Friday, September 9, 2016

ഔഡിയുടെ ഏറ്റവും പുതിയ ഔഡി എ4 ഇന്ത്യയിലെത്തി





ഡല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിയുടെ ഏറ്റവും പുതിയ ഔഡി എ4 ഇന്ത്യയിലിറക്കി. കൂടുതല്‍ സാങ്കേതിക മികവും അത്യാധുനിക എഞ്ചിന്‍ യൂണിറ്റിനും പുറമേ ഏറെ സുഖപ്രദവുമാണ്‌ പുതിയ ഔഡി എ4. 1.4 ലിറ്റര്‍ ഡയറക്ട്‌ ഇഞ്ചക്ഷന്‍ പെട്രോള്‍ എഞ്ചിന്‌ 150 കുതിരശക്തിയുടെ കരുത്തും 250 എന്‍.എം ടോര്‍ക്കും ഉത്‌പാദിപ്പിക്കാനുള്ള ശേഷിയുണ്ട്‌. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക്‌ വെറും 8.5 സെക്കന്‍ഡില്‍ എത്താന്‍ തക്ക വേഗശക്തിയുള്ള ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 210 കി മിയാണ്‌. ഇന്ത്യന്‍ സാഹചര്യത്തില്‍ 17.84 കി.മീ. ശരാശരി ഇന്ത്യന്‍ ക്ഷമത ലഭിക്കുമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. പുതിയ ഔഡി എ4-ന്റെ മഹാരാഷ്ട്രയിലെയും ന്യൂഡെല്‍ഹിയിലെയും എക്‌സ്‌ ഷോറൂം വില 38.1 ലക്ഷം രൂപയാണ്‌. 
സാങ്കേതിക മികവും സൗന്ദര്യവും കൂടിചേര്‍ന്നതാണ്‌ ഔഡി എ4 എന്ന്‌ ഔഡി ഇന്ത്യ മേധാവി ജോ കിംഗ്‌ പറഞ്ഞു. ഔഡിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലെ സാങ്കേതികവിദ്യ പുനര്‍വികസിപ്പിച്ചു കൊണ്ട്‌ കാര്‍ വിപണിയില്‍ പുതിയ നിലവാരം സൃഷ്ടിക്കാന്‍ ഔഡിക്കായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ ശൃംഖലയില്‍ ലോകത്തില്‍ തന്നെ മുന്‍പന്തിയിലായിരുന്ന ഔഡി എ4-ന്റെ പുതിയ മോഡല്‍ കൂടുതല്‍ ആകര്‍ഷകമാണെന്നും ഇത്‌ ഔഡി കുടുംബത്തിലേക്ക്‌ കൂടുതല്‍ പുതിയ അംഗങ്ങളെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഫോട്ടോ കാപ്‌ഷന്‍: പുതിയ ഔഡി എ4-ന്‌ സമീപം ഔഡി ഇന്ത്യ മേധാവി ജോ കിംഗ്‌

ഇന്ത്യയില്‍ ആദ്യമായി ഐസിഐസിഐ ബാങ്ക്‌ സോഫ്‌റ്റ്‌വേര്‍ റോബോട്ടിക്‌സ്‌ അവതരിപ്പിച്ചു




കൊച്ചി: ബാങ്കിന്റെ വിവിധ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനായി 200 ബിസിനസ്‌ പ്രക്രിയകളില്‍ ഐസിഐസിഐ ബാങ്ക്‌ `സോഫ്‌റ്റ്‌വേര്‍ റോബോട്ടിക്‌സ്‌' ഉപയോഗിച്ചുതുടങ്ങി. ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ ഒരു ബാങ്ക്‌ ഇത്തരത്തില്‍ സോഫ്‌റ്റ്‌വേര്‍ റോബോട്ടിക്‌സ്‌ ഉപയോഗിക്കുന്നത്‌. 
സോഫ്‌റ്റ്‌വേര്‍ റോബോട്ടിക്‌സ്‌ ഉപയോഗിക്കുന്നതുവഴി ഐസിഐസിഐ ബാങ്കില്‍ ഇടപാടുകാര്‍ക്കു പ്രതികരണം നല്‍കാന്‍ എടുക്കന്ന സമയം 60 ശതമാനം കണ്ടു കുറയ്‌ക്കാനും 100 ശതമാനം കൃത്യത കൈവരുത്താനും സാധിച്ചിട്ടുണ്ട്‌. ഇത്‌ ബാങ്കിന്റെ കാര്യക്ഷമതയും ഉത്‌പാദനക്ഷമതയും വര്‍ധിപ്പിച്ചിട്ടുണ്ട്‌.
ഇതുവഴി ജോലിക്കാര്‍ക്ക്‌ കൂടുതല്‍ മൂല്യമുള്ള ജോലികളിലും ഇടപാടുകാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഏര്‍പ്പെടുവാനും സാധിക്കുന്നു. ഓരോ പ്രവൃത്തിദിനത്തിലും പത്തു ലക്ഷം ബാങ്കിംഗ്‌ ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ സോഫ്‌റ്റ്‌വേര്‍ റോബോട്ടിനു സാധിക്കുന്നുണ്ട്‌.
റീട്ടെയില്‍ ബാങ്കിംഗ്‌ പ്രവര്‍ത്തനങ്ങള്‍, അഗ്രി ബിസിനസ്‌, ട്രേഡ്‌ ആന്‍ഡ്‌ ഫോറെക്‌സ്‌, ട്രഷറി, എച്ച്‌ ആര്‍ തുടങ്ങി ബാങ്കിലെ ഇരുന്നൂറോളം ബിസിനസ്‌ പ്രക്രിയകള്‍ കൈകാര്യം ചെയ്യാന്‍ ഐസിഐസിഐ ബാങ്ക്‌ സോഫ്‌റ്റ്‌വേര്‍ റോബട്ടിക്‌സ്‌ അവതരിപ്പിച്ചു നടപ്പാക്കിയത്‌ ഇന്ത്യന്‍ ബാങ്കിംഗ്‌ വ്യവസായത്തിന്റെ ഇന്നോവേഷന്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്‌. ഇതോടെ ഈ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന ആഗോള ബാങ്കുകളുടെ ചെറിയ ഗ്രൂപ്പിലേക്ക്‌ ബാങ്കും എത്തിയിരിക്കുകയണെന്ന്‌ ഐസിഐസിഐ ബാങ്ക്‌ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ ചന്ദാ കൊച്ചാര്‍ പറഞ്ഞു.
ഈ വെര്‍ച്വല്‍ തൊഴില്‍ ശക്തി എത്തിയതോടെ ബാങ്കിന്റെ പ്രവര്‍ത്തനമികവ്‌, കൃത്യത എന്നിവ വര്‍ധിക്കുകയും ഉപഭോക്താക്കള്‍ക്കു സേവനം ലഭ്യമാക്കുന്നതിന്‌ എടുക്കുന്ന സമയം ഗണ്യമായി കുറയുകയും ചെയ്‌തിരിക്കുകയാണ്‌. ബാങ്കിന്റെ റീട്ടെയില്‍ ബിസിനസ്‌ പ്രതിവര്‍ഷം 25 ശതമാനം വളര്‍ച്ച നേടുന്നുണ്ട്‌. ഇത്തരത്തിലുണ്ടാകുന്ന വലിയ ബിസിനസ്‌ വ്യാപ്‌തം ഒരേ വിഭവമുപയോഗിച്ചു കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ഇതുവഴി ഞങ്ങളുടെ ഇടപാടുകാര്‍ക്കു ഏറ്റവും മികച്ച സേവനം നല്‍കാന്‍ സാധിക്കുതായി കൊച്ചാര്‍ കൂട്ടിച്ചേര്‍ത്തു.

ഫെഡറല്‍ ബാങ്കിന്റെ ആലൂവ റെയില്‍വേ സ്‌റ്റേഷനിലുള്ള ATM

ഫെഡറല്‍ ബാങ്കിന്റെ ആലൂവ റെയില്‍വേ സ്‌റ്റേഷനിലുള്ള എ.ടി.എമ്മിന്റെ ഉദ്‌ഘാടനം ഫെഡറല്‍ ബാങ്ക്‌ എംഡിയും സിഇഒ യുമായ ശ്യാം ശ്രീനിവാസന്‍ നിര്‍വ്വഹിക്കുന്നു.ഇന്ത്യന്‍ റെയില്‍വെയുടെ എറണാകുളം ഏരിയ മാനേജര്‍ ഡോ. രാജേഷ്‌ ചന്ദ്രന്‍, ആലുവ സ്‌റ്റേഷന്‍ മാനേജര്‍ ബാലകൃഷ്‌ണന്‍, ഫെഡറല്‍ ബാങ്ക്‌ ചീഫ്‌ ജനറല്‍ മാനേജര്‍ മോഹനചന്ദ്രന്‍, ഫെഡറല്‍ ബാങ്ക്‌ ചീഫ്‌ ജനറല്‍ മാനേജറും നെറ്റ്‌വര്‍ക്ക്‌1 ഹെഡുമായ കെ ഐ വര്‍ഗീസ്‌, ഫെഡറല്‍ ബാങ്ക്‌ ജനറല്‍ മാനേജര്‍ തമ്പി കുര്യന്‍ എന്നിവര്‍ സമീപം




ഫോട്ടാ ക്യാപ്‌ഷന്‍: . 

കെഎഫ്‌സി ലോങ്ങര്‍ വിപണിയില്‍


കൊച്ചി: നീളമേറിയ കെഎഫ്‌സി ലോങ്ങര്‍ വിപണിയില്‍ അവതരിപ്പിച്ചു. ചിക്കന്‍, വെജിറ്റബിള്‍ എന്നീ വൈവിധ്യങ്ങളില്‍ ലഭ്യമാകുന്ന കെഎഫ്‌സി ലോങ്ങറിന്‌ 49 രൂപയാണ്‌ വില. നീളമേറിയ ടോസ്‌റ്റഡ്‌ ബണ്ണില്‍ ക്രിസ്‌പി ചിക്കന്‍ ഫ്രഷ്‌ സാലഡ്‌, സെസ്റ്റി ടാങ്കി സോസ്‌ എന്നിവ നിറച്ചതാണ്‌ കെഎഫ്‌സി ലോങ്ങര്‍. വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്‌ ചിക്കന്‌ പകരമായി ക്രന്‍ചി വെജിറ്റബിള്‍ സ്‌ട്രിപ്‌സ്‌ ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

ഓണത്തിന്‌ പ്രത്യേക ആനുകൂല്യങ്ങളുമായി ബോഷ്‌



കൊച്ചി: യൂറോപ്പിലെ മുന്‍നിര ഗൃഹോപകരണ ബ്രാന്‍ഡുകളിലൊന്നായ ബോഷ്‌ ഹോം അപ്ലിയന്‍സസ്‌ ഓണത്തോടനുബന്ധിച്ച്‌ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഓണത്തോടനുബന്ധിച്ച്‌ ബോഷിന്റെ ഏതെങ്കിലും വാഷിങ്‌ മിഷ്യനുകള്‍ വാങ്ങുന്നവര്‍ക്ക്‌ ഓരോ വി.ഐ.പി. ആല്‍ഫാ ട്രോളി ബാഗ്‌ സൗജന്യമായി ലഭിക്കും. ബോഷ്‌ ഹോബ്‌ ആന്റ്‌ ഹൂഡ്‌ കോംബിനേഷന്‍ വാങ്ങുമ്പോള്‍ ഇന്‍സ്റ്റലേഷന്‍ കിറ്റിനോടൊപ്പം ഉപഭോക്താക്കള്‍ക്ക്‌ വി.ഐ.പി. ആല്‍ഫാ ട്രോളി സൗജന്യമായി ലഭിക്കും. ഇതിനു പുറമെ ബോഷ്‌ ഡിഷ്‌ വാഷര്‍ വിഭാഗത്തില്‍ ഓണത്തോടനുബന്ധിച്ച്‌ മണിബാക്ക്‌ ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഉപഭോക്താക്കള്‍ക്ക്‌ ഏതെങ്കിലും ഗൃഹോപകരണം വാങ്ങി 15 ദിവസം വരെ ഉപയോഗിക്കാനും അതില്‍ സംതൃപ്‌തരല്ലെങ്കില്‍ പൂര്‍ണമായും പണം തിരികെ ലഭിക്കും വിധം മടക്കി നല്‍കാനും സൗകര്യം ഒരുക്കിയിട്ടുമുണ്ട്‌. 
ബോഷിനെ സംബന്ധിച്ച്‌ വളരെ നിര്‍ണായകമായവയാണ്‌ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ വിപണിയെന്ന്‌ ആനുകൂല്യങ്ങളെക്കുറിച്ചു സംസാരിക്കവെ ബി.എസ്‌.എച്ച്‌. ഹൗസ്‌ഹോള്‍ഡ്‌ അപ്ലിയന്‍സെസ്‌ മാനുഫാക്‌ടറിങ്‌ മാനേജിങ്‌ ഡയറക്‌ടറും സി.ഇ.ഒ.യുമായ ഗുഞ്‌ജന്‍ ശ്രീവാസ്‌തവ ചൂണ്ടിക്കാട്ടി. ബോഷ്‌ ഗൃഹോപകരണങ്ങളുമായി ഓണം ആഘോഷിക്കുന്ന കൂടുതല്‍ ഉപഭോക്താക്കളെയാണ്‌ തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എസ്‌ടിയു 5000 ബസ്സുകളുടെ ഓര്‍ഡര്‍ ടാറ്റാ മോട്ടോഴ്‌സിന്‌



കൊച്ചി: പ്രമുഖ കൊമേഴ്‌സ്യല്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന്‌ 25 സ്റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അണ്ടര്‍ടേക്കിംഗുളില്‍ നിന്ന്‌്‌ 5000 ബസ്സുകളുടെ ഓര്‍ഡര്‍ ലഭിച്ചു. ടാറ്റാ മോട്ടോഴ്‌സിന്റെ കഴിഞ്ഞ വര്‍ഷത്തെ ഓര്‍ഡറിനെക്കാള്‍ 80 ശതമാനം വര്‍ദ്ധിച്ച ഓര്‍ഡറാണിത്‌. നൂതന സാങ്കേതികത, സുരക്ഷാ സംവിധാനങ്ങള്‍, വിവരസാങ്കേതികത എന്നിവയടങ്ങിയ ബസ്സുകളാണ്‌ എസ്‌ടിയു-ന്റെ നിര്‍ദ്ദേശപ്രകാരം ടാറ്റാ മോട്ടോഴ്‌സ്‌ തയ്യാറാക്കുന്നത്‌.
ജിപിഎസ്‌ ലഭ്യമാകുന്ന ഓണ്‍ ബോര്‍ഡ്‌ ഇന്റെലിജന്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സിസ്‌റ്റം, ഇലക്ട്രോണിക്‌ ഡെസ്‌റ്റിനേഷന്‍ ബോര്‍ഡുകള്‍ വഴിയുള്ള പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, സിസിടിവി കാമറകള്‍, വൈഫൈ, സ്‌മാര്‍ട്ട്‌ മള്‍ടി ബോര്‍ഡ്‌ ടിക്കറ്റിംഗ്‌, ഓണ്‍ ബോര്‍ഡ്‌ ഡയഗ്നോസ്‌റ്റിക്‌ സംവിധാനങ്ങള്‍ എന്നിങ്ങനെ ട്രാക്ക്‌ ചെയ്യാനും ട്രേസ്‌ ചെയ്യാനുമുള്ള സൗകര്യങ്ങളോടു കൂടിയ ബസ്സുകളാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ ഒരുക്കുന്നത്‌. 
കൂടാതെ യാത്രക്കാരുടെ മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി എസി, എച്ച്‌വിഎസി, എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, ലോവര്‍ എന്‍വിഎച്ച്‌ (നോയ്‌സ്‌, വൈബ്രേഷന്‍, ഹാര്‍ഷ്‌നെസ്സ്‌) സിസ്റ്റം, ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍ സെറ്റപ്പ്‌, വീതി കൂടിയ പാസേജ്‌ വേ, വിന്‍ഡോ പാനുകള്‍ എന്നിവയ്‌ക്കു പുറമെ വീതി കൂടിയതും താഴ്‌ന്നതുമായ ഡോറുകള്‍ തുടങ്ങിയ സവിശേഷതകളും ഈ ബസ്സുകള്‍ക്കുണ്ട്‌.
ഈ ഓര്‍ഡറുകള്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുമെന്നും ഇത്‌ കൊമേഴ്‌സ്യല്‍ വാഹന (പാസഞ്ചര്‍) മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സഹായിക്കുമെന്നും ടാറ്റാ മോട്ടോഴ്‌സിന്റെ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ബിസിനസ്‌ യൂണിറ്റ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ രവി പിഷാരടി പറഞ്ഞു. 

Wednesday, September 7, 2016

എംഇക്യു ഹിറോബ ഷോറൂമുമായി മിത്‌സുബിഷി കൊച്ചിയില്‍





കൊച്ചി: മുന്തിയ ഇനം എയര്‍ കണ്ടീഷണറുകളുടെ ആഗോള നേതൃനിരയിലുള്ള മിത്‌സുബിഷി ഇലക്ട്രിക്‌ ഇന്‍ഡ്യ (എംഇഐ) എയര്‍ കണ്ടീഷണറുകള്‍ക്കു മാത്രമായി കൊച്ചിയില്‍ കണ്‍സെപ്‌റ്റ്‌ ഷോറൂം തുറന്നു. പനമ്പള്ളി നഗര്‍ കിഴവന റോഡിലെ കളപ്പുരയ്‌ക്കല്‍ ബില്‍ഡിംഗിലാണ്‌ ഷോറൂം പ്രവര്‍ത്തിക്കുന്നത്‌. ഏറ്റവും ഉയര്‍ന്ന സാങ്കേതികവിദ്യകളും ഗുണമേന്മയും ദൃഡതയും ഉറപ്പുള്ളതും ചെലവു കുറഞ്ഞതുമായ മിത്‌സുബിഷി ഇലക്ട്രിക്‌ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ്‌ എംഇക്യു ഹിറോബ ഷോറൂമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ ഒരുക്കിയിട്ടുള്ളത്‌. 

മിത്‌സുബിഷിയുടെ ഇലക്ട്രോണിക്‌ ഉല്‍പന്നങ്ങളും പ്രവര്‍ത്തനവും ഇടപാടുകാര്‍ക്ക്‌ നേരില്‍ കണ്ട്‌ മനസ്സിലാക്കാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി മിത്‌സുബിഷി ഇലക്ട്രിക്‌ എയര്‍കണ്ടീഷനിംഗ്‌ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയുടെ പ്രദര്‍ശനവും വില്‍പനയുമാണ്‌ എംഇക്യു ഹിറോബ എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ എംഇഐ എയര്‍ കണ്ടീഷണറുകളുടെ ഡയറക്ടറും ബിസിനസ്‌ യൂണിറ്റ്‌ മേധാവിയുമായ തകാഷി നിഷികുമ പറഞ്ഞു. മിത്‌സുബിഷി ഇലക്ട്രിക്കിനെ ഒരു എയര്‍ കണ്ടീഷനിംഗ്‌ ബ്രാന്‍ഡാക്കി പ്രചരിപ്പിക്കുന്നതിന്‌ ഇത്‌ സഹായകമാകും. റൂം എയര്‍ കണ്ടീഷണറുകള്‍, പാക്കേജ്‌ഡ്‌ എയര്‍ കണ്ടീഷണറുകള്‍, സിറ്റി മള്‍ട്ടി വിആര്‍എഫ്‌ സംവിധാനം, എയര്‍ കര്‍ട്ടന്‍, ജെറ്റ്‌ ടവല്‍സ്‌ തുടങ്ങി മിത്‌സുബിഷി ഇലക്ട്രിക്‌ ഉല്‍പന്നങ്ങളുടെ സമ്പൂര്‍ണശ്രേണി ഇവിടെ ഉണ്ടാകുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇന്ത്യയില്‍ ഇതുവരെ അന്‍പതില്‍പരം എംഇക്യു ഹിറോബകള്‍ മിത്‌സുബിഷി തുറന്നുകഴിഞ്ഞു. ഇന്ത്യയില്‍ തങ്ങളുടെ ബ്രാന്‍ഡ്‌ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തിലുള്ള കുറേ ഷോറൂമുകള്‍കൂടി തുറക്കാനാണ്‌ മിത്‌സുബിഷി ഇലക്ട്രിക്‌ ഇന്‍ഡ്യയുടെ പദ്ധതി.

ടൂ വീലര്‍ ഇന്‍ഷുറന്‍സ്‌ ലഭ്യമാക്കുന്നതിന്‌ ഹോണ്ട - എച്ച്‌ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയുമായി ധാരണ







കൊച്ചി: തങ്ങളുടെ ടൂ വീലര്‍ ഉടമകള്‍ക്കു ഇന്‍ഷുറന്‍സ്‌ ലഭ്യമാക്കുന്നതിന്‌ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌, എച്ച്‌ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയുമായി ധാരണാപത്രം ഒപ്പു വച്ചു.
ചടങ്ങില്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ യാദവീന്ദര്‍ സിംഗ്‌ ഗുലേരിയ, എച്ച്‌ഡിഎഫ്‌സി എര്‍ഗോ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ റിതേഷ്‌ കുമാര്‍, എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ അനുജ്‌ ത്യാഗി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈ ടൈ അപ്‌ വഴി ഹോണ്ട്‌ ടൂ വീലര്‍ ഉടമകള്‍ക്കു വളരെ മത്സരക്ഷമമായ പ്രീമിയത്തില്‍ എച്ച്‌ഡിഎഫ്‌സി എര്‍ഗോ പോളിസി ലഭ്യമാക്കും. ക്ലെയിം സെറ്റില്‍മെന്റ്‌, പുതുക്കല്‍ തുടങ്ങിയവയെല്ലാം പ്രയാസമില്ലാതെ സാധ്യമാക്കുകയും ചെയ്യുന്നു. 
ഹോണ്ട ടൂ വീലര്‍ ഉടമകള്‍ക്കു കൂടുതല്‍ സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ എച്ച്‌ഡിഎഫ്‌സി എര്‍ഗോയുമായി കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്‌. വണ്ടിക്ക്‌ കേടുപാടുകള്‍ക്കുള്ള ക്ലെയിം പ്രീമിയത്തില്‍ 40 ശതമാനം വരെ ലാഭിക്കുവാനും കാഷ്‌ലെസ്‌ ക്ലെയിം സെറ്റില്‍മെന്റിനും ഇതു സൗകര്യമൊരുക്കുന്നു. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ യാദവീന്ദര്‍ സിംഗ്‌ ഗുലേരിയ പറഞ്ഞു.
രാജ്യത്തെ 4650 ഹോണ്ട ടൂ വീലര്‍ നെറ്റ്‌ വര്‍ക്കില്‍നിന്നു ഏറെക്കുറെ കാഷ്‌ലെസ്‌ ആയുള്ള റിപ്പയര്‍, ഇന്‍ഷുര്‍ കാലയളവില്‍ പരിധിയില്ലാതെ ക്ലെയിം സെറ്റില്‍മെന്റ്‌, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ (മൂന്നു ദിവസം) ക്ലെയിം സെറ്റില്‍മെന്റ്‌, മൊബൈല്‍ ആപ്പില്‍ സെറ്റില്‍മെന്റ്‌ സ്റ്റാറ്റസ്‌ തുടങ്ങിയവ പോളിസി ഉടമകള്‍ക്കു ലഭിക്കും.
രണ്ട്‌, മൂന്ന്‌ വര്‍ഷങ്ങളിലേക്കുള്ള ദീര്‍ഘകാല ഇന്‍ഷുറന്‍സ്‌ പോളിസികളും എച്ച്‌ഡിഎഫ്‌സി എര്‍ഗോ നല്‍കുന്നുണ്ട്‌. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു പോളിസി മാനേജ്‌ ചെയ്യാന്‍ സാധിക്കുന്ന ഇന്‍ഷുറന്‍സ്‌ പോര്‍ട്ട്‌ഫോളിയോ ഓര്‍ഗനൈസര്‍ കമ്പനി പോളിസി ഉടമയ്‌ക്കു ലഭ്യമാക്കുന്നുണ്ടെന്ന്‌ എച്ച്‌ഡിഎഫ്‌സി എര്‍ഗോ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ റിതേഷ്‌ കുമാര്‍ പറഞ്ഞു.
മോട്ടോര്‍ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം, അതു സമയത്തു പുതുക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയെക്കുറിച്ചു അവബോധമുണ്ടാക്കാനും ഈ ടൈ അപ്‌ ലക്ഷ്യമിടുന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ്‌ വാഹന ഇന്‍ഷുറന്‍സ്‌, ഭവന ഇന്‍ഷുറന്‍സ്‌, അപകടം ഇന്‍ഷുറന്‍സ്‌ തുടങ്ങിയ വൈവിധ്യമാര്‍ന്ന ജനറല്‍ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ നല്‍കുന്ന എച്ച്‌ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ രാജ്യത്തെ 91 നഗരങ്ങളിലായി 108 ശാഖകളുണ്ട്‌. രണ്ടായിരത്തോളം പ്രഫഷണലുകള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. ബ്രോക്കര്‍മാര്‍, റീട്ടെയില്‍ ഏജന്റുമാര്‍, കോര്‍പറേറ്റ്‌ ഏജന്റുമാര്‍, ബാങ്കഷ്വറന്‍സ്‌ തുടങ്ങി വിപലുമായ വിതരണ ശൃംഖലയും കമ്പനിക്കുണ്ട്‌.  

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...