Saturday, August 13, 2016

ബിഗ്‌ ബസാറില്‍ `5 ഡെയ്‌സ്‌ മഹാ സേവിങ്‌ ` ഓഫര്‍




കൊച്ചി: ബിഗ്‌ ബസാറിന്റെ ഏറ്റവും വലിയ ഷോപ്പിംഗ്‌ ഉത്സവമായ `5 ഡെയ്‌സ്‌ മഹാ സേവിങ്‌ വീണ്ടും എത്തി. ആഗസ്റ്റ്‌ 13 മുതല്‍ 17 വരെ വന്‍ ഓഫറുകളും വിലക്കിഴിവുമാണ്‌ ബിഗ്‌ ബസാര്‍ പ്രഖ്യാപിച്ചത്‌. നൂറ്‌ നഗരങ്ങളിലായുള്ള ബിഗ്‌ബസാറിന്റെ 200 സ്റ്റോറുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്‌.
വീടുകളിലേക്കാവശ്യമുള്ള ദൈനംദിന വസ്‌തുക്കള്‍, ഭക്ഷണം, പലചരക്ക്‌, ചെരുപ്പുകള്‍, ലഗ്ഗേജ്‌, ബെഡ്‌റൂം, കിച്ചന്‍ സാധനങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ്‌ തുടങ്ങി എല്ലാ സാധനങ്ങളും അവിശ്വസനീയമായ വിലക്കുറവില്‍ അഞ്ചു ദിവസവും ലഭിക്കുമെന്ന്‌ ബിഗ്‌ ബസാര്‍ മഹാ സേവിങ്‌ സി.ഇ.ഒ സദാശിവ്‌ നായക്‌ പറഞ്ഞു. 2500 രൂപയോ അതിനു മുകളിലോ ഉള്ള പര്‍ച്ചേസിന്‌ ആക്‌സിസ്‌ ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ 10 ശതമാനം ക്യാഷ്‌ ബാക്കും പേ ടിഎം ഉപയോഗിച്ച്‌ പര്‍ച്ചേസ്‌ ചെയ്യുന്നവര്‍ക്ക്‌ 15 ശതമാനം ക്യാഷ്‌ ബാക്കും ലഭിക്കും. 3000 രൂപയ്‌ക്കോ അതിന്‌ മുകളിലേക്കോ ഉള്ള പര്‍ച്ചേസിന്‌ 200 രൂപയും ക്യാഷ്‌ ബാക്‌ ലഭിക്കും. 1345 രൂപ വില വരുന്ന 5 ലി. ഫോര്‍ച്യൂണ്‍ സോയാബീന്‍ ഓയില്‍ 5 കിലോ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്‌ ഷര്‍ബാതി ആട്ട, 5 കിലോ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്‌ ദില്‍ഖുഷ്‌ ബസ്‌മതി അരി എന്നിവ വെറും 835 രൂപയ്‌ക്ക്‌ ലഭിക്കുന്നതാണ്‌. മൂന്ന്‌ ബിസ്‌ക്കറ്റിന്‌ ഒന്ന്‌ ഫ്രീ. ബെഡ്‌ ഷീറ്റുകളുടെ വൈവിധ്യ ശേഖരം 499 രൂപ മുതല്‍ ലഭിക്കും. കൂടാതെ ഒന്നെടുത്താല്‍ മറ്റൊന്ന്‌ സൗജന്യം. മെന്‍സ്‌, ലേഡീസ്‌, കിഡ്‌സ്‌ വസ്‌ത്രങ്ങള്‍ക്ക്‌ ഫ്‌ളാറ്റ്‌ 50 മുതല്‍ 60 ശതമാനം വരെ വിലക്കുറവ്‌ ഉണ്ടാകും. 17990 രൂപ വിലയുള്ള സ്ലിം എല്‍ ഇ ഡി ടി.വി. 9999 രൂപയ്‌ക്ക്‌ എക്‌സ്‌ചേഞ്ച്‌ ഓഫറിലൂടെയും, 4990 രൂപയുടെ മൈക്രോവേവ്‌ ഓവന്‍ 3990 രൂപയ്‌ക്കും ലഭിക്കും. ഡിന്നര്‍ സെറ്റ്‌, മാജിക്‌ മോപ്‌ ബക്കറ്റ്‌ എന്നിവയ്‌ക്ക്‌ വന്‍ വിലക്കുറവ്‌ കമ്പനി വാഗ്‌ദാനം ചെയ്യുന്നു. 

സൗജന്യ അധിക ഡേറ്റ ആനുകൂല്യങ്ങളുമായി എയര്‍ടെല്‍ മൈ ഹോം റിവാര്‍ഡ്‌സ്‌



കൊച്ചി: എയര്‍ടെല്‍ ബ്രോഡ്‌ബാന്‍ഡ്‌ ഉപഭോക്താക്കളായ കുടുംബങ്ങള്‍ക്ക്‌ സൗജന്യ അധിക ഡേറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്ന മൈ ഹോം റിവാര്‍ഡ്‌സുമായി എയര്‍ടെല്‍. കുടുംബത്തിലെ ഓരോ ഡിജിറ്റല്‍ ടിവി ഡിടിഎച്ച്‌ കണക്ഷനും ഓരോ എയര്‍ടെല്‍ പോസ്‌റ്റ്‌പെയ്‌ഡ്‌ കണക്ഷനും പ്രതിമാസം 5ജിബി വീതമാണ്‌ സൗജന്യ ഡേറ്റ ലഭിക്കുക. 
അധികമായി ലഭിക്കുന്ന ഈ ഡേറ്റ ഓരോ മാസവും വീട്ടിലെ ബ്രോഡ്‌ബാന്‍ഡ്‌ അക്കൗണ്ടില്‍ ലഭ്യമാകും. ഉദാഹരണത്തിന്‌, രണ്ട്‌ എയര്‍ടെല്‍ പോസ്‌റ്റ്‌പെയ്‌ഡ്‌ മൊബൈലുകളും ഒരു എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയുമുള്ള കുടുംബത്തിന്‌ സൗജന്യമായി 15ജിബി അധികഡേറ്റയാണ്‌ ബ്രോഡ്‌ബാന്‍ഡില്‍ അധികം ലഭിക്കുക. 
ഉപഭോക്താക്കള്‍ക്കായി മികച്ച ഉത്‌പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതില്‍ എയര്‍ടെല്‍ എന്നും തത്‌പരരാണെന്നും അതിന്റെ ഭാഗമായാണ്‌ പുതിയ മൈഹോംറിവാര്‍ഡ്‌സ്‌ അവതരിപ്പിച്ചിരിക്കുന്നതെന്നും ഭാരതി എയര്‍ടെല്‍ ഹോംസ്‌ സിഇഓ ഹേമന്ത്‌ കുമാര്‍ ഗുരുസ്വാമി പറഞ്ഞു. 
ഓഫര്‍ ലഭ്യമാകാനായി ഉപഭോക്താക്കള്‍ മൈഎയര്‍ടെല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ ംംം.മശൃലേഹ.ശി/ാ്യവീാല എന്ന വെബ്‌പേജ്‌ മുഖാന്തിരമോ കണക്ഷനുകള്‍ രജിസ്‌റ്റര്‍ ചെയ്യണം. 


Friday, August 12, 2016

ഡോണ്‍: പ്രഭാതത്തിലെ നെരുപ്പ് ഡാ



 : കൂരിരുട്ടിനെ വകഞ്ഞുമാറ്റി ഉദയസൂര്യനൊപ്പം ഊര്‍ജ്ജപ്രവാഹമായി ചെകുത്താന്റെ പുതിയ അവതാരവും കേരളത്തിലെത്തി. 
ഫാന്റം, ഗോസ്റ്റ്, റെയ്ത്ത് എന്നിവയ്ക്കുശേഷം റോള്‍സ് റോയ്‌സ് കരയിലിറക്കുന്ന 'ഡോണ്‍' (Dawn) ഹോട്ടല്‍ റമദയില്‍ നടന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. രൂപം മാറുന്ന ആദ്യത്തെ പറക്കും ഭൂതത്തെ കേരളത്തിലെത്തിക്കുന്നത് റോള്‍സ് റോയ്‌സിന്റെ ഏക സൗത്ത് ഇന്ത്യന്‍ ഡീലറായ കുന്‍ എക്‌സ്‌ക്ലുസ്സീവ് (Kun Exclusive) ആണ്. ചടങ്ങില്‍ കെ.വെങ്കിടേഷ് - സിഇഒ,   റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് (ചെന്നൈ), ഹിതേഷ് നായിക് - ജനറല്‍ മാനേജര്‍, കൊളിന്‍ എല്‍സണ്‍ -സെയില്‍സ് മാനേജര്‍ എന്നിവര്‍ സംബന്ധിച്ചു. 

രൂപംമാറുന്ന ആഢംബര ഭീമന്‍:
ഇരുപത്തിരണ്ട് സെക്കന്റില്‍ മേല്‍ക്കൂര നീങ്ങി മറഞ്ഞ് ഓപ്പണ്‍ ടോപ്പാകുന്ന ചെകുത്താന്റെ രൂപപ്പകര്‍ച്ചയില്‍  പുതിയ കഥ തുടങ്ങുകയാണ്. തുറന്നിട്ട ഡോണ്‍ റോഡില്‍ ഒരു മാന്ത്രികപ്പരവതാനിയായി ഒഴുകി നീങ്ങുന്ന മായക്കഴ്ചയാണ്. ലോകത്തിലെ ഏറ്റവും ശബ്ദരഹിതമായ ഫോര്‍ സീറ്റര്‍ ഓപ്പണ്‍ ടോപ്പ് കാറാണിത്.

ഓപ്പണ്‍ ടോപ്പ് ലക്ഷ്വറി കാറുകളുടെ അവസാന അദ്ധ്യായം എഴുതുന്നതിനുപകരം റോള്‍സ് റോയ്‌സ് സൂപ്പര്‍ ലക്ഷ്വേറി ഡ്രോപ്പ് ടോപ്പ് കാറിന്റെ ആദ്യ അദ്ധ്യായം എഴുതുകയാണിവിടെ. നിലവിലില്ലെങ്കില്‍ ആവിഷ്‌ക്കരിക്കുക എന്നതാണ് റോള്‍സ് റോയ്‌സിന്റെ അടിസ്ഥാന മന്ത്രം. ഒറ്റയാന്മാരായി ജന്മമെടുത്ത് മരണമില്ലാതെ ജീവിക്കുന്ന ഈ അവതാരങ്ങള്‍ക്ക് പു:നരവതാരമില്ല. ഇംഗ്ലണ്ടിലെ ഗുഡ്‌വുഡിലുള്ള റോള്‍സ് റോയ്‌സ് ആസ്ഥാനത്തുനിന്ന് ഓര്‍ഡര്‍ അനുസരിച്ചും ഉടമ ആവശ്യപ്പെടുന്ന ഇന്റീരിയര്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് ഡോണ്‍ എത്തുന്നതെന്ന്            ശ്രീ. കെ. വെങ്കിടേഷ് പറഞ്ഞു. 

മേല്‍ക്കൂര ഉയര്‍ന്നിരിക്കുമ്പോഴും, താഴ്ന്നിരിക്കുമ്പോഴും ഒരുപോലെ സൗന്ദര്യമുള്ള ഈ രൂപകല്‍പനയില്‍ വിരിയുന്നത് ഒരേ നിര്‍മ്മിതിയില്‍ രണ്ട് കാറുകളാണ്. 

രൂപകല്‍പന: 

ഡോണിന്റെ സൃഷ്ടിയില്‍ സൗകര്യം, ആഢംബരം എന്നിവയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കണ്‍വെര്‍ട്ടിബിള്‍ റൂഫ്, ബൂട്ട്, പിന്‍സീറ്റ് എന്നിവ അവിശ്വസനീയമാം വിധം സമന്വയിപ്പിച്ചാണ് നാല്‌പേര്‍ക്ക് തികച്ചും ആഢംബര യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ (സോഷ്യല്‍ സ്‌പേസ്) ഒരുക്കിയിട്ടുള്ളത്. കാസിനോ ജീവിതശൈലിക്കുള്ള സമകാലീന ഉപഹാരം. ഗര്‍വ്വിഷ്ഠമെന്ന് തോന്നിപ്പിക്കുകയും അതേസമയം സ്വാതന്ത്ര്യവും, പരിഷ്‌കാരവും ആസ്വദിക്കുന്നവരെ ആകര്‍ഷിക്കുകയും ചെയ്യുന്നതാണിത്. 

ക്ലാസിക്ക് റോള്‍സ് റോയ്‌സ് ദൃശ്യഭംഗിയും, സാന്നിധ്യവുമാണ്  റോള്‍സ് റോയ്‌സ് ഡോണിനെ കാഴ്ചാനുഭവമാക്കുന്നത്. വീലിന്റെയും, ബോഡിയുടെയും ഉയരംതമ്മില്‍ 2:1 അനുപാതം, നീളമേറിയ ബോണറ്റ്, റോള്‍സ് റോയ്‌സ് ഇതിഹാസ ചിഹ്‌നമായ പറക്കും വനിത (സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി), ഷോര്‍ട്ട് ഫ്രണ്ട് ഓവര്‍ഹാങ്ങ്, ലോങ്ങ് റിയര്‍ ഓവര്‍ഹാങ്ങ്, അന്തസ്സുറ്റ റിയര്‍ ഗ്രാഫിക്,  ഹൈ ഷോള്‍ഡര്‍ ലൈന്‍ എന്നീ കാലാതീതമായ റോള്‍സ് റോയ്‌സ് രൂപകല്‍പനാ തത്വങ്ങള്‍ ഡോണിലും കാണാന്‍ കഴിയും. 

മുന്‍ഭാഗത്തെ ഗ്രില്‍ നാല്‍പ്പത്തഞ്ച് മില്ലീമീറ്ററോളം കുറച്ചിരിക്കുന്നു. അതേസമയം റെയ്ത്തിനെ അപേക്ഷിച്ച് ലോവര്‍ ഫ്രണ്ട് ബമ്പര്‍ അന്‍പത്തിമൂന്ന് മില്ലീമീറ്ററോളം നീട്ടിയിട്ടുമുണ്ട്. ജെറ്റ് എയര്‍ ഇന്‍ടേക്ക് ഫേസിലേക്ക് കാഴ്ചയെത്തിക്കാനും, നിശ്ചലതയില്‍പോലും കാറിനെ ശ്രദ്ധിക്കാനുമാണ് ഇത് ചെയ്തിരിക്കുന്നത്. റോള്‍സ് റോയ്‌സ്  കുടുംബത്തിലെ മറ്റംഗങ്ങളില്‍ ഉള്ളതിനേക്കാള്‍ കാറിന്റെ തിരശ്ചീന രേഖകളിലാണ് ഡോണിന്റെ ഗ്രില്‍ ബമ്പര്‍ ഫോക്കസ്. 

സോഫ്റ്റ് ടോപ്പിന്റെ സൗമ്യമായ താഴ്ച കാറിനകത്ത് പ്രഭാതം വിടരുന്ന പ്രതീതിയുണ്ടാക്കും. മിഡ്‌നൈറ്റ് സഫയര്‍ പുറത്തളവും, മാന്‍ഡറിന്‍ ലെതര്‍ അകത്തളവും ചേര്‍ന്ന് രാത്രി പകലായി മാറ്റുന്നു. സൂര്യപ്രകാശത്തില്‍ ഒരു 'സാമൂഹിക ഇടം' സാധ്യമാവുകയാണിവിടെ. റൂഫ് താഴ്ത്തുമ്പോള്‍ വിന്‍ഡ് സ്‌ക്രീനിന്റെ സ്റ്റീപ്‌റേക്കില്‍നിന്നും പിന്നിലേക്കൊഴുകുന്ന സ്വേജ് ലൈനും, ഹൈ ബെല്‍റ്റ് ലൈനും അതിമനോഹരമാണ്. ഈ ബെല്‍റ്റ് ലൈന്‍ പിന്‍ പാസഞ്ചര്‍ ക്യാബിനെ ഒരു ജാക്കറ്റ് കോളര്‍ പോലെ വലയംചെയ്യും. ഇതുപോലെതന്നെ ആധുനിക നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ ഉജ്ജ്വല സൃഷ്ടിയാണ് ഡെക്ക്. ഡ്രോപ്‌ഹെഡ് തനത് ഫോര്‍മാറ്റിലുള്ളവയാണ് ഡോറുകള്‍. ക്ലാസിക് സ്‌പോര്‍ട്ട്‌സ് കാര്‍ പ്രെഫൈല്‍ പോലെ സുഗമമായ പ്രവേശനവും, പിന്നില്‍നിന്നും എഴുന്നേറ്റുനിന്ന് പൂത്തിറങ്ങാനുള്ള സൗകര്യവുമുണ്ട്. മരത്തിന്റെയും, ലെതറിന്റെയും സമൃദ്ധിക്കിടയില്‍ നാല് മനോഹരമായ ബക്കറ്റ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നു. പിന്നിലേക്ക് വലിച്ച് ഉന്നമെടുത്ത് യാത്രക്കാരെ അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കാനൊരുങ്ങുന്നതിനു സമാനമായ സ്ലിംഗ് ഷോട്ട് കണ്‍സപ്റ്റിലാണ് അകത്തളം. സുരക്ഷയും, സൗകര്യവും, സൗന്ദര്യവും ഇവിടെ ഒത്തുചേരും. 
 
എന്‍ജീനീറിങ്ങും ടെക്‌നോളജിയും:
പുതിയ റൂഫ് തന്നെയണ് ഡോണിന്റെ ആദ്യത്തെ  എന്‍ജീനീറിങ്ങ് സവിശേഷത. രാത്രിമഴ റൂഫില്‍ പതിക്കുന്ന ശബ്ദം ശ്രവിച്ചുള്ള ഡ്രൈവിങ്ങിനേക്കാള്‍ കാല്‍പ്പനികമായ മറ്റൊന്നില്ല. ഇതിനായി ഫാബ്രിക് റൂഫ് കോണ്‍ഫിഗറേഷനുള്ള ലോകത്തിലെ ഏറ്റവും നിശബ്ദമായ കണ്‍വെര്‍ട്ടബിള്‍ കാര്‍ എന്ന വെല്ലുവിളിയാണ്  റോള്‍സ് റോയ്‌സ് എന്‍ജീനീയറിങ്ങ് ടീം ഏറ്റെടുത്തത്. 'സയലന്റ് ബാലെ' എന്നപേരില്‍ ഇതിനുള്ള മെക്കാനിസം അവര്‍ കണ്ടുപിടിച്ചു. പൂര്‍ണ നിശബ്ദതയില്‍ അന്‍പത് കിലോമീറ്റര്‍ വേഗതയില്‍വരെ ഈ സയലന്റ് ബാലെ സംവിധാനം പ്രവര്‍ത്തിക്കും.

ബീസ്‌പോക്ക് ഓഡിയോ:
ബീസ്‌പോക്ക് ഓഡിയോ ഇന്നുവരെ രൂപകല്‍പന ചെയ്തിട്ടുള്ള ഏറ്റവും മികച്ച ഓട്ടോമോട്ടീവ് ഹൈഫൈ സിസ്റ്റമാണ്. റൂഫ് തുറന്നിരുന്നാലും അടച്ചിരുന്നാലും ഈ ഓഡിയോ സിസ്റ്റം കറകളഞ്ഞ അക്വാസ്റ്റിക് ബാലന്‍സും, പെര്‍ഫോമന്‍സും കാഴ്ചവെക്കും. വ്യക്തിഗമായി ട്യൂണ്‍ ചെയ്ത തിയെറ്റര്‍ സ്റ്റുിയോ സെറ്റിങ്ങോടുകൂടിയ പതിനാറ് സപീക്കറുകള്‍ നല്‍കുന്നത് ശുദ്ധമായ ലാര്‍ജര്‍ ദാന്‍ ലൈഫ് സെന്‍സേഷനാണ്. 

ഓപ്പണ്‍ ടോപ് മോട്ടോറിങ്ങ് എന്‍ജീനീറിങ്ങ്:
മാന്ത്രിക പരവതാനിക്ക് സമാനമായ റൈഡ് ഒരുക്കുകയാണ് ഓപ്പണ്‍ ടോപ് മോട്ടോറിങ്ങിലെ വെല്ലുവിളി. വിപുലമായ പരിശോധനകളും, ഗവേഷണങ്ങളുമാണ് ഇതിനായി നടന്നത്. ഏറ്റവും കടുപ്പമേറിയ ഫോര്‍ സീറ്റര്‍ കംഫര്‍ട്ടിനൊതുങ്ങുന്ന ഷാസിയും, പുതിയ സസ്‌പെന്‍ഷന്‍ കോണ്‍ഫിഗറേഷനും ഗവേഷത്തില്‍ വികസിപ്പിച്ചു. മുന്നിലും പിന്നിലും കുറഞ്ഞ എയ്‌റോ ഡൈനാമിക് ലിഫ്റ്റുകള്‍, ലോവര്‍ സെന്റര്‍ ഓഫ് ഗ്രാവിറ്റി എന്നിവയും, പുതുതായി രൂപകല്‍പ്പന ചെയ്ത എയര്‍ സ്പ്രിങ്ങുകളും, ആക്ടീവ് റോള്‍ ബാറുകളും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഭാരം കുറയമ്പോള്‍ത്തന്നെ ഹൈ ഡിഗ്രി ടോര്‍ഷണല്‍ റിജിഡിറ്റി നിലനിര്‍ത്തുകയെന്ന വെല്ലുവിളിയും വിജയകരമായി പൂര്‍ത്തിയാക്കി. കംഫര്‍ട്ടബിള്‍ കാറുകളില്‍ ഇതനിവാര്യമാണ്.

റോള്‍സ് റോയ്‌സ് ഡോണ്‍ ഡ്രൈവിങ്ങ് അനുഭവം:
റോള്‍സ് റോയ്‌സ് മോട്ടോര്‍ കാറിന്റെ ഹൃദയവും ആത്മാവും അതിന്റെ പിയപ്പെട്ട ട്വിന്‍ ടര്‍ബോ 6.6 ലിറ്റര്‍ വി 12 പവര്‍ട്രെയിനണ്.  5250 ആര്‍ിഎമ്മില്‍ 563 ബിഎച്ച്പി അല്ലെങ്കില്‍ 420 കിലോവാട്ട് കരുത്ത്. 1500 ആര്‍പിഎമ്മില്‍ 780 എന്‍എം അല്ലെങ്കില്‍ 575 എല്‍ബി എഫ്ടി ടോര്‍ക്ക്. മീഡിയം ത്രോട്ടിലില്‍ ഡൈനാമിക് ആക്‌സിലറേറ്റര്‍ പെഡല്‍ നല്‍കുന്ന 30% അധിക പ്രതികരണം ഈ അനുഭവത്തിന് ആധികാരികതയേകുന്നു 
റോള്‍സ് റോയ്‌സിന്റേതു മാത്രമായ സ്റ്റീയറിങ്ങ് സവശേഷതകള്‍ സുഗമവും, കൃത്യതയാര്‍ന്നതുമായ ഡ്രൈവിങ്ങ് മാത്രമല്ല, ഉയര്‍ന്ന വേഗത്തില്‍പോലും സുരക്ഷയും ഉറപ്പാക്കുന്നു അതും ടോപ്പ് ഉയര്‍ന്നോ താഴ്‌ന്നോ ഇരുന്നാല്‍ തന്നെയും.

540 എംഎം (20 ഇഞ്ച്) വ്യസത്തിലുള്ള റണ്‍ഫ്‌ളാറ്റ് ടയറുകളാണ് ഡോണിന് ഗ്രിപ്പ് നല്‍കുന്നത്. പൂര്‍ണമായും ഡിഫ്‌ളേറ്റഡായ ടയറില്‍പോലും കര്യമായ നിയന്ത്രണം സാധ്യമാണെന്നതാണ് മറ്റൊരു പ്രത്യേകത. റണ്‍ഫ്‌ളാറ്റ് ടയര്‍ ടെക്‌നോളജി മൂലം സ്‌പെയര്‍ വീലും ജാക്കും വേണ്ടിവരുന്നില്ല. ലഗേജ് കംപാര്‍ട്ട്‌മെന്റില്‍ സ്ഥലലാഭം 

ആയാസരഹിതമായ ഡ്രൈവിങ്ങ്:
ഡ്രൈവര്‍മാര്‍ക്ക് അത്യാഢംബരപൂര്‍ണവും, ആയാസരഹിതവുമായ വിശ്രമ സമയവുമാണ് ഡോണ്‍ സമ്മാനിക്കുന്നത്. ഇതിലെ സ്പിരിറ്റ് ഓഫ് എക്റ്റസി റോട്ടറി കണ്‍ട്രോളര്‍ മീഡിയ, നാവിഗേഷന്‍ ഫങ്ഷനുകള്‍ എളുപ്പമാക്കുന്ന സംവിധാനമാണ്. നാവിഗേഷന്‍ ഇന്‍പുട്ട്, മീഡിയ സെര്‍ച്ചുകള്‍ വിരല്‍ സ്പര്‍ശത്താല്‍ മുകളലെത്തുന്നു. പരിധിയില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ ഫങ്ഷനുകള്‍ക്ക് സമാനമായി. സ്റ്റിയറിങ്ങ് വീലിലെ വണ്‍ ടച്ച് കോള്‍ ബട്ടണ്‍ ലളിതമായ വോയ്‌സ് കമാന്‍ഡുകളിലൂടെ കാര്‍ ഫംക്ഷനുകള്‍ നടപ്പാക്കുന്നു. ബട്ടണുകളുടെ ആധിക്യം ഒഴിവാക്കി ഉപയോഗം ഇവ സുഗമമാക്കുന്നു. ഉദാഹരണത്തിന് നാവിഗേറ്റ് to 'X' എന്നു കമാന്‍ഡ് ചെയ്താല്‍ കാറിന്റെ സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം സാധ്യമായ എളുപ്പത്തിലുള്ള റൂട്ട് തിരഞ്ഞെടുക്കും. 

ടച്ച് പാഡോടു (വിരല്‍പ്പാടുകള്‍ അവശേഷിക്കുന്ന ടച്ച് സ്‌ക്രീനല്ല) കുടിയ സ്പിരിറ്റ് ഓഫ് എക്റ്റസി ടച്ച് പാഡില്‍ വിരല്‍കൊണ്ടെഴുതാന്‍ കഴിയും. ക്രോം ഡയലുകള്‍ തിരിച്ചും താഴേക്ക് പ്രസ്സ് ചെയ്തും ഫങ്ഷന്‍ മെനുവിലൂടെയുള്ള സ്‌ക്രോളിങ്ങും സാധ്യമാണ്. 

വേഗം, ദൂരം എന്നിവയിലെ നിരന്തര ക്രമീകരണങ്ങള്‍ കുറയക്കുന്നതാണ് ഓട്ടോമാറ്റിക് ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം തുടര്‍ച്ചയായ ക്രീപ്, സ്റ്റോപ്പ്, സ്റ്റാര്‍ട്ട് ഒഴിവാക്കിക്കൊണ്ട് സിറ്റി ട്രാഫിക്കിലൂടെ തികഞ്ഞ ആത്മവിശ്വാസത്തിലും സുഗമമായും സിസ്റ്റത്തെ ആശ്രയിച്ച് ഡ്രൈവര്‍ക്ക് മുന്നോട്ടുപോകാം. 

സാറ്റലൈറ്റ് എയ്ഡഡ് ട്രാന്‍സ്മിഷന്‍:
 സാറ്റലൈറ്റ് എയ്ഡഡ് ട്രാന്‍സ്മിഷന്റെ സഹായമുള്ളവയാണ് റോള്‍സ് റോയ്‌സ് ഡോണിന്റെ സുഗമമായ ചലനാത്മകത. റെയ്ത്തില്‍ 2013ലാണ് ഈ സങ്കേതികത ലോകത്തിലാദ്യമായി സന്നിവേശിപ്പിച്ചത്. ഡ്രൈവറുടെ കാഴ്ക്കപ്പുറമുള്ള കാഴ്ചക്കായി ജിപിഎസ് ഡാറ്റ പ്രയോജനപ്പെടുത്തുകയാണ് ഈ സംവിധാനം. സ്ഥാനത്തെയും, ഡ്രൈവിങ്ങ് ശൈലിയെയും ആസ്പദമാക്കിയായിരിക്കും അടുത്ത നീക്കമെന്നര്‍ത്ഥം. ഈ വിവരങ്ങളില്‍നിന്നും ഏറ്റവും ഉചിതമയ ഗിയര്‍ ഡോണിന്റെ 8 സ്പീഡ് ഇസഡ്എഫ് ഗിയര്‍ ബോക്‌സില്‍നിന്നും തിഞ്ഞെടുക്കുന്നു. 

വഴികാട്ടാന്‍ ഇല്യൂമിനേറ്റിങ്ങ് ടെക്‌നോളജി:
എല്‍ഇഡി ലൈറ്റിങ്ങ് ടെക്‌നോളജിയുടെ ഏറ്റവും പുതയ സവിശേഷതകള്‍ പുതിയ  റോള്‍സ് റോയ്‌സ് ഡോണിന്റെ ഭാഗമാണ്. ഫുള്‍ബീം ഹെഡ്‌ലൈറ്റുകളുടെ ഓട്ടോമാറ്റിക് ഡിപ്പിങ്ങ് ടെക്‌നോളജിക്ക് പകരം പുതിയ ഗ്ലെയര്‍ ഫ്രീ ടെക്‌നോളജിയാണ് ഡോണില്‍ സ്ഥാനംപിടിച്ചിരിക്കുന്നത്. ഒരു കാര്‍ അടുത്തുവരുമ്പോള്‍ ലൈറ്റിനെ ഡിഫ്‌ളെക്ട് ചയ്ത് ഡ്രൈവറുടെ കണ്ണില്‍ കുത്തുന്നത് ഒഴിവാക്കുന്നു. തുടര്‍ച്ചയായി ഫുള്‍ ബ ീ ം കാഴ്ച ഇത്തരത്തില്‍ ഉറപ്പാക്കുന്ന പകല്‍ സമയത്ത് ഡേ ടൈം റണ്ണിങ്ങ് ബാര്‍ ഡോണിന്റെ ഫ്രണ്ട് ലൈറ്റ് ഗ്രാഫിക്കിന് അതിരിട്ട്  കാറിന് സുരക്ഷ നല്‍കുന്നു.

രാത്രികാല ഡ്രൈവിങ്ങ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ഹെഡ് അപ്പ് ഡിസ്‌പ്ലെയും, ഹീറ്റ് ഡിറ്റക്ഷന്‍ സിസ്റ്റവും കാറിലുണ്ട്. മനുഷ്യനെയും മൃഗങ്ങളെയും തിരിച്ചറിഞ്ഞ് ഡ്രൈവര്‍ക്ക് അപകട മുന്നറയിപ്പ് നല്‍കാന്‍ ഈ സംവിധാനത്തിന് കഴിയും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : കൊളിന്‍ എല്‍സണ്‍ - 09349 77 8777

Thursday, August 11, 2016

സ്‌ക്ലീറോെഡര്‍മ എന്ന വാതരോഗത്തിന്‌ പുതിയ ചികിത്സാരീതി


 : 


കൊച്ചി : സ്‌ക്ലീറോഡെര്‍മ എന്ന വാതരോഗത്തെ ചികിത്സയിലൂടെ വരുതിയിലാക്കാം എന്ന കണ്ടുപിടുത്തത്തിന്‌ എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ഷേണായിസ്‌ കെയര്‍ (സെന്റര്‍ ഫോര്‍ റൂമറ്റിസം എക്‌സലന്‍സ്‌) സ്ഥാപകനും അറിയപ്പെടുന്ന റൂമറ്റോളജിസ്‌റ്റുമായ ഡോ.പദ്‌മനാഭ ഷേണായിക്ക്‌ അന്താരാഷ്ട്ര അംഗീകാരം. 

നമ്മുടെ പ്രതിരോധ ശക്തിയിലെ വ്യതിയാനം മൂലം ഉണ്ടാകുന്ന ഒരു വാതരോഗമാണ്‌ സ്‌ക്ലീറോഡെര്‍മ. തുടക്കത്തില്‍ ചര്‍മ്മം കട്ടികൂടി വലിഞ്ഞുമുറുകും. തുടര്‍ന്ന്‌ ഹ്യദയം, ശ്വാസകോശം, രക്തക്കുഴലുകള്‍ തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കും. ഇത്‌ കൂടുതലും സ്‌ത്രീകളെയാണ്‌ ബാധിക്കാറ്‌. 35% മുതല്‍ 40% വരെ സ്‌ക്ലീറോഡെര്‍മ രോഗം ബാധിച്ചവര്‍ അഞ്ചുവര്‍ഷത്തിനകം മരണത്തിന്‌ കീഴടങ്ങുന്നു. ഇത്‌ സ്‌തനാര്‍ബുദം മൂലം സംഭവിക്കുന്ന മരണ നിരക്കിനെക്കാള്‍ അഞ്ചുമടങ്ങ്‌ കൂടുതലാണ്‌. ഇന്ത്യയില്‍ മാത്രം 4 ലക്ഷത്തില്‍ പരം ആളുകള്‍ക്ക്‌ ഈ രോഗം ഉണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

അടുത്ത കാലം വരെ സ്‌ക്ലീറോഡെര്‍മ ബാധിച്ച്‌ ശ്വാസകോശം ചുരുങ്ങുന്ന അവസ്ഥയ്‌ക്ക്‌ ഫലപ്രദമായ ചികിത്സ ലഭ്യമായിരുന്നില്ല. ലോകത്തിന്റെ പലഭാഗത്തും രോഗികള്‍ക്ക്‌ ാ്യരീുവലിീഹമലേ ാീളലശേഹ എന്ന ഗുളികയോ, ര്യരഹീുവീുെവമശറല എന്ന ഇന്‍ജക്ഷനോ ആണ്‌ ഉപയോഗിച്ചിരുന്നതെങ്കിലും ഇവ രണ്ടും എത്രത്തോളം ഫലപ്രദമാണെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ഡോ.പദ്‌മാനാഭ ഷേണായിയുടെ നേത്യത്വത്തില്‍ അറുപതോളം രോഗികളില്‍ കഴിഞ്ഞ നാലു വര്‍ഷമായി നടത്തിയ പഠനങ്ങളില്‍ രണ്ടു മരുന്നുകളും ഒരു പോലെ ഫലപ്രദമാണെന്ന്‌ തെളിയിക്കപ്പെട്ടത്‌. ഈ കണ്ടെത്തലുകളാണ്‌ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ത്രൈറ്റിസ്‌ റിസേര്‍ച്ച്‌ ആന്റ്‌ തെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുത്‌. ആദ്യമായാണ്‌ ശ്വാസകോശം ചുരുങ്ങുന്ന ഈ അസുഖം ചികിത്സയിലൂടെ വരുതിയിലാക്കാമെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെടുന്നത്‌. ഒരു മലയാളി ഡോക്ടറിന്റെ കണ്ടെത്തലുകള്‍ക്ക്‌ ഈ അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതും ആദ്യമാണ്‌. 

ഡോ.പദ്‌മനാഭ ഷേണായിയുടെ കണ്ടെത്തലുകള്‍ ലോകമെമ്പടുമുള്ള സ്‌ക്ലീറോഡെര്‍മ എന്ന വാതരോഗത്താല്‍ ക്ലേശമനുഭവിക്കുന്ന ലക്ഷോപലക്ഷം രോഗികള്‍ക്ക്‌ ആശ്വാസവും പ്രത്യാശയുമാണ്‌ പകര്‍ന്നു നല്‍കിയിരിക്കുന്നത്‌.

എച്ച്‌ഡിഎഫ്‌സി ഉപഭോക്താക്കള്‍ക്ക്‌ സിബില്‍ സ്‌കോറും റിപോര്‍ട്ടും ഇനി നേരിട്ടറിയാം




കൊച്ചി: ഇന്ത്യയിലെ പ്രമുഖ വായ്‌പ വിവര സ്ഥാപനമായ ക്രെഡിറ്റ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ്‌ (സിബില്‍) എച്ച്‌ഡിഎഫ്‌സി ഇടപാടുകാര്‍ക്കായി നൂതനമായൊരു ഓഫര്‍ പ്രഖ്യാപിച്ചു. എച്ച്‌ഡിഎഫ്‌സി നടപ്പിലാക്കിയ സിബില്‍ കണ്‍സ്യൂമര്‍ കണക്‌റ്റ്‌ വഴി ഉപഭോക്താക്കള്‍ക്ക്‌ ഇനി ബാങ്കിന്റെ വെബ്‌സൈറ്റിലൂടെ അവരുടെ സിബില്‍ സ്‌കോറും റിപോര്‍ട്ടും സെക്കന്‍ഡുകള്‍ക്കുള്ളില്‍ നേരിട്ട്‌ ലഭ്യമാകും. 
ഭവനവും മറ്റും വാങ്ങാന്‍ വായ്‌പയ്‌ക്കു തുനിയുന്ന ഉപഭോക്താക്കള്‍ക്ക്‌ സ്വയം വിലയിരുത്തി അവരുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിനുള്ള സഹായമാണ്‌ ഞങ്ങള്‍ നല്‍കുന്നതെന്ന്‌ എച്ച്‌ഡിഎഫ്‌സി മാനേജിങ്‌ ഡയറക്‌ടര്‍ രേണു കര്‍ണാട്‌ പറഞ്ഞു. വായ്‌പ നല്‍കുന്നതില്‍ സിബില്‍ സ്‌കോറിനും റിപോര്‍ട്ടിനും പ്രധാന പങ്കുണ്ട്‌. വെബ്‌സൈറ്റില്‍ നേരിട്ട്‌ ഇത്‌ അറിയാനുള്ള സൗകര്യമാണ്‌ ഒരുക്കുന്നത്‌. എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ വായ്‌പയ്‌ക്കു അപേക്ഷിക്കുന്ന ഒരാളുടെ സിബില്‍ സ്‌കോര്‍ പരിശോധിച്ചാല്‍ മാത്രം മതി വായ്‌പയ്‌ക്കുള്ള യോഗ്യത ഉറപ്പുവരുത്താനെന്നും രേണു പറഞ്ഞു.
സിബില്‍ കണ്‍സ്യൂമര്‍ കണക്‌റ്റ്‌, വായ്‌പ സ്ഥാപനങ്ങള്‍ക്ക്‌ അവരുടെ ഉപഭോക്താക്കളെ കുറിച്ച്‌ മനസിലാക്കി കൊടുക്കുന്നതിന്‌ സഹായിക്കുന്നു. ഉപഭേക്താക്കളെ വായ്‌പ അച്ചടക്കത്തെക്കുറിച്ച്‌ ബോധവല്‍ക്കരിക്കാനും ഇത്‌ സഹായിക്കുന്നു. 
ഉപഭോക്താക്കള്‍ക്ക്‌ എളുപ്പത്തിലും വേഗത്തിലും അനായാസം പണം ലഭ്യമാക്കാനുള്ള ശ്രമമാണ്‌ സിബില്‍ കണ്‍സ്യൂമര്‍ കണക്‌റ്റിലൂടെ സാധ്യമാകുന്നതെന്ന്‌ സിബില്‍ സിഇഒയും മാനേജിങ്‌ ഡയറക്‌ടറുമായ സതീശ്‌ പിള്ള പറഞ്ഞു. 
ഒരു വ്യക്തിയുടെ വായ്‌പ യോഗ്യതയും തിരിച്ചടവു ശേഷിയും കണക്കാക്കാനുള്ള ഏറ്റവും വിശ്വസനീയമായ വിവരമായി സിബില്‍ സ്‌കോറും റിപോര്‍ട്ടും മാറി കഴിഞ്ഞു. സിബില്‍ സ്‌കോറും റിപോര്‍ട്ടും പരിശോധിക്കാതെ ഇന്ന്‌ ആര്‍ക്കും വായ്‌പയും ക്രെഡിറ്റ്‌ കാര്‍ഡും നല്‍കാറില്ല. സിബില്‍ സ്‌കോറും റിപോര്‍ട്ടും മനസിലാക്കുന്നതു വഴി ഉപഭോക്താക്കള്‍ക്കും അവരുടെ വായ്‌പ വിവരങ്ങളെ കുറിച്ച്‌ ബോധാന്മാരാകുകയും ക്രെഡിറ്റ്‌ ഹിസ്റ്ററി നന്നായി പരിപാലിക്കുകയും ചെയ്യാം. ഇന്ന്‌ 79 ശതമാനത്തിലധികം പുതിയ വായ്‌പകളും നല്‍കുന്നത്‌ സിബില്‍ സ്‌കോര്‍ 750 പോയിന്റിന്‌ മുകളില്‍ ഉള്ളവര്‍ക്ക്‌ മാത്രമാണ്‌.
ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ സാഹസം ഒഴിവാക്കി വളരെ എളുപ്പത്തില്‍ ഇടപാടുകാര്‍ക്ക്‌ പണം ലഭ്യമാക്കുന്നതിന്‌ സഹായകരമായ വിവരങ്ങള്‍ നല്‍കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമാണ്‌ സിബില്‍. വായ്‌പ നല്‍കുന്നവര്‍ക്കും ആവശ്യക്കാരനും ഒരു പോലെ ഉപകാരപ്രദമാണ്‌ സിബില്‍ വിവരങ്ങള്‍. വായ്‌പയില്‍ പെട്ടെന്ന്‌ തീരുമാനമെടുക്കുന്നതില്‍ ഇരു വിഭാഗങ്ങളെയും സഹായിക്കുന്നു. സാമ്പത്തിക പരിപാലനത്തില്‍ ഉപഭോക്താക്കള്‍ക്ക്‌ അറിവും സേവനവും നല്‍കുന്നതിലും സിബില്‍ സഹായിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : www.cibil.com സന്ദര്‍ശിക്കുക. 

ആമസോണില്‍ യൂസ്‌ഡ്‌ ബുക്ക്‌സ്‌ സ്‌റ്റോര്‍




കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌റ്റോറായ ആമസോണ്‍ ഇന്ത്യ ഉപയോഗിച്ച പുസ്‌തകങ്ങള്‍ക്കായി യൂസ്‌ഡ്‌ ബുക്ക്‌സ്‌ സ്‌റ്റോര്‍ (www.amazon.in/used/books) ആരംഭിച്ചു. സാഹിത്യം, റൊമാന്‍സ്‌, ജീവചരിത്രം, ടെക്‌സ്റ്റ്‌ബുക്കുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1,00,000ലേറെ പുസ്‌തകങ്ങളാണ്‌ സ്‌റ്റോറില്‍ ലഭ്യമാകുക. പ്രത്യേക യൂസ്‌ഡ്‌ ബുക്ക്‌സ്‌ സ്‌റ്റോര്‍ ആരംഭിച്ചതോടെ, പഴയതും പുതിയതുമായ പുസ്‌തകങ്ങള്‍ ഒരേപോലെ ആകര്‍ഷകമായ വില നിലവാരത്തില്‍ വാങ്ങാന്‍ കഴിയുന്ന പോര്‍ട്ടലായി ആമസോണ്‍ ഇന്ത്യ മാറിയിരിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ച ആമസോണ്‍ ഇന്ത്യ ബുക്ക്‌ സ്‌റ്റോറില്‍ ദശലക്ഷക്കണക്കിന്‌ ടൈറ്റിലുകളും 9400ലേറെ സെല്ലര്‍മാരുമാണുള്ളത്‌.
ഉപഭോക്താക്കള്‍ക്കായി യൂസ്‌ഡ്‌ ബുക്ക്‌സ്‌ സ്‌റ്റോര്‍ ആരംഭിക്കുന്നതില്‍ ആവേശമുണ്ടെ ന്ന്‌ ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്‌മെന്റ്‌ ഡയറക്‌ടര്‍ നൂര്‍ പട്ടേല്‍ പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്ന്‌ പുസ്‌തകങ്ങള്‍ക്കായുള്ള ആവശ്യം വര്‍ഷം തോറും വര്‍ധിക്കുകയാണ്‌. ഇതനുസരിച്ച്‌ വൈവിധ്യം വര്‍ധിപ്പിക്കാന്‍ ഞങ്ങളും ശ്രമിക്കുന്നു. ഈ സ്‌റ്റോര്‍ ആരംഭിച്ചതോടെ രാജ്യമെമ്പാടുമുള്ള പുസ്‌തകപ്രേമികള്‍ക്ക്‌ പുതിയ പുസ്‌തകങ്ങള്‍ വാങ്ങുന്ന അതേ സൗകര്യത്തോടെ പഴയ ബുക്കുകളും വാങ്ങാന്‍ കഴിയുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
ആമസോണ്‍ യൂസ്‌ഡ്‌ ബുക്ക്‌സ്‌ സ്‌റ്റോറിലെ പുസ്‌തകങ്ങള്‍ മികവുറ്റ ഉല്‍പ്പന്നങ്ങള്‍ മാത്രം ലഭ്യമാക്കുന്ന സെല്ലര്‍മാരില്‍ നിന്നുള്ളവയാണ്‌. യൂസ്‌ഡ്‌ ലൈക്ക്‌ ന്യൂ, യൂസ്‌ഡ്‌ ഗുഡ്‌, യൂസ്‌ഡ്‌ അക്‌സപ്‌റ്റബിള്‍ എന്നീ ഗ്രേഡിങും പുസ്‌തകത്തിന്റെ അവസ്ഥയ്‌ക്കനുസരിച്ച്‌ വ്യക്തമാക്കുന്നു. പുസ്‌തകം വാങ്ങുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. തുടക്കമെന്ന നിലയില്‍ 399 രൂപയില്‍ കൂടുതല്‍ പുസ്‌തകം വാങ്ങുന്നവര്‍ക്ക്‌ സൗജന്യ ഷിപ്പിങ്‌ ലഭിക്കും.

Wednesday, August 10, 2016

ഓണത്തെ വരവേല്‍ക്കാന്‍ ടാറ്റാ മോട്ടോഴ്‌സിന്റെ -സമൃദ്ധിയിലേക്കൊരു ഓണം ഓഫര്‍







കാര്‍ ബുക്ക്‌ ചെയ്യുമ്പോള്‍ ലക്കി ഡ്രോയിലൂടെ സമ്മാനമായി ഒരു വീട്‌



കൊച്ചി, : ഓണക്കാലത്തെ വരവേല്‍ക്കാനായി ടാറ്റാ മോട്ടോഴ്‌സ്‌ തങ്ങളുടെ പാസഞ്ചര്‍ കാര്‍ ഉപഭോക്താക്കള്‍ക്കായി സമൃദ്ധിയിലേക്കൊരു ഓണം ഓഫര്‍ അവതരിപ്പിക്കുന്നു. ഈ ഓണക്കാലത്ത്‌ ഒരു ടാറ്റാ മോട്ടോഴ്‌സ്‌ കാര്‍ ബുക്ക്‌ ചെയ്യുമ്പോള്‍ ലക്കി ഡ്രോയിലൂടെ കൊച്ചിയില്‍ ഒരു വീട്‌ സ്വന്തമാക്കാനുള്ള അവസരമാണ്‌ ഈ ഓഫര്‍ വാഗ്‌ദാനം ചെയ്യുന്നത്‌. പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയുമായി സഹകരിച്ചാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ ഈ സ്‌കീം അവതരിപ്പിക്കുന്നത്‌.

വീടിന്‌ പുറമെ ഐ ഫോണ്‍ 5എസ്‌, എല്‍ഇഡി ടിവി, എയര്‍ ഫ്രൈയര്‍, സൗണ്ട്‌ ബാര്‍ തുടങ്ങി നിരവധി മറ്റു സമ്മാനങ്ങളും സമൃദ്ധിയിലേക്കൊരു ഓണം ഓഫറില്‍ ഉപയോക്താക്കളെ തേടിയെത്തുന്നു. ഓഗസ്‌റ്റ്‌ 09 മുതല്‍ സെപ്‌റ്റംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന ഓഫര്‍ കാലയളവി ല്‍ കാര്‍ ബുക്ക്‌ ചെയ്യുന്ന എല്ലാ ഉപ�ോക്താക്കള്‍ക്കും ഉറപ്പായ ഒരു സമ്മാനം ടാറ്റാ മോട്ടോഴ്‌സ്‌ നല്‍കുന്നുണ്ട്‌.

ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ്‌ വൈസ്‌ പ്രസിഡന്റ്‌ സെയില്‍സ്‌ എസ്‌.എന്‍. ബര്‍മന്‍ പറയുന്നു: �ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ കേരളീയര്‍ക്കായി സമൃദ്ധിയിലേക്കൊരു ഓണം ഓഫര്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്‌. ബുക്ക്‌ ചെയ്‌ത കാറിന്റെ താക്കോലിനൊപ്പം ഭാഗ്യശാലികള്‍ക്ക്‌ വീടിന്റെ താക്കോല്‍ കൂടി ലഭ്യമാകുന്ന അത്യാകര്‍ഷകമായ ഓഫറാണിത്‌. ടാറ്റാ മോട്ടോഴ്‌സിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിപണിയാണ്‌ കേരളം. ഉപഭോക്താക്കളെ ഞങ്ങളിലേക്ക്‌ അടുപ്പിക്കുന്ന ഇത്തരം കൂടുതല്‍ ഓഫറുകള്‍ വരും നാളുകളില്‍ പ്രതീക്ഷിക്കാവുന്നതാണ്‌.�

സമൃദ്ധിയിലേക്കൊരു ഓണം ഓഫറിനായി വന്‍ പ്രചാരണ പരിപാടികളാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ അവതരിപ്പിക്കുന്നത്‌. റോഡ്‌ ഷോകള്‍, ലോണ്‍ എക്‌സ്‌ചേഞ്ച്‌ കാര്‍ ഫെയറുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം സംഘടിപ്പിക്കുന്നുണ്ട്‌. 

ഇന്ത്യയില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ അഞ്ചു പ്രധാന വിപണികളിലൊന്നാണ്‌ കേരളം. കേരളത്തിലെ പാസഞ്ചര്‍ കാര്‍ വിപണി 2016-17ന്റെ ആദ്യ പാദത്തില്‍ 16% വളര്‍ച്ച രേഖപ്പെടുത്തി. 45,179 കാറുകളാണ്‌ ഈ പാദത്തില്‍ മൊത്തം വിറ്റു പോയത്‌. എ2 (ഹാച്ച്‌ഹാക്ക്‌്‌) വിഭാഗം കാറുകളുടെ വില്‍പ്പനയില്‍ 17% വളര്‍ച്ച ആദ്യ പാദത്തിലുണ്ടായി. ഏറ്റവുമൊടുവില്‍ ടാറ്റാ മോട്ടോഴ്‌സ്‌ അവതരിപ്പിച്ച ടിയാഗോയ്‌ക്ക്‌ 1,700 ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ട്‌. റീട്ടെയില്‍ വില്‍പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 20% വളര്‍ച്ചയാണ്‌ ആദ്യ പാദത്തില്‍ കമ്പനി കേരളത്തില്‍ കൈവരിച്ചത്‌. 

ടാറ്റാ മോട്ടോഴ്‌സ്‌

2015-16ല്‍ 2,75,561 കോടിരൂപ വിറ്റുവരവുള്ള ടാറ്റാ മോട്ടോഴ്‌സ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഓ ട്ടോമൊബൈല്‍ കമ്പനിയാണ്‌. സബ്‌സിഡിയറികളും അസോസിയേറ്റുകളും മുഖേന യു.കെ, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്‌, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു ടാറ്റാ മോട്ടാഴ്‌സ്‌. ഐതിഹാസിക ബിട്ടീഷ്‌ ബ്രാന്റ്‌ ജാഗ്വാര്‍ ലാന്റ്‌റോവര്‍ ടാറ്റാ മോട്ടോഴ്‌സ്‌ ശ്രേണിയിലുള്‍പ്പെടുന്നു. ഫിയറ്റുമായി ഇന്ത്യയില്‍ വ്യവസായ സഖ്യമുണ്ട്‌ കമ്പനിക്ക്‌. 9 ദശലക്ഷം ടാറ്റാ വാഹനങ്ങളാണ്‌ ഇന്ന്‌ ഇന്ത്യന്‍ നിരത്തുകളിലോടുന്നത്‌. വാണിജ്യ വാഹനങ്ങളില്‍ വിപണിയിലെ മുഖ്യ സാന്നിധ്യവും പാസഞ്ചര്‍ കാറുകളില്‍ മുന്‍നിര സാന്നിധ്യവുമാണ്‌ ടാറ്റാ മോട്ടോഴ്‌സിനുള്ളത്‌. ടാറ്റാ കാറുകളും ബസുകളും ട്രക്കുകളും യൂറോപ്പ്‌, മിഡില്‍ ഈസ്റ്റ്‌, ദക്ഷിണേഷ്യ, ദക്ഷിണ അമേരിക്ക, ഓസ്‌ട്രേലിയ, കോമണ്‍വെല്‍ത്ത്‌ ഇന്‍ഡിപെഡന്റ്‌ സ്റ്റേറ്റ്‌സ്‌, റഷ്യ തുടങ്ങി വിവിധ മേഖലകളില്‍ വിറ്റഴിക്കപ്പെടുന്നു.

പ്രത്യേക ഓഫറുകളുമായി വോള്‍ട്ടാസ്‌, കേരളത്തിനായി പുതിയ നിര കൂളിംഗ്‌ ഉത്‌പന്നങ്ങള്‍ പുറത്തിറക്കി




കൊച്ചി: പ്രമുഖ എയര്‍ കണ്ടീഷണല്‍ ബ്രാന്‍ഡായ വോള്‍ട്ടാസ്‌ ഓണത്തോട്‌ അനുബന്ധിച്ച്‌ കേരളത്തില്‍ ഉത്സവകാല ഓഫറുകള്‍ അവതരിപ്പിച്ചു. അഞ്ച്‌ വര്‍ഷ ആഘോഷ ഓഫര്‍ അനുസരിച്ച്‌ വോള്‍ട്ടാസ്‌ വിവിധ നിര എയര്‍ കണ്ടീഷണറുകള്‍ക്കായി ആകര്‍ഷകമായ വാറന്റി സ്‌കീമുകള്‍, കാഷ്‌ ബാക്ക്‌ ഓഫറുകള്‍, ഈസി ഫിനാന്‍സ്‌ പ്ലാനുകള്‍ എന്നിവയാണ്‌ ഉപയോക്താക്കള്‍ക്കായി നല്‌കുന്നത്‌. കൊമേഴ്‌സ്യല്‍ റഫ്രിജറേഷന്‍ ഉത്‌പന്നങ്ങള്‍ക്ക്‌ ആകര്‍ഷകമായ കാഷ്‌ബാക്ക്‌ ഓഫറുകളുമുണ്ട്‌. സെപ്‌റ്റംബര്‍ 15 വരെയാണ്‌ ഉത്സവകാല ഓഫര്‍ കാലാവധി. വേനല്‍ക്കാല വിപണിയുടെ മികച്ച പ്രതികരണത്തിലൂടെ ഓണക്കാലത്ത്‌ ഇരട്ടയക്കത്തിലുള്ള വളര്‍ച്ചയാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. 

ആകര്‍ഷകമായ സ്‌ക്രാച്ച്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക്‌ എയര്‍ കണ്ടീഷണറുകള്‍, എയര്‍ കൂളറുകള്‍, വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍, സ്‌റ്റെബിലൈസറുകള്‍ എന്നിവ സ്വന്തമാക്കുന്നതിനും എസികള്‍ക്ക്‌ അഞ്ച്‌ വര്‍ഷം വരെ വാറന്റി സ്വന്തമാക്കുന്നതിനും ഓണക്കാല ഓഫറുകളിലൂടെ സാധിക്കും. സ്‌ക്രാച്ച്‌ കാര്‍ഡുകള്‍ വഴി സ്‌റ്റോറുകളിലേക്ക്‌ പരമാവധി ഉപയോക്താക്കളെ ആകര്‍ഷിക്കുകയാണ്‌ ലക്ഷ്യം. ഉപയോക്താക്കള്‍ക്കായി സൗകര്യപ്രദമാകുന്ന രീതിയില്‍ എന്‍ബിഎഫ്‌സി, നവീന കാഷ്‌ ബാക്ക്‌ ഓഫറുകള്‍ എന്നിങ്ങനെയുള്ള ഉപയോക്തൃഫിനാന്‍സ്‌ പദ്ധതികളും കമ്പനി നല്‌കുന്നുണ്ട്‌. 

വോള്‍ട്ടാസിന്റെ വിപണിയിലെ പ്രാമുഖ്യം, പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യയില്‍, നിലനിര്‍ത്തുന്നതിന്‌ ലക്ഷ്യമിട്ടു കൊണ്ടാണ്‌ ഉത്സവകാല ഓഫറുകള്‍ അവതരിപ്പിക്കുന്നത്‌. കേരളത്തില്‍ കഴിഞ്ഞ സീസണില്‍ വളരെ ആരോഗ്യകരമായ വളര്‍ച്ചയാണ്‌ വോള്‍ട്ടാസ്‌ സ്വന്ത

മാക്കിയത്‌. വരും സീസണിലും മികച്ച നേട്ടം കൊയ്യാനാകുമെന്നാണ്‌ പ്രതീക്ഷ. എസി വിഭാഗത്തില്‍ ബ്രാന്‍ഡിന്റെ കാര്യത്തിലും വിപണി വിഹിതത്തിന്റെ കാര്യത്തിലും ഉയര്‍ന്ന മികവാണ്‌ വോള്‍ട്ടാസ്‌ പുലര്‍ത്തുന്നത്‌. 

ഓണക്കാലത്ത്‌ വീടുകള്‍ പുതുക്കുന്നതിനുള്ള ശുഭകരമായ അവസരമാണെന്നും സവിശേഷ ഓണം ഓഫറിലൂടെ അവരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകള്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണ്‌ ലഭ്യമാകുന്നതെന്നും വോള്‍ട്ടാസ്‌ ലിമിറ്റഡ്‌ പ്രസിഡന്റും ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറുമായ പ്രദീപ്‌ ബക്ഷി പറഞ്ഞു. വോള്‍ട്ടാസിന്‌ വളരെ പ്രധാനപ്പെട്ട വിപണിയാണ്‌ കേരളം. ഈ ഉത്സവസീസണില്‍ കേരളീയരുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി ഊട്ടിയുറപ്പിക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു. 

കൂളിംഗ്‌ കംഫര്‍ട്ട്‌ അപ്ലയന്‍സസ്‌ രംഗത്ത്‌ ഏറ്റവും ഉയര്‍ന്ന ബ്രാന്‍ഡ്‌ വിഹിതവും എസി വിപണിയില്‍ ശക്തമായ മേല്‍ക്കൈയുമുണ്ട്‌ വോള്‍ട്ടാസിന്‌. ഇന്‍വര്‍ട്ടര്‍ എസി പോലെ ഊര്‍ജ്ജക്ഷമതയുള്ള എസികള്‍ക്ക്‌ മികച്ച വളര്‍ച്ചയാണുള്ളത്‌. ഈ ഓണത്തിന്‌ കേരളത്തിനായി ഇന്‍വര്‍ട്ടര്‍ സാങ്കേതികവിദ്യയുള്ള ഓള്‍ സ്‌റ്റാര്‍ എസികള്‍ അവതരിപ്പിക്കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഡിസി ഇര്‍വര്‍ട്ടര്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വോള്‍ട്ടാസ്‌ ഓള്‍ സ്‌റ്റാര്‍ എസി ഉള്‍പ്പെടെയുള്ളവയാണ്‌ വോള്‍ട്ടാസിന്റെ പുതിയ നിര എയര്‍ കണ്ടീഷണറുകള്‍. നിലവിലുള്ള ഓള്‍ വെതര്‍ സ്‌മാര്‍ട്ട്‌ എസി നിരകള്‍ക്കു പുറമെ മൂന്ന്‌ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വോള്‍ട്ടാസ്‌ പുതിയ നിര അഡ്വാന്‍സ്‌ഡ്‌ ഓള്‍ വെതര്‍ സ്‌മാര്‍ട്ട്‌ എസികളും വിപണിയിലെത്തിക്കുന്നുണ്ട്‌. 

സവിശേഷ ഫീച്ചറുകള്‍: 

സ്‌മാര്‍ട്ട്‌ അക്‌സസ്‌ സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച്‌ വൈഫൈ, ജിപിആര്‍എസ്‌ കണക്ഷന്‍ ഉപയോഗിച്ച്‌ എവിടെനിന്നും ഏതുസമയത്തും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വൈഫൈ എനേബിള്‍ഡ്‌ എസി.
സ്‌മാര്‍ട്ട്‌ സെന്‍സ്‌ പുറത്തെ കാലാവസ്ഥ മനസിലാക്കി അതിന്‌ അനുസരിച്ച്‌ സ്വയം ക്രമീകരിക്കാന്‍ കഴിയുന്ന സംവിധാനം
സ്‌മാര്‍ട്ട്‌ അനാലിസിസ്‌ ഊര്‍ജ്ജത്തിന്റെ ഉപയോഗവും രീതികളും മനസിലാക്കാന്‍ ശേഷിയുള്ളവ. പുതിയ രൂപവും സ്‌മാര്‍ട്ട്‌ എസി മൊബൈല്‍ ആപ്‌ എന്ന തോന്നലുണ്ടാക്കുന്നവ.

150ല്‍ അധികം സ്‌പ്ലിറ്റ്‌ എസികളും ഇന്ത്യയിലെങ്ങുമായി 12000 കസ്റ്റമര്‍ ടച്ച്‌ പോയിന്റുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്‌.


സി പി ഫുഡ്‌സ്‌ പാക്കേജ്‌ഡ്‌ ഫുഡ്‌ മേഖലയിലേക്ക്‌





കൊച്ചി: നാല്‍പ്പതോളം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഷെറോണ്‍ പൊഫണ്ട്‌ ഫുഡ്‌സ്‌ (സി.പി.ഫുഡ്‌സ്‌) ഇന്ത്യയില്‍ 
പാക്കേജ്‌ഡ്‌ ഫുഡ്‌സ്‌ വിപണിയിലേക്ക്‌ പ്രവേശിച്ചു. 
സി പി ഫ്രോസണ്‍ ചിക്കന്‍, സി പി ചില്‍ഡ്‌ ചിക്കന്‍, വെജ്‌, നോണ്‍ വെജ്‌ സി പി സ്‌നാക്‌സ്‌, സി പി എഗ്‌സ്‌ തുടങ്ങി രുചിയേറിയ ബ്രാന്‍ഡഡ്‌ ഉത്‌പ്പന്നങ്ങള്‍ കമ്പനി വിപണിയിലിറക്കി. മികച്ച രുചിയും ഗുണമേന്മയും പോഷകഗുണമുള്ളതുമാണ്‌ പുതിയ ഉത്‌പ്പന്നങ്ങള്‍. ഫാം റ്റു ഫോര്‍ക്‌ എന്ന സങ്കല്‍പ്പത്തില്‍ ഉത്‌പാദനം, 
സംസ്‌കരണം, വിതരണം തുടങ്ങി എല്ലാ ഘട്ടങ്ങളും കമ്പനി നേരിട്ട്‌ നടത്തുന്ന 
രീതിയാണ്‌ ഇന്ത്യയില്‍ സി പി ഫുഡ്‌സ്‌ സ്വീകരിക്കുന്നത്‌.
ആഗോളതലത്തില്‍ തന്നെ സി പി ഫുഡ്‌സിന്റെ പ്രധാന വിപണി ഇന്ത്യ 
ആണെന്നും അതിനാല്‍ തന്നെ ഗുണമേന്മയുള്ള ചിക്കനും മൂല്യ വര്‍ധിത 
ഉത്‌പ്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക്‌ നല്‍കാന്‍ ബാധ്യസ്‌ഥരാണെന്നും സി പി ഫുഡ്‌സ്‌ ഇന്ത്യ സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌ സഞ്‌ജീവ്‌ പന്ത്‌ അഭിപ്രായപ്പെട്ടു. 
2017 ഓടെ പാക്കേജ്‌ഡ്‌ ഫുഡ്‌സ്‌ വ്യവസായം 50 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നതും ഇതില്‍ നിര്‍ണായക പങ്ക്‌ വഹിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ചിറ്റൂരിലെ മികച്ച ചിക്കന്‍ പ്രോസസിങ്‌ പ്ലാന്റ്‌്‌ സ്‌ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
സി പി ഫുഡ്‌സ്‌ ഇന്ത്യയിലെ ബ്രാന്‍ഡ്‌ അംബാസഡറായി മേരി കോമിനെ നിയമിച്ചതായി സഞ്‌ജീവ്‌ പന്ത്‌ അറിയിച്ചു. ആരോഗ്യവും പോഷക 
മൂല്യവും നിലനിര്‍ത്താന്‍ പോഷകാഹാരം കഴിക്കേണ്ടതിന്റെ പ്രാധാന്യം 
ഓര്‍മ്മപ്പെടുത്തുന്നതാണ്‌ മേരി കോമിന്റെ സഹകരണമെന്നും അദ്ദേഹം പറഞ്ഞു. 
പുതുമയും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ ചിക്കന്‍ ഡ്രസിങ്ങില്‍ എയര്‍ ചില്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച പൗള്‍ട്രി ഉത്‌പാദകര്‍ സി പി ഫുഡ്‌സ്‌ ആണ്‌.

വന്‍ പദ്ധതികള്‍ക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന്‌ ഡോ. ആസാദ്‌ മൂപ്പന്‍




കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വന്‍ പദ്ധതികള്‍ക്കായി പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന്‌ ഡിഎം ആസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഡോ. ആസാദ്‌ മൂപ്പന്‍ നിര്‍ദ്ദേശിച്ചു. 
നോര്‍ത്ത്‌ മലബാര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വടക്കന്‍ മലബാറിലേയ്‌ക്ക്‌ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി കൊച്ചിയില്‍ സംഘടിപ്പിച്ച വടക്കന്‍ മലബാര്‍ ബിസിനസ്‌ നിക്ഷേപക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുന്നതിനും സംസ്ഥാനത്തിലേയ്‌ക്ക്‌ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഏകജാലക സംവിധാനം ആരംഭിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പുറത്തുനിന്നുള്ള നിക്ഷേപകരെ തടയുന്നതിന്‌ കാരണമാകുന്ന തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ നിര്‍ത്തണമെന്നും ഡോ. ആസാദ്‌ മൂപ്പന്‍ പറഞ്ഞു. 
കഴിഞ്ഞ പതിനഞ്ച്‌ വര്‍ഷത്തിനിടയില്‍ ഡിഎം ആസ്റ്റര്‍ ഗ്രൂപ്പ്‌ 1500 കോടി രൂപ സംസ്ഥാനത്ത്‌ നിക്ഷേപിച്ചിട്ടുണ്ട്‌. ഇതിലൂടെ ആയിരം ഡോക്ടര്‍മാരും രണ്ടായിരം നഴ്‌സുമാരും അടക്കം 8500 പേര്‍ക്ക്‌ ജോലി കൊടുക്കാനായി. തികച്ചു പ്രസാദാത്മകമായ പ്രതികരണമാണ്‌ തനിക്ക്‌ ലഭിച്ചതെന്നും പുതിയ പദ്ധതികള്‍ക്കായി നിക്ഷേപകര്‍ എത്തണമെന്ന്‌ നിര്‍ദ്ദേശിക്കുകയാണെന്നും ഡോ. മൂപ്പന്‍ പറഞ്ഞു. 
വിദേശത്തുനിന്നുള്ള നിക്ഷേപകര്‍ കഴിവുറ്റ പ്രഫഷണല്‍ മാനേജ്‌മെന്റിനെ പ്രാദേശികമായ കാര്യങ്ങള്‍ക്കായി നിയോഗിക്കണം. വിദൂരത്തുനിന്നുള്ള നിയന്ത്രണം പലപ്പോഴും ദീര്‍ഘകാലത്തേയ്‌ക്ക്‌ വിജയകരമായിരിക്കില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിനുവേണ്ടി തുടര്‍ന്നും മുതല്‍മുടക്കുമെന്നു വടക്കന്‍ മലബാറില്‍ 150 കോടി രൂപ നിക്ഷേപിക്കുന്നതിന്റെ ഭാഗമായി 150 കോടി രൂപ ചെലവില്‍ 200 ബെഡുകളുള്ള ആശുപത്രി ആരംഭിക്കും. ഈ പദ്ധതിയിലൂടെ 1500 പേര്‍ക്ക്‌ ജോലി ലഭിക്കും. തിരുവനന്തപുരത്തും പുതിയൊരു ആശുപത്രി ആരംഭിക്കുന്നുണ്ടെന്ന്‌ ഡോ. മൂപ്പന്‍ പറഞ്ഞു. 

ഓണത്തെ വരവേല്‍ക്കാന്‍ ടാറ്റാ മോട്ടോഴ്‌സിന്റെ സമൃദ്ധിയിലേക്കൊരു ഓണം ഓഫര്‍ സമൃദ്ധിയിലേക്കൊരു ഓണം ഓഫര്‍







കാര്‍ ബുക്ക്‌ ചെയ്യുമ്പോള്‍ ലക്കി ഡ്രോയിലൂടെ സമ്മാനമായി ഒരു വീട്‌



കൊച്ചി, 10 ഓഗസ്‌റ്റ്‌ 2016: ഓണക്കാലത്തെ വരവേല്‍ക്കാനായി ടാറ്റാ മോട്ടോഴ്‌സ്‌ തങ്ങളുടെ പാസഞ്ചര്‍ കാര്‍ ഉപഭോക്താക്കള്‍ക്കായി സമൃദ്ധിയിലേക്കൊരു ഓണം ഓഫര്‍ അവതരിപ്പിക്കുന്നു. ഈ ഓണക്കാലത്ത്‌ ഒരു ടാറ്റാ മോട്ടോഴ്‌സ്‌ കാര്‍ ബുക്ക്‌ ചെയ്യുമ്പോള്‍ ലക്കി ഡ്രോയിലൂടെ കൊച്ചിയില്‍ ഒരു വീട്‌ സ്വന്തമാക്കാനുള്ള അവസരമാണ്‌ ഈ ഓഫര്‍ വാഗ്‌ദാനം ചെയ്യുന്നത്‌. പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയുമായി സഹകരിച്ചാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ ഈ സ്‌കീം അവതരിപ്പിക്കുന്നത്‌.

വീടിന്‌ പുറമെ ഐ ഫോണ്‍ 5എസ്‌, എല്‍ഇഡി ടിവി, എയര്‍ ഫ്രൈയര്‍, സൗണ്ട്‌ ബാര്‍ തുടങ്ങി നിരവധി മറ്റു സമ്മാനങ്ങളും സമൃദ്ധിയിലേക്കൊരു ഓണം ഓഫറില്‍ ഉപയോക്താക്കളെ തേടിയെത്തുന്നു. ഓഗസ്‌റ്റ്‌ 09 മുതല്‍ സെപ്‌റ്റംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന ഓഫര്‍ കാലയളവി ല്‍ കാര്‍ ബുക്ക്‌ ചെയ്യുന്ന എല്ലാ ഉപ�ോക്താക്കള്‍ക്കും ഉറപ്പായ ഒരു സമ്മാനം ടാറ്റാ മോട്ടോഴ്‌സ്‌ നല്‍കുന്നുണ്ട്‌.

ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ്‌ വൈസ്‌ പ്രസിഡന്റ്‌ സെയില്‍സ്‌ എസ്‌.എന്‍. ബര്‍മന്‍ പറയുന്നു: �ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ കേരളീയര്‍ക്കായി സമൃദ്ധിയിലേക്കൊരു ഓണം ഓഫര്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്‌. ബുക്ക്‌ ചെയ്‌ത കാറിന്റെ താക്കോലിനൊപ്പം ഭാഗ്യശാലികള്‍ക്ക്‌ വീടിന്റെ താക്കോല്‍ കൂടി ലഭ്യമാകുന്ന അത്യാകര്‍ഷകമായ ഓഫറാണിത്‌. ടാറ്റാ മോട്ടോഴ്‌സിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിപണിയാണ്‌ കേരളം. ഉപഭോക്താക്കളെ ഞങ്ങളിലേക്ക്‌ അടുപ്പിക്കുന്ന ഇത്തരം കൂടുതല്‍ ഓഫറുകള്‍ വരും നാളുകളില്‍ പ്രതീക്ഷിക്കാവുന്നതാണ്‌.�

സമൃദ്ധിയിലേക്കൊരു ഓണം ഓഫറിനായി വന്‍ പ്രചാരണ പരിപാടികളാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ അവതരിപ്പിക്കുന്നത്‌. റോഡ്‌ ഷോകള്‍, ലോണ്‍ എക്‌സ്‌ചേഞ്ച്‌ കാര്‍ ഫെയറുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം സംഘടിപ്പിക്കുന്നുണ്ട്‌. 

ഇന്ത്യയില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ അഞ്ചു പ്രധാന വിപണികളിലൊന്നാണ്‌ കേരളം. കേരളത്തിലെ പാസഞ്ചര്‍ കാര്‍ വിപണി 2016-17ന്റെ ആദ്യ പാദത്തില്‍ 16% വളര്‍ച്ച രേഖപ്പെടുത്തി. 45,179 കാറുകളാണ്‌ ഈ പാദത്തില്‍ മൊത്തം വിറ്റു പോയത്‌. എ2 (ഹാച്ച്‌ഹാക്ക്‌്‌) വിഭാഗം കാറുകളുടെ വില്‍പ്പനയില്‍ 17% വളര്‍ച്ച ആദ്യ പാദത്തിലുണ്ടായി. ഏറ്റവുമൊടുവില്‍ ടാറ്റാ മോട്ടോഴ്‌സ്‌ അവതരിപ്പിച്ച ടിയാഗോയ്‌ക്ക്‌ 1,700 ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ട്‌. റീട്ടെയില്‍ വില്‍പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 20% വളര്‍ച്ചയാണ്‌ ആദ്യ പാദത്തില്‍ കമ്പനി കേരളത്തില്‍ കൈവരിച്ചത്‌. 

ടാറ്റാ മോട്ടോഴ്‌സ്‌

2015-16ല്‍ 2,75,561 കോടിരൂപ വിറ്റുവരവുള്ള ടാറ്റാ മോട്ടോഴ്‌സ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഓ ട്ടോമൊബൈല്‍ കമ്പനിയാണ്‌. സബ്‌സിഡിയറികളും അസോസിയേറ്റുകളും മുഖേന യു.കെ, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്‌, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു ടാറ്റാ മോട്ടാഴ്‌സ്‌. ഐതിഹാസിക ബിട്ടീഷ്‌ ബ്രാന്റ്‌ ജാഗ്വാര്‍ ലാന്റ്‌റോവര്‍ ടാറ്റാ മോട്ടോഴ്‌സ്‌ ശ്രേണിയിലുള്‍പ്പെടുന്നു. ഫിയറ്റുമായി ഇന്ത്യയില്‍ വ്യവസായ സഖ്യമുണ്ട്‌ കമ്പനിക്ക്‌. 9 ദശലക്ഷം ടാറ്റാ വാഹനങ്ങളാണ്‌ ഇന്ന്‌ ഇന്ത്യന്‍ നിരത്തുകളിലോടുന്നത്‌. വാണിജ്യ വാഹനങ്ങളില്‍ വിപണിയിലെ മുഖ്യ സാന്നിധ്യവും പാസഞ്ചര്‍ കാറുകളില്‍ മുന്‍നിര സാന്നിധ്യവുമാണ്‌ ടാറ്റാ മോട്ടോഴ്‌സിനുള്ളത്‌. ടാറ്റാ കാറുകളും ബസുകളും ട്രക്കുകളും യൂറോപ്പ്‌, മിഡില്‍ ഈസ്റ്റ്‌, ദക്ഷിണേഷ്യ, ദക്ഷിണ അമേരിക്ക, ഓസ്‌ട്രേലിയ, കോമണ്‍വെല്‍ത്ത്‌ ഇന്‍ഡിപെഡന്റ്‌ സ്റ്റേറ്റ്‌സ്‌, റഷ്യ തുടങ്ങി വിവിധ മേഖലകളില്‍ വിറ്റഴിക്കപ്പെടുന്നു.

Tuesday, August 9, 2016

ഇന്റക്‌സ്‌ റെഫ്രിജിറേറ്റര്‍ രംഗത്തേക്ക്‌ കടക്കുന്നു, വാഷിങ്‌ മെഷീന്‍ ശ്രേണിയും വിപുലമാക്കുന്നു




കൊച്ചി: ഇന്റക്‌സ്‌ ടെക്‌നോളജീസ്‌ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നതിന്റെ ഭാഗമായി റെഫ്രിജിറേറ്റര്‍ രംഗത്തേക്ക്‌ കടക്കുന്നു. പൂര്‍ണമായും ഓട്ടോമാറ്റിക്കായ വാഷിങ്‌ മെഷീനും ശ്രേണിയില്‍ കൂട്ടിചേര്‍ക്കുകയാണ്‌. വിപുലീകരണത്തോടെ ഇന്ററക്‌സ്‌ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന നിര 56 എണ്ണമായി. 133 ഐടി അനുബന്ധ ഉല്‍പ്പന്നങ്ങളുമുണ്ട്‌. 
സിംഗിള്‍ ഡോര്‍ ഡയറക്‌ട്‌ കൂളിങ്‌ റെഫ്രിജിറേറ്ററുകളുടെ മൂന്നു മോഡലുകളാണ്‌ ഇന്റക്‌സ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. 170 ലിറ്റര്‍ മുതല്‍ 190 ലിറ്റര്‍ വരെയുണ്ട്‌. മികച്ച രൂപകല്‍പ്പനയിലുള്ള റെഫ്രിജിറേറ്റര്‍ തുരുമ്പു പിടിക്കില്ലെന്ന സവിശേഷതയുണ്ട്‌. അതിന്റെ കൂള്‍ പാക്ക്‌ സാങ്കേതിക വിദ്യ വൈദ്യുതി തടസമുണ്ടായാലും 10 മണിക്കൂറോളം സാധാനങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കുന്നതിന്‌ സഹായിക്കുന്നു. ശക്തവും ഈടു നില്‍ക്കുന്നതുമായ കംപ്രസറുകളാണ്‌ റെഫ്രിജിറേറ്ററുകളില്‍ ഉപയോഗിച്ചിട്ടുള്ളത്‌. ഇവ ഊര്‍ജ്ജ ഉപയോഗം കുറയ്‌ക്കുന്നതോടൊപ്പം വിട്ടുവീഴ്‌ചയില്ലാത്ത മികവും കാഴ്‌ചവയ്‌ക്കുന്നു. ഫോര്‍ സ്റ്റാര്‍ ബിഇഇ റേറ്റിങോടെയുള്ള റെഫ്രി
ജിറേറ്റുകളുടെ വില 10,900 മുതല്‍ 14300 രൂപവരെയാണ്‌. 

ലെനോവ പുതിയ രണ്ട്‌ സ്‌മാര്‍ട്ട്‌ ഫോണുകള്‍ പുറത്തിറക്കി




കൊച്ചി: കൂടുതല്‍ പുതുമയോടെയുള്ള ഫുള്‍ എച്ച്‌.ഡി. ഡിസ്‌പ്ലേയും ഡോള്‍ബി അറ്റ്‌മോസ്‌ സ്‌പീക്കറുകളും ഉള്‍പ്പെടുത്തിയിട്ടുള്ള മികച്ച സ്‌മാര്‍ട്ട്‌ ഫോണായ വൈബ്‌ കെ-5 പ്ലസും അത്യുജ്വല നോട്ട്‌ കുടുംബത്തിലെ പുതിയ വൈബ്‌ കെ 5 നോട്ടും പുറത്തിറക്കി. ലെനോവയില്‍ നി്‌ന്നു പുറത്തിറക്കുന്ന ഓരോ മോഡലുകളിലും കൂടുതല്‍ മികച്ച സാങ്കേതികവിദ്യ ഉള്‍പ്പെടുത്താനാണു തങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കെ സീരീസ്‌ കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ വിജയമായിരുന്നു എന്നും മൂന്നു ദശലക്ഷം ഉപഭോക്താക്കളാണുണ്ടായതെന്നും ലെനോവയുടെ മൊബൈല്‍ ബിസിനസ്‌ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ സുധിന്‍ മാഥൂര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ പുതിയ വൈബ്‌ കെ 5 നോട്ട്‌ കൂടുതല്‍ മെച്ചപ്പെട്ട വിനോദാനുഭവങ്ങളാവും പകര്‍ന്നു നല്‍കുക. മികച്ച പ്രകടനം, മിഴിയേകും മികവ്‌, തീയ്യറ്റര്‍മാക്‌സുമായി അത്യുഗ്രന്‍ മള്‍ട്ടി മീഡിയ അനുഭവം എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്‌. 
സ്‌മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ മീഡിയ ദര്‍ശിക്കുന്നതിലേറെയുള്ള അനുഭവങ്ങളാണ്‌ തീയ്യറ്റര്‍മാക്‌സ്‌ ലഭ്യമാക്കുന്നത്‌. ആവേശകരമായ മീഡിയയും ഗെയിമുകളും വിശാലമായ സ്‌ക്രീനില്‍ മികച്ച ഗ്രാഫിക്കുകളോടെയും മികച്ച സറൗണ്ടിങോടെയും റെസ്‌പോണ്‍സീവ്‌ 3 ഡി ഗെയിംപ്ലേയോടും കൂടെ അനുഭവിക്കാനും തീയ്യറ്റര്‍മാക്‌സ്‌ സഹായിക്കും. 11,999 രൂപ മുതലാണ്‌ ലെനോവ കെ 5 നോട്ടിന്റെ വില ആരംഭിക്കുന്നത്‌. 
ഏറ്റവും മികച്ച സാങ്കേതികവിദ്യ താങ്ങാനാവുന്ന വിലയ്‌ക്കു ലഭ്യമാക്കുകയാണ്‌ വൈബ്‌ കെ 5 പ്ലസ്സില്‍ ചെയ്‌തിരിക്കുന്നത്‌. 12.7 സെന്റീ മീറ്റര്‍ (5) ഡിസ്‌പ്ല, ടാപ്പേര്‍ഡ്‌ മെറ്റല്‍ ബോഡി, ഹെഡ്‌ഫോണുകളിലൂടെ ഉജ്ജ്വലമായ ഡോള്‍ബി അറ്റ്‌മോസ്‌ അനുഭൂതി, ചലച്ചിത്രങ്ങളുടെ ലോകത്ത്‌ നിറങ്ങളും ശബ്ദങ്ങളും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അനുഭവിക്കല്‍, മ്യൂസിക്‌ തുടങ്ങി ഒട്ടനവധി നേട്ടങ്ങളാണ്‌ ഇതിലൂടെ എത്തിച്ചേരുന്നത്‌. സമ്പൂര്‍ണമായ മൂവി പാക്കേജ്‌ നല്‍കുന്നതാണ്‌ ഇതിന്റെ തീയ്യറ്റര്‍മാക്‌സ്‌ കോംപാറ്റബിള്‍ ഹെഡ്‌സെറ്റ്‌. ഇതിന്റെ 5 പീസ്‌ 13 എം.പി. റിയര്‍ ക്യാമറ ഷൂട്ടിങിനെ വേറിട്ടൊരു അനുഭവമാക്കും. 3 ജി.ബി. റാം, ക്യൂവല്‍ കോം 64 ബിറ്റ്‌ സ്‌നാപ്‌ഡ്രാഗന്‍ 616 ഒക്ടോകോര്‍ ചിപ്‌സെറ്റ്‌ എന്നിവ ലെനോവ വൈബ്‌ കെ 5 നെ നിങ്ങള്‍ക്കാവശ്യമാായ വിവിധങ്ങളായ ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിക്കുന്നു.

ഓപ്പോ - പുതിയ സെല്‍ഫി എക്‌സ്‌പേര്‍ട്ട്‌ എഫ്‌.വണ്‍.എസ്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ പുറത്തിറക്കി.

ഓപ്പോയുടെ പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ ആയ എഫ്‌വണ്‍-എസ്‌ സെല്‍ഫി എക്‌സ്‌പേര്‍ട്ട്‌ കേരള സി.ഇ.ഒ സൈമണ്‍,സ്റ്റീവന്‍,ട്രെയ്‌നിംഗ്‌ മാനേജര്‍ ബിബിന്‍ കൊല്ലറയ്‌ക്കല്‍ എന്നിവര്‍ ചേര്‍ന്ന്‌ വിപണിയിലിറക്കുന്നു



കൊച്ചി : ആഗോള തലത്തില്‍ മുന്‍നിരയിലുള്ള സ്‌മാര്‍ട്ട്‌ ഫോണ്‍ ബ്രാന്‍ഡായ ഓപ്പോ സെല്‍ഫി എക്‌സ്‌പേര്‍ട്ട്‌ എഫ്‌ സീരീസിലേക്കൊരു പുതിയ പ്രോഡക്ട്‌ എഫ്‌. വണ്‍. എസ്‌ അവതരിപ്പിച്ചുകൊണ്ട്‌ സെല്‍ഫി വിപ്‌ളവത്തില്‍ ഒരു ചുവടുകൂടി മുന്നേറിയിരിക്കുന്നു. വിപണിയില്‍ ഇപ്പോഴുള്ള സെല്‍ഫി എക്‌സ്‌പേര്‍ട്ട്‌ എഫ്‌ വണ്ണിനേക്കാളും കൂടുതല്‍ ഫീച്ചേഴ്‌സുകളാണ്‌ എഫ്‌.വണ്‍.എസ്‌- ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 16 എം.പി ഫ്രണ്ട്‌ ക്യാമറ, 0.22 സെക്കന്‍ഡ്‌ കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന അതിവേഗ ഫിംഗര്‍ പ്രിന്റ്‌ റീഡര്‍, 5.5 ഇഞ്ച്‌ സ്‌ക്രീന്‍ ഒക്‌റ്റ കോര്‍ പ്രോസസര്‍, 3 ജി.ബി റാം, 32 ജി.ബി റോം, ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാവുന്ന 3075 എം.എ.എച്ച്‌ ബാറ്ററി എന്നിവ എഫ്‌.വണ്‍.എസ്‌ ന്റെ പ്രത്യേകതകളാണ്‌. വില 17,990 രൂപയാണ്‌. ഓപ്പോ കേരള സി.ഇ.ഒ സൈമണ്‍ ആണ്‌ പുതിയ പ്രോഡക്ട്‌ വിപണിയിലിറക്കിയത്‌. ചടങ്ങില്‍ സ്‌റ്റീവന്‍, ട്രെയ്‌നിംഗ്‌ മാനേജര്‍ ബിബിന്‍ കൊല്ലറയ്‌ക്കല്‍ എന്നിവരും പങ്കെടുത്തു.

ഫോട്ടോ ക്യാപ്‌ഷന്‍.

.

Monday, August 8, 2016

ടാറ്റ സ്‌കൈയുടെ പത്താം വാര്‍ഷികം എല്ലാ വരിക്കാര്‍ക്കും എല്ലാ ചാനലുകളും




കൊച്ചി: ഇന്ത്യയില്‍പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന ടാറ്റ സ്‌കൈ ജന്മദിനാഘോഷത്തോടനുബന്ധിച്ച്‌ ഓഗസ്റ്റ്‌ എട്ടു മുതല്‍ 21 വരെ എല്ലാ വരിക്കാര്‍ക്കും എല്ലാ ചാനലുകളും കാണുവാന്‍ അവസരമൊരുക്കി. 
വരിക്കാരോടുള്ള നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ്‌ അധിക ചാര്‍ജ്‌ ഇല്ലാതെ അഞ്ഞൂറിലധികം ചാനലുകളും കാണുവാന്‍ അവസരമൊരുക്കുന്നതെന്ന്‌ ടാറ്റാ സ്‌കൈ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ ഹരിത്‌ നാഗ്‌പാല്‍ പറഞ്ഞു. വരിക്കാരെ കൂടാതെ തങ്ങള്‍ക്ക്‌ ഈ നാഴികക്കല്ല്‌ ആഘോഷിക്കുവാന്‍ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. റിയോ ഒളിമ്പിക്‌സ്‌ പൂര്‍ണമായും സൗജന്യമായി വരിക്കാര്‍ക്ക്‌ കാണുവാന്‍ ഇതു വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമേ 2016-ലെ ബ്ലോക്ക്‌ബസ്റ്റര്‍ സിനിമകള്‍ സൗജന്യമായി വരിക്കാര്‍ക്ക്‌ ലഭ്യമാക്കും. കപൂര്‍ ആന്‍ഡ്‌ സണ്‍സ്‌, എയര്‍ലിഫ്‌റ്റ്‌, മഞ്‌ജി ദ്‌ മൗണ്ടന്‍ മാന്‍, ബാജിറാവു മസ്‌താനി, ഷാന്താര്‍, തമാശ, തനു വെഡ്‌സ്‌ മനു റിട്ടേണ്‍സ്‌, ദില്‍ ദേക്‌നെ ദോ, ജസാബ, ബദലാപൂര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതിലുള്‍പ്പെടുന്നു. 
ആഘോഷങ്ങളുടെ ഭാഗമായി ഡിടിഎച്ച്‌ പ്ലാറ്റ്‌ഫോമില്‍ `ആഘോഷത്തിന്റെ 10 വര്‍ഷം' എന്ന പ്രത്യേക ലോഗോയും ലഭ്യമാക്കും.  

ആന്ധ്രാബാങ്ക്‌ പ്രവര്‍ത്തന ലാഭം 1000കോടിരൂപ







കൊച്ചി: 2016 ജൂണില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ പൊതുമേഖല ബാങ്കായ ആന്ധ്രാ ബാങ്ക്‌ 1000 കോടി രൂപ മൊത്തലാഭം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 826 കോടി രൂപയേക്കാള്‍ 21.1 ശതമാനം വര്‍ധനയാണിത്‌. 
എന്നാല്‍ വകയിരുത്തലിലുണ്ടായ വര്‍ധനയെത്തുടര്‍ന്ന്‌ അറ്റാദായം മുന്‍വര്‍ഷം ആദ്യക്വാര്‍ട്ടറിലെ 203 കോടി രൂപയില്‍നന്നു 31 കോടി രൂപയിലേക്ക്‌ താഴ്‌ന്നു. ഇടിവ്‌ 84.7 ശതമാനം. വകയിരുത്തല്‍ മുന്‍വര്‍ഷമിതേ കാലയളവിലെ 623 കോടി രൂപയില്‍നിന്നു 55.5 ശതമാനം വര്‍ധനയോടെ 969 കോടി രൂപയിലേക്ക്‌ ഉയര്‍ന്നതാണ്‌ അറ്റാദയത്തില്‍ ഇടിവുണ്ടാക്കിയത്‌. നെറ്റ്‌ എന്‍പിഎ കഴിഞ്ഞ വര്‍ഷം ജൂണ്‍ ക്വാര്‍ട്ടറിലെ 2.99 ശതമാനത്തില്‍നിന്നു 6.21 ശതമാനമായി ഉയര്‍ന്നു.
ബാങ്കിന്റെ മൊത്തം ബിസിനസ്‌ ഈ ക്വാര്‍ട്ടറില്‍ 3,15,496 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലെ 2,79,226 കോടി രൂപയേക്കാള്‍ 13 ശതമാനം വളര്‍ച്ചയാണ്‌ ബിസിനസിലുണ്ടായത്‌. ഡിപ്പോസിറ്റ്‌ 16.2 ശതമാനം വര്‍ധനയോടെ 153380 കോടി രൂപയില്‍നിന്നു 178268 കോടി രൂപയിലെത്തിയപ്പോള്‍ വായ്‌പ 9 ശതമാനം വര്‍ധനയോടെ 137228 കോടി രൂപയായി ഉയര്‍ന്നു.
ബാങ്കിന്റെ വരുമാനം ഈ ക്വാര്‍ട്ടറില്‍ 7.2 ശതമാനം വര്‍ധനയോടെ 4855 കോടി രൂപയിലെത്തിയിട്ടുണ്ട്‌. മുന്‍വര്‍ഷമിത്‌ 4529 കോടി രൂപയായിരുന്നു. പലിശയിതര വരുമാനം 54.1 ശതമാനം വര്‍ധനയോടെ 314 കോടി രൂപയില്‍നിന്നു 484 കോടി രൂപയിലേക്ക്‌ ഉയര്‍ന്നു.
നെറ്റ്‌ ഇന്ററസ്റ്റ്‌ മാര്‍ജിന്‍ നേരിയ തോതിലുയര്‍ന്ന്‌ 2.9 ശതമാനമായി. ഫണ്ട്‌ കോസ്‌റ്റ്‌ 6.72 ശതമാനത്തില്‍നിന്നു 6.02 ശതമാനത്തിലേക്കു താഴ്‌ന്നപ്പോള്‍ ഡിപ്പോസിറ്റ്‌ കോസ്‌റ്റ്‌ 7.46 ശതമാനത്തില്‍നിന്നു 6.75 ശതമാനമായി കുറഞ്ഞു. കാസാ ഡിപ്പോസിറ്റ്‌ 14.3 ശതമാനം വര്‍ധനയോടെ 47089 കോടി രൂപയായിട്ടുണ്ട്‌. കാര്‍ഷിക വായ്‌പ (25 ശതമാനം), റീട്ടെയില്‍ വായ്‌പ ( 26.5 ശതമാനം) എംഎസ്‌എംഇ വായ്‌പ (3.1 ശതമാനം), മുന്‍ഗണനാവായ്‌പ (12.3 ശതമാനം) തുടങ്ങിയവയെല്ലാം വളര്‍ച്ച നേടി.
ജൂണ്‍ ക്വാര്‍ട്ടറില്‍ ബാങ്കിന്റെ ശാഖകളുടെ എണ്ണം 2821 ആയി. എടിഎം 3711-ഉം. ബാങ്കിന്റെ മൊത്തം ഡെലിവറി പോയിന്റുകളുടെ എണ്ണം 6570 ആയിട്ടുണ്ട്‌. ശാഖകളില്‍ 832 എണ്ണം ഗ്രാമീണ മേഖലയിലും 759 എണ്ണം അര്‍ധ ഗ്രാമീണ മേഖലകളിലും 763 എണ്ണ നഗരങ്ങളിലും 467 എണ്ണം മെട്രോയിലുമാണ്‌. ടയര്‍ ടു മൂലധനമായി 1000 കോടി രൂപയും ടയര്‍ വണ്‍ മൂലധനമായി ബോണ്ട്‌ വഴി 900 കോടി രൂപയും ബാങ്ക്‌ സമാഹരിച്ചിരുന്നു

മോണ്ടലേസ്‌ ഇന്ത്യയുടെ കാഡ്‌ബറി ഡയറി മില്‍ക്‌ മാര്‍വലസ്‌ ക്രിയേഷന്‍സ്‌ വിപണിയില്‍




കൊച്ചി : ചോക്കലേറ്റ്‌ വിപണിയില്‍ രാജ്യത്തെ ഒന്നാം സ്ഥാനക്കാരായ മോണ്ടലേസ്‌ ഇന്ത്യ കാഡ്‌ബറി ഡയറി മില്‍ക്‌ മാര്‍വലസ്‌ ക്രിയേഷന്‍സ്‌ അവതരിപ്പിച്ചു. ജെല്ലി പോപ്പിങ്‌ കാന്‍ഡി, കുക്കി നട്‌ ക്രഞ്ച്‌ എന്നീ രുചികളില്‍ ഇത്‌ ലഭ്യമാണ്‌. യഥാക്രമം 39 രൂപയും 80 രൂപയുമാണ്‌ വില.

പ്രധാന നഗരങ്ങളിലും ഓണ്‍ലൈന്‍ സ്റ്റോറായ ആമസോണിലും ആഗസ്റ്റ്‌ 10 മുതല്‍ കാഡ്‌ബറി ഡയറി മില്‍ക്‌ മാര്‍വസ്‌ ക്രിയേഷന്‍സ്‌ ലഭ്യമാണ്‌. ഈ മാസം മദ്ധ്യത്തോടെ എല്ലാ ഷോപ്പുകളിലും പുതിയ ഉല്‍പന്നം എത്തിച്ചേരും.

ഓരോന്നും വേര്‍പെടുത്തി എടുക്കാന്‍ സാധിക്കും വിധം പല ആകൃതിയിലുള്ള ചോക്‌ലേറ്റുകള്‍ ചേര്‍ത്തുണ്ടാക്കിയതാണ്‌ കാഡ്‌ബറി ഡയറി മില്‍ക്‌ മാര്‍വലസ്‌ ക്രിയേഷന്‍സ്‌.

ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലുള്ള മോണ്ടലസിന്റെ പുതിയ പ്ലാന്റിലാണ്‌ ഈ ചോക്‌ലേറ്റ്‌ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌

റോള്‍സ്‌-റോയ്‌സിന്റെ ഡോണ്‍ ദക്ഷിണേന്ത്യന്‍ വിപണിയില്‍


കൊച്ചി : 6.25 കോടി രൂപ വിലയുള്ള റോള്‍സ്‌-റോയ്‌സിന്റെ ഡോണ്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങളായ കൊച്ചി, കോയമ്പത്തൂര്‍, ഹൈദരാബാദ്‌, ചെന്നൈ എന്നിവിടങ്ങളില്‍ ലഭ്യമായിത്തുടങ്ങി.

4 സീറ്റുകളും മേല്‍ഭാഗം ആവശ്യമുള്ളപ്പോള്‍ മാറ്റാവുന്നതുമായ ഡോണ്‍ ആഢംബരത്തിന്റെ അവസാന വാക്കാണ്‌. ദക്ഷിണേന്ത്യയില്‍ ആഢംബരക്കാറുകള്‍ക്ക്‌ ഡിമന്റ്‌ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ മേഖലയിലാണ്‌ ഇനി റോള്‍സ്‌-റോയ്‌സ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌.

കഴിഞ്ഞ വര്‍ഷം ലോകത്തെമ്പാടും 3785 റോള്‍സ്‌-റോയ്‌സ്‌ കാറുകളാണ്‌ വിറ്റത്‌. കമ്പനിയുടെ 112 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമായിരുന്നു ഇത്‌. നടപ്പ്‌ വര്‍ഷം രണ്ടാം പാദത്തില്‍ 1133 യൂണിറ്റുകള്‍ വില്‍പനയായി. ഈ വില്‍പന വളര്‍ച്ചയില്‍ മുഖ്യ പങ്ക്‌ വഹിച്ചത്‌ ഡോണായിരുന്നു

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...