Saturday, August 27, 2016

ദോഹ ബാങ്കിന്റെ കൊച്ചി ശാഖ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു




കൊച്ചി: ദോഹ ബാങ്കിന്റെ കൊച്ചി ശാഖ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇടപ്പള്ളിയിലെ ലുലു മാളിന്റെ ഒന്നാം നിലയിലാണ്‌ പുതിയ ശാഖ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്‌. ലുലു ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എം.എ. യൂസഫലി, ദോഹ ബാങ്ക്‌ ചെയര്‍മാന്‍ ഷെയ്‌ഖ്‌ ഫഹദ്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ ജാബര്‍ അല്‍ താനി, മാനേജിംഗ്‌ ഡയറക്ടര്‍ ഷെയ്‌ഖ്‌ അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ ജാബര്‍ അല്‍താനി, ദോഹ ബാങ്ക്‌ സിഇഒ, ഡോ. ആര്‍. സീതാരാമന്‍, ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ക്ക്‌ പുറമേ കേരള സര്‍ക്കാര്‍ പ്രതിനിധികളും ഖത്തറില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളും ഗള്‍ഫ്‌ രാജ്യങ്ങളിലും ആഗോളതലത്തിലും ബിസിനസ്‌ താല്‍പ്പര്യങ്ങളുള്ള പ്രാദേശിക കോര്‍പ്പറേറ്റ്‌ തലവ�ാരും ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. 

കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള എല്ലാ ബാങ്കിംഗ്‌ സേവനങ്ങളും ശാഖയില്‍ ലഭ്യമാകും. നിലവില്‍ രാജ്യത്ത്‌ മുംബൈയില്‍ രണ്ട്‌ ശാഖകളാണ്‌ ബാങ്കിനുള്ളത്‌.

ഫോട്ടോ ക്യാപ്‌ഷന്‍: ദോഹ ബാങ്കിന്റെ കൊച്ചി ശാഖ ലുലു മാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യുന്നു. (ഇടത്ത്‌ നിന്ന്‌) ഖത്തറിലെ ബിസിനസ്‌ പ്രമുഖന്‍ ഇബ്രാഹിം നബിന, ദോഹ ബാങ്ക്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഷെയ്‌ഖ്‌ അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ ജാബര്‍ അല്‍താനി, ദോഹ ബാങ്ക്‌ സിഇഒ, ഡോ. ആര്‍. സീതാരാമന്‍, ലുലു ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എം.എ. യൂസഫലി എന്നിവരെയും കാണാം.


കേരളത്തില്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ 
അനുകൂല സാഹചര്യമൊരുക്കുമെന്ന്‌ മുഖ്യമന്ത്രി

� ദോഹ ബാങ്ക്‌ കൊച്ചി ശാഖയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ 'കേരള-ഖത്തര്‍ നിക്ഷേപാവസരങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന നിക്ഷേപക സമ്മേളനത്തില്‍ കേരളത്തിലെയും ഖത്തറിലെയും പ്രമുഖ നിക്ഷേപകര്‍ പങ്കെടുത്തു 

കൊച്ചി: കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ അനുകൂല സാഹചര്യമൊരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിയില്‍ ദോഹ ബാങ്കിന്റെ ശാഖ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ 'കേരള-ഖത്തര്‍ നിക്ഷേപാവസരങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. `നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‌ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ലോക നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണ്‌. ഈ കൊച്ചു കേരളത്തില്‍ നാല്‌ വിമാനത്താവളങ്ങളും നിരവധി തുറമുഖങ്ങളുമുണ്ട്‌. ഇവ കേരളത്തിലെ വ്യാവസായിക, വാണിജ്യ വികസനത്തില്‍ നിര്‍ണായക സംഭാവന നല്‍കുന്നു. ടൂറിസം, പരമ്പരാഗത വ്യവസായം, അഗ്രോ പ്രോസസ്സിംഗ്‌, ഐടി, ലോജിസ്‌റ്റിക്‌സ്‌, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ സര്‍ക്കാരിനെയും വ്യാവസായിക പ്രമുഖരെയും സ്വാഗതം ചെയ്യുന്നു,` മുഖ്യമന്ത്രി പറഞ്ഞു. ലുലു ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എം.എ. യൂസഫലി, ദോഹ ബാങ്ക്‌ ചെയര്‍മാന്‍ ഷെയ്‌ഖ്‌ ഫഹദ്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ ജാബര്‍ അല്‍ താനി, മാനേജിംഗ്‌ ഡയറക്ടര്‍ ഷെയ്‌ഖ്‌ അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ ജാബര്‍ അല്‍താനി, ദോഹ ബാങ്ക്‌ സിഇഒ, ഡോ. ആര്‍. സീതാരാമന്‍ എന്നിവരെ കൂടാതെ കേരളത്തിലെയും ഖത്തറിലെയും പ്രമുഖ നിക്ഷേപകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 

സമ്മേളനത്തെ അഭിസംബോധന ചെയ്‌ത ദോഹ ബാങ്ക്‌ സിഇഒ ഡോ. ആര്‍. സീതാരാമന്‍ ഇന്ത്യയിലെ, വിശേഷിച്ച്‌ കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെക്കുറിച്ചും ആഗോള സമ്പദ്‌ഘടനയെക്കുറിച്ചും സംസാരിച്ചു. 2016-17 വര്‍ഷം കേരളം 9.5% വളര്‍ച്ചയാണ്‌ ലക്ഷ്യമിടുന്നത്‌. വന്‍ പ്രകൃതി വിഭവശേഖരവും ലളിതവും സുതാര്യവുമായ നടപടിക്രമങ്ങളും രാജ്യാന്തര വാണിജ്യ ഇടനാഴിയിലെ തന്ത്രപരമായ സ്ഥാനവും കേരളത്തെ ടൂറിസം, ഐടി, ഐടി അനുബന്ധ വ്യവസായം, ഖനനം തുടങ്ങിയ രംഗങ്ങളില്‍ നിക്ഷേപത്തിന്‌ അനുയോജ്യമായ സംസ്ഥാനമായി മാറ്റിയിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഈയിടെ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ അടിസ്ഥാനസൗകര്യ വികസനത്തിന്‌ 5000 കോടി രൂപ വകയിരുത്തിയിട്ടുണ്ടന്നെും സീതാരാമന്‍ ചൂണ്ടിക്കാട്ടി. വന്‍ ഐടി പദ്ധതിയായ കൊച്ചിയിലെ സ്‌മാര്‍ട്‌സിറ്റി 2020-ല്‍ പൂര്‍ണസജ്ജമാകുന്നതോടെ ഐടി, ഐടി അനുബന്ധ മേഖലകളില്‍ കേരളം വന്‍ കുതിച്ചുച്ചാട്ടം നടത്തും. കുമരകം, വയനാട്‌, കോവളം, മുസിരീസ്‌ ഹെറിറ്റേജ്‌ സര്‍ക്യൂട്ട്‌ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിസ്ഥിതി സൗഹൃദ ഗ്രാമീണ ടൂറിസം പാക്കേജുകള്‍ നടപ്പാക്കുന്നതിലൂടെ ടൂറിസം രംഗത്തും സംസ്ഥാനം വന്‍ മുന്നേറ്റമാണ്‌ ലക്ഷ്യമിടുന്നത്‌. ഇലക്ട്രോണിക്‌ ഹാര്‍ഡ്‌ വെയര്‍ നിര്‍മാണം, ഗവേഷണം, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്‌ കേരള സര്‍ക്കാരിന്റെ കൊച്ചിയിലെ നിര്‍ദ്ദിഷ്ട ഇലക്ട്രോണിക്‌ ഹബ്‌ പദ്ധതി രാജ്യത്തെ ഇലക്ട്രോണിക്‌ ഭൂപടത്തില്‍ സംസ്ഥാനത്തിന്‌ നിര്‍ണായക സ്ഥാനം ഉറപ്പുവരുത്തുമെന്നും ഡോ. സീതാരാമന്‍ പറഞ്ഞു. 

ജിസിസിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2015-16 വര്‍ഷത്തില്‍ 100 ബില്യന്‍ ഡോളറിനടുത്തായിരുന്നുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യയിലേക്കുള്ള നിക്ഷേപത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.2% കുറവുണ്ടായെങ്കിലും കേരളത്തിലെ പ്രധാന നിക്ഷേപസ്രോതസ്സായി അത്‌ നിലനില്‍ക്കുന്നു. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന്റെ 38.7% യുഎഇയില്‍ നിന്നാണ്‌. 28.2%-വുമായി സൗദി അറേബ്യയാണ്‌ രണ്ടാം സ്ഥാനത്ത്‌. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനത്തിന്‌ യുഎഇയും ഇന്ത്യയും ചേര്‍ന്ന്‌ 75 ബില്യന്‍ ഡോളറിന്റെ ഫണ്ട്‌ രൂപീകരിക്കാനുള്ള പദ്ധതിയേയും ഡോ. സീതാരാമന്‍ പരാമര്‍ശിച്ചു. ജിസിസി സോവറിന്‍ വെല്‍ത്ത്‌ ഫണ്ടിന്‌ കേരളത്തിലുള്ള സാധ്യതകള്‍ ആരായാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

`പ്രധാനമായും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോയ സാഹചര്യത്തില്‍ ഐഎംഎഫിന്റെ 2016 ജൂലൈയിലെ അവലോകനം പ്രകാരം 2016-ലെ പുതുക്കിയ ആഗോള വളര്‍ച്ചാനിരക്ക്‌ 3.1% ആയി കുറഞ്ഞിട്ടുണ്ട്‌. വികസിത രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക്‌ 1.8%-വും വികസ്വര രാജ്യങ്ങളുടേത്‌ 4.1%- വുമാണ്‌. വളര്‍ച്ചയിലെ ഈ മാന്ദ്യം കാരണം വളര്‍ന്നു വരുന്ന പ്രധാന വിപണികളില്‍ മാന്ദ്യം, സാമ്പത്തിക വിപണികളോടുള്ള നിലപാടുകളില്‍ വന്‍ മാറ്റങ്ങള്‍, വികസിത സമ്പദ്‌ഘടനകളില്‍ സ്‌തംഭനം, കമ്മോഡിറ്റികളുടെ വിലകള്‍ തിരിച്ചുകയറുന്നതില്‍ വന്‍വെല്ലുവിളികള്‍ തുടങ്ങി ആഗോള സമ്പദ്‌ഘടന നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്‌,` അദ്ദേഹം പറഞ്ഞു.

`യുഎന്‍സിടിഎഡിയുടെ കണക്ക്‌ പ്രകാരം 2015-ല്‍ ആഗോളതലത്തിലെ നേരിട്ടുള്ള വിദേശനിക്ഷേപം 36% വര്‍ധിച്ച്‌ കണക്കാക്കപ്പെട്ട 1.7 ട്രില്യന്‍ യുഎസ്‌ ഡോളറില്‍ എത്തിയിരുന്നു. വികസിത രാജ്യങ്ങളിലെ വിദേശ നിക്ഷേപം 2015-ല്‍ 936 ബില്യന്‍ ഡോളറും വികസ്വര രാജ്യങ്ങളിലേത്‌ 741 ബില്യന്‍ ഡോളറുമായിരുന്നു. പ്രാദേശിക സംഘര്‍ഷങ്ങളും ആഗോള കമ്മോഡിറ്റി വിലകളിലെ ഇടിവും നേരിട്ടുള്ള വിദേശ നിക്ഷേപത്തെ ബാധിച്ചത്‌ കാരണം മാറുന്ന സമ്പദ്‌ഘടനകളിലേക്കുള്ള നിക്ഷേപ ഒഴുക്ക്‌ 22 ബില്യന്‍ ഡോളറിലേക്ക്‌ താഴ്‌ന്നു. അതേസമയം ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 55 ബില്യന്‍ ഡോളര്‍ കടന്നു,` ഡോ. സീതാരാമന്‍ ചൂണ്ടിക്കാണിച്ചു. 

2016-17 ല്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.4 ശതമാനം വളരുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. എണ്ണവില കുറഞ്ഞത്‌ അക്കൗണ്ട്‌ കമ്മിയിലും സാമ്പത്തികകമ്മിയിലും ഇന്ത്യക്കു മേലുള്ള സമ്മര്‍ദ്ദം കുറച്ചിട്ടുണ്ട്‌. ഉപഭോക്തൃവിലകള്‍ 2016 ജൂലൈയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 7.4 ശതമാനമായി ഉയര്‍ന്നു. 2017 ഏപ്രില്‍ 1-ാം തീയതി മുതല്‍ പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന ചരക്ക്‌, സേവന നികുതി (ജിഎസ്‌ടി) ഇന്ത്യക്കു കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. 

ഖത്തര്‍ സമ്പദ്‌ഘടനയെക്കുറിച്ചും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഡോ. സീതാരാമന്‍ വിശദീകരിച്ചു. `ഖത്തര്‍ സമ്പദ്‌ഘടന 2016-ല്‍ 3.9% വളരുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. 9.9% വളര്‍ച്ച ലക്ഷ്യമിടുന്ന നിര്‍മാണ മേഖലയിലാണ്‌ ഗണ്യമായ വളര്‍ച്ച പ്രതീക്ഷിക്കുന്നത്‌. 100 ബില്യന്‍ ഡോളറോളമായിരുന്നു 2015-16-ല്‍ ജിസിസി - ഇന്ത്യ ഉഭയകക്ഷി വ്യാപാരം. ഇതില്‍ ഖത്തര്‍-ഇന്ത്യ വ്യാപാരം 10 ബില്യന്‍ ഡോളറോളം വരും. ഖത്തറിലെ എല്‍എന്‍ജി, എണ്ണ, പെട്രോകെമിക്കല്‍ മേഖലകള്‍ക്ക്‌ ഇന്ത്യയില്‍ വലിയ വിപണിയുണ്ട്‌. 2016 മുതല്‍ ഇന്ത്യയ്‌ക്ക്‌ പ്രതിവര്‍ഷം ഒരു മില്യന്‍ ടണ്‍ എല്‍എന്‍ജി കൂടുതല്‍ നല്‍കുന്നതിന്‌ 2015 ഡിസംബറില്‍ റാസ്‌ ഗ്യാസ്‌ കമ്പനിയും പെട്രോനെറ്റ്‌ എല്‍എന്‍ജിയും സെയില്‍ ആന്‍ഡ്‌ പര്‍ച്ചേസ്‌ എഗ്രിമെന്റ്‌ ഒപ്പുവെച്ചിട്ടുണ്ട്‌. പെട്രോനെറ്റിന്റെ കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനലിലേക്ക്‌ റാസ്‌ ഗ്യാസ്‌ എല്‍എന്‍ജി കാര്‍ഗോ എത്തിച്ചിരുന്നു. 2013 മെയ്‌ മാസത്തില്‍ ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലിന്റെ 5% ഓഹരി 1.26 ബില്യന്‍ ഡോളറിന്‌ ഖത്തര്‍ വാങ്ങിച്ചിരുന്നു. എല്‍ ആന്‍ഡ്‌ ടി, ടാറ്റാ പ്രോജക്ട്‌സ്‌, വോള്‍ട്ടാസ്‌, പഞ്ച്‌ ലോയിഡ്‌ എന്നീ ഇന്ത്യന്‍ കമ്പനികള്‍ ഖത്തറിലെ വിവിധ പദ്ധതികളില്‍ സജീവ പങ്കാളികളാണ്‌,` അദ്ദേഹം പറഞ്ഞു. 

ജിസിസിയില്‍ ചെറുകിട-ഇടത്തര സംരംഭങ്ങളുടെ (എസ്‌എംഇ) സംഭാവന വളരെ വലുതാണെന്ന്‌ ഡോ. സീതാരാമന്‍ പറഞ്ഞു. `യുഎഇയുടെ ജിഡിപിയില്‍ എസ്‌എംഇകളുടെ സംഭാവന 60 ശതമാനത്തിലേറെയാണ്‌. സ്വകാര്യ മേഖലയില്‍ 86 ശതമാനത്തോളം തൊഴിലും ഇവ ലഭ്യമാക്കുന്നു. പെട്രോളിയം അധിഷ്‌ഠിത വ്യവസായങ്ങളില്‍ നിന്നുള്ള ഖത്തറിന്റെ വൈവിധ്യവല്‍ക്കരണത്തില്‍ (നോണ്‍ ഹൈഡ്രോകാര്‍ബണ്‍ ഡൈവേഴ്‌സിഫിക്കേഷന്‍) എസ്‌എംഇകള്‍ക്ക്‌ പങ്കാളികളാകാം. സംസ്ഥാനത്തിന്റെ വികസനത്തിന്‌ വിവിധ എസ്‌എംഇ ക്ലസ്റ്ററുകളെ കേരളം കണ്ടെത്തിയിട്ടുണ്ട്‌. ഭക്ഷ്യ സംസ്‌കരണം, കൈത്തറി, ടെക്‌സ്റ്റൈല്‍ ആന്‍ഡ്‌ ഗാര്‍മെന്റ്‌സ്‌, റബര്‍, തടി വ്യവസായങ്ങള്‍, ആയുര്‍വേദം, ഹെര്‍ബല്‍ ആന്‍ഡ്‌ കോസ്‌മെറ്റിക്‌സ്‌എന്നീ മേഖലകളില്‍ നിന്നുള്ളവയാണ്‌ ഈ എസ്‌എംഇകള്‍. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ എസ്‌എംഇകള്‍ക്കും ഐടി മേഖലയ്‌ക്കും വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും,` അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയേഴ്‌സ്‌ ആന്റ്‌ കേബിള്‍ നിര്‍മ്മാണ രംഗത്തേക്ക്‌ സി.ആര്‍.ഐ ഗ്രൂപ്പും




കൊച്ചി: ലോകത്ത്‌ പമ്പ്‌ നിര്‍മ്മാണ മേഖലയിലെ പ്രമുഖരായ സി.ആര്‍.ഐ ഗ്രൂപ്പ്‌, വയേഴ്‌സ്‌ ആന്റ്‌ കേബിള്‍ നിര്‍മ്മാണ രംഗത്തേക്ക്‌ പ്രവേശിക്കുന്നു. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സോളാര്‍ രംഗത്തെ ഡി.സി സോളാര്‍ കേബിളുകളും, ഉയര്‍ന്ന നിലവാരവും സാങ്കേതിക മികവുമാര്‍ന്ന മറ്റ്‌ ആയിരത്തോളം വയറുകളും കേബിളുകളുമാണ്‌ ഗ്രൂപ്പ്‌ വിപണിയില്‍ ഇറക്കുന്നത്‌. ആദ്യ ഘട്ടത്തില്‍ 125 കോടി രൂപയാണ്‌ ഇതിനുവേണ്ടി മുതല്‍ മുടക്കുന്നത്‌. ഈ മേഖലയില്‍ നിന്ന്‌ ലഭിക്കുന്ന 1100 കോടി അടക്കം 2021 ആകുമ്പോഴേയ്‌ക്കും സി.ആര്‍.ഐ ഗ്രൂപ്പിന്റെ മൊത്തം വിറ്റുവരവ്‌ 5000 കോടി രൂപയായി മാറുമെന്ന്‌ വൈസ്‌ ചെയര്‍മാന്‍ ജി. സൗന്ദര രാജന്‍ പറഞ്ഞു.
ലോകത്തിലെ 121 രാജ്യങ്ങളില്‍ വിപണനം നടത്തിവരുന്ന സി.ആര്‍.ഐ ഗ്രൂപ്പിന്‌ ഏഴ്‌ രാജ്യങ്ങളില്‍ സ്വന്തമായി ഫാക്ടറികള്‍ ഉണ്ട്‌. സ്‌മാര്‍ട്ട്‌സിറ്റി വികസനം , ഗ്രാമീണ വൈദ്യുതീകരണം , സോളാര്‍ മിഷന്‍ , നിര്‍മ്മാണരംഗത്തെ അതിവേഗത എന്നിവ പുതിയ വ്യവസായത്തിന്റെ സാധ്യത ഇന്ത്യയില്‍ വളരെയധികം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്ന്‌ സൗന്ദര രാജന്‍ കൂട്ടിച്ചേര്‍ത്തു.

സി.ആര്‍.ഐ പമ്പ്‌ വഴി ലോകത്തുടനീളമുള്ള വിതരണ ശൃംഖല, പുതിയ വ്യവസായത്തിന്റെയും വിതരണം വേഗത്തിലാക്കാന്‍ പ്രാപ്‌തി നല്‍കുമെന്നും സൗന്ദര രാജന്‍ പറഞ്ഞു. ഐ.എസ്‌.ഒ 9001 സര്‍ട്ടിഫിക്കേഷനുള്ള സി.ആര്‍.ഐ ഗ്രൂപ്പിന്റെ ആസ്ഥാനം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്താണ്‌.


കണ്ടെയ്‌നര്‍ റയില്‍ സര്‍വ്വീസ്‌ ശക്തിപ്പെടുത്താന്‍ ഡിപി വേള്‍ഡ്‌




കൊച്ചി : ടെര്‍മിനല്‍ ഗെയ്‌റ്റിനു വെളിയിലെ കണ്ടെയ്‌നര്‍ നീക്കം മെച്ചപ്പെടുത്തുവാന്‍ റെയില്‍ സര്‍വ്വീസ്‌ ശക്തിപ്പെടുത്താന്‍ നടപടികളുമായി ഡിപി വേള്‍ഡ്‌. ഇന്ത്യന്‍ റെയില്‍വെ നല്‍കിയ കാറ്റഗറി 1 ലൈസന്‍സ്‌ ഉള്ളതിനാല്‍ 20 വര്‍ഷത്തേക്ക്‌ ഇന്ത്യയിലെ ഏത്‌ തുറമുഖത്തുനിന്നും ഏത്‌ ഇന്‍ലാന്‍ഡ്‌ കണ്ടെയ്‌നര്‍ ഡിപ്പോയിലേക്കും കണ്ടെയ്‌നര്‍ റെയില്‍ സേവനം നല്‍കാനാവും. കുറഞ്ഞ സമയത്തിനുള്ളില്‍ ചരക്കിന്‌ കേടുപാടുകള്‍, ചെറു മോഷണം എന്നിവ കൂടാതെ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കുവാന്‍ സാധിക്കും.
റോഡ്‌ മാര്‍ഗ്ഗം 26 മുതല്‍ 33 ടണ്‍ കൊണ്ടുപോകാന്‍ സാധിക്കുന്നിടത്ത്‌ റെയില്‍ വാഗണില്‍ 61 ടണ്‍ ഭാരം വരെ അനുവദനീയമാണ്‌. കപ്പലിന്റെ സമയക്രമം അനുസരിച്ചായതിനാലും ചെക്ക്‌പോസ്റ്റുകളിലെ താമസം ഒഴിവാകുന്നതിനാലും കുറഞ്ഞ സമയം മാത്രമേ യാത്രയ്‌ക്കായി വേണ്ടിവരൂ. കണ്ടെയ്‌നര്‍ ഡിപ്പോകളില്‍ നിന്നും ലക്ഷ്യസ്ഥാനത്തേക്ക്‌ ട്രക്ക്‌ സര്‍വ്വീസും ലഭ്യമാക്കുന്നുണ്ട്‌.
ചെന്നൈ-ബാംഗ്ലൂര്‍-കൊച്ചി, നവ ഷേവ-കാണ്‍പൂര്‍-ഇന്‍ഡോര്‍ എന്നീ പുതിയ റൂട്ടുകള്‍ താമസിയാതെ ആരംഭിക്കും. നിലവില്‍ 315 ബിഎല്‍സി വാഗണുകള്‍ 45 വീതമായി ഏഴു റേക്കുകള്‍ കണ്ടെയ്‌നര്‍ റെയില്‍ റോഡ്‌ സര്‍വ്വീസിന്റേതായുണ്ട്‌. 90 ടിഇയു കണ്ടെയ്‌നറുകള്‍ അഥവാ ഡബിള്‍ സ്റ്റാക്ക്‌ ചെയ്‌ത്‌ 180 ടിഇയു ഓരോ ട്രെയിനലും കൈകാര്യം ചെയ്യാം.
കപ്പലുകളെ ഇടപാടുകാരുടെ ഏറ്റവും അടുത്തെത്തിക്കുവാന്‍ പരിസ്ഥിതി സൗഹൃദവും ഉര്‍ജ്ജക്ഷമവും അത്യാധുനികവുമായ നടപടികളുടെ ഭാഗമാണ്‌ കണ്ടെയ്‌നര്‍ റെയില്‍ സേവനങ്ങള്‍ എന്ന്‌ ഡിപി വേള്‍ഡ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റും മാനേജിംഗ്‌ ഡയറക്‌ടറുമായ അനില്‍ സിംഗ്‌ പറഞ്ഞു.

ആകര്‍ഷക രൂപകല്‍പനയുമായി ആറാം തലമുറ എലാന്ത്ര വിപണിയില്‍



കൊച്ചി : ആഗോളതലത്തില്‍ 1.15 കോടി യൂണിറ്റുകള്‍ വിറ്റഴിഞ്ഞ എലാന്ത്രയുടെ ഏറ്റവും പുതിയ മോഡല്‍ ഹ്യൂണ്ടായ്‌ ഇന്ത്യ വിപണിയിലെത്തിച്ചു. ആകര്‍ഷകമായ രൂപകല്‍പന, മികച്ച മൈലേജ്‌, ഉയര്‍ന്ന സുരക്ഷിതത്വ സംവിധാനങ്ങള്‍ എന്നിവ ഒത്തിണങ്ങിയ ഈ ആറാം തലമുറ എലാന്ത്ര 26 വര്‍ഷത്തെ തുടര്‍ച്ചയായ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ്‌. 26 വര്‍ഷം മുന്‍പാണ്‌ എലാന്ത്രയുടെ ആദ്യ മോഡല്‍ വിപണിയിലെത്തിയത്‌.

5 നിറങ്ങളിലായി 6 വേരിയന്റുകളില്‍ പുതിയ എലാന്ത്ര ലഭ്യമാണ്‌. ഏറ്റവും കൂടിയ പെട്രോള്‍ മോഡലിന്‌ 17.99 ലക്ഷം രൂപയും ഡീസല്‍ മോഡലിന്‌ 19.19 ലക്ഷം രൂപയുമാണ്‌ ഡല്‍ഹി എക്‌സ്‌-ഷോറൂം വില.

ഹ്യൂണ്ടായിയുടെ ഫ്‌ളൂയിഡിക്‌ 2.0 രൂപകല്‍പന പുതിയ എലാന്ത്രയെ മനോഹരമാക്കിയിരിക്കുന്നു. ക്രോം ഹെക്‌സാഗണല്‍ ഗ്രില്‍, എച്ച്‌ഐഡി ഹെഡ്‌ ലാമ്പ്‌, എല്‍ഇഡി ടെയില്‍ ലാമ്പ്‌ എന്നിവയുടെ സഹായത്തോടെ ഒരു എയനേറെഡനാമിക്‌ 'ലുക്കാ'ണ്‌ കാറിനുള്ളത്‌.

മികച്ച ആഢംബര സൗകര്യങ്ങളാണ്‌ കാറിന്റെ അകത്ത്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. ഡ്രൈവര്‍ കൂടുതലായി അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നത്‌~ഒഴിവാക്കുന്നതിനുള്ള കോക്‌പിറ്റ്‌ സംവിധാനമാണ്‌ ഒരുക്കിയിരിക്കുന്നത്‌. ആയാസരഹിതവും സുരക്ഷിതവുമായ ഡ്രൈവിങ്ങിന്‌ ഇത്‌ സഹായകമാണ്‌.

എലാന്ത്രയുടെ 2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഈ വിഭാഗത്തിലെ ഏറ്റവും വലിപ്പമുള്ളതാണ്‌. 1999 സിസിയാണ്‌ ഇതിന്റെ ശേഷി. പരമാവധി 4000 ടോര്‍ക്കില്‍ 152 പിഎസ്‌ കരുത്ത്‌ എഞ്ചിന്‍ പ്രദാനം ചെയ്യുന്നു. 1.6 എല്‍യു2 കോമണ്‍ ഓയില്‍ ടെക്‌നോളജി ഡീസല്‍ എഞ്ചിന്‍ മികച്ച പ്രടനം കാഴ്‌ചവയ്‌ക്കുന്നതിനു പുറമെ ഉയര്‍ന്ന ഇന്ധന ക്ഷമതയാണ്‌ ലഭ്യമാക്കുന്നത്‌. 1582 സിസിയാണ്‌ ഡീസല്‍ എഞ്ചിന്റെ കപ്പാസിറ്റി. പരമാവധി 2750 ടോര്‍ക്കില്‍ 128 പിഎസ്‌ കരുത്ത്‌ എഞ്ചിന്‍ ലഭ്യമാക്കുന്നു. 6- സ്‌പീഡ്‌ മാന്വല്‍, 6-സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍ മോഡലുകള്‍ ഉയര്‍ന്ന മൈലേജിന്‌ സഹായകമാണ്‌. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ യഥാക്രമം 14.59 കിലോ മീറ്റര്‍, 22.54 കിലോ മീറ്റര്‍ മൈലേജ്‌ ഉറപ്പ്‌ നല്‍കുന്നു.

6 എയര്‍ ബാഗുകള്‍, ഇരട്ട എയര്‍ ബാഗ്‌, ആന്റി-ബ്രേക്ക്‌ സിസ്റ്റം എന്നിവ ഏറ്റവും മികച്ച സുരക്ഷയാണ്‌ ഒരുക്കുന്നത്‌.

ക്യാപ്‌ഷന്‍......

ആറാം തലമുറ എലാന്ത്ര ഹ്യൂണ്ടായ്‌ ഇന്ത്യ മാനേജിങ്‌ ഡയറക്‌റ്റര്‍ വി.കെ. കൂ, ഡയറക്‌റ്റര്‍ (സെയില്‍സ്‌ ആന്റ്‌ മാര്‍ക്കറ്റിങ്‌) ബി.എസ്‌. ജിയോ എന്നിവര്‍ ചേര്‍ന്ന്‌ ഡല്‍ഹിയില്‍ വിപണിയിലിറക്കുന്നു.

വീടുകളിലെ ഇന്‍വെര്‍ട്ടറുകള്‍ക്ക്‌ മെയിന്റനന്‍സ്‌ ഫ്രീ അള്‍ട്രാ ജെല്‍ ബാറ്ററികള്‍





കൊച്ചി : റെലിസെല്‍ ലെഡ്‌-ആസിഡ്‌ ബാറ്ററി നിര്‍മാതാക്കളായ ഗ്രീന്‍ വിഷന്‍ ടെക്‌നോളജീസ്‌ ഇന്ത്യയിലെ പ്രഥമ ജെല്‍ ബാറ്ററി, അള്‍ട്രാ ജെല്‍ വിപണിയില്‍ ഇറക്കി. വീടുകളിലെ ഇന്‍വെര്‍ട്ടറുകള്‍ക്ക്‌ മാത്രമായി രൂപകല്‍പന ചെയ്‌ത അള്‍ട്രാ ജെല്‍ നൂറുശതമാനം മെയിന്റനന്‍സ്‌-ഫ്രീ ബാറ്ററിയാണ്‌. 
റെലിസെല്‍ അള്‍ട്രാ ജെല്‍ ബാറ്ററിയില്‍ നിന്നും വെള്ളമോ ആസിഡോ തുളുമ്പുകയോ തെറിച്ചുവീഴുകയോ ഇല്ല. തന്‍മൂലം വീടിനുള്ളിലെ കാര്‍പ്പെറ്റിനും ടൈലുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുമെന്ന പേടിയും വേണ്ട. തികച്ചും അടച്ചുറപ്പുള്ള ബാറ്ററിയായതിനാല്‍ പൂര്‍ണമായും സുരക്ഷിതവുമാണ്‌. 
അള്‍ട്രാ ജെല്‍ ബാറ്ററിയില്‍ ഉപയോഗിച്ചിട്ടുള്ള പ്രത്യേക ജെല്‍ സാങ്കേതികവിദ്യ ബാറ്ററിക്ക്‌ ദീര്‍ഘായുസ്‌ നല്‍കുമെന്ന്‌ ഗ്രീന്‍ വിഷന്‍ ടെക്‌നോളജീസ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ബിജു ബ്രൂണോ പറഞ്ഞു. 
മറ്റ്‌ ബാറ്ററികളെ അപേക്ഷിച്ച്‌ 70 ശതമാനം ഭാരം മാത്രമാണ്‌ അള്‍ട്രാ ജെല്ലിനുള്ളത്‌. ഒതുക്കമുള്ളതും മനോഹരവുമായ രൂപകല്‍പന. ചുവപ്പ്‌ നിറം, മുകള്‍ഭാഗത്തെ കവറിന്‌ വെള്ള നിറവും.
സാധാരണ ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ക്ക്‌ എഎച്ച്‌ (ആംപിയര്‍ അവര്‍) റേറ്റാണ്‌ നല്‍കുക. എന്നാല്‍ ഗ്രീന്‍ വിഷന്‍, വാട്ട്‌ അവര്‍ റേറ്റിങ്ങാണ്‌ നല്‍കിയിരിക്കുന്നത്‌.
12 വോള്‍ട്ട്‌ 750 വാട്ട്‌ ബാറ്ററി 400 വാട്ട്‌ ലോഡില്‍ 2 മണിക്കൂര്‍ ബാക്‌അപ്‌ ലഭ്യമാക്കും. 12 വോള്‍ട്ട്‌ 1000 വാട്ട്‌ ബാറ്ററി നല്‍കുക 2 മണിക്കൂര്‍ 30 മിനിറ്റ്‌ ബാക്‌അപ്‌ ആണ്‌. 12 വോള്‍ട്ട്‌ 1250 വാട്ട്‌ ബാറ്ററി 3 മണിക്കൂര്‍ 15 മിനിറ്റും, 12 വോള്‍ട്ട്‌ 1500 വാട്ട്‌ ബാറ്ററി 400 വാട്ട്‌ ലോഡില്‍ 3 മണിക്കൂര്‍ 45 മിനിറ്റും ബാക്‌അപ്‌ നല്‍കും.
48 മാസം വാറണ്ടിയോടെ അള്‍ട്രാജെല്‍ ബാറ്ററി നാല്‌ മോഡലുകളില്‍ ലഭിക്കും. അഞ്ച്‌ വര്‍ഷം തുടര്‍ച്ചയായ പ്രവര്‍ത്തനമാണ്‌ കമ്പനി ഉറപ്പു നല്‍കുന്നത്‌. ഇത്‌ മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച്‌ 25 ശതമാനം കൂടുതലാണ്‌. 3000-ത്തോളം ഡീലര്‍മാരുടെ വിപണനാനന്തര സേവനവും ഉണ്ട്‌.

സോണി ലേ പ്ലക്‌സ്‌ എച്ച്‌ഡി സംപ്രേക്ഷണമാരംഭിച്ചു



കൊച്ചി : ഹോളിവുഡ്‌ പടങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി സോണി ലേ പ്ലക്‌സ്‌ എച്ച്‌ഡി എന്ന പേരില്‍ മറ്റൊരു ചാനല്‍ കൂടി സോണി പിക്‌ച്ചേഴ്‌സ്‌ നെറ്റ്‌വര്‍ക്‌സ്‌ ഇന്ത്യ ആരംഭിച്ചു. ഏറ്റവും മികച്ച ഇംഗ്ലീഷ്‌ സിനിമകള്‍ മാത്രം കാഴ്‌ചവയ്‌ക്കാനുദ്ദേശിച്ചുള്ള ഈ ഹൈ ഡഫിനിഷന്‍ ചാനല്‍ ഇംഗ്ലീഷ്‌ സിനിമാ രംഗത്ത്‌ മുന്‍കൈ നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ്‌ സോണി പിക്‌ചേഴ്‌സ്‌ അവതരിപ്പിക്കുന്നത്‌.

500-ലേറെ അവാര്‍ഡുകള്‍ നേടിയ 200 എണ്ണമടക്കം 400-ലേറെ ചിത്രങ്ങളാണ്‌ സോണി ലേ പ്ലക്‌സ്‌ എച്ച്‌ഡിയുടെ ശേഖരത്തിലുള്ളത്‌. സ്ലോട്ടില്‍ സ്‌പോട്‌ലൈറ്റ്‌, എക്‌സ്‌ മെഷീന, ഫോക്‌സ്‌ കാച്ചര്‍, സ്‌ട്രെയ്‌റ്റ്‌ ഔട്‌ കോംപ്‌ടണ്‍ എന്നിവ ഇതില്‍ പെടും.

സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളും ചാനലിലുണ്ടാവുമെന്ന്‌ സോണി പിക്‌ചേഴ്‌സ്‌ നെറ്റ്‌വര്‍ക്‌സ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സൗരഭ്‌ യാജ്ഞിക്‌ പറഞ്ഞു. മികച്ച ഇംഗ്ലീഷ്‌ സിനിമകള്‍ കൊതിക്കുന്നവര്‍ക്കായാണ്‌ സോണി ലേ പ്ലക്‌സ്‌ എച്ച്‌ഡി ആരംഭിച്ചിരിക്കുന്നത്‌.

സംവിധായകയും എഴുത്തുകാരിയുമായ സോയ അഖ്‌തറാണ്‌ സോണി ലേ പ്ലക്‌സ്‌ എച്ച്‌ഡിയുടെ ബ്രാന്റ്‌ അംബാസഡര്‍.

ഏഡല്‍വീസ്‌ യൂലിപ്‌ ഫണ്ടുകള്‍ക്ക്‌ ഫൈവ്‌സ്റ്റാര്‍ റേറ്റിംഗ്‌




കൊച്ചി : ഏഡല്‍വീസ്‌ ഗ്രൂപ്പിന്റെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ വിഭാഗമായ, ഏഡല്‍വീസ്‌ ടോക്കിയോ ലൈഫ്‌ ഇന്‍ഷുറന്‍സിന്റെ ഒമ്പത്‌ യൂലിപ്‌ ഫണ്ടുകള്‍ക്കും മോര്‍ണിംഗ്‌ സ്റ്റാറിന്റെ ഫൈവ്‌സ്റ്റാര്‍ റേറ്റിംഗ്‌. സ്ഥിരതയാര്‍ന്ന സാമ്പത്തിക 
പ്രകടനത്തിനാണ്‌ സ്വതന്ത്ര ഏജന്‍സിയായ മോര്‍ണിംഗ്‌ സ്റ്റാറിന്റെ ഫൈവ്‌സ്റ്റാര്‍ റേറ്റിംഗ്‌ ഏഡല്‍വീസിന്‌ ലഭിച്ചത്‌.
സുസ്ഥിരമായ സാമ്പത്തിക ശേഷിക്കും സാമ്പത്തിക അച്ചടക്കത്തിനും ലഭിച്ച അംഗീകാരമാണ്‌ ഫൈവ്‌ സ്റ്റാര്‍ റേറ്റിംഗ്‌ എന്ന്‌ ഏഡല്‍വീസ്‌ ടോക്കിയോ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ ദീപക്‌ മിട്ടല്‍ പറഞ്ഞു. പോളിസി ഉടമകള്‍ക്ക്‌ ഏറ്റവും മികച്ച മൂല്യം ലഭ്യമാക്കിയത്‌ മികവുറ്റ ഫണ്ട്‌ മാനേജര്‍മാരാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്ത്‌ മികച്ച പേഴ്‌സന്റൈന്‍ ഫണ്ടുകള്‍ക്കാണ്‌ അംഗീകാരം ലഭിക്കുക. ഇക്വിറ്റി, ഡെബ്‌റ്റ്‌ തുടങ്ങിയ പ്രത്യേക അസറ്റ്‌ വിഭാഗങ്ങളിലെ, റിസ്‌ക്‌- അഡ്‌ജസ്റ്റഡ്‌ റിട്ടേണ്‍സിന്റെ അടിസ്ഥാനത്തിലുള്ള പ്രകടനവും റേറ്റിംഗിന്‌ പ്രധാനമായും വിലയിരുത്തപ്പെടും. മൂന്ന്‌ വര്‍ഷം പൂര്‍ത്തിയാക്കിയ ഫണ്ടുകളാണ്‌ റേറ്റിംഗിനായി പരിഗണിക്കുക.
ടോക്കിയോ മറൈന്‍ ഹോള്‍ഡിംഗ്‌സ്‌ ഓഫ്‌ ജപ്പാന്റേയും ഏഡല്‍വീസ്‌ ഗ്രൂപ്പിന്റേയും സംയുക്ത സംരംഭമാണ്‌ ഏഡല്‍വീസ്‌ ടോക്കിയോ ലൈഫ്‌ ഇന്‍ഷുറന്‍സ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.edelweisstokio.in

രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ സെമിനാറിന്റെ ഭാഗമാകാന്‍ സമി ഡയറക്ട്‌




കൊച്ചി: പ്രമുഖ ഹെല്‍ത്ത്‌ സയന്‍സ്‌ കമ്പനിയായ സമി ലാബ്‌സിന്റെ അനുബന്ധ സ്‌ഥാപനമായ സമി ഡയറക്ട്‌ രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ സെമിനാറായ 'വസ്‌തി വിവേക'യില്‍ പങ്കെടുക്കുന്നു. ഇന്ത്യയിലെ പാരമ്പരാഗത മെഡിക്കല്‍ രീതികളെ കുറിച്ച്‌ അവബോധമുണ്ടാക്കുകയും പ്രചാരണം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ സെമിനാറില്‍ സമി ഡയറക്ട്‌ പങ്കെടുക്കുന്നത്‌.വസ്‌തി വിവേകില്‍ സമി ഡയറക്ട്‌ തങ്ങളുടെ പ്രകൃതിദത്ത ഉത്‌പ്പന്നങ്ങള്‍ അവതരിപ്പിക്കും. 

ബംഗളൂരു ആസ്‌ഥാനമായ ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഹെല്‍ത്ത്‌ സയന്‍സ്‌ കമ്പനിയായ സമി ഡയറക്ട്‌ ഫോട്ടോ ന്യൂട്രിയന്റ്‌സ്‌, ഹെര്‍ബല്‍ എക്‌സ്‌ട്രാറ്റ്‌, ഭക്ഷ്യമേഖലയിലെ ഓര്‍ഗാനിക്‌ ഇന്റര്‍മീഡിയറ്റ്‌സ്‌ തുടങ്ങിയവയുടെ നിര്‍മാതാക്കളാണ്‌.

ആയുര്‍വേദത്തിന്റെ വിശ്വാസ്യത ശാസ്‌ത്രീയമായി തെളിയിക്കുന്ന നിരവധി നിരീക്ഷണങ്ങള്‍ അടുത്തിടെ വന്നതായി സമി/ സബ്‌സിന ഗ്രൂപ്‌ സ്‌ഥാപകനും ചെയര്‍മാനുമായ ഡോ. മുഹമ്മദ്‌ മജീദ്‌ പറഞ്ഞു. ആരോഗ്യ മേഖലയിലെ ആധുനിക വെല്ലുവിളികള്‍ നേരിടാന്‍ ആയുര്‍വേദം പ്രാപ്‌തമാണ്‌. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാലും പ്രകൃതിയോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന ചികിത്സാരീതി ആയതിനാലും കൂടുതല്‍ ആളുകള്‍ ആയുര്‍വേദത്തെ ആശ്രയിക്കുന്നു. മനുഷ്യന്‍റെ എല്ലാ സിസ്റ്റങ്ങളെയും ആയുര്‍വേദ ചികിത്സ ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രകൃതിദത്തമായി നിര്‍മിച്ച നിരവധി ന്യൂട്രാസ്യൂട്ടിക്കല്‍, കോസ്‌മറ്റിക്‌ ഉത്‌പന്നങ്ങള്‍ സമി ഡയറക്ട്‌ പ്രദര്‍ശിപ്പിക്കും. ജോയിന്റ്‌ സപ്പോര്‍ട്ട്‌, കോഗ്‌നിറ്റിവ്‌ ഹെല്‍ത്ത്‌, ക്രോണിക്‌ അസുഖങ്ങള്‍ എന്നിവയെ നേരിടാന്‍ ഫലപ്രദമായ കര്‍ക്കുമിന്‍ അധിഷ്‌ഠിത ഉത്‌പന്നവും സമി ഡയറക്ട്‌ അവതരിപ്പിക്കും. ജൊഹാര കോസ്‌മറ്റിക്‌ ശ്രേണിയിലുള്ള ഉത്‌പ്പന്നങ്ങളും സമി ഡയറക്ട്‌ പരിചയപ്പെടുത്തും. 

120 ലേറെ രാജ്യാന്തര പേറ്റന്റുകളും പ്രോട്ടീന്‍, ഫൈബര്‍, സ്‌പോര്‍ട്‌സ്‌ ന്യൂട്രിയന്റ്‌സ്‌, കര്‍ക്കുമിന്‍, പ്രോബയോട്ടിക്‌സ്‌, അന്‍പതിലേറെ പ്രകൃതിദത്ത പേഴ്‌സണല്‍ കെയര്‍ ഉത്‌പ്പന്നങ്ങള്‍ എന്നിവയും സമി ലാബിനുണ്ട്‌.

മെസ്സേജ്‌ മാറ്റേഴ്‌സ്‌' ഏകദിന ശില്‌പശാല സംഘടിപ്പിച്ചു


ഫോട്ടോ കാപ്‌ഷന്‍: പിആര്‍സിഐയും, യംഗ്‌ കമ്യൂണിക്കേറ്റേഴ്‌സ്‌ ക്ലബ്ബും ചേര്‍ന്ന്‌ സംഘടിപ്പിച്ച `മെസ്സേജ്‌ മാറ്റേഴ്‌സ്‌' എന്ന കണ്ടന്റ്‌ റൈറ്റിംഗ്‌, കോപ്പി റൈറ്റിംഗ്‌ ശില്‍പശാല ലേബര്‍ കമ്മീഷണര്‍ ഡോ. കെ. ബിജു ഐഎഎസ്‌ ഉദ്‌ഘാടനം ചെയ്യുന്നു. വൈസിസി കേരള ഡയറക്ടര്‍ കല്യാണി വല്ലത്ത്‌, പിആര്‍സിഐ കേരളചാപ്‌റ്റര്‍ സെക്രട്ടറി ടി. വിനയകുമാര്‍, മലയാള മനോരമ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്‌ പി. കിഷോര്‍, പിആര്‍സിഐ കേരള ചെയര്‍മാന്‍ യു.എസ്‌.കുട്ടി, ട്രഷറര്‍ പി.കെ. നടേഷ്‌, വൈസിസി കേരള കോ ഡയറക്ടര്‍ സര്‍വ്വമംഗള തുടങ്ങിയവര്‍ സമീപം.





കൊച്ചി, : പിആര്‍സിഐയും യംഗ്‌ കമ്യൂണിക്കേറ്റേഴ്‌സ്‌ ക്ലബ്ബും ചേര്‍ന്ന്‌ സംഘടിപ്പിച്ച `മെസ്സേജ്‌ മാറ്റേഴ്‌സ്‌' എന്ന കണ്ടന്റ്‌ റൈറ്റിംഗ്‌, കോപ്പി റൈറ്റിംഗ്‌ ശില്‍പശാല ലേബര്‍ കമ്മീഷണര്‍ ഡോ. കെ. ബിജു ഐഎഎസ്‌ ഉദ്‌ഘാടനം ചെയ്‌തു. മലയാള മനോരമ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്‌ പി.കിഷോര്‍ മുഖ്യപ്രഭാഷണം നടത്തി. പിആര്‍സിഐ ഈസ്റ്റേണ്‍മേഖല 
ചെയര്‍മാന്‍ ബി.കെ.സാഹു, ഗവേണിംഗ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍.ടി.കുമാര്‍, കേരള ചെയര്‍മാന്‍ യു.എസ്‌.കുട്ടി, സെക്രട്ടറി ടി. വിനയകുമാര്‍, ട്രഷറര്‍ പി.കെ. നടേഷ്‌, വൈസിസി കേരള ഡയറക്ടര്‍ കല്യാണി വള്ളത്ത്‌, കോ ഡയറക്ടര്‍ സര്‍വ്വമംഗള എന്നിവര്‍ പ്രസംഗിച്ചു.

കോപ്പിറൈറ്റിംഗില്‍ ബാംഗ്ലൂര്‍ ഒയ്‌റ്റേഴ്‌സ്‌ അഡ്വര്‍ടൈസിംഗ്‌ ക്രിയേറ്റീവ്‌ ഡയറക്ടര്‍ ആര്‍.ടി.കുമാര്‍, ആര്‍കെ സ്വാമി ബിബിഡിഒ ക്രിയേറ്റീവ്‌ മേധാവി ജോസ്‌ലിന്‍ ജോണ്‍ എന്നിവരും കണ്ടന്റ്‌ റൈറ്റിങ്ങില്‍ വൊഡാഫോണ്‍ മുന്‍ കോര്‍പ്പറേറ്റ്‌ കമ്യൂണിക്കേഷന്‍ മാനേജര്‍ നഗീന വിജയന്‍, എഴുത്തുകാരിയും കണ്ടന്റ്‌ റൈറ്ററുമായ ദീപ സുരേഷ്‌ എന്നിവരും വിവിധ സെഷനുകള്‍ നയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ കോളജുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമായി 150ല്‍പരം പ്രതിനിധികള്‍ പങ്കെടുത്തു. 




Tuesday, August 23, 2016

കൊച്ചിയിലെ സ്‌റ്റാര്‍ട്ട്‌ അപ്‌ കമ്പനിയെ കോടികള്‍ മുടക്കി അമേരിക്കന്‍ കമ്പനി സ്വന്തമാക്കി


ഫുള്‍കോണ്‍ടാക്‌ടിന്റെ നിര്‍ദിഷ്‌ടഹെഡ്‌ഓഫ്‌ഡാറ്റസ്‌ട്രാറ്റജിയുമായ അര്‍ജുന്‍ ആര്‍ പിള്ള,ഫുള്‍കോണ്‍ടാക്‌ട്‌ സി ടി ഒ സ്‌കോട്ട്‌ ബ്രേവ്‌, നിതിന്‍ സാം ഉമ്മന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ 



കൊച്ചി
വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ സ്റ്റാര്‍ട്ട്‌ അപ്‌ കമ്പനി പ്രൊഫൗണ്ടിസിനെ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുള്‍ കോണ്‍ടാക്ട്‌ എന്ന കമ്പനി സ്വന്തമാക്കി. സംസ്ഥാനത്തു നിന്നും ഒരു ഐടി പ്രൊഡക്ട്‌ കമ്പനിയെ ആദ്യമായാണ്‌ ഒരു മള്‍ട്ടിനാഷണല്‍ ഭീമന്‍ ഏറ്റെടുക്കുന്നത്‌. 
രാജ്യത്തെ തന്നെ വലിയ ഏറ്റെടുക്കലുകളില്‍ ഒന്നാണിത്‌. കൊച്ചിയില്‍ കാക്കനാട്ട്‌ ഒരു ഫ്‌ളാറ്റിലെ ഒരു ചെറിയ മുറിയില്‍ നാല്‌ മേശയും നാല്‌ കസേരയുമായി തുടങ്ങിയ പ്രൊഫൗണ്ടിസ്‌ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്‌. 
ചെങ്ങന്നൂര്‍ എഞ്ചിനിയറിങ്ങ്‌ കോളേജില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കിയ നാല്‌ പേര്‍ 2012ല്‍ തുടങ്ങിയ പ്രൊഫൗണ്ടിസ്‌ ലാബ്‌ പ്രൈവറ്റ്‌ ലിമിറ്റഡിനെ കോടികള്‍ മുടക്കിയാണ്‌ അമേരിക്കയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയായ ഫുള്‍ കോണ്‍ടാക്ട്‌ ഏറ്റെടുത്തിരിക്കുന്നത്‌. തിരുവല്ല സ്വദേശി അര്‍ജുന്‍ ആര്‍ പിള്ള, കോട്ടയം സ്വദേശി ജോബിന്‍ ജോസഫ്‌, തൊ1ടുപുഴ സ്വദേശി ്‌അനൂപ്‌ തോമസ്‌്‌ മാത്യു, കായംകുളം സ്വദേശി നിതിന്‍ സാം ഉമ്മന്‍ എന്നിവരാണ്‌ പ്രൊഫൗണ്ടിസിനു പിന്നില്‍. 2014 മേയില്‍ പുറത്തിറക്കിയ വൈബ്‌ എന്ന ഉല്‍പ്പന്നമാണ്‌. ഇവരുടെ ഭാവി മാറ്റിയത്‌. ആളുകളെയും കമ്പനികളെയും സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ്‌ വൈബ്‌്‌ . ഇതിനായി സോഷ്യല്‍ മീഡിയയും ഉപയോഗപ്പെടുത്തും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ വിവിധ കമ്പനികള്‍ക്ക്‌ റിക്രൂട്ട്‌മെന്റ്‌ ,സെയില്‍, മാര്‍ക്കറ്റിങ്ങ്‌ ,ഗവേഷണം തുടങ്ങിയ മേഖലയില്‍ പ്രയോജനപ്പെടും. 
ഒരൊറ്റ പേജില്‍ വൈബ്‌ ഈ വിവരങ്ങള്‍ ലഭ്യമാക്കും. ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇ-മെയില്‍ ഐഡി മാത്രം ലഭിച്ചാല്‍ മുഴുവനും ശേഖരിക്കാന്‍ ഈ വൈബ്‌ ഉപയോഗിച്ചു കവര്‍ന്നെടുക്കാം. ഈ രിതീയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഫുള്‍കോണ്‍ടാക്ട്‌ വന്‍ തുകയ്‌ക്കാണ്‌ കമ്പനി ഏറ്റെടുക്കുന്നത്‌. പ്രൊഫൗണ്ടിസിന്റെ സാങ്കേതിക വിദ്യ, ജീവനക്കാര്‍ , ഉപഭോക്താക്കള്‍ എന്നിവ ഉള്‍പ്പെടെ പൂര്‍ണമായി ഏറ്റൈടുക്കല്‍ നടന്നുകഴിഞ്ഞു. 2012ല്‍ നാലുപേരുമായി ആരംഭിച്ച കമ്പനയില്‍ ഇപ്പോള്‍ 22 ജീവനക്കാരാണ്‌ ജോലി ചെയ്യുന്നത്‌. ഇത്‌ രണ്ട്‌ വര്‍ഷത്തിനുള്ളില്‍ 2000 ആയി ഉയരും. 
സംസ്ഥാനത്തിന്റെ പുറത്തേക്ക്‌ പറിച്ചുനടാന്‍ ഏറെ അവസരങ്ങള്‍ ഉണ്ടായിട്ടും കേരളത്തില്‍ തന്നെ നിലനിര്‍ത്താന്‍ ശ്രമിച്ചുവെന്നതാണ്‌ പ്രൊഫൗണ്ടിസിന്റെ വിജയത്തിന്റെ മാറ്റുകൂട്ടുന്നത്‌. സ്റ്റാര്‍ട്ട്‌ അപ്‌ കമ്പനികള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ ആത്മവിശ്വാസം പകരുന്ന വിജയം ആണിത്‌. 
പ്രൊഫൗണ്ടിസിനെ ഫുള്‍കോണ്‍ടാക്‌ട്‌ വാങ്ങുന്നതിന്റെതുടര്‍ച്ചയിലുള്ള 25 ദശലക്ഷംഡോളറിന്റെ പുതിയ ഫണ്ടിങ്‌ കമ്പനി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും മികവുറ്റതൊഴില്‍ശക്തിസമാഹരിക്കുന്നതിനും മറ്റ്‌ഏറ്റെടുക്കലുകള്‍ക്ക്‌ ധനം കണ്ടെത്തുന്നതിനും വിനിയോഗിക്കും.

ഏറ്റവുംമികവുറ്റതുംസമഗ്രവുംകാലികവുമായ അഡ്രസ്‌ ബുക്ക്‌ ഈ ഭൂമിയിലുണ്ടാകുകയെന്നതാണ്‌ തങ്ങളുടെലക്ഷ്യമെന്ന്‌ ഫുള്‍കോണ്‍ടാക്‌ട്‌ സി ടി ഒ സ്‌കോട്ട്‌ ബ്രേവ്‌ പറഞ്ഞു. .

പ്രൊഫൗണ്ടിസിന്റെ70ജീവനക്കാരും ഫുള്‍കോണ്‍ടാക്‌ടിന്റെ ഭാഗമാകും. ഇവരില്‍ ഭൂരിഭാഗവുംകൊച്ചിയില്‍തുടര്‍ന്ന്‌ആഗോളസംഘത്തിന്റെ ഭാഗമെന്ന നിലയില്‍ ഹ്യുമന്‍ ബേസ്‌ഡ്‌ഡാറ്ററിസര്‍ച്ചില്‍ പങ്കാളികളാകുകയുംവികസനത്തിനും ദ്രുതവളര്‍ച്ചയ്‌ക്കുമുള്ളശേഷിവികസനത്തിന്‌ പിന്തുണ നല്‍കുകയുംചെയ്യും. ഡാറ്റക്വാളിറ്റി, ഡാറ്റ ബ്രെഡ്‌ത്ത്‌എന്നിവയില്‍വ്യക്തിഗത പ്രൊഫഷണലുകള്‍ക്കുംബിസിനസുകള്‍ക്കുംകോണ്‍ടാക്‌ട്‌മാനേജ്‌മെന്റ്‌ പരിഹാരങ്ങള്‍ഒരുക്കുന്നതിന്റെവിപണി നേതൃത്വത്തില്‍ ഫുള്‍കോണ്‍ടാക്‌ടിനെ അടിയുറപ്പിക്കുന്നതിനും കമ്പനിയുടെയുംവരുമാനവുംവില്‍പ്പനയുംവര്‍ധിപ്പിക്കുന്നതിലും ഈ സംയോജനം സുപ്രധാനമാകും.

ഡാറ്റ പരിഹാരങ്ങള്‍ നല്‍കുന്നതിലെകാര്യക്ഷമതയില്‍കൂടുതല്‍മൂല്യം നല്‍കുന്നതില്‍ തന്ത്രപരമായ പങ്കാളിയെന്ന നിലയില്‍ പ്രൊഫൗണ്ടിസിന്റെ പങ്ക്‌ സുപ്രധാനമായിരുന്നെന്ന്‌ ഫുള്‍കോണ്‍ടാക്‌ടിന്റെ സഹസ്ഥാപകനും ചീഫ്‌എക്‌സിക്യുട്ടീവ്‌ഓഫീസറുമായ ബാര്‍ട്ട്‌ലോറാങ്‌ പറഞ്ഞു.ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതിലൂടെ ഫുള്‍കോണ്‍ടാക്‌ടിന്റെവളര്‍ച്ച ത്വരിതപ്പെടുത്താനും പൂര്‍ണ ബന്ധിതമായകോണ്‍ടാക്‌ട്‌മാനേജ്‌മെന്റ്‌ പ്ലാറ്റ്‌ഫോം പ്രൊഫഷണലുകള്‍ക്കും ബിസിനസുകള്‍ക്കുമായിസ്ഥാപിച്ചെടുക്കാനും കഴിയുമെന്ന്‌ അദ്ദേഹം ചൂണ്ടിിക്കാട്ടി.

ബിസിനസുകള്‍ക്കുംവ്യക്തികള്‍ക്കുംവിഷയപ്രസക്തമായ അധികഡാറ്റ നല്‍കിഅവരെസഹായിക്കുന്ന ദൗത്യത്തിലാണ്‌ പ്രൊഫൗണ്ടിസ്‌ ഏര്‍പ്പെട്ടിരുന്നതെന്ന്‌ ഫുള്‍കോണ്‍ടാക്‌ടിന്റെ നിര്‍ദിഷ്‌ടഹെഡ്‌ഓഫ്‌ഡാറ്റസ്‌ട്രാറ്റജിയുമായ അര്‍ജുന്‍ ആര്‍ പിള്ള പറഞ്ഞു. ഈ സൗജന്യ ആപ്ലിക്കേഷനുകളിലൂടെദശലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന ഫുള്‍കോണ്‍ടാക്‌ട്‌എന്റര്‍പ്രൈസ്‌ ഉപഭോക്താക്കള്‍, എപിഐ പ്ലാറ്റ്‌ഫോം പങ്കാളികള്‍എന്നിവര്‍ക്കുംലഭ്യമാണ്‌. ഐഒഎസ്‌, മാക്‌, ആന്‍ഡ്രോയിഡ്‌, ജിമെയില്‍, വെബ്‌എന്നിവയിലായി ഫുള്‍കോണ്‍ടാക്‌ട്‌വ്യാപിച്ചുകിടക്കുന്നു. ഐ ക്ലൗഡ്‌, മൈക്രോസോഫ്‌റ്റ്‌ഓഫീസ്‌ 365, മൈക്രോസോഫ്‌റ്റ്‌എക്‌സ്‌ചേഞ്ച്‌, മള്‍ട്ടിപ്പ്‌ള്‍ഗൂഗിള്‍ ഇ മെയില്‍അക്കൗ�ുകള്‍എന്നിവ തമ്മില്‍ ടുവേസിങ്ക്രണൈസേഷനും ഫുള്‍കോണ്‍ടാക്ട്‌ പിന്തുണ നല്‍കുന്നു.



പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...