കാര്‍ഷിക പുഷ്‌പമേള, അലങ്കാരമത്സ്യ പ്രദര്‍ശനം,
പെറ്റ് ഷോ, ചക്ക ഫെസ്റ്റ്
മറൈന്‍ ഡ്രൈവില്‍ മാര്‍ച്ച് 30 മുതല്‍
കൊച്ചി:
അഗ്രികള്‍ച്ചറല്‍ അക്വാ പെറ്റസ് ബ്രീഡേഴ്‌സ് ആന്‍ഡ്
ട്രേഡേഴ്‌സ് (ആപ്‌ബാറ്റ്) അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍
2017 മാര്‍ച്ച് 30 മുതല്‍ മെയ് 2 വരെ കാര്‍ഷിക പുഷ്‌പമേളയും അലങ്കാരമത്സ്യ
പ്രദര്‍ശനവും പെറ്റ് ഷോയും ചക്ക ഫെസ്റ്റും നടത്തുന്നു. കേരളത്തിലെമ്പാടുമുള്ള
അസോസിയേഷന്റെ കര്‍ഷകര്‍ക്ക് അവര്‍ ഉത്‌്‌്‌പാദിപ്പിക്കുന്ന ഉത്‌പന്നങ്ങള്‍
നേരിട്ട് പൊതുജനങ്ങളിലേക്കെത്തിക്കുക, വീട്ടമ്മമാര്‍ക്ക് അധിക ആദായത്തിനായി
തുടങ്ങാവുന്ന ചെറുകിട രീതിയിലുള്ള അലങ്കാരക്കോഴി, പ്രാവ്, മുയല്‍, പൂച്ച, നായ,
ആട്, കാട, തുടങ്ങിയവയുടെ ഫാം തുടങ്ങുവാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഒപ്പം അവയിലെ
അത്യപൂര്‍വ്വ ഇനങ്ങളെ പരിചയപ്പെടുത്താനും ഈ പ്രദര്‍ശനം സഹായകമാവുമെന്നു
കരുതപ്പെടുന്നു. കൂടാതെ അലങ്കാരമത്സ്യവളര്‍ത്തല്‍, ലാഭകരമാക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേള ഊന്നല്‍ നല്‍കുന്നു. അക്വാപോണിക്‌സ്
കൃഷിരീതിയില്‍ അലങ്കാരമത്സ്യങ്ങളെ സംയോജിപ്പിച്ച് എങ്ങനെ ലാഭകരമാക്കാം എന്നതും
മൂന്നു സെന്റ് സ്ഥലത്തുള്ള വീടുകളില്‍പ്പോലും തുടങ്ങാവുന്ന അലങ്കാരപ്രാവു
വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ തുടങ്ങിയ പദ്ധതികളും ഇവിടെ
പൊതുജനങ്ങളിലേക്കെത്തിക്കും.
ആപ്‌ബാറ്റ് അസ്സോസിയേഷനുവേണ്ടി പത്തനംതിട്ട
സ്വദേശിയായ കര്‍ഷകശ്രീ രഘുവിന്റെ നേതൃത്വത്തില്‍ അത്ഭുത കാര്‍ഷിക വിളകളുടെ
പ്രദര്‍ശനമാണ് നടത്തുന്നത്. അസ്സോസിയേഷന്‍ മെമ്പര്‍മാരുടെ അത്യപൂര്‍വ്വ
പ്രാവുകളുടെ പ്രദര്‍ശനത്തിന് കൊടകര സ്വദേശി സുദര്‍ശന്‍ നേതൃത്വം നല്‍കും.
കേരളത്തില്‍ ഇപ്പോള്‍ ജനകീയമായിരിക്കുന്ന വിദേശയിനം കിളികളുടെയും തത്തകളുടെയും
വന്‍ശേഖരം തന്നെ ഈ മേളയിലുണ്ട്. ആലപ്പുഴ, കോതമംഗലം, തിരുവനന്തപുരം, തൃശൂര്‍
എന്നിവിടങ്ങളിലെല്ലാമുള്ള മെമ്പര്‍മാരുടെ പക്ഷിശേഖരവുമായി ഏവികള്‍ച്ചര്‍
അസോസിയേഷനുമായി സഹകരിച്ച് എറണാകുളം സ്വദേശി ബാസിതിന്റെ നേതൃത്വത്തില്‍ പക്ഷി
പ്രദര്‍ശനവുമൊരുങ്ങുന്നു.
ഇതിനു മുന്‍പു ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവുമധികം
അക്വാ ഷോ നടത്തിയിട്ടുള്ള തൃശ്ശൂര്‍ സ്വദേശി പ്രിന്‍സിന്റെ നേതൃത്വത്തില്‍
അലങ്കാരമത്സ്യ പ്രദര്‍ശനവും ഈ മേളയിലൊരുങ്ങുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ
അര്‍ജുന്‍ സിംഗിന്റെയും മഞ്ചേരി സ്വദേശിയായ സലാമിന്റെയും അത്യപൂര്‍വ്വ
മത്സ്യങ്ങളോടൊപ്പം കടല്‍ മത്സ്യങ്ങളും ഈ മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നു. കൂടാതെ
ചെന്നൈ, പൂനെ, കൊല്‍ക്കത്ത, മുംബൈ, എന്നിവിടങ്ങളിലുള്ള ബ്രീഡേഴ്‌സിന്റെ അപൂര്‍വ്വ
മത്സ്യങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടാകും.
അത്യപൂര്‍വ്വ കാര്‍ഷിക
നഴ്‌സറികളുമായി ഒട്ടനവധി സ്റ്റാളുകള്‍. ആഗ്രോഫെര്‍ട്ടിന്റെ നേതൃത്വത്തില്‍
മലേഷ്യന്‍ കുള്ളന്‍ തെങ്ങിന്‍തൈകളും, കുറ്റിക്കുരുമുളക്, വാനില, റംബൂട്ടാന്‍,
മാങ്കോസ്റ്റീന്‍, പുലാസന്‍ തുടങ്ങി ഫലവൃക്ഷത്തൈകളും, മാവ് - പ്ലാവിനങ്ങളും ജൈവ
പച്ചക്കറി കൃഷി ചെയ്യുന്ന രീതികളും, തുടങ്ങി അതിനൂതന കൃഷിരീതികളും
പരിചയപ്പെടുത്താനും ഈ കാര്‍ഷികമേള സഹായിക്കും. ഇതിനോടൊപ്പം ചക്ക ഫെസ്റ്റിവലും
നടക്കും. ചക്കയുടെ അനന്തസാദ്ധ്യതകള്‍ ഉള്‍പ്പെടുത്തി മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങള്‍
ഉണ്ടാക്കുന്നവരുടെ സ്റ്റാളുകളും, ഉത്‌പന്നങ്ങള്‍ തയ്യാറാക്കുന്ന ഉപകരണങ്ങള്‍
യന്ത്രങ്ങള്‍, എന്നിവ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഈ ഫെസ്റ്റിവലില്‍ ഒരുക്കും.
കാര്‍ഷികസംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയംസഹായസംഘങ്ങള്‍, സഹകരണസംഘങ്ങള്‍,
ജൈവകര്‍ഷകര്‍ എന്നിവര്‍ക്ക് അവരുടെ ഉത്‌പന്നങ്ങള്‍, ജൈവപച്ചക്കറി, കാര്‍ഷിക
ഉത്‌പന്നങ്ങള്‍, എന്നിവ വില്‍ക്കാന്‍ സൗജന്യനിരക്കില്‍ സ്റ്റാളുകള്‍ നല്‍കും.
കൂടാതെ ആപ്‌ബാറ്റ് അസ്സോസിയേഷന്‍ മെമ്പര്‍മാര്‍ക്ക് അവരുടെ ഉത്‌പന്നങ്ങള്‍ ഇവിടെ
സൗജന്യമായി പ്രദര്‍ശിപ്പിക്കാം.
2017 മാര്‍ച്ച് 30 മുതല്‍ മെയ് 2 വരെ
നടക്കുന്ന കാര്‍ഷികമേളയുടെ അവസാനദിവസം ഓപ്പണ്‍ സെയില്‍സ് ക്ലോസിംഗ്
ഡിസ്‌ക്കൗണ്ട് ഡേ ആയി നടത്തപ്പെടും. അന്നേദിവസം ഏതൊരാള്‍ക്കും അവരുടെ കയ്യിലുള്ള
കോഴിയോ പ്രാവോ മുയലോ നായയോ അടക്കം എല്ലാ കാര്‍ഷിക, ഓമന, വളര്‍ത്തുമൃഗങ്ങളെയും
വില്‍ക്കാനായി ഈ മേളയിലേക്ക് കൊണ്ടുവരാം. 50 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ്
മാത്രമേ ഇതിനായി ഈടാക്കുകയുള്ളൂ. അന്നേദിവസം മാത്രമാണ് പ്രദര്‍ശനത്തിനായി
എത്തിക്കുന്ന അത്യപൂര്‍വ്വ വസ്‌തുക്കള്‍ വില്‍ക്കുക.
പ്രദര്‍ശനത്തെക്കുറിച്ച്
കൂടുതല്‍ അറിയുവാനായി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വി.പി. പ്രിന്‍നുമായി
ബന്ധപ്പെടേണ്‌്‌ട നമ്പര്‍ 9400190421
No comments:
Post a Comment