Wednesday, July 20, 2016

കൊച്ചി മാരിയറ്റില്‍ ജിമ്മി റോക്‌സ്‌ ഫുഡ്‌ഫെസ്റ്റിവല്‍ രണ്ടാംഘട്ടം ആരംഭിച്ചു

കൊച്ചി മാരിയറ്റില്‍ ആരംഭിച്ച ജിമ്മി റോക്‌സ്‌ ഫുഡ്‌ ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം ഉദ്‌ഘാടനം ജനറല്‍ മാനേജര്‍ വിനീത്‌ മിശ്രയില്‍ നിന്നും ഭക്ഷണം സ്വീകരിച്ചുകൊണ്ട്‌ സിനിമാതാരം ടൊവീനൊ തോമസ്‌ ഉദ്‌ഘാടനം ചെയ്യുന്നു. പ്രകാശ്‌ ചെട്ടിയാര്‍, രാഹുല്‍ രാജ്‌, അഭിഷേക്‌ രാജഗോല്‍ക്കര്‍, ചിന്നു ജിമ്മി എന്നിവര്‍ സമീപം.
.

കൊച്ചി: വ്യത്യസ്‌ത രുചിഭേദങ്ങള്‍ അന്വേഷിച്ച്‌ രാജ്യത്തുടനീളം വൈവിധ്യമായ യാത്രകള്‍ നടത്തിയ ജിമ്മി റോക്‌സിനെ അനുസ്‌മരിച്ച്‌ കൊച്ചി മാരിയറ്റ്‌ ഹോട്ടലില്‍ ജിമ്മി റോക്‌സ്‌ ന്റെ പേരിലുള്ള ഭക്ഷ്യോത്സവത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. സിനിമാതാരം ടൊവിനോ തോമസ്‌ ഭക്ഷ്യോത്സവത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. കൊച്ചിയില്‍ തുടരുന്നു. റംസാന്‍ മാസത്തിലെ ചെറിയ ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ ജിമ്മി റോക്‌സ്‌ ഭക്ഷ്യപര്യവേഷണം പുനഃരാരംഭിച്ചത്‌. ഫെബ്രുവരി 12 ന്‌ എന്‍ എച്ച്‌ 15 ലൂടെ യാത്ര ആരംഭിച്ച ജിമ്മി റോക്‌സ്‌ ഇതിനോടകം ഗുജറാത്ത്‌, രാജസ്‌ഥാന്‍, പഞ്ചാബ്‌ രുചിക്കൂട്ടുകള്‍ അനുഭവിച്ചറിഞ്ഞു. 
കൊച്ചി മാരിയറ്റിലെ അതിഥികള്‍ക്ക്‌ അവിസ്‌മരണീയ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ പുനരാരംഭിച്ച ദില്ലിയില്‍ നിന്ന്‌ സോനാര്‍ഗാവോണിലേക്കുള്ള യാത്രയില്‍ മഥുര, ഫിറോസാബാദ്‌, ലക്‌നൗ, വാരണാസി, ഹാവ്‌റ, ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളിലൂടെയാകും സഞ്ചാരം. എല്ലാ വാരാന്ത്യങ്ങളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 7 മണി മുതല്‍ 12 മണി വരെ ജിമ്മി റോക്‌സ്‌ രുചി കൂട്ടുകള്‍ കൊച്ചി മാരിയറ്റില്‍ ആസ്വദിക്കാം. കൊച്ചി മാരിയറ്റിലെ പുതിയ എക്‌സിക്യു്‌ട്ടീവ്‌ ഷെഫ്‌ തമിഴ്‌നാട്‌ ശങ്കരന്‍കോവില്‍ സ്വദേശി പ്രകാശ്‌ ചെട്ടിയാരുമായി ജിമ്മി റോക്‌സ്‌ ആശയങ്ങള്‍ പങ്ക്‌ വെയ്‌ക്കും. . ഒബ്‌റോയ്‌ ബാംഗ്ലൂര്‍, ഒബ്‌റോയ്‌ ഗ്രാന്‍ഡ്‌ കൊല്‍ക്കത്ത, ഒബ്‌റോയ്‌ ന്യൂ ഡല്‍ഹി, ഒബ്‌റോയ്‌ ഉദയവിലാസ്‌ എന്നിവിടങ്ങളില്‍ ഇദ്ദേഹം പരിശീലനം നല്‍കിയിട്ടുണ്ട്‌. ഇന്‍ക്രഡിബിള്‍ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ട്‌. കൊച്ചി കിച്ചണില്‍ വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ ഒരുകുവാനും ജിമ്മിറോക്‌സിനെ എത്തിക്കുവാനും കഴിഞ്ഞതിലും എക്‌സിക്യു്‌ട്ടീവ്‌ ഷെഫ്‌ പ്രകാശിനെ പരിചയപ്പെടുത്തുന്നതിലും അതീവ സന്തുഷ്ടരാണെന്ന്‌ കൊച്ചി മാരിയറ്റ്‌ ജനറല്‍ മാനേജര്‍ വിനീത്‌ മിശ്ര പറഞ്ഞു. . ഡയറ്‌കടര്‍ ഓപ്പറേഷന്‍സ്‌ രാഹുല്‍രാജ്‌, ഡയറക്‌ടര്‍ സെയില്‍സ്‌ ആന്റ്‌ മാര്‍ക്കറ്റിംഗ്‌ അഭിഷേക്‌ രാജഗോല്‍ക്കര്‍, മാരിക്കൊം മാനേജര്‍ ചിന്നു ജിമ്മി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.



Sunday, July 17, 2016

വിഡിയോകോണ്‍ ഡി2എച്ച്‌ - സുല്‍ത്താന്‍ സഹകരണം




കൊച്ചി : സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്റെ ഏറ്റവും പുതിയ ബ്ലോക്‌ബസ്റ്റര്‍ ചിത്രമായ യാഷ്‌ രാജ്‌ പ്രൊഡക്‌ഷന്‍സിന്റെ സുല്‍ത്താനുമായി വിഡിയോകോണ്‍ ഡി2എച്ച്‌ സഹകരിക്കുന്നു.

സിനിമയില്‍ വിഡിയോകോണ്‍ ഡി2എച്ചിന്റെ വിതരണ ഫ്രാഞ്ചൈസിയായി വേഷമിടുന്ന സല്‍മാന്‍ഖാന്‍ പിന്നീട്‌ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ്‌.

ഗ്രാമഗ്രാമാന്തരങ്ങളില്‍ വിഡിയോകോണ്‍ ഡി2എച്ചിന്റെ സന്ദേശമെത്തിക്കാന്‍ സഹായകമാണ്‌ സുല്‍ത്താന്‍ നിര്‍മാതാക്കളുമായുണ്ടാക്കിയ ഈ വിശേഷാല്‍ ബന്ധമെന്ന്‌ വിഡിയോകോണ്‍ ഡി2എച്ച്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അനില്‍ ഖേര പറഞ്ഞു. സുല്‍ത്താനുമായുള്ള ബന്ധത്തിന്‌ പരമാവധി പ്രചാരണം ലഭിക്കുന്നതിനായി പിവിആര്‍ സിനിമ തിയേറ്ററുകളിലുടെയും, റേഡിയോ, ഡിജിറ്റല്‍ 
മാധ്യമങ്ങളിലൂടെയും വിഡിയോകോണ്‍ ഡി2എച്ച്‌ പരസ്യങ്ങള്‍ നല്‍കി വരുന്നു.

സിനിമയുടെ തിരക്കഥയില്‍ തന്നെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ കമ്പനികള്‍ക്ക്‌ എങ്ങനെ നേട്ടമുണ്ടാക്കിക്കൊടുക്കാമെന്നതിന്റെ പരീക്ഷണമാണ്‌ സുല്‍ത്താനില്‍ നടന്നിരിക്കുന്നതെന്ന്‌ യാഷ്‌ രാജ്‌ ഫിലിംസ്‌ വൈസ്‌ പ്രസിഡന്റ്‌ ആഷിഷ്‌ പട്ടേല്‍ അഭിപ്രായപ്പെട്ടു. 



ഓണ്‍ലൈന്‍ സിനിമാ വിപണി ഒരുക്കി ഫിലിം കോകോ.കോം



കൊച്ചി
മലയാള സിനിമകള്‍ക്ക്‌ ഓണ്‍ലൈന്‍ വിപണി സാധ്യത തുറന്നുകൊണ്ട്‌ ഫിലിംകോകോ.കോം ചിങ്ങം ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.സ്വീഡന്‍ ആസ്ഥാനമാക്കിയ പിലാഡിയ എബിയണ്‌ മൂവി മാര്‍ക്കറ്റ്‌ പ്ലസ്‌ എന്ന ആശയം അവതരിപ്പിക്കുന്നത്‌. 30ലക്ഷത്തിലധികം വരുന്ന വിദേശമലയാളികളെയാണ്‌ ഫിലിംകോകോ.കോം ലക്ഷ്യമിടുന്നത്‌. 
ആമസോണ്‍ വെബ്‌ സര്‍വീസുമായി സഹകരിച്ച്‌ അള്‍ട്രാ എച്ച്‌.ഡി. ക്വാളിറ്റിയില്‍ 5.1 ശബ്ദവിന്യാസത്തോടെ ഏത്‌ ഡിവൈസിലും എവിടെയും എപ്പോഴും സിനിമ ആസ്വദ്യകരമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഫിലിംകോകോ.കോം സഹ സ്ഥാപക സന്ധ്യ സജിത്‌ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏതൊരു സിനിമാ സംരംഭകനും തന്റെ സിനിമകള്‍ ലോഗിന്‍ ചെയ്‌ത്‌ എളുപ്പത്തില്‍ അവര്‍ നിശ്ചയിച്ച തുകയ്‌ക്ക്‌ വിപണിയില്‍ എത്തിക്കാനാുകും. പകര്‍പ്പവകാശം സംരക്ഷിച്ച്‌ കാഴ്‌ചക്കാരില്‍ നിന്നുള്ള വരുമാനം നിര്‍മ്മാതാവിന്‌ നേരിട്ടു സ്വീകരിക്കാവുന്ന രീതിയിലാണ്‌ ഫിലിംകോകോ.കോം ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌. ഡിആര്‍എം സാങ്കേതികതയിലൂടെ പൈറസി ശ്രമങ്ങളെ പൂര്‍ണമായും പ്രതിരേധിക്കാനും സജ്ജമാണ്‌. ജിയോ ബ്ലോക്കിങ്ങ്‌ വഴി സിനിമ റിലീസ്‌ ചെയ്യേണ്ട സ്ഥലങ്ങള്‍ പ്രത്യേകം തീരുമാനിക്കാനുള്ള സൗകര്യവും നിര്‍മ്മാതാവിനു ലഭിക്കും. ഫീച്ചര്‍ സിനിമകള്‍,ഡോക്യമെന്ററികള്‍ എന്നിവയും ഫിലിംകോകോ.കോമിലൂടെ റീലീസ്‌ ചെയ്യാനും അവസരമുണ്ട്‌. 
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി മാക്‌സ്‌ ണ്‌ ഫിലിംകോകോയ്‌ക്കുവേണ്ടി സിനിമകള്‍ തെരഞ്ഞെടുത്ത്‌ വിതരണത്തിന്‌ എത്തിക്കുന്നത്‌. തിങ്കിങ്‌ ഫിലിംസ്‌ ആണ്‌ മീഡിയ പാര്‍ടണര്‍. വി.മാക്‌സ്‌ ക്യൂറേറ്റര്‍മാരായ വിനയ്‌ ഭാസ്‌കര്‍, വാസുദേവ്‌, തിങ്കിങ്‌ ഫിലിംസ്‌ ഡയറക്ടര്‍ മുരളീധരന#്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 


ഫോര്‍ഡ്‌ മസ്‌തങ്ങ്‌ ഇന്ത്യയിലെത്തി




കൊച്ചി : ഫോര്‍ഡിന്റെ ഇതിഹാസ തുല്യമായ മസ്‌തങ്ങ്‌ ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഡല്‍ഹി എക്‌സ്‌ ഷോറൂം വില 65 ലക്ഷം രൂപ. സ്ലീക്‌ ഡിസൈന്‍, അതിനൂതന സാങ്കേതികവിദ്യ, ഫോര്‍ഡിന്റെ പ്രശസ്‌തമായ 5.0 ലിറ്റര്‍ വി 8 പെട്രോള്‍ എഞ്ചിന്‍, 6 സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍, 401 പിഎസ്‌ കരുത്ത്‌ എന്നിവയാണ്‌ പ്രധാന പ്രത്യേകതകള്‍.
സുരക്ഷയ്‌ക്കാണ്‌ പ്രധാന ഊന്നല്‍. കാല്‍മുട്ട്‌ സുരക്ഷണത്തിനുള്ള നീ എയര്‍ ബാഗ്‌ അടക്കം എട്ട്‌ എയര്‍ബാഗുകള്‍ ആണുള്ളത്‌. 1964-ല്‍ പുറത്തിറങ്ങിയത്‌ മുതല്‍ ഇതുവരെ വിറ്റഴിഞ്ഞത്‌ 9 ദശലക്ഷത്തിലേറെ വാഹനങ്ങളാണ്‌. ഫോര്‍ഡ്‌ മസ്‌തങ്‌ ലോകത്തിലെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്‌പോര്‍ട്‌സ്‌ കൂപ്പെ ആണ്‌. ഐഎച്ച്‌എസ്‌ ഓട്ടോമോട്ടീവില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ ഡാറ്റ പ്രകാരം 2015-ല്‍ ആഗോളതലത്തില്‍ വിറ്റഴിഞ്ഞത്‌ 110,000-ലേറെ മസ്‌തങ്‌ കൂപ്പെകളാണ്‌.
യുണൈറ്റഡ്‌ സ്റ്റേറ്റ്‌സിലെ ഫ്‌ളാറ്റ്‌ റോക്ക്‌ അസംബ്ലി പ്ലാന്റില്‍ നിന്നും കംപ്ലീറ്റ്‌ലി ബില്‍റ്റ്‌ അപ്പ്‌ യൂണിറ്റായാണ്‌ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക്‌ മസ്‌തങ്‌ ലഭ്യമാക്കുക.
സ്ലീക്ക്‌ ഡിസൈനിലുള്ള ഫോര്‍ഡ്‌ മസ്‌തങിന്റെ സ്റ്റാന്‍ഡേഡ്‌ സവിശേഷതകളില്‍ 19 ഇഞ്ച്‌ വീലുകള്‍, ഓട്ടോമാറ്റിക്‌ എച്ച്‌ഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുക്‌, റിയര്‍ ഡിഫ്യൂസര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ്‌ കണ്‍ട്രോള്‍, 9 സ്‌പീക്കര്‍ സൗണ്ട്‌ സിസ്റ്റം, വോയിസ്‌ എനേബിള്‍ഡ്‌ സിങ്ക്‌ 2 കണക്‌ടിവിറ്റി, 8 ഇഞ്ച്‌ കളര്‍ ടച്ച്‌ സ്‌ക്രീന്‍ എന്നിവ ഉള്‍പ്പെടുന്നു.
അബ്‌സല്യൂട്ട്‌ ബ്ലാക്ക്‌, ഇന്‍ഗോട്ട്‌ സില്‍വര്‍, ഓക്‌സ്‌ഫഡ്‌ വൈറ്റ്‌, ട്രിപ്പിള്‍ യെല്ലോ ട്രൈകോട്ട്‌, മാഗ്നറ്റിക്‌, സിഗ്നേച്ചര്‍ റേസ്‌ റെഡ്‌ എന്നീ ആറ്‌ കളര്‍ ഓപ്‌ഷനുകളില്‍ മസ്‌തങ്‌ ലഭിക്കും. 
5.0 ലിറ്റര്‍ വി8 എഞ്ചിന്റെ ഏറ്റവും പുതിയ എഡിഷനാണ്‌ ഫോര്‍ഡ്‌ മസ്‌തങിലുള്ളത്‌. അപ്‌ഗ്രേഡ്‌ ചെയ്‌ത വാല്‍വ്‌ ട്രെയിനും സിലിണ്ടര്‍ ഹെഡുകളും പ്രദാനം ചെയ്യുന്നത്‌ 401 പിഎസ്‌ കരുത്ത്‌, 515 എന്‍എം ടോര്‍ക്ക്‌, മണിക്കൂറില്‍ 250 കിലോമീറ്റര്‍ കൂടിയ സ്‌പീഡ്‌. സിലിണ്ടറുകളിലേക്ക്‌ വായു കയറുന്നതും പുറത്തേക്ക്‌ വിടുന്നതുമാണ്‌ കൂടുതല്‍ കരുത്തിനും ടോര്‍ക്കിനും നിദാനം. 
പിന്നിലുള്ളത്‌ സമഗ്രമായി പരിഷ്‌കരിച്ച ഇന്റഗ്രല്‍ ലിങ്ക്‌ ഇന്‍ഡിപെന്‍ഡന്റ്‌ റിയര്‍ സസ്‌പെന്‍ഷന്‍. ഇതിന്റെ ജ്യാമിതി, സ്‌പ്രിങുകള്‍, ഡാമ്പറുകള്‍, ബുഷിങുകള്‍ എന്നിവ പ്രത്യേകമായി പരിഷ്‌കരിച്ചവയും ഉന്നതപ്രകടനത്തിന്‌ അനുയോജ്യവുമാണ്‌. പിന്നിലെ പുതിയ അലൂമിനിയം നക്കിള്‍ക്‌സ്‌, അണ്‍ സ്‌പ്രങ്‌ മാസ്‌ കുറച്ച്‌ മികച്ച റൈഡും കൈകാര്യക്ഷമതയും നല്‍കുന്നു.
ഹാര്‍ഡ്‌കോര്‍ പ്രകടനം ഇഷ്‌ടപ്പെടുന്നവര്‍ക്കായി പുതിയ ഫോര്‍ഡ്‌ മസ്‌തങില്‍ ഇലക്‌ട്രോണിക്‌ ലൈന്‍ ലോക്കുണ്ട്‌. ഓട്ടോമാറ്റിക്കായി മുന്‍ ബ്രേക്കുകള്‍ ലോക്ക്‌ ചെയ്യുകയും പിന്‍ബ്രേക്കുകള്‍ റിലീസ്‌ ചെയ്യുകയും ചെയ്യുന്നതിനാല്‍ എളുപ്പത്തില്‍ സ്‌പിന്‍ ചെയ്യാനും യഥാര്‍ത്ഥ റേസറെ പോലെ കാറോടിക്കാനും കഴിയും. 
മസ്‌തങ്‌ കേവലമൊരു കാറിനേക്കാള്‍ അധികമാണ്‌. ഫോര്‍ഡ്‌ ഉള്‍ക്കൊള്ളുന്ന സ്വാതന്ത്ര്യത്തിന്റേയും ആവേശത്തിന്റേയും ഡ്രൈവിങ്‌ ആസ്വാദനത്തിന്റേയും മകുടമാണ്‌ മസ്‌തങ്‌ എന്ന്‌ ഫോര്‍ഡ്‌ ഇന്ത്യ മാര്‍ക്കറ്റിംഗ്‌, സെയില്‍സ്‌ ആന്റ്‌ സര്‍വീസ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ അനുരാഗ്‌ മെഹ്‌റോത്ര പറഞ്ഞു.


അഡോനിയ വാട്ടര്‍ ഹീറ്റര്‍ ശ്രേണിയുമായി ഹാവെല്‍സ്‌



കൊച്ചി : മുന്‍നിര ഗാര്‍ഹിക ഇലക്‌ട്രിക്‌ ഉപകരണ നിര്‍മാതാക്കളായ ഹാവെല്‍സ്‌, കളര്‍ ചേഞ്ചിംഗ്‌ എല്‍ഇഡി സാങ്കേതികവിദ്യയോടു കൂടിയ അഡോനിയ വാട്ടര്‍ ഹീറ്റര്‍ ശ്രേണി വിപണിയിലിറക്കി. ഊഷ്‌മാവ്‌ വ്യതിയാനം അറിയിക്കുന്ന സംവിധാനമാണ്‌ പുതിയ സാങ്കേതികവിദ്യ.
ഇന്ത്യയില്‍ തന്നെ 100 ശതമാനം രൂപകല്‍പന ചെയ്‌ത്‌ നിര്‍മിച്ച അഡോനിയ ശ്രേണി, ആഗോള വാട്ടര്‍ ഹീറ്റര്‍ വ്യവസായ രംഗത്ത്‌ ഇതൊരു നാഴിക കല്ലായിരിക്കുമെന്ന്‌ ഹാവെല്‍സ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സൗരഭ്‌ ഗോയല്‍ പറഞ്ഞു.
ഉപഭോക്താവിന്റെ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കും സുരക്ഷയ്‌ക്കും പ്രാമുഖ്യം നല്‍കി നിര്‍മ്മിച്ചവയാണ്‌ അഡോനിയ. വെള്ളം ചൂടാകുന്നതിനനുസരിച്ച്‌ സെന്‍സിറ്റീവ്‌ എല്‍ഇഡിയുടെ നിറം, നീലയില്‍ നിന്ന്‌ പരമാവധി 75 ഡിഗ്രിയിലെത്തുമ്പോള്‍ ആംബര്‍ നിറമാകും. കുളിക്കാനാവാശ്യമായ ചൂട്‌ തെരഞ്ഞെടുക്കാന്‍ ഇത്‌ സഹായകമാണ്‌. ഡിജിറ്റല്‍ ടെമ്പറേച്ചര്‍ ഇന്‍ഡിക്കേറ്റര്‍, ഫെതര്‍ ടച്ച്‌ കണ്‍ട്രോള്‍സ്‌ എന്നിവയാണ്‌ മറ്റ്‌ ഘടകങ്ങള്‍.
വാട്ടര്‍ ഹീറ്ററിനുള്ളിലെ, വാട്ടര്‍ ടാങ്ക്‌ ഫെറോ ഗ്ലാസ്‌ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. തുരുമ്പില്‍ നിന്ന്‌ സംരക്ഷണം, ദീര്‍ഘനാളത്തെ ഈട്‌ എന്നിവയാണ്‌ ഫെറോഗ്ലാസ്‌ സാങ്കേതികവിദ്യ ഉറപ്പാക്കുന്നത്‌. 
ഇന്‍കൊലോയ്‌ പൂശിയിട്ടുള്ള ഹീറ്റിങ്ങ്‌ സംവിധാനം, ഉയര്‍ന്ന ഊഷ്‌മാവില്‍ ഓക്‌സിഡേഷനേയും കാര്‍ബണൈസേഷനേയും പ്രതിരോധിക്കുന്നു. ഫൈവ്‌ സ്റ്റാര്‍ റേറ്റിംഗ്‌ ഉള്ള അഡോനിയ, വൈദ്യുതി ഷോക്കിനെ തടയുന്ന പ്ലഗ്ഗോടു കൂടിയവയാണ്‌. 7 വര്‍ഷത്തെ വാറന്റിയാണ്‌ കമ്പനി നല്‍കുന്നത്‌. വെള്ള, ഐവറി നിറങ്ങളില്‍ ലഭ്യം. വില 11,000 രൂപ മുതല്‍ 14,000 രൂപ വരെ.
വാട്ടര്‍ ഹീറ്റര്‍ ആഭ്യന്തര വിപണി 1500 കോടി രൂപയുടേതാണ്‌. 8-10 ശതമാനമാണ്‌ വാര്‍ഷിക വളര്‍ച്ച. സംസ്ഥാനത്ത്‌ ഹാവെല്‍സിന്‌ ശക്തമായ സാന്നിധ്യം ആണുള്ളത്‌. ഇപ്പോള്‍ കേരളത്തില്‍ 20 ബ്രാന്‍ഡഡ്‌ സ്റ്റോറുകള്‍ ഉണ്ട്‌. പുതുതായി 9 ബ്രാന്‍ഡഡ്‌ സ്റ്റോറുകള്‍ കൂടി തുറക്കും. 

ഹോര്‍ലിക്‌സും ബൂസ്റ്റും 10 രൂപയുടെ സാഷെകളില്‍




കൊച്ചി : ആരോഗ്യദായക പാനീയങ്ങളായ ഹോര്‍ലിക്‌സിന്റേയും ബൂസ്റ്റിന്റേയും സാഷെ പായ്‌ക്കറ്റുകളില്‍, ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌ കെയര്‍, വിപണിയിലിറക്കി. 36 ഗ്രാം ഹോര്‍ലിക്‌സ്‌, 30 ഗ്രാം ബൂസ്റ്റ്‌ സാഷെകള്‍ക്ക്‌ 10 രൂപയാണ്‌ വില.
ഇന്ത്യയില്‍ മുന്‍നിരയിലുള്ള മൂന്ന്‌ ആരോഗ്യദായക പാനീയങ്ങളില്‍ ബൂസ്റ്റും ഹോര്‍ലിക്‌സും ഉള്‍പ്പെടുന്നു. തങ്ങളുടെ ഉല്‍പന്നശ്രേണി എല്ലാ വിഭാഗം ഉപഭോക്താക്കളിലും എത്തിക്കുകയാണ്‌ കമ്പനിയുടെ ഉദ്ദേശ്യമെന്ന്‌ ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌ കെയര്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ പ്രശാന്ത്‌ പാണ്‌ഡെ പറഞ്ഞു.
ഇതിന്റെ ഭാഗമായി നേരത്തെ വിപണിയിലെത്തിച്ച ഹോര്‍ലിക്‌സിന്റെ 18 ഗ്രാം സാഷെയും ബൂസ്റ്റിന്റെ 15 ഗ്രാം സാഷെയും ഏറെ ജനപ്രീതി നേടിയിരുന്നു. ആറു രൂപയാണ്‌ ഓരോ സാഷെയുടേയും വില. അതിനേക്കാള്‍ ഇരട്ടി അളവിലാണ്‌ 10 രൂപയുടെ സാഷെകള്‍. സൂപ്പര്‍ പ്രീമിയം, പ്രീമിയം, പോപ്പുലര്‍ വില നിലവാരങ്ങളില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ പുറത്തിറക്കാന്‍ കമ്പനിക്ക്‌ പരിപാടികള്‍ ഉണ്ട്‌.

അമാല്‍ഗം ഫുഡ്‌സ്‌ കേരളത്തിലേക്ക്‌ ആദ്യ ശാഖ കൊച്ചിയില്‍





കൊച്ചി: അമാല്‍ഗം ഫുഡ്‌സിന്റെ ആദ്യത്തെ ഫ്രോസണ്‍ ഫുഡ്‌സ്‌ ബുഫെ ഫ്രോസണ്‍ കണ്‍വീനിയന്‍സ്‌ സ്‌റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. ഗുണനിലവാരത്തില്‍യാതൊരുകുറവും സംഭവിക്കാതെ ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ ശീതീകൃത ഭക്ഷ്യവസ്‌തുക്കള്‍ എത്തിക്കുകയാണ്‌ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്‌.

താപനില കൃത്യമായികൈകാര്യംചെയ്യലാണ്‌ശീതീകൃത ഭക്ഷ്യ വസ്‌തുക്കളുടെകാര്യത്തില്‍ ഏറ്റവും അനിവാര്യമായത്‌. ഫാക്ടറിയില്‍ നിന്നു പുറത്തെടുക്കുന്നതു മുതല്‍ ഉപഭോക്താവിന്റെ റഫ്രിജറേറ്ററിലെത്തുന്നതുവരെ ഏതെങ്കിലും ഘട്ടത്തില്‍ശീതീകരണശൃംഖലയ്‌ക്ക്‌ ഉടവു സംഭവിച്ചാല്‍ ഭക്ഷ്യവസ്‌തുവിന്റെതാപക്രമീകരണത്തില്‍ പ്രശ്‌നങ്ങളുണ്ടാകുകയും ഉല്‍പന്നത്തിന്റെഗുണനിലവാരം കുറയാന്‍ അത്‌ കാരണമാകുകയുംചെയ്യും. 

അനുയോജ്യമായ ശീതീകൃത വിതരണ സംവിധാനം സാധ്യമാക്കുന്നതിനാണ്‌ അമാല്‍ഗം പ്രത്യേക ഫ്രോസണ്‍ ഫുഡ്‌ കണ്‍വീനിയന്‍സ്‌ സ്‌റ്റോറുകള്‍തുറക്കുന്നത്‌. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാമുള്ള ശീതീകൃത ഭക്ഷണ വിതരണ സംഭരണ ശൃംഖലയുടെസഹായത്തോടെയാണിത്‌. 

അമാല്‍ഗത്തിന്റെശീതീകൃത ഭക്ഷ്യോല്‍പന്ന ഫാക്ടറികളില്‍ നിന്ന്‌ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍വരെ അനുയോജ്യമായ താപനിലയില്‍ നേരിട്ട്‌ 
നൂറില്‍പരംവ്യത്യസ്‌ത ബുഫെ ഉല്‍പന്നങ്ങള്‍ എത്തിക്കുകയാണ്‌ ബുഫെ ഫ്രോസണ്‍ കണ്‍വീനിയന്‍സ്‌ സ്‌റ്റോറുകളുടെ ലക്ഷ്യം. വ്യത്യസ്‌ത ഉല്‍പന്നങ്ങള്‍ ആളുകള്‍ക്ക്‌ രുചിച്ചു നോക്കാനുതകുന്ന എക്‌സ്‌പീരിയന്‍സ്‌ സെന്ററുകള്‍ കൂടിയായിരിക്കും ഇവ. 

ഇ-കൊമേഴ്‌സ്‌ഡെലിവറി പോയിന്റായുംസ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക്‌ ബുഫെ വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ച്‌ഓണ്‍ലൈന്‍ വഴിഹോം
ഡെലിവറിഓര്‍ഡര്‍ ചെയ്യാം. അടുത്ത മൂന്നു വര്‍ഷംകൊണ്ട്‌ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുടനീളം സമാനസ്വഭാവമുള്ള മാതൃക സ്‌റ്റോറുകളുടെ പ്രവര്‍ത്തനം തുടങ്ങാനാണ്‌ അമാല്‍ഗം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതിയിടുന്നത്‌. എല്ലാ ബുഫെ ബ്രാന്‍ഡ്‌ ഉല്‍പന്നങ്ങളും ലോകനിലവാരത്തിലുള്ളതുംയൂറോപ്യന്‍ യൂണിയന്‍, യുഎസ്‌ എഫ്‌ഡിഎമൈക്രോബയോളജി നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ളവയുമാണ്‌. എല്ലാസമയത്തുംമൈനസ്‌ 20 ഡിഗ്രിസെല്‍ഷ്യസ്‌താപനിലയിലാണ്‌ ഉല്‍പന്നങ്ങള്‍ ശീതീകരിച്ച്‌ സൂക്ഷിക്കുന്നതുംകൊണ്ടുപോകുന്നതുംവിതരണംചെയ്യുന്നതും. അമാല്‍ഗം ഇന്ത്യയിലുടനീളം പടുത്തുയര്‍ത്തുന്ന ശീതശൃംഖലാ
വിതരണ സംവിധാനത്തിലെ സുപ്രധാന കണ്ണിയാണ്‌ ബുഫെ ഫ്രോസണ്‍ കണ്‍വീനിയന്‍സ്‌ സ്‌റ്റോറുകള്‍. 






ബുഫെ ഫ്രോസണ്‍ കണ്‍വീനിയന്‍സ്‌ സ്‌റ്റോറിന്റെ ഉദ്‌ഘാടനം അനന്യ മാത്യു നിര്‍വഹിക്കുന്നു.കമില്‍ തരകന്‍, ഇഷാന്‍ മാത്യു, അയാന്‍ മാത്യു, അമാല്‍ഗം ഫുഡ്‌സ്‌ ചെയര്‍മാന്‍ എ.ജെ.തരകന്‍ എന്നിവര്‍ സമീപം

പവര്‍ എഡ്‌ജ്‌ സോക്കറ്റ്‌ സെര്‍വറുകളുമായി ഡെല്‍



കൊച്ചി : വലിയ ഡാറ്റാ അനായാസം കൈകാര്യം ചെയ്യാന്‍ സുസജ്ജമായ പവര്‍ എഡ്‌ജ്‌ ഫോര്‍ സോക്കറ്റ്‌ സെര്‍വറുകള്‍ ഡെല്‍ വിപണിയിലെത്തിച്ചു. ബ്രാഞ്ച്‌ ഓഫീസുകളിലും റിമോര്‍ട്ട്‌ ഓഫീസുകളിലും വിപുലമായ തോതില്‍ സെര്‍വര്‍ വിന്യാസമുള്ള ഉപഭോക്താക്കള്‍ക്കുവേണ്ടിയാണ്‌ പുതിയ സെര്‍വറുകള്‍ ഡെല്‍ വിപണിയില്‍ ഇറക്കിയിട്ടുള്ളത്‌.
ഡെല്‍ പവര്‍ എഡ്‌ജ്‌ ആര്‍390 ഇന്റല്‍ സിയോണ്‍ ഇ7-8890 വി4 പ്രോസസറോടു കൂടിയതാണ്‌. ആര്‍ 830 ആകട്ടെ വിശാലമായ ഡാറ്റാ ബേസ്‌ ആപ്ലിക്കേഷനുകള്‍ക്കനുസൃതമായാണ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.
സാങ്കേതികവിദ്യയുടെ വളര്‍ച്ചക്കനുസൃതമായി സ്ഥാപനങ്ങളും മാറേണ്ടതുണ്ടെന്ന്‌ ഡെല്‍ ഇന്ത്യ എന്റര്‍പ്രൈസസ്‌ സൊലൂഷന്‍സ്‌ ഗ്രൂപ്‌ ഡയറക്ടറും ജനറല്‍ മാനേജരുമായ മനീഷ്‌ ഗുപ്‌ത അഭിപ്രായപ്പെട്ടു. 
ബിയോട്‌, അനലിറ്റിക്‌സ്‌, ബിഗ്‌ ഡാറ്റ, ക്ലൗഡ്‌ തുടങ്ങി ഏത്‌ മേഖലയായാലും അനുദിനം മാറ്റത്തിന്റെ പാതയിലാണ്‌. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ കൂടി പര്യാപ്‌തമായതാണ്‌ പതിമൂന്നാം തലമുറയിലെ പവര്‍ എഡ്‌ജ്‌ ആര്‍ 930 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെല്‍ സെര്‍വറിന്റെ സംരംഭക ശേഷിയും നെറ്റ്‌ വര്‍ക്കിങ്‌ രീതികളും അതുല്യവും, അനായാസം കൈകാര്യം ചെയ്യാവുന്നതുമാണ്‌.

പിരമല്‍ ഹെല്‍ത്‌ കെയറിന്റെ കലാഡ്രില്‍ വിപണിയില്‍



കൊച്ചി : അലര്‍ജി, ചൊറിച്ചില്‍ എന്നിവയ്‌ക്ക്‌ ഫലപ്രദമായ കലാഡ്രില്‍ ലോഷന്‍ പിരമല്‍ ഹെല്‍ത്‌ കെയര്‍ ലിമിറ്റഡ്‌ വിപണിയിലെത്തിച്ചു. സൂര്യതാപം മൂലമുള്ള പൊള്ളല്‍, പ്രാണികളുടെ കടികൊണ്ടുള്ള ക്ഷതം, ഡയപ്പര്‍ കൊണ്ടുണ്ടാകുന്ന പാട്‌ എന്നിവയ്‌ക്കും ഇത്‌ ഉപയോഗിക്കാം.

തൊലിക്ക്‌ നല്ല തണുപ്പ്‌ പ്രദാനം ചെയ്യാന്‍ കലാഡ്രിലിന്‌ കഴിയും. പ്രശ്‌നമുള്ള ഭാഗം വെള്ളം ഉപയോഗിച്ച്‌ കഴുകിയ ശേഷം കലാഡ്രില്‍ വളരെ മിതമായി പുരട്ടണം. തൊലിയിലേക്ക്‌ ഉരച്ച്‌ ചേര്‍ക്കാന്‍ പാടില്ല. ലോഷന്‍ ഉണങ്ങിയ ശേഷം മാത്രം ആ ഭാഗം തുണികൊണ്ട്‌ കെട്ടുക.

ഉഷ മിസ്റ്റി വാട്ടര്‍ ഹീറ്റര്‍ വിപണിയില്‍


കൊച്ചി : ഡിസൈനര്‍ ശ്രേണിയില്‍പെട്ട സ്റ്റോറേജ്‌ വാട്ടര്‍ ഹീറ്ററായ �ഉഷ മിസ്റ്റി� ഉഷ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു. 6 ലിറ്റര്‍ മുതല്‍ 35 ലിറ്റര്‍ വരെ ജലം ഉള്‍ക്കൊള്ളാവുന്ന 5 മോഡലുകളില്‍ ഉഷാ മിസ്റ്റി ലഭ്യമാണ്‌. വില 6490 രൂപയില്‍ തുടങ്ങുന്നു.

ബിഇഇ നിലവാരമനുസരിച്ചുള്ള ഫൈവ്‌ സ്റ്റാര്‍ റേറ്റിങ്ങോടുകൂടിയവയാണ്‌ മിസ്റ്റി വാട്ടര്‍ ഹീറ്ററുകള്‍. വൈദ്യുതി കുറച്ചു മാത്രമേ ആവശ്യമുള്ളൂ. ടാങ്കിന്‌ 7 വര്‍ഷവും സേഫ്‌റ്റി ഡിവൈസിന്‌ 3 വര്‍ഷവും കമ്പനി വാറണ്ടി നല്‍കുന്നു
.


പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...