Monday, May 23, 2016

സെന്‍സൊഡൈന്‍ വൈറ്റ്‌നിങ്ങ്‌ ടൂത്ത്‌പേസ്റ്റ്‌ വിപണിയില്‍




കോഴിക്കോട്‌ : ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌ കെയര്‍, സെന്‍സൊഡൈന്‍ വൈറ്റ്‌നിങ്ങ്‌ ടൂത്ത്‌ പേസ്റ്റ്‌ വിപണിയില്‍ എത്തിച്ചു. പല്ലുകളുടെ പ്രകൃതിദത്ത വെണ്‍മ നിലനിര്‍ത്തുന്നതോടൊപ്പം, പുതിയ ടൂത്ത്‌പേസ്റ്റ്‌ സെന്‍സിറ്റിവിറ്റി തടയുകയും തേയ്‌മാന സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു. 
കാപ്പി, ചായ, വീഞ്ഞ്‌ തുടങ്ങിയ പാനീയങ്ങളില്‍ നിന്നും ഉണ്ടാകുന്ന കറകള്‍ക്കും സെന്‍സിറ്റിവിറ്റിക്കും ഫലപ്രദമായ പ്രതിവിധി കൂടിയാണ്‌ പുതിയ പേസ്റ്റ്‌. ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം പല്ലിന്റെ ഉപരിതലത്തിലുള്ള അഴുക്കുകളെ പൂര്‍ണ്ണമായും നീക്കം ചെയ്‌ത്‌ പല്ലുകള്‍ക്ക്‌ പ്രകൃതി ജന്യമായ തിളക്കവും വെണ്‍മയും ലഭ്യമാക്കുന്നു. 
ഉപഭോക്താവിന്‌ ഉല്‍പന്നം അനായാസം ലഭിക്കാന്‍ പ്രമുഖ ഇ-കോമേഴ്‌സ്‌ പ്ലാറ്റ്‌ഫോമായ സ്‌നാപ്‌ ഡീലുമായി ചേര്‍ന്നാണ്‌ സെന്‍സൊഡൈന്‍ വൈറ്റ്‌നിങ്ങ്‌ പുറത്തിറക്കുന്നത്‌. 
ഡെന്‍ടൈന്‍ ഹൈപ്പര്‍ സെന്‍സിറ്റിവിറ്റിയ്‌ക്കുള്ള ലോകത്തിലെ ഒന്നാം നമ്പര്‍ ടൂത്ത്‌പേസ്റ്റ്‌ ആയ സെന്‍സൊഡൈന്‍, ജി.എസ്‌.കെ. കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌ കെയറിന്റെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ദന്തസംരക്ഷണ ബ്രാന്‍ഡാണ്‌. 
ഉപഭോക്താവിന്റെ മാറിക്കൊണ്ടിരിക്കുന്ന താല്‌പര്യങ്ങള്‍ക്കനുസരിച്ച്‌ സേവനം നല്‍കുക എന്നത്‌ ജി.എസ്‌.കെ. കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയറിന്റെ കടമയാണെന്ന്‌ കമ്പനിയുടെ ഓറല്‍ ഹെല്‍ത്ത്‌ വിഭാഗം ഏരിയ മാര്‍ക്കറ്റിങ്‌ ഡയറക്‌ടര്‍ ചാരുബല ശേഷാദ്രി പറഞ്ഞു. 

മഹിന്ദ്രയും തേരിയും പരിസ്ഥിതി സൗഹൃദ കെട്ടിടനിര്‍മാണത്തിന്‌ അറിവുകള്‍ ലഭ്യമാക്കും




കൊച്ചി: രാജ്യത്തെ ഭവനമേഖലയിലെ ഊര്‍ജക്ഷമത മെച്ചപ്പെടുത്തുന്നതിനായി ദ എനര്‍ജി ആന്‍ഡ്‌ റിസോഴ്‌സസ്‌ ഇന്‍സ്റ്റിറ്റിയൂട്ടും (തേരി) മഹീന്ദ്ര ലൈഫ്‌ സ്‌പേസസ്‌ ഡവലപ്പേഴ്‌സും ചേര്‍ന്നു `മികവിന്റെ കേന്ദ്രം' സ്ഥാപിക്കും.
`മഹീന്ദ്ര തേരി സെന്റര്‍ ഫോര്‍ എക്‌സലന്‍സ്‌ ഫോര്‍ സസ്റ്റൈനബിള്‍ ഹബിറ്റാറ്റ്‌സ്‌' എന്ന പേരിലായിരിക്കും സെന്റര്‍ അറിയപ്പെടുക. പാരമ്പവും ആധുനികവുമായ സാങ്കേതിക വിദ്യകളും ഇന്ത്യന്‍ നിര്‍മാണ മേഖലയിലും വിവിധ കാലാവസ്ഥ മേഖലകളിലും ഇപ്പോഴുള്ളവയ്‌ക്കു പകരമായി ഉപയോഗിക്കാവുന്ന നിര്‍മാണ വസ്‌തുക്കളുടെ സാധ്യതകള്‍ സെന്റര്‍ വിലയിരുത്തും. ഇതു രാജ്യത്തെ ഗ്രീന്‍ ബില്‍ഡിംഗ്‌ മേഖലയ്‌ക്കു മുതല്‍ക്കൂട്ടാകുന്ന വിധത്തില്‍ കെട്ടിടനിര്‍മാണത്തില്‍ ഏറ്റവും യോജ്യമായ നിര്‍മാണ സാമഗ്രികള്‍ സംബന്ധിച്ചും സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തി പരിസ്ഥിതി സൗഹൃദ കെട്ടിടം നിര്‍മിക്കുന്നതു സംബന്ധിച്ചുമുള്ള സാധ്യമായ അറിവുകള്‍ സെന്റര്‍ ലഭ്യമാക്കും. 
ഊര്‍ജം, വെള്ളം, ചെലവു കുറഞ്ഞ പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണ വസ്‌തുക്കള്‍ എന്നിവ സെന്റര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്ന മേഖലകളാണ്‌. ഇന്ത്യയിലെ ഭവന നിര്‍മാണ മേഖലയില്‍ പ്രസക്തമായ സ്റ്റാറ്റിസ്റ്റിക്കല്‍ ഡേറ്റയിലെ വിടവു നികത്തുന്നതിനുള്ള ഗവേഷണമാണ്‌ സെന്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖല. സെന്ററിന്റെ ഗവേഷണ ഫലങ്ങള്‍ കോണ്‍ഫറന്‍സുകള്‍, ശില്‌പശാലകള്‍, റിപ്പോര്‍ട്ടുകള്‍, സെമിനാര്‍ തുടങ്ങിയവ വഴി വിവരങ്ങള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ ആളുകളില്‍ എത്തിക്കുവാനും സെന്റര്‍ ഉദ്ദേശിക്കുന്നുവെന്ന്‌ തേരിയുടെ ഡയറക്‌ടര്‍ ജനറല്‍ ഡോ അജയ്‌ മാത്തൂര്‍ പറഞ്ഞു.
ഗുഡ്‌ഗാവിനടുത്തുള്ള തേരിയുടെ ഗുവാല്‍ പഹാരി കാമ്പസിലാണ്‌ ഈ മികവിന്റെ കേന്ദ്രം പ്രവര്‍ത്തിക്കുക. 
ഇന്ത്യയിലെ നഗര ജനസംഖ്യ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദ്രുത വളര്‍ച്ചയാണു നേടുന്നത്‌. ഇത്‌ നഗരവത്‌കരണവും അവിടുത്തെ അടിസ്ഥാനസൗകര്യവികസനവും ത്വരിതപ്പെടുത്തുകയാണ്‌. ഇതു ഊര്‍ജത്തിനുള്ള ആവശ്യം ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുകയാണ്‌. 
ഇപ്പോള്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ 30 ശതമാനത്തോളം ബില്‍ഡിംഗ്‌ മേഖലയില്‍നിന്നാണ്‌. ഇതില്‍തന്നെ 72 ശതമാനത്തിന്റെ ഉപഭോക്താക്കള്‍ വീടുകളാണ്‌. ഈ മേഖലയിലെ പഠനം നല്‍കുന്ന സൂചന 2020-ടെ രാജ്യത്തെ വീടുകളുടെ ശരാശരി വൈദ്യുതി ഉപഭോഗം 2000-ലേതിന്റെ അഞ്ച്‌ ഇരട്ടിയാകുമെന്നാണ്‌.
ഇന്ത്യയിലെ കെട്ടിട നിര്‍മാണ മേഖലയില്‍ ഊര്‍ജ സംരക്ഷണത്തിനു വലിയ സാധ്യതയിലേക്കാണ്‌ ഇതു വിരല്‍ ചൂണ്ടുന്നത്‌. അതുകൊണ്ടുതന്നെ മഹീന്ദ്ര തേരി പോലുള്ള മികവിന്റെ കേന്ദ്രങ്ങള്‍ ഈ കാലത്തിന്റെ ആവശ്യമാണെന്ന്‌ മഹീന്ദ്ര ലൈഫ്‌സ്‌പേസ്‌ ഡവലപ്പേഴ്‌സ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ അനിത അര്‍ജുന്‍ദാസ്‌ പറഞ്ഞു.

ദീര്‍ഘകാലത്തില്‍ നല്ല റിട്ടേണിന്‌ മിഡ്‌ കാപ്‌ മ്യൂച്വല്‍ ഫണ്ടുകള്‍




കൊച്ചി: ഓഹരി വിപണിയില്‍നിന്നുള്ള വരുമാനം വേണം; പക്ഷേ ഗവേഷണം നടത്തി നിക്ഷേപം നടത്താനുള്ള സമയമില്ല. ഇതിനു പോം വഴിയുണ്ട്‌, സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ അഥവാ എസ്‌ഐപി.
ഓഹരി നിക്ഷേപത്തിനുള്ള ആകര്‍ഷകമായ ഒരു ഓപ്‌ഷനാണ്‌ എസ്‌ഐപി. ഓരോ മാസവും നിശ്ചിത തുക നിക്ഷേപം നടത്തുകയാണ്‌ ഈ രതിയില്‍. ഇതുവഴി ഓഹരിയുടെ ശരാശരി വാങ്ങല്‍ ചെലവു കുറച്ചുകൊണ്ടുവരുവാന്‍ സഹായിക്കുന്നു. ഓഹരി വിപണിയില്‍ വില താഴുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ സാധിക്കുന്നു. മറിച്ചു വില ഉയരുമ്പോള്‍ ലഭിക്കുന്ന യൂണിറ്റുകളുട എണ്ണം കുറയുന്നു.
മിക്ക മ്യൂച്വല്‍ ഫണ്ടുകളും പ്രതിവാരം, പ്രതിമാസം, ത്രൈമാസം എന്നിങ്ങനെ നിരവധി എസ്‌ഐപി ഓപ്‌ഷനുകള്‍ നല്‍കുന്നുണ്ട്‌. ചില ഫണ്ടുകള്‍ പ്രതിദിന ഓപ്‌ഷനുകളും നല്‍കുന്നു. വര്‍ഷത്തിലൊരിക്കല്‍ നിക്ഷേപം നടത്താവുന്ന ഓപ്‌ഷനുകളും മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ വച്ചിട്ടുണ്ട്‌.
പൊതുവെ പറഞ്ഞാല്‍ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തില്‍ ലാര്‍ജ്‌ കാപ്‌ ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്‌ച വച്ചുപോരുന്നു. പക്ഷേ ദീര്‍ഘകാലയളവു കണക്കിലെടുക്കുമ്പോള്‍ മിഡ്‌ കാപ്‌ ഫണ്ടുകള്‍ ലാര്‍ജ്‌ കാപ്‌ ഫണ്ടുകളേക്കാള്‍ മെച്ചപ്പെട്ട റിട്ടേണ്‍ നല്‍കുന്നുണ്ട്‌.
മിഡ്‌ കാപ്‌ ഫണ്ടുകളില്‍ ഏറ്റവും മുന്നിലുള്ള യുടിഐ മിഡ്‌കാപ്‌ ഫണ്ട്‌ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത്‌ 26.5 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കിയിട്ടുണ്ട്‌.
`` ഏറ്റവും കൂടുതല്‍ വൈവിധ്യവത്‌കരിച്ചിട്ടുള്ള ഫണ്ടാണിത്‌. ഒരു ഓഹരിയിലും രണ്ടു ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയിട്ടില്ല. എസ്‌ഐപിയില്‍ നിക്ഷേപത്തിനായി ഓഹരി തെരഞ്ഞെടുക്കുന്നതിനു പ്രധാന്യമുണ്ട്‌. മൊത്തം ആസ്‌തിയായ 3227 കോടി രൂപയുടെ 15 ശതമാനത്തോളം ധനകാര്യ മേഖലയിലാണ്‌ നിക്ഷേപിച്ചിട്ടുള്ളത്‌. എഫ്‌എംസിജി, ടെക്‌സ്റ്റൈല്‍സ്‌, സിമന്റ്‌ തുടങ്ങിയവയാണ്‌ മറ്റു പ്രധാനപ്പെട്ട നിക്ഷേപ മേഖലകള്‍. അതുകൊണ്ടുതന്നെ ഒരു മേഖലയില്‍ നിക്ഷേപം നടത്തുന്നതിലെ നഷ്‌ടസാധ്യത ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട്‌.'' യുടിഐ മ്യൂച്വല്‍ ഫണ്ട്‌ പ്രോഡക്‌ട്‌ ഹെഡ്‌ ആര്‍ രാജ പറഞ്ഞു.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്ക്‌ കഴിഞ്ഞ രണ്ടു വര്‍ഷമായി റിക്കാര്‍ഡ്‌ പണമൊഴുക്കാണ്‌ ദൃശ്യമായിട്ടുള്ളത്‌. 2015-16-ല്‍ മ്യൂച്വല്‍ ഫണ്ട്‌ വ്യവസായത്തിലേക്ക്‌ ഒഴുകിയെത്തിയത്‌ 93,000 കോടി രൂപയാണ്‌. അതിന്റെ തലേവര്‍ഷമിത്‌ 81,000 കോടി രൂപയായിരുന്നു.
ദീര്‍ഘകാല നിക്ഷേപ കാലയളവും യുക്തിസഹമായ റിട്ടേണ്‍ പ്രതീക്ഷയും വച്ചു പുലര്‍ത്തിക്കൊണ്ടു നിക്ഷേപം നടത്തുകയാണെങ്കില്‍ ഇക്വിറ്റി ഫണ്ടുകള്‍ നിക്ഷേപകര്‍ക്കു നല്ല ഫലം നല്‍കും.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...