Tuesday, February 7, 2017

സമി സബിന്‍സ യുഎഇയിലേയ്‌ക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിച്ചു




കൊച്ചി : യുഎസ്‌ ആസ്ഥാനമായ ബഹുരാഷ്ട്ര ഹെല്‍ത്ത്‌ സയന്‍സ്‌ കമ്പനിയായ സമി സബിന്‍സ ഗ്രൂപ്പ്‌ നൂതന ഉല്‍പ്പന്നങ്ങളുമായി യുഎഇയിലേയ്‌ക്ക്‌ പ്രവര്‍ത്തനം വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി ദുബായില്‍ ശാഖ ആരംഭിച്ചു. 
പുതിയ വിപണന കേന്ദ്രം വിതരണക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും മെച്ചപ്പെട്ട സേവനമൊരുക്കുമെന്ന്‌ കമ്പനി അറിയിച്ചു. യുഎഇയിലെ വിറ്റുവരവ്‌ വര്‍ധിപ്പിക്കാനാണ്‌ കമ്പനി ലക്ഷ്യം വെക്കുന്നത്‌. രണ്ട്‌ വര്‍ഷത്തിനകം കൂടുതല്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ സാന്നിധ്യം അറിയിക്കാനും കമ്പനിയ്‌ക്ക്‌ പദ്ധതിയുണ്ട്‌.
മലയാളിയായ ഡോ. മുഹമ്മദ്‌ മജീദ്‌ നേതൃത്വം നല്‍കുന്ന സമി സബിന്‍സ ഗ്രൂപ്പിന്‌ 125 ലേറെ പേറ്റന്റുകള്‍ സ്വന്തമായുണ്ട്‌. പ്രോട്ടീന്‍, ഫൈബര്‍, കുര്‍ക്യുമിന്‍, പ്രോബയോട്ടിക്‌സ്‌, സ്‌പോര്‍ട്‌സ്‌ ന്യൂട്രിയന്റ്‌സ്‌ എന്നീ വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഡയബറ്റിക്‌ ആന്‍ഡ്‌ മെറ്റബോളിസം മാനേജ്‌മെന്റ്‌ പ്രൊഡക്ടുകളും സമി ഡയറക്ട്‌ വിപണിയിലെത്തിക്കുന്നുണ്ട്‌. അമ്പതിലധികം പ്രകൃതിദത്ത സൗന്ദര്യപരിചരണ ഉല്‍പ്പന്നങ്ങളും സമി സബിന്‍സയുടേതായി വിപണിയില്‍ ലഭ്യമാണ്‌.
ലോകമെങ്ങും വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന്‌ ഉതകുന്ന ഉല്‍പ്പന്നങ്ങളാണ്‌ തങ്ങള്‍ ലഭ്യമാക്കുന്നതെന്ന്‌ സമി സബിന്‍സ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ സ്ഥാപകനും ഗ്രൂപ്പ്‌ ചെയര്‍മാനുമായ ഡോ. മുഹമ്മദ്‌ മജീദ്‌ പറഞ്ഞു. 
ദുബായിയിലെ പുതിയ കേന്ദ്രത്തില്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ്‌, ജൊഹാര ബ്രാന്‍ഡിലുള്ള സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെ സമി ഡയറക്‌റ്റിന്റെ എല്ലാവിധ ഉള്‍പ്പന്നങ്ങളും ലഭ്യമാണ്‌. വിതരണക്കാര്‍ക്കും ഉപഭോക്താക്കല്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ വില്‍പ്പന വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ സെന്റര്‍ ആരംഭിച്ചത്‌ ഡോ.മജീദ്‌ പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഹെല്‍ത്ത്‌ സയന്‍സ്‌ മള്‍ട്ടിനാഷണല്‍ ഓര്‍ഗനൈസേഷനായി വളര്‍ന്ന സമി സബിന്‍സ ഗ്രൂപ്പ്‌ യുഎസ്‌എ, ഇന്ത്യ, യുഎഇ, ജപ്പാന്‍, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം, കൊറിയ, തായ്‌ലാന്‍ഡ്‌, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമാണ്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...