Friday, June 23, 2017

പെയ്‌മെന്റ്‌ സൗകര്യം സാധ്യമാക്കി ഹൈക്ക്‌ 5.0 ആപ്പ്‌



കൊച്ചി: ഹൈക്ക്‌ മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കായി ഹൈക്ക്‌ വാലറ്റ്‌ പെയ്‌മെന്റ്‌ സൗകര്യങ്ങളോടെ പുതിയ ഭഹൈക്ക്‌ 5.0' അവതരിപ്പിച്ചു. കളര്‍, പാറ്റേണ്‍ എന്നീ വ്യത്യസ്‌തതകളോടെ 11 ആപ്പ്‌ തീമുകള്‍, നൈറ്റ്‌മോഡ്‌, മാജിക്‌ സെല്‍ഫി, ടൈം ലൈന്‍, തുടങ്ങിയ സവിശേഷതകള്‍ക്കൊപ്പം ഹൈക്ക്‌ വാലറ്റ്‌ സൗകര്യവും ഉള്‍പ്പെടുത്തിയാണ്‌ പുതിയ ഹൈക്ക്‌ 5.0 അവതരിപ്പിച്ചിരിക്കുന്നത്‌. 
യൂണിഫൈഡ്‌ പെയ്‌മെന്റ്‌സ്‌ ഇന്റര്‍ഫേസ്‌ (യുപിഐ) സംവിധാനത്തോടെ സൗജന്യ-ഇന്‍സ്‌റ്റന്റ്‌ ബാങ്ക്‌-ടു-ബാങ്ക്‌ ട്രാന്‍സ്‌ഫര്‍, മൊബൈല്‍ റീചാര്‍ജിംഗ്‌, നൂതനവും ആകര്‍ഷകവുമായ ബ്ലൂ പാക്കറ്റ്‌ സൗകര്യം മുതലായവയാണ്‌ ഹൈക്ക്‌ വാലെറ്റിന്റെ സവിശേഷതകള്‍. നിലവില്‍ 100 മില്ല്യണിലധികം ആളുകളാണ്‌ ഹൈക്കില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌.
ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഐഒഎസില്‍ ആപ്‌ സ്‌റ്റോറില്‍ നിന്നോ ഹൈക്ക്‌ 5.0 ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...