Wednesday, August 17, 2016

കേരളത്തില്‍ ആദ്യമായി പിവിസി ബോള്‍ വാല്‍വുമായി ഹൈക്കൗണ്ട്‌




കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പിവിസി പൈപ്പ്‌, ഫിറ്റിംഗ്‌ നിര്‍മാതാക്കളിലൊന്നായ ഹൈക്കൗണ്ട്‌, സംസ്ഥാനത്ത്‌ പിവിസി ബോള്‍ വാല്‍വുകള്‍ വിപണിയിലിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈക്കൗണ്ട്‌ പിവിസി ബോള്‍ വാല്‍വിന്റെ വിപണനോദ്‌ഘാടനം എറണാകുളം ഡീലര്‍ ശ്രീകൃഷ്‌ണ മാര്‍ക്കറ്റിംഗ്‌ ഉടമ കെ. രവീന്ദ്രനാഥിനു നല്‍കി ഹൈക്കൗണ്ട്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഹിന്‍ഫാസ്‌ ഹബീബ്‌ നിര്‍വഹിച്ചു. കേരളത്തില്‍ പിവിസി ബോള്‍ വാല്‍വ്‌ നിര്‍മിക്കുന്ന ആദ്യ പിവിസി പൈപ്പ്‌ നിര്‍മാതാവാണ്‌ ഹൈക്കൗണ്ടെന്ന്‌ ഹിന്‍ഫാസ്‌ ഹബീബ്‌ പറഞ്ഞു. ആലുവയ്‌ക്ക്‌ സമീപം എടത്തലയിലെ പ്ലാന്റിലാണ്‌ അത്യന്താധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഗ്രൂപ്പ്‌ പിവിസി ബോള്‍ വാല്‍വുകള്‍ നിര്‍മിക്കുന്നത്‌.

സംസ്ഥാനത്ത്‌ നിലവില്‍ പ്രാദേശികമായി നിര്‍മിക്കപ്പെട്ടതോ ഗുജറാത്തില്‍ നിന്നുമെത്തിച്ചതോ ആയ റീപ്രോസസ്‌ഡ്‌ പോളിപ്രൊപ്പിലീന്‍ വാല്‍വുകളാണ്‌ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്‌. വെയില്‍ തട്ടുമ്പോള്‍ വേഗത്തില്‍ പൊട്ടാനും ലീക്കുണ്ടാകാനും സാധ്യതയുള്ളവയാണിവ. ഇതുമൂലം ചൈനയില്‍ നിന്നും ഇന്ത്യയിലെ തന്നെ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പിവിസി ഉല്‍പന്നങ്ങളെയാണ്‌ കേരളീയര്‍ ആശ്രയിക്കുന്നതെന്നും ഹിന്‍ഫാസ്‌ പറഞ്ഞു. നിരവധി ഗുണനിലവാര പരിശോധനകള്‍ക്ക്‌ ശേഷമാണ്‌ ഹൈക്കൗണ്ട്‌ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ പ്രമുഖ നഗരങ്ങളിലും പട്ടണങ്ങളിലുമായി 4000ലേറെ ഡീലര്‍മാരുള്ള ഹൈക്കൗണ്ട്‌ ഗ്രൂപ്പ്‌ വളര്‍ച്ചയുടെ പാതയിലാണെന്ന്‌ ഹൈക്കൗണ്ട്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍ മാര്‍ക്കറ്റിംഗ്‌ ഹിന്‍സാഫ്‌ ഹബീബ്‌ പറഞ്ഞു. കൂടാതെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും തെക്കന്‍ ഭാഗങ്ങളിലും ഹൈക്കൗണ്ട്‌ ഉല്‍പന്നങ്ങള്‍ക്ക്‌ നല്ല പ്രചാരമുണ്ട്‌. 'ഉല്‍പന്നങ്ങളുടെ മികവ്‌ കാരണം വീടുകള്‍ക്ക്‌ പുറമേ പൊതുസ്വകാര്യ പദ്ധതികള്‍ക്കും കാര്‍ഷിക മേഖലയിലും ഹൈക്കൗണ്ട്‌ ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്‌,' അദ്ദേഹം പറഞ്ഞു.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ചെയ്യാത്തതാണ്‌ ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ അടിസ്ഥാനമെന്ന്‌ ഹിന്‍ഫാസ്‌ പറഞ്ഞു. നിരവധി അവാര്‍ഡുകളും ബഹുമതികളും നേടിയിട്ടുള്ള ഹൈക്കൗണ്ട്‌ ഗുണനിലവാരത്തിന്‌ രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ രാജീവ്‌ഗാന്ധി നാഷണല്‍ ക്വാളിറ്റി അവാര്‍ഡ്‌ തുടര്‍ച്ചയായി മൂന്ന്‌ വര്‍ഷം നേടിയിട്ടുണ്ട്‌. 




ഫോട്ടോ ക്യാപ്‌ഷന്‍: ഹൈക്കൗണ്ട്‌ പിവിസി ബോള്‍ വാല്‍വിന്റെ വിപണനോദ്‌ഘാടനം എറണാകുളം ഡീലര്‍ ശ്രീകൃഷ്‌ണ മാര്‍ക്കറ്റിംഗ്‌ ഉടമ കെ. രവീന്ദ്രനാഥിനു നല്‍കി ഹൈക്കൗണ്ട്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഹിന്‍ഫാസ്‌ ഹബീബ്‌ നിര്‍വഹിക്കുന്നു. ഹൈക്കൗണ്ട്‌ ജനറല്‍ മാനേജര്‍ ഇ. എ. ഷബീര്‍, ഡയറക്ടര്‍ ഹിന്‍സാഫ്‌ ഹബീബ്‌ എന്നിവര്‍ സമീപം. 

ചക്കപ്പഴം ,പൈനാപ്പിള്‍ ഐസ്‌ക്രീമുകള്‍ ഐസ്‌ക്രീം കിച്ചണില്‍



കൊച്ചി
അന്താരാഷ്ട്ര നിലവാരമുള്ള ഐസ്‌ക്രീമുകള്‍ കുറഞ്ഞ വിലയില്‍ കേരളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐസ്‌ക്രീം കിച്ചണ്‍ ഓണക്കാലത്ത്‌ ലോ കലോറി ഐസ്‌ക്രീം സ്വീറ്റ്‌ 2016 വിപണിയിലെത്തിക്കുന്നു. അമേരിക്കന്‍ മലയാളിയായ ഇടപ്പള്ളി സ്വദേശി സിജോ കുര്യാക്കോസാണ്‌ സംരഭത്തിന്റെ അമരേക്കാരന്‍. അമേരിക്കയിലെ പെന്‍സ്റ്റേറ്റ്‌ യുണിവേഴ്‌സിറ്റി വിഭാവനം ചെയ്‌ത ടെക്‌നോളജിയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഫ്രൂട്ട്‌ എക്‌സ്‌ട്രാക്‌റ്റ്‌, ബട്ടര്‍, പാല്‍ എന്നിവയുടെ സങ്കലനം ആണ്‌ ഈ ഐസ്‌ ക്രീം. നൂറു ശതമാനവും ശുദ്ധമായ ഐസ്‌ക്രീം എന്ന്‌ അവകാശപ്പെടുന്ന ഐസ്‌ക്രീം കിച്ചന്റെ ഉടമകള്‍ അവകാശപ്പെടുന്നു. 
ചക്കപ്പഴം, മാമ്പഴം, പൈനാപ്പിള്‍, പപ്പായ എന്നിവയുടെ സത്ത്‌ എന്നിവയടങ്ങിയ ഫ്രൂട്ട്‌ മാജിക്‌ സീരിസ്‌ ഐസ്‌ക്രീമുകള്‍ ഐസ്‌ക്രീം കിച്ചണിന്റെ സവിശേഷതയാണെന്ന്‌ ഐസ്‌ക്രീം കിച്ചണ്‍ എംഡി റിനോ ജോണ്‍, സിഎംഒ എബി കല്ലുവട്ടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


പഴയിടം രണ്ട്‌ പാചകശാലകള്‍ കൂടി തുറന്നു; ഇവന്റ്‌ പ്ലാനിങ്‌, കയറ്റുമതി രംഗത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു






കൊച്ചി: പന്ത്രണ്ടു വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങള്‍ക്ക്‌ സദ്യ വിളമ്പി പ്രസിദ്ധനായ പാചകവിദഗ്‌ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കേറ്ററിംഗ്‌ രംഗത്ത്‌ മുന്‍നിര സ്ഥാനമുറപ്പിച്ച പഴയിടം ബ്രാന്‍ഡ്‌ കയറ്റുമതി, ഇവന്റ്‌ പ്ലാനിംഗ്‌ മേഖലകളിലേയ്‌ക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ദുബായ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോലം ഗ്രൂപ്പ്‌ ഓഫ്‌ റെസ്‌റ്റോറന്റ്‌സ്‌ ആന്‍ഡ്‌ കാറ്ററേഴ്‌സുമായിച്ചേര്‍ന്നാണ്‌ വിപുലീകരണമെന്ന്‌ പഴയിടം കാറ്ററേഴ്‌സ്‌ ആന്‍ഡ്‌ എക്‌സ്‌പോര്‍ട്ടേഴ്‌സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ പഴയിടം മോഹനന്‍ നമ്പൂതിരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

വിപുലീകരണത്തിന്റെ ഭാഗമായി കമ്പനിയുടെ രണ്ട്‌ പുതിയ പാചകശാലകള്‍ ആലുവയിലെ കടുങ്ങല്ലൂരിലും തിരുവനന്തപുരത്തും പ്രവര്‍ത്തനമാരംഭിച്ചു. പുതിയ പാചകശാലകളിലായി ഒരേസമയത്ത്‌ 1500 പേര്‍ക്ക്‌ വീതം സദ്യയൊരുക്കാന്‍ സാധിക്കും. ഇതോടെ കമ്പനിക്ക്‌ ഒരേസമയം 13,000 പേര്‍ക്ക്‌ സദ്യയൊരുക്കാനാകും. 'കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തുള്ള പ്രധാന പാചകശാലയില്‍ നിന്നുമാണ്‌ ഇതുവരെ ഞങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സദ്യവട്ടങ്ങള്‍ എത്തിച്ചിരുന്നത്‌. ഇവിടെ 10,000 പേര്‍ക്കുള്ള സദ്യയൊരുക്കാനുള്ള സൗകര്യമുണ്ട്‌. പുതിയ പാചകശാലകള്‍ തുറന്നതോടെ കേരളത്തിന്റെ ഏത്‌ ഭാഗത്ത്‌ നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കാനും ബുദ്ധിമുട്ടുണ്ടാകില്ല,' പഴയിടം മോഹനന്‍ നമ്പൂതരി പറഞ്ഞു. സദ്യ വിളമ്പാനുള്ള ജോലിക്കാര്‍, ഭക്ഷണം ആവശ്യക്കാര്‍ക്ക്‌ എത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളും വിപുലീകരിച്ചു കഴിഞ്ഞു. വിപൂലീകരണത്തിന്റെ ഭാഗമായി ആലുവ, എറണാകുളം, ഗുരുവായൂര്‍, കൊല്ലം, തിരുവനന്തപുരം എന്നവിടങ്ങളില്‍ ബുക്കിംഗ്‌ ഓഫീസുകള്‍ തുറക്കുമെന്നും ഡയറക്ടര്‍ സതീഷ്‌ മോഹന്‍ നായര്‍ പറഞ്ഞു.
നേരത്തെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി കമ്പനികള്‍ക്കായി കരാറടിസ്ഥാനത്തില്‍ സ്‌നാക്‌സും മറ്റ്‌ ഭക്ഷ്യവസ്‌തുക്കളും തയ്യാറാക്കികൊടുത്തിരുന്ന പഴയിടം, 'പഴയിടം ടോപ്‌ ടേസ്റ്റ്‌' എന്ന സ്വന്തം ബ്രാന്‍ഡ്‌ നാമത്തില്‍ കയറ്റുമതി രംഗത്തേക്കും കടക്കുകയാണ്‌. ഓസ്‌ട്രേലിയന്‍ വിപണിയെയാണ്‌ കമ്പനി ആദ്യം ലക്ഷ്യമിടുന്നത്‌. 'ആദ്യ കണ്‍സൈന്‍മെന്റ്‌ ഈ വരുന്ന ഒക്ടോബറില്‍ അയക്കാനാണ്‌ ഞങ്ങള്‍ ആലോചിക്കുന്നത്‌. ഓസ്‌ട്രേലിയയില്‍ കേരള ഭക്ഷണത്തിന്‌ നല്ല സ്വീകാര്യതയുള്ളതുകൊണ്ടാണ്‌ ആദ്യ വിപണിയായി ആ രാജ്യം തെരഞ്ഞെടുക്കാന്‍ കാരണം,' പഴയിടം പറഞ്ഞു. ഫ്രോസണ്‍ സ്‌നാക്‌സ്‌ കൂടാതെ കാളന്‍, പച്ചടി, അവിയല്‍ തുടങ്ങിയ വിഭവങ്ങളാണ്‌ കയറ്റിയയക്കുക. കയറ്റിയയക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കേടുവരാതിരിക്കാനായി യാതൊരുവിധ രാസവസ്‌തുക്കളും ചേര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഉല്‍പന്നങ്ങളും മൈനസ്‌ 18 ഡിഗ്രി സെല്‍ഷ്യസിലാണ്‌ പായ്‌ക്ക്‌ ചെയ്യുകയും കയറ്റിയയക്കുകയും ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴയില്‍ ഈയിടെ ആരംഭിച്ച കമ്പനിയുടെ ആദ്യ റസ്‌റ്റോറന്റായ പഴയിടം അക്ഷയ ഭവന്റെ വിജയത്തിന്‌ പിന്നാലെ കൊച്ചിയിലും ബാംഗല്‍രിലും പുതിയ റസ്‌റ്റോറന്റുകള്‍ ആരംഭിക്കാനും കമ്പനിക്ക്‌ പദ്ധതിയുണ്ട്‌. 

ഇവന്റ്‌ പ്ലാനിംഗിലേക്ക്‌ കടക്കുന്നതിന്റെ ഭാഗമായി ഈവ്‌ ഈവന്റസ്‌, ഇവോ പ്ലാന്‍സ്‌ എന്നീ രണ്ട്‌ ഇവന്റ്‌ മാനേജ്‌മെന്റ്‌ സ്ഥാപനങ്ങളുമായി പഴയിടം കാറ്ററേഴ്‌സ്‌ ആന്‍ഡ്‌ എക്‌സ്‌പോര്‍ട്ടേഴ്‌സ്‌ കരാര്‍ ഒപ്പുവെച്ചു.



വിപണന വിപുലീകരണത്തിന്റെ ഭാഗമായി പഴയിടവും തൃശൂര്‍ ഇവോ പ്ലാന്‍സും ഒപ്പുവെച്ച ധാരണാപത്രം പഴയിടം കാറ്ററേഴ്‌സ്‌ ആന്‍ഡ്‌ എക്‌സ്‌പോര്‍ട്ടേഴ്‌സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ പഴയിടം മോഹനന്‍ നമ്പൂതിരി ഇവോ പ്ലാന്‍സ്‌ മാനേജിംഗ്‌ പാര്‍ട്‌ണര്‍ ജയേഷിനു കൈമാറുന്നു. (ഇടത്തു നിന്ന്‌) ഇവോ പ്ലാന്‍സ്‌ പാര്‍ട്‌ണര്‍ കിഷോര്‍ വി. ദാസ്‌, കോലം ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ സതീഷ്‌ മോഹന്‍ നായര്‍ എന്നിവരേയും കാണാം.



ആകര്‍ഷക സമ്മാനങ്ങളുമായി ഇന്ത്യന്‍ ബാങ്ക്‌ ഹോം ലോണ്‍ എക്‌സിബിഷന്‍




കൊച്ചി: ഇന്ത്യയിലെ മുന്‍ നിര പൊതുമേഖല ബാങ്കുകളിലൊന്നായ ഇന്ത്യന്‍ ബാങ്ക്‌ ആകര്‍ഷക സമ്മാനങ്ങളുമായി ഹോം ലോണ്‍ എക്‌സിബിഷന്‍ ഇന്നാരംഭിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തരസ്‌റ്റേഡിയത്തിലാരംഭിക്കുന്ന ക്രെഡായ്‌ പ്രോപ്പര്‍ട്ടി എക്‌സിബിഷനിലാണ്‌ ബാങ്ക്‌ നിങ്ങളുടെ സ്വപ്‌നഭവനം ഇപ്പോള്‍ കൈയ്യെത്തും ദൂരത്ത്‌ എന്ന ആശയവുമായി സ്‌റ്റാള്‍ (സ്‌റ്റാള്‍ നമ്പര്‍ 15)തുറക്കുന്നത്‌. വായ്‌പാകാലാവധി 20 വര്‍ഷത്തില്‍ നിന്നും 30 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്‌. ആകര്‍ഷക പലിശ നിരക്കും സുതാര്യതയും, ലളിതമായ നടപടിക്രമങ്ങളുമാണ്‌ ഇന്ത്യന്‍ ബാങ്കിന്റെ ഭവന വായ്‌പയെ ആകര്‍ഷകമാക്കുന്നത്‌. എക്‌സിബിഷനില്‍ ഇന്നുമുതല്‍ അവസാനദിവസമായ ഈ മാസം 21 വരെ ബാങ്കിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുന്ന മൂന്നു ഭാഗ്യശാലികള്‍ക്ക്‌ അവസാന ദിവസം നടത്തുന്ന നറുക്കെടുപ്പിലൂടെ ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന്‌ ഇന്ത്യന്‍ ബാങ്ക്‌ എറണാകുളം സോണല്‍ മാനേജര്‍ എസ്‌. പാര്‍ത്ഥസാരഥി അറിയിച്ചു.
ഇന്ത്യന്‍ ബാങ്കിന്റെ ആകര്‍ഷകങ്ങളായ വെഹിക്കിള്‍ ലോണ്‍, മോര്‍ട്ട്‌ഗേജ്‌ ലോണ്‍ എന്നിവയെക്കുറിച്ചും ബാങ്ക്‌ സംബന്ധമായ മറ്റ്‌ എല്ലാ സംശയങ്ങള്‍ക്കും സ്‌റ്റാളില്‍ നിന്ന്‌ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന്‌ സൗകര്യമൊരുക്കിയിട്ടുണ്ട്‌. ബാങ്കിന്റെ ഈ സേവനം പ്രയോജനപ്പെടുത്തുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി ബാങ്ക്‌ അറിയിച്ചു. 

ഹോണ്ട `ഡ്രീം യുഗ'യ്‌ക്കു പുതിയ പതിപ്പ്‌




കൊച്ചി: മോട്ടോര്‍സൈക്കിള്‍ രംഗത്തെ പ്രമുഖരായ ഹോണ്ട `ഡ്രീം യുഗ' മോട്ടോര്‍സൈക്കിളിന്റെ പുതുക്കിയ മോഡല്‍ അവതരിപ്പിച്ചു. നിറ വ്യത്യാസങ്ങളിലൂടെ ഡ്രീം യുഗ കൂടുതല്‍ സ്റ്റൈലുമായി. ഡ്രീം യുഗ 2016 പതിപ്പിന്‌ അത്‌ലറ്റിക്‌ ബ്ലൂ മെറ്റാലിക്കോടു കൂടിയ കറുപ്പ്‌ നിറമാണ്‌ നല്‍കിയിരിക്കുന്നത്‌. നിലവിലെ കളര്‍ ശ്രേണിക്കു പുറമേയാണിത്‌. ഈ അധിക മൂല്യം കൂടുതല്‍ ചെലവൊന്നുമില്ലാതെ ലഭ്യമാണ്‌.
എയര്‍ കൂള്‍ഡ്‌ നാലു സ്‌ട്രോക്‌, 110 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്‌ ഡ്രീം യുഗയ്‌ക്കു ശക്തി പകരുന്നത്‌. 8.25 ബിഎച്‌പി ശക്തിയും 8.63 എന്‍എം ടോര്‍ക്കും ഫോര്‍ സ്‌പീഡ്‌ ട്രാന്‍സ്‌മിഷന്‍ വീലിനോട്‌ ചേര്‍ത്തിരിക്കുന്നു. ഹോണ്ട ഇക്കോ സാങ്കേതിക വിദ്യയാണ്‌ എഞ്ചിന്‌ നല്‍കിയിരിക്കുന്നത്‌. ഇത്‌ മികച്ച മൈലേജ്‌ നല്‍കുന്നു. 
ട്യൂബ്‌ലെസ്‌ ടയറുകള്‍, സാന്ദ്രതയുള്ള എയര്‍ഫില്‍റ്ററുകള്‍, അറ്റകുറ്റപ്പണിയില്ലാത്ത ബാറ്ററി എന്നിവ ഡ്രീം യുഗയുടെ ഈട്‌ വര്‍ധിപ്പിക്കുന്നു. മിനുസമായ റോഡിലും പരുക്കന്‍ പാതയിലും സുഖകരമായി മോട്ടോര്‍സൈക്കിള്‍ ഓടിക്കാം. ഭാരം കുറഞ്ഞതെങ്കിലും ഉറപ്പുള്ള ഫ്രെയിമും നീണ്ട സസ്‌പെന്‍ഷന്‍ സ്‌ട്രോക്കും റൈഡ്‌ സുഖമമാക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ്‌-മാര്‍ക്കറ്റിങ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ യാദ്‌വീന്ദര്‍ സിങ്‌ ഗുലേരിയ പറഞ്ഞു.
ഡ്രീം യുഗയുടെ അവതരണത്തോടെയാണ്‌ 100-110 സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ വന്‍ കുതിപ്പുണ്ടായത്‌. അത്‌ലറ്റിക്‌ ബ്ലൂ മെറ്റാലിക്കോടു കൂടിയ ബ്ലാക്‌, പേള്‍ വൈറ്റ്‌, ബ്ലാക്ക്‌, റേഡിയന്റ്‌ റെഡ്‌ മെറ്റാലിക്കോടു കൂടിയ ബ്ലാക്ക്‌, കടുത്ത ഗ്രേ മെറ്റാലിക്കോടു കൂടിയ ബ്ലാക്ക്‌, സ്‌പോര്‍ട്‌സ്‌ റെഡ്‌ എന്നിങ്ങനെ ആറു നിറങ്ങളില്‍ ഹോണ്ട ഡ്രീം യുഗ ലഭ്യമാണ്‌. 

കുട്ടനാട്‌ ഫുഡ്‌ ഫെസ്റ്റ്‌ തുടങ്ങി




കൊച്ചി : തനത്‌ നാടന്‍ വിഭവങ്ങളുടെ രുചി വൈവിധ്യമൊരുക്കി ഹോട്ടല്‍ റിനൈ കൊച്ചിയില്‍ കുട്ടനാട്‌ ഫുഡ്‌ ഫെസ്റ്റിന്‌ തുടക്കമായി. പ്രമുഖ സാഹിത്യകാരന്‍ കെ എല്‍ മോഹനവര്‍മ ഉദ്‌ഘാടനം ചെയ്‌തു. റെനൈ കൊച്ചി കോര്‍പറേറ്റ്‌ ജനറല്‍ മാനേജര്‍ അച്യുതമേനോന്‍ അധ്യക്ഷത വഹിച്ചു.
ആഗസ്റ്റ്‌ 28 വരെ നീളുന്ന ഫുഡ്‌ ഫെസ്റ്റില്‍ കുട്ടനാടന്‍ വിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കുന്നത്‌ കുട്ടനാട്ടില്‍ നിന്നുള്ള റിനൈയിലെ എക്‌സിക്യൂട്ടീവ്‌ ഷെഫ്‌ ബിജു മോനിയാന്‍ ആണ്‌. കുട്ടനാടന്‍ മട്ടന്‍ കൂട്ടാന്‍, ബീഫ്‌ കൊണ്ടാട്ടം, ഇടിച്ച ബീഫ്‌, പൊരിച്ച കോഴി, താറാവ്‌ പപ്പാസ്‌, കോഴി കുരുമുളകിട്ടത്‌, കാന്താരി അരച്ചുകൂട്ടിയ കപ്പയും ബീഫ്‌ കറിയും, മീന്‍ കാന്താരിമുളകിട്ട്‌ പൊള്ളിച്ചത്‌, കപ്പയും തലക്കറിയും തുടങ്ങി 24 തരം നോണ്‍വെജ്‌ - വെജ്‌ വിഭവങ്ങളും മറ്റ്‌ നിരവധി നാടന്‍ പലഹാരങ്ങളും ഫുഡ്‌ ഫെസ്‌റ്റില്‍ ഒരുക്കിയിട്ടുണ്ട്‌. എല്ലാ വിഭവങ്ങള്‍ക്കും 15 ശതമാനം ഡിസ്‌കൗണ്ട്‌ ലഭ്യമാണെന്ന്‌ അച്യുതമേനോന്‍ പറഞ്ഞു. രാസലീല സീഫുഡ്‌ റെസ്റ്റോറന്റില്‍ കുട്ടനാട്‌ ഫുഡ്‌ ഫെസ്റ്റിനായി പ്രീമിയം നിലവാരത്തിലുള്ള സൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. 
അടുത്ത മാസം 27 മുതല്‍ കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍മാര്‍ട്ടിലും 23 മുതല്‍ നടക്കുന്ന സ്‌പൈസ്‌ റൂട്ട്‌ ഫെസ്‌റ്റിവലിലും റിനൈ കൊച്ചിയുടെ സജീവ പങ്കാളിത്തമുണ്ട്‌. ഇതിന്‌ പുറമേ ഓണക്കാലം കൂടി എത്തുന്നതിന്‌ മുന്നോടിയായി ടൂറിസം മേഖലയില്‍ ഉണര്‍വുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ കുട്ടനാട്‌ ഫുഡ്‌ ഫെസ്റ്റ്‌ സംഘടിപ്പിച്ചിരിക്കുന്നതെന്ന്‌ അച്യുതമേനോന്‍ പറഞ്ഞു. 




ഹോട്ടല്‍ റിനൈയില്‍ ആരംഭിച്ച കുട്ടനാടന്‍ ഫുഡ്‌ ഫെസ്റ്റ്‌ കെ എല്‍ മോഹനവര്‍മ ഉദ്‌ഘാടനം ചെയ്യുന്നു. റെനൈ കൊച്ചി കോര്‍പറേറ്റ്‌ ജനറല്‍ മാനേജര്‍ അച്യുതമേനോന്‍ സമീപം. 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...