കൊച്ചി, ഫെബ്രുവരി 11,2017: സ്വിസ് ആഡംബര വാച്ചുകളുടെ പ്രമുഖ റീട്ടെയിലര്‍മാരായ സ്വിസ് വാച്ച് ബൊത്തിക്, വാച്ച് സ്റ്റേഷന്‍ ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറി ഔട്ട്‌ലെറ്റ് കൊച്ചിയില്‍ തുറന്നു. എംജി റോഡില്‍ സിറ്റി ബാങ്കിന് എതിര്‍വശത്തുള്ള ഈ 2,000 ചതുരശ്രഅടി സ്‌റ്റോറില്‍ ഫോസിലിന്റെ വിവിധ ബ്രാന്‍ഡ് വാച്ചുകളാണ് ലഭ്യമാവുക. വാച്ച് സ്റ്റേഷന്‍ ഇന്റര്‍നാഷണല്‍ അവതരിപ്പിക്കുന്ന പുതിയ മൈക്കേല്‍ കോര്‍സ് സ്‌മാര്‍ട്ട് വാച്ചുകള്‍ ചലച്ചിത്രതാരം നിക്കി ഗല്‍റാണി വിപണിയിലവതരിപ്പിച്ചു.
�ഫാക്ടറി ഔട്ട്‌ലെറ്റ് എന്ന നിലയില്‍ വര്‍ഷം മുഴുവനും സ്‌റ്റോറിലെ എല്ലാ കലക്ഷനുകള്‍ക്കും 30% ഡിസ്‌കൗണ്ടണ്ട് നല്‍കുന്നു വാച്ച് സ്റ്റേഷന്‍ ഇന്റര്‍നാഷണല്‍. അത്യാഡംബര പൂര്‍ണമായ വാച്ചുകള്‍ ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇതൊരുക്കുന്നത്. ഫോസില്‍ ഗ്രൂപ്പിന്റെ പ്രമുഖ ബ്രാന്റുകളായ ഫോസില്‍, മൈക്കേല്‍ കോര്‍സ്, എംപോറിയോ അര്‍മാനി, ഡീസല്‍, ഡികെഎന്‍വൈ, ചാപ്‌സ്, സ്‌കാഗന്‍ എന്നിവയെല്ലാം വാച്ച് സ്റ്റേഷന്‍ ഇന്റര്‍നാഷണലില്‍ ലഭിക്കുന്നു.��സ്വിസ് വാച്ച് ബൊത്തീക് ഡയറക്ടര്‍ ഹഫീസ് സലാഹുദീന്‍ പറഞ്ഞു.
വാച്ച് സ്റ്റേഷന്‍ ഇന്റര്‍നാഷണല്‍ അവതരിപ്പിച്ച മൈക്കേല്‍ കോര്‍സ് ആക്‌സസ് സ്‌മാര്‍ട്ട് വാച്ചുകള്‍ ആന്‍ഡ്രോയിഡ് വെയര്‍ ടെക്‌നോളജി ഉപയോഗിക്കുന്നതും, ഐഒഎസിലും ആന്‍ഡ്രോയിഡിലും പ്രവര്‍ത്തിക്കുന്നതുമാണ്. �ഫാഷനും ടെക്‌നോളജിയും സമന്വയിക്കുന്ന ഈ വാച്ചുകളിലെ ആനിമേറ്റഡ് ഡിസ്‌പ്ലേ, ഫിറ്റ്‌നെസ് ട്രാക്കിംഗ്, ടെക്‌സ്റ്റ്, ഇമെയില്‍ അലര്‍ട്ട് സൗകര്യങ്ങള്‍ തുടങ്ങിയവ ഏറെ സൗകര്യപ്രദമാണ്� കലക്ഷന്‍ വിപണിയിലവതരിപ്പിച്ചുകൊണ്ടണ്ട് ചലച്ചിത്രതാരം നിക്കി ഗല്‍റാണി പറഞ്ഞു.
അമേരിക്കന്‍ റിക്രിയേഷണല്‍ ഗുഡ്‌സ് നിര്‍മാതാക്കളായ ഫോസില്‍ ഗ്രൂപ്പ് ഇന്‍ കോര്‍പ്പറേറ്റഡിന്റെ ലക്ഷ്വറി വാച്ച് റീട്ടെയില്‍ ശൃംഖലയാണ് വാച്ച് സ്റ്റേഷന്‍ ഇന്റര്‍നാഷണല്‍. 150 ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഗ്രൂപ്പിന്റെ സ്വന്തം ബ്രാന്റുകളാണ് ഫോസില്‍, മൈക്കേല്‍, മിസ്‌ഫിറ്റ്, റെലിക്, സ്‌കാഗന്‍, സോഡിയാക് തുടങ്ങിയവ. ലൈസന്‍സ്‌ഡ് ബ്രാന്റുകളായ അഡിഡാസ്, അര്‍മാനി എക്‌സ്‌ചേഞ്ച്, ബര്‍ബറി, ചാപ്‌സ്, ഡീസല്‍, എംപോറിയോ അര്‍മാനി, കാള്‍ ലാഗര്‍ഫെല്‍ഡ്, കേറ്റ് സ്‌പെയ്‌ഡ് ന്യൂയോര്‍ക്ക്. മാര്‍ക്ക് ജേക്കബ്‌സ്, മൈക്കിള്‍ കോര്‍സ്, ടോറി ബര്‍ച്ച് എന്നിവയും ഫോസില്‍ വിപണിയിലെത്തിക്കുന്നു.
1946ല്‍ സ്ഥാപിതമായ സ്വിസ് ഗ്രൂപ്പ് സ്ഥാപനമാണ് സ്വിസ് വാച്ച് ബൊത്തിക്ക്. റോളക്‌സ്, യുലീസ് നാര്‍ഡന്‍, ഒമേഗ, ഹൂബ്ലോ, ഒറിസ്, ലോന്‍ജിന്‍, ടാഗ്‌ഹോയര്‍, മോബ്ലോ, റാഡോ തുടങ്ങിയ ലക്ഷ്വറി വാച്ചുകളുടെ റീട്ടെയില്‍ വില്‍പനയ്‌ക്ക് പുറമേ കാസിയോ, ഫോസില്‍, പൊലീസ്, ഡികെഎന്‍വൈ, സീക്കോ, സ്വാച്ച്, ടീസോ, കാല്‍വിന്‍ ക്ലൈന്‍, സിറ്റിസണ്‍, ഡേവിഡോഫ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ വിപണനവും സ്വിസ് ഗ്രൂപ്പ് നിര്‍വഹിക്കുന്നു. കാസിയോ വാച്ചുകളും, ക്ലോക്കുകളുടെയും കാല്‍കുലേറ്ററുകളുടെയും കേരളത്തിലെ ഡിസ്‌ട്രിബ്യൂട്ടര്‍മാര്‍ കൂടിയാണ് സ്വിസ് ഗ്രൂപ്പ്.
വമ്പിച്ച ഓഫറുകളുമായി ഫാസ്‌ട്രാക്ക്
കൊച്ചി:
ഇന്ത്യയിലെ പ്രമുഖ യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ ഫാസ്‌ട്രാക്ക് അത്യാകര്‍ഷകമായ
ഓഫറുകള്‍ക്കും എന്റ് ഓഫ് സീസണ്‍ സെയിലിനും തുടക്കം കുറിച്ചു. വാച്ചുകള്‍,
ബാഗുകള്‍, ബെല്‍റ്റുകള്‍, വാലറ്റുകള്‍ എന്നിവയ്‌ക്ക് 50% വരെ കിഴിവ്
ലഭ്യമാണ്.
ഫെബ്രുവരി 1 മുതല്‍ 19 വരെ നടക്കുന്ന എന്റ് ഓഫ് സീസണ്‍ സെയിലില്‍
ഉല്‍പന്നങ്ങള്‍ക്ക് 245 രൂപ മുതലാണ് വില. ഈ ആനുകൂല്യം ഇന്ത്യയില്‍ ഉടനീളമുള്ള
എല്ലാ ഫാസ്‌ട്രാക്ക് സ്റ്റോറുകളിലും, വേള്‍ഡ് ടൈറ്റന്‍ സ്റ്റോറുകളിലും, അംഗീകൃത
മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.
ടാറ്റാ മോട്ടോര്‍സ്
ആപ്ലിക്കേഷന്‍ എക്‌സ്‌പോ സംഘടിപ്പിച്ചു
കൊച്ചി: വാണിജ്യ വാഹന
ഉപഭോക്താക്കള്‍ക്ക് മികച്ച പര്‍ച്ചേസിംഗ് അനുഭവം പകരുന്നതിനായി ടാറ്റാ
മോട്ടോര്‍സ് സ്‌മോള്‍ കൊമേര്‍സ്യല്‍ വെഹിക്കിള്‍ ആപ്ലിക്കേഷന്‍ എക്‌സ്‌പോ
സംഘടിപ്പിച്ചു. പ്രശസ്‌തമായ എയ്‌സ് ബ്രാന്‍ഡിന്റെ മിനി ട്രാക്ക് ഉള്‍പ്പെടെ
സ്റ്റീല്‍ കണ്ടെയ്‌നറുകള്‍, റെഫ്രിജറേറ്റഡ് കണ്ടെയ്‌നറുകള്‍, ഇന്‍സുലേറ്റഡ്
കണ്ടെയ്‌നറുകള്‍, ഹോപ്പറുകള്‍, ബോക്‌സ് ടിപ്പറുകള്‍, വാട്ടര്‍ ടാങ്കുകള്‍,
കഫെറ്റീരിയ ഓണ്‍ വീല്‍സ് എന്നിവയുടെ വിപുലമായ ശ്രേണി
പ്രദര്‍ശനത്തിനൊരുക്കിയിരുന്നു.
നിലവിലുള്ളതും പുതുതായി ചെറു വാണിജ്യ
വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതുമായ ഉപഭോക്താക്കള്‍ക്ക് പുതിയ
ബിസിനസ്, തൊഴിലവസരങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും ഫുള്ളി ബില്‍റ്റ് വാണിജ്യ
വാഹനങ്ങളുടെ ഗുണമേന്മ തിരിച്ചറിയുവാനും അവസരമൊരുക്കുന്നു. മെച്ചപ്പെട്ട സുരക്ഷ,
ഏത് സാഹചര്യങ്ങളിലും മികച്ച പെര്‍ഫോമന്‍സ്, ഈസി മെയിന്റനന്‍സ്, കംഫര്‍ട്ടബിള്‍
ഡ്രൈവിംഗ് എന്നിവയും എയ്‌സ് റേഞ്ചിലുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഉറപ്പു
നല്‍കുന്നു.
No comments:
Post a Comment