ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റത്തിനു കീഴില്‍
പ്രവര്‍ത്തിക്കാന്‍ ഫെഡറല്‍ ബാങ്കിന് ആര്‍ബിഐ അംഗീകാരം
കൊച്ചി: ഫെഡറല്‍
ബാങ്കിന് ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്) ആധാരമാക്കി
പ്രവ?ത്തിക്കുന്നതിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അനുവാദം നല്‍കി. നാഷണല്‍
പേയ്‌മെന്റ് കോര്‍പ്പറേഷ? ഓഫ് ഇന്ത്യ യുടെ മാനകീകൃത ബില്ലിംഗ് ഇടമാണ്
ബിബിപിഎസ്.
ഉപഭോക്താക്ക? ബില്‍ അടയ്‌ക്കേണ്ടി വരുന്ന എല്ലാ സ്ഥാപനങ്ങളേയും
ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിലൂടെ വിവിധ ബില്ലുകള്‍ അടയ്‌ക്കാന്‍
ഇടപാടുകാര്‍ക്ക് ഏകീകൃത സൗകര്യം ഒരുക്കുകയാണ് ബിബിപിഎസ് ചെയ്യുന്നത്.
ബിബിപിഎസില്‍ പങ്കുചേരാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിലൂടെ
ഇടപാടുകാര്‍ക്ക് ഏതുസമയത്തും എവിടെനിന്നും ബില്ലുകളില്‍ പണമടയ്‌ക്കാം. അവര്‍ക്ക്
തങ്ങളുടെ ബില്ലുകള്‍ രജിസ്റ്റര്‍ ചെയ്യാനും മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍?നെറ്റ്
ബാങ്കിംഗ്, കിയോസ്‌ക്, എടിഎം തുടങ്ങിയവ ഉപയോഗിച്ച് പണമടയ്‌ക്കാനും സാധിക്കും.
അതോടൊപ്പം ഓട്ടോമേറ്റഡ് ബില്‍ പേയ്‌മെന്റ് സൗകര്യവും ലഭ്യമാണ്. അതോടൊപ്പം
ഇടപാടുകാ?ക്ക് തങ്ങളുടെ ബില്ലുകള്‍ രജിസ്റ്റര്‍ ചെയ്യാനും കാണാനും ക്രെഡിറ്റ്
കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഐഎംപിഎസ്, നെഫ്‌റ്റ് എന്നിവ മുഖേന
ബില്ലടയ്‌ക്കാനും സൗകര്യമുണ്ട്. സ്‌കൂള്‍ ഫീസ്, സര്‍വ്വകലാശാല ഫീസ്, നഗരസഭാ
നികുതികള്‍ മ്യൂച്വള്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവ അടയ്‌ക്കാനാകും
വിധത്തില്‍ ഭാവിയില്‍ ഈ സൗകര്യം വിപുലമാക്കും.
വൈദ്യുതി, വെള്ളം,
പാചകവാതകം, ടെലഫോണ്‍ തുടങ്ങിയവയുടെ സേവനദാതാക്കള്‍ക്കും ബിബിപിഎസ് രണ്ടുതരത്തില്‍
ഏറെ ഉപകാരപ്രദമാണ്. ഒന്നാമതായി അവര്‍ക്ക് സ്വന്തമായി ഒരു ബി? കളക്ഷന്‍ സെന്റര്‍
കൈകാര്യം ചെയ്യേണ്ടതില്ല. രണ്ടാമതായി, അവര്‍ക്ക് അപ്പപ്പോള്‍ തന്നെ പണം
ലഭിക്കുകയും ചെയ്യും.
ബിബിപിഎസിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ
അംഗീകാരം നല്‍കിയ ആദ്യ ബാച്ച് ബാങ്കുകളിലൊന്നാണ് ഫെഡറല്‍ ബാങ്ക് എന്ന്
ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് മേധാവി കെ.എ.ബാബു പറഞ്ഞു. ഡിജിറ്റല്‍ ഇടത്തില്‍
തങ്ങളുടെ ഇടപാടുകാര്‍ക്ക് മൂല്യവര്‍ധിത സേവനങ്ങ?, പ്രത്യേകിച്ച് ബില്‍ അടവുകള്‍
നല്‍കാനുള്ള ബാങ്കിന്റെ ശേഷിയാണ് ഇതു കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടുമാസത്തിനുള്ളില്‍ ഈ സേവനം ലഭ്യമാക്കിത്തുടങ്ങാനാകുമെന്നും ബാങ്കിംഗ് ആപ്പായ
ഫെഡ്‌മൊബൈല്‍, ക്യുആ?ര്‍ കോഡ് അധിഷ്‌ഠിത പണമടയ്‌ക്കള്‍ സംവിധാനമായ സ്‌കാന്‍ ആന്റ്
പേ തുടങ്ങിയവയോടൊപ്പമുള്ള പുതിയ സേവനമായിരിക്കും ഇതെന്നും അദ്ദേഹം
പറഞ്ഞു.ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ ആഴം നല്‍കുന്നതിനൊപ്പം
ഇടപാടുകാര്‍ക്ക് സൗകര്യവും വൈവിധ്യവും നല്‍കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന്
ബാബു ചൂണ്ടിക്കാട്ടി.