Monday, October 10, 2016

സോണി എക്‌സ്‌പീരിയ റേഞ്ചിലെ ട്രിപ്പിള്‍ ഇമേജ്‌ സെന്‍സര്‍ സ്‌മാര്‍ട്‌ ഫോണ്‍ എക്‌സ്‌പീരിയ എക്‌സ്‌ ഇസഡ്‌




കൊച്ചി: എക്‌സ്‌പീരിയ റേഞ്ചിലെ ഏറ്റവും പുതിയ സ്‌മാര്‍ട്‌ ഫോണുമായി സോണി. നൂതന സാങ്കേതിക വിദ്യയുടെ ഒരു 'സ്‌മാര്‍ട്‌' അനുഭവമാണ്‌ സോണി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്‌. അതിശക്തമായ രണ്ടു ക്യാമറകളോട്‌ കൂടിയാണ്‌ എക്‌സ്‌പീരിയ എക്‌സ്‌ ഇസഡ്‌ന്റെ വരവ്‌. ട്രിപ്പിള്‍ ഇമേജ്‌ സെന്‍സിങ്‌ സാങ്കേതികവിദ്യയോട്‌ കൂടിയ 23 മെഗാപിക്‌സലുള്ള പ്രധാന ക്യാമറയും 13 മെഗാപിക്‌സലുമായി വൈഡ്‌ ആംഗിളോടുകൂടിയ മുന്‍ ക്യാമറയുമാണ്‌ പ്രധാന സവിശേഷതകള്‍. സാധാരണയെക്കാളും 3 മടങ്ങ്‌ മിഴിവാര്‍ന്ന ചിത്രങ്ങള്‍ ഈ ക്യാമറകള്‍ ഉപയോഗിച്ച്‌ എടുക്കാന്‍ സാധിക്കും.
ഗുണമേന്മയുള്ള ചിത്രങ്ങള്‍ നല്‌കുന്നഇമേജ്‌ സെന്‍സര്‍,കുറഞ്ഞ പ്രകാശത്തിലും തെളിവാര്‍ന്ന ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന ലേസര്‍ ഓട്ടോഫോക്കസ്‌ സെന്‍സര്‍ എന്നിവ എക്‌സ്‌പീരിയ എക്‌സ്‌ ഇസഡ്‌ന്റെ സവിശേഷതയാണ്‌. 5 ആക്‌സിസ്‌ സ്റ്റെബിലൈസേഷനോട്‌ കൂടിയ ലോകത്തെ ആദ്യത്തെ സ്‌മാര്‍ട്‌ഫോണ്‍ വക്രതയില്ലാതെ, ഇളകാത്ത വീഡിയോകള്‍ തരുന്ന ലോകത്തെ ആദ്യത്തെ സ്‌മാര്‍ട്‌ഫോണ്‍ ക്യാമറയാകും എക്‌സ്‌പീരിയ എക്‌സ്‌ ഇസഡ്‌ന്റേത്‌. ഇതിലുള്ള 5 ആക്‌സിസ്‌ സ്റ്റെബിലൈസേഷനാണ്‌ ഇതിനു സഹായിക്കുന്നത്‌. നടക്കുമ്പോഴും ക്‌ളോസപ്പുകള്‍ എടുക്കുമ്പോഴും ഉണ്ടാകുന്നതുള്‍പ്പടെ 5 ദിശകളിലുള്ള ഇളക്കങ്ങള്‍ ഈ ക്യാമറ ഇല്ലാതാക്കുന്നു. പ്രധാന ക്യാമറ കൂടാതെ മുന്‍ക്യാമറയിലും ഈ പ്രത്യേകത ലഭ്യമാണ്‌. പെട്ടെന്നു ചാര്‍ജ്‌ ചെയ്യാവുന്ന ഡഇഒ12 ഈ ഫോണിന്റെ പ്രത്യേകതയാണ്‌. വെറും 10 മിനിറ്റ്‌ ചാര്‍ജ്‌ കൊണ്ട്‌ 5.5 മണിക്കൂറുകളോളം പ്രവര്‍ത്തിക്കാന്‍ എക്‌സ്‌പീരിയ എക്‌സ്‌ ഇസഡ്‌നു കഴിയും. 

റഷ്യന്‍ ഐടി ബിസിനസ്‌ സംഘം സ്‌മാര്‍ട്‌സിറ്റി സന്ദര്‍ശിച്ചു


കൊച്ചി: പ്രധാനമായും ഐടി രംഗത്തും അതോടൊപ്പം ഉന്നതമൂല്യ ഉല്‍പ്പാദന മേഖലകളിലും ടൂറിസം രംഗത്തുമുള്ള പരസ്‌പര സാധ്യതകള്‍ ആരായുന്നതിനായി കേരളം സന്ദര്‍ശിക്കുന്ന 42 പേരുള്‍പ്പെട്ട റഷ്യന്‍ ഐടി ബിസിനസ്‌ സംഘം സ്‌മാര്‍ട്‌സിറ്റി കൊച്ചി സന്ദര്‍ശിച്ചു. കേരളത്തിലെ ഐടി പാര്‍ക്കുകളിലും സ്റ്റാര്‍ട്ടപ്പ്‌ സംരംഭങ്ങളിലുമുള്ള നിക്ഷേപ സാധ്യതകള്‍ ആരായുകയാണ്‌ സംഘത്തിന്റെ പ്രധാന ഉദ്ദേശമെന്ന്‌ സംഘാഗങ്ങള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സ്‌മാര്‍ട്‌സിറ്റിക്കു പുറമെ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്‌, കൊച്ചി ഇന്‍ഫോപാര്‍ക്ക്‌, സ്റ്റാര്‍ട്ടപ്പ്‌ വില്ലേജ്‌ തുടങ്ങിയവയും സംഘം സന്ദര്‍ശിച്ചു. എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍മാര്‍, സിഇഒമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഉന്നതതല ഉദ്യോഗസ്ഥരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.

ഐടി മേഖലയില്‍ നിന്നുള്ള ലാനിറ്റ്‌സിബിര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഓള്‍ഗ ബോര്‍ട്‌നികോവ, വോസ്‌റ്റോക്ക്‌സപഡ്‌ ഡിപ്പാര്‍ട്‌മെന്റ്‌ തലവന്‍ വാഡിം അബാനിന്‍, 2ജിസ്‌ സഹസ്ഥാപകന്‍ ഡിമിട്രി പ്രോകിന്‍, ആങ്കോര്‍ സിഇഒ യുലിയ അനിസിമോവ, ലിഗ്‌നം സ്ഥാപകനും സിഇഒയുമായ എവ്‌ഗേനി ഇവോനോവ്‌, യുള്യാനോവ്‌സ്‌ക്‌ സ്‌പെഷ്യല്‍ എക്കണോമിക്‌ സോണ്‍ സിഇഒ ഡെനിസ്‌ ബാറിഷിങ്കോവ്‌, ഓര്‍ഡെന്റ്‌ സിഇഒ ലാറിസ സഡോന്‍സ്‌കിഖ്‌ തുടങ്ങിയവരുള്‍പ്പെട്ടതായിരുന്നു സംഘം. സ്‌മാര്‍ട്‌സിറ്റി പവലിയന്‍ ഓഫീസും ആദ്യഐടി ടവറും രണ്ടാം ഘട്ട നിര്‍മാണ പുരോഗതികളും ഉള്‍പ്പെട്ട പദ്ധതി പ്രദേശം മുഴുവന്‍ സന്ദര്‍ശിച്ച സംഘത്തിനു മുന്നില്‍ സ്‌മാര്‍ട്‌സിറ്റി ഉന്നത ഉദ്യോഗസ്ഥര്‍ ബിസിനസ്‌ സാധ്യതകള്‍ അവതരിപ്പിച്ചു. ആര്‍ബിട്രോണ്‍ ഇന്ത്യയുടെ സ്ഥാപകനും സിഇഒയുമായ എസ്‌എസ്‌ കണ്‍സട്ടിംഗ്‌ തലവന്‍ ഷിലെന്‍ സഗുനന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ റഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി അവതരിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടാണ്‌ സംഘം കേരളത്തിലെത്തിയത്‌.

ഫോട്ടോ ക്യാപ്‌ഷന്‍: സ്‌മാര്‍ട്‌സിറ്റി കൊച്ചി സീനിയര്‍ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ മിഷെല്‍ ചാണ്ടി റഷ്യന്‍ സംഘാഗങ്ങള്‍ക്കു മുന്നില്‍ സ്‌മാര്‍ട്‌സിറ്റിയുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കുന്നു. 


ഹോണ്ട മോട്ടോര്‍ സൈക്കിളിന്‌ സെപ്‌റ്റംബറില്‍ റിക്കാര്‍ഡ്‌ വില്‍പ്പന




കൊച്ചി: ചരിത്രത്തില്‍ ആദ്യമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടേഴ്‌സ്‌ ഇന്ത്യയുടെ പ്രതിമാസ വില്‍പ്പന അഞ്ചു ലക്ഷം യൂണിറ്റു കവിഞ്ഞു.
സെപ്‌റ്റംബറില്‍ കയറ്റുമതി ഉള്‍പ്പെടെ 5,69,011 യൂണിറ്റാണ്‌ (മുന്‍വര്‍ഷം സെപ്‌റ്റംബറില്‍ 4,30,724 യൂണിറ്റ്‌) വിറ്റത്‌. ആഭ്യന്തര വിപണിയിലെ വില്‍പ്പന 5,39,662 യൂണിറ്റാണ്‌. മുന്‍വര്‍ഷം സെപ്‌റ്റംബറിലെ 4,11,635 യൂണിറ്റിനേക്കാള്‍ 31 ശതമാനം കൂടുതലാണിത്‌.
ഓഗസ്റ്റിലെ വില്‍പ്പന 4.92 ലക്ഷം യൂണിറ്റായിരുന്നു.
ഹോണ്ടയുടെ ഓട്ടോമാറ്റിക്‌ സ്‌കൂട്ടര്‍ വില്‌പന ആദ്യമായി 3.5 യൂണിറ്റ്‌ കടന്ന്‌ 3,55,655 യൂണിറ്റിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലെ 2,64,408 യൂണിറ്റനേക്കാള്‍ 35 ശതമാനം വളര്‍ച്ചയാണുണ്ടാത്‌.
മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 25 ശതമാനം വളര്‍ച്ചയോടെ 1,47,227 യൂണിറ്റില്‍നിന്നു 1,84,007 യൂണിറ്റിലെത്തി. 
കമ്പനിയുടെ വിപണി വിഹിതം ഇതോടെ 24 ശതമാനത്തില്‍നിന്നു 27 ശതമാനമായി ഉയര്‍ന്നു. ആഭ്യന്തരവിപണി വിഹിതം 27 ശതമാനത്തില്‍നിന്നു 29 ശതമാനത്തിലേക്കും ഉയര്‍ന്നു.
ഹോണ്ടയുടെ കയറ്റുമതിയും റിക്കാര്‍ഡാണ്‌. സെപ്‌റ്റംബറില്‍ 29,349 യൂണിറ്റാണ്‌ വിറ്റത്‌. മുന്‍വര്‍ഷം സെപ്‌റ്റംബറിലിത്‌ 19,089 യൂണിറ്റാണ്‌. വളര്‍ച്ച 54 ശതമാനം.
``ഈ സെപ്‌റ്റംബര്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടത്തിന്റെ വര്‍ഷമാണ്‌. ഏഴാം ശമ്പളകമ്മീഷന്‍, വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പിന്തുണയില്‍ സമ്പദ്‌ഘടനയിലുണ്ടായ ഉണര്‍വ്‌ ടൂവീലര്‍ വ്യവസായത്തിനും കരുത്തു പകര്‍ന്നു. ഉത്സവ സീസണും കൂടിയായ സാഹചര്യത്തില്‍ ബമ്പര്‍ ഒക്‌ടോബര്‍ വില്‍പ്പനയാണ്‌ കമ്പനി പ്രതീക്ഷിക്കുന്നത്‌.'' ഹോണ്ട മോട്ടോര്‍ സൈക്കിളിന്റെ സെയിന്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ യാദവീന്ദര്‍ സിംഗ്‌ ഗുലേരിയ പറഞ്ഞു.
നടപ്പുവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഹോണ്ടയുടെ മൊത്തം വില്‍പ്പന 24 ശതമാനം (ഇരു ചക്രവാഹന വിപണിയുടെ ശരാശരി വളര്‍ച്ച 13 ശതമാനമാണ്‌) വളര്‍ച്ചയോടെ 28,09,878 യൂണിറ്റായി. മുന്‍വര്‍ഷമിതേ കാലയളവിലിത്‌ 22,72,129 യൂണിറ്റായിരുന്നു. 

ഫാക്ടില്‍ കപോലാക്ടം പ്ലാന്റ്‌ ഉടന്‍ പ്രവര്‍ത്തന ക്ഷമമാകും, ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധന


കൊച്ചി
നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം, കാപ്രോലാക്ടത്തിന്റെഒന്നാം ഘട്ട സ്റ്റാര്‍ട്ടപ്പിന്‌ തയ്യാറായി. അടുത്ത 25 ദിവസത്തിനകം പ്ലാന്റ്‌ പുനരാരംഭിക്കുവാന്‍ കഴിയുമെന്ന ചെയര്‍മാന്‍ ജയവീര്‍ ശ്രീവാസ്‌തവ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചുയൂറിയ, അമോണിയ പ്ലാന്റുകളും ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. 5000 കോടി രൂപയുടെ നിക്ഷേപം ഇതിനു ആവശ്യമാണ്‌. കേന്ദ്രസര്‍ക്കാര്‍ ആയിരംകോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌. 
എല്‍എന്‍ജി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന എട്ട്‌ അമോണിയ പ്ലാന്റുകളാണ്‌ നിലവില്‍ ഉള്ളത്‌. ഇവ പ്രവര്‍ത്തന ക്ഷമമാകുകയാണെങ്കില്‍ ഫാക്ടം ഫോസിന്റെ നിലവിലുളള ക്ഷാമം പരിഹരിക്കാനാകും. ഫാക്ടിനു പുറമെ ഗുജറാത്ത്‌ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ബറോഡയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കമ്പനികള്‍ കൂടി മാത്രമെ ഫാക്ടംഫോസ്‌ ഉല്‍പ്പാദിപ്പിക്കുന്നുള്ളു. രാജ്യത്ത്‌ ഇന്ന്‌ ഒന്നര ലക്ഷം ടണ്‍ ഫാക്ടം ഫോസ്‌ ആണ്‌ നിലവില്‍ വേണ്ടിവരുന്നത്‌. നിലവില്‍ ആഭ്യന്തര ഉല്‍പ്പാദനം പര്യാപ്‌തമല്ലാത്തതിനാല്‍ ചൈനയില്‍ നിന്നാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. ഫാക്ടിലെ പ്ലാന്റുകള്‍ പ്‌ുനരാരംഭിച്ചാല്‍ ഫാക്ടംഫോസ്‌ ലഭ്യത ഉയരും.
പെട്രോനെറ്റില്‍ നി്‌ന്നും വാങ്ങുന്ന ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിച്ചാണ്‌ ഇപ്പോള്‍ ഫാക്ട്‌ പ്രവര്‍ത്തിക്കുന്നത്‌.എന്നാല്‍ നിലവില്‍ എല്‍എന്‍ജി വില ഉയര്‍ന്നത്‌ അമോണിയ ഉല്‍പ്പാദനത്തിനെ കാര്യമായി ബാധിക്കും.
കേന്ദ്ര സര്‍ക്കാര്‍സ്ഥാപനമായ ഫാക്ട്‌ നടപ്പുസാമ്പത്തികവര്‍ഷത്തിലെ ആദ്യആറുമാസക്കാലയളവില്‍, ഉല്‍പാദനത്തിലുംവില്‍പനയിലുംവന്‍മുന്നേറ്റം കൈവരിച്ചു. പൂര്‍ണശേഷിയിലാണ്‌ഇപ്പോള്‍പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്‌. , ആനോണ്‍ തുടങ്ങിയ മധ്യമ ഉല്‍പന്നങ്ങളുപയോഗിച്ച്‌തുടക്കമിട്ടിട്ടുണ്ട്‌. കാപ്രോലാക്ടവുമായി ബന്ധപ്പെട്ട മറ്റ്‌ പെട്രോ പ്ലാന്റുകളുടെ ഉല്‍പാദനം വൈകാതെതുടങ്ങും. 
കേന്ദ്ര സര്‍ക്കാര്‍ 1000 കോടിരൂപ വായ്‌പ അനുവദിച്ചതിലൂടെ, ഫാക്ടിന്‌ പ്രവര്‍ത്തന മൂലധനത്തിന്റെഞെരുക്കംമറികടക്കാനുംരാസവളത്തിന്റെഉല്‍പാദനം പൂര്‍ണശേഷിയില്‍ സാധ്യമാക്കാനുംകഴിഞ്ഞു. 

2016-17 ലെ ആദ്യപകുതിയിലെ കമ്പനിയുടെ ഉല്‍പാദനം:2016- 17 സാമ്പത്തിക വര്‍ഷത്തിന്റെആദ്യപകുതിയില്‍ ഉല്‍പാദനത്തിലുംവില്‍പനയിലുംമികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു.. ഈ കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്റെരാസവളവകുപ്പ്‌തീരുമാനിച്ചിരുന്ന ലക്ഷ്യം 3.30 ലക്ഷം ടണ്‍ ഫാക്ടംഫോസ്‌ഉല്‍പാദനമായിരുന്നെങ്കില്‍,യഥാര്‍ത്‌ഥ ഉല്‍പാദനം 3.90 ലക്ഷംടണ്ണിലെത്തി.ഇത്‌ലക്ഷ്യത്തിന്റെ118% മാണ്‌.. അമോണിയംസള്‍ഫേറ്റിന്റെ ഉല്‍പാദനം 0.985 ലക്ഷംടണ്ണില്‍എത്തിച്ചതിലൂടെ നേടിയത്‌. ലക്ഷ്യത്തിന്റെ 111% ആണിത്‌. 
ഫാക്ട്‌ കൊച്ചിന്‍ഡിവിഷനില്‍ പ്രതിദിനം 1000 ടണ്‍ ശേഷിയുള്ളമറ്റൊരുഫാക്ട്‌ംഫോസ്‌ ഉല്‍പാദന യൂണിറ്റുകൂടിസ്ഥാപിക്കാനുളള പദ്ധതി കമ്പനിയുടെ പരിഗണനയിലുണ്ട്‌. 


ക്യാപ്‌ഷന്‍ 

ഫാക്ട്‌ ഡയറക്ട്രര്‍ കെ.പി.എസ്‌ നായര്‍, ചെയര്‍മാന്‍ ജയവീര്‍ ശ്രീവാസ്‌തവ ,പ്രോഡക്ഷന്‍ ജനറല്‍ മാനേജര്‍ ശ്രീനാഥ്‌ കമ്മത്ത്‌, എച്ച്‌.ആര്‍ ജനറല്‍ മാനേജര്‍ എ.വി.ജയകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍.

മുത്തൂറ്റ്‌ ഫിനാന്‍സും ടെക്‌പ്രോസസ്‌ പേമെന്റ്‌ സര്‍വീസസും കൈകോര്‍ക്കും


വായ്‌പാതിരിച്ചടവ്‌ സുഗമമാക്കാന്‍ മുത്തൂറ്റ്‌ ഫിനാന്‍സും ടെക്‌പ്രോസസ്‌ പേമെന്റ്‌ സര്‍വീസസും കൈകോര്‍ക്കും


കൊച്ചി: തിരിച്ചടവ്‌ സുഗമമായി നടത്തുവാന്‍ സഹായിക്കുന്ന പുതുതലമുറ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നതിന്‌ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ്‌ ഫിനാന്‍സും പ്രമുഖ ഇലക്‌ട്രോണിക്‌ പേമന്റ്‌ കമ്പനിയായി ടെക്‌പ്രോസസ്‌ പേമെന്റ്‌ സര്‍വീസസും കൈകോര്‍ക്കും.
വായ്‌പാതിരിച്ചടവ്‌ സുഗമവും കാര്യക്ഷമവുമാകുമെന്നു മാത്രമല്ല, വരുമാന ചോര്‍ച്ചാ സാധ്യത ഇല്ലാതാക്കാനും ഇതു കമ്പനിയെ സഹായിക്കും.
`` വായ്‌പയുടെ മുതലും പലിശയും തിരിച്ചടയ്‌ക്കുവാന്‍ ഇപ്പോഴത്തെ വെബ്‌പേ പ്‌ളാറ്റ്‌ഫോം ഉപയോഗിക്കുന്ന ഇടപാടുകാര്‍ക്ക്‌ ടെക്‌പ്രോസസിന്റെ പുതുതലമുറ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ `പേനിമോ' പുതിയ അനുഭവം പ്രദാനം ചെയ്യും. ഓണ്‍ലൈന്‍, മൊബൈല്‍ ചാനലുകള്‍ക്ക്‌ അനുയോജ്യമായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന പേനിമോ ക്രെഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഇ-വാലറ്റ്‌, നെറ്റ്‌ ബാങ്കിംഗ്‌ തുടങ്ങിയ 185-ലധികം പേമെന്റ്‌ മോഡുകളുമായി ഒത്തുപോകുന്നവയാണ്‌. ഇതുവഴി ഇടപാടുകാര്‍ക്ക്‌ ശാഖകളില്‍ വരാതെ അവരുടെ സൗകര്യമനുസരിച്ച്‌, അവധി ദിവസങ്ങളില്‍പോലും തിരിച്ചടവ്‌ നടത്താം. ഇത്തരത്തിലുള്ള പേമെന്റ്‌ സംവിധാനമൊരുക്കുന്ന ആദ്യത്തെ എന്‍ബിഎഫ്‌സി കൂടിയാണ്‌ മുത്തൂറ്റ്‌ ഫിനാന്‍സ്‌.'' മുത്തൂറ്റ്‌ ഫിനാന്‍സ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ കെ ആര്‍ ബിജിമോന്‍ പറഞ്ഞു.
വരും തലമുറ ഡിജിറ്റല്‍ പേമന്റ്‌ പ്ലാറ്റ്‌ഫോമായ പേനിമോ ഇടപാടുകാര്‍ക്ക്‌ ഏറ്റവും സുഗമമവും സൗകര്യപ്രദമായി ഇടപാടു നടത്താന്‍ സഹായിക്കുന്നതാണെന്ന്‌ ടെക്‌പ്രോസസ്‌ പേമന്റ്‌ സര്‍വീസസ്‌ ലിമിറ്റഡ്‌ സിഇഒ കുമാര്‍ കാര്‍പേ പറഞ്ഞു. 

ലെനോവോയുടെ പുതിയ സ്‌മാര്‍ട്‌ഫോണ്‍




കൊച്ചി : കരുത്തും ഭംഗിയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ, പവര്‍ പാക്‌ഡ്‌ ലെനോവോ ഇസഡ്‌2 പ്ലസ്‌ സ്‌മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി.
ഗ്രാഫിക്‌സ്‌, കണക്‌ടിവിറ്റി, ഫോട്ടോഗ്രാഫി, ബാറ്ററിശേഷി എന്നിവയെല്ലാം ഉറപ്പാക്കുന്ന പുതിയ സ്‌മാര്‍ട്‌ഫോണില്‍ ക്വാള്‍കോം - സ്‌നാപ്‌ഡ്രാഗണ്‍ 820 ആണുള്ളത്‌. 820 എസ്‌ഒസി (സിസ്റ്റം ഓണ്‍ ചിപ്‌) ഫോണിന്റെ മറ്റൊരു സവിശേഷതയാണ്‌.
അഡ്രിനോ 530 ജിപിയു ഏറ്റവും മികച്ച ഗ്രാഫിക്‌സാണ്‌ പ്രദാനം ചെയ്യുക. സ്റ്റോറേജിന്‌ ഡിഡിആര്‍4 റാമും സാന്‍ഡിസ്‌ക്‌ സ്‌മാര്‍ട്‌ എസ്‌എല്‍സിയും ആണുള്ളത്‌. ഇരട്ട മെമ്മറി കോണ്‍ഫിഗറേഷന്‍. 3 ജിബി റാം + 32 ജിബി സ്റ്റോറേജും, 4 ജിബി റാം + 64 ജിബി സ്റ്റോറേജും.
അലോയ്‌ റോള്‍കേജിലാണ്‌ ഉള്ളിലെ ഘടകങ്ങള്‍. ഫൈബര്‍ ഗ്ലാസ്‌ ഫ്രെയിം, 12.7 സെ.മി ഡിസ്‌പ്ലേ, യു ടച്ച്‌ ഹോം ബട്ടണ്‍ എന്നിവയാണ്‌ മറ്റുഘടകങ്ങള്‍. 4 ജിബി + 64 ജിബി ഇസഡ്‌ 2 ഫോണിന്റെ വില 19,990 രൂപ, 3 ജിബി + 32 ജിബിയുടെ വില 17,999 രൂപയും. ആമസോണില്‍ ലഭ്യം.

ഫോസില്‍ ഗ്രൂപ്പിന്റെ പുതിയ സ്‌മാര്‍ട്ട്‌ വാച്ചുകളും ഫിറ്റ്‌നസ്‌ ട്രാക്കറുകളും വിപണിയില്‍


കൊച്ചി: സാങ്കേതിക വിദ്യയക്കൊപ്പം ഫാഷനും ഒത്തുചേരുന്ന ഒട്ടേറെ പുതിയ ഉത്‌പന്നങ്ങള്‍ ഫോസില്‍ ഗ്രൂപ്പ്‌ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കണക്ടഡ്‌ ആയിരിക്കാന്‍ സഹായിക്കുന്ന സ്‌മാര്‍ട്ട്‌ വാച്ചുകള്‍, ഹൈബ്രിഡ്‌ വാച്ചുകള്‍, ഫിറ്റ്‌നസ്‌ ട്രാക്കറുകള്‍ എന്നിങ്ങനെയുള്ള വെയറബിള്‍ ഉത്‌പന്നങ്ങളാണ്‌ ഫോസില്‍ ഗ്രൂപ്പ്‌ വിപണിയിലെത്തിക്കുന്നത്‌.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലോകവുമായി കണക്ടഡ്‌ ആയിരിക്കാനും കാര്യങ്ങളെക്കുറിച്ച്‌ അറിയാനും സാമൂഹ്യമാധ്യമ ശൃംഖലകളുമായി ബന്ധപ്പെട്ടിരിക്കാനും ആഗ്രഹിക്കുന്ന പുതിയ തലമുറ യിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ്‌ പുതിയ ഉത്‌പന്നങ്ങള്‍ അവതരിപ്പിക്കുന്നത്‌. നിലവില്‍ ഇന്ത്യയില്‍ അറുനൂറില്‍പരം കേന്ദ്രങ്ങളില്‍ ഫോസില്‍ ഗ്രൂപ്പിന്റെ വാച്ചുകള്‍ വില്‍പ്പനയ്‌ക്കുണ്ട്‌.
ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേകളും സ്റ്റീല്‍ കേയ്‌സുകളും മാറി മാറി ഉപയോഗിക്കാവുന്ന തരം ലെതര്‍ സ്‌്‌ട്രാപ്പുകളുമുള്ളവയാണ്‌ ഫോസില്‍ ക്യൂ വാന്‍ഡര്‍, ഫോസില്‍ ക്യൂ മാര്‍ഷല്‍ വാച്ചുകള്‍. സൂപ്പര്‍ കണക്ടിവിറ്റിയും ആക്ടിവിറ്റി ട്രാക്കിംഗും വോയിസ്‌ ആക്ടിവേഷനും മാറ്റാവുന്ന ഡിസ്‌പ്ലേയും വയര്‍ലസ്‌ ചാര്‍ജിംഗ്‌, ബ്രാഡ്‌ഷോ അക്‌സസ്‌, ഡൈലന്‍ അക്‌സസ്‌ എന്നിവയുള്ളവയാണ്‌ മൈക്കിള്‍ കോര്‍സ്‌ വാച്ചുകള്‍ക്ക്‌ 25,995 രൂപ മുതല്‍ 29,495 രൂപ വരെയും മിസ്‌ഫിറ്റ്‌ ബ്രാന്‍ഡിനു കീഴിലുള്ള മിസ്‌ഫിറ്റ്‌ ഷൈന്‍ 2, മിസ്‌ഫിറ്റ്‌ റേ എന്നിവയ്‌ക്ക്‌ 7495 രൂപ മുതലാണ്‌ വില.
സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലായ അമേരിക്കന്‍ ശൈലിയിലുള്ള ചാപ്‌സ്‌ ടൈംപീസുകള്‍, ഡാനിഷ്‌ രൂപകല്‍പ്പനയുള്ള സ്‌കാജന്‍ സ്‌മാര്‍ട്ട്‌ വാച്ചുകള്‍ എന്നിവയും ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കുമായുള്ള എംപോറിയോ അര്‍മാനി ശേഖരം കാഷ്വല്‍ ഉപയോഗത്തിന്‌ ഇണങ്ങുന്ന വാച്ചുകളാണ്‌. 17,495 മുതല്‍ 27,995 രൂപ വരെയാണ്‌ വില. റോസ്‌ഗോള്‍ഡ്‌, ബ്ലാക്ക്‌, ഗണ്‍മെറ്റല്‍, സ്‌റ്റെയിന്‍ലെസ്‌ സ്‌റ്റീല്‍ എന്നിങ്ങനെയുള്ള നിറങ്ങളില്‍ ലഭ്യമാണ്‌. 


യുവത്വം തുടിക്കുന്ന പുതിയ സ്‌പോര്‍ട്ടി ബ്രയോയുമായി ഹോണ്ട






ന്യൂഡല്‍ഹി: യാത്രാ കാറുകളുടെ മുന്‍നിര നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ ഹോണ്ട ബ്രയോ വിപണിയിലിറക്കി. യുവത്വം തുടിക്കുന്ന സ്‌പോര്‍ട്ടി ലുക്കും മികച്ച ഉള്‍വശവും അധിക ഫീച്ചറുകളുമുള്ളതാണ്‌ പുതിയ ബ്രയോ.

കരുത്തുറ്റ കാഴ്‌ചഭംഗി നല്‍കുന്ന ഹൈ ഗ്ലോസ്‌ ബ്ലാക്ക്‌ ആന്‍ഡ്‌ ക്രോം ഫിനിഷിലുള്ള മുന്‍വശത്തെ സ്‌പോര്‍ട്ടി ഗ്രില്ലും മനോഹരമായ ഫ്രണ്ട്‌ ബംപറുമാണ്‌ പുതിയ ബ്രയോയ്‌ക്കുള്ളത്‌. പിന്‍വശത്തെ പുതിയ പ്രൗഢമായ ടെയില്‍ ലാംപും എല്‍ഇഡി ഹൈമൗണ്ട്‌ സ്റ്റോപ്പ്‌ ലാംപോടു കൂടിയ പുതിയ ടെയ്‌ല്‍ ഗേറ്റും കാറിന്റെ സ്‌പോര്‍ട്ടി ലുക്കിനും മൊത്തത്തിലുള്ള ഭംഗിക്കും മാറ്റു കൂട്ടുന്നു.

കാര്‍ബണ്‍ ഫിനിഷും സില്‍വര്‍ ആക്‌സന്റോടും കൂടിയ പുതിയ പ്രീമിയം ഇന്‍സ്‌ട്രുമെന്റ്‌ പാനലുകളും ലോലമായ ഇന്റഗ്രേറ്റഡ്‌ എയര്‍ വെന്റുകളും കാറിന്റെ ഉള്‍വശം മനോഹരമാക്കിയിരിക്കുന്നു. പുതുമയുള്ള രൂപകല്‍പ്പനയില്‍ നിര്‍മ്മിച്ചിരിക്കുന്ന വൈറ്റ്‌ ഇല്യൂമിനേഷനോടു കൂടിയ ട്രിപ്പിള്‍ അനലോഗ്‌ സ്‌പോര്‍ട്ടി മീറ്റര്‍ ഉള്‍വശത്തിന്‌ സവിശേഷ ഭംഗി നല്‍കുന്നു.

സവിശേഷമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന നിരവധി അധിക ഫീച്ചറുകളും ബ്രയോയിലുണ്ട്‌. ബ്ലൂടൂത്ത്‌ കണക്ടിവിറ്റിയും ഹാന്‍ഡ്‌സ്‌ ഫ്രീ ടെലിഫോണി ഫക്ഷനുമുള്ള അത്യാധുനിക 2 ഉകച ഇന്റഗ്രേറ്റഡ്‌ ഓഡിയോ (ൗയെ & മൗഃശി) സംവിധാനമാണുള്ളത്‌. സുഖപ്രദവും ആയാസരഹിതവുമായ യാത്രയ്‌ക്ക്‌ മാക്‌സ്‌ കൂള്‍ ഫങ്‌ഷനോടു കൂടിയ ഡിജിറ്റല്‍ എസി നിയന്ത്രണ സംവിധാനമാണ്‌ മറ്റൊരു പ്രത്യേകത.

വിശാലമായ ഉള്‍വശത്തോടു കൂടിയ ബ്രയോ ഇളം തവിട്ടു നിറത്തിലും പുതിയ സ്‌പോര്‍ട്ടി ബ്ലാക്ക്‌ ഇന്റീരിയറിലും (കൂടിയ മോഡലുകള്‍ക്ക്‌) ഇപ്പോള്‍ ലഭ്യമാണ്‌. കാറിന്റെ പ്രീമിയം അപ്പീലിനു മാറ്റു കൂട്ടുന്ന സമ്പന്നമായ സീറ്റ്‌ ഫാബ്രിക്കാണ്‌ പുതിയ ബ്രയോയ്‌ക്കുള്ളത്‌.

ഹോണ്ടയുടെ എന്‍ജിനീയറിംഗ്‌ സാമര്‍ഥ്യത്തിന്റെയും നിര്‍മ്മാണ മികവിന്റെയും സാക്ഷാത്‌കാരമാണ്‌ പുതിയ ബ്രയോയെന്ന്‌ ഹോണ്ട കാര്‍സ്‌ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ മി. യോച്ചിറോ യുവേനോ പറഞ്ഞു. ജെഡി പവര്‍ ഐക്യുഎസ്‌ റാങ്കിംഗില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഒന്നാം സ്ഥാനത്ത്‌ തുടരുന്ന ബ്രയോ ഗുണനിലവാരത്തില്‍ കാര്‍ വ്യവസായ രംഗത്ത്‌ ഒന്നാമതാണ്‌. ജനങ്ങള്‍ക്കു വേണ്ടി വെറുതെ കാര്‍ നിര്‍മ്മിക്കുകയല്ല മറിച്ച്‌ ജനങ്ങളോട്‌ ചേര്‍ന്നു നിന്നാണ്‌ കാര്‍ നിര്‍മ്മിക്കുന്നത്‌. പുതിയ ബ്രയോ ഒരു ഓള്‍റൗണ്ടറാണ്‌. വിശാലമായ ഉള്‍വശം, സുരക്ഷിതം, കാഴ്‌ച ഭംഗി, അതിശയിപ്പിക്കുന്ന കാര്യക്ഷമതയുള്ള എന്‍ജിന്‍, മികച്ച ഇന്ധന ക്ഷമത എന്നിവ പുതിയ ബ്രയോ ഉറപ്പാക്കുന്നു.

2011 ല്‍ വിപണിയിലിറക്കിയ ഹോണ്ട ബ്രയോ 87000 ത്തിലധികം ഇന്ത്യന്‍ കുടുംബങ്ങള്‍ ഉപയോഗിക്കുന്നു. പുതിയ ബ്രയോയുടെ വരവ്‌ ഇന്ത്യന്‍ യുവത ആവേശത്തോടെ ഏറ്റെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ടാഫെറ്റ വൈറ്റ്‌, അലബാസ്റ്റര്‍ സില്‍വര്‍, അര്‍ബന്‍ ടൈറ്റാനിയം, റാലി റെഡ്‌, വൈറ്റ്‌ ഓര്‍ക്കിഡ്‌ പേള്‍ എന്നീ അഞ്ചു കളറുകളിലാണ്‌ പുതിയ ബ്രയോ പുറത്തിറങ്ങുന്നത്‌.

88 ജട@ 6000 ൃുാ പരമാവധി ഔട്ട്‌പുട്ട്‌ ശേഷിയും 109 ചാ@ 4500 ൃുാ ഉം നല്‍കുന്ന 1.2 ലിറ്റര്‍ ശേഷിയുള്ള നാല്‌ സിലിണ്ടറുകളുള്ള ഐ-വിടെക്‌ എന്‍ജിനാണ്‌ ബ്രയോയ്‌ക്കുള്ളത്‌. 5 സ്‌പീഡ്‌ മാനുവല്‍ ട്രാന്‍സ്‌മിഷനും 5 സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷനും യഥാക്രമം 18.5 സാ/ഹ, 16.5 സാ/ഹ ഉം ഇന്ധന ശേഷി നല്‍കുന്നു. (പരിശോധന വിവരങ്ങള്‍ പ്രകാരം) ബ്രയോ എംടിക്ക്‌ ചെറിയ ടേണിഗ്‌ റേഡിയസായ 4.5 മീറ്ററും ബ്രയോ എടിക്ക്‌ 4.7 മീറ്റര്‍ റേഡിയസും നഗരത്തിലെ ഗതാഗതക്കുരുക്കില്‍ വിദഗ്‌ധവും ലളിതവുമായ ഡ്രൈവിംഗ്‌ നല്‍കും.

അഡ്വാന്‍സ്‌ഡ്‌ കംപാറ്റിബിലിറ്റി എന്‍ജിനീയറിംഗ്‌ രൂപഘടന കാറിന്റെ സ്വയം സുരക്ഷ ഉറപ്പാക്കുന്നതും അപകട സമയത്ത്‌ മറ്റു വാഹനങ്ങള്‍ക്കുണ്ടാകുന്ന ക്ഷതം ലഘൂകരിക്കുന്നതുമാണ്‌. കാര്യക്ഷമായ സുരക്ഷാ ക്രമീകരണങ്ങളും കാറിലുണ്ട്‌. ഡ്യുവല്‍ എസ്‌ആര്‍എസ്‌ എയര്‍ ബാഗുകള്‍, വീല്‍ ലോക്കിംഗ്‌ തടയുന്ന ആന്റി ലോക്ക്‌ ബ്രേക്കിംഗ്‌ സംവിധാനം (എബിഎസ്‌), ബ്രേക്കിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഇലക്ട്രോണിക്‌ ബ്രേക്ക്‌ഫോഴ്‌സ്‌ ഡിസ്‌ട്രിബ്യൂഷന്‍ (ഇബിഡി), ലോഡ്‌ നിയന്ത്രിക്കുന്ന സീറ്റ്‌ ബെല്‍റ്റ്‌ പ്രിട്ടെന്‍ഷനര്‍, അപകട സമയത്ത്‌ ഇടിയുടെ ആഘാതം കുറയ്‌ക്കുന്ന ഹെഡ്‌ റെസ്റ്റ്‌ (ഇംപാക്ട്‌ മിറ്റിഗേറ്റിംഗ്‌ ഹെഡ്‌റെസ്റ്റ്‌) എന്നീ നൂതന സവിശേഷതകളുമായാണ്‌ പുതിയ ബ്രയോ എത്തുന്നത്‌. കാല്‍നടയാത്രക്കാര്‍ക്ക്‌ അകപട സാധ്യത ലഘൂകരിക്കുന്നതിനും ഇടിയുടെ ആഘാതം കുറയ്‌ക്കുന്നതിനുമുള്ള പെഡസ്‌ട്രിയന്‍ ഇന്‍ജുറി മിറ്റിഗേഷന്‍ സാങ്കേതിക വിദ്യയോടു കൂടിയാണ്‌ കാറിന്റെ മുന്‍വശത്തിന്റെ നിര്‍മ്മിതി.

2 വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്ററാണ്‌ വാറന്റി കാലാവധി.

പുതിയ ഹോണ്ട ബ്രയോയുടെ ഡല്‍ഹിയിലെ എക്‌സ്‌ ഷോറും വില ഇനി പറയും വിധമാണ്‌. രൂപയില്‍

പെട്രോള്‍ :
ഇഎംടി 469,000
എസ്‌എംടി 520,000
വിഎക്‌സ്‌ എംടി 595,000
വിഎക്‌സ്‌ എടി 681,600

പേള്‍ പ്രീമിയം (വൈറ്റ്‌ ഓര്‍ക്കിഡ്‌ പേള്‍ കളര്‍): എക്‌സ്‌ ഷോറൂം നിരക്ക്‌ + 4000 രൂപ

ആധുനിക ജീവിത സൗകര്യങ്ങളുമായി ന്യൂക്ലിയസ്സ്‌ഓര്‍ച്ചാര്‍ഡ്‌


കൊച്ചി: ആധുനിക ജീവിത സൗകര്യങ്ങളുമായിന്യൂക്ലിയസ്‌ പ്രീമിയം പ്രോപര്‍ട്ടീസ്‌പുതിയ വില്ലാ പ്രൊജക്ട്‌ ന്യൂക്ലിയസ്‌ഓര്‍ച്ചാര്‍ഡ്‌ അവതരിപ്പിച്ചു. 3-4 ബി എച്ച്‌ കെ പ്രീമിയംവില്ലകളുടെ പദ്ധതി ലേക്ക്‌ഷോര്‍ ആശുപത്രിക്ക്‌ സമീപമാണ്‌ ഒരുങ്ങുന്നത്‌. ന്യൂക്ലിയസ്‌ഓര്‍ച്ചാര്‍ഡിന്റെ അവതരണം ബ്രോഷര്‍ പുറത്തിറക്കികൊ�്‌എംസ്വരാജ്‌എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ ന്യൂക്ലിയസ്‌എം ഡി എന്‍ പി നിഷാദ്‌ പങ്കെടുത്തു. 

ഹെല്‍ത്ത്‌ ക്ലബ്‌, ക്ലബ്‌ ഹൗസ്‌, ചില്‍ഡ്രന്‍സ്‌ പ്ലേ ഏരിയ, സ്വിമ്മിങ്ങ്‌ പൂള്‍, ഇന്‍ഡോര്‍ ഗെയിംസ്‌ഏരിയഎന്നീ ആധുനികസൗകര്യങ്ങളോട്‌കൂടിയാണ്‌ ന്യൂക്ലിയസ്‌ഓര്‍ച്ചാര്‍ഡ്‌ ഒരുങ്ങുന്നത്‌.

ഓര്‍ച്ചാര്‍ഡിന്റെ ആശയവുംരൂപകല്‍പ്പനയും അമേരിക്കയിലെ 
കാലിഫോര്‍ണിയയിലുള്ളപ്രമുഖ ആര്‍ക്കിടെക്‌ച്ചര്‍ സ്ഥാപനമായ സാഗാ ആര്‍ക്കിടെക്ക്‌ച്ചറിന്റെതാണ്‌. 50 വര്‍ഷത്തിലേറെയായിചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അശ്വത്‌നാരായണ ആന്റ്‌ ഈശ്വരാ എല്‍ എല്‍ പിയാണ്‌ഓര്‍ച്ചാര്‍ഡിന്റെ പ്രൊജക്‌റ്റ്‌ കണ്‍സള്‍ട്ടന്റ്‌.

ഡിപി വേള്‍ഡ്‌ മികച്ച പ്രവര്‍ത്തനവുമായി മുന്നേറ്റം തുടരുന്നു.



കൊച്ചി : കൊച്ചിയിലെ അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ്‌ ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്‍ഡ്‌ 2016-ല്‍ ഇതുവരെ 24% വളര്‍ച്ച നേടി. കഴിഞ്ഞ ഒന്‍പതു മാസകാലയളവില്‍ കൈകാര്യം ചെയ്‌ത കപ്പലുകള്‍ 31 ശതമാനം വര്‍ദ്ധിച്ചു. മാസം തോറും ശരാശരി 40,000 ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. ദക്ഷിണേന്ത്യയിലെ വ്യാപാരത്തിന്റെ വര്‍ദ്ധനയും മികച്ച ടെര്‍മിനല്‍ സേവനങ്ങളും ഇതിനു സഹായകമായി.
കൊച്ചി ടെര്‍മിനലില്‍ ട്രക്ക്‌ ടേണ്‍ എറൗണ്ട്‌ ടൈം 26 മിനറ്റും ഗാന്‍ട്രി ക്രെയിന്‍ മൂവുകള്‍ മണിക്കൂറില്‍ 31 എന്ന മികച്ച നിലയിലുമാണ്‌. അത്യാധുനിക ടെര്‍മിനല്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ സോഡിയാക്‌ ഉപയോഗിച്ച്‌ ഗെയ്‌റ്റ്‌-യാര്‍ഡ്‌-വെസ്സല്‍ പ്രവര്‍ത്തനങ്ങള്‍ വിദഗ്‌ദ്ധ ജീവനക്കാര്‍ സംയോജിപ്പിക്കുന്നതിനാല്‍ ഇടപാടുകാര്‍ക്ക്‌ സൗകര്യപ്രദമാണ്‌.
ഇടപാടുകാര്‍ക്ക്‌ മികച്ച സേവനം ഏറ്റവും കാര്യക്ഷമമായ രീതിയില്‍ നല്‍കിയതുകൊണ്ട്‌ സാദ്ധ്യമായ ഈ നേട്ടം തുടര്‍ന്നും ലോകോത്തര നിലവാരം പാലിക്കുവാന്‍ തങ്ങളെ പ്രചോദിപ്പിക്കുന്നുവെന്ന്‌ ഡിപി വേള്‍ഡ്‌ കൊച്ചിയുടെ സിഇഒ ജിബു കുര്യന്‍ ഇട്ടി പറഞ്ഞു. കൂടിയ ക്രെയിന്‍ മൂവുകള്‍, കുറഞ്ഞ ട്രക്ക്‌ ടേണ്‍ എറൗണ്ട്‌ ടൈം എന്നിവയുള്ളതിനാല്‍ മേഖലയിലെ മറ്റു തുറമുഖങ്ങളേക്കാള്‍ കുറഞ്ഞ സമയത്തില്‍ കൃത്യതയോടെ കപ്പലുകള്‍ കൈകാര്യം ചെയ്യുവാന്‍ സാധിക്കുന്നു.
ഇന്ത്യയുടെ തെക്കു പടിഞ്ഞാറ്‌ മേഖലയുടെ സ്വാഭാവിക ഗേറ്റ്‌വേയായതിനാല്‍ വ്യവസായ ഉല്‍പ്പന്നങ്ങളും കാര്‍ഷിക വിളകളും കൂടുതലായി കൊച്ചിയില്‍ എത്തുന്നുണ്ട്‌. മികച്ച റോഡ്‌ റെയില്‍ കണക്‌ടിവിറ്റി ഉള്ളതിനാല്‍ സമയം, പണം എന്നിവ ലാഭിക്കുവാന്‍ ടെര്‍മിനല്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ സാധിക്കുന്നു.

പുതിയ ജാഗ്വര്‍ എഫ്‌-പേയ്‌സ്‌ എസ്‌യുവിക്ക്‌ വില 68.40 ലക്ഷം രൂപ മുതല്‍


കൊച്ചി: ജാഗ്വര്‍ ലാന്‍ഡ്‌ റോവര്‍ ഇന്ത്യ ഒക്ടോബര്‍ 20-ന്‌ വിപണിയില്‍ അവതരിപ്പിക്കുന്ന പുതിയ എസ്‌യുവി എഫ്‌-പേയ്‌്‌സ്‌ 2.01 ഡീസല്‍ പ്യൂവര്‍ മോഡലിന്‌ ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില 68.40 ലക്ഷം രൂപയായിരിക്കും. ജാഗ്വറിന്റെ കൊച്ചി ഉള്‍പ്പെടെയുള്ള 23 അംഗീകൃത ഷോറൂമുകളില്‍നിന്നോ ഓണ്‍ലൈനായോ എഫ്‌-പേയ്‌സ്‌ ബുക്ക്‌ ചെയ്യാം. 
ജാഗ്വര്‍ എഫ്‌-പേയ്‌സ്‌ 2.01 ഡീസല്‍ പ്രസ്റ്റീജ്‌ മോഡലിന്‌ 74.50 ലക്ഷം രൂപയും ജാഗ്വര്‍ എഫ്‌-പേയ്‌സ്‌ 3.01 ഡീസല്‍ ആര്‍-സ്‌പോര്‍ട്ടിന്‌ ഒരു കോടി രണ്ടുലക്ഷത്തിമുപ്പത്തിയയ്യായിരം രൂപയും ജാഗ്വര്‍ എഫ്‌-പേയ്‌സ്‌ 3.01 ഡീസല്‍ ഫസ്റ്റ്‌ എഡിഷന്‌ ഒരുകോടി പന്ത്രണ്ടുലക്ഷത്തിഅന്‍പത്തിയയ്യായിരം രൂപയുമാണ്‌ വില. 
എസ്‌ യുവികളുടേതുപോലെയുള്ള പ്രകടനവും സ്‌പോര്‍ട്‌സ്‌ കാറുകളുടെ ഡിഎന്‍എയുമാണ്‌ പുതിയ എഫ്‌-പേയ്‌സിന്‌. 132 കെഡബ്ല്യൂ 2.01 ലിറ്റര്‍ ഇന്‍ജെനിയം ഡീസല്‍, 221 കെഡബ്ല്യൂ 3.01 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ പുതിയ എഫ്‌-പേയ്‌സ്‌ ലഭ്യമാണ്‌. 

ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ അടുത്ത സാമ്പത്തിക വര്‍ഷം 200 എക്‌സ്‌ക്ലൂസീവ്‌ സ്റ്റോറുകള്‍ തുറക്കും


 

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഗൃഹോപകരണ കമ്പനിയായ ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ അടുത്ത സാമ്പത്തിക വര്‍ഷം അവസാനത്തോടെ 200 എക്‌സ്‌ക്ലൂസീവ്‌ ബ്രാന്‍ഡ്‌ സ്റ്റോറുകള്‍ ആരംഭിക്കും. ചെറുകിട ഇടത്തരം പട്ടണങ്ങളിലാവും ഇതാരംഭിക്കുക. കമ്പനിയുടെ 50 -മത്‌ എക്‌സ്‌ക്ലൂസീവ്‌ ബ്രാന്‍ഡ്‌ സ്റ്റോറിന്‌ നാസിക്കില്‍ തുടക്കമായി. ഉപഭോക്താക്കളുമായി പരമാവധി അടുത്തിരിക്കുക എന്നതാണ്‌ തങ്ങളുടെ എപ്പോഴത്തേയും താല്‍പ്പര്യമെന്ന്‌ നാസിക്കിലെ ഔട്ട്‌ലെറ്റ്‌ ആരംഭിച്ച അവസരത്തില്‍ സംസാരിക്കവെ ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ബിസിനസ്‌ മേധാവിയും എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു. 850 ചതുരശ്ര അടിയിലാണ്‌ പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്‌. റഫ്രിജറേറ്ററുകള്‍, വാഷിങ്‌ മെഷ്യനുകള്‍, എയര്‍ കണ്ടീഷണറുകള്‍, മൈക്രോവേവുകള്‍ തുടങ്ങി വിപുലമായ ശ്രേണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. 

തിരുവനന്തപുരം- ബാംഗ്ലൂര്‍ പുതിയ സര്‍വീസ്‌ ഇന്‍ഡിഗോ 47 പുതിയ സര്‍വീസുകള്‍ ആരംഭിക്കും

തിരുവനന്തപുരം- ബാംഗ്ലൂര്‍ പുതിയ സര്‍വീസ്‌
ഇന്‍ഡിഗോ 47
പുതിയ സര്‍വീസുകള്‍ ആരംഭിക്കും

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ വിമാന സര്‍വീസായ ഇന്‍ഡിഗോ ഒക്‌ടോബറില്‍ 47 പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ആഭ്യന്തരമേഖലയിലെ വര്‍ധിച്ചു വരുന്ന യാത്ര ആവശ്യകതകള്‍ കണക്കിലെടുത്താണ്‌ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്‌.

ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ ഒന്ന്‌ മുതല്‍ തിരുവനന്തപുരം - ബാംഗ്ലൂര്‍ റൂട്ടില്‍ നാലാമത്തെ നോണ്‍സ്റ്റോപ്പ്‌ സര്‍വീസ്‌ ആരംഭിച്ചു. ബാംഗ്ലൂരില്‍ നിന്ന്‌ രാവിലെ 5.35 ന്‌ പുറപ്പെടുന്ന 6 ഇ 873 വിമാനം രാവിലെ 6.50 ന്‌ തിരുവനന്തപുരത്ത്‌ എത്തും. രാവിലെ 7.20 ന്‌ തിരുവനന്തപുരത്തു നിന്ന്‌ തിരിക്കുന്ന 6 ഇ 874 വിമാനം 8.25 ന്‌ ബാംഗ്ലൂരില്‍ എത്തും.

ഇതോടെ ഇന്ത്യയ്‌ക്ക്‌ അകത്തും വിദേശത്തുമുള്ള 41 ലക്ഷ്യകേന്ദ്രങ്ങളിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം 883 ആയി. കോര്‍പ്പറേറ്റ്‌, ലെഷര്‍ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്‌ ഇന്‍ഡിഗോയെ ആണ്‌. സമയനിഷ്‌ഠയാണ്‌ അതിന്റെ പ്രധാന കാരണം.

കൂടുതല്‍ വിമാന സര്‍വീസുകള്‍ യാത്രക്കാരോടുള്ള പ്രതിബദ്ധതയാണെന്ന്‌ ഇന്‍ഡിഗോ പ്രസിഡന്റും മുഴുവന്‍ സമയ ഡയറക്‌ടറുമായ ആദിത്യഘോഷ്‌ പറഞ്ഞു. യാത്രക്കാരുടെ വിശ്വാസവും ഇന്‍ഡിഗോയുടെ വിശ്വാസ്യതയും ആണ്‌ ഇന്‍ഡിഗോയുടെ വളര്‍ച്ചയ്‌ക്ക്‌ പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 





ക്രിസ്‌മസ്‌ വരവ്‌ വിളിച്ചോതി കേക്ക്‌ മിക്‌സിങ്‌ ചടങ്ങ്‌


കൊച്ചി : ക്രിസ്‌മസ്‌ രണ്ട്‌ മാസത്തിലേറെ അകലെ നില്‍ക്കവെ കേക്ക്‌ മിക്‌സിങ്‌ ചടങ്ങോടെ എറണാകുളം ഹോട്ടല്‍ താജ്‌ഗേറ്റ്‌വേയില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ചീഫ്‌ ഷെഫ്‌ ചന്ദ്രന്‍, എക്‌സിക്യൂട്ടീവ്‌ ഷെഫ്‌ സലിം കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 80 ഷെഫുമാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേക്ക്‌ മിക്‌സിങ്ങില്‍ പങ്കാളികളായി.

താജ്‌ഗേറ്റ്‌വേയില്‍ 
ഇത്‌ 23-ാമത്തെ വര്‍ഷമാണ്‌  കേക്ക്‌ മിക്‌സിങ്‌ ചടങ്ങ്‌ ആഘോഷമായി നടക്കുന്നത്‌. ഈ വര്‍ഷം 4000 കേക്കുകളാണ്‌ തയ്യാറാക്കുകയെന്ന്‌ ചീഫ്‌ ഷെഫ്‌ ചന്ദ്രന്‍ പറഞ്ഞു. 1700 കിലോഗ്രാം വരുന്ന 17 തരം ഉണക്ക പഴവര്‍ഗങ്ങള്‍, ഓറഞ്ചിന്റെ തൊലി ഉണക്കിയത്‌. 300 കിലോ ബട്ടര്‍ 300 കിലോ മൈദ, 6000 മുട്ട, സുഗന്ധദ്രവ്യങ്ങള്‍. മദ്യം എന്നിവയാണ്‌ 4000 കേക്കുകള്‍ക്കായി മിക്‌സിങ്ങിന്‌ ഉപയോഗപ്പെടുത്തിയത്‌.,40 ലിറ്റര്‍ വിവിധ തരത്തിലുള്ള മദ്യം ഒഴിച്ചാണ്‌ ഡ്രൈ ഫ്രൂട്ട്‌സ്‌ അടങ്ങിയ ആദ്യ ചേരുവ മിക്‌സിങ്ങിലൂടെ പാകപ്പെടുത്തുന്നത്‌. മദ്യം പഴകും തോറും വീര്യം ഉണ്ടാക്കുമെന്നതിനാല്‍ കേക്ക്‌ കോടുകൂടാതെ മാസങ്ങളോളം സൂക്ഷിച്ചുവെക്കാന്‍ കഴിയുമെന്ന്‌ മാഹി സ്വദേശിയായഷെഫ്‌ ചന്ദ്രന്‍ പറഞ്ഞു ഇവ പിന്നീട്‌ 
വായുകടക്കാത്ത കണ്ടെയ്‌നറുകളില്‍ രണ്ട്‌ മാസക്കാലം ഈ ചേരുവകള്‍ കിടക്കുമ്പോള്‍ കേക്കിന്‌ നല്ല രുചിയും മണവും ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌. ഡിസംബര്‍ ഒന്നിനു ആയിരിക്കും കണ്ടെയ്‌നറില്‍ നിന്നും എടുത്ത ആദ്യ ചേരുവ മൈദയും പഞ്ചസാര വിളയിച്ചതും ചേര്‍ത്തു പ്ലം കേക്ക്‌ ബോര്‍മ്മയില്‍ വെക്കുവാന്‍ വേണ്ടി എടുക്കുക. 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...