കൊച്ചി: ഇന്ത്യയിലെ ഒന്നാം നമ്പര്‍ സൂകൂട്ടര്‍ ഉല്‍പ്പാദകരായ
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 110 സിസിയുടെ പുതിയ
സ്‌കൂട്ടര്‍ `ക്ലിക്ക്' പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുഖവും
സൗകര്യവും പരമാവധി ഉപയോഗവും നല്‍കുന്ന വാഹനമായാണ് പുതിയ സ്‌കൂട്ടര്‍
വികസിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 10ല്‍ ആറു
ടൂവീലറുകളും 100-110 സിസി വിഭാഗത്തില്‍പ്പെട്ടതാണെന്നും ഈ വിഭാഗത്തില്‍
ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ വന്‍ വളര്‍ച്ചയാണ് കാഴ്‌ചവച്ചിട്ടുള്ളതെന്നും
ആവശ്യം വര്‍ധിക്കുകയാണെന്നും സ്‌കൂട്ടര്‍ വിഭാഗത്തില്‍ മുന്‍ നിരയിലുള്ള ഹോണ്ട,
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് ക്ലിക്ക്
അവതരിപ്പിച്ചിരിക്കുന്നതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍
ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു.
പ്രായോഗികതയും ബഹുമുഖ
ആവശ്യങ്ങളും പണത്തിന് മൂല്യവും നല്‍കുന്ന സമ്പൂര്‍ണ വാഹനമാണ് ക്ലിക്കെന്നും
ഓട്ടോമാറ്റിക് സ്‌കൂട്ടറുകളില്‍ മുന്‍ നിരയിലുള്ള ഹോണ്ട, 100-110 സിസി
വിഭാഗത്തില്‍ പരമ്പരാഗത ശൈലികളെ മാറ്റിമറിക്കുന്ന വെല്ലുവിളിയാണ്
ഉയര്‍ത്തുന്നതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ
സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍
സിങ് ഗുലേരിയ പറഞ്ഞു.
ക്ലിക്ക് പരമാവധി പ്രയോജനകരവും പ്രായോഗികവുമാണ്. ഒഇഎം
ഫിറ്റ്‌മെന്റിന്റെ കാര്യത്തില്‍ ക്ലിക്ക് ഈ രംഗത്ത് ആദ്യത്തേതാണ്. ക്ലിക്കിന്റെ
പ്രത്യേക ബ്ലോക്ക് പാറ്റേണ്‍ ടയറുകളുടെ ആഴമേറിയ പൊഴികള്‍ ഏതു സാഹചര്യത്തിലുള്ള
റോഡിലും അധിക ഗ്രിപ്പും മികച്ച നിയന്ത്രണവും നല്‍കുന്നു. ഈ പരുക്കന്‍ ടയറുകള്‍
സാധാരണ ടയറുകളെ അപേക്ഷിച്ച് കൂടുതല്‍ ഈടും നല്‍കുന്നു.
വിശ്വാസമാര്‍ജിച്ചു
കഴിഞ്ഞ ഹോണ്ടയുടെ 110 സിസി ബിഎസ്-4 (ഹോണ്ട എക്കോ സാങ്കേതിക വിദ്യ) എന്‍ജിനാണ്
ക്ലിക്കിന് ശക്തി പകരുന്നത്. പ്രകടനത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന് മാത്രമല്ല,
മികച്ച മൈലേജും തരുന്നു. 5.91 കിലോവാട്ട് ഊര്‍ജവും, 102 കിലോഗ്രാം ഭാരവുമായി
ഏറ്റവും മികച്ച ഭാര-ഊര്‍ജ അനുപാതം നല്‍കുന്നു. ഇത് വാഹനം ഓടിക്കുന്നത്
സുഖകരമാക്കുന്നു.
ഇക്വലൈസര്‍ സാങ്കേതിക വിദ്യയോടെയുള്ള കോമ്പി ബ്രേക്ക്
സംവിധാനമാണ് (സിബിഎസ്) ക്ലിക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ചട്ടം
അനുസരിച്ച് 2018 ഏപ്രില്‍ മുതല്‍ 125 സിസിവരെയുള്ള എല്ലാ ടൂവീലറും സിബിഎസ്
മാനദണ്ഡം പാലിച്ചിരിക്കണം. സിബിഎസ് സംവിധാനത്തില്‍ ഇടതു ലിവറില്‍ ബ്രേക്ക്
നല്‍കുമ്പോഴുള്ള ശക്തി മുന്നിലും പിന്നിലുമായി ഓരേ സമയം ഭാഗിക്കപ്പെടുന്നു. ഇത്
ബ്രേക്കിങ് ദൂരം കുറയ്‌ക്കുകയും ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യും.
കൂടുതല്‍
വിശാലവും സ്ഥലസൗകര്യവുമുള്ള ഫൂട്ട്‌ബോര്‍ഡ്, സീറ്റിനടിയില്‍ അധിക സ്റ്റോറേജ്
സ്ഥലം, പിന്നില്‍ കാരിയര്‍ തുടങ്ങിയവയെല്ലാം ചേര്‍ന്ന് വാഹനത്തില്‍ ഭാരം
വഹിക്കാനുള്ള ശേഷിയും, സൗകര്യവും വര്‍ധിപ്പിക്കുന്നു.
പുരുഷന്‌മാര്‍ക്കും
സ്‌ത്രീകള്‍ക്കും സൗകര്യപ്രദമായി ഓടിക്കാവുന്ന രീതിയിലാണ് ക്ലിക്കിന്റെ
രൂപകല്‍പ്പന. ക്ലച്ചും ഗിയറും അനായാസം ഉപയോഗിക്കാം. ക്ലിക്കിന്റെ ഓട്ടോമാറ്റിക്
ട്രാന്‍സ്‌മിഷന്‍ ചെലവു കുറയ്‌ക്കുന്നുവെന്ന് മാത്രമല്ല സുഖകരമായ റൈഡും ഉറപ്പു
നല്‍കുന്നു. താഴ്‌ന്ന സീറ്റ്, കുറഞ്ഞ ഭാരം തുടങ്ങിയവ ക്ലിക്കിനെ എത്ര ഇടുങ്ങിയ
ട്രാഫിക്കിലും സുഖകരമായി നീങ്ങുന്നതിന് സഹായിക്കും.
മൊബൈല്‍ ചാര്‍ജിങ്
സംവിധാനം നിങ്ങളെ എപ്പോഴും കണക്‌റ്റഡാക്കുന്നു. ട്യൂബ്‌ലെസ് ടയറുകള്‍,
മെയിന്റനന്‍സ് കുറഞ്ഞ ബാറ്ററി, എയര്‍ഫില്‍റ്റര്‍ തുടങ്ങിയ സൗകര്യങ്ങളും
റൈഡര്‍ക്ക് സൗകര്യപ്രദമാകുന്നു.
ഫ്രണ്ട് സ്‌ക്രീന്‍, ഫ്‌ളോര്‍ കവര്‍,
ബോക്‌സ് സെന്റര്‍, കാപ് കവര്‍, റിയര്‍ ഗ്രിപ് എന്നിവ ഉപഭോക്താവിന്
ആവശ്യമനുസരിച്ച് തെരഞ്ഞെടുക്കാം.
രാജസ്ഥാനിലെ ആല്‍വര്‍ ജില്ലയിലെ തപൂകരയിലെ
ഹോണ്ടയുടെ രണ്ടാമത്തെ ഫാക്‌റ്ററിയിലാണ് ക്ലിക്ക് നിര്‍മ്മിക്കുന്നത്.
രാജസ്ഥാനില്‍ നിന്നും ആരംഭിച്ച് ഘട്ടംഘട്ടമായി ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും
ക്ലിക്ക് വില്‍പ്പനയ്‌ക്കെത്തും. പാട്രിയടിക്ക് ചുവപ്പിനോട് ചേര്‍ന്ന വെള്ള,
കറുപ്പ്, മൊറോക്കന്‍ നീലയോടു ചേര്‍ന്ന വെള്ള, ഓര്‍ക്കസ് ഗ്രേ എന്നിങ്ങനെ നാലു
നിറങ്ങളില്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ്, ഗ്രാഫിക്ക് വേരിയന്റുകളിലും ലഭ്യമാണ്.
No comments:
Post a Comment