Tuesday, April 18, 2017

ഗോ ഡിജിറ്റലുമായി കോട്ടക്‌ മ്യൂച്ചല്‍ ഫണ്ട്‌




കൊച്ചി : കോട്ടക്‌ മഹീന്ദ്ര അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനി (കെഎംഎഎംസി), ഓപ്‌റ്റിമം ഫിന്‍ ടെക്കിന്റെ പങ്കാളിത്തത്തോെട, ഗോ ഡിജിറ്റല്‍ അവതരിപ്പിച്ചു. വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്പുകളും സ്വന്തമായി സൃഷ്‌ടിക്കാന്‍ വിതരണക്കാരെ ശാക്തീകരിക്കുകയാണ്‌ ഗോ ഡിജിറ്റല്‍.
ഗോ ഡിജിറ്റല്‍ ഒരു തുറന്ന ആര്‍ക്കിടെക്‌ചര്‍ പ്ലാറ്റ്‌ഫോമാണ്‌. ഡിസ്‌ട്രിബ്യൂട്ടര്‍ വെബ്‌സൈറ്റില്‍, ബാക്‌ ഓഫീസ്‌ സോഫ്‌റ്റ്‌വെയര്‍, സ്‌കീം ഫാക്‌ട്‌ ഷീറ്റ്‌, എല്ലാ എഎംസികള്‍ക്കും ട്രാന്‍സാക്ഷന്‍ സൗകര്യങ്ങള്‍, ഫണ്ട്‌ റെക്കമന്റേഷന്‍ ഡോക്യുമെന്റ്‌ മാനേജ്‌മെന്റിനുള്ള ഇ-ലോക്കര്‍ സൗകര്യം എന്നീ സാധ്യതകളെല്ലാം ഉണ്ട്‌.
വിതരണക്കാരുടെ നിക്ഷേപകര്‍ക്ക്‌, വിതരണക്കാരുടെ വെബ്‌സൈറ്റ്‌ ലോഗിന്‍ ചെയ്‌ത്‌ പോര്‍ട്ട്‌ഫോളിയോ കാണാനും, സ്‌കീമുകളുടെ വിവരങ്ങള്‍ അറിയാനും ഐഎഫ്‌എ ശുപാര്‍ശകള്‍ മനസിലാക്കാനും ഇ-ലോക്കറില്‍ പ്രവേശിക്കാനും വിനിമയം നടത്താനും കഴിയും.
വിതരണക്കാരെ ഡിജിറ്റല്‍ ബിസിനസ്‌ സുസജ്ജരാക്കുകയാണ്‌ ഗോഡിജിറ്റല്‍ കൊണ്ട്‌ ലക്ഷ്യമിടുന്നതെന്ന്‌ കോട്ടക്‌ മഹീന്ദ്ര അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനി ലിമിറ്റഡ്‌ വിപണന ദേശീയ തലവന്‍ മനീഷ്‌മേത്ത പറഞ്ഞു. വിതരണക്കാരുടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ ഇത്‌ സഹായമാകും. കൂടുതല്‍ ഇടപാടുകാരിലേക്ക്‌ എത്താനും ചെലവു കുറയ്‌ക്കാനും ഗോഡിജിറ്റല്‍ സഹായിക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിതരണക്കാരെ ഡിജിറ്റല്‍ ആക്കുന്നതിന്റെ വിവര പങ്കാളി കോട്ടക്‌ മ്യൂച്ചല്‍ ഫണ്ട്‌ (കെഎംഎഫ്‌) ആണ്‌. എന്നാല്‍ കെഎംഎഫിന്‌ ഡിസ്‌ട്രിബ്യൂട്ടര്‍ ഡാറ്റായിലേയ്‌ക്കോ സെര്‍വറുകളിലേയ്‌ക്കോ പ്രവേശിക്കാന്‍ കഴിയില്ല. സാങ്കേതികവിദ്യ ലഭ്യമാക്കുന്നത്‌ ഓപ്‌റ്റിമം ഫിന്‍ടെക്‌ ആണ്‌. വിതരണക്കാരന്‌ വെബ്‌സൈറ്റും മൊബൈല്‍ ആപും സൃഷ്‌ടിക്കാന്‍ ഇവരാണ്‌ സഹായിക്കുക. 
ഓരോ വിതരണക്കാരനും ഓപ്‌റ്റിമം ഫിന്‍ടെക്‌ ലഭ്യമാക്കുന്ന സെര്‍വര്‍ സ്‌പേയ്‌സ്‌, ആ വിതരണക്കാരനു മാത്രമാണ്‌ ലഭ്യമാക്കുക. ഐഎഫ്‌എ മാര്‍ക്ക്‌ ഓപ്‌റ്റിമം ഫിന്‍ടെക്കിന്റെ വെബ്‌സൈറ്റില്‍ ഗോഡിജിറ്റല്‍ സന്ദര്‍ശിക്കാം. ഉല്‍പന്നം വാങ്ങാനോ ഡെമോ കാണാനോ സൈറ്റില്‍ വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കിയാല്‍ മതി. കോട്ടക്‌ മ്യൂച്ചല്‍ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ഐഎഫ്‌എ മാര്‍ക്ക്‌ പ്രസ്‌തുത സൗകര്യം സബ്‌സിഡി നിരക്കില്‍ ലഭ്യമാണ്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...