കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍
ആന്‍ഡ് സ്‌കൂട്ടേഴ്‌സ് 2016ല്‍ ലോകത്ത് ഏറ്റവുമധികം വില്‍പ്പന കുറിച്ച
ആക്‌ടിവയുടെ പുതിയ മോഡല്‍ അവതരിപ്പിച്ചു. നാലാം തലമുറയിലേക്ക് ഉയര്‍ത്തിയ 110സിസി
ഓട്ടോമാറ്റിക് സ്‌കൂട്ടറായി ആക്‌ടിവ 4ജിയാണ്
അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ടൂവീലര്‍ വ്യവസായ രംഗത്ത് ഏറ്റവും
വേഗത്തില്‍ വളരുന്ന വിഭാഗമായി 110 സിസി സ്‌കൂട്ടര്‍ മാറുന്ന ഘട്ടത്തിലാണ് ഹോണ്ട,
ആക്‌ടിവയുടെ പുതിയ പതിപ്പ് ഇറക്കുന്നത്. ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍
വിപണിയുടെ 58 ശതമാനവും ഹോണ്ട കയ്യടക്കിയിരിക്കുന്നു.
ഒന്നര കോടി ഇന്ത്യന്‍
കുടുംബങ്ങളുടെ വിശ്വാസത്തലൂന്നിയാണ് ഹോണ്ട ആക്‌ടിവ വില്‍പ്പനയില്‍ ലോകത്ത് ഒന്നാം
സ്ഥാനത്തെത്തുന്ന ഇന്ത്യയിലെ ആദ്യ ഓട്ടോമാറ്റിക് സ്‌കൂട്ടറായി മാറിയതെന്ന് ഹോണ്ട
മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെയില്‍സ്
ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യദ്‌വീന്ദര്‍ സിങ് ഗുലേറിയ
പറഞ്ഞു. നാലാം തലമുറ ബിഎസ്-നാലിലേക്ക് അപ്‌ഗ്രേഡ് ചെയ്‌ത ഇന്ത്യയുടെ
പ്രിയപ്പെട്ട സ്‌കൂട്ടര്‍ ആക്‌ടിവ 4ജിയില്‍ മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ് സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുമയാര്‍ന്ന നിറങ്ങളിലും
ലഭ്യമാണ്.
വില്‍പ്പനയില്‍ ലോകത്ത് ഒന്നാം സ്ഥാനമുള്ള സ്‌കൂട്ടറിന്റെ പുതിയ
ആക്‌ടിവ-4ജിക്ക് പുതിയ ചില സൗകര്യങ്ങളും ലുക്കും ഒരുക്കിയിട്ടുണ്ട്. ഫ്രണ്ട്
സെന്റര്‍ കവര്‍ ഡിസൈന്‍ കൂടുതല്‍ ചലനാത്മകമാണ്. മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ്
ഉള്ളതിനാല്‍ എപ്പോഴും കണക്‌റ്റഡ് ആയിരിക്കുമെന്ന് ഉറപ്പുവരുത്താം. ട്യുബ്‌ലെസ്
ടയറുകള്‍, സീറ്റിനടിയില്‍ കൂടുതല്‍ സ്ഥലം, സുഖകരമായ റൈഡിങ് പൊസിഷന്‍, സിഎല്‍ഐസി
മെക്കാനിസം (പ്രവര്‍ത്തനം എളുപ്പമാക്കുന്ന സംവിധാനം) തുടങ്ങിയവയെല്ലാം
വാഹനമോടിക്കുന്നയാള്‍ക്ക് സൗകര്യപ്രദമാകുന്നു.
പുതിയ ആക്‌ടിവ 4ജി
കാലത്തിനപ്പുറം സംവിധാനങ്ങളുമായാണ് എത്തുന്നത്. ഇക്വലൈസര്‍ സാങ്കേതിക
വിദ്യയോടെയുള്ള കോംബി ബ്രേക്കിങ് സംവിധാനം ഇടതു ബ്രേക്ക് ലിവര്‍ അമര്‍ത്തുമ്പോള്‍
തന്നെ മുന്നിലേക്കും പിന്നിലേക്കുമുള്ള ബ്രേക്ക് ഫോഴ്‌സ് തുല്യമായി പങ്കിടുന്നു.
ബ്രേക്കിങ് ദൂരം കുറയ്‌ക്കുന്നതിനും ബാലന്‍സ് മെച്ചപ്പെടുത്തുന്നതിനും ഇത്
സഹായിക്കും.
ഹൃദയ ഭാഗത്ത് ഹോണ്ടയുടെ വിശ്വസനീയമായ 109 സിസി എക്കോ
സാങ്കേതികവിദ്യയോടു കൂടിയ എന്‍ജിനാണ്. 7500 ആര്‍പിഎമ്മില്‍ 8ബിഎച്ച്‌പി ശക്തി
പകരുന്നു. ടോര്‍ക്കിന് 5500 ആര്‍പിഎമ്മില്‍ 9എന്‍എം ലഭിക്കുന്നത് റോഡില്‍ അനായാസ
പ്രകടനം ഉറപ്പുവരുത്തുന്നു.
പുതിയ ആക്‌ടിവ 4ജി സില്‍വര്‍ മെറ്റാലിക്ക്, ഗ്രേ
മെറ്റാലിക്ക്, ബ്ലൂ മെറ്റാലിക്ക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്ക്, പേള്‍
അമൈസിങ് വൈറ്റ്, മജസ്റ്റിക് ബ്രൗണ്‍ മെറ്റാലിക് തുടങ്ങി ഏഴു നിറങ്ങളില്‍
ലഭ്യമാണ്.
പുതിയ ഹോണ്ട ആക്‌ടിവ 4ജിയുടെ എക്‌സ്‌ഷോറൂം വില ഡല്‍ഹിയില്‍ 50,730
രൂപയാണ്.
No comments:
Post a Comment