Wednesday, June 8, 2016

മൈക്രോമാക്‌സ്‌ രണ്ട്‌ പുതിയ സെല്‍ഫി സ്‌മാര്‍ട്ട്‌ ഫോണുകള്‍ വിപണിയില്‍ എത്തിച്ചു.




കൊച്ചി, ഇന്ത്യയിലെ മുന്‍നിര ഹാന്‍ഡ്‌ സെറ്റ്‌ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സ്‌ ഇന്‍ഫോമാറ്റിക്‌സ്‌ രണ്ട്‌ പുതിയ സെല്‍ഫി സ്‌മാര്‍ട്ട്‌ ഫോണുകള്‍ വിപണിയില്‍ ഇറക്കി. ബോള്‍ട്ട്‌ സെല്‍ഫിയും ക്യാന്‍വാസ്‌ സെല്‍ഫി 4-ഉം. സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയാഗിച്ചു തുടങ്ങുന്നവര്‍ക്കുള്ളതാണ്‌ ബോള്‍ട്ട്‌ സെല്‍ഫി. ക്യാന്‍വാസ്‌ സെല്‍ഫി ആകട്ടെ സെല്‍ഫി കമ്പക്കാര്‍ക്കു വേണ്ടി ഉള്ളതും.

ബോള്‍ട്ട്‌ സെല്‍ഫിയുടെ മുന്‍ക്യാമറയും പിന്‍ക്യാമറയും 5 എംപിയാണ്‌. ഫെയ്‌സ്‌, ബ്യൂട്ടിമോഡ്‌, ജെസ്റ്റര്‍ കാപ്‌ചര്‍ എന്നീ ഘടകങ്ങളാണ്‌ ക്യാമറയുടെ പ്രത്യേകത.

1 ജിഎച്ച്‌എസ്‌ ക്വാഡ്‌ കോര്‍ പ്രോസസര്‍, 1 ജിബി റാം, 8റോം, 32 ജിബിവരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ,്‌ 1750 എംഎഎച്ച്‌ ബാറ്ററി, ആന്‍ഡ്രോയ്‌ഡ്‌ എല്‍, 4.5 ഇഞ്ച്‌ സ്‌ക്രീന്‍ എന്നിവയോടു കൂടിയ ഈ 4ജി ഫോണിന്റെ വില 4999 രൂപയാണ്‌.

ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ ലോകത്തെ പുതുതലമുറയെയാണ്‌ ക്യാന്‍വാസ്‌ സെല്‍ഫി 4 ലക്ഷ്യമിടുന്നത്‌. പിന്‍ക്യാമറയിലെ ടാപ്‌ സെന്‍സറാണ്‌ ഇതിന്റെ പ്രത്യേകത. ഒരുകൈ ഉപയോഗിച്ച്‌ ചിത്രം പകര്‍ത്താന്‍ ഇതു സഹായകമാണ്‌. മുന്‍കാമറയും പിന്‍കാമറയും 8 എംപിയുടെതാണ്‌ 5 ഇഞ്ചാണ്‌ സ്‌ക്രീന്‍ ഡിസ്‌പ്ലെ.

ആന്‍ഡ്രോയിഡ്‌ മാര്‍ഷ്‌മാലോയില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്‍വാസ്‌ സെല്‍ഫി 4-ല്‍ ഗൂഗിള്‍ നൗ, കസ്റ്റം ടാബ്‌, 3ജി, 1.3 ജിഎച്ച്‌എസ്‌ ക്വാഡ്‌ കാര്‍, 1+8 റാമും, റോമും, 32 ജിബിവരെയുള്ള സ്റ്റോറേജ്‌ 2500 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ്‌ മറ്റു ഘടകങ്ങള്‍.


5617 കോടി രൂപയുടെ ആസ്‌തി, ലാഭ മൂല്യം പ്രഖ്യാപിച്ച്‌ മാക്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌



കൊച്ചി: ഇന്ത്യയിലെ മുന്‍നിര ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളിലൊന്നായ മാക്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ വിജയകരമായ ഒരു പ്രവര്‍ത്തനവര്‍ഷം കൂടി. ആസ്‌തി, ലാഭ മൂല്യത്തില്‍ സുസ്ഥിരതയോടെ കമ്പനി 5617 കോടി രൂപയുടെ മാര്‍ക്കറ്റ്‌ കണ്‍സിസ്റ്റന്റ്‌ എംബഡഡ്‌ വാല്യൂ (എംസിഇവി) കൈവരിച്ചു. എംസിഇവിയിലുള്ള പ്രവര്‍ത്തന വരുമാനം 17 ശതമാനമാണ്‌. 2016 സാമ്പത്തിക വര്‍ഷം 2103 കോടി രൂപയുടെ വില്‍പന കൈവരിച്ച കമ്പനി മുന്‍വര്‍ഷം സമാന കാലയളവിനേക്കാള്‍ 8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സ്വകാര്യ ഇന്‍ഷറുന്‍സ്‌ കമ്പനികള്‍ കണക്കിലെടുക്കുമ്പോള്‍ 9.3 ശതമാനമാണ്‌ വിപണി വിഹിതം. ഈ മേഖലയില്‍ നാലാമത്തെ ഏറ്റവും വലിയ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയുമാണ്‌. കമ്പനിയുടെ മൊത്തം എഴുതപ്പെട്ട പ്രീമിയം 13 ശതമാനം വര്‍ധിച്ച്‌ 9216 കോടി രൂപയിലെത്തി. ഓഹരി ഉടമകള്‍ക്കുള്ള നികുതിക്ക്‌ മുമ്പുള്ള ലാഭം 511 കോടി രൂപ.

കമ്പനിയുടെ കരുത്തും സ്ഥിരതയും വ്യക്തമാക്കുന്നതാണ്‌ കഴിഞ്ഞ വര്‍ഷത്തെ പ്രകടനമെന്ന്‌ എക്‌സിക്യുട്ടീവ്‌ വൈസ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായ രാജേഷ്‌ സൂദ്‌ പറഞ്ഞു. നിലവിലുള്ളതും ഭാവിയിലേക്കുള്ളതുമായ ബിസിനസ്‌ പ്രവര്‍ത്തനങ്ങളുടെ ശക്തമായ അടിത്തറ വ്യക്തമാക്കുന്നതാണ്‌ ലഭ്യമായ കണക്കുകള്‍. ദീര്‍ഘകാല സമ്പാദ്യവും ജീവന്‍സംരക്ഷണവുമെന്ന കാതലായ മൂല്യങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനമാണ്‌ ഈ നേട്ടത്തിന്‌ കമ്പനിയെ പ്രാപ്‌തമാക്കിയത്‌.

കമ്പനിയ്‌ക്ക്‌ ലഭിക്കുന്ന ഉപഭോക്തൃപരാതികള്‍ ആയിരം പോളിസികളില്‍ 0:19 എന്ന അനുപാതത്തിലാണ്‌. 99.43 ശതമാനം ക്ലെയിമുകളും രേഖകള്‍ ലഭിച്ച്‌ 10 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കിയിരുന്നു. മരണത്തെ തുടര്‍ന്ന്‌ അനുവദിച്ച ക്ലെയിമുകളുടെ ആകെ തുക 262 കോടി രൂപ. കണ്‍സര്‍വേഷന്‍ അനുപാതം 85.9 ശതമാനം. മത്സരം നേരിട്ട്‌ ഈ അനുപാതം തുടര്‍ച്ചയായി കരുത്താര്‍ജിക്കുകയാണ്‌.

കഴിഞ്ഞ നാല്‌ വര്‍ഷങ്ങളില്‍ മുന്‍നിര വളര്‍ച്ചയിലും ഉയര്‍ന്ന കാര്യക്ഷമതയിലും അനാവശ്യച്ചെലവുകള്‍ കുറയ്‌ക്കുന്നതിലുമാണ്‌ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്‌. പോളിസി ഹോള്‍ഡര്‍ ചെലവും ഗ്രോസ്‌ റിട്ടണ്‍ പ്രീമിയവും തമ്മിലുള്ള അനുപാതം 22.5 ശതമാനത്തില്‍ നില്‍ക്കുന്നതില്‍ ഇത്‌ പ്രകടമാണ്‌. പോളിസി ഹോള്‍ഡര്‍ ഒപെക്‌സ്‌, ഗ്രോസ്‌ റിട്ടണ്‍ പ്രീമിയം അനുപാതം 2016ല്‍ 13.6 ശതമാനത്തിലേക്ക്‌ താഴ്‌ന്നു. നികുതിക്ക്‌ മുമ്പ്‌ ഓഹരി ഉടമകള്‍ക്കുള്ള ലാഭം 511 കോടി രൂപ. മുന്‍വര്‍ഷം ഇത്‌ 478 കോടി രൂപയായിരുന്നു. മിച്ചം കണക്കിലെടുത്ത്‌ 2015-16 ല്‍ പോളിസി ഹോള്‍ഡര്‍ ബോണസായി 766 കോടി രൂപയും കമ്പനി പ്രഖ്യാപിച്ചു. 182 കോടി രൂപയുടെ അന്തിമ ലാഭവിഹിതം കൂടി പ്രഖ്യാപിച്ചതോടെ മൊത്തം ലാഭവിഹിതം 365 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത്‌ 200 കോടി രൂപയായിരുന്നു. 2015 സെപ്‌തംബറില്‍ 182 കോടി രൂപയുടെ ഇടക്കാല ഡിവിഡന്റ്‌ പ്രഖ്യാപിച്ചതടക്കമാണിത്‌.

343 ശതമാനമാണ്‌ കമ്പനിയുടെ സോള്‍വന്‍സി അനുപാതം. 150 ശതമാനമെന്ന നിര്‍ദിഷ്‌ട മാനദണ്‌ഡത്തേക്കാള്‍ ഇരട്ടിയാണിത്‌. അടച്ചുതീര്‍ത്ത മൂലധനം 1987 കോടി രൂപയായി നിലനിര്‍ത്താനും കമ്പനിയ്‌ക്ക്‌ കഴിഞ്ഞു. കമ്പനി പരിപാലിക്കുന്ന ആസ്‌തികളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 15 ശതമാനം വര്‍ധനയുണ്ടായി - 35824 കോടി രൂപ. ഇതില്‍ 63 ശതമാനം നിയന്ത്രിത ഫണ്ടുുകളിലും 37 ശതമാനം യൂലിപ്‌ ഫണ്ടുുകളിലുമാണ്‌. ഇക്കാലയളവില്‍ കമ്പനിയ്‌ക്ക്‌ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.

ഡാറ്റ്‌സണ്‍ റെഡി-ഗോ പുറത്തിറങ്ങി വില 2.43 ലക്ഷം രൂപ മുതല്‍





കൊച്ചി : എന്‍ട്രി ലെവല്‍ കാര്‍ വിഭാഗത്തെ പുനര്‍നിര്‍വചിക്കുക എന്ന ലക്ഷ്യത്തോടെ ഡാറ്റ്‌സണ്‍, ഇന്ത്യയിലെ ആദ്യ അര്‍ബന്‍ ക്രോസ്‌ ഹാച്ച്‌ബാക്ക്‌-റെഡി-ഗോ പുറത്തിറക്കി. കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 2.43 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. നവീനവും ഭംഗിയുള്ളതുമായ ഡിസൈനും മികച്ച പെര്‍ഫോര്‍മന്‍സുമുള്ള ഡാറ്റ്‌സണ്‍ റെഡിഗോ അഞ്ച്‌ വകഭേദങ്ങളില്‍ ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്‌.
കൊച്ചിയിലെ എക്‌സ്‌ഷോറൂം വില: ഡി - 2,43,147 രൂപ, എ - 2,87,674 രൂപ, ടി - 3,14,645 രൂപ, 
ടി (ഒ) - 3,25,077 രൂപ, എസ്‌ - 3,40,344 രൂപ
എന്‍ട്രി ലെവല്‍ കാറുകളെപ്പറ്റി ഇന്ത്യക്കാര്‍ക്കുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെയും പ്രതീക്ഷകളെയും പൊളിച്ചെഴുതുന്നതാണ്‌ നൂതനവും വിലക്കുറവുള്ളതുമായ റെഡിഗോ എന്ന്‌ നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാര്‍ക്കറ്റിംഗ്‌ വൈസ്‌ പ്രസിഡന്റ്‌ സഞ്‌ജയ്‌ ഗുപ്‌ത പറഞ്ഞു. അര്‍ബന്‍ ക്രോസ്‌ ഓവറിന്റെ രൂപകല്‍പ്പന ജപ്പാനിലാണ്‌ നടന്നത്‌. വികസിപ്പിച്ചതും ഉല്‍പ്പാദിപ്പിച്ചതും ഇന്ത്യയിലാണ്‌ - അദ്ദേഹം പറഞ്ഞു. ടോള്‍ ബോയ്‌ രൂപകല്‍പ്പനയിലുള്ള കാറിന്‌ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഗ്രൗണ്ട്‌ ക്ലിയറന്‍സുണ്ട്‌, 185 മി.മീ. ഉയരമുള്ള ബോഡി, കൂടുതല്‍ ഉള്‍ വിസ്‌താരം, ഡ്രൈവര്‍ക്ക്‌ മെച്ചപ്പെട്ട റോഡ്‌ കാഴ്‌ച എന്നിവ ഉറപ്പാക്കുന്നു. വൈറ്റ്‌, സില്‍വര്‍, ഗ്രേ, റൂബി, ലൈം എന്നീ ആകര്‍ഷകമായ അഞ്ച്‌ ബോഡി നിറങ്ങള്‍ റെഡിഗോയ്‌ക്കുണ്ട്‌.
കുറഞ്ഞ ബ്രേക്കിംഗ്‌ ഡിസ്റ്റന്റ്‌സ്‌ (ബ്രേക്ക്‌ ഉപയോഗിച്ചശേഷം വാഹനം നിശ്ചലമാകാനെടുക്കുന്ന ദൂരം), നല്ല റോഡ്‌ കാഴ്‌ച, ഉറപ്പേറിയ ബോഡി, ഗട്ടറുകളുടെ ആഘാതം വലിച്ചെടുക്കുന്ന സ്റ്റിയറിംഗ്‌, ഡ്രൈവര്‍ എയര്‍ബാഗ്‌ എന്നിങ്ങനെ സുരക്ഷ ഉറപ്പാക്കുന്ന ഡാറ്റ്‌സണ്‍ പ്രോ സേഫ്‌ 7 സേഫ്‌ടി പാക്കേജ്‌ റെഡിഗോയ്‌ക്കുണ്ട്‌.
ലിറ്ററിന്‌ 25.17 കിമീ എന്ന ഒന്നാന്തരം മൈലേജും റെഡിഗോ നല്‍കുന്നു. പുതിയ 800 സിസി, മൂന്ന്‌ സിലിണ്ടര്‍, ഐ സാറ്റ്‌ പെട്രോള്‍ എഞ്ചിനും അഞ്ച്‌ സ്‌പീഡ്‌ മാന്വല്‍ ട്രാന്‍സ്‌മിഷനുമുള്ള കാറിന്‌ പൂജ്യത്തില്‍ നിന്ന്‌ 100 കിമീ വേഗതയിലേക്ക്‌ കുതിക്കാന്‍ 15.9 സെക്കന്റ്‌ മതി. മണിക്കൂറില്‍ 140 കി.മീ. വരെ വേഗം കൈവരിക്കാന്‍ കഴിയും. കിലോമീറ്റര്‍ കണക്കിലെടുക്കാതെ രണ്ടുവര്‍ഷം വാറന്റി റെഡിഗോയ്‌ക്ക്‌ ലഭിക്കും. ഇതുകൂടാതെ ഈ വിഭാഗത്തില്‍ ആദ്യമായി സൗജന്യ റോഡ്‌ സൈഡ്‌ അസിസ്റ്റന്‍സ്‌ ഉള്ള രണ്ട്‌ അല്ലെങ്കില്‍ മൂന്ന്‌ വര്‍ഷത്തെ ഓപ്‌ഷണല്‍ വാറന്റിയും ലഭ്യമാണ്‌. ഇങ്ങനെ അഞ്ച്‌ വര്‍ഷം വരെ റെഡിഗോയ്‌ക്ക്‌ വാറന്റി കവറേജ്‌ ഉറപ്പാക്കാനാവും. ഏറ്റവും കുറഞ്ഞ ഉപയോഗ ചെലവും റെഡിഗോ ഉറപ്പുനല്‍കുന്നു. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ 32 ശതമാനം വരെ ഉപയോഗ ചെലവ്‌ കുറവാണ്‌ റെഡിഗോയ്‌ക്ക്‌. ഉപഭോക്താക്കള്‍ക്ക്‌ റെഡിഗോയെ ഇഷ്‌ടാനുസരണം മോടി പിടിപ്പിക്കാന്‍ 50 ആക്‌സസറികളും ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്‌. നിസാന്റെയും ഡാറ്റ്‌സണിന്റെയും 274 സെയില്‍സ്‌ - സര്‍വ്വീസ്‌ പോയിന്റുകളിലൂടെയാണ്‌ റെഡിഗോയുടെ വില്‍പ്പനയും സര്‍വ്വീസും. ഇത്‌ താമസിയാതെ 300 ആയി ഉയരും. 

ഐഡിയയുടെ റീട്ടെയ്‌ല്‍ സ്റ്റോര്‍ തുറന്നു



കൊച്ചി : മുന്‍നിര ടെലികോം കമ്പനിയായ ഐഡിയ സെല്ലുലറിന്റെ നൂറാമത്തെ റീട്ടെയ്‌ല്‍ സ്റ്റോര്‍ ചെന്നൈയിലെ മൈലാപ്പൂരില്‍ ഉദ്‌ഘാടനം ചെയ്‌തു. 2017 സാമ്പത്തികവര്‍ഷം അവസാനത്തോടെ കമ്പനി റീട്ടെയ്‌ല്‍ സ്റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തിലേക്ക്‌ ഒരു ചുവടു കൂടിയാണിത്‌.
കമ്പനി ഉടമസ്ഥതയിലുള്ള സ്റ്റോറുകളെന്ന ആശയത്തിന്റെ ഭാഗമായി ഐഡിയ 2014-ലാണ്‌ ആദ്യ സ്റ്റോര്‍ തുറന്നത്‌. അന്നു മുതല്‍ ഐഡിയയുടെ വിപുലമായ ശ്രേണിയിലുള്ള വോയ്‌സ്‌, ഡാറ്റ സേവനങ്ങള്‍ക്കുള്ള പ്രധാന കേന്ദ്രങ്ങളാണ്‌ ഈ സ്റ്റോറുകള്‍. ഇന്ന്‌ രാജ്യത്തെ 6720 പട്ടണങ്ങളിലായി 8736 സര്‍വീസ്‌ ടച്ച്‌ പോയിന്റുകളാണ്‌ ഐഡിയയ്‌ക്കുള്ളത്‌. കമ്പനി റീട്ടെയ്‌ല്‍ സ്റ്റോറുകള്‍, മൈ ഐഡിയ, ഐഡിയ പോയിന്റ്‌, ഐഡിയ സര്‍വീസ്‌ പോയിന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ആധുനിക അടിസ്ഥാന സൗകര്യവും പരിശീലനം സിദ്ധിച്ച ജീവനക്കാരുമുള്ള റീട്ടെയ്‌ല്‍ സ്റ്റോറുകളില്‍ ആഴ്‌ചയില്‍ ഏഴ്‌ ദിവസവും 24 മണിക്കൂറും പോസ്റ്റ്‌ പെയ്‌ഡ്‌ ബില്‍ പേമെന്റുകള്‍ക്കും പ്രീപെയ്‌ഡ്‌ റീച്ചാര്‍ജുകള്‍ക്കും സൗകര്യമുണ്ട്‌. 
മികച്ച ബ്രാന്‍ഡ്‌ സാന്നിധ്യം, മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം, ഉന്നത നിലവാരത്തിലുള്ള ഓട്ടോമേഷന്‍, നടപടിക്രമങ്ങള്‍, ഉന്നതനിലവാരത്തിലുള്ള സേവനം തുടങ്ങി നിരവധി മേ�കള്‍ കമ്പനി റീട്ടെയ്‌ല്‍ സ്റ്റോറുകള്‍ക്കുണ്ടെന്ന്‌ ഐഡിയ സെല്ലുലര്‍ ചീഫ്‌ സര്‍വീസ്‌ ഡെലിവറി ഓഫീസര്‍ നവനീത്‌ നാരായണ്‍ പറഞ്ഞു. 
മികച്ച സേവനം ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്നതിന്‌ വിപുലമായ സൗകര്യങ്ങളോടുകൂടിയ സ്‌റ്റോറുകള്‍ രാജ്യമെമ്പാടും തുറക്കാനും ഇവയുടെ എണ്ണം ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇരട്ടിയാക്കാനും ഐഡിയയ്‌ക്ക്‌ പരിപാടിയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
പത്ത്‌ ടെലികോം സര്‍ക്കിളുകളിലായി പട്ടണങ്ങളില്‍ ഐഡിയയുടെ 4ജി സേവനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്‌. ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും മികച്ച സേവനാനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സേവനകേന്ദ്രങ്ങള്‍ വിപുലീകരിക്കുന്നത്‌.

ഫോര്‍ഡ്‌ ഇക്കോബൂസ്റ്റിന്‌ വീണ്ടും അന്താരാഷ്‌ട്ര അവാര്‍ഡ്‌




കൊച്ചി : മികച്ച ചെറിയ എഞ്ചിനുള്ള ഇന്റര്‍നാഷണല്‍ എഞ്ചിന്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം ഫോര്‍ഡിന്റെ 1.0 ലിറ്റര്‍ ഇക്കോ ബൂസ്റ്റിന്‌ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ലഭിച്ചു. ഡ്രൈവബിലിറ്റി, പ്രകടനം, സാമ്പത്തികലാഭം, സൗകര്യങ്ങള്‍, സാങ്കേതികവിദ്യ എന്നിവയുടെ സമന്വയമാണ്‌ ഇക്കോബൂസ്റ്റെന്ന്‌ വിധികര്‍ത്താക്കള്‍ വിലയിരുത്തി. 
ഇന്ത്യയില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ എസ്‌.യു.വി ഇക്കോസ്‌പോര്‍ട്ടിലാണ്‌ ഫോര്‍ഡിന്റെ ഇക്കോബൂസ്റ്റ്‌ എഞ്ചിനുള്ളത്‌. ഇക്കോസ്‌പോര്‍ട്ട്‌ ട്രെന്‍ഡ്‌ +, ടൈറ്റാനിയം + വേരിയന്റുകളില്‍ ഈ എഞ്ചിന്‍ ലഭ്യമാണ്‌. 
ചെറുതെങ്കിലും കരുത്തുറ്റ 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ്‌ എഞ്ചിന്‍ നല്‍കുന്നത്‌ ലിറ്ററിന്‌ 18.9 കിലോമീറ്ററാണ്‌. പരിമിതമായ അളവില്‍ മാത്രം കാര്‍ബണ്‍ഡയോക്‌സൈഡ്‌ പുറന്തള്ളുന്ന ഈ എഞ്ചിന്‍ ഏറ്റവും പരിസ്ഥിതി സൗഹൃദപരമായ എഞ്ചിനുകളിലൊന്നാണ്‌. 
31 രാജ്യങ്ങളില്‍ നിന്നുള്ള 65 ഓട്ടോമോട്ടീവ്‌ ജേര്‍ണലിസ്റ്റുകള്‍ അടങ്ങിയ പാനലാണ്‌ 3 സിലിണ്ടര്‍ ഇക്കോബൂസ്റ്റ്‌ എഞ്ചിനെ 1.0 ലിറ്ററിന്‌ താഴെയുള്ള വിഭാഗത്തില്‍ ഏറ്റവും മികച്ച എഞ്ചിനായി തിരഞ്ഞെടുത്തത്‌. 
ഇക്കൊല്ലം 32 വിവിധ എഞ്ചിനുകളുമായി മത്സരിച്ചാണ്‌ ഇക്കോബൂസ്റ്റ്‌ മുന്നിലെത്തിയത്‌. 2012ല്‍ മത്സരിക്കുമ്പോഴുള്ളതിനേക്കാള്‍ 19 എഞ്ചിനുകള്‍ കൂടുതല്‍. 1.0 ലിറ്ററിന്‌ താഴെയുള്ള വിഭാഗത്തില്‍ ആഗോള വാഹന നിര്‍മാതാക്കളില്‍ നിന്നും ടര്‍ബോചാര്‍ജ്‌ഡ്‌, ഡയറക്‌ട്‌ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനുകളുമായി കടുത്ത മത്സരമാണ്‌ ഇക്കോബൂസ്റ്റ്‌ നേരിട്ടത്‌.
ഏഷ്യ പസഫിക്കില്‍, നിരവധി അവാര്‍ഡുകള്‍ക്ക്‌ അര്‍ഹമായ ഈ എഞ്ചിന്‍ ഫിയസ്റ്റ, ഇക്കോസ്‌പോര്‍ട്ട്‌, ഫോക്കസ്‌ എന്നിവയില്‍ ലഭ്യമാണ്‌. ആഗോളതലത്തില്‍ കരുത്തും ഇന്ധനക്ഷമതയും ഒത്തുചേരുന്ന ഇക്കോബൂസ്റ്റ്‌ എഞ്ചിനുകളില്‍ 1.5 ലിറ്റര്‍, 1.6 ലിറ്റര്‍, 2.0 ലിറ്റര്‍, 2.3 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിനുകള്‍, 2.7 ലിറ്റര്‍, 3.5 ലിറ്റര്‍ വി6 എഞ്ചിനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 

കോയെന്‍കോ ഗ്രൂപ്‌ പുതിയ ഉത്‌പന്നങ്ങള്‍ വിപണിയിലിറക്കുന്നു




കൊച്ചി: 
കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭമായ ആയ കോയെന്‍കോ ഗ്രൂപ്പ്‌ പുതിയ ഉത്‌പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നു. പ്രസിദ്ധ നടിയും നര്‍ത്തകിയുമായ ആശാ ശരത്‌, ഈ മാസം 10 നു കൊച്ചിന്‍ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വച്ചു പുറത്തിറക്കും. ആശാ ശരത്‌ ആണ്‌ ഉത്‌പന്നങ്ങളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍.
ദീര്‍ഘകാലത്തെ വിപുലമായ ഗവേഷണത്തിന്റെ ഫലമാണ്‌ ഗ്രൂപ്പിന്റെ കണ്‍സ്യൂമര്‍ ഉത്‌പന്നങ്ങള്‍ പുറത്തിറക്കുന്നത്‌.. ജൈവപദാര്‍ത്ഥങ്ങള്‍ കൊണ്ടാണ്‌ ഇവയെല്ലാം നിര്‍മ്മിക്കുന്നത്‌. ഉയര്‍ന്ന ഗുണമേന്മ, ചര്‍മ്മത്തിനുള്ള സുരക്ഷിതത്വം, വസ്‌ത്രങ്ങളുടെ സംരക്ഷണം, നിറത്തിനു മങ്ങലേല്‍ക്കാതിരിക്കല്‍, എന്നിവയാണ്‌ ഈ ഉത്‌പന്നങ്ങളുടെ നിര്‍മ്മാണത്തിന്‌ അടിസ്ഥാനമായ മുന്‍ഗണനകള്‍. സുരക്ഷിതവും ന്യായവിലയ്‌ക്കുള്ളതുമാണ്‌ ഈ ഉത്‌പന്നങ്ങള്‍
ബയോ വെജ്‌, എക്‌സ്‌ട്രാവൈറ്റ്‌, എക്‌സ്‌ട്രാബ്രൈറ്റ്‌ എന്നിവ പ്രീമിയം സ്‌നോവി വൈറ്റ്‌ വിഭാഗത്തില്‍ പെടുന്ന വാഷിംഗ്‌ സോപ്പാണ്‌. ഇന്ത്യയില്‍ ഇത്‌ അവതരിപ്പിക്കുന്ന ആദ്യത്തെ കമ്പനിയാകുകയാണ്‌ കോയെന്‍കോ. 100% സസ്യഘടകങ്ങള്‍ മാത്രമുപയോഗിച്ച്‌ ഏറ്റവും കുറച്ച്‌ ജലോപയോഗം ആവശ്യമുള്ള രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇതിലുപയോഗിച്ചിരിക്കുന്ന വെളിച്ചെണ്ണ സ്വന്തമായി ഉത്‌പാദിപ്പിച്ചതാണ്‌. അന്താരാഷ്‌ട്ര ചര്‍മ്മ, ഫാബ്രിക്‌ കെയര്‍ വിദഗ്‌ദ്ധരുമായി അലോചിച്ച്‌, ഇതിനായി പൂര്‍ണമായി നീക്കിവയ്‌ക്കപ്പെട്ടിരിക്കുന്ന ഗവേഷണവികസനവിഭാഗമാണ്‌ ഈ ഉത്‌പന്നങ്ങള്‍ രൂപപ്പെടുത്തിയത്‌. 
മാസ്റ്റര്‍വാഷ്‌, കാഞ്ചനമാല, പ്ലാറ്റിനോഎക്‌സ്‌എല്‍ തുടങ്ങിയവ ബാര്‍ സോപ്‌ വിഭാഗത്തില്‍ പെടുന്നു. കുറഞ്ഞ ചിലവില്‍ കറകള്‍ നീക്കുന്നതില്‍ കരുത്തു കാണിക്കുകയും വസ്‌ത്രങ്ങളുടെ അഴുക്കിന്റെ ഏറ്റവും ചെറിയ കണികകള്‍ പോലും വൃത്തിയാക്കുകയും ചെയ്യുന്നവയാണ്‌ ഈ ഉത്‌പന്നങ്ങള്‍. 
മെഡി ഗ്ലോ, ഡോ.ബ്രൈറ്റ്‌, പ്രൊഫവാഷ്‌, സണ്‍മെയ്‌ഡ്‌ എന്നിവ 100% സസ്യഘടകങ്ങളുപയോഗിച്ചു നിര്‍മ്മിച്ചവയാണ്‌. സ്വന്തമായി നിര്‍മ്മിച്ച വെളിച്ചെണ്ണയാണ്‌ ഇതിന്റെ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നത്‌. ഇവയും കറകളെ നീക്കുന്നതില്‍ കരുത്തു കാണിക്കുകയും അമിതമായി ജലം ഉപയോഗിക്കാതെ വസ്‌ത്രങ്ങളിലെ നേരിയ അഴുക്കുകള്‍ പോലും നീക്കം ചെയ്യുകയും ചെയ്യുന്നു. 
കമ്പനി പുറത്തിറക്കുന്ന സുഗന്ധമുള്ള ബാത്ത്‌ സോപ്പാണ്‌, ലാമിയോ. ലാവെന്‍ഡര്‍, ആല്‍മണ്ട്‌, റോസാപ്പൂ സൗരഭ്യങ്ങളില്‍ ഇതു ലഭ്യമാണ്‌. ആഴമേറിയ ഗവേഷണത്തിന്റെ ഫലമായ ഉത്‌പന്നമായതുകൊണ്ട്‌ ലാമിയോ സോപ്പുകളില്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ചര്‍മ്മത്തെ തിളക്കമുള്ളതും കുലീനവുമായി നിലനിറുത്താന്‍ ഇതിനു സാധിക്കുന്നു. 
ഉപദ്രവകാരികളായ അണുക്കളെയും എണ്ണക്കറകളെയും കരിയെയും 99.9 % വും നീക്കം ചെയ്യുന്ന ഫലപ്രദമായ ക്ലീനിംഗ്‌ ഫോര്‍മുല ഉപയോഗിച്ചു നിര്‍മ്മിച്ചിരിക്കുന്നതാണ്‌ ലിമിക്‌സ്‌ ഡിഷ്‌ വാഷ്‌ ബാര്‍. ഇതിന്റെ അഡ്വാന്‍സ്‌ഡ്‌ ക്ലീനിംഗ്‌ ഫോര്‍മുല എല്ലാ അടുക്കളകള്‍ക്കും അനുയോജ്യമാണ്‌. ഹൃദ്യമായ ഒരു സുഗന്ധം പരത്തിക്കൊണ്ട്‌, പാത്രങ്ങള്‍ക്കെല്ലാം മിന്നിത്തിളങ്ങുന്ന വൃത്തി ഉറപ്പാക്കുന്നതാണ്‌ ഈ ഉത്‌പന്നം. 


ബഹുമുഖ സംരംഭങ്ങളുള്ള, കേരളത്തിലെ പ്രമുഖ വ്യവസായശക്തികളിലൊന്നാണ്‌ കോയന്‍കോ ഗ്രൂപ്പ്‌ 50 ലേറെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഗ്രൂപ്പിന്റെ നിരവധി ഉപവിഭാഗങ്ങളിലോരോന്നും,്‌. 
കോഴിക്കോട്‌ ആസ്ഥാനമായുള്ള കോയെന്‍കോ ഗ്രൂപ്പിന്‌ സോള്‍വെന്റ്‌ എക്‌സ്‌ട്രാക്ഷന്‍, കയറ്റുമതി, പെട്രോളിയം ഇറക്കുമതി, അടിസ്ഥാനസൗകര്യവികസനം, വാഹന വില്‍പനയും സര്‍വീസിംഗും (ബി എം ഡബ്ല്യുവിന്റെയും ഹീറോയുടെയും ഡീലര്‍മാര്‍), കാലിത്തീറ്റ നിര്‍മ്മാണം (25 വര്‍ഷത്തിലേറെയായി വിപണിയിലുള്ള സുനന്ദിനി കാലിത്തീറ്റയുടെ നിര്‍മ്മാതാക്കള്‍), എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സംരംഭങ്ങളുണ്ട്‌. കോയെന്‍കോ എക്‌സ്‌പെല്ലേഴ്‌സ്‌, കോയെന്‍കോ സോള്‍വെന്റ്‌ എക്‌സ്‌ട്രാക്‌ടേഴ്‌സ്‌, കോയെന്‍കോ ഫീഡ്‌സ്‌, കോയെന്‍കോ ടീ പ്ലാന്റേഷന്‍, കോയെന്‍കോ മൊബൈക്‌സ്‌, കോയെന്‍കോ പ്ലാറ്റിനോ ക്ലാസിക്‌ മോട്ടോഴ്‌സ്‌, കോയെന്‍കോ ഹോസ്‌പിറ്റാലിറ്റി, കോയെന്‍കോ ഫൗണ്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ്‌ കോയെന്‍കോ ഗ്രൂപ്പ്‌. 
ഗ്രൂപ്പിന്റെ അടുത്ത ചുവടുവയ്‌പ്‌ ദ്രുതവില്‍പനയുള്ള കണ്‍സ്യൂമര്‍ ഉത്‌പന്നങ്ങളുടെ (എഫ്‌ എം സി ജി) നിര്‍മ്മാണരംഗത്തേക്കാണ്‌. ജീവിതത്തിന്റെ സമസ്‌ത മേഖലകളിലുമുള്ള ഉപഭോക്താക്കള്‍ക്ക്‌ ഗുണമേന്മയേറിയ ഉത്‌പന്നങ്ങള്‍ ന്യായവിലയ്‌ക്കു ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. 
ലിക്വിഡ്‌ സോപ്‌, ഹാന്‍ഡ്‌ വാഷ്‌, ഡിഷ്‌ വാഷിംഗ്‌ ലിക്വിഡ്‌, ഡിറ്റര്‍ജന്റ്‌ ലിക്വിഡ്‌, ഫാബ്രിക്‌ കണ്ടീഷനര്‍, ഡിസ്‌പോസബിള്‍ വാഷിംഗ്‌ ടാബ്ലറ്റ്‌, ഡിറ്റര്‍ജന്റ്‌ പൗഡര്‍ എന്നിവയുടെ ഉത്‌പാദനമാണ്‌ കമ്പനിയുടെ അടുത്ത ചുവടുവയ്‌പ്‌. 
ഇവ കൂടാതെ ഭക്ഷ്യോത്‌പന്നങ്ങള്‍, ക്ഷീരോത്‌പന്നങ്ങള്‍ എന്നിവ ഉത്‌പാദിപ്പിക്കുന്ന ഭാവിസംരംഭങ്ങളിലേയ്‌ക്കും ഗ്രൂപ്‌ ശ്രദ്ധയൂന്നുണ്ട്‌. എല്ലാ ഉപഭോക്താക്കള്‍ക്കും മിക്‌ച ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ്‌ ഈ പുതിയ സംരംഭങ്ങളുടെയും പിന്നിലുള്ളത്‌. 
ക്രാന്തദര്‍ശിത്വമുളള വ്യവസായി പി.പി.കോയയുടെ സൃഷ്‌ടിയാണ്‌ കോയെന്‍കോ ഗ്രൂപ്പ്‌. 
വാര്‍ത്താ സമ്മേളനത്തില്‍ പി.പി. നൗഷീഖ്‌ (ഡയറക്ടര്‍), പി.പി.ജസീഖ്‌ (ഡയറക്ടര്‍) ഡോ.സെന്തില്‍ മുദഗന്‍ ( കണ്‍സെല്‍ട്ടന്റ്‌), സി.എം.നീരജ്‌ (എച്ച്‌.ആര്‍) പ ബി.വി.ഷെട്ടി (ബിസിനസ്‌) എന്നിവര്‍ പങ്കെടുത്തു.




പുതിയ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ പുറത്തിറക്കി


കനറാ എച്ച്‌എസ്‌ബിസി ഒറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പുതിയ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ പുറത്തിറക്കി


കൊച്ചി: കനറാ എച്ച്‌എസ്‌ബിസി ഒറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി രണ്ടു പുതിയ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ പുറത്തിറക്കി- അഷ്വേഡ്‌ നിവേശ്‌ പ്ലാനും സ്‌മാര്‍ട്ട്‌ സുരക്ഷാപ്ലാനും.
സുക്ഷിതത്വം, ഭാവി ധനകാര്യാവശ്യങ്ങള്‍ എന്നിവ നിറവേറ്റാന്‍ സഹായിക്കുന്നവയാണ്‌ ഈ പദ്ധതികള്‍. സമ്പാദ്യത്തോടൊപ്പം ലൈഫ്‌ കവറേജും നല്‍കുന്ന പാരമ്പര്യ എന്‍ഡോവ്‌മെന്റ്‌ പദ്ധതിയാണ്‌ അഷ്വേഡ്‌ നിവേശ്‌ പ്ലാന്‍. കുറഞ്ഞ കാലയളവിലേക്കു പ്രമീയം അടയ്‌ക്കുന്നതിനുള്ള ഓപ്‌ഷന്‍ ഈ പദ്ധതി നല്‍കുന്നു. എന്നാല്‍ പോളിസി കാലയളവു മുഴുവന്‍ കവറേജ്‌ ലഭിക്കുന്നു. 
കുറഞ്ഞ പ്രീമിയത്തില്‍ മികച്ച സംരക്ഷണം നല്‍കുന്ന ശുദ്ധ ഇന്‍ഷുറന്‍സ്‌ പോളിസിയാണ്‌ സ്‌മാര്‍ട്ട്‌ സുരക്ഷ പ്ലാന്‍. അപ്രതീക്ഷിത മരണത്തിനെതിരേ കവറേജ്‌ നല്‍കി കുടുംബത്തിന്റെ ധനകാര്യ സുരക്ഷ ഉറപ്പു വരുത്തുന്നതാണ്‌ ഈ പദ്ധതി. അപകടമരണം, പൂര്‍ണ വികലാംഗത്വം എന്നിവയ്‌ക്കു ഓപ്‌ഷണലായി കവറേജ്‌ എടുക്കാം.
`` അപ്രതീക്ഷിത സംഭവങ്ങള്‍ക്കെതിരേ ഒരു കുടുംബത്തിന്റെ ഹൃസ്വ, ദീര്‍ഘകാല ധനകാര്യാവശ്യങ്ങള്‍ നിറവേറ്റുന്നതാണ്‌ ഞങ്ങളുടെ പുതിയ ഈ രണ്ടു ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങളും. അഷ്വേഡ്‌ നിവേശ്‌ പ്ലാന്‍ വഴി ഉപഭോക്താക്കള്‍ക്ക്‌ അവരുടെ ധനകാര്യാവശ്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കും. മറിച്ച്‌ സ്‌മാര്‍ട്ട്‌ സുരക്ഷ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക്‌ സമഗ്രമായൊരു സുരക്ഷാ സൊലൂഷനും നല്‍കുന്നു.'' കനറാ എച്ച്‌എസ്‌ബിസി ഒറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അഞ്‌ജു മാത്തൂര്‍ പറഞ്ഞു.
കനറാ എച്ച്‌എസ്‌ബിസി ഒറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി 2008-ലാണ്‌ പ്രവര്‍ത്തനം തുടങ്ങിയത്‌. കനറാ ബാങ്ക്‌ (51 ശതമാനം), ഒറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ (23 ശതമാനം), എച്ച്‌എസ്‌ബിസി ഇന്‍ഷുറന്‍സ്‌ (26 ശതമാനം) എന്നിവ സംയുക്തമായി പ്രമോട്ടു ചെയ്‌തിരിക്കുന്ന കമ്പനിയാണിത്‌. പ്രമോട്ടര്‍മാരുടെ എണ്ണായിരത്തിലധികം ശാഖകളിലൂടെ 60 ദശലക്ഷത്തിലധികം ഇടപാടുകാരില്‍ കമ്പനിക്ക്‌ എത്തിച്ചേരാന്‍ സാധിക്കുന്നു.

ഡോ. ഹരീഷ്‌ പിള്ള ജെസിഐ ഇന്റര്‍നാഷണല്‍ അഡ്‌വൈസറി പാനല്‍ മീറ്റില്‍



കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരള ക്ലസ്റ്റര്‍ ഹെഡുമായ ഡോ. ഹരീഷ്‌ പിള്ള സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന ജോയിന്റ്‌ കമ്മീഷന്‍ ഇന്റര്‍നാഷണല്‍ അഡ്‌വൈസറി പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഈ പാനല്‍ മീറ്റില്‍ കേരളത്തില്‍നിന്നും പങ്കെടുത്തിട്ടുള്ള ഏക വ്യക്തിയാണ്‌ ഡോ. ഹരീഷ്‌ പിള്ള. യുഎസ്‌എ, ബ്രസീല്‍, ബെല്‍ജിയം, സിംഗപ്പൂര്‍, പാക്കിസ്ഥാന്‍, സ്വീഡന്‍, യുഎഇ എന്നിവടങ്ങളില്‍നിന്നുള്ള സാങ്കേതിക വിദഗ്‌ധരുടെ സംഘത്തോടൊപ്പമായിരുന്നു ചര്‍ച്ച. ഈ വിദഗ്‌ധ പാനല്‍ ആഗോള ആരോഗ്യ സംരക്ഷണരംഗത്ത്‌ പുതിയ ആറാമത്‌ എഡിഷന്‍ ജോയിന്റ്‌ കമ്മീഷന്‍ ഇന്റര്‍നാഷണല്‍ മാനദണ്ഡങ്ങള്‍ക്ക്‌ പുതിയ രൂപം നല്‍കുകയുണ്ടായി. അവ 2017 പകുതിയോടെ ആഗോളതലത്തില്‍ പ്രാബല്യത്തില്‍ വരും.
യുഎസ്‌-ല്‍ ആരോഗ്യരംഗത്ത്‌ മാനദണ്ഡങ്ങളും അധികാരങ്ങളും നിശ്ചയിക്കുന്ന ഏറ്റവും പഴക്കമുള്ളതും വിപുലവുമായ, ഒരു ലാഭരഹിത സംഘടനയാണ്‌ ജെസിഐ. രോഗികള്‍ക്ക്‌ ഏറ്റവും മികച്ച സേവനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താനും അവയുടെ ഫലപ്രാപ്‌തിയും ലക്ഷ്യമിട്ടുള്ള, അന്താരാഷ്ട്രതലത്തില്‍ ആരോഗ്യരംഗത്ത്‌ അംഗീകാരം നല്‍കുന്നവരില്‍ പ്രമുഖരാണ്‌ ജെസിഐ. 
ക്യാപ്‌ഷന്‍: സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന ജോയിന്റ്‌ കമ്മീഷന്‍ ഇന്റര്‍നാഷണല്‍ അഡ്‌വൈസറി പാനല്‍ അംഗങ്ങളോടൊപ്പം കേരളത്തിന്റെ പ്രതിനിധിയും ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരള ക്ലസ്റ്റര്‍ ഹെഡുമായ ഡോ. ഹരീഷ്‌ പിള്ള 


പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...