ന്യൂഡല്‍ഹി, ഇന്ത്യ-തോഷിബ കോര്‍പ്പറേഷന്
കീഴിലുള്ള തോഷിബ ജോണ്‍സണ്‍ എലിവേറ്റേഴ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ
(ടിജെഇഐ) ഏറ്റവും പുതിയ എലിവേറ്റര്‍ സീരീസായ എല്‍കോസ്‌മോ-ടിജെ ഇന്ത്യന്‍
വിപണിയില്‍.
തോഷിബ ജോണ്‍സണ്‍ എലിവേറ്റേഴ്‌സ് (ഇന്ത്യ) പ്രൈവറ്റ്
ലിമിറ്റഡിന്റെ പ്രീമിയം മോഡലുകള്‍ക്ക് തുല്യമായ മികച്ച കാര്യക്ഷമതയുള്ള പിഎംഎസ്‌എം
മോട്ടോറുകള്‍, ഉന്നത നിലവാരത്തിലുള്ള ഡ്രൈവ് സംവിധാനങ്ങള്‍, കാര്യക്ഷമമായി
ഊര്‍ജ്ജോപയോഗത്തിനായുള്ള എല്‍ഇഡി ലൈറ്റിംഗ് തുടങ്ങി ഊര്‍ജ്ജോപയോഗം
പരിമിതപ്പെടുത്താനുള്ള ഏറ്റവും മികച്ച സാങ്കേതികവിദ്യകളാണ് എല്‍കോസ്‌മോ-ടിജെ
വാഗ്‌ദാനം ചെയ്യുന്നത്.
ഇന്ത്യയില്‍ നിര്‍മിച്ച ചില ഭാഗങ്ങളുപയോഗിച്ച്
വികസിപ്പിച്ചെടുത്ത ഈ പുതിയ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വിലയിലും വിതരണ സമയത്തിലും
ഒരുപോലെ മികവു പുലര്‍ത്തുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ എലിവേറ്റര്‍ വിപണിയായ
ഇന്ത്യ തോഷിബയ്‌ക്കും ടിജെഇഐ-ക്കും ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതുവരെ ടിജെഇഐ 1000
യൂണിറ്റ് എലിവേറ്ററുകളും എസ്‌കലേറ്ററുകളും വിപണിയിലെത്തിച്ചിട്ടുണ്ട്