കൊച്ചി: മഹീന്ദ്ര ടൂവീലേഴ്‌്‌സിന്റെ `300 സിസി' ടൂറര്‍ മോജോ' ദേശീയ റിക്കാര്‍ഡുകളുടെ ശേഖരമായ `ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സി'ല്‍ പ്രവേശിച്ചു. അരുണാചല്‍ പ്രദേശി യില്‍നിന്നു ഗുജറാത്തിലേക്ക് ഏറ്റവും കുറഞ്ഞ സമയംകൊണ്ട് മോജോ മോട്ടോര്‍ സൈക്കിളില്‍ എത്തിയാണ് റിക്കാര്‍ഡ് ഇട്ടത്.
അരുണാചല്‍ പ്രദേശിലെ ടെസുവില്‍നിന്നു 3706 കിലോമീറ്റര്‍ താണ്ടി ഗുജറാത്തിലെ കോട്ടേശ്വറില്‍ എത്താന്‍ മോജോ റൈഡര്‍മാരും പങ്കാളികളുമായ എന്‍ എസ് സുധീപിനും യോഗേഷ് ചവാനും വെറും 85 മണിക്കൂറേ വേണ്ടി വന്നുള്ളു. മോട്ടോര്‍ സൈക്കിളില്‍ നേരത്തെ ഈ ദൂരം താണ്ടാന്‍ എടുത്തിട്ടുള്ള കുറഞ്ഞ സമയം 107 മണിക്കൂറായിരുന്നു.
വര്‍ഷങ്ങളായി ആസൂത്രണം ചെയ്‌തുകൊണ്ടിരുന്ന ഈ പര്യവേക്ഷണം പൂര്‍ത്തിയാക്കാന്‍ യോഗേഷിനും സുധീപിനും സാധിച്ചത് മോജോ വാങ്ങിയതയോടെയാണ്. ``ഞാന്‍ നിരവധി വര്‍ഷങ്ങളായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നു. പക്ഷേ മോജോ അതില്‍നിന്നെല്ലാം വ്യത്യസ്‌തവും യാത്രയ്‌ക്ക് ഏറ്റവും സുഖകരവും ആത്മവിശ്വാസം പകരുന്നതുമായി. അതുകൊണ്ടുതന്നെ ഈ പര്യവേക്ഷണത്തിനായി മോജോ തെരഞ്ഞെടുക്കുകയായിരുന്നു.'' യോഗേഷ് പറഞ്ഞു. ഇത്തരം യാത്രയ്‌ക്ക് ഇതിനേക്കാള്‍ മെച്ചപ്പെട്ടെ മറ്റൊരു ബൈക്കില്ലെന്ന് യോഗേഷിന്റെ പങ്കാളിയായ സുധീപ് കൂട്ടിച്ചേര്‍ക്കുന്നു.
2015-16-ലെ മികച്ച ബൈക്കായി രാജ്യത്തു സഹര്‍ഷം സ്വാഗതം ചെയ്യപ്പെട്ട മോജോയ്‌ക്ക് എട്ട് അവാര്‍ഡുകളാണ് ലഭിച്ചത്.
``മോജോ അതിന്റെ പ്രഭാവം ഈ യാത്രയിലൂടെ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. യോഗേഷിന്റേയും സുധീപിന്റേയും ഈ അഭ്യാസ പ്രകടനം അനിതരസാധാരണമായ നേട്ടാമാണ്. ദീര്‍ഘദൂരങ്ങള്‍ പിന്നിടുവാന്‍ യോജിച്ച മറ്റൊരു ബൈക്കില്ലെന്ന് മോജോ എന്നു തെളിയിച്ചിരിക്കുകയാണ്'' മഹീന്ദ്ര ടൂവീലേഴ്‌സ് ലിമിറ്റഡിന്റെ സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോഡക്‌ട് പ്ലാനിംഗ് സീനിയര്‍ ജനറല്‍ മാനേജര്‍ നവീന്‍ മല്‍ഹോത്ര പറഞ്ഞു.
No comments:
Post a Comment