Tuesday, October 18, 2016

ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ടൂവീലര്‍ ബ്രാന്‍ഡായി ഹോണ്ട



കൊച്ചി: പതിനൊന്നു സംസ്ഥാനങ്ങളിലും രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ടൂവീലര്‍ ബ്രാന്‍ഡായി ഹോണ്ട മോട്ടോര്‍ സൈക്കില്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ മാറി. സൊസൈറ്റി ഓഫ്‌ ഇന്ത്യന്‍ ഓട്ടൊമൊബൈല്‍ മാനുഫാക്‌ചേഴ്‌സ്‌ ( സിയാം) പുറത്തുവിട്ട 2016-17 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ക്വാര്‍ട്ടര്‍ കണക്കുകളനുസരിച്ചാണിത്‌.
ഹോണ്ടയ്‌ക്ക്‌ രാജ്യത്തെ ഇരുചക്രവിപണിയില്‍ 27 ശതമാനം വിപണി വിഹിതമുണ്ട്‌. ചണ്ഡീഗഢ്‌്‌, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ വിപണി വിഹിതം 50 ശതമാനത്തിനു മുകളിലും മഹാരാഷ്‌ട്ര, ഗുജറാത്ത്‌, അരുണാചല്‍ പ്രദേശ്‌, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ 40 ശതമാനത്തിനും മുകളിലാണ്‌ വിപണി വിഹിതം.
പഞ്ചാബ്‌, കേരളം, കര്‍ണാടകം, ഹിമാചല്‍ പ്രദേശ്‌, ജമ്മു ആന്‍ഡ്‌ കാഷ്‌മീര്‍, നാഗലാന്‍ഡ്‌ എന്നിവിടങ്ങളില്‍ 30 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്‌.
പത്തൊമ്പതു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും ഹോണ്ടയുടെ വളര്‍ച്ച ടൂ വീലര്‍ വ്യവസായ വളര്‍ച്ചയേക്കാള്‍ അധികമാണ്‌. ചണ്ഡീഗഢില്‍ അഞ്ചു ശതമാനവും ഉത്തര്‍പ്രദേശ്‌, മഹാരാഷ്‌ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നാലു ശതമാനം വീതവും ഹരിയാന, മധ്യപ്രദേശ്‌, ആസാം എന്നിവിടങ്ങളില്‍ മൂന്നു ശതമാനം വീതവും ഗുജറാത്ത്‌, പഞ്ചാബ്‌, ജാര്‍ക്കണ്ട്‌, ഒഡീഷ എന്നിവിടങ്ങളില്‍ രണ്ടു ശതമാനം വീതവും പശ്ചിമ ബംഗാള്‍, ഗോവ എന്നിവിടങ്ങളില്‍ ഓരോ ശതമാനം വീതവും ഹോണ്ടയുടെ വിപണി വിഹിതം വര്‍ധിച്ചു. 

ഐ.സി.ഐ.സി.ഐ. ബാങ്ക്‌ രാജ്യ വ്യാപകമായി 1269 നാണയ വിനിമയ മേളകള്‍ സംഘടിപ്പിച്ചു

കൊച്ചി: സംയോജിത ആസ്‌തികളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ രാജ്യ വ്യാപകമായി കഴിഞ്ഞയാഴ്‌ച 1269 നാണയ വിനിമയ മേളകള്‍ സംഘടിപ്പിച്ചു. വന്‍കിട, ചെറുകിട നഗരങ്ങളില്‍ സംഘടിപ്പിച്ച ഈ മേളകളിലൂടെ പൊതുജനങ്ങള്‍ക്ക്‌ പഴയ മോശമായ കറന്‍സി നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകളും നാണയങ്ങളും വിതരണം ചെയ്‌തു. സൗജന്യമായി നല്‍കുന്ന ഈ സേവനം പ്രയോജനപ്പെടുത്താന്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ വലിയ താല്‍പ്പര്യമാണ്‌ കാണിച്ചത്‌. ഏതാണ്ട്‌ 30,000 പേര്‍ പ്രയോജനപ്പെടുത്തിയ ഈ നാണയ വിനിമയ മേളകളിലൂടെ പത്തു രൂപ, അഞ്ചു രൂപ, രണ്ടു രൂപ, ഒരു രൂപ എന്നീ നിരക്കുകളുള്ള ഏഴു കോടി രൂപ വരുന്ന നാണയങ്ങളാണ്‌ മാറ്റി നല്‍കിയത്‌. 100 രൂപ, 50 രൂപ, 20 രൂപ, 10 രൂപ എന്നിവയുടെ 24 കോടി രൂപ മൂല്യം വരുന്ന പുതിയ കറന്‍സികളും ഇതിനോടൊപ്പം വിതരണം ചെയ്‌തിട്ടുണ്ട്‌. ഐ.സി.ഐ.സി.ഐ. ബാങ്ക്‌ കാലാകാലങ്ങളില്‍ ഇത്തരം നാണയ വിനിമയ മേളകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്‌.

കേരളത്തിലെ വയര്‍ലെസ്‌ ബ്രോഡ്‌ബാന്‍ഡ്‌ സേവനങ്ങള്‍ വിപുലീകരിക്കാന്‍ ഐഡിയ




കൊച്ചി, : സ്‌പെക്‌ട്രം ലേലത്തില്‍ കൂടുതല്‍ ബാന്‍ഡ്‌വിഡ്‌ത്ത്‌ സ്വന്തമാക്കി മൊബൈല്‍ ബ്രോഡ്‌ബാന്‍ഡ്‌ രംഗത്ത്‌ ശ്രദ്ധേയമായ മുന്നേറ്റമാണ്‌ കേരളത്തിലെ നമ്പര്‍ 1 മൊബൈല്‍ സേവനദാതാവായ ഐഡിയ സെല്ലുലാര്‍ നടത്തിയിരിക്കുന്നത്‌. വരാനിരിക്കുന്ന ഡിജിറ്റല്‍ യുഗത്തിനായി കേരളത്തിലും പാന്‍ ഇന്ത്യ തലത്തിലും വയര്‍ലെസ്‌ ബ്രോഡ്‌ബാന്‍ഡ്‌ മികവ്‌ മെച്ചപ്പെടുത്താനുള്ള തയാറെടുപ്പിലാണ്‌ ഐഡിയ.

മൊബൈല്‍ ബ്രോഡ്‌ബാന്‍ഡ്‌ സേവനം വിപുലീകരിക്കാന്‍ തയാറെടുക്കുന്ന കമ്പനി കേരളത്തിലെ സ്‌പെക്‌ട്രം വിഹിതത്തില്‍ വലിയ വര്‍ധനയാണ്‌ നേടിയിരിക്കുന്നത്‌. 2300 മെഗാഹെട്‌സ്‌, 2500 മെഗാഹെട്‌സ്‌ ബാന്‍ഡിലുള്ള സ്‌പെക്‌ട്രമാണ്‌ ഐഡിയ കേരളത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്‌. ഇതുവരെയുള്ളതില്‍ നിന്ന്‌ മൂന്നിരട്ടിയായാണ്‌ ബാന്‍ഡ്‌ വിഡ്‌ത്ത്‌ ശേഷി ഉയര്‍ത്തിയിരിക്കുന്നത്‌. ഇതുവഴി മേഖലയിലെ ഉയര്‍ന്ന വേഗതയില്‍ 4ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ്‌ കമ്പനി വ്യക്തമാക്കുന്നത്‌.

349.2 ങഒ്വ അധിക സ്‌പെക്‌ട്രമാണ്‌ ഇന്ത്യയിലുടനീളമുള്ള ഉപയോഗത്തിനായി ആകെ ലേലത്തുകയായ 12,798 കോടി രൂപ നല്‍കി ഐഡിയ കരസ്ഥമാക്കിയത്‌. ഇന്ത്യയിലെ 22 സേവന മേഖലയില്‍ മൊബൈല്‍ ബ്രോഡ്‌ബാന്‍ഡ്‌ രംഗത്ത്‌ ചുവടുറപ്പിക്കാന്‍ ഇതുവഴി സാധിക്കും. കൂടാതെ 18 കോടിയിലധികം ഐഡിയ ഉപഭോക്താക്കളുടെ ഡേറ്റ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ സ്‌പെക്‌ട്രം ശേഷി വര്‍ധിപ്പിക്കാനും കമ്പനിക്ക്‌ കഴിയും

ഇന്ത്യയിലുടനീളം വയര്‍ലെസ്‌ ബ്രോഡ്‌ബാന്‍ഡ്‌ സേവന രംഗത്ത്‌ ശക്തമായ സാന്നിധ്യമാകാനുള്ള ശേഷി ഐഡിയ കൈവരിച്ചു കഴിഞ്ഞതായി ഐഡിയ സെല്ലുലാര്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ ഹിമാന്‍ഷു കപാനിയ പറഞ്ഞു. മാത്രമല്ല 12 പ്രമുഖ വിപണികളില്‍ അധിക ബ്രോഡ്‌ബാന്‍ഡ്‌ കാരിയറുകള്‍ സ്ഥാപിച്ച്‌ ഉപഭോക്താക്കള്‍ക്ക്‌ മികച്ച വയര്‍ലെസ്‌ ഡേറ്റ അനുഭവം നല്‍കാനും കുതിച്ചു കയറുന്ന മൊബൈല്‍ ഡേറ്റ വ്യാപാര രംഗത്ത്‌ പ്രധാന പങ്കാളിയാകാനും ഐഡിയയ്‌ക്ക്‌ ഇപ്പോള്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടുത്തെ വിപണിയോടുള്ള ഐഡിയയുടെ പ്രതിബദ്ധതയ്‌ക്ക്‌ ഏറ്റവും വലിയ തെളിവാണ്‌ കേരളത്തില്‍ നിക്ഷേപം നടത്താനുള്ള തീരുമാനമെന്ന്‌ ഐഡിയ സെല്ലുലാര്‍

ഡി എച്ച്‌ എഫ്‌ എല്‍ ലാഭത്തില്‍ 28.96 % വളര്‍ച്ച.


കൊച്ചി: രാജ്യത്തെ മുന്‍നിര ഹൗസിങ്ങ്‌ ഫിനാന്‍സ്‌ കമ്പനിയായ ഡി എച്ച്‌ എഫ്‌ എല്‍ സെപ്‌തംബര്‍ 30 ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 232.61 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 28.96 ശതമാനം ലാഭത്തില്‍ വര്‍ദ്ധനവാണ്‌ ഈ കാലയളവില്‍ കമ്പനിക്കുണ്ടായിരിക്കുന്നത്‌.

കമ്പനിയുടെ ആസ്‌തികളിലും 19.71ശതമാനം വളര്‍ച്ചയുണ്ടായി. ഈ കാലയളവില്‍ 8,437 കോടി രൂപയുടെ വായ്‌പ അനുവദിച്ചപ്പോള്‍ 6.609 കോടി രൂപ വായ്‌പ വിതരണം ചെയ്യുകയുണ്ടായി. മൊത്ത വരുമാനം 2,167.72 കോടി രൂപയാണ്‌. ഇത്‌ മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ വരുമാനത്തെക്കാള്‍ 19.66 ശതമാനം അധികമാണ്‌.
`കമ്പനി സുസ്ഥിരമായ വളര്‍ച്ചയുടെ പാതയിലാണെന്ന്‌ രണ്ടാം പാദത്തിലെ പ്രകടനം സാക്ഷ്യപ്പെടുത്തുന്നതായി` ഡി എച്ച്‌ എഫ്‌ എല്‍ സി എം ഡി കപില്‍ വാദ്വാന്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ കമ്പനി കൈ കൊണ്ട നിരവധി നടപടികളുടെ ഫലമായാണ്‌ രണ്ടാപാദത്തിലെ മികച്ച പ്രകടനം. 

അക്കൗണ്ടിങ്ങ്‌ കരിയറിന്‌ ആഗോള നിലവാരത്തിലുള്ള നൈപുണ്യം അനിവാര്യം



കൊച്ചി: അക്കൗണ്ടന്റുമാര്‍ ബിസിനസ്‌ രൂപപ്പെടുത്തുവാന്‍ സഹായിക്കുകയും അതിനെ പിന്തുണയ്‌ക്കുകയും ബിസിനസിനെ മാത്രമല്ല, എല്ലാ വിധത്തിലും വലുപ്പത്തിലുമുള്ള ബഹുരാഷ്‌ട്ര സ്ഥാപനങ്ങളേയും സമ്പദ്‌ഘടനകളേയും പിന്തുണ നല്‍കി സഹായിക്കുകയും ചെയ്യുന്നു.
ഇന്ന്‌ സമ്പദ്‌ഘടനകള്‍ വളരെ ചടുലവും ചുറുചുറുക്കുള്ളതുമാണ്‌. അതുകൊണ്ടുതന്നെ മാറ്റം ഒരു തുടര്‍ക്കഥയാണ്‌. ആധുനികകാലത്തെ കമ്പനികള്‍ അവരുടെ അക്കൗണ്ടന്റുമാരെ ഡേറ്റ അനലിസ്റ്റുകളായോ അക്കങ്ങളുമായി പൊരുതുന്നവരായോ അല്ല കാണുന്നത്‌. മറിച്ച്‌, തന്ത്രപ്രധാനമായ ബിസിനസ്‌ ചിന്തകരും പങ്കാളികളുമായിട്ടാണ്‌ കാണുന്നത്‌ അതിനാല്‍ അക്കൗണ്ടിങ്ങ്‌ കരിയറിന്‌ ആഗോള നിലവാരത്തിലുള്ള നൈപുണ്യം അനിവാര്യമാണെന്ന്‌ അസോസിയേഷന്‍ ഓഫ്‌ ചാര്‍ട്ടേഡ്‌ സര്‍ട്ടിഫൈഡ്‌ അക്കൗണ്ടന്റ്‌സ്‌ (എസിസിഎ) ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്‌ ഹെഡ്‌ സജിദ്‌ ഖാന്‍ പറഞ്ഞു.
അക്കൗണ്ടന്റ്‌ മേഖലയില്‍ വിജയകരമായ തൊഴില്‍ കെട്ടിപ്പടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ചില കാര്യങ്ങള്‍ പരിഗണിക്കേണ്ടിയിരിക്കുന്നു. ഏറ്റവും ജനപ്രിയ അക്കൗണ്ടന്‍സി കോഴ്‌സുപോലും ഇന്ന്‌ ആവശ്യം നിറവേറ്റുന്നില്ല. അക്കൗണ്ടന്റ്‌ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍, ഇന്നു വിപണിയില്‍ ലഭ്യമായ കോഴ്‌സുകളുടെ കോസ്റ്റ്‌-ബെനിഫിറ്റ്‌ വിശകലനം വിശദമായി പരിശോധിക്കുകയും ആഗോള വിപണി എന്താണ്‌ ആഗ്രഹിക്കുന്നതെന്നു വിലയിരുത്തുകയും വേണം. കമ്പനികള്‍ കൂടുതല്‍ കൂടുതലായി അക്കൗണ്ടിംഗില്‍ ആഗോള സര്‍ട്ടിഫിക്കേഷന്‌ ഊന്നല്‍ നല്‍കിവരികയാണെന്ന്‌ സാജിദ്‌ ഖാന്‍ അഭിപ്രായപ്പെട്ടു. 

യൂറോപ്യന്‍ മോഡുലര്‍ കിച്ചന്‍, വാര്‍ഡ്‌റോബുകളുമായി വുര്‍ഫെല്‍ ക്യുഷെയുടെ ഷോറൂം തുറന്നു




കൊച്ചി: പ്രമുഖ യൂറോപ്യന്‍ മോഡുലര്‍ കിച്ചനുകളുടെയും വാര്‍ഡ്‌റോബുകളുടെയും നിര്‍മാതാക്കളായ വുര്‍ഫെല്‍ ക്യുഷെയുടെ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു. പാലാരിവട്ടം ബൈപ്പാസില്‍ വി.കെ. ടവേഴ്‌സിലാണ്‌ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്‌. വുര്‍ഫെല്‍ ക്യുഷെയുടെ ഇന്ത്യയിലെ പത്താമത്തെ ഷോറൂമാണ്‌ കൊച്ചിയിലേത്‌. 1.5 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ്‌ വുര്‍ഫെല്‍ ക്യുഷെ മോഡുലര്‍ കിച്ചനുകളുടെ വില. 50,000 രൂപ മുതലാണ്‌ വാര്‍ഡ്‌റോബുകളുടെ വില.

കുറഞ്ഞ വിലയില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള യൂറോപ്യന്‍ കിച്ചനുകളും വാര്‍ഡ്‌റോബുകളും ഇന്ത്യന്‍ വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ വുര്‍ഫെല്‍ ക്യുഷെ രാജ്യത്തുടനീളം ശക്തമായ ഫ്രാഞ്ചൈസ്‌ ശൃംഖലയുമായി കഴിഞ്ഞ വര്‍ഷം ബാംഗളൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന്‌ കമ്പനി സിഇഒയും സഹസ്ഥാപകനുമായ ഖനിന്ദ്ര ബര്‍മന്‍ പറഞ്ഞു. `ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട്‌ കിച്ചന്‍, വാര്‍ഡ്‌റോബ്‌ ബ്രാന്‍ഡുകളില്‍ ഉന്നതശ്രേണിയില്‍ നില്‍ക്കുന്ന ബ്രാന്‍ഡുകളെക്കുറിച്ച്‌ നാല്‌ വര്‍ഷത്തിലേറെ നടത്തിയ പഠനങ്ങളെത്തുടര്‍ന്നായിരുന്നു വുര്‍ഫെല്‍ ക്യുഷെയുടെ ജനനം. യൂറോപ്യന്‍ പാരമ്പര്യം നിലനിര്‍ത്തി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന അസംസ്‌കൃത വസ്‌തുക്കളും ഫിറ്റിങ്ങുകളുമാണ്‌ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്‌. 100% മുന്തിയ ജര്‍മന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ലോക നിലവാരത്തിലുള്ള വുര്‍ഫെല്‍ ക്യുഷെ മോഡുലര്‍ കിച്ചനുകളുടെയും വാര്‍ഡ്‌റോബുകളുടെയും ഡിസൈനിംഗ്‌, നിര്‍മാണം, ഇന്‍സ്റ്റലേഷന്‍ എന്നിവയില്‍ ഉയര്‍ന്ന ഗുണനിലവാരമാണ്‌ പുലര്‍ത്തുന്നത്‌. കൂടാതെ ഉപഭോക്താക്കള്‍ക്ക്‌ മുന്തിയ സേവനവും ലഭ്യമാക്കുന്നു,` അദ്ദേഹം പറഞ്ഞു.

നിലവില്‍ ബാംഗളൂര്‍, പാറ്റ്‌ന, കോയമ്പത്തൂര്‍, ഗോവ എന്നിവിടങ്ങളില്‍ ശക്തമായ ഫ്രാഞ്ചൈസ്‌ ശൃംഖലയുള്ള വുര്‍ഫെല്‍ ക്യുഷെ ഈ വര്‍ഷാന്ത്യത്തോടെ രാജ്യത്ത്‌ 11 ഫ്രാഞ്ചൈസുകള്‍ കൂടി ആരംഭിക്കും. 2016-17 സാമ്പത്തിക വര്‍ഷാന്ത്യത്തോടെ ഫ്രാഞ്ചൈസികളുടെ എണ്ണം 25 ആക്കാനും കമ്പനി ലക്ഷ്യമിടുന്നു.

ഫോട്ടോ ക്യാപ്‌ഷന്‍: വുര്‍ഫെല്‍ ക്യുഷെ കൊച്ചി ഷോറൂം ശ്രീധരന്‍ നായര്‍ ഉദ്‌ഘാടനം ചെയ്യുന്നു. വുര്‍ഫല്‍ കൊച്ചി പാര്‍ട്‌ണര്‍മാരായ അരുണ്‍ കരുണാകരന്‍, ബിന്ദു അരുണ്‍; കരുണാകരന്‍ നായര്‍; വുര്‍ഫല്‍ ക്യൂഷെ സിഇഒ െഖനിന്ദ്ര ബര്‍മന്‍ എന്നിവരേയും കാണാം.

Monday, October 17, 2016

വോഡഫോണ്‍ ഇന്ത്യയ്‌ക്ക്‌ ഗിന്നസ്സ്‌ ലോക റെക്കോര്‍ഡ്‌


ഏറ്റവും വലിയ വൗച്ചര്‍' നിര്‍മ്മിച്ച്‌ വോഡഫോണ്‍ ഇന്ത്യയ്‌ക്ക്‌
ഗിന്നസ്സ്‌ ലോക റെക്കോര്‍ഡ്‌


കൊച്ചി: യുപി വെസ്റ്റ്‌ സര്‍ക്കിളിലെ എക്കാലത്തേയും മികച്ച വോഡഫോണ്‍ സൂപ്പര്‍നെറ്റ്‌ ആഘേഷിക്കുന്നതിന്റെ ഭാഗമായി വോഡഫോണ്‍ ഇന്ത്യ 62 ഫീറ്റ്‌ 5.5 ഇന്‍ജ്‌, 40 ഫീറ്റ്‌ 5.5 ഇന്‍ജ്‌ (2503.53 സ്വകയര്‍ ഫീറ്റ്‌ അധവാ 232.32 സ്വകയര്‍ മീറ്റര്‍) വലുപ്പമുള്ള പേപ്പര്‍ റീച്ചാര്‍ജ്‌ വൗച്ചര്‍ നിര്‍മ്മിച്ചു. ഈനേട്ടം, ഗിന്നസ്സ്‌ ലോക റെക്കോര്‍ഡിന്റെ അഡ്‌ജുഗേറ്റിങ്ങ്‌ ഓഫീസര്‍ സ്വപ്‌നില്‍ ഡന്‍ഗരികര്‍ രേഖാമൂലം സ്ഥിരീകരിച്ചു. പലവിഭാഗത്തിലുള്ള പേപ്പര്‍ റീച്ചാര്‍ജ്‌ വൗച്ചറുകള്‍ വഴിയുള്ള വിവിധ തരത്തിലുള്ള ഓഫറുകള്‍ വ്യത്യസ്‌തമായ ഉപഭോക്തളുടെ ആവശ്യങ്ങളെ ലഭ്യമാക്കുന്നതിനെ സൂചിപ്പിക്കാനാണ്‌ ഈ വലിയ റീച്ചാര്‍ജ്‌ വൗച്ചര്‍. ഉത്തര്‍പ്രദേശ്‌ ഐ.ജി.പി സുജിത്ത്‌ പാന്‍ഡെ (ഐ.പി.എസ്സ്‌) ഗിന്നസ്സ്‌ ലോക റെക്കോര്‍ഡ്‌ നല്‍കുന്ന ചടങ്ങില്‍ പങ്കെടുത്തു.

പുതു ജനറേഷന്‍ ബ്രാവിയ കെഡി-65ഇസ്‌ഡ്‌9ഡിയുമായി സോണി



കൊച്ചി: സോണി ബ്രാവിയ ഇസഡ്‌ 9ഡി ശ്രേണിയില്‍പ്പെട്ട ടെലിവിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഴിവാര്‍ന്ന കാഴ്‌ചാനുഭവമാണ്‌ ബ്രാവിയയുടെ ഈ മുന്‍നിര ശ്രേണിയിലൂടെ സോണി കാഴ്‌ച്ചക്കാര്‍ക്കായി ഒരുക്കുന്നത്‌. ഇസഡ്‌ വിഭാഗത്തിലുള്ള ഈ ശ്രേണി ഡിസ്‌പ്‌ളേ സാങ്കേതിക വിദ്യയില്‍ ചരിത്രം കുറിക്കും. പുതുതായി വികസിപ്പിച്ചെടുത്ത 4കെ ഇമേജ്‌ പ്രൊസസര്‍, 4കെ എച്ച്‌ഡിആര്‍ പ്രോസസ്സര്‍ എക്‌സ്‌1� ഉം വേറിട്ട ബാക്‌ലൈറ്റ്‌ സാങ്കേതിക വിദ്യയിലുള്ള ബാക്ക്‌ ലൈറ്റ്‌ മാസ്റ്റര്‍ ഡ്രൈവും� ഇതിലുണ്ട്‌. ബൃഹത്തായ കളര്‍ എക്‌സ്‌പ്രഷനിലൂടെയും അസാധാരണമായ കോണ്‍ട്രാസ്റ്റിലൂടെയും ഇതുവരെയില്ലാത്ത ഒരു കാഴ്‌ചാനുഭവം നല്‍കുന്നു.
മൂന്ന്‌ സാങ്കേതിക വിദ്യകളാണ്‌ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ഒബ്‌ജക്‌റ്റ്‌ ആസ്‌പദമാക്കിയുള്ള എച്ച്‌ഡിആര്‍ റീമാസ്റ്റര്‍, ഇരട്ട ഡാറ്റാബേസ്‌ പ്രോസസിങ്‌, സൂപ്പര്‍ ബിറ്റ്‌ മാപ്പിംഗ്‌ 4കെ എച്ച്‌ഡിആര്‍ എന്നിവ. 4കെ എച്ച്‌ഡിആര്‍ പ്രോസസ്സര്‍ എക്‌സ്‌1� എക്‌സ്‌ട്രീം അങ്ങേയറ്റത്തെ 4കെ എച്ച്‌ഡിആര്‍ കാഴ്‌ചാനുഭവം തരുന്നതോടൊപ്പം 4 കെ എച്ച്‌ഡിആര്‍ പ്രോസസ്സര്‍ എക്‌സ1നെക്കാളും 40 ശതമാനത്തിലധികം യഥാര്‍ഥ നിറങ്ങളോട്‌ കൂടിയ മിഴിവാര്‍ന്ന ചിത്രങ്ങള്‍ നിങ്ങള്‍ക്ക്‌ മുന്നിലെത്തിക്കുന്നു. മാത്രമല്ല, ഇന്റര്‍നെറ്റ്‌ വീഡിയോ, എച്ച്‌ഡിഎംഐ, യുഎസ്‌ബി പോര്‍ട്ട്‌ എന്നിവയില്‍ നിന്ന്‌ വരുന്ന എച്ച്‌ഡിയിലുള്ള ചിത്രങ്ങളെ കളറും കോണ്‍ട്രാസ്റ്റും ക്രമീകരിച്ച്‌ 4 കെ എച്ച്‌ഡിആര്‍ നിലവാരത്തിലേക്ക്‌ മാറ്റാനും ഇതിന്‌ സാധിക്കും.
ഒബ്‌ജക്‌റ്റ്‌ ആസ്‌പദമാക്കിയുള്ള എച്ച്‌ഡിആര്‍ റീമാസ്റ്റര്‍ ചിത്രങ്ങളെ യഥാര്‍ത്ഥ രൂപത്തില്‍ കൂടുതല്‍ മിഴിവിലെത്തിക്കാന്‍ സഹായിക്കുന്നു. 4 കെ എച്ച്‌ഡിആര്‍ പ്രോസസ്സര്‍ എക്‌സ്‌1� എക്‌സ്‌ട്രീമിലുള്ള സോണിയുടെ മാത്രം ഡാറ്റാബേസ്‌, അനാവശ്യ ശബ്ദങ്ങള്‍ കുറയ്‌ക്കാനും സഹായിക്കുന്നു. ഇരട്ട ഡാറ്റാബേസ്‌ പ്രോസസിങ്‌ അനാവശ്യ ശബ്ദങ്ങള്‍ ഇല്ലാതാക്കി എല്ലാ ചിത്രങ്ങളെയും 4 കെ ഇമേജ്‌ നിലവാരത്തിലേക്ക്‌ മാറ്റുന്നു.
കൂടാതെ, സൂപ്പര്‍ ബിറ്റ്‌ മാപ്പിംഗ്‌ 4 കെ എച്ച്‌ഡിആര്‍ മൃദുവായ സ്വാഭാവിക ചിത്രങ്ങള്‍ നല്‍കുന്നു. മുഖം, സൂര്യാസ്‌തമയം തുടങ്ങിയ തനതായ സ്വാഭാവിക നിറങ്ങള്‍ ഉള്ളവയെ അങ്ങനെ നില നിര്‍ത്താനും അതിലേക്ക്‌ എത്തിക്കാനും സാധിക്കുന്നതാണ്‌ സോണിയുടെ പുതിയ ബ്രാവിയ കെഡി-65ഇസ്‌ഡ്‌9ഡി എന്ന്‌ കമ്പനി അറിയിച്ചു. 

മിതാഷിയുടെ 4കെ അള്‍ട്രാ എല്‍ഇഡി ടിവി



കൊച്ചി : പ്രീമിയം ഇലക്‌ട്രോണിക്‌സ്‌ ബ്രാന്‍ഡ്‌ നിര്‍മാതാക്കളായ മിതാഷി, 55 ഇഞ്ച്‌, 65 ഇഞ്ച്‌, 4കെ അള്‍ട്രാ എച്ച്‌ഡി സ്‌മാര്‍ട്‌ എല്‍ഇഡി ടെലിവിഷന്‍ അവതരിപ്പിച്ചു. സാധാരണ എച്ച്‌ഡിയെക്കാള്‍ നാലിരട്ടി റസലൂഷനാണ്‌ 4കെ ലഭ്യമാക്കുന്നത്‌. 3840 - 2160 റസലൂഷന്‍ ചിത്രങ്ങള്‍ക്ക്‌ മികവുറ്റ തെളിച്ചമാണ്‌ നല്‍കുക. ആന്‍ഡ്രോയ്‌ഡ്‌ ഒഎസ്‌ പ്ലേ സ്റ്റോറില്‍ നിന്ന്‌ ആപ്‌സ്‌ പെട്ടെന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.
ഇന്‍ബില്‍റ്റ്‌ വൈ-ഫൈ, എച്ച്‌ഡിഎംഐ, യുഎസ്‌ബി പോര്‍ട്ടുകള്‍, വയര്‍ലസ്‌ മൗസ്‌, 1 ജിബി റാം, 8 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ്‌ പ്രത്യേകതകള്‍. സൗജന്യ വാള്‍മൗണ്ടും മൂന്നു വര്‍ഷ വാറന്റിയും. മൊബൈല്‍ സ്‌ക്രീന്‍ ടിവിയില്‍ പ്രോജക്‌റ്റ്‌ ചെയ്യുകയും മൊബൈല്‍ ടിവി റിമോട്ട്‌ ആയി ഉപയോഗിക്കുകയും ചെയ്യാം. 55 ഇഞ്ച്‌ എല്‍ഇഡി ടിവിയുടെ വില 67,990 രൂപ. 65 ഇഞ്ചിന്റേതിന്‌ 1,29,990 രൂപയും.
15 ഇഞ്ച്‌ മുതല്‍ 65 ഇഞ്ചു വരെയുള്ള എല്‍ഇഡി ടിവികളുടെ വിപുലമായ ശേഖരമാണ്‌ മിതാഷിക്കുള്ളത്‌. ടവര്‍ സ്‌പീക്കറോടുകൂടിയ 25 മോഡല്‍ ഹോം-തീയറ്റേര്‍ ശേഖരവും.
3 സ്റ്റാര്‍, 5 സ്റ്റാര്‍, ഇന്‍വര്‍ട്ടര്‍ എന്നിവയോടുകൂടിയ ഒരു ടണ്‍, 1.5 ടണ്‍, 2 ടണ്‍ എയര്‍കണ്ടീഷണറുകളുടെ 11 മോഡലുകളാണ്‌ മിതാഷിക്കുള്ളത്‌. 6.5 കിലോഗ്രാം മുതല്‍ 7.8 കിലോഗ്രാം വരെയുള്ള വാഷിംഗ്‌ മെഷീന്‍ ശ്രേണിയും മിതാഷിക്കുണ്ട്‌.

അക്കൗണ്ടിങ്ങ്‌ കരിയറിന്‌ ആഗോള നിലവാരത്തിലുള്ള നൈപുണ്യം അനിവാര്യം



കൊച്ചി: അക്കൗണ്ടന്റുമാര്‍ ബിസിനസ്‌ രൂപപ്പെടുത്തുവാന്‍ സഹായിക്കുകയും അതിനെ പിന്തുണയ്‌ക്കുകയും ബിസിനസിനെ മാത്രമല്ല, എല്ലാ വിധത്തിലും വലുപ്പത്തിലുമുള്ള ബഹുരാഷ്‌ട്ര സ്ഥാപനങ്ങളേയും സമ്പദ്‌ഘടനകളേയും പിന്തുണ നല്‍കി സഹായിക്കുകയും ചെയ്യുന്നു.
ഇന്ന്‌ സമ്പദ്‌ഘടനകള്‍ വളരെ ചടുലവും ചുറുചുറുക്കുള്ളതുമാണ്‌. അതുകൊണ്ടുതന്നെ മാറ്റം ഒരു തുടര്‍ക്കഥയാണ്‌. ആധുനികകാലത്തെ കമ്പനികള്‍ അവരുടെ അക്കൗണ്ടന്റുമാരെ ഡേറ്റ അനലിസ്റ്റുകളായോ അക്കങ്ങളുമായി പൊരുതുന്നവരായോ അല്ല കാണുന്നത്‌. മറിച്ച്‌, തന്ത്രപ്രധാനമായ ബിസിനസ്‌ ചിന്തകരും പങ്കാളികളുമായിട്ടാണ്‌ കാണുന്നത്‌ അതിനാല്‍ അക്കൗണ്ടിങ്ങ്‌ കരിയറിന്‌ ആഗോള നിലവാരത്തിലുള്ള നൈപുണ്യം അനിവാര്യമാണെന്ന്‌ അസോസിയേഷന്‍ ഓഫ്‌ ചാര്‍ട്ടേഡ്‌ സര്‍ട്ടിഫൈഡ്‌ അക്കൗണ്ടന്റ്‌സ്‌ (എസിസിഎ) ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്‌ ഹെഡ്‌ സജിദ്‌ ഖാന്‍ പറഞ്ഞു.
അക്കൗണ്ടന്റ്‌ മേഖലയില്‍ വിജയകരമായ തൊഴില്‍ കെട്ടിപ്പടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ചില കാര്യങ്ങള്‍ പരിഗണിക്കേണ്ടിയിരിക്കുന്നു. ഏറ്റവും ജനപ്രിയ അക്കൗണ്ടന്‍സി കോഴ്‌സുപോലും ഇന്ന്‌ ആവശ്യം നിറവേറ്റുന്നില്ല. അക്കൗണ്ടന്റ്‌ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍, ഇന്നു വിപണിയില്‍ ലഭ്യമായ കോഴ്‌സുകളുടെ കോസ്റ്റ്‌-ബെനിഫിറ്റ്‌ വിശകലനം വിശദമായി പരിശോധിക്കുകയും ആഗോള വിപണി എന്താണ്‌ ആഗ്രഹിക്കുന്നതെന്നു വിലയിരുത്തുകയും വേണം. കമ്പനികള്‍ കൂടുതല്‍ കൂടുതലായി അക്കൗണ്ടിംഗില്‍ ആഗോള സര്‍ട്ടിഫിക്കേഷന്‌ ഊന്നല്‍ നല്‍കിവരികയാണെന്ന്‌ സാജിദ്‌ ഖാന്‍ അഭിപ്രായപ്പെട്ടു.
ആഗോള നിലവാരത്തിലുള്ള അക്കൗണ്ടിംഗ്‌ നൈപുണ്യം ഒഴിച്ചുകൂടുവാന്‍ വയ്യാത്തതായി മാറുകയാണ്‌, ഇന്ത്യയില്‍ ആരംഭിക്കുന്ന ബഹുരാഷ്‌ട്ര കമ്പനികളുടെ എണ്ണം ദിനംപ്രതി വളരുകയാണെന്നതു പരിഗണിക്കുമ്പോള്‍, ഇന്ത്യയിലെ അക്കൗണ്ടന്‍സി കൊണ്ടു മാത്രം ആവശ്യം നിറവേറ്റപ്പെടുകയില്ല.
ഇതിനു പുറമേ, വിദ്യാര്‍ത്ഥികളില്‍ ആഗോളനിലവാരത്തിലുള്ള യോഗ്യതയെക്കുറിച്ചുള്ള ആഗ്രഹവും വര്‍ധിക്കുകയാണ്‌. ലോകത്തിന്റെ ഏതു ഭാഗത്തും ജോലി ചെയ്യാന്‍ സാധിക്കുംവിധമുള്ള അക്കൗണ്ടിംഗ്‌ പ്രാവിണ്യം നേടുന്നതിന്‌ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്‌. ഉറപ്പായ തൊഴില്‍, ജോലി സുരക്ഷ, ജോലി സംതൃപ്‌തി, ഉയര്‍ന്ന ശമ്പളം, മെച്ചപ്പെട്ട ജീവിത നിലവാരം തുടങ്ങിയവയ്‌ക്കാണ്‌ പുതിയ തലമുറയുടെ അന്വേഷണം. ഉയര്‍ന്ന യോഗ്യത ഇതെല്ലാം ഉറപ്പു നല്‍കുന്നു.
അക്കൗണ്ടന്‍സിയില്‍ അസോസിയേഷന്‍ ഓഫ്‌ ചാര്‍ട്ടേഡ്‌ സര്‍ട്ടിഫൈഡ്‌ അക്കൗണ്ടന്റ്‌സ്‌ (എസിസിഎ) നല്‍കുന്നതുപോലുള്ള ആഗോള വിദ്യാഭ്യാസം വ്യക്തികളെ ഭാവി ആവശ്യത്തിനു ഉപയുക്തമാക്കുന്ന വിധത്തില്‍ വളര്‍ത്തിയെടുക്കുന്നു. ആഗോള സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ അതിന്റെ ഉള്ളടക്കത്തിലും സാങ്കേതികവിദ്യയിലും മാത്രമല്ല, ധാര്‍മികത, ബിസിനസ്‌ വിശകലനം, കോര്‍പറേറ്റ്‌ ഗവേണന്‍സ്‌ തുടങ്ങിയവയിലും ശ്രദ്ധ നല്‍കുന്നു. ഇതു പൂര്‍ണനായ അക്കൗണ്ടന്റിനെ വളര്‍ത്തിയെടുക്കുവാന്‍ സഹായിക്കുമെന്നും സാജിദ്‌ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ സാമ്പത്തികാന്തരീക്ഷത്തില്‍ അക്കൗണ്ടന്‍സിയിലുള്ള ആഗോള സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ്‌ വളരെ ആകര്‍ഷകമാണ്‌. വളരെ വിശാലമായ സമീപനമാണ്‌ അക്കൗണ്ടന്‍സി കോഴ്‌സില്‍ സ്വീകരിച്ചിട്ടുള്ളത്‌. അതായത്‌ ഈ പരിശീലനം സിദ്ധിച്ച ഒരാള്‍ക്ക്‌ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നുവെന്നു മാത്രമല്ല, സ്ഥാപനത്തിന്റെ സിഇഒ ആയി വരെ ഉയരാന്‍ സഹായിക്കുന്ന വിധത്തിലുള്ള പ്രാവിണ്യമാണ്‌ ലഭിക്കുന്നത്‌.
ഇതുപോലുള്ള യോഗ്യത ഒരാള്‍ക്ക്‌ രാജ്യാന്തര അംഗീകാരം നല്‍കുന്നുവെന്നു മാത്രമല്ല, ഫിനാന്‍സ്‌, ഓര്‍ഗനൈസേഷണല്‍ മാനേജ്‌മെന്റ്‌, സ്‌ട്രാറ്റജി തുടങ്ങിയമേഖലകളില്‍ അയാളുടെ പ്രാവീണ്യം കൂടുതല്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. അക്കൗണ്ടന്റുമാര്‍ക്ക്‌ അവരുടെ സ്ഥാപനത്തിന്റെ ബിസിനസിന്റെ ഗതിമാര്‍ഗം മനസിലാക്കുവാനും അതിനനുസരിച്ച്‌ പ്രധാനപ്പെട്ട ബിസിനസ്‌ തീരുമാനങ്ങളില്‍ പങ്കാളികളാവാനും പ്രവര്‍ത്തിക്കുവാനും സാധിക്കുന്നു.
മികച്ച അക്കൗണ്ടന്റായി തീരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ പ്രവീണ്യം വര്‍ധിപ്പിക്കുവാന്‍ ഉതകുന്ന വിധത്തിലുള്ള യോഗ്യതയ്‌ക്കൊപ്പം വിപുലവും മാറിക്കൊണ്ടിരിക്കുന്നതുമായ ഈ മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുളള യോഗ്യതയ്‌ക്കും ലക്ഷ്യമിടണം.
അക്കൗണ്ടന്റുമാരില്‍നിന്ന്‌ ഇന്ന്‌ ഏറെ പ്രതീക്ഷിക്കുന്നുണ്ട്‌. അക്കങ്ങള്‍ക്കും ധനകാര്യങ്ങള്‍ക്കും അപ്പുറത്തേക്കു നോക്കുവാനുള്ള തങ്ങളുടെ കഴിവു വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള പാടവമാണ്‌ അതിലൊന്ന്‌. സ്ഥാപനങ്ങളുടെ ഹ്രസ്വവും ദീര്‍ഘവുമായ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന വിധത്തില്‍ വ്യക്തമായ കാഴ്‌ചപ്പാടും പങ്കാളിത്തവും നല്‍കുവാനുള്ള കഴിവാണ്‌ മറ്റൊന്ന്‌. തീരുമാനങ്ങളില്‍ കൂടുതല്‍ പങ്കാളികളാകാന്‍ സാധിക്കുന്നവിധത്തിലുള്ള ചിന്തയും തന്ത്രവും അവരില്‍നിന്നു പ്രതീക്ഷിക്കുന്നു.
മികച്ച ബിസിനസ്‌ കാഴ്‌ചപ്പാടോടെയുള്ള സാങ്കേതിക വൈദഗ്‌ധ്യത്തിനു ആഗോളതലത്തില്‍ ദീര്‍ഘകാലത്തില്‍ ആവശ്യം വര്‍ധിച്ചുവരികയാണ്‌. ഭാവിയിലെ ബിസിനസ്‌ അന്തരീക്ഷം എന്തുതന്നെയായാലും അതു വളരെ അയവുള്ളതും ധാര്‍മികതയില്‍ ഉന്നിയുള്ളതുമായിരിക്കും. അതുകൊണ്ടുതന്നെ അക്കൗണ്ടന്റുമാരാകന്‍ ആഗ്രഹിക്കുന്നവര്‍ സാങ്കതിക പരിജ്ഞാനത്തോടൊപ്പം വ്യക്തിഗത പ്രാവിണ്യവും പ്രഫഷണല്‍ യോഗ്യതയും നേടുന്നതിനു ഊന്നല്‍ നല്‍കണം. ഇതിനുള്ള ഏറ്റവും ശരിയായ ദിശയിലുള്ള ചുവടുവയ്‌പാണ്‌ ആഗോള യോഗ്യത നേടുകയെന്നതെന്ന്‌ സാജിദ്‌ ഖാന്‍ അഭിപ്രായപ്പെട്ടു.  

ഉയര്‍ന്ന നികുതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ സ്വര്‍ണ വ്യവസായ മേഖല സര്‍ക്കാരിനു ധവള പത്രം സമര്‍പ്പിക്കും



കൊച്ചി: സ്വര്‍ണ വ്യാപാര മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചകളിലൂടെ ഇടപെടല്‍ നടത്തണമെന്ന്‌ ആഭ്യന്തര സ്വര്‍ണ വ്യാപാരമേഖലയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു. ഇന്ത്യാ ഗോള്‍ഡ്‌ പോളിസി സെന്ററും നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ പബ്ലിക്‌ ഫിനാന്‍സ്‌ ആന്റ്‌ പോളിസിയും സംയുക്തായി ഡെല്‍ഹിയില്‍ സംഘടിപ്പിച്ച സാമ്പത്തിക വിദഗ്‌ദ്ധരുടെ സമ്മേളനമാണ്‌ ഈ ആവശ്യം ഉന്നയിച്ചത്‌. മുതിര്‍ന്ന സാമ്പത്തിക വിദഗ്‌ദ്ധര്‍, ബുള്ളിയന്‍ ബാങ്കുകള്‍, ഇറക്കുമതി ഏജന്‍സികള്‍, സേവനദാതാക്കള്‍, റിഫൈനര്‍മാര്‍, ആഭരണ നിര്‍മാതാക്കളും വിതരണക്കാരും, മൊത്ത, ചില്ലറ ജുവല്ലറികള്‍, ഹാള്‍മാര്‍ക്കിങ്‌, സര്‍ട്ടിഫിക്കറ്റ്‌ ഏജന്‍സികള്‍ തുടങ്ങിയവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കു വെച്ചു. ഉയര്‍ന്ന ഇറക്കുമതി തീരുവ, പ്രവേശന നികുതി, ഒക്ട്രോയ്‌, എക്‌സൈസ്‌ തീരുവ, വാറ്റ്‌ തുടങ്ങിയ വിവിധങ്ങളായ ഘടകങ്ങള്‍ ഈ ഉല്‍സവ കാലത്തെ ഉപഭോക്തൃ ഡിമാന്റിനെ മോശമായി ബാധിച്ചു എന്നാണ്‌ കാണുന്നത്‌. ഈ മേഖലയിലുള്ളവര്‍ സര്‍ക്കാരിന്‌ സംയുക്തമായി ധവള പത്രം സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി ഡോ. സൗരഭ്‌ ഗാര്‍ഗ്‌ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കസ്റ്റംസ്‌ തീരുവ പത്തു ശതമാനമായി ഉയര്‍ത്തിയത്‌ ഉപഭോക്താക്കളില്‍ നിന്നുള്ള ഡിമാന്റ്‌ കുറക്കാന്‍ മാത്രമല്ല, കള്ളക്കടത്തു വര്‍ധിക്കാനും വഴിയൊരുക്കിയതായി ചടങ്ങില്‍ സംസാരിച്ച ഐഐഎം അഹമ്മദാബാദിലെ ഇന്ത്യാ ഗോള്‍ഡ്‌ പോളിസി സെന്റര്‍ മേധാവി പ്രൊഫ. അരവിന്ദ്‌ സഹായ്‌ ചൂണ്ടിക്കാട്ടി. ഇതേ സമയം സ്വര്‍ണ മേഖലയില്‍ കൂടുതല്‍ സുതാര്യത കൊണ്ടു വരാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച്‌ സുപ്രധാനമായ ഒരു ആസ്‌തിയാണ്‌ സ്വര്‍ണമെന്ന്‌ ഐഐഎം അഹമ്മദാബാദ്‌ ഡയറക്ടര്‍ പ്രൊഫ. അഷീഷ്‌ നന്ദ ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ നന്‍മയ്‌ക്കായി വ്യക്തമായ നയങ്ങള്‍ ആവശ്യമായതിനെക്കുറിച്ച്‌ ഈ രംഗത്തെ നയങ്ങള്‍ തയ്യാറാക്കുന്നവരും വ്യവസായ പങ്കാളികളും മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ഗോള്‍ഡ്‌ മൂല്യം ചരിത്രപരമായി വെറും കൈമാറ്റത്തിനും സംഭരിക്കാനും മാത്രമായിരുന്നില്ല അതിലുപരി ഒരു നിക്ഷേപമായി കരുതിയിരുന്നു അതിനാല്‍ വിഭവം എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ സ്വര്‍ണ നയത്തില്‍ തുറന്ന ചിന്താഗതിയും ശ്രദ്ധയോടുകൂടിയുള്ള സമീപനവും ആവശ്യമാണെന്ന്‌ എന്‍ ഐ പി എഫ്‌ പി ഡയറക്ടര്‍ ഡോ.രതിന്‍ റോയ്‌ മുഖ്യപ്രഭാഷണത്തില്‍ പരമര്‍ശിച്ചു

ഫെഡറല്‍ ബാങ്ക്‌ മൂക്കന്നൂര്‍ ടൗണിനെ ദത്തെടുക്കുന്നു

ഫെഡറല്‍ ബാങ്ക്‌ സിഎസ്‌ആര്‍ ഹെഡ്‌ രാജു ഹൊര്‍മീസ്‌, എച്ച്‌ആര്‍ ഹെഡ്‌ തമ്പി കുര്യന്‍, എറണാകുളം സോണല്‍ ഹെഡും ഡിജിഎമ്മുമായ സണ്ണി എന്‍.വി. തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍


കൊച്ചി
ഫെഡറല്‍ ബാങ്ക്‌ സ്ഥാപകനായി കെ.പി ഹോര്‍മിസിന്റെ ജന്മശതവാര്‍ഷികാഘോഷളുടെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മനാടായ മൂക്കന്നൂര്‍ ടൗണിനെ ഫെഡറല്‍ ബാങ്ക്‌ ദത്തെടുക്കും.
മൂക്കന്നൂരിനെ ദത്തെടുത്ത്‌ സ്‌മാര്‍ട്‌ ടൗണ്‍ഷിപ്പാക്കി മാറ്റുന്ന പദ്ധതിക്ക്‌ ഇന്ന്‌ തുടക്കം കുറിക്കുംമൂക്കന്നൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളി സെന്റിനറി ഹാളില്‍ ഇന്ന്‌ വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ നടക്കുന്ന ചടങ്ങില്‍ റോജിജോണ്‍ എംഎല്‍എ പദ്ധതി ഉദ്‌ഘാടനം ചെയ്യും.

എല്ലാവര്‍ഷവും ബാങ്കിന്റെ നേതൃത്വത്തില്‍ ആഘോഷിക്കാറുള്ള സ്ഥാപകദിനത്തോടനുബന്ധിച്ച്‌ ഇത്തവണ ഇന്ത്യയിലുടനീളം ഒട്ടേറെ സിഎസ്‌ആര്‍ പദ്ധതികള്‍ക്കാണ്‌ ബാങ്ക്‌ രൂപം കൊടുത്തിരിക്കുന്നത്‌.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫെഡറല്‍ ബാങ്ക്‌ ജീവനക്കാര്‍, അവരുടെ
കുടുംബാംഗങ്ങള്‍, ഇടപാടുകാര്‍ തുടങ്ങിയവരില്‍ നിന്ന്‌ സന്നദ്ധരായവര്‍ തങ്ങളുടെ കണ്ണുകളും
അവയവങ്ങളും മരണാനന്തരം ദാനം ചെയ്യുന്നതിന്‌ സമ്മതപത്രം നല്‍കുന്ന പദ്ധതിയും നടപ്പിലാക്കും.
ഫെ0ഡറല്‍ ബാങ്കിന്റെ ശാഖകള്‍ വഴി 1252 സ്‌കൂളുകളില്‍ കംപ്യൂട്ടറുകള്‍ നല്‍കും. കഴിഞ്ഞവര്‍ഷം സിഎസ്‌ആര്‍ പദ്ധതികളുടെ ഭാഗമായി 150ഓളം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്‌കില്‍ അക്കാദമി നടപ്പിലാക്കിയിരുന്നു. 13 കോടിയോളം രൂപയാണ്‌ സിഎസ്‌ആര്‍ പദ്ധതികള്‍ക്കായി ഫെഡറല്‍ ബാങ്ക്‌ കഴിഞ്ഞവര്‍ഷം ചെലവഴിച്ചത്‌. ശ്രദ്ധ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള പ്രത്യേക സഹായവും കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയിരുന്നു.
കുളങ്ങര പൗലോസ്‌ ഹോര്‍മിസ്‌ എന്ന കെ. പി. ഹോര്‍മിസ്‌ 1917 ഒക്ടോബര്‍ 18നാണ്‌ ഏറണാകുളം ജില്ലയിലെ മൂക്കന്നൂരില്‍ ജനിച്ചത്‌. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം തിരുവനന്തപുരത്തും, തിരുച്ചിറപ്പള്ളിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നിയമത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയതിനു ശേഷം പെരുമ്പാവൂര്‍ മുന്‍സിഫ്‌ കോടതിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു.
അഭിഭാഷകവൃത്തിയില്‍ സംതൃപ്‌തനാകാതിരുന്ന ഹോര്‍മിസ്‌, 1945ല്‍ തിരുവല്ലയ്‌ക്കടുത്ത്‌ നെടുമ്പുറം ആസ്ഥാനമായിരുന്ന, പ്രവര്‍ത്തനരഹിതമായ തിരുവിതാംകൂര്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി 5000 രൂപയ്‌ക്ക്‌ വാങ്ങിക്കൊണ്ട്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ പദവി ഏറ്റെടുത്തു. അദ്ദേഹമാണ്‌ ബാങ്കിന്റെ ആസ്ഥാനം ആലുവയിലേയ്‌ക്ക്‌ മാറ്റിയത്‌. 1947ലാണ്‌ ബാങ്ക്‌ ദി ഫെഡറല്‍ ബാങ്ക്‌ ലിമിറ്റഡ്‌ എന്ന പേരു സ്വീകരിച്ചത്‌. ദീര്‍ഘവീക്ഷണത്തോടെ കെ.പി.ഹോര്‍മിസ്‌ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്‌നം കൊണ്ടും 1973 ആയപ്പോഴേക്കും കേരളത്തിന്‌ പുറത്തു ശാഖകള്‍ തുടങ്ങാന്‍ ബാങ്കിന്‌ സാധിച്ചു. അതേ വര്‍ഷം തന്നെ ഇന്ത്യാഗവണ്മെന്റില്‍ നിന്നു വിദേശ നാണ്യവ്യവഹാരത്തിനുള്ള അനുമതിയും ഫെഡറല്‍ ബാങ്കിന്‌
ലഭിച്ചു. ഒരു ശാഖ മാത്രമുണ്ടായിരുന്ന ചെറിയൊരു ബാങ്കിനെ, ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വിരമിച്ച്‌ 1979 ആയപ്പോഴേക്കും ഇന്ത്യയിലൊട്ടാകെയായി 285 ശാഖകളുള്ള വലിയൊരു ബാങ്കിംഗ്‌ സ്ഥാപനമാക്കി മാറ്റാന്‍ അദ്ദേഹത്തിനു സാധിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഫെഡറല്‍ ബാങ്ക്‌ സിഎസ്‌ആര്‍ ഹെഡ്‌ രാജു ഹൊര്‍മീസ്‌, എച്ച്‌ആര്‍ ഹെഡ്‌ തമ്പി കുര്യന്‍, എറണാകുളം സോണല്‍ ഹെഡും ഡിജിഎമ്മുമായ സണ്ണി എന്‍.വി. തുടങ്ങിയവര്‍ പങ്കെടുത്തു.






അശോക്‌ ലേലാന്‍ഡ്‌ രാജ്യത്തെ ആദ്യത്തെ സര്‍ക്യൂട്ട്‌ ഇലക്‌ട്രിക്‌ ബസ്‌ പുറത്തിറക്കി




കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അശോക്‌ ലേലാന്‍ഡ്‌ രാജ്യത്തെ ആദ്യത്തെ സര്‍ക്യൂട്ട്‌ ഇലക്‌ട്രിക്‌ ബസ്‌ രൂപകല്‍പ്പന ചെയ്‌തു പുറത്തിറക്കി. ഇന്ത്യന്‍ റോഡുകള്‍ക്കും ഇന്ത്യയിലെ ലോഡ്‌ കണ്ടീഷനും അനുസൃതമായാണ്‌ ഈ സമ്പൂര്‍ണ ഇന്ത്യന്‍ ഇലക്‌ട്രിക്‌ ബസ്‌ നിര്‍മിച്ചിട്ടുള്ളത്‌. ഒട്ടും മലിനീകരണമുണ്ടാക്കാത്ത ഈ വാഹനം വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്‌.
``പൊതുഗതാഗതാ രംഗത്ത്‌ സുപ്രധാന ചുവടുവയ്‌പാണ്‌ അശോക്‌ ലേലാന്‍ഡിന്റെ സമ്പൂര്‍ണ ഇലക്‌ട്രിക്‌ ബസ്‌. ഇന്ത്യയുടെ എട്ടു ലക്ഷം കോടി രൂപയുടെ ഇന്ധന ഇറക്കുമതി ബില്‍ കുറച്ചുകൊണ്ടുവരുവാനുള്ള ഗവണ്‍മെന്റിന്റെ ശ്രമത്തിനുള്ള ശക്തമായ പിന്തുണയാണെന്നു മാത്രമല്ല, ഭാവി തലമുറയ്‌ക്കുള്ള നല്ലൊരു സമ്മാനവും കൂടിയാണിത്‌.'' തമിഴ്‌നാട്‌ ഗവണ്‍മെന്റിന്റെ വ്യവസായ, വാണിജ്യ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി അംബുജ്‌ ശര്‍മ വാഹനം പുറത്തിറക്കിക്കൊണ്ട്‌ പറഞ്ഞു.
`` നഗരങ്ങളിലെ പരിസ്ഥിതി മെച്ചപ്പെടുത്താനുള്ള ഉത്‌പന്നമാണിത്‌. സര്‍ക്യൂട്ട്‌ ശ്രേണിയിലുള്ള ആദ്യത്തെ വാഹനം ലക്ഷ്യമിട്ടിരുന്നതിന്‌ മുമ്പേ ലഭ്യമാക്കുവാന്‍ സാധിച്ചിരിക്കുകയാണ്‌'' ചടങ്ങില്‍ അശോക്‌ ലേലാന്‍ഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ വിനോദ്‌ കെ ദസരി പറഞ്ഞു.
`` ഇന്ത്യയെ മനസില്‍കണ്ടാണ്‌ സര്‍ക്യൂട്ട്‌ സീരിസ്‌ വാഹനത്തിന്റെ രൂപകല്‍പ്പന നടത്തിയിട്ടുള്ളത്‌. ഒറ്റച്ചാര്‍ജില്‍ 120 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കും. നഗരങ്ങളിലെ പൊതു ഗതാഗതത്തെ ലക്ഷ്യമാക്കിയുള്ള ഈ വാഹനത്തിനു പ്രവര്‍ത്തനച്ചെലവ്‌, അറ്റകുറ്റപ്പണിച്ചെലവ്‌ എന്നിവ കുറവാണ്‌.'' ഗ്ലോബല്‍ ബസ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ടി വെങ്കിട്ടരാമന്‍ പറഞ്ഞു. 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...