Wednesday, March 1, 2017

100 ദമ്പതികള്‍ക്കൊപ്പം വാലന്റൈന്‍സ്‌ ദിനം ആഘോഷിച്ചു


കല്യാണ്‍ ജൂവലേഴ്‌സ്‌ ഭാഗ്യശാലികളായ 100 ദമ്പതികള്‍ക്കൊപ്പം വാലന്റൈന്‍സ്‌ ദിനം ആഘോഷിച്ചു

കൊച്ചി: വിശ്വാസ്യതനേടിയ പ്രമുഖ ആഭരണനിര്‍മാതാക്കളായ കല്യാണ്‍ ജൂവലേഴ്‌സ്‌ വാലന്റൈന്‍സ്‌ ദിനത്തോടനുബന്ധിച്ചുള്ള ഭാഗ്യനറുക്കെടുപ്പില്‍ വിജയികളായ നൂറ്‌ ദമ്പതികള്‍ക്കായി ബ്രാന്‍ഡ്‌ അംബാസിഡറും ബോളിവുഡ്‌ താരവുമായ സോനം കപൂറിനൊപ്പം ദുബായില്‍ ആഘോഷപരിപാടികള്‍ ഒരുക്കി. ഇന്ത്യ, യുഎഇ, കുവൈറ്റ്‌, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കല്യാണ്‍ ജൂവലേഴ്‌സ്‌ ഉപയോക്താക്കളില്‍ നിന്നാണ്‌ വിജയികളെ തെരഞ്ഞെടുത്തത്‌. കേരളത്തില്‍ നിന്നുള്ള 6 പേരുള്‍പ്പെടെ ഇന്ത്യയില്‍ നിന്ന്‌ 60 പേര്‍ക്കാണ്‌ ദുബായിലേക്ക്‌ പറക്കാനും സോനം കപൂറിനൊപ്പം ആഘോഷപരിപാടികളില്‍ പങ്കെടുക്കാനും കല്യാണ്‍ അവസരമൊരുക്കിയത്‌. 
വിസ്‌മയകരമായ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി കല്യാണ്‍ ജൂവലേഴ്‌സ്‌ തെരഞ്ഞെടുത്ത 200 പേര്‍ക്കൊപ്പം ചെലവഴിക്കുന്നതിനും അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ സോനം കപൂര്‍ പറഞ്ഞു. ബ്രാന്‍ഡ്‌ അംബാസിഡര്‍മാര്‍ എന്ന നിലയില്‍ വളരെ അപൂര്‍വമായി മാത്രമേ ബ്രാന്‍ഡിന്റെ ഉപയോക്താക്കളുമായി നേരിട്ട്‌ ഇടപെടാന്‍ അവസരം ലഭിക്കാറുള്ളൂ; അത്‌ തന്നെയാണ്‌ ഈ സായാഹ്നത്തിന്റെ പ്രത്യേകത. പങ്കെടുത്ത എല്ലാവര്‍ക്കും എന്നും നിലനില്‍ക്കുന്ന ഓര്‍മ്മകളും അനുഭവങ്ങളും സമ്മാനിച്ചതാണ്‌ ഈ ആഘോഷമെന്ന്‌ സോനം ചൂണ്ടിക്കാട്ടി.
ഹൃദയാകൃതിയിലുള്ള പെന്‍ഡന്റുകളുടെയും കമ്മലുകളുടെയും മാലകളുടെയും ആശ്ചര്യപ്പെടുത്തുന്ന ശേഖരമാണ്‌ സ്‌നേഹത്തിന്റെ സീസണെ വരവേല്‍ക്കാന്‍ കല്യാണ്‍ ജൂവലേഴ്‌സ്‌ അവതരിപ്പിച്ചത്‌. വാലന്റൈന്‍സ്‌ ശേഖരത്തില്‍നിന്നും ആഭരണങ്ങള്‍ വാങ്ങിയ ഭാഗ്യശാലികളായ ഉപയോക്താക്കള്‍ക്ക്‌ സോനം കപൂറിനൊപ്പം ദുബായില്‍ ആശംസകള്‍ അറിയിക്കാനുള്ള അവസരവും നല്‌കിയിരുന്നു. 
ഉപയോക്താക്കള്‍ക്ക്‌ വ്യത്യസ്‌തമായ അനുഭവം ലഭ്യമാക്കുന്നതിനാണ്‌ സോനം കപൂറിനെ ദുബായിലേയ്‌ക്ക്‌ ക്ഷണിച്ചതെന്ന്‌ കല്യാണ്‍ ജൂവലേഴ്‌്‌സ്‌ ചെയര്‍മാന്‍ ആന്റ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ടി എസ്‌ കല്യാണരാമന്‍ പറഞ്ഞു. ഡിജിറ്റല്‍ മാധ്യമങ്ങളുടെ വളര്‍ച്ചയിലൂടെ താരങ്ങളെ അടുത്തുകാണാന്‍ കൂടുതല്‍ അവസരങ്ങളൊരുങ്ങുന്നുണ്ട്‌. അത്‌ ഒരു പടികൂടി കടന്ന്‌ താരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാനും കല്യാണ്‍ ബ്രാന്‍ഡ്‌ അനുഭവം സ്വന്തമാക്കാനുമുള്ള അവസരമാണ്‌ ഇതുവഴി ലഭിച്ചതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...