Friday, June 2, 2017

മാക്‌സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സിന്‌ ലാഭത്തില്‍ 50 ശതമാനം വര്‍ദ്ധന




കൊച്ചി: രാജ്യത്തെ പ്രമുഖ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനിയായ മാക്‌സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനി 2017 സാമ്പത്തിക വര്‍ഷം നികുതിക്ക്‌ ശേഷം 660 കോടി രൂപ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്‌. 2016 2017 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗതവും ഗ്രൂപ്പും ചേര്‍ത്തുള്ള ആദ്യ വര്‍ഷ പ്രീമിയം തുക 27 ശതമാനം വര്‍ദ്ധിച്ച്‌ 3,666 കോടി രൂപയാണ്‌ . റിന്യൂവല്‍ പ്രീമിയം 12 ശതമാനം വര്‍ദ്ധനവോടെ 7114 കോടിയിലെത്തി. മൊത്തം പ്രീമിയം തുക 17 ശതമാനം വര്‍ദ്ധിച്ച്‌ 10,780 കോടി രൂപയായി ഉയര്‍ന്നു. 
ക്ലെയിമുകളില്‍ തീര്‍പ്പ്‌ കല്‍പ്പിക്കുന്നതിന്റെ അനുപാതം 2015 2016 സാമ്പത്തിക വര്‍ഷത്തെ 96.95 ശതമാനത്തില്‍ നിന്നും 97.59 ശതമാനമായി ഉയര്‍ന്നു. 2017 മാര്‍ച്ച്‌ 31 വരെ തീര്‍പ്പാക്കാത്ത ഉപഭോക്താവിന്റെ ഒരു പരാതി പോലും നിലവിലില്ല. 854 കോടി രൂപ 2017 2018 സാമ്പത്തിക വര്‍ഷം പോളിസി ഉടമകള്‍ക്ക്‌ ബോണസായി വിതരണം ചെയ്യും.
സാമ്പത്തിക രംഗത്ത്‌ ഒട്ടേറെ മാറ്റങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച മികച്ച സാമ്പത്തിക പ്രകടനം കാഴ്‌ച്ച വെക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ മാക്‌സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ ചെയര്‍മാനും എം ഡിയുമായ രാജേഷ്‌ സൂദ്‌ പറഞ്ഞു. ക്ലെയിംസ്‌ മാനേജ്‌മെന്റില്‍ പുതിയ ചരിത്രം സൃഷ്ടിക്കുന്നതിനായി മതിയായ രേഖകളുമായി അപേക്ഷ സമര്‍പ്പിക്കുന്ന ഡെത്ത്‌ ക്ലെയിമുകളില്‍ അടുത്ത ദിവസം തന്നെ തീര്‍പ്പ്‌ കല്‍പ്പിക്കുന്ന ഇന്‍സ്റ്റാ ക്ലെയിം ആദ്യമായി നടപ്പിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

No comments:

Post a Comment

10 APR 2025