കൊച്ചി: വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് മികച്ച
പര്‍ച്ചേസിംഗ് അനുഭവം പകരുന്നതിനായി ടാറ്റാ മോട്ടോര്‍സ് സ്‌മോള്‍ കൊമേര്‍സ്യല്‍
വെഹിക്കിള്‍ ആപ്ലിക്കേഷന്‍ എക്‌സ്‌പോ സംഘടിപ്പിച്ചു. പ്രശസ്‌തമായ എയ്‌സ്
ബ്രാന്‍ഡിന്റെ മിനി ട്രാക്ക് ഉള്‍പ്പെടെ സ്റ്റീല്‍ കണ്ടെയ്‌നറുകള്‍,
റെഫ്രിജറേറ്റഡ് കണ്ടെയ്‌നറുകള്‍, ഇന്‍സുലേറ്റഡ് കണ്ടെയ്‌നറുകള്‍, ഹോപ്പറുകള്‍,
ബോക്‌സ് ടിപ്പറുകള്‍, വാട്ടര്‍ ടാങ്കുകള്‍, കഫെറ്റീരിയ ഓണ്‍ വീല്‍സ് എന്നിവയുടെ
വിപുലമായ ശ്രേണി പ്രദര്‍ശനത്തിനൊരുക്കിയിരുന്നു.
നിലവിലുള്ളതും പുതുതായി
ചെറു വാണിജ്യ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതുമായ ഉപഭോക്താക്കള്‍ക്ക്
പുതിയ ബിസിനസ്, തൊഴിലവസരങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും ഫുള്ളി ബില്‍റ്റ്
വാണിജ്യ വാഹനങ്ങളുടെ ഗുണമേ� തിരിച്ചറിയുവാനും അവസരമൊരുക്കുന്നു. മെച്ചപ്പെട്ട
സുരക്ഷ, ഏത് സാഹചര്യങ്ങളിലും മികച്ച പെര്‍ഫോമന്‍സ്, ഈസി മെയിന്റനന്‍സ്,
കംഫര്‍ട്ടബിള്‍ ഡ്രൈവിംഗ് എന്നിവയും എയ്‌സ് റേഞ്ചിലുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍
ഉറപ്പു നല്‍കുന്നു.
No comments:
Post a Comment