കൊച്ചി: യുപിഎസുകള്‍ക്കും ഇന്‍വെര്‍ട്ടറുകള്‍ക്കും കേന്ദ്ര
സര്‍ക്കാരിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെ ഗുണനിലവാരം
സര്‍ക്കാര്‍ ഉത്തരവിലൂടെ കര്‍ശനമാക്കിയതിനു പിന്നാലെ കൊച്ചി ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന സുപ്ര ബ്രാന്‍ഡ് യുപിഎസുകള്‍ക്കും ഇന്‍വെര്‍ട്ടറുകള്‍ക്കും
ബിഐഎസ് അംഗീകാരം ലഭിച്ചു. സുപ്രയുടെ ഇന്‍വെര്‍ട്ടര്‍, ഓണ്‍ലൈന്‍ യുപിഎസ്, ലൈന്‍
ഇന്ററാക്‌റ്റീവ് യുപിഎസ് എന്നീ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ബിഐഎസ് അംഗീകാരം
ലഭിച്ചിട്ടുണ്ട്.
വൈദ്യുതിക്ഷമതയും സുരക്ഷയും കണക്കിലെടുത്തുള്ള മികച്ച
പ്രവര്‍ത്തനക്ഷമത കണക്കിലെടുക്കുന്നതാണ് ബിഐഎസ് നിലവാരമെന്നും ഇത് ലഭിച്ചതില്‍
ഏറെ അഭിമാനമുണ്ടെന്നും സുപ്ര ഹൈടെക് ഇലക്ട്രോ എക്വിപ്‌മെന്റ്‌സ് മാനേജിംഗ്
ഡയറക്ടര്‍ ടി. ജെ. സുഭാഷ് പറഞ്ഞു
No comments:
Post a Comment