കൊച്ചി : ഇന്നലെ സമാപിച്ച എട്ടാമത് വൈബ്രന്റ് ഗുജറാത്ത് ആഗോള
ഉച്ചകോടിയില്‍ 25,000-ത്തിലേറെ ധാരാണാ പത്രങ്ങള്‍ ഒപ്പിട്ടു. രണ്ട് വര്‍ഷം
മുന്‍പ് നടന്ന ഏഴാമത് ഉച്ചകോടിയില്‍ 22,000 ധാരണാ പത്രങ്ങളാണ്
ഒപ്പിട്ടിരുന്നത്.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വൈബ്രന്റ്
ഗുജറാത്ത് ആഗോള ഉച്ചകോടി 2003-ലാണ് ആരംഭിച്ചത്. ഇത്തവണത്തെ ഉച്ചകോടിയില്‍ വിവിധ
രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളുടെ ഒരു നീണ്ട നിര തന്നെ സംബന്ധിച്ചു. കൂടാതെ
ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും വന്‍കിട കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ്
ഓഫീസര്‍മാര്‍, നോബേല്‍ പുരസ്‌കാര ജേതാക്കള്‍, പ്രമുഖ ശസ്‌ത്രജ്ഞര്‍ എന്നിവരൊക്കെ
സന്നിഹിതരായിരുന്നു.
എട്ടാമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ഗുജറാത്തിനെ
മാത്രമല്ല, മുഴുവന്‍ രാജ്യത്തേയും ലോകവുമായി ബന്ധിപ്പിക്കുന്നതിന് സഹായകമായതായി
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. കമ്പനി ചീഫ്
എക്‌സിക്യൂട്ടീവുമാരുടെ ഒത്തുചേരല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്‌ഘാടനം
ചെയ്‌തത്.
പോര്‍ത്തുഗീസ് പ്രധാനമന്ത്രി ആന്റോണിയോ കോസ്റ്റ, കെനിയന്‍
പ്രസിഡന്റ് യു.എം. കെനിയാറ്റ, പോളണ്ട് ഉപ പ്രധാനമന്ത്രി പിയോട്ടര്‍ ഗ്ലിന്‍സ്‌കി,
റഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ദിമിത്രി റോസോഗിന്‍, ഫ്രഞ്ച് വിദേശകാര്യമന്ത്രി
ജീന്‍-മാര്‍ക് ഐരോള്‍ട്, കനേഡിയന്‍ പശ്ചാത്തല വികസന വകുപ്പ് മന്ത്രി അമര്‍ജീത്
സോഹി, ജപ്പാന്‍ വാണിജ്യ വകുപ്പ് മന്ത്രി ഹിരോഷി ഗെ സെക്കോ, ഇന്ത്യയിലെ നേപ്പാള്‍
അംബാസഡര്‍ ദീപ്‌കുമാര്‍ ഉപാദ്ധ്യായ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ സംബന്ധിച്ച് വിദേശ
നേതാക്കളില്‍ പെടുന്നു.
ഉച്ചകോടിയില്‍ പങ്കെടുത്ത ആഗോള കമ്പനികളുടെ സിഇഒ
മാരില്‍ ബോയിങ് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ് ബെട്രാന്റ് മാര്‍ക് അല്ലന്‍,
എമര്‍സണ്‍ ഇലക്‌ട്രിക് കമ്പനി പ്രസിഡന്റ് എഡ്വാര്‍ഡ് എല്‍ മോണ്‍സര്‍,
ഇലക്‌ട്രിസൈറ്റ് ഡി ഫ്രാന്‍സെ ചെയര്‍മാന്‍ ജെറമി വേര്‍, സുസുകി മോട്ടോര്‍
കോര്‍പ്പറേഷന്‍ പ്രസിഡന്റ് തോഷിഹിരോ സുസുകി, സിസ്‌കോ എക്‌സിക്യൂട്ടീവ്
ചെയര്‍മാന്‍ ജോണ്‍ ചേംബേഴ്‌സ് തുടങ്ങിയവര്‍ പെടുന്നു. മുകേഷ് അംബാനി, അരുന്ധതി
ഭട്ടാചാര്യ, അനില്‍ അംബാനി, ആനന്ദ് മഹീന്ദ്ര, ഗൗതം അദാനി, ദിലീപ് സാംഘ്‌വി, ആദി
ഗോദ്‌റെജ്, അജയ് പിരമല്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവര്‍
ഇന്ത്യയില്‍ നിന്നുള്ള വ്യവസായ പ്രമുഖരില്‍ ഉള്‍പെടുന്നു
No comments:
Post a Comment