കൊച്ചി
ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷയ്‌ക്കായി
ബാംഗ്ലൂര്‍ ആസ്ഥാനമായ തിഞ്ചര്‍ ടെക്‌നോളജീസ് എന്ന സ്‌റ്റാര്‍ട്ട് അപ് കമ്പനി
ഇന്ത്യയില്‍ ആദ്യമായി അത്യാധൂനികമായ റൈഡര്‍ സേഫ്‌റ്റി ഡിവൈസ് ഷീല്‍ഡ്
പുറത്തിറക്കി. സ്‌ത്രീകളെ ഉദ്ദേശിച്ചാണ് പ്രധാനമായും ഇത് രൂപകല്‍പ്പന
ചെയ്‌തിരിക്കുന്നത്. റോഡില്‍ വെച്ച് നാഹനത്തിനുഎന്തെങ്കിലും അപകടം സംഭവിച്ചാല്‍
ഉടനടി പ്രിയപ്പെട്ടവരെ എസ്‌എംഎസ് അഥവാ ഫോണ്‍കോള്‍ വഴി അറിയിക്കാന്‍ ഈ ഡിവൈസിനു
കഴിയും . ഇതില്‍ മുന്നു ഫോണ്‍ നമ്പരുകള്‍ സെറ്റ് ചെയ്‌തുവെക്കാനാകും.
അപകടത്തില്‍പ്പെട്ടാല്‍ ഇവ മൂന്നിലേക്കും അപകട സന്ദേശം റെക്കോര്‍ഡ് ചെയ്‌ത സംഭാഷണം
ആയും എസ്‌എംഎസ് ആയും എത്തും. അതേപോലെ വിശാലമായ പാര്‍ക്കിങ്ങ് ഏരിയയില്‍
പാര്‍ക്ക് ചെയ്‌തിരിക്കുന്ന വാഹനം കണ്ടെത്താനും വാഹനം മോഷണ ശ്രമം തടയുന്നതിനുള്ള
അലാറം, അതോടൊപ്പം മറ്റാരെങ്കിലും വാഹനം എടുത്തുകൊണ്ടുപോയാല്‍ ഉടനെ എന്‍ജിന്‍ ഓഫ്
ചെയ്യാനും ഈ ഡിവൈസ് ഉപയോഗിച്ചാല്‍ സാധിക്കും. വാഹനം എവിടെയാണെന്നും അറിയാനുള്ള
ട്രാക്കിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നതായി ഡിവൈസ് ഷീല്‍ഡ്
എം.ഡി. സാബു ജോര്‍ജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി ലഭിക്കുകയാണെങ്കില്‍
ചുരുങ്ങിയ വിലയ്‌ക്ക് ഡിവൈസ് ഷീല്‍ഡ് ലഭ്യമാക്കാനുകും.നിലവില്‍ 4900 രൂപയാണ്
വില. ഇന്ത്യ കൂടാതെ യൂറോപ്പ്, വടക്കേ അമേരിക്ക, പശ്ചിമേഷ്യ എന്നിവടങ്ങളിലും വിപണനം
തുടങ്ങിയിട്ടുണ്ട്.
No comments:
Post a Comment