Tuesday, October 25, 2016

ഉഷയുടെ പുതിയ ഒടിജി ശ്രേണി വിപണിയില്‍


കൊച്ചി : ഓവന്‍ ടോസ്റ്റര്‍ ആന്റ്‌ ഗ്രില്ലറുകളുടെ (ഒടിജി) പുതിയ ശ്രേണി ഉഷാ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു.
അമ്മയുടെ വീട്ടിനകത്തെ ബേക്കറിയായ ഉഷ ഒടിജി കുട്ടികള്‍ക്കാവശ്യമായ എല്ലാ പലഹാരങ്ങളും ഉണ്ടാക്കാന്‍ അനുയോജ്യമാണ്‌. കണ്‍വെക്‌ഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള ഇതിന്റെ ചേംമ്പറുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കും. ബേയ്‌ക്‌ ചെയ്‌തതിനുശേഷം ചൂട്‌ നിലനിര്‍ത്താനുള്ള സംവിധാനവുമുണ്ട്‌. ടോങ്‌, ക്രസ്‌ ട്രേ, ബേക്കിങ്‌ ട്രേ, ഗ്രില്‍ റാക്ക്‌, റൊട്ടിസ്സേരി, സ്‌ക്വീവര്‍ എന്നിവ ഉള്ളതിനാല്‍ വിവിധതരം ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്‌. പുതിയ ശ്രേണിയുടെ ശേഷി 42 ലിറ്റര്‍, 35 ലിറ്റര്‍, 29 ലിറ്റര്‍, 19 ലിറ്റര്‍ എന്നിങ്ങനെയാണ്‌.

രാജ്യത്ത്‌ വളര്‍ന്നു വരുന്ന ബേക്കിങ്‌ സംസ്‌കാരം മുന്നില്‍കണ്ടുകൊണ്ടാണ്‌ അത്യാധുനികമായ പുതിയ ഒടിജി ശ്രേണി അവതരിപ്പിക്കുന്നതെന്ന്‌ ഉഷാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ (ഹോ. അപ്ലയന്‍സസ്‌) ഹര്‍വീന്ദര്‍ സിങ്‌ പറഞ്ഞു. ഉല്‍സവകാലം പ്രമാണിച്ച്‌ ഇതിന്റെ മുഴുവന്‍ ശ്രേണിയും വിപണിയിലെത്തിച്ചിട്ടുണ്ട്‌.

ഉഷാ ഒടിജിയുടെ ഏറ്റവും കുറഞ്ഞ വില 6695 രൂപയാണ്‌.

ദുബായ്‌ ബോളിവുഡ്‌ പാര്‍ക്കില്‍ ദബാങ്‌ പുനര്‍ജനിക്കുന്നു



ദുബായ്‌ ബോളിവുഡ്‌ പാര്‍ക്‌സില്‍ സല്‍മാന്‍ ഖാന്‍ നായകനായ ദബാങ്‌ പുനര്‍ജനിക്കുന്നു. ദുബായ്‌ പാര്‍ക്ക്‌ ആന്‍ഡ്‌ റിസോര്‍ട്‌സിന്റെ ഭാഗമായി നിര്‍മിച്ച ദുബായ്‌ ബോളിവുഡ്‌ പാര്‍ക്കില്‍ സല്‍മാന്‍ ഖാനും ചിത്രത്തിന്റെ നിര്‍മാതാവും സഹനടനുമായ അര്‍ബാസ്‌ ഖാനും ചേര്‍ന്ന്‌ അഭിനയിച്ച സംഘട്ടന രംഗങ്ങളുടെ വീഡിയോ പ്രകാശനം ചെയ്‌തു.
ദബാങ്ങിലെ ചുള്‍ബുള്‍ പാണ്ഡെയായി വീണ്ടും വേഷമിടുന്ന സല്‍മാന്‍ ഖാന്‍, ദബാങ്ങിന്റെ പുനര്‍ജനിയെ കുറിച്ച്‌ വിശദീകരിക്കുന്നുമുണ്ട്‌.
ഒഴിഞ്ഞ ഗോഡൗണില്‍ കാമുകി രാജോയേയും തോഴിമാരെയും അതിസാഹസികമായി ഗുണ്ടകളില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്ന ചുള്‍ബുള്‍ പാണ്ഡെയുടെ കിടിലന്‍ സംഘട്ടന രംഗങ്ങളാണ്‌ ഈ മാസം അവസാനം കാണികള്‍ക്ക്‌ തുറന്നുകൊടുക്കുന്ന ദുബായ്‌ ബോളിവുഡ്‌ പാര്‍ക്കില്‍ ഒരുങ്ങുന്നത്‌.
ലഗാന്‍, ഷോലെ എന്നീ സിനിമകളും പാര്‍ക്കിലെ റസ്റ്റിക്‌ റാവില്‍ സോണിലെ ആകര്‍ഷക ഘടകങ്ങളാണ്‌.ലഗാന്റെ തീമിലുള്ള ഫെറസ്‌ വീല്‍, റോളര്‍ കോസ്റ്റല്‍ വിക്‌ടറി റൈഡ്‌ എന്നിവയെല്ലാം റസ്റ്റിക്‌ റാവില്‍ സോണിലുള്ള ചവാനെര്‍ വില്ലേജിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. മിനി കാര്‍ണിവലാണ്‌ ഇവിടെ രൂപംകൊള്ളുക.
16-ല്‍ പരം റൈഡുകളും 20-ലേറെ ഷോകളുമാണ്‌ സന്ദര്‍ശകരെ കാത്തിരിക്കുന്നത്‌. 3ഡി പ്രൊജക്‌ടറിലൂടെ ഗബ്ബാര്‍ സിംഗുമായുള്ള സംഘട്ടനം, 4ഡി ഇഫക്‌ടുകളോടുകൂടിയ സീനുകളുടെ പ്രദര്‍ശനം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്‌. 
മുതിര്‍ന്നവര്‍ക്ക്‌ 285 ദിര്‍ഹവും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 245 ദിര്‍ഹവുമാണ്‌ ടിക്കറ്റ്‌ വില. അണ്‍ലിമിറ്റഡ്‌ എന്‍ട്രിയുമായി 755 ദിര്‍ഹത്തിന്റെ വാര്‍ഷിക പാസുകളും ലഭ്യമാണ്‌. വാര്‍ഷിക പാസുകള്‍ www.dubaiparksandresorts.com എന്ന സൈറ്റില്‍ ലഭ്യമാണ്‌. 

വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കും തട്ടിപ്പിനും എതിരെ ജെ.എസ്‌.ഡബ്ലിയു.




കൊച്ചി: ജെ.എസ്‌.ഡബ്ലിയു. ഗ്രൂപ്പിനു കീഴിലുള്ള ജെ.എസ്‌.ഡബ്ലിയു. സ്റ്റീല്‍ തങ്ങളുടെ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ വ്യാജമായി പുറത്തിറക്കുന്നതിനെതിരെ അധികൃതരുടെ സഹായത്തോടെ മലപ്പുറത്തെ സ്റ്റീല്‍ ചെറുകിട വ്യാപാരികള്‍ക്കിടയില്‍ റെയ്‌ഡ്‌ നടത്തി. പുതിയ രീതികള്‍ കണ്‍െത്താനുള്ള ത്വരയോടെ പ്രവര്‍ത്തിക്കുകയും ഉന്നത നിലവാരത്തില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ മാന്യതയുള്ള കമ്പനിയാണ്‌ ജെ.എസ്‌.ഡബ്ലിയു. 
മലപ്പുറം ജില്ലയില്‍ കാടാമ്പുഴ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നുള്ള ലോക്കല്‍ പോലീസാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. കേരളത്തില്‍ നിരവധി വ്യാപാരികള്‍ അംഗീകാരമില്ലാത്തതും താഴ്‌ന്ന ഗുണനിലവാരമുള്ളതും വ്യാജമായി തയ്യാറാക്കിയിട്ടുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ജെ.എസ്‌.ഡബ്ലിയു. എന്ന പേരും ലോഗോയും ഉപയോഗിച്ചു വില്‍ക്കുന്നതായി കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കമ്പനിയുടെ ദീര്‍ഘകാലമായുള്ള കീര്‍ത്തിയേയും സല്‍പ്പേരിനേയും ബാധിക്കുകയും ശ്രദ്ധേയമായ ട്രേഡ്‌ മാര്‍ക്കിനു പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്‌തിരുന്നു. ജെ.എസ്‌.ഡബ്ലിയു. കളറോണ്‍ + ബ്രാന്‍ഡിന്റെ പകര്‍പ്പ്‌ വില്‍പ്പന നടത്തുന്നതായി സിവില്‍ റെയ്‌ഡിനിടെ പോലീസ്‌ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പുളിക്കല്‍ ഷാഫി എന്ന പേരിലുള്ള ഒരു വ്യക്തിയുടെ സ്റ്റീല്‍ ഹൗസില്‍ നിന്ന്‌ ഇവ കണ്ടെടുക്കുകയും ചെയ്‌തു. കെണ്ടടുത്ത ഈ സ്റ്റീല്‍ സീലു ചെയ്‌തിട്ടുമുണ്ട്‌. 
ഇങ്ങനെയുള്ള ട്രേഡ്‌മാര്‍ക്ക്‌ ലംഘനവും പൈറസിയും വ്യാജ നിര്‍മ്മാണവും ജെ.എസ്‌.ഡബ്ലിയു. ഗ്രൂപ്പ്‌ വളരെ ഗൗരവമായാണ്‌ കാണുന്നത്‌. ഇവ മോഷണമാണെന്നതും വിപണിയിലെ മല്‍സരാത്മക തകര്‍ക്കുന്നതാണെന്നതും മാതമല്ല, കനത്ത സുരക്ഷാ പ്രശ്‌നം കൂടിയാണ്‌ സൃഷ്ടിക്കുന്നത്‌. ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വളരെ ഗുരുതരവുമായിരിക്കും.
വ്യാജ ഉല്‍പ്പന്ന നിര്‍മാണവും ലോകമെങ്ങും നടന്നു വരുന്നുണ്ട്‌. ഇന്ത്യയും ഇതില്‍ നിന്നു മോചിതമല്ല. ഇത്‌ സാമ്പത്തിക ആരോഗ്യത്തേയും സുരക്ഷയേയും വലിയ തോതില്‍ ബാധിക്കുകയും ചെയ്യും. ഫിക്കിയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ അനധികൃത വ്യാജ ഉല്‍പ്പന്നങ്ങള്‍ ശരാശരി 20 ശതമാനം നഷ്ടമാണുണ്ടാക്കുന്നത്‌. സര്‍ക്കാരിനും ഇതുമൂലം വരുമാന നഷ്ടമുണ്ടാകുന്നു. 
താഴ്‌ന്ന നിലവാരമുള്ള വ്യാജ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വഴി ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുകയാണൈന്ന്‌ ജെ.എസ്‌.ഡബ്ലിയു. സ്റ്റീല്‍ കെങമേഴ്‌സ്യല്‍ ആന്റ്‌ മാര്‍ക്കറ്റിങ്‌ ഡയറക്ടര്‍ ജയന്ദ്‌ ആചാര്യ ചൂണ്ടിക്കാട്ടി. പ്രസിദ്ധമായ ബ്രാന്‍ഡുകളുടെ പേരിലുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ്‌. ബ്രാന്‍ഡും തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷിതത്വവും സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്‌. തങ്ങള്‍ക്കു പിന്തുണ നല്‍കുകയും റെയ്‌ഡ്‌ നടത്തുകയും ചെയ്‌ത പ്രാദേശിക അധികൃതരോടു നന്ദിയുണ്ടെന്നും, ഏറ്റവും മികച്ച ഗുണനിലവാരമുള്ള മല്‍സരാധിഷ്‌ഠിതമായ വിപണി വളര്‍ത്തിയെടുക്കുന്നതിലാണു തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നിരവധി ഓഫറുകളുമായി യുഎഇ എക്‌സ്‌ചേഞ്ചിന്റെ മുപ്പത്തിയാറാം വാര്‍ഷികാഘോഷം



കൊച്ചി: രാജ്യാന്തര ധനകാര്യ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച്‌ ഇന്ത്യ മുപ്പത്തിയാറാം വാര്‍ഷികം ആഘോഷിച്ചു. ആഘോഷത്തന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കു നിരവധി സമ്മാനങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചപ്പോള്‍ മികച്ച പ്രകടനം കാഴ്‌ച വച്ച 36 ജീവനക്കാരെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
മുപ്പത്തിയാറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവില്‍ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളില്‍നിന്നും നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക്‌ ഇന്ത്യയില്‍ താല്‌പര്യമുള്ള സ്ഥലത്തേക്ക്‌ ടൂര്‍ പാക്കേജ്‌ സമ്മാനമായി ലഭിക്കും.
`` എല്ലാറ്റിനും മീതെ ഉപഭോക്താക്കളുടെ സന്തോഷത്തിനാണ്‌ ഞങ്ങള്‍ സ്ഥാനം നല്‍കുന്നത്‌. മുപ്പത്തിയാറാം വാര്‍ഷികത്തിന്റെ ഈ അവസരത്തില്‍ വിജയത്തിനും മുന്നേറ്റത്തിനും അടിത്തറയേകിയ എല്ലാ പ്രിയപ്പെട്ട ഉപഭോക്താക്കളോടുമുള്ള നന്ദിയും സ്‌നേഹവും ഈ അവസരത്തില്‍ പങ്കുവയ്‌ക്കുകയാണ്‌. അതോടൊപ്പം തന്നെ മികച്ച പ്രവര്‍ത്തനം കാഴ്‌ച്ചവെച്ച 36 ജീവനക്കാരെ ആദരിക്കുകയുമാണ്‌.'' യുഎഇ എക്‌സ്‌ചേഞ്ച്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്ടര്‍ ജോര്‍ജ്‌ ആന്റണി പറഞ്ഞു.
ഓഫറുകളെപ്പറ്റിയുള്ള വിശാദാംശങ്ങള്‍ക്ക്‌ http://www.uaeexchangeindia.com/customer-offers എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുകയോ 1800 3000 1555 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി ബന്ധപ്പെടുകയോ ചെയ്യാം. ഇമെയില്‍ വിലാസം mail.us@uaeexchange.co.in
1980 ല്‍ 'സര്‍വീസ്‌ ഔര്‍ കറന്‍സി' എന്ന ആപ്‌ത വാക്യത്തിലൂന്നി അബുദാബിയിലാണ്‌ യുഎഇ എക്‌സ്‌ചേഞ്ച്‌ പ്രവര്‍ത്തനമാരഭിച്ചത്‌. ഇന്ന്‌ ലോകത്താകമാനം ശാഖകളുമായി സാമ്പത്തികം, യാത്ര, ഇന്‍ഷുറന്‍സ്‌ തുടങ്ങിയ മേഖലകളിലെല്ലാം കമ്പനി സേവനം നല്‍കി വരുന്നു.
ഇന്ത്യയിലെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ കമ്പനിക്ക്‌ രാജ്യത്ത്‌ 372 ശാഖകളും 3375 ജീവനക്കാരുമുണ്ട്‌. പന്ത്രണ്ടര ലക്ഷത്തിലധികം ഇടപാടുകാര്‍ക്കു സേവനവും നല്‍കിവരുന്നു. ഫോറെക്‌സ്‌, മണി ട്രാന്‍സ്‌ഫര്‍, എയര്‍ടിക്കറ്റിംഗ്‌, ടൂര്‍, വായ്‌പകള്‍, എക്‌സപേ കാഷ്‌ വാലറ്റ്‌, ഇന്‍ഷുറന്‍സ്‌, ഷെയര്‍ ട്രേഡിംഗ്‌ എന്നു തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്ത്‌ കമ്പനിയുടെ സേവനം ലഭ്യമാണ്‌. 

പുതിയ ഭാരവാഹികള്‍

കേരള ചേംബര്‍ യൂത്ത്‌ ഫോറത്തിനും ലേഡീസ്‌ ഫോറത്തിനും പുതിയ ഭാരവാഹികള്‍







കൊച്ചി: കേരളാ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രീസ്‌ യൂത്ത്‌ ഫോറത്തിനും ലേഡീസ്‌ ഫോറത്തിനും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂത്ത്‌ ഫോറം കണ്‍വീനറായി രാജേഷ്‌ നായരും ജോയിന്റ്‌ കണ്‍വീനറായി ഡോ. തോമസ്‌ പൗലോസ്‌ നെച്ചുപ്പാടവും തെരഞ്ഞെടുക്കപ്പെട്ടു.
ലേഡീസ്‌ ഫോറം കണ്‍വീനറായി ലേഖാ ബാലചന്ദ്രനെയും ജോയിന്റ്‌ കണ്‍വീനറായി നിര്‍മല ലില്ലിയെയും തെരഞ്ഞെടുത്തു.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...