കൊച്ചി :
ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ, ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ
ജനപ്രിയ ബ്രാന്‍ഡായ ടിവിഎസ് വീഗോ രണ്ടു പുതിയ നിറങ്ങളില്‍ വിപണിയിലെത്തി.
മെറ്റലിക് ഓറഞ്ച്, ടി-ഗ്രേ നിറങ്ങളില്‍.
ബിഎസ്4 കംപ്ലെയിന്റ് 110 സിസി
സിവിടിഐ എഞ്ചിന്‍, ഡ്യുവല്‍ ടോണ്‍ സീറ്റ് കവര്‍, സില്‍വര്‍ ഓക് പാനലുകള്‍,
യുഎസ്‌ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയാണ് പുതിയ നിറങ്ങള്‍ക്കൊപ്പം ഉള്ള മറ്റു
പ്രത്യേകതകള്‍. മൊത്തം ടിവിഎസ് പ്രോഡക്‌ട് ശ്രേണിയിലും രണ്ടു പുതിയ നിറങ്ങളും
ലഭ്യമാണ്.
എക്‌സിക്യൂട്ടീവ് സ്‌കൂട്ടര്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ടാം
തവണയും, 2016 ജെഡി പവര്‍ ഏഷ്യാ-പസിഫിക് ക്വാളിറ്റി സര്‍വേയില്‍, ഒന്നാം സ്ഥാനം
ടിവിഎസ് വീഗോ കരസ്ഥമാക്കുകയുണ്ടായി.
ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ
സമാനതകളില്ലാത്ത ഗുണമേന്മയുടെ പ്രതീകമാണ് ടിവിഎസ് വീഗോ എന്ന് ടിവിഎസ് മോട്ടോര്‍
കമ്പനി മാര്‍ക്കറ്റിംഗ്- സ്‌കൂട്ടേഴ്‌സ് വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദര്‍
പറഞ്ഞു. സിങ്ക് ബ്രേയ്‌ക്കിങ്ങ് സിസ്റ്റം, സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സ്‌പീഡോ
എന്നിവയോടെയാണ് ടിവിഎസ് വീഗോ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. നവീകരിച്ച ടിവിഎസ്
വീഗോയുടെ വില 50,434 രൂപ.
No comments:
Post a Comment