Wednesday, November 9, 2016

കേംബ്രിഡ്‌ജ്‌ സര്‍വകലാശാല പ്രസ്സിന്റെ ഐ ഇ എല്‍ ടി എസ്‌ മുന്നൊരുക്ക പദ്ധതി





കൊച്ചി: ഐ ഇ എല്‍ ടി എസ്‌ പരീക്ഷയ്‌ക്കായി തയാറെടുക്കുന്ന കേരളത്തിലെ വിദ്യാര്‍ഥികളുടെ മുന്നൊരുക്കം ലക്ഷ്യമിട്ട്‌ കേംബ്രിഡ്‌ജ്‌ സര്‍വകലാശാല പ്രസ്‌ പങ്കാളിത്ത പദ്ധതി അവതരിപ്പിച്ചു. ആഗോളതലത്തില്‍ തന്നെ ഇംഗ്ലീഷ്‌ പ്രാവീണ്യം അളക്കുന്ന ഐ ഇ എല്‍ ടി എസ്‌ പരിശീലനത്തിനായി ഔദ്യോഗിക ഭാഷ പഠന സഹായിയാണ്‌ കേംബ്രിഡ്‌ജ്‌ സര്‍വകലാശാല ആരംഭിച്ചിരിക്കുന്നത്‌.

ഇംഗ്ലീഷ്‌ ഭാഷയില്‍ നവീനവും ആധുനികവുമായ പഠനരീതി ഉറപ്പ്‌ വരുത്താന്‍ കേംബ്രിഡ്‌ജ്‌ സര്‍വകലാശാല പ്രസ്‌ പ്രതിജ്ഞാബദ്ധമാണെന്ന്‌ കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ ദക്ഷിണേഷ്യ മാനേജിങ്‌ ഡയറക്ടര്‍ രത്‌നേഷ്‌ കുമാര്‍ ജാ അഭിപ്രായപ്പെട്ടു. ഐ ഇ എല്‍ ടി എസ്‌ പരീക്ഷയില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ വളരെ നന്നായി കഴിവ്‌ തെളിയിക്കാറുണ്ടെന്നും അവര്‍ക്കായി കേംബ്രിഡ്‌ജ്‌ സര്‍വകലാശാല പ്രസുമായി സഹകരിച്ച്‌ ടെസ്റ്റ്‌ ബാങ്ക്‌ സീരീസ്‌ പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേംബ്രിഡ്‌ജ്‌ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ അസസ്‌മെന്റ്‌ ദക്ഷിണേഷ്യ റീജിയണല്‍ ഡയറക്ടര്‍ ടി.കെ. അരുണാചലംപറഞ്ഞു. ഐ ഇ എല്‍ ടി എസ്‌ ടെസ്റ്റ്‌ ബാങ്കില്‍ നാല്‌ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ടെസ്റ്റുകളാണുള്ളത്‌. കേംബ്രിഡ്‌ജ്‌ ലേര്‍ണിംഗ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം അനുസരിച്ച്‌ ഓണ്‍ലൈനായിട്ടാണ്‌ ടെസ്റ്റുകള്‍ മാനേജ്‌ ചെയ്യുന്നത്‌. ടെസ്റ്റ്‌ മോഡിലും പ്രാക്ടീസ്‌ മോഡിലും ഇത്‌ ലഭ്യമാണ്‌. പരീക്ഷയ്‌ക്ക്‌ സമാനമായ പേപ്പര്‍ ടെസ്റ്റ്‌ ആകും ടെസ്റ്റ്‌ മോഡില്‍ ലഭ്യമാകുക. മള്‍ട്ടിപ്പിള്‍ അറ്റംപ്‌റ്റും എക്‌സാം പാര്‍ട്ടും ചേര്‍ന്നതാകും പ്രാക്ടീസ്‌ മോഡ്‌. വീഡിയോ വഴി ചോദ്യങ്ങള്‍ ചോദിക്കുന്ന സ്‌പീക്കിങ്‌ ടെസ്റ്റ്‌ സിമുലേഷനും പരിശീലനത്തിന്‍റെ ഭാഗമായി ഉണ്ടാകും. യു കെ കേംബ്രിഡ്‌ജിലെ ഇ എല്‍ ടി വിഭാഗം ഡെപ്യൂട്ടി മാനേജിംഗ്‌ ഡയറക്‌ടര്‍ നീല്‍ ടോംകിന്‍സ്‌, കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ ദക്ഷിണേഷ്യ മാനേജിങ്‌ ഡയറക്ടര്‍ രത്‌നേഷ്‌ ജാ, കേംബ്രിഡ്‌ജ്‌ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ അസസ്‌മെന്റ്‌ ദക്ഷിണേഷ്യ റീജിയണല്‍ ഡയറക്ടര്‍ ടി.കെ. അരുണാചലം, ബ്രാന്‍ഡ്‌ മേധാവി പ്രീതി ഹിന്‍ഗ്രാണി എന്നിവര്‍ ചേര്‍ന്ന്‌ പങ്കാളിത്ത പദ്ധതിയും ഐ ഇ എല്‍ ടി എസ്‌ ടെസ്റ്റ്‌ ബാങ്കും അവതരിപ്പിച്ചു.  

അഞ്ഞൂറ്‌, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച നടപടി ഗുണം ചെയ്യും: എം.പി. അഹമ്മദ്‌



കൊച്ചി - നിലവിലുണ്ടായിരുന്ന അഞ്ഞൂറ്‌, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച സര്‍്‌ക്കാറിന്റെ ധീരമായ നടപടി സ്വര്‍ണ്ണ വില്‍പന മേഖലയില്‍ താത്‌ക്കാലികമായി ചെറിയ ആശയക്കുഴപ്പമുണ്ടാക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ്ണ വില്‍പനയില്‍ അത്‌ ഗുണം ചെയ്യുമെന്ന്‌ വിശ്വസിക്കുന്നതായി കേരള ജ്വല്ലേഴ്‌സ്‌ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും മലബാര്‍ ഗ്രൂപ്പ്‌ ചെയര്‍മാനുമായ എം.പി. അഹമ്മദ്‌ പറഞ്ഞു.കൂടുതല്‍ ആളുകള്‍ സ്വര്‍ണ്ണത്തെ സമീപിക്കുകയും രൂപയ്‌ക്ക്‌ പകരം സമ്പത്തിന്റ 15 ശതമാനത്തോളം യുക്തമായ രീതിയില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുകയും ചെയ്യും. പ്രധാന മന്ത്രിയുടെ സുധീരമായ നടപട്‌ിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. സുതാര്യമായ രീതിയിലുള്ള ബിസിനസില്‍ വിശ്വസിക്കുന്നതിനാല്‍ അത്‌ തങ്ങളൂടെ കച്ചവടത്തെ ബാധിക്കില്ല. യഥാര്‍ഥ ഇടപാടുകാര്‍ സ്വര്‍ണ്ണം വാങ്ങുന്നത്‌ തുടര്‍ന്നുകൊണ്ടിരിക്കും.
കള്ളപ്പണം തടയാനായി കൊണ്ടു വന്ന ഈ നീക്കം വിജയിക്കുന്നത്‌ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയെ ആശ്രയിച്ചിരിക്കും. 1978 ല്‍ ഇത്‌ സംബന്ധിച്ച്‌ എടുത്ത തീരുമാനത്തില്‍ വെള്ളം ചേര്‍ത്തത്‌ പോലുള്ള തെറ്റ്‌ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ഇപ്പോഴത്തെ ശരിയായ തീരുമാനം ക്യാഷ്‌ലെസ്‌ ഇടപാടുകള്‍ക്ക്‌ ആക്കം കൂട്ടും. ഡെന്‍മാര്‍ക്കിലേത്‌ പോലെ ലോകമെമ്പാടും ഇതിന്‌ ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം തടയാനായാല്‍ കോര്‍പ്പറേറ്റുകള്‍ വളര്‍ച്ച പ്രാപിക്കുകയും ആളുകള്‍ക്ക്‌ ശമ്പളം ഉള്‍പ്പെടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി കൂടുതല്‍ പണം നിക്ഷേപിക്കാനും സാധിക്കുമെന്ന്‌ എം.പി.അഹമ്മദ്‌ പറഞ്ഞു. 

സമ്പൂര്‍ണ ഗുണമേന്‍മാ ആസൂത്രണത്തിനുള്ള ഡെമിങ്‌ പുരസ്‌ക്കാരം അശോക്‌ ലൈലാന്‍ഡ്‌ പാന്ത്‌നഗര്‍ നിര്‍മാണ യൂണിറ്റിന്‌




കൊച്ചി: നിര്‍മാണ രംഗത്ത്‌ സമ്പൂര്‍ണ ഗുണമേന്‍മാ ആസൂത്രണം നടത്തുന്നതിനുള്ള ഈ വര്‍ഷത്തെ ഡെമിങ്‌ പുരസ്‌ക്കാരം ഹിന്ദുജാ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അശോക്‌ ലൈലാന്‍ഡ്‌ പാന്ത്‌നഗര്‍ നിര്‍മാണ യൂണിറ്റിന്‌ ലഭിച്ചു. ഈ പുരസ്‌ക്കാരം ഇതാദ്യമായാണ്‌ ജപ്പാനു പുറത്തുള്ള ഒരു വാണിജ്യ വാഹന നിര്‍മാതാവിനു ലഭിക്കുന്നത്‌. ആഗോളതലത്തില്‍ തന്നെ ഗുണമേന്‍മയ്‌ക്ക്‌ ഏര്‍പ്പെടുത്തപ്പെട്ട ഏറ്റവും വിലമതിക്കപ്പെടുന്നതും ഏറ്റവും ആദ്യമായി ഏര്‍പ്പെടുത്തിയതുമായ പുരസ്‌ക്കാരങ്ങളില്‍ ഒന്നാണിത്‌. തങ്ങളുടെ ബിസിനസ്‌ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ ഗുണമേന്‍മാ ആസൂത്രണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കാണിതു സമ്മാനിക്കുന്നത്‌. ഈ പുരസ്‌ക്കാരം നേടുന്ന ലോകത്തിലെ ആദ്യ ട്രക്ക്‌ -ബസ്‌ നിര്‍മാതാവും ജപ്പാനു പുറത്തു നിന്ന്‌ ഇതിനര്‍ഹമാകുന്ന വാണിജ്യ വാഹന നിര്‍മാതാവും അശോക്‌ ലൈലാന്‍ഡാണ്‌. ഭാവിയിലേക്കുതകുന്ന ട്രക്കുകളും വാഹനങ്ങളും നിര്‍മിക്കാന്‍ കഴിവുള്ള തങ്ങളുടെ പ്ലാന്റിനു ലഭിച്ച ഒരംഗീകാരമാണിതെന്ന്‌ പുരസ്‌ക്കാര ലബ്‌ധിയെക്കുറിച്ചു സംസാരിക്കവെ അശോക്‌ ലൈലാന്‍ഡ്‌ മാനേജിങ്‌ ഡയറക്‌ടര്‍ വിനോദ്‌ കെ. ദസരി ചൂണ്ടിക്കാട്ടി

Tuesday, November 8, 2016

ഓയോ പുതിയ ഓഫിസ്‌ ആരംഭിച്ചു




കൊച്ചി: ദക്ഷിണേന്ത്യയില്‍ നിന്നുള്ള വര്‍ധിച്ചു വരുന്ന ആവശ്യം നിറവേറ്റുകയും ഇവിടെ തങ്ങളുടെ സാന്നിധ്യം വിപുലമാക്കുകയും ചെയ്യുക ലക്ഷ്യമിട്ട്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ ഓയോ കൊച്ചിയില്‍ വിപുലമായ പുതിയ ഓഫിസ്‌ ആരംഭിച്ചു. സംസ്ഥാന തലസ്ഥാനം തിരുവനന്തപുരമായിരിക്കുമ്പോഴും ബിസിനസ്‌, ഉല്ലാസ യാത്രകളുടെ പ്രധാന കേന്ദ്രം കൊച്ചിയാണ്‌. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും, പ്രത്യേകിച്ച്‌ കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ നിന്ന്‌ വിനോദസഞ്ചാരികളുടെ വലിയ തോതിലുള്ള വരവാണ്‌ ഈ നഗരത്തിലേക്കുള്ളത്‌. എറണാകുളം മെഡിക്കല്‍ സെന്ററിനു സമീപം 2000 ചതുരശ്ര അടിയിലായാണ്‌ ഓയോ ഓഫിസ്‌. 
നിലവാരമുള്ള താമസ സൗകര്യത്തിനായി കൊച്ചിയില്‍ നിന്ന്‌ തങ്ങള്‍ക്ക്‌ വലിയ തോതിലുള്ള ആവശ്യമാണ്‌ നേരിടേണ്ടി വരുന്നതെന്നും അതു കൊണ്ടു തന്നെ കൊച്ചിയില്‍ പുതിയ ഓഫീസിലൂടെ തങ്ങളുടെ സാന്നിധ്യം മെച്ചപ്പെടുത്തുകയാണെന്നും ഓയോ ദക്ഷിണ മേഖലാ മേധാവി ബുര്‍ഹാനിദ്ദീന്‍ പിതാവാല ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു പുറമെ ബിസിനസ്‌ യാത്രക്കാരുടെ ഒരു കേന്ദ്രം കൂടിയാണ്‌ കൊച്ചി. കര്‍ണാടക, തമിഴ്‌നാട്‌, ആന്‌ധ്രാ പ്രദേശ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ നിന്ന്‌ വലിയ തോതില്‍ സഞ്ചാരികള്‍ എത്തുന്നുണ്ട്‌. വളരെ ഉയര്‍ന്ന തോതിലുള്ള വളര്‍ച്ചാ സാധ്യതകളാണിവിടെ കാണുന്നതെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ വിപണി വിഹിതം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 
അഞ്ചു വാഗ്‌ദാനങ്ങളുമായി 2013 മെയ്‌ മാസത്തില്‍ ഗുരേഗാവിലാണ്‌ ഓയോ അവതരിപ്പിച്ചത്‌. അഴുക്കുകളില്ലാത്ത തുണികളുമായി വൃത്തിയുള്ള മുറികള്‍, എ.സി., ഫ്‌ളാറ്റ്‌ സ്‌ക്രീന്‍ ടിവി, സൗജന്യ വൈ-ഫൈ, കോംപ്ലിമെന്ററി പ്രഭാത ഭക്ഷണം എന്നിവയാണവ. നിലവില്‍ ഓയോ കൊച്ചിയില്‍ 150 ഹോട്ടലുകളിലായി ആയിരത്തിലേറെ എ.സി. മുറികള്‍ ലഭ്യമാക്കുന്നുണ്ട്‌. തിരുവനന്തപുരം, മൂന്നാര്‍, കോഴിക്കോട്‌ എന്നിവിടങ്ങളിലായി നാന്നൂറോളം ഹോട്ടലുകളിലായി 3000-ത്തില്‍ ഏറെ മുറികളും ലഭ്യമാക്കിയിട്ടുണ്ട്‌. ഓയോ റൂംസ്‌, ഓയോ പ്രീമിയം, ഓയോ എലൈറ്റ്‌ എന്നീ മൂന്നു വിഭാഗങ്ങളിലായി ഒരു രാത്രിക്ക്‌ 500 രൂപ മുതല്‍ 5000 രൂപ വരെയുള്ള മുറികളാണ്‌ ലഭ്യമാക്കുന്നത്‌. 
കൊച്ചിയിലെ പുതിയ ഓയോ ഓഫിസ്‌ വിലാസം: ബി.സി.ജി. എസ്റ്റേറ്റ്‌, മൂന്നാം നില, എന്‍.എച്ച്‌. ബൈപാസ്‌, പാലാരിവട്ടം, കൊച്ചി 682 025(എറണാകുളം മെഡിക്കല്‍ സെന്ററിനു സമീപം)ടെലഫോണ്‍ നമ്പര്‍: 9846654881,9072999066
ഇന്ത്യന്‍ ആതിഥേയ വ്യവസായ രംഗത്ത്‌ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നവീനവും കുതിച്ചുയരുന്നതുമായ ബിസിനസ്‌ മാതൃകകള്‍ ആദ്യമായി അവതരിപ്പിച്ചത്‌ ഓയോ ആണ്‌. ഇന്ത്യയില്‍ 7000 ഹോട്ടലുകളിലായി 70,000ത്തില്‍ ഏറെ മുറികള്‍ അടങ്ങിയതാണ്‌ ഓയോ ശൃംഖല.
ഓയോയെ കുറിച്ച്‌: 
2013 ല്‍ ആരംഭിച്ച 7000 ഹോട്ടലുകളിലായി ഇരുന്നൂറിലേറെ ഇന്ത്യന്‍ നഗരങ്ങളില്‍ 70,000 ത്തില്‍ ഏറെ മുറികള്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ ബ്രാന്‍ഡഡ്‌ ഹോട്ടല്‍ ശംഖലയാന്‌ ഓയോ. പ്രധാന മെട്രോകള്‍, പ്രാദേശിക കേന്ദ്രങ്ങള്‍, പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഓയോ ശൃംഖലയുണ്ട്‌. മലേഷ്യയിലും ഓയോയുടെ സാന്നിധ്യമുണ്ട്‌. 
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടതും വിശ്വസനീയവുമായ ഹോട്ടല്‍ ബ്രാന്‍ഡ്‌ ആയി ഉയരുകയാണ്‌ ഓയോയുടെ ലക്ഷ്യം. ഫ്‌ളാറ്റ്‌ സ്‌ക്രീന്‍ ടിവി, കോംപ്ലിമെന്ററി ബ്രേക്ക്‌ ഫാസ്റ്റ്‌, സൗജന്യ വൈ-ഫൈ, പൂര്‍ണ സമയ സേവനം എന്നിവയുമായി നിലവാരമുള്ള എ.സി. മുറികള്‍ ലഭ്യമാക്കുന്ന രംഗത്താണ്‌ ഓയോ കടന്നു വന്നത്‌. വെബ്‌സൈറ്റ്‌, മൊബൈല്‍ ആപ്പ്‌, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കന്ന കോള്‍ സെന്റര്‍ എന്നിവ വഴി ഓയോ റൂമുകള്‍ തെരയുകയും ബുക്കു ചെയ്യുകയും ആവാം. ഐ.ആര്‍.ടി.സി., എയര്‍ടെല്‍, സാംസങ്‌, ലെനോവോ, ബ്യൂട്ടിക്‌, ക്ലിയര്‍ട്രിപ്‌, ഇറ്റ്‌സ്‌ കാഷ്‌സ ഫ്രീ ചാര്‍ജ്ജ്‌, മൊബിക്വിക്ക്‌, ഗ്രോഫേഴ്‌സ്‌ എന്നിവയുമായി ഓയോ സഹകരിക്കുന്നുണ്ട്‌. 
സഞ്ചാരികള്‍ക്ക്‌ നവീനമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ പ്രതിബദ്ധരായ ഓയോ ആഗോള തലത്തില്‍ തന്നെ ആദ്യത്തേതായ സണ്‍ റൈസ്‌ ചെക്ക്‌ ഇന്‍ അടുത്തിടെയാണ്‌ അവതരിപ്പിച്ചത്‌. ഇതു വഴി അതിഥികള്‍ക്ക്‌ പതിവ്‌ ഉച്ച സമയത്തുള്ള ചെക്കിന്‍ രീതിക്കു പകരമായി അതിരാവിലെ ചെക്കിന്‍ പ്രയോജനപ്പെടുത്താനാവും. യാത്രാ പദ്ധതികള്‍ തയ്യാറാക്കുമ്പോഴുള്ള വലിയൊരു തലവേദനയാണ്‌ ഇതിലൂടെ ഒഴിവാക്കപ്പെടുക. ദമ്പതികള്‍ക്ക്‌ സൗകര്യപ്രദമായ റിലേഷന്‍ ഷിപ്‌ മോഡ്‌ ഓയോ അതിന്റെ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 
എക്‌സ്‌പ്രസ്‌ ഐ.ടി. സ്റ്റാര്‍ട്ട്‌ അപ്‌ ഓഫ്‌ ദ ഇയര്‍ 2015, ബിസിനസ്‌ ടുഡെയുടെ കൂളസ്റ്റ്‌ സ്റ്റാര്‍ട്ട്‌ അപ്പ്‌ പുരസ്‌ക്കാരം തുടങ്ങി നിരവധി അവാര്‍ഡുകളും ഓയോയ്‌ക്കു ലഭിച്ചിട്ടുണ്ട്‌. ജീവനക്കാരുടെ ഏറ്റവും മികച്ച ആകര്‍ഷണങ്ങളിലൊന്നായി ലിങ്ക്‌ഡിന്‍ ഓയോയെ തെരഞ്ഞെടുത്തിരുന്നു. സോഫ്‌റ്റ്‌ ബാങ്ക്‌ ഗ്രൂപ്പ്‌, ഗ്രീന്‍ഓക്‌സ്‌ കാപിറ്റല്‍, സെക്വോയ കാപ്പിറ്റല്‍, ലൈറ്റ്‌ സ്‌പീഡ്‌ ഇന്ത്യ എന്നിവ അടക്കമുള്ള ആഗോള നിക്ഷേപകരുടെ പിന്തുണയും ഓയോയ്‌ക്കുണ്ട്‌. 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ https://www.oyorooms.com/എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്യുക. 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...