പ്രവചന മത്സരത്തില്‍, ആദ്യം ശരിയായ ഉത്തരം നല്‍കുന്നയാളെ സമ്മാനത്തിനു തെരഞ്ഞെടുക്കുന്നത്‌. വോഡഫോണ്‍ ക്രിക്കറ്റ്‌ ആരാധകര്‍ക്ക്‌ സ്റ്റേഡിയത്തിലെ എക്‌സ്‌ക്ലൂസീവ്‌ ഹോസ്‌പിറ്റാലിറ്റി ബോക്‌സില്‍ ഇരുന്നു ഇഷ്‌ട ടീമിന്റെ മത്സരം കാണുന്നതിനും, വിജയിച്ച ടീമിന്റെ ക്യാപ്‌റ്റന്‍ ഒപ്പിട്ട ക്രിക്കറ്റ്‌ ബോള്‍ ലഭിക്കുന്നതിനുള്ള അവസരമാണ്‌ വോഡഫോണ്‍ ഈ മത്സരത്തിലൂടെ ഒരുക്കുന്നത്‌

സോണിയുടെ പോര്‍ട്ടബിള്‍ വയര്‍ലസ്‌ സ്‌പീക്കര്‍ വിപണിയില്‍




കൊച്ചി : എക്‌സ്‌ട്രാ ബാസ്‌ പോര്‍ട്ടബിള്‍ വയര്‍ലസ്‌ സ്‌പീക്കര്‍, എസ്‌ആര്‍എസ്‌ -എക്‌സ്‌ ബി3 സോണി വിപണിയില്‍ എത്തിച്ചു. സോണിയുടെ സവിശേഷമായ ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസിംഗ്‌ സാങ്കേതികവിദ്യയോടു കൂടിയതാണ്‌ പുതിയ ബ്ലൂടൂത്ത്‌ സ്‌പീക്കര്‍.
48 എംഎം ഫുള്‍ റേഞ്ച്‌ സ്‌പീക്കറില്‍ ശക്തിയേറിയ കാന്തവും സ്‌ട്രോക്കും ചേര്‍ന്ന്‌ ഒരുക്കുന്നത്‌ ശ്രവണസുന്ദരമായ ബാസ്‌ ആണ്‌. നേര്‍ത്ത ഡയഫ്രം, താഴ്‌ന്ന ബ്രാസിന്‌ ഉയര്‍ന്ന ശബ്‌ദ മര്‍ദ്ദം ലഭ്യമാക്കുന്നു. എക്‌സ്‌ ബി3 ഇരട്ട പാസീവ്‌ റേഡിയേറ്ററുകള്‍, വിവിധ ബാസ്‌ റേഞ്ചുകള്‍ ലഭ്യമാക്കുമ്പോള്‍ ശ്രോതാവിന്‌ അവരുടെ അഭിരുചിക്ക്‌ അനുസൃതമായ സംഗീതം ആസ്വദിക്കാന്‍ കഴിയും.
സോണിയുടെ എല്‍ഡിഎ ഡീക്കോഡിംഗ്‌ സാങ്കേതികവിദ്യ വയര്‍ലസ്‌ ശ്രവണ സൗകുമാര്യം വര്‍ധിപ്പിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച്‌ മൂന്നിരട്ടിയോളം ഡാറ്റാ വോളിയം ട്രാന്‍സ്‌മിഷനാണ്‌ ഇതിലുള്ളത്‌. 
എന്‍എഫ്‌സി-ബ്ലൂടൂത്ത്‌ കണക്‌ടിവിറ്റിയാണ്‌ മറ്റൊരു പ്രത്യേകത. ഒരു ബദല്‍ ബാറ്ററി കൂടിയാണിത്‌. എസ്‌ബി കേബിള്‍ ഉപയോഗിച്ച്‌ സ്‌പീക്കര്‍ യുഎസ്‌ബിഎ പോര്‍ട്ടുമായി ബന്ധിപ്പിച്ച്‌ സ്‌മാര്‍ട്‌ഫോണ്‍ ചാര്‍ജു ചെയ്യുകയുമാകാം. 
ലെലിത്തിയം അയണ്‍ ബാറ്ററി 24 മണിക്കൂര്‍ തുടര്‍ച്ചയായ പ്ലേബാക്‌ നല്‍കും. സ്‌പീക്കറുകള്‍ ബില്‍റ്റ്‌-ഇന്‍ 8800 എംഎഎച്ച്‌ പവര്‍ ബാങ്കോടു കൂടിയവയുമാണ്‌. കറുപ്പ്‌, നീല, ചുവപ്പ്‌ നിറങ്ങളില്‍ ലഭ്യം. വില 12,990 രൂപ ; ബെസ്റ്റ്‌ ബൈ 9,990 രൂപ.

കൊച്ചിയില്‍ നിന്ന്‌ മസ്‌കറ്റിലേയ്‌ക്കും ഹൈദരാബാദിലേയ്‌ക്കും പുതിയ സര്‍വീസ്‌




കൊച്ചി : കൊച്ചിയില്‍ നിന്ന്‌ മസ്‌കറ്റിലേയ്‌ക്കും, ഹൈദരാബാദിലേയ്‌ക്കും ഇന്‍ഡിഗോ പ്രതിദിന നോണ്‍-സ്റ്റോപ്പ്‌ വിമാന സര്‍വീസ്‌ ആരംഭിക്കുന്നു. കൊച്ചി - മസ്‌കറ്റ്‌ സര്‍വീസ്‌ ജൂണ്‍ 21-ന്‌ ആരംഭിക്കും. മസ്‌കറ്റിലേയ്‌ക്ക്‌ കൊച്ചിയില്‍ നിന്ന്‌ ഇന്‍ഡിഗോയുടെ പ്രഥമ സര്‍വീസ്‌ ആണിത്‌.
വൈകുന്നേരം 6.55 ന്‌ കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന 6ഇ 83 വിമാനം രാത്രി 9 മണിക്ക്‌ മസ്‌കറ്റിലെത്തും. രാത്രി 10 മണിക്ക്‌ മസ്‌കറ്റില്‍ നിന്നും പുറപ്പെടുന്ന 6ഇ84 വിമാനം പുലര്‍ച്ചെ 3.5 ന്‌ കൊച്ചിയിലെത്തും.
കൊച്ചിയില്‍ നിന്നും രാവിലെ 5.15 ന്‌ പുറപ്പെടുന്ന 6ഇ 334 വിമാനം രാവിലെ 6.50 ന്‌ ഹൈദരാബാദിലെത്തും. ഹൈദരാബാദില്‍ നിന്നും വൈകുന്നേരം 4.20 ന്‌ പുറപ്പെടുന്ന 6ഇ331 വിമാനം വൈകുന്നേരം 5.55 ന്‌ കൊച്ചിയിലെത്തും. ഇന്‍ഡിഗോയുടെ രണ്ടാമത്തെ കൊച്ചി-ഹൈദരാബാദ്‌ നോണ്‍-സ്റ്റോപ്‌ പ്രതിദിന സര്‍വീസാണിത്‌. കൊച്ചി-ഹൈദരാബാദ്‌ സര്‍വീസ്‌ ജൂണ്‍ 22-നാണ്‌ ആരംഭിക്കുക. ടിക്കറ്റ്‌ നിരക്കുകള്‍ കൊച്ചി മസ്‌കറ്റ്‌ 5999 രൂപ. മസ്‌കറ്റ്‌ കൊച്ചി 7137 രൂപ. 
കൊച്ചി - ഹൈദരാബാദ്‌ 2610 രൂപ. ഹൈദരാബാദ്‌ - കൊച്ചി 3103 രൂപ. ഇന്‍ഡിഗോയ്‌ക്ക്‌ പ്രതിദിനം 40 കേന്ദ്രങ്ങളിലേയ്‌ക്ക്‌ 767 സര്‍വീസുകള്‍ ഉണ്ടെന്ന്‌ ഇന്‍ഡിഗോ പ്രസിഡന്റ്‌ ആദിത്യ ഘോഷ്‌ അറിയിച്ചു. 


പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...